17/04/2026

സ്മൃതിപഥം : ഭാഗം 01

രചന – ഇഷ ജാൻവി

അമ്മ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഈ കല്യാണത്തിന് സമ്മതമല്ല… ഡീ വല്യേച്ചി നീ ആരോടാ ഈ ശബ്‍ദമുയർത്തി സംസാരിക്കുന്നത്…ഓ ഞാൻ ഒന്ന് ശബ്ദമുയർത്തിയപ്പോ വലിയ പ്രശ്നം ഈ പറയുന്ന നീ എന്റെ അനിയനാണ് അല്ലാതെ ചേട്ടൻ അല്ല എന്നുള്ള ഓർമ വേണം…നീ എന്റെ ചേച്ചിയാലും അനിയത്തിയായാലും അമ്മയുടെ നേരെ ശബ്‍ദമുയർത്തിയാൽ ഞാൻ മിണ്ടാതെ നിൽക്കുമെന്ന് വിചാരിക്കേണ്ട… അനു മതി നിർത്ത…. സംസാരം അതിര് കടക്കുന്നു എന്ന് തോന്നിയപ്പോൾ സുമതി പറഞ്ഞു… അച്ചു എന്താ എന്റെ മോൾക്ക് ഈ കല്യാണത്തിന് സമ്മതമല്ലാത്തത് നിന്റെ കല്യാണം ഈ മൂന്നു മാസത്തിനുള്ളിൽ നടന്നില്ലെങ്കിൽ പിന്നെ മുപ്പതാം വയസ്സിലാ മംഗല്യ യോഗം അതുമല്ല നിനക്ക് താഴെ ഒരുത്തി കൂടിയുണ്ട് അത് കൂടെ ഓർക്കണം അവൾക്കും ഈ വര്ഷം തന്നെ നോക്കണം

അത്കൊണ്ട് ആ വിദ്യാഭ്യാസം ഇല്ലാത്തവനെ ഞാൻ കെട്ടണമെന്നാണോ പത്താം ക്ലാസ്സ്‌ പാസ്സ് ആയിരുന്നോ എന്ന് തന്നെ സംശയമാണ് ആ അവനെയാണോ പിജി വരെ പഠിച്ച ഞാൻ കെട്ടേണ്ടത്….അച്ചു….എന്തെ ഞാൻ പറഞ്ഞത് ശെരിയല്ലേ എന്നെ കൊണ്ട് പറ്റില്ല ആ ഓട്ടോക്കാരനെ കെട്ടാൻ, ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് വഴക്ക് ഉണ്ടാക്കി നടക്കുന്നവനാ…. അവള് വീണ്ടും വാശിയോട് ഓരോന്ന് പറയാൻ തുടങ്ങി…. എന്റെ മോള് ഇത്രയും വലുതായത് അമ്മ അറിഞ്ഞില്ല പിന്നെ വലിയ പഠിപ്പുണ്ടായിട്ട ഒന്നും കാര്യമില്ല ബുദിയും വിവരവും ഇല്ലെങ്കിൽ എന്ത് പഠിപ്പുണ്ടായിട്ട എന്ത് പ്രയോജനമാ.
സുമതി ഒരു പുച്ഛത്തോടെ അവളോട് പറഞ്ഞു

അത് പോട്ടെ നിന്നോട് ആരാ പറഞ്ഞത് അവൻ വഴക്ക് ഉണ്ടാക്കി നടക്കുന്നവനാ എന്ന്
സുമ രൂക്ഷമായി അവളെ നോക്കി ചോദിച്ചു. ആ.. അത്.. അത് ഞാൻ അന്വേഷിച്ചപ്പോൾ
ഒരു പരുങ്ങലോടെ അവള് പറഞ്ഞു. നമുക്ക് ചേർന്ന ഒരു ബന്ധമായിരുന്നു പെൺകുട്ടിയെ മാത്രം മതി എന്നാണ് അവര് പറഞ്ഞത്. നമ്മുടെ അവസ്ഥ നിനക്കും അറിയുന്നതല്ലേ ആകെ ഈ വീട് മാത്രമേയുള്ളൂ, പിന്നെ നിങ്ങളുടെ രണ്ട് പേരുടെയും കല്യാണത്തിന് വേണ്ടി മാറ്റി വച്ചത് അദ്ദേഹം മരിച്ചപ്പോൾ കിട്ടിയ ഇൻഷുറൻസ് തുക അതും അത്ര വലിയ തുകയൊന്നുമല്ല ആകെ രണ്ട് ലക്ഷമാണ്. നിനക്ക് അറിയുന്നത് അല്ലെ അതെല്ലാം, എല്ലാം അറിഞ്ഞു കൊണ്ട് ഒരു കൂട്ടര് വന്നപ്പോൾ നല്ലതാണെന്നു തോന്നി, ഹ്മ്മ് ഞാൻ നിർബന്ധിക്കുന്നില്ല നീ അല്ലെ ജീവിക്കേണ്ടത്
ഒരു നെടുവീർപ്പോടെ സുമ പറഞ്ഞു നിർത്തി

ഞാൻ അവരോട് പറഞ്ഞിരുന്നു എന്റെ മക്കൾക്ക് എന്റെ ഇഷ്ടമാണ് പ്രധാനമെന്ന് സാരില്ല കൊടുത്ത് വാക്ക് മാറ്റണം മക്കൾ ഇത്രയധികം വളർന്ന വിവരം ഞാൻ അറിഞ്ഞില്ല. പിന്നെ നീ പറഞ്ഞല്ലോ അവൻ തല്ലും വഴക്കും ഉണ്ടാക്കുന്നവനാണെന്ന് അങ്ങനെ ഒരാളെ ഞാൻ നിനക്ക് വേണ്ടി ആലോചിക്കുമോ നമുക്ക് ആരുമില്ലെങ്കിലും സ്വന്തബന്ധങ്ങളെക്കാൾ വിലയുള്ള കുറച്ചു പേരുണ്ട് ഞാൻ അവരോട് അന്വേഷിക്കാൻ പറഞ്ഞിരുന്നു. അവനെ പറ്റി നല്ലത് മാത്രമേ അവരും പറഞ്ഞുള്ളു പിന്നെ ഒരു കാര്യം പറഞ്ഞിരുന്നു തെറ്റ് കണ്ടാൽ ആദ്യം പ്രവർത്തി അതിനു ശേഷം മാത്രമേ സംസാരിക്കുകയുള്ളൂ എന്ന്. എല്ലാം അന്വേഷിച്ചതിന് ശേഷമാണ് ഞാൻ നിന്നോട് സമ്മതിക്കാൻ പറഞ്ഞത്.

എന്തൊക്കെ പറഞ്ഞാലും എനിക്ക് വേണ്ട അവനെ അതുമല്ല ആ വീട്ടിൽ അനിയനും അവനും മാത്രമല്ലേയുള്ളൂ എന്ത് വിശ്വസിച്ചാണ് ഞാൻ അവിടെ നിൽക്കുന്നത്… അച്ചു നീ എന്തൊക്കെയാ ഈ പറയുന്നത് അവര് മാത്രമാണെന്ന് അറിഞ്ഞപ്പോൾ ആദ്യം എനിക്കും ഒരു മടിയുണ്ടായിരുന്നു നിന്നെ അയക്കാൻ പക്ഷെ അവരെ കുറിച്ച് അറിഞ്ഞത് നല്ലത് മാത്രമാണ്. പിന്നെ ഇനി നിന്നെ ഞാൻ ആ കല്യാണത്തിന് നിര്ബന്ധിക്കില്ല കാരണം ഈ മനോഭാവവും വച്ചു പോയാൽ നീ ഒരിക്കലും നല്ലൊരു ഭാര്യ ആവില്ല അത് പോലെ അവന്റെ അനിയന് അമ്മയായി മാറാനും നിനക്ക് കഴിയില്ലാ

അതിനു ആര് പോകുന്നു അവന്റെ ഭാര്യയായി ഇനി ഞാൻ ഒരു കാര്യം പറയാം എനിക്ക് ഒരാളെ ഇഷ്ടമാണ് ഞാൻ അവനെ മാത്രമേ കല്യാണം കഴിക്കു പിന്നെ അവര് നാളെ പെണ്ണ് കാണാൻ വരും.. അത്രയും പറഞ്ഞു അച്ചു റൂമിലേക്ക് പോയി. ഇനി നമുക്ക് ഇവരെ പരിചയപ്പെടാം പരേതനായ മാധവന്റെയും സുമതിയുടെയും മക്കളാണ് ഐശ്വര്യ എന്ന അച്ചു, ആയുഷ്‌ക എന്ന് ഐഷു പിന്നെ ഇവരുടെയൊക്കെ അനിയൻ അനുരാഗ് എന്ന അനു. അച്ചു പിജി കഴിഞ്ഞ് ഒരു പ്രൈവറ്റ് കോളേജിൽ ഗസ്റ്റായി കയറിയിട്ടുണ്ട് അതിന്റെ ലേശം അഹങ്കാരവുമുണ്ട്. പിന്നെ ഐഷു ആള് ഇപ്പൊ ഡിഗ്രി ഫൈനൽ ഇയർ വിദ്യാർത്ഥിയാണ് അനു +1 വിദ്യാർത്ഥിയും. സുമതി വീട്ടിൽ നിന്ന് തന്നെ സ്റ്റിച്ച് ചെയ്ത് കൊടുക്കും, ഐഷു കുറച്ചു കുട്ടികൾക്ക് ട്യൂഷനും അങ്ങനെയൊക്കെയാണ് അവര് ജീവിക്കുന്നത്. മാധവൻ ഒരു ആക്‌സിഡന്റിൽ മരണപ്പെട്ടതാണ്. ബന്ധുക്കൾ എന്ന് പറയാൻ ആരുമില്ല. മാധവന്റെ അച്ഛനും അമ്മയും നേരത്തെ മരിച്ചു പോയതാണ് പിന്നെയുള്ളത് ഒരു ഏട്ടനും അനിയത്തിയുമാണ്. മാധവൻ പോയതോടെ അവര് തിരിഞ്ഞു നോക്കാറില്ല. സുമതി ഒറ്റ മോളാണ് അച്ഛൻ അവളുടെ ചെറുപ്പത്തിലേ മരിച്ചതാണ്, അച്ചു ജനിച്ചു കുറച്ചു കഴിഞ്ഞ ഉടനെ അമ്മയും മരിച്ചു.

അച്ചുവിന്റെ സ്വഭാവം ഏകദേശം മനസിലായല്ലോ അല്ലെ. അവൾക്ക് അല്ലെങ്കിലും ആരോടും സ്നേഹമോ അറ്റാച്മെന്റോ ഇല്ലാ സ്വന്തം കാര്യം സിന്ദാബാദ് എന്ന ലൈനാണ്. ഇപ്പൊ ജോലി കൂടി കിട്ടിയത് കൊണ്ട് പറയുകയേ വേണ്ട. എന്തൊക്കെ പറഞ്ഞാലും അച്ചു ഒരു കൊച്ചു സുന്ദരിയാനെട്ടോ വെളുത്തു കുറച്ചു തടിച്ചു നല്ല തുടുത്ത മുഖമൊക്കെയായി, സ്റ്റെപ് കട്ട്‌ അടിച്ച മുടിയും എല്ലാം കൊണ്ടും ഒരു സുന്ദരി കുട്ടി ആ എന്ത് ഉണ്ടായിട്ട് എന്താ സ്വഭാവം പോരാ. പിന്നെ ആയുഷ്‌കാ എന്ന ഐഷു ഒരു നാടൻ പെൺകുട്ടി അത്ര വെളുത്തിട്ടമല്ല കറുത്തിട്ടുമല്ല,നീണ്ടു മെലിഞ്ഞു നീളൻ മുടിയൊക്കെയായി ഒരു സാധാ കുട്ടി, എന്നാലും ആള് സുന്ദരിയാ. ഐഷു അച്ഛനെ പോലെയാട്ടോ ഒരു പാവം. ആരെങ്കിലും ഒന്ന് ദേഷ്യത്തോടെ നോക്കിയാൽ കണ്ണ് നിറക്കുന്ന ഒരു തൊട്ടാവാടി. എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പൊട്ടി പെണ്ണ്.

അനു ഏറ്റവും ചെറുതാണെങ്കിലും ചില സമയങ്ങളിൽ ഏട്ടൻ ആകാറുണ്ട്. +1 ആണെങ്കിലും നല്ല ഹൈറ്റ് ഒക്കെയുണ്ട് പൊടി മീശ ഒക്കെ മുളച്ചിട്ടുണ്ട്. അമ്മയും കുഞ്ഞേച്ചിയുമാണ് അവന് എല്ലാം. അച്ചുവിന്റെ സ്വഭവം കൊണ്ട് തന്നെ അവളെ തീരെ ഇഷ്ടമല്ല…. അപ്പൊ എല്ലാരെ കുറിച്ച് ചെറിയൊരു ധാരണ കിട്ടിയില്ലേ. അച്ചുവിന് ഒരു കല്യാണാലോചന കഴിഞ്ഞ ആഴ്ച അവര് വന്നതാണ്. ചെക്കന്റെ വല്യമ്മയും വല്യച്ഛനുമാണ് വന്നത്. ചെക്കൻ വന്നില്ല പെട്ടെന്ന് എവിടെയോ പോകേണ്ടി വന്നു, വരുമെന്ന് വിളിച്ചു പറഞ്ഞത് കൊണ്ട് അവര് മാത്രം വന്നു നിർഭാഗ്യവശാൽ അച്ചുവും അവിടെ ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയും ഇല്ലാ എന്ന് പറഞ്ഞപ്പോൾ സുമക്കും ആദ്യം താല്പര്യമുണ്ടായിരുന്നില്ല. അടുത്ത വീട്ടിലെ ഷാഫിക്കയോട് ഒന്ന് അന്വേഷിക്കാൻ പറഞ്ഞപ്പോൾ നല്ല അഭിപ്രായമാണ് കിട്ടിയത്. ബന്ധുക്കൾ ഇല്ലെങ്കിലും അയൽക്കാരായ ഷാഫിക്കയും അവരുടെ ഭാര്യ സൈബുത്തയുമാണ് അവർക്ക് ഒരു ആശ്വാസം. ഇവർക്ക് രണ്ട് പെണ്മക്കളാൻ രണ്ടാളുടെയും കല്യാണം കഴിഞ്ഞു രണ്ട് പേരും ഭർത്താവിന്റെ കൂടെ ഗൾഫിലാണ്, ഇപ്പൊ ഷാഫിയും സൈബുവും മാത്രമാ വീട്ടിൽ. ഷാഫി ഒരു കോൺട്രാക്ടറാണ്.

നാളെ തീരുമാനം അറിയിക്കണമെന്ന് ചെക്കന്റെ വല്യച്ഛൻ പറഞ്ഞതാണ് അതിനെ പറ്റിയുള്ള വഴക്കാണ് ആദ്യം കേട്ടത്. “അമ്മേ കുഞ്ഞേച്ചി ഇനിയും വന്നില്ലല്ലോ അമ്പലത്തിൽ പോയിട്ട്” … അഞ്ചുവിന്റെ കൂടെ ടൗൺ വരെ പോകണം എന്ന് പറഞ്ഞിരുന്നു… ചായ കുടിച്ചിട്ടാണോ പോയത്… എവിടുന്ന് രാവിലെ അമ്പലത്തിൽ പോയതല്ലേ അവള് ഒന്നും കഴിക്കാതെയാ പോയത്… ആ ബെസ്റ്റ് എപ്പോഴാ തല ചുറ്റുന്നത് എന്ന് പറയാൻ കഴിയില്ലാ, ആ സാരില്ല അഞ്ചു ചേച്ചിയുടെ കൂടെ അല്ലെ പോയത് എന്തേലും കഴിച്ചിട്ടുണ്ടാവും… ഹ്മ്മ്…. എന്ന ഞാൻ ഗ്രൗണ്ടിൽ പോവുകയാ… ചോറുണ്ണാൻ നേരം ഇങ് വന്നേക്കണം…. ഓക്കേ അമ്മാ….  ഡീ അഞ്ചു ഇതിനാണോ നീ എന്നെ കൂട്ടിയിട്ട് വന്നത് ഇതിനാണെങ്കിൽ ഞാൻ വരില്ലായിരുന്നു

സോറി മുത്തേ ഇതിനാണെങ്കിൽ നീ വരില്ലെന്ന് എനിക്ക് അറിയാം അത് അല്ലെ ഞാൻ ഷോപ്പിംഗ് എന്ന് പറഞ്ഞിട്ട് കൂട്ടി വന്നേ…എന്നാലും വേണ്ടായിരുന്നു അഞ്ചു ആരെങ്കിലും കണ്ടാൽ തീർന്നു….ആരും കാണില്ലെടി ഒരു 10 മിനിറ്റ് അത്ര മാത്രം പ്ലീസ് പ്ലീസ്….. ഹ്മ്മ്……… ഇതിപ്പോ എന്താ സംഭവമെന്നുവച്ചാൽ ഷോപ്പിംഗ് എന്ന് പറഞ്ഞു ഐഷുനെയും കൂട്ടി വന്നതാണ് അഞ്ചു പക്ഷെ ഇവിടെ എത്തിയപ്പോഴാണ് പാവം ഐഷുന് മനസിലായത് ഷോപ്പിങ്ങിന് അല്ല മറിച് കുറുകാൻ വന്നതാണെന്ന്. അതായത് അഞ്ജുവിന് അവളുടെ ലവറുമായി സംസാരിക്കാൻ വന്നതാണ്.
ഒരു കോഫീ ഷോപ്പിലേക്കാണ് അവര് പോയത് അവിടെ അരുൺ കാത്തുനിൽപ്പുണ്ട്, അവനെ കണ്ടപ്പോഴാണ് ഐഷുവിന് കാര്യം പിടികിട്ടിയത്. ഒരിക്കൽ അഞ്ജുവിനെ കാണാൻ കോളേജിൽ വന്നപ്പോൾ അരുണിനെ കണ്ടിട്ടുണ്ട് എന്നല്ലാതെ അവനോട് വലിയ പരിചയമൊന്നുമില്ല. അഞ്ജുവിനെ ഒന്ന് രൂക്ഷമായി നോക്കി അരുണിന് ചെറുതായി ഒരു പുഞ്ചിരിയും കൊടുത്ത് ഒരു സീറ്റിൽ പോയി ഇരുന്നു.

അവള് അവിടെ വന്നിരുന്നതും ഒരാള് ഓർഡർ എടുക്കാൻ വന്നു, ഇപ്പൊ ഒന്നും വേണ്ട എന്ന് പറഞ്ഞ് അവള് തിരിച്ചയക്കാൻ പോകുമ്പോഴേക്കും അരുൺ വന്നു ടു കോഫി എന്ന് പറഞ്ഞു. ഐഷു സംശയത്തോടെ അരുണിനെ നെറ്റി ചുളിച്ചു നോക്കി. ഞങ്ങള് സംസാരിച്ചു തീരുന്നതുവരെ താൻ ഈ കോഫി കുടിച് ഇരിക്കു പിന്നെ എന്റെ ഒരു ഫ്രണ്ട് കൂടെയുണ്ട് അവന് ഒരു കോൾ വന്നു പുറത്തു പോയിട്ടാണുള്ളത് അവന് ഒന്ന് കമ്പനി കൊടുക്കണേ…. അവനോട് പറ്റില്ല എന്ന് പറയാൻ പോയപ്പോഴേക്കും മറുപടി കാക്കാതെ അവൻ അഞ്ജുവിന്റെ അരികിലേക്ക് പോയി, അഞ്ജുവിനെ പല്ല് കടിച്ചു നോക്കിയപ്പോൾ അവള് മുഴുവൻ പല്ലും കാണിച്ചു ഇളിച്ചു കൊടുത്തു.

കുറച്ചു സമയം കഴിഞ്ഞപ്പോൾ ഐഷുവിന്റെ ഓപ്പോസിറ്റ് ഒരാള് വന്നിരുന്നു. ബ്ലാക്ക് ജീൻസും സ്കൈ ബ്ലു കളർ ഷിർട്ടുമാണ് വേഷം. കട്ടി പുരികവും നീല കണ്ണുകളും കട്ടി മീശയും ട്രിം ചെയ്ത് ഒതുക്കി വച്ച മീശയും നല്ല ഹൈറ്റും ജിം ബോഡിയുമൊക്കെയുള്ള ആളാണ്. അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു അപ്പോഴേക്കും ഓർഡർ ചെയ്ത രണ്ട് കോഫിയും വന്നു. ഐഷു ചുറ്റിലും നോക്കി കൊണ്ടുനിൽക്കുന്ന തിരക്കിലാണ് അറിയുന്ന ആരെങ്കിലും ഈ കാഴ്ച കണ്ടുകൊണ്ട് വന്നാൽ തീർന്നു… ഹേയ് യുവർ നെയിം… കോഫി കുടിക്കുന്നതിനിടക്ക് ഒപോസിറ്റ് ഇരുന്ന ആള് ചോദിച്ചു….. ആയുഷ്‌കാ….. ചെറുപുഞ്ചിരിയോടെയും ഒരു പേടിയോടെയും ചുറ്റിലും നോക്കി കൊണ്ടു പറഞ്ഞു

I am sidharth….അവനും ഒരു പുഞ്ചിരിയോടെ അവളോട് പറഞ്ഞു.
ഒന്ന് ചിരിച്ചതല്ലാതെ ഐഷു ഒന്നും മിണ്ടാതെ ചുറ്റിലും നോക്കാൻ തുടങ്ങി. അവളുടെ മുഖതെ പേടി ശെരിക്കും മനസ്സിലാവുന്നുണ്ട്. താൻ ഇത്‌ ആരെയാ നോക്കുന്നെ
അവളുടെ വെപ്രാളവും പേടിയുള്ള മുഖഭാവവും കണ്ട് അവൻ തിരക്കി…….ഏ… അവൻ എന്താണെന്ന് ചോദിച്ചതെന്ന് പോലും അവള് കേട്ടിരുന്നില്ല…….താൻ ആരെയാഡോ ഇങ്ങനെ നോക്കുന്നെ ആരെങ്കിലും വരാനുണ്ടോ……ഇല്ലാ ആരും വരാനില്ല……പിന്നെ അതെ ഒന്നും തോന്നരുത് ഒന്ന് ഇവിടുന്ന് മാറി ഇരിക്കുമോ…….. നിസ്സഹായായി അവള് ചോദിച്ചു……എന്തെ തന്റെ കാമുകനെങ്ങാൻ ഇവിടെ ഉണ്ടോ കണ്ടാൽ തെറ്റിദ്ധരിക്കുമോ എന്ന് വിചാരിച്ചിട്ടാണോ.. ഒരു കള്ള ചിരിയോടെ അവൻ ചോദിച്ചു

എനിക്ക് കാമുകനൊന്നുമില്ല…. പിന്നെ…. എന്നെ അറിയുന്ന ആരെങ്കിലും കണ്ടാൽ അമ്മയോട് ചെന്ന് പറയും പിന്നെ അതൊരു പ്രശ്നമാവും ഇങ്ങനെ പുറത്തു നിന്ന് ആണുങ്ങളോട് സംസാരിക്കുന്നതൊന്നും അമ്മക്ക് ഇഷ്ടമല്ല… നിഷ്കളങ്കതയോടെയുള്ള അവളുടെ സംസാരം കേട്ട് അവൻ ഒരു നിമിഷം അവളെ തന്നെ നോക്കി നിന്ന് പോയി, ഐഷു ആണെങ്കിൽ വീണ്ടും ചുറ്റും നോക്കുന്ന തിരക്കിലാണ്…. നേർത്ത പുരികകൊടികളുടെ ഇടയിൽ തൊട്ട കുഞ്ഞു കറുത്ത പൊട്ടും അതിന് മുകളിലായി ചന്ദനവും, രണ്ടു കണ്ണിലും ചെറുതായി മഷി ഇട്ടിട്ടുണ്ട് കഴുത്തിൽ ഒരു കുഞ്ഞു നിറം മങ്ങിയ സിൽവർ കളർ ചെയിനും അത് മാത്രമേ അവളുടെ ആ കുഞ്ഞു മുഖതുള്ളു
അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയാണ് സിദ്ധാർഥ്

തന്റെ മുന്നിലിരിക്കുന്ന ആ കുട്ടിയോട് അവന് എന്തോ കൗതുകം തോന്നി, മറ്റുള്ളവരെ പേടിച്ചു ജീവിക്കുന്ന ഒരു പൊട്ടി പെണ്ണ്, അവളുടെ മുഖം നോക്കുംതോറും അവന് മനസിലായി ഇപ്പൊ കരയും എന്ന മട്ടിലാണ് ഇരിക്കുന്നതെന്ന്. ഡോ ഞാൻ മാറിയിരിക്കണോ….ഹ്മ്മ്……കരയാനായ മുഖഭാവത്തോടെ അവള് തലയാട്ടി… എന്തോ അത് കണ്ടപ്പോൾ അവനും പാവം തോന്നി, അവൻ തൊട്ടടുത്ത സീറ്റിലേക്ക് മാറിയിരുന്നു. എന്നിട്ടും അവള് ചുറ്റിലും നോക്കുന്നുണ്ടായിരുന്ന. ഒരു വേള അവന് ചിരിയും വന്നു ഇത്രക്കും പാവം പിടിച്ച പെണ്ണ് ഇപ്പോഴും ഉണ്ടോ. ഒരിക്കൽ പോലും അവള് തന്നെ നോക്കിയില്ല എന്ന് ഓർത്തപ്പോൾ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരം അവനിൽ വന്നു അത് സങ്കടമാണോ ദേഷ്യമാണോ എന്ന് അവന് തന്നെ നിശ്ചയമില്ല.

എവിടെ പോയാലും പെൺകുട്ടികൾ തന്നെ നോക്കി നിൽക്കാറുണ്ട് അത് ഇഷ്ടമല്ലയെങ്കിലും അങ്ങനെ കാണുമ്പോൾ കുറച്ചു അഹങ്കരിക്കാറുമുണ്ട് എന്നാൽ ഈ പെണ്ണ്……അവൻ വീണ്ടും അവളെ തന്നെ നോക്കി ഇരുന്നു……. കുറച്ചു കഴിഞ്ഞ് അരുൺ വന്നു തട്ടി വിളിച്ചപ്പോഴാണ് സിദ്ധാർത്ഥ് അവളിൽ നിന്നും നോട്ടം മാറ്റിയത്, അഞ്ചു ഐഷുവിന്റെ അരികിലും എത്തിയിരുന്നു. അഞ്ജുവിനോടും ഐഷുവിനോടും യാത്ര പറഞ്ഞ് അരുണും സിദ്ധാർഥും പോയി. പോകുമ്പോൾ ഐഷുവിനെ ഒന്ന് തിരിഞ്ഞു നോക്കാനും സിദ്ധു മറന്നില്ല. എന്നാൽ അവൻ നോക്കുന്നത് ഐഷു കണ്ടതുമില്ല.  എവിടെയായിരുന്നു ഇത്രയും സമയം….. ഐഷു വീട്ടിലേക്ക് കയറുമ്പോൾ തന്നെ സുമ ചോദിച്ചു

അത് അമ്മേ അഞ്ജുവിന്റെ കൂടെ ഷോപ്പിംഗ….അവളുടെ സംസാരത്തിൽ ഒരു പതർച്ചയുണ്ടായിരുന്നു അത് ശ്രദ്ധിച്ചു സുമ ചോദിക്കാൻ പോകുമ്പോഴേക്കും അനുവും എത്തിയിരുന്നു…..ഹാ കുഞ്ഞേച്ചി നീ എന്താ ഇത്ര വൈകിയത്…..അത്…..ഓ അഞ്ചു ചേച്ചിയുടെ കൂടെ അല്ലെ പോയത് അപ്പോൾ പിന്നെ ലേറ്റ് ആയില്ലെങ്കിലേ അത്ഭുതമുള്ളു…..അവൻ തന്നെ ചോദിച്ചു അവൻ തന്നെ ഉത്തരവും കണ്ടെത്തിയിരുന്നു. അമ്മേ ചോർ എടുത്ത് വെക്ക് വിശക്കുന്നു… അതും പറഞ്ഞു അവൻ അകത്തേക്ക് കയറി…. എന്നാൽ ഈ സമയവും നമ്മുടെ ഐഷു പേടിച്ചു നിൽക്കുകയാ ആരെങ്കിലും കണ്ടു അമ്മയോട് പറഞ്ഞാൽ പഠിപ്പ് തന്നെ അവസാനിക്കും. ഉച്ചക്ക് ഭക്ഷണവും കഴിച്ചു ഐഷു അവളുടെ റൂമിൽ ഇരിക്കുമ്പോഴാണ് അനു അവിടേക്ക് വന്നത്. അവൻ അവളോട് രാവിലെ നടന്ന സംഭവങ്ങളൊക്കെ പറഞ്ഞ്.

ഏത് ഹതഭാഗ്യനാണോ അവളെ ഇഷ്ടം…..ടാ അങ്ങനെ ഒന്നും പറയരുത് ചേച്ചിക്ക് ഇഷ്ടമാണെങ്കിൽ അതല്ലേ നടത്തി കൊടുക്കേണ്ടത്….ഹ്മ്മ് അമ്മയും അങ്ങനെയാ പറഞ്ഞത് പക്ഷെ അമ്മ അവർക്ക് വാക്കും കൊടുത്തില്ലേ….ഹ്മ്മ്…….എന്തായാലും അവളുടെ അഹങ്കാരം വച്ചു അവള് പുളികൊമ്പിൽ തന്നെ പിടിക്കാനാണ് ചാൻസ്…. നാളെ വരുമല്ലോ നമുക്ക് നോക്കാം……കുഞ്ഞേച്ചി നിനക്കും നറുക്ക് വീണിട്ടുണ്ട് ഈ വര്ഷം തന്നെ നിന്റെയും കല്യാണം നടത്തണമെന്ന പറയുന്നത്…. എന്റെയോ അതിന് എന്റെ കോഴ്സ് തീർന്നില്ലല്ലോ….അതൊന്നും എനിക്ക് അറിയില്ല അമ്മ പറയുന്നത് കേട്ടതാ……ഹ്മ്മ്……..ഞാൻ കളിക്കാൻ പോവുകയാ വരുമ്പോഴേക്കും എന്തേലും കഴിക്കാൻ ആക്കി വെക്കണേ……..ആ

രാത്രി കിടക്കുമ്പോഴും അവളുടെ ചിന്ത അനു പറഞ്ഞതിനെ പറ്റി തന്നെയാണ്. അവളുടെ കല്യാണവും പെട്ടെന്ന് നടത്തുമോ എന്ന ചിന്ത അവളെ വല്ലാതെ അലട്ടുന്നുണ്ട്. അല്ലെങ്കിലും അവളുടെ സമ്മതമില്ലെങ്കിലും അവര് കല്യാണം നടത്തുമെന്ന് അവൾക്ക് ഉറപ്പായിരുന്നു. തനിക്ക് ഒന്ന് മനസ്സ് തുറക്കാൻ പോലും അവിടെ ആളില്ലല്ലോ എന്ന് ഓർത്തു അവളുടെ നെഞ്ച് പുകഞ്ഞു. അനുവാണ് ആകെയുള്ള കൂട്ട് പക്ഷെ അവന് കാര്യങ്ങളൊന്നും അറിയില്ല ഇനി അറിയിക്കുകയും വേണ്ട എന്നവൾ ഉറപ്പിച്ചിരുന്നു. തന്റെ വിധി എങ്ങനെയാണോ അത് പോലെ നടക്കട്ടെ എന്ന് വിചാരിച്ചു അവള് ഉറങ്ങി

തുടരും