The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – സരിത മനു
“വിശ്വജിത്…..”
അടിയേറ്റ കവിൾത്തടത്തിൽ കയ്യമർത്തി ടോണി ആ പേര് ഉരുവിട്ടു.
“ടോണി…നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് പെൺകുട്ടികളോട് ഉള്ള നിന്റെ അഭ്യാസം നിർത്താൻ…”
“ഇനി മേലിൽ എന്റെ കൺമുന്നിൽ ഇത് പോലൊന്ന് കണ്ടാൽ…. ഇത് നീ ചോദിച്ചു വാങ്ങിയത് അല്ലേ….?
” എന്നെങ്കിലും നീ ഇതുപോലെ ആരോടെങ്കിലും ചെയ്താൽ ഇത് പോലാരിക്കില്ല ഇനി ..ഇൗ വിശ്വജിത് ആരെന്ന് നീ ശെരിക്കറിയും?”
“ജിത്തെട്ടാ ഞാൻ….”
അവൻ കൈയുയർത്തി തടഞ്ഞു.
“ഇനി നീ സംസാരിക്കരുത് ടോണി…പോ….”
അവൻ ബൈക്കുമെടുത്ത് കോളജിലേക്ക് പോയി..
ഇത് കണ്ട് വിശ്വസിക്കാൻ ആകാതെ നിൽക്കുകയായിരുന്നു നന്ദന.
‘ജിത്തേട്ടൻ….അപ്പൊൾ ….തന്നെ വിശ്വജിത് പിന്തുടരുന്നുണ്ട്…തന്റെ മുന്നിൽ ഇത്രയും നാൾ കാണിച്ചതോക്കെ വെറും ജാട.’
“ക്ലാസ്സിൽ പോകുന്നില്ലേ നീ…?”
അവന്റെ ശബ്ദം അവളെ ചിന്തകളിൽ നിന്ന് ഉണർത്തി.
“ജിത്തെട്ടാ…..”
“ഞാൻ….എനിക്ക്…….”
“വേണ്ട നന്ദന…നിന്റെ പഴയ പല്ലവി ആവർത്തിക്കാൻ ആണേൽ ….വേണ്ട… വിശ്വ ജിത്തിന് അന്നും,ഇന്നും ഒരു മറുപടിയെ ഉള്ളൂ….”
“നീയെന്നല്ല ,മറ്റേതൊരു പെൺകുട്ടി ആണെങ്കിലും ഞാനിത് തന്നെ ചെയ്യുമായിരുന്നു.. ഉം…ചെല്ല്..”
നന്ദന ഒന്ന് കൂടി അവനെ നോക്കി..
അപ്പോഴേക്കും അവൻ തിരിഞ്ഞു നടന്നു കഴിഞ്ഞിരുന്നു.
അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൻ തന്റെ ബൈക്കിൽ ക
യറി ഓടിച്ചു പോയി.
അവൾക്ക് നേരിയ ഇച്ഛാഭംഗം തോന്നി.. ജിത്തെട്ടന്റെ മനസ്സ് കീഴടക്കാൻ തനിക്ക് കഴിയില്ല ഇനി..വരേണ്ടിയിരുന്നില്ല ഇൗ കോളജിലേക്ക്.
അതെങ്ങനെ തന്റെ വാശി ആയിരുന്നല്ലോ ..സാഹിത്യം പഠിക്കാൻ വന്നതാ…എന്നിട്ടോ…?
അവിടെ ഇംഗ്ലീഷ് ലിറ്ററേച്ചർ രണ്ടാംവർഷ മാണ് നന്ദന..ബികോം ഡിപ്പാർട്ട്മെന്റിൽ രണ്ടാം വർഷം ടോണിയും.. വിശ്വജിത് അവിടെ പിജി ചെയ്യുന്നു.. എംകോം…
കോളജിൽ വിശ്വജിതിന് ആരാധകര് മാത്രമേ ഉള്ളൂ..എല്ലാത്തിലും മുൻപന്തിയിൽ ആണവൻ.പഠനത്തിലും,അതേപോലെ മറ്റു കാര്യങ്ങളിലും..
സ്വഭവമാണെങ്കിൽ ….
എല്ലാവരും അവനെ സ്നേഹിക്കുകയും,ബഹുമാനിക്കുകയും ചെയ്യുന്ന ഒരു പ്രതിഭ.
കോളജിൽ എത്തിയിട്ട് അവൾക്ക് ഒന്നും കഴിക്കാൻ തോന്നിയില്ല.അവള് നേരെ പോയത് ക്ലാസ്സിലേക്ക് ആണ്.പോകുമ്പോൾ കണ്ടൂ ടോണിയെയും ഗ്യാങ്ങിനെയും.
അവൻ നന്ദനയുടെ അടുത്തേക്ക് ചെന്നു.
“നീ അവന്റെ ബലത്തിലാ ഇൗ കോളജിൽ ഷൈൻ ചെയ്യുന്നത് അല്ലേ…?”
“നിനക്കെന്താ അവനോട് ഒരു സോഫ്റ്റ് കോർണർ..? ”
“നിന്റെ മനസ്സിൽ അവനോട് എന്തേലും ഉണ്ടേൽ ….വേണ്ട മോളെ…..നീ ഇൗ ടോണിക്കുള്ളതാ…”
“ചീ….പോടാ….അല്പം മുൻപ് ഇവിടെ പോയി നിന്റെ ഇൗ ധൈര്യം…? ജിത്തെട്ടനെ കണ്ടപ്പോ എന്തെ നീ കിട്ടിയതും മെടിച്ചൊണ്ട് മിണ്ടാതെ ഓടീത്….”
“പെൺ പിള്ളേരുടെ അടുത്തു ശൗര്യം തീർക്കാതെ പോ നീ…”
അവള് ക്ലാസ്സിലേക്ക് പോയി.
അവളെ കണ്ട ഉടനെ നീന ചോദിച്ചു.
“ഓ…ഇന്ന് എന്ത് പറ്റി…നിന്റെട്ടൻ വന്നില്ലേ.? അല്ല ക്യാന്റീനിൽ കാണുന്ന് പറഞ്ഞിട്ട് കണ്ടില്ലാലോ…”?
“എട്ടനോക്കെ വന്നു മോളെ…ദാ ഇത് കണ്ടോ…?
അവള് തന്റെ ബാഗിൽ നിന്ന് രണ്ടായിരം രൂപയെടുത്ത് കാണിച്ചു.വൈകിട്ട് ആവട്ടെ.
“പിന്നെന്താ നീ വരാതിരുന്നെ?”
“അതോ …ഇന്ന് വരുന്ന വഴി…അവൻ …. ആ ടോണി..”
അവള് നീനയോട് വഴിയിൽ വച്ചുണ്ടായ സംഭവം എല്ലാം പറഞ്ഞു.
“നിനക്ക് നിന്റെട്ടനോട് പറഞ്ഞൂടെ നന്ദു…അവന്റെ ശല്യം ഇങ്ങനെ കൂടിയാൽ…”
“ഞാനും ഓർത്തതാ നീനാ…പക്ഷേ ഇപ്പോ തോന്നി പറയാതിരുന്നത് നന്നായി എന്ന്”
“അതെന്താ”?
“അല്ലാ…പറഞ്ഞാൽ ഏട്ടൻ അവന്റെ ശല്യം തീർത്തോളും…പക്ഷേ….അങ്ങനെ തീർത്താൽ പിന്നെ….ഇങ്ങനെ ജിത്തെട്ടൻ വന്നു എങ്ങനെ ….?” അവള് ഒന്ന് നിറുത്തി.
“ജിതെട്ടനേ ഇങ്ങനൊക്കെ ഇടക്ക് അടുത്തു കാണാലോ ഇൗ ടോണി ഉണ്ടേൽ….”
അവള് അതും പറഞ്ഞു ചിരിച്ചു.
“വെറുതേയാ നന്ദു മോളെ…..നീ ഇൗ ആഗ്രഹം ഇപ്പഴേ മനസ്സിന്നു കളഞ്ഞെക്ക്..നിനക്ക് നിന്‍റെട്ടൻ വല്ല ഐ എ എസ് ഓഫിസറയോ ഒക്കെ കണ്ട് പിടിച്ചോളും.”
“ജിത്തെട്ടൻ…നീ വിചാരിച്ച ആളല്ല… ആ മനസ്സിൽ ഒരു പെൺകുട്ടിക്കും സ്ഥാനം ഇല്ല.”
“ഉണ്ടാവും മോളെ…. ആ മനസ്സിൽ എന്നെങ്കിലും ഇൗ നന്ദന വേണുഗോപാൽ കയറി പറ്റിയിരിക്കും.”
* * * * * * * *
ദേവാനന്ദ് യാത്രയിൽ ആയിരുന്നു..ഇനിയും എത്തിയിട്ടില്ല അവൻ .തനിയെ ഡ്രൈവ് ചെയ്യുന്നത് കൊണ്ട് അവൻ ഇടക്ക് റെസ്റ്റ് എടുത്തിട്ടാണ് ഡ്രൈവ് തുടരുന്നത്.
ഉറക്ക ക്ഷീണം വേറെയും…. ഇടയ്ക്കിടക്ക് അമ്മയുടെ വിളി വന്നു കൊണ്ടിരുന്നത് കൊണ്ട് ഉറങ്ങി പോയില്ല… വിചാരിച്ചതിലും നേരത്തെ ക്വാർട്ടേഴ്സിൽ എത്തി.
രാമേട്ടൻ അവനെ കാത്തു നിൽപ്പുണ്ടായിരുന്നു.
” ആഹാ രാമേട്ടൻ നേരത്തെ തന്നെ എത്തിയോ”?
“പിന്നല്ലാതെ….കുഞ്ഞു ഇന്ന് വരുമെന്ന് പറഞ്ഞിരുന്നല്ലോ….കുളിച്ചു റെഡി ആയി വന്നോ. ചായ റെഡി ആണ്.”
അവൻ ഫ്രേഷായി കൃത്യ സമയത്ത് തന്നെ ഓഫീസിൽ എത്തി. ഓഫീസിൽ എത്തിയപ്പോഴേക്കും അവനുള്ള പുതിയ കേസും എത്തി.
അവൻ ആ കേസ് കയ്യിലെടുത്തു.ഇതും മർഡർ കേസ് ആകും.അല്ലെങ്കിലും ഏമാൻമാർ ഈയിടെ ആയി തനിക്ക് നൽകുന്നത് എല്ലാം ഇതൊക്കെ തന്നെ.
കുഴഞ്ഞ കേസുകൾ എല്ലാം തന്റെ തലയിൽ ആണ് വന്നു വീഴാറു.എന്നിട്ടോ അവസാനം ഒരു കരക്കെത്തിക്കുമ്പോ പല പ്രമുഖരും ഉണ്ടാകും അതിൽ..
അപ്പോഴേക്കും തനിക്ക് ട്രാൻസ്ഫർ.ഒന്നുകിൽ പണിഷ്മെന്റ്.,അല്ലെങ്കിൽ സാദാ..രണ്ടും തനിക്ക് ഒരുപോലെ തന്നെ .
അവൻ താല്പര്യമില്ലാത്ത രീതിയിൽ ആ കേസ് ഫയൽ വീണ്ടും മറിച്ചു തുടങ്ങി.
ആ ഫയലിലേക്ക് നോക്കിയപ്പോൾ ഒരു നിമിഷം അവൻ ഞെട്ടി വിറച്ചു.
(തുടരും)