18/04/2026

കല്യാണം : ഭാഗം 17

രചന – കാന്താരി

അങ്ങനെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ആ ദിനം വന്നെത്തി. നാട്ടിലെ വലിയ പ്രമാണി ആയതിനാൽ എല്ലാം കാര്യങ്ങളും ബാലചന്ദ്രൻ ആയിരുന്നു നോക്കി നടത്തുന്നത്. രാത്രി ആഘോഷതിന് പോവാൻ വേണ്ടി അച്ഛനും ഏട്ടനും തയ്യാറാവുമ്പോൾ അപ്പുറത് തന്റെ സ്വപ്നസാക്ഷാൽ കാരാതിന് വേണ്ടി രാധയും തയ്യാറായി കൊണ്ടിരുന്നു. കുറച്ചു നേരത്തെ കാത്തിരിപ്പിന് ശേഷം അച്ഛനും ഏട്ടനും പോയെന്ന് ഉറപ്പു വരുത്തി കൊണ്ട് ജോലിക്കാർ ആരും കാണാതെ രാധ വീട്ടിൽ നിന്നു പുറത്തിറങ്ങി. തന്നോട് പറഞ്ഞത് പോലെ തന്നെ മധു രാധയെ കാത്തു നിൽപ്പുണ്ടയിരുന്നു. കുറച്ചു ദൂരം അവർ നടന്നു പെട്ടന്ന് അവർക്കെതിരെ ആരോ വരുന്നത് കണ്ട് മധു അവളെ തന്റെ അടുത്ത് നിന്നും മാറ്റി നിർത്തി. എതിരെ വന്നയാൾ രാധയുടെ വീട്ടില്ലേ തോട്ടം പണിക്കാരൻ ആയിരുന്നു.

അയാൾ മധുവിനെ കണ്ടപ്പോൾ “ഞാൻ നിന്നെ തപ്പി നടക്കുകയായിരുന്നു മുതലാളി നിന്നെ അനേഷിക്കുന്നുണ്ട്.. ടൗണിൽ പോയി സാധനം കൊണ്ടുവരാൻ.. വീട്ടിൽ പോയി വണ്ടി എടുത്തു കൊണ്ട് പോയ്കോളാൻ പറഞ്ഞു ” അയാളോട് പോയ്കോളാൻ പറഞ്ഞു മധു രാധയുടെ അടുത്തേക്ക് ചെന്നു. “ഞാൻ പോയി വണ്ടി എടുത്തിട്ട് വരാം… നീ ഇവിടെ തന്നെ നിൽക്കണം… ” അവൻ പറഞ്ഞതനുസരിച്ച് രാധ അവിടെ തന്നെ നിന്നു. കുറച്ചു കഴിഞ്ഞു വണ്ടിയുമായി മധു വന്നു അവൾ അതിൽ കേറി. ആരും കാണാത്തത് കൊണ്ട് അവർ സമാധാനിച്ചു. ടൗണിൽ എത്തി. അവിടെ ഒരു ലോഡ്ജിൽ റൂം എടുത്ത് രാധയെ മധു അവിടെയാക്കി.

“സാധനം കൊണ്ട് കൊടുത്തു വേഗം വരാം… എന്നിട്ട് നമുക്ക് എവിടേക്കെങ്കിലും പോവാം… ഞാൻ ചെന്നില്ലങ്കിൽ അത് പ്രശ്നമായല്ലോ.. നീ പേടിക്കണ്ട ഞാൻ വരും… ” അവളെ പറഞ്ഞു സമാധാനിപ്പിചിട്ട് അവൻ പോയി. വേഗം വരാമെന്നു പറഞ്ഞു പോയ മധു നേരം വെളുക്കാൻ ആയിട്ടും എത്തിയില്ല.. അവൾ എന്നിട്ടും അവനെ കാത്തിരുന്നു. രാവിലെ റൂം ഒഴിയാൻ സമയമായപ്പോൾ ലോഡ്ജിന്റെ ഓണർ വന്നു പ്രശ്നം ഉണ്ടാക്കി തുടങ്ങി. ഒടുവിൽ അവൾ അവിടെ നിന്നും ഇറങ്ങി മധു ഇനിയും വന്നില്ല, തിരിച്ചു വീട്ടിൽ പോയാൽ അച്ഛനും ഏട്ടനും തന്നെ സ്വീകരിചാലും തന്റെ കുഞ്ഞിനെ കൊല്ലുമെന്ന് അവൾക് അറിയാം അതൊരിക്കലും തനിക്ക് സഹിക്കാൻ പറ്റില്ലതത് കൊണ്ട് ഒരു ധൃഡനിശ്ചയത്തോടെ അവൾ തന്റെ മുന്നിൽ വന്ന ബസ്സിൽ കേറി യാത്രയായി.

ഒടുവിൽ എത്തി പെട്ടത് മറ്റൊരു നാട്ടിൽ എന്ത് ചെയ്യണമെന്ന് അറിയാതെ എങ്ങോട്ടേക്കോ അവൾ നടന്നു. അവസാനം നടന്നു അവൾ റോഡിൽ കുഴഞ്ഞു വീണു. ബോധം വന്നു കണ്ണുതുറന്നപ്പോൾ അവൾ ഒരു കുടിലിൽ ആയിരുന്നു . അവൾ കണ്ണുതുറന്നതു കണ്ടു അവിടെ ഉണ്ടായിരുന്ന ഒരു വയസായ സ്ത്രീയും പുരുഷനും അവളുടെ അടുത്തേക്ക് ചെന്നു. കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞപ്പോൾ മക്കളില്ലാത്ത അവർ അവളെ സ്വന്തം മകളെ പോലെ ഏറ്റെടുത്തു. പറ്റുന്ന പോലെ ചെറിയ ജോലികൾ രാധ ചെയ്യാൻ തുടങ്ങി പ്രസവം കഴിഞ്ഞും അവൾ ജോലി തുടർന്നു. കുഞ്ഞിന് രണ്ടു വയസ് ആയപ്പോൾ തന്നെ അത്ര കാലം അവളെ മകളെ നോക്കിയ ആ വയസായ അച്ഛനും അമ്മയും അവരെ വിട്ടു പോയി. മരണത്തിൽ പോലും അവർ ഒന്നിച്ചു തന്നെയായിരുന്നു.. പലപ്പോഴും അവരുടെ തമ്മിലുള്ള സ്നേഹം കണ്ട് രാധക്ക് അസൂയ തോന്നിട്ടുണ്ട്.

അവരുടെ വേർപാടിൽ അവൾ ദുഃഖിചില അതവരുടെ യോഗമാണെന്ന് വിശ്വസിച്ചു. പിന്നിടാണ് ഐശുവിനെയും കൂട്ടി ടൗണിൽ താമസമാക്കിയത്. വാടകക്ക് നിന്ന വീട് തന്റെ അധ്വാനം കൊണ്ട് തന്നെ അവൾ സ്വന്തമാക്കി മകളെ നല്ല രീതിയിൽ പഠിപ്പിച്ചു. മധു ഒരുനാൾ തന്നെ തേടി വരുമെന്ന പ്രതീക്ഷയിൽ രാധ ഇന്നും കാത്തിരിക്കുകയാണ്…. “മ്മ്മ് എങ്ങനുണ്ട് സ്റ്റോറി… ” “ഹോ… ഒരു നോവൽ വായിച്ച പോലെ ഉണ്ട്… ” “😊😊😊😊😊” “ഇതൊക്കെ നിന്റെ അമ്മക്ക് നേരത്തെ നിന്നോട് പറഞ്ഞൂടായിരുന്നില്ലേ… ” “അതിനു എന്തെങ്കിലും കാരണം കാണും… അച്ഛൻ തിരിച്ചു വന്നില്ല… എന്നിട്ടും അമ്മ അച്ഛനെ വെറുത്തില്ല… എന്നെങ്കിലും വരുമെന്ന് വിചാരിച്ചു കാത്തിരിക്കുന്നു. ചിലപ്പോൾ ഇതൊക്കെ നേരത്തെ എന്നോട് പറഞ്ഞാൽ അമ്മയെയും എന്നെയും അച്ഛൻ വിട്ടിട്ടു പോയേന്ന് പറഞ്ഞു ഞാൻ അച്ഛനെ വെറുത്താല്ലോ… എന്നൊക്കെ വിചാരിച്ചയിരിക്കും… ”

“ആയിരിക്കാം …. നേരം കുറെ ആയി നമ്മൾ വന്നിട്ട്… തിരിച്ചു പോവാം… ” കഥയുടെ ഹാങ്ങ്‌ ഓവറിൽ രണ്ടാളും പോവാൻ നിന്നതും നേരെ ചെന്നത് നന്ദൻന്റെ മുന്നിൽ. ❇❇❇ അയ്യോ…. ഈ കാലന്റെ കാര്യം ഓർക്കാതെ ആണല്ലോ തമ്പുരാനെ പോവാൻ എഴുന്നേറ്റത് ഇനി എന്താണാവോ നടക്കാ…. “നിന്നോട് ഞാൻ പറഞ്ഞതല്ലേ ഞാനാണ് നിന്നെ കെട്ടാൻ പോവുന്നതെന്ന്… പിന്നെഎന്തിനാ ഇവന്റെ കൂടെ നടക്കുന്നെ… ” കണ്ണൊക്കെ ചുവന്നു ദേഷ്യം കേറി നന്ദൻ നിൽക്കുകയായിരുന്നു. ഒന്നും മിണ്ടാതെ സിദ്ധുവേട്ടൻ എന്റെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു. “ഡാ… അവളെന്റെയാണ് അവളെ ഇവിടെ വിട്ടിട്ട് നീ പൊയ്ക്കോ… ” എന്നും പറഞ്ഞു നന്ദൻ ഞങളുടെ അടുത്തേക്ക് വന്നപ്പോൾ അവനെ തള്ളിയിട്ട് കൊണ്ട് ഞാൻ സിദ്ധുവേട്ടന്റെ കയ്യും പിടിച്ചു ഓടി.. സിദ്ധുവേട്ടൻ വേഗം വണ്ടിയെടുതു. നല്ല സ്പീഡിൽ പോയത് കൊണ്ട് ഞാൻ ഏട്ടനെ കെട്ടിപിടിച്ചിരുന്നു. (തുടരും… )