രചന – ആർദ്ര അമ്മു
ഋഷിയും ശ്രീയും തിരികെ വീട്ടിലെത്തുമ്പോൾ എല്ലാവരും ചേർന്ന് കല്യാണ ചർച്ച നടത്തുന്ന തിരക്കിലാണ്. ഓഫീസിൽ പോയ ശിവനന്ദനും മുത്തശ്ശനും തിരികെ എത്തിയിരുന്നു. അപ്പൊ അടുത്ത ആഴ്ച തന്നെ നമുക്ക് കല്യാണം നടത്താമല്ലേ?????? ഹരി എല്ലാവരോടുമായി ചോദിച്ചു. അതെ അടുത്ത ആഴ്ച നല്ലൊരു ദിവസം നോക്കി നമുക്ക് ദേവിയുടെ നടയിൽ വെച്ച് തന്നെ നടത്താം. പുറത്ത് നിന്നാരെയും വിളിക്കണ്ട ഇവിടെ ഉള്ളവരും പിന്നെ വിശ്വന്റെ വീട്ടിൽ നിന്നും പിന്നെ കൃഷ്ണന്റെ വീട്ടിൽ നിന്നും ഉള്ളവർ മാത്രം മതി. അല്ലെ അച്ഛാ??????? ശിവനന്ദൻ അഭിപ്രായം ആരാഞ്ഞു. അത് മതി. മുത്തശ്ശൻ കൂടി അവരുടെ അഭിപ്രായത്തോട് യോജിച്ചു. ഇതെല്ലാം കേട്ട് ഋഷി ശരണിന്റെ മുഖത്തേക്ക് നോക്കി എന്തായെന്ന് കയ്യുയർത്തി ചോദിച്ചു. ശരൺ തിരിച്ച് സൈറ്റ് അടിച്ച് തംപ്സ്അപ്പ് ചെയ്തു. ഋഷി സന്തോഷത്തോടെ ശരണിനെ പുണർന്നു. Congrats അളിയാ……….. ശരൺ തിരികെ ഒരു പുഞ്ചിരി അവന് സമ്മാനിച്ചു. ഇത് കണ്ട് ചിരിയോടെ ശ്രീ നിന്നു. ഞാൻ പോയി ശീതളിനെ ഒന്ന് കാണട്ടെ. സന്തോഷത്തോടെ ശ്രീ അകത്തേക്ക് നടന്നു.
അപ്പോഴേക്കും അഭി ഋഷിയുടെ അടുത്ത് വന്നു തോളിലൂടെ കയ്യിട്ടു. കൊച്ചു ഗള്ളൻ കിട്ടിയ ഗ്യാപ്പിൽ അവളെയും കൊണ്ട് മുങ്ങിയല്ലേ??????? ആഹ് ഞാൻ നിന്നെ കാണാനിരിക്കുവായിരുന്നു എന്റെ പുന്നാര അളിയനിങ്ങു വന്നേ ഒരു സാധനം ഞാൻ നിനക്ക് കരുതി വെച്ചിട്ടുണ്ട്. ഋഷി അവനെ നോക്കി പറഞ്ഞു. ശൊ എന്റെ അളിയന് എന്നോടിത്ര സ്നേഹമുണ്ടായിരുന്നോ????? എന്റെ സ്നേഹം നീ കാണാൻ കിടക്കുന്നതേയുള്ളൂ ഇപ്പൊ വാ കയ്യോടെ ആ സാധനം തരാം. എപ്പോ വന്നെന്ന് ചോദിച്ചാൽ പോരെ. അതും പറഞ്ഞ് അഭി ഋഷിയോടൊപ്പം അവന്റെ മുറിയിലേക്ക് കയറി. എന്തോ വശപ്പിശക് തോന്നിയ ശരൺ അവരുടെ പിറകെ പോയി. മുറി അടച്ചിട്ടിരുന്നത് കൊണ്ട് അവനൊന്നും കാണാൻ പറ്റിയില്ല. അവൻ അകത്തെ സംസാരം കേൾക്കാൻ ചെവി കൂർപ്പിച്ചു. ഞാൻ നോക്കി ഗർഭം ഉണ്ടാക്കുന്നവൻ ആണല്ലേട നാറി……. അതെങ്ങനെ ആണെന്ന് നിനക്കിന്നു ഞാൻ കാണിച്ചു തരാടാ പന്നി……….. 💥💥💥💥 ഋഷിയുടെ സ്വരം ഉയർന്നു കേട്ടു.
കുറച്ചു നേരം കഴിഞ്ഞ് അഭി നടുവിന് കയ്യും താങ്ങി കുനിഞ്ഞു പുറത്തേക്കിറങ്ങി. മുന്നിൽ ശരണിനെ കണ്ടവനൊന്ന് ഇളിച്ചു കാണിച്ചു. എന്തായിരുന്നു അകത്ത്???????? ശരൺ ചിരിയോടെ ചോദിച്ചു. അതെന്റെ അളിയൻ സ്നേഹകൂടുതൽ കൊണ്ടൊന്ന് കുനിച്ചു നിർത്തി കുമ്പസരിച്ചതാ……… അഭി നടു ഉഴിഞ്ഞുകൊണ്ട് പറഞ്ഞു. വെറുതെ അങ്ങനെ കുമ്പസരിക്കേണ്ട കാര്യമില്ലല്ലോ????????? ശരൺ സംശയത്തോടെ അവനെ ചൂഴ്ന്ന് നോക്കി. കുമ്പസാരരഹസ്യം പരസ്യമാക്കാൻ പാടില്ലെന്നാണ് പ്രമാണം എങ്കിലും അളിയനായത് കൊണ്ട് പറഞ്ഞു തരാം. ഒരു പുതിയ രീതിയിൽ ഗർഭം ഉണ്ടാക്കുന്നതിനെ പറ്റി ഒരു ചർച്ച നടത്തിയതാ. ഇതിപ്പോ എനിക്ക് സ്വന്തമായി ഒരു ഗർഭം ഉണ്ടാക്കാൻ പറ്റാത്ത അവസ്ഥയിലായി. മിക്കവാറും നിന്റെ ഒക്കെ കേട്ട് കഴിയുമ്പോഴേക്കും എന്നെ തെക്കോട്ടെടുക്കണ്ട അവസ്ഥ വരും. അവൻ നെടുവീർപ്പിട്ടു. അമ്മേ അമ്മേട പിണ്ണതൈലം എവിടാ ഇരിക്കുന്നെ????? അതും വിളിച്ചു ചോദിച്ചുകൊണ്ടവൻ അകത്തേക്ക് പോയി. ശരൺ ആണെങ്കിൽ ഇവനെന്ത് തേങ്ങയാ ഈ പറഞ്ഞത് എന്നർത്ഥത്തിൽ അവനെ നോക്കി നിന്നു.
ഉച്ചക്ക് തറവാട്ടിൽ എല്ലാവരും കൂടി ഊണ് കഴിക്കാനിരുന്നു. ശരണിന്റെ അടുത്ത് ശീതളിനെ പിടിച്ചിരുത്തിയിട്ട് ശ്രീ പൊന്നു മോൾക്കുള്ള ചോറുമായി കുഞ്ഞിനെയുമെടുത്ത് വെളിയിലേക്കിറങ്ങി. ശ്രീയിൽ നിന്ന് പെട്ടന്നങ്ങനെ ഒരു നീക്കം പ്രതീക്ഷിക്കാഞ്ഞ അവൾ ഒന്ന് ഞെട്ടി. പരിഭ്രമത്തോടെ ആരെയും നോക്കാതെ അവളിരുന്നു. അവളുടെ ഇരിപ്പ് കണ്ട ശരൺ അവളുടെ പാത്രത്തിലേക്ക് കറി വിളമ്പി കൊടുത്തുകൊണ്ട് കണ്ണുകൾ കൊണ്ട് കഴിക്കാൻ ആവശ്യപെട്ടുകൊണ്ട് അവൻ കഴിക്കാനാരംഭിച്ചു. അത്തരമൊരനുഭവം അവൾക്ക് പുതിയതായിരുന്നു. ഓരോ നിമിഷവും അവന്റെ ഉള്ളിലെ സ്നേഹവും കരുതലും അവൾ അറിയുകയായിരുന്നു. ഒരു ചെറു പുഞ്ചിരിയോടെ അവൾ ഒരുപിടി ചോറ് എടുത്തു വായിലേക്ക് വെച്ചു. ആഹാരത്തിന് ഇതുവരെ ഇല്ലാത്ത എന്തോ ഒരു പ്രേത്യേക രുചിയുള്ളത് പോലെ അവൾക്ക് തോന്നി. ആദ്യം തോന്നിയ പരിഭ്രമമോ പേടിയോ കൂടാതെ നിറഞ്ഞ മനസ്സോടെ അവളാ ഭക്ഷണം കഴിച്ചു. കഴിച്ചു കഴിഞ്ഞപ്പോൾ വയറും മനസ്സും ഒരുപോലെ നിറഞ്ഞത് പോലെ അവൾക്ക് തോന്നി. അറിയാതെ തന്നെ മനസ്സ് അവനിലേക്കടുക്കുന്നത് തിരിച്ചറിയാതെ അവളിരുന്നു.
ഭക്ഷണം കഴിച്ച് പുറത്തേക്കിറങ്ങിയ ഋഷിയുടെ കണ്ണുകൾ മുറ്റത്തു കാക്കയേയും പൂച്ചയേയും ചൂണ്ടി കാണിച്ച് പൊന്നുവിനെ ഭക്ഷണം കഴിപ്പിക്കുന്ന ശ്രീയിൽ പതിഞ്ഞു. അവൻ പതിയെ അങ്ങോട്ട് നടന്നു. ഋഷിയെ കണ്ടവൾ ഒന്ന് ചിരിച്ചു. അവൻ അവളെ തന്നെ നോക്കി നിന്നു. അത് കണ്ടവൾ എന്താണെന്ന് പിരികം ഉയർത്തി ചോദിച്ചു. ഒന്നുമില്ലെന്ന് അവൻ ചുമൽ പൊക്കി കാണിച്ചു. പൊന്നുവിനെ നോക്കി അവൻ അവളുടെ അടുത്തേക്ക് ചേർന്ന് നിന്നു. നീയാണോ കുഞ്ഞിന് ഭക്ഷണം കൊടുക്കാറ്????? ഇവിടെ വന്നത് മുതൽ ഞാനും ആമിയും കൂടിയാ കൊടുക്കാറ്. എന്തെ ഇപ്പൊ ചോദിക്കാൻ????? ഒന്നുല്ല ഒരുകണക്കിന് ഇതൊക്കെ ഇപ്പോഴേ പഠിച്ചിരിക്കുന്നത് നല്ലതാ എന്റെ തലതെറിച്ച 5 പിള്ളേരെ മേയ്ക്കാനുള്ളതല്ലേ??????? കുസൃതി ചിരിയോടെ അവളുടെ അടുത്തേക്ക് ഒന്നുകൂടി ചേർന്ന് നിന്നുകൊണ്ടവൻ പറഞ്ഞു.
അയ്യട മനസ്സിലിരിപ്പ് നോക്കണേ 5 പിള്ളേര് പോലും എന്നെക്കൊണ്ടൊന്നും വയ്യാ………. വയ്യെന്നോന്നും പറഞ്ഞിട്ട് കാര്യമില്ല ഇതൊക്കെ ഞാൻ നേരത്തെ തീരുമാനിച്ചതാ എന്റെ സ്വപ്നത്തിന് വേണ്ടി ഞാൻ എന്ത് ത്യാഗം സഹിച്ചും പോരാടും. ലോകനാർകാവിലമ്മയാണെ സത്യം. അയ്യേ നിങ്ങൾക്കൊരു നാണമില്ലേ മനുഷ്യാ???? ഞാനെന്തിനാ നാണിക്കുന്നത്????? നീയൊന്ന് മനസ്സ് വെച്ചാൽ ശരണിന്റെയും ശീതളിന്റെയും കല്യാണത്തിന് തന്നെ നമുക്ക് നമ്മുടെ ഫസ്റ്റ് നൈറ്റ് ആഘോഷിക്കാമെടി. അത്രക്ക് അങ്ങോട്ട് വേണോ അളിയാ??? ആ ശബ്ദത്തിന് ഉടമയെ തിരിഞ്ഞ ഋഷി കാണുന്നത് അവരെ തന്നെ നോക്കി നിൽക്കുന്ന ശരണിനെയാണ്. അവനെ കണ്ട ഉടൻ ശ്രീ അവിടുന്ന് വലിഞ്ഞു. കൃത്യ സമയത്ത് തന്നെ കെട്ടി എടുത്തോണം. ഋഷി അവന് നേരെ പല്ല് കടിച്ചു.
ഈ…………. സാധാരണ ഈ സമയത്ത് കെട്ടിയെടുക്കേണ്ടത് ആ പരട്ട ജിത്തു ആയിരിക്കും ഇന്ന് അവനെന്തേ????? ജിത്തു അളിയന് ഇന്ന് റസ്റ്റ് കൊടുത്തു പകരം ഞാനിറങ്ങി. നല്ലതാടാ പണിയുമ്പൊ ആശാന്റെ നെഞ്ചത്ത് തന്നെ പണിയണം. ഇവനൊക്കെ കാരണം മര്യാദക്കെന്റെ പെണ്ണിനോട് പോലും ഒരക്ഷരം മിണ്ടാൻ പറ്റാത്ത അവസ്ഥയായി. ഋഷി അകത്തേക്ക് നടന്നു. ഹാ അളിയാ പോവല്ലേ………. ശരൺ അവന്റെ പുറകെ ഓടി. നീ പോടാ നാറി……… പെണ്ണുങ്ങളുടെ ഭക്ഷണം കഴിപ്പ് കൂടി കഴിഞ്ഞപ്പോൾ നടുമുറ്റത്ത് എല്ലാവരും കൂടി സംസാരിക്കാനായി ഒത്തുകൂടി. ശ്രീലകത്ത് തറവാട്ടിൽ എല്ലാവരും ഉള്ളപ്പോൾ ഇങ്ങനെ ഇരിക്കുന്നത് പതിവാണ്. പാട്ടും കളിയും ചിരിയുമായി അവർ സന്തോഷത്തോടെ ഇരിക്കും. ശ്രീ ഓടി ഹരിയുടെ അടുത്തിരുന്നുകൊണ്ട് അയാളുടെ ചുമലിലേക്ക് ചാഞ്ഞു.
അച്ഛാ…………….. അവൾ കൊഞ്ചലോടെ വിളിച്ചു. എന്താണ് ഒരു സോപ്പിങ് എന്തോ കാര്യം സാധിക്കാനാണല്ലോ ഈ ഇരിപ്പ്???? അയാൾ സംശയത്തോടെ അവളെ നോക്കി. കൊച്ചു കള്ളൻ കണ്ടുപിടിച്ചു കളഞ്ഞു. അവൾ അയാളുടെ കയ്യിൽ പതിയെ നുള്ളി. ഡി……………. ഹരി കളിയായി അവളുടെ ചെവിയിൽ പിടിച്ചു. പറ എന്താ കാര്യം?????? അതില്ലേ അച്ഛനൊരു പാട്ട് പാടിക്കെ ഒരുപാട് നാളായി അച്ഛന്റെ പാട്ട് കേട്ടിട്ട്. അവൾ അയാളെ നോക്കി പറഞ്ഞു. അച്ഛൻ പാടുവോ??????? ഋഷി അതിശയത്തോടെ ചോദിച്ചു. പിന്നല്ലാതെ ചെറിയച്ഛന്റെ കഴിവല്ലേ ശ്രീക്കുട്ടിക്ക് കിട്ടിയിരിക്കുന്നത്. ശ്രീക്കുട്ടിയെ സംഗീതം പഠിപ്പിച്ചത് തന്നെ ചെറിയച്ഛനാ. അഭി അവനോടായി പറഞ്ഞു. കണ്ടോ ഋഷിയേട്ടൻ കേട്ടിട്ടില്ല അച്ഛന്റെ പാട്ട് അതുകൊണ്ട് പാട്. അത് വേണോ????? വേണം. പണ്ട് അച്ഛൻ അമ്മക്ക് പാടികൊടുക്കാറില്ലേ ആ പാട്ട് പാടിയാൽ മതി. ശ്രീ നിർബന്ധം പിടിച്ചു. പാട് അച്ഛാ എനിക്കും കേൾക്കാല്ലോ അച്ഛന്റെ പാട്ട്. ഋഷി കൂടി നിർബന്ധിച്ചപ്പോൾ അയാൾ പാടാൻ തയ്യാറായി.
🎶ശ്രീ രാഗമോ തേടുന്നു നീ ഈ വീണ തൻ പൊൻതന്തിയിൽ സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ് എൻ മുന്നിൽ നീ പുലർ കന്യയായ് ശ്രീ രാഗമോ തേടുന്നു നീ ഈ വീണ തൻ പൊൻതന്തിയിൽ പ്ലാവിലപ്പൊൻ തളികയിൽ പാൽപ്പായസ ചോറുണ്ണുവാൻ പിന്നെയും പൂമ്പൈതലായ് കൊതി തുള്ളി നിൽക്കുവതെന്തിനോ ചെങ്കദളിക്കൂമ്പിൽ ചെറു തുമ്പിയായ് തേനുണ്ണുവാൻ കാറ്റിനോടു കെഞ്ചി ഒരു നാട്ടു മാങ്കനി വീഴ്ത്തുവാൻ ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം ശ്രീ രാഗമോ തേടുന്നു നീ ഈ വീണ തൻ പൊൻതന്തിയിൽ കോവിലിൽ പുലർ വേളയിൽ ജയദേവ ഗീതാലാപനം കേവലാനന്ദാമൃത ത്തിരയാഴിയിൽ നീരാടി നാം പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തു കോർക്കാൻ പോകാം ആനകേറാ മേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം ശ്രീ രാഗമോ തേടുന്നു നീ ഈ വീണ തൻ പൊൻതന്തിയിൽ 🎶 പാട്ടിൽ ലയിച്ച് എല്ലാവരും ഇരുന്നു.
ശ്രീ കണ്ണുകൾ പൂട്ടി ഹരിയുടെ തോളിൽ കിടന്നു. ഋഷി പ്രണയത്തോടെ അവളെ തന്നെ നോക്കിയിരുന്നു. പാട്ടിലെ ഓരോ വരിയിലും അവൻ കണ്ടത് അവന്റെ നന്ദുവിനെ മാത്രമായിരുന്നു. ഇമ വെട്ടാതെ അവളെ തന്നെ നോക്കി അവനിരുന്നു. എടാ അവളെ ഇങ്ങനെ നോക്കി കൊല്ലാതെ അത് നിന്റെ പ്രോപ്പർട്ടി തന്നെയാണ് പക്ഷെ കുറച്ചു നാൾ കൂടി മോനൊന്നു ക്ഷമിക്ക്. അഭി അവന്റെ ചെവിയിലായി പറഞ്ഞു. അതിന് മറുപടി പറയാതെ ഋഷി എഴുന്നേറ്റ് ഹരിയുടെ അടുത്തേക്ക് പോയി. ഇതിനെ ഒക്കെ ഞാൻ നോക്കി ഗർഭം ഉണ്ടാക്കുന്ന ജാതി എന്നല്ലാതെ വേറെന്താ വിളിക്കേണ്ടത് ????? അത് പറഞ്ഞപ്പൊ എനിക്ക് കുറ്റം അല്ലെങ്കിലും സത്യം പറയുന്നവർക്ക് പണ്ടേ വിലയില്ലല്ലോ??????? നീയെന്താടാ ഒറ്റക്കിരുന്നു പിറുപിറുക്കുന്നത്??????? അവന്റെ പിറുപിറുക്കൽ കണ്ട് ശിവനന്ദൻ ചോദിച്ചു. എന്റെ പൊന്നോ ഒന്നുല്ല ഒരു സത്യം പറഞ്ഞതിന്റെ ക്ഷീണം ഇതുവരെ തീർന്നിട്ടില്ല ഇനി ഒരെണ്ണം കൂടി പറഞ്ഞാൽ എന്നെ ചൂട് വെള്ളത്തിൽ പുഴുങ്ങി എടുക്കേണ്ട അവസ്ഥ വരും അതുകൊണ്ട് നമ്മളില്ലേ………….. തൊഴുതു കൊണ്ടവൻ എഴുന്നേറ്റു പോയി. അവന്റെ പോക്ക് കണ്ട് ശിവനന്ദന് അപ്പൊ മണിചിത്രത്താഴിലെ ഡയലോഗ് ഓർമ്മ വന്നു. “സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങൾ കേട്ടിട്ടുണ്ട്. പക്ഷെ ഇത്ര ഭയാനക വേർഷൻ ഇതാദ്യാ”
എല്ലാം കഴിഞ്ഞ് ഋഷിയും ശരണും തിരികെ പോവാനൊരുങ്ങി. മോനെ ശരൺ ഇപ്പൊ ശീതളിന്റെ സമ്മതം കിട്ടിയ സ്ഥിതിക്ക് മോൻ വീട്ടിൽ അമ്മയുമായി സംസാരിച്ച് ഈയാഴ്ച തന്നെ അമ്മയെയും കൂട്ടി ഇങ്ങോട്ട് വരണം. അമ്മയുമായി ആലോചിച്ച് അടുത്ത ആഴ്ചയിൽ തന്നെ ഏതെങ്കിലും നല്ല ദിവസം നോക്കി നമുക്ക് താലി കെട്ട് നടത്താം. മുത്തശ്ശൻ അവനോടായി പറഞ്ഞു. അങ്ങനെ ആവട്ടെ മുത്തശ്ശാ ഒഴിവ് ദിവസം നോക്കി ഞാൻ അമ്മയെ കൂട്ടി വരാം. ശരൺ മറുപടി കൊടുത്തു. എന്നാൽ ഞങ്ങളിറങ്ങട്ടെ????? ഋഷി എല്ലാവരോടുമായി പറഞ്ഞു. എല്ലാവരോടും യാത്ര പറഞ്ഞ് പൊന്നുമോൾക്ക് ഉമ്മയും കൊടുത്ത് രണ്ടു പേരും ഇറങ്ങി. പോവുന്നതിനു മുന്നേ ശ്രീയെ നോക്കി കണ്ണുകൾ കൊണ്ട് യാത്ര പറയാനും അവൻ മറന്നില്ല. ബൈക്കിൽ കയറുന്നതിനു മുന്നേ ശരണിന്റെ കണ്ണുകൾ അവന്റെ പ്രാണനെ തിരഞ്ഞു നടന്നു.
കണ്ടെത്താൻ കഴിയാത്തതിന്റെ നിരാശയിൽ ബൈക്കിലേക്ക് കയറുമ്പോഴാണ് തുറന്നിട്ട ജനാലയിലൂടെ തന്നെ നോക്കുന്ന രണ്ടു കണ്ണുകളെ അവൻ കാണുന്നത്. അതാരുടെ ആണെന്ന് മനസ്സിലാക്കാൻ അവനധികം സമയം വേണ്ടി വന്നില്ല. അവൻ നോക്കുന്നത് കണ്ടതും ആ കണ്ണുകൾ അപ്രത്യക്ഷമായി. ചുണ്ടിൽ ഊറിയ ചിരിയോടെ അവൻ ബൈക്കിലേക്ക് കയറി. അവരുടെ ബൈക്ക് ഗേറ്റ് കടക്കുന്നതും നോക്കി ആ തറവാട്ടിലെ രണ്ടുപേർ അങ്ങനെ നിന്നു. ശരണിനെ വീട്ടിലാക്കി ഋഷി വണ്ടി വീട്ടിലേക്ക് തിരിച്ചു. പോർച്ചിൽ ബൈക്ക് നിർത്തി അതിൽ നിന്നിറങ്ങുമ്പോഴാണ് അകത്തു നിന്ന് ജീവനും കൊണ്ടോടി വരുന്ന മനുവിനെ അവൻ കാണുന്നത്. എന്താ സംഭവിച്ചത് എന്നുള്ള രീതിയിൽ അവൻ മനുവിന് നേരെ നോക്കിയപ്പോഴേക്കും ഒരു ചൂല് അവന്റെ കാൽചുവട്ടിൽ വന്നു വീണിരുന്നു. അവൻ അന്തംവിട്ടു ആ ചൂലെറിഞ്ഞ ആളെ നോക്കി. തുടരും………………………………..

by