രചന : ആയിഷ അക്ബർ
‘
ശരണ്യേച്ചി…….സുധേവനോട് അത് ചോദിക്കുമ്പോൾ കൃഷ്ണ ക്ക് ഉള്ളിലുള്ള മുറിവ് വല്ലാതെ നീറുന്നത് പോലെ തോന്നിയിരുന്നു……
അവൾക്ക് കുഴപ്പമൊന്നുമില്ല….. ഒരാലോചന വന്നിട്ടുണ്ട്…. ഏകദേശം ശെരിയായ മട്ടാണ്……
സുധേവന്നത് പറഞ്ഞതും തന്റെ സ്ഥാനത് നിൽക്കേണ്ടത് ശരണ്യേച്ചിയാണ് എന്ന തോന്നൽ അവളിലൊരു വേദന നിറച്ചു……കാർത്തി അവരെ തന്നെ നോക്കി അങ്ങനെ നിൽക്കുകയാണ്…….
സുധേവൻ പെട്ടെന്ന് തന്റെ പോക്കറ്റിൽ നിന്നും ഒരു കൂടെടുത്തു അവൾക്ക് കൊടുത്തു…..
അവളെന്തെന്ന അർത്ഥത്തിൽ അയാളെ നോക്കുമ്പോൾ തുറന്നു നോക്കാനെന്ന ഭാവത്തിലൊരു പുഞ്ചിരിയോടെ അയാൾ നിൽക്കുന്നുണ്ടായിരുന്നു….
അവൾ പതിയെ അത് തുറന്നതും അതിൽ കണ്ട കുഞ്ഞ് സ്വർണ കമ്മൽ അവളുടെ ഹൃദയത്തിലേക്ക് വല്ലാതെ ആഴ്ന്നിറങ്ങി…..ഒരു തരം വേദന അവളെ പൊതിഞ്ഞു പിടിച്ചു…..അമ്മാവനെ കൊണ്ട് ഇതേ തരാൻ ആയുള്ളൂ….അതും പറഞ്ഞു കൊണ്ടയാൾ വിങ്ങലോടെ ചുണ്ടുകൾ കൂട്ടി പിടിക്കുമ്പോൾ കൃഷ്ണ അയാളെ ചുറ്റി പിടിച്ചു കരഞ്ഞു …..അവളുടെ കരച്ചിൽ കണ്ട് കാർത്തിക്കും വല്ലാത്തൊരു വേദന തോന്നിയിരുന്നു……
ഇതൊന്നും….. വേണ്ടായിരുന്നു……
അവൾക്കുള്ളതെല്ലാം ഇവിടെയുണ്ട്…… പോരാത്തതിന്വാങ്ങികൊടുക്കാൻഞാനും……അവളുടെ മനസ്സറിഞ്ഞെന്ന വണ്ണം അവർക്കിടയിലേക്ക് കയറി നിന്ന് കാർത്തിയത് പറയുമ്പോൾ ഒരു ഭർത്താവിന്റെ അധികാരം ആ വാക്കുകളിൽ കണ്ടത് കൃഷ്ണയിൽ ഒരു കുളിര് തീർത്തിരുന്നു ……മതി….. അത് കേട്ടാൽ മതിയെനിക്ക്……
സുദേവൻ കാർത്തിയുടെ തോളിലൊന്നു കയ്യമർത്തി……എന്നാലും ഇതെന്റെ സന്തോഷത്തിനു വേണ്ടി ഞാൻ വാങ്ങിയതാണ്…. ഇതെന്റെ മോളിടണം…..
സുദേവൻ അതും പറഞ്ഞു കൊണ്ട് കൃഷ്ണയുടെ കവിളിലൊന്ന് തൊട്ടു…..അപ്പോഴേക്കും ടേബിളിൽ സുദേവനായുള്ള ചായയും പലഹാരങ്ങളും നിറഞ്ഞിരുന്നു…….ഇനി നമുക്ക് ചായ കുടിച്ചിട്ടാവാം സുധേവാ സംസാരം….വിജയൻ ഏറെ സ്നേഹത്തോടെ പറഞ്ഞതും അവരെല്ലാവരും അകത്തേക്ക് കയറി ……എല്ലാവരും അയാൾക്ക് ചുറ്റുമുണ്ടായിരുന്നെങ്കിലും കൃഷ്ണ നിൽക്കുന്നതിനോട് ചേർന്ന് കാർത്തി വന്ന് നിന്നത് കൃഷ്ണയിൽ ചെറിയൊരു ഞെട്ടലുണ്ടാക്കിയെങ്കിലും അമ്മാവന്റെ മുഖത്ത് തെളിഞ്ഞു നിന്ന സന്തോഷം അവൾ കണ്ടിരുന്നു……..
ആ വീട്ടിലുള്ളവരുമായി സുദേവൻ ഏറെ നേരം സംസാരിച്ചു…അവരുടെ ആദിത്യ മര്യാധയും അയാളെ ഏറെ തൃപ്തി പ്പെടുത്തി……എന്റെ കുഞ്…..അവളൊരു പാവമാണ്….
എന്നുംസങ്കടങ്ങളെബാക്കിയായിട്ടുള്ളു…..സന്തോഷവുംസമാധാനവുംഒന്നുംഅവളറിഞ്ഞിട്ടില്ല……എല്ലാവരുടയെയും ആട്ടും തുപ്പും ഉള്ളിലൊതുക്കി നിന്നിട്ടേയുള്ളു അവൾ….ഭൂമിയോളം ക്ഷമിക്കാൻ അവൾക്കറിയാം….അവളെ സ്നേഹിക്കാനോ അവളുടെ വേദനയറിയാനോ ഈ ലോകത്ത് ആരുമില്ല…..മോന്റെ അത്ര ലോക പരിചയമോ സാമർത്യമോ തന്റെടമോ ഒന്നുമില്ലാത്ത ഒരു പാവം പെണ്ണാണ്……നോക്കില്ലെ നീയവളെ…….
ഇറങ്ങാൻ നേരം കാർത്തിയുടെ കൈ പിടിച്ചു കൊണ്ട് സുധേവൻ വിറക്കുന്ന വാക്കുകളാലത് ചോദിച്ചതും അവന്റെ ഹൃദയം ഒന്ന് പിടച്ചു…….അവൻ പതിയെ അവളിലേക്കൊന്ന് നോക്കി…..സത്യം പറയാൻ അവനു പ്രയാസം വേണ്ടെന്ന വണ്ണം അവൾ തല താഴ്ത്തി നിന്നു……..ദൃശ്യയടക്കം എല്ലാവരും ജനലിലൂടെ അവരെ നോക്കി നിൽക്കുകയാണ്……
എനിക്ക് ജീവനുള്ളിടത്തോളം അവളെ നോക്കാൻ ഞാൻ മതിയീ ഭൂമിയിൽ…….കാർത്തി ഉറച്ച ശബ്ദത്തോടെ അത്രയേറെ വിശ്വാസത്തോടെ അത് പറഞ്ഞതും കൃഷ്ണ പെട്ടെന്ന് മിഴികൾ അവനു നേരെയൊന്നുയർത്തി…… അതേ….. അവന്റെ മിഴികൾ തന്നിലാണ് പതിഞ്ഞിരിക്കുന്നത്…..
ആ കണ്ണുകളിൽ എവിടെയും ഒരു നുണയുടെ കലർപ്പ് തനിക്ക് കാണാൻ കഴിയുന്നില്ല…….അവന്റെയാ വാക്കുകൾ സുധേവനിലും മനസ്സ് നിറഞ്ഞൊരു പുഞ്ചിരി നൽകി…..അയാൾ അവനെ ചേർത്ത് പിടിച്ചു……കാർത്തിയുടെ മറുപടി ആ വീട്ടിലുള്ള ഓരോരുത്തരുടെയും മനസ്സ് നിറച്ചിരുന്നു……
അവൻ തന്റെ മകനാണെന്ന അഭിമാനം നന്ദിനിയിലും വിജയനിലും നിറഞ്ഞു നിന്നു……എന്നാൽ ജനലിലൂടെ ഇത് കേട്ടിരുന്ന ദൃശ്യക്ക് തന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞിരുന്നില്ല…..
അവൻ അങ്ങനെ വെറും വാക്ക് പറയുന്നവനല്ലെന്ന് അവൾക്ക് നന്നായറിയാം…..
ആ കണ്ണുകളിൽ വല്ലാത്തൊരു തീക്ഷണതയുണ്ട്…..
കൃഷ്ണയെ കുറിച് പറയുമ്പോഴൊക്കെയും വാചാലമാകുന്ന അവനെ താൻ ഭയന്നു തുടങ്ങിയിരിക്കുന്നു…. എന്തായിരിക്കും അവന്റെ മനസ്സിൽ……അവൻ സ്നേഹിക്കുന്ന മെറിനെയും അവനെ സ്നേഹിക്കുന്ന തന്നെയും കണ്ടില്ലെന്ന് നടിച്ചു ചേർത്ത് പിടിക്കാൻ മാത്രം അവൾക്കെന്താണ് പ്രത്യേകത…..ആ കഴുത്തിൽ കിടക്കുന്ന താലി കൊണ്ടാണോ അവൻ പറയുന്ന വാക്കുകൾക്ക് ഒരു ഭർത്താവിന്റെ ചൂടുള്ളത്…..ദൃശ്യക്ക് ഒന്നും മനസ്സിലാവുന്നില്ലായിരുന്നു…….പക്ഷെ ഇനിയും ഇതിങ്ങനെ വിട്ടാൽ ശെരിയാവില്ലെന്ന ബോധ്യമുള്ളത് കൊണ്ട് തന്നെ അവളടുത്തൊരു കുരുക്ക് മനസ്സിൽ മുറുക്കി തുടങ്ങിയിരുന്നു……
കൃഷ്ണയെന്ന കയറിൽ മെറിനെ കൂടി കെട്ടാൻ പ്രാപ്തിയുള്ളൊരു കുരുക്ക്……..സുധേവനൊന്നു കൊണ്ടും പേടിക്കേണ്ട….. അവൾക്കിനി ഞങ്ങളെല്ലാവരുമുണ്ട്……ഇവിടുത്തെ കുട്ടിയാ അവള്…അവളെന്റെ പേര കുട്ടിയാണ്…….
എന്നന്നേക്കും….മുത്തശ്ശൻ ഏറെ സ്നേഹത്തോടെ കൃഷ്ണയുടെ മുടിയിൽ തഴുകി സുധേവനോടത് പറയുമ്പോൾ അയാൾ കൈകൾ കൂപ്പി…..നന്ദി…… ആരോരുമില്ലാന്നിട്ടും ഒന്നുമില്ലാന്നിട്ടും എന്റെ മോളെ ഇത്രയേറെ പരിഗണിക്കുന്നതിനു….അയാൾ അതും പറഞ്ഞു വിതുമ്പുമ്പോൾ വിജയൻ അയാളുടെ കയ്യിൽ പിടിച്ചു…….
ഞങ്ങളാണ് സുധേവനോട് നന്ദി പറയേണ്ടത്….
ഇത്രയും നല്ലൊരു പെൺകുട്ടിയെ ഞങ്ങൾക്ക് കാണിച്ചു തന്നതിന്……ഇന്നത്തെ കാലത്ത് ഇത്രയും നല്ലൊരു പെൺകുട്ടിയെ ഞങളുടെ മകന് എവിടെ പോയി തിരയും ഞങ്ങൾ……അയാൾ അത് പറഞ്ഞതും സുദേവൻ കൃഷ്ണയെ ഒന്ന് കൂടി ചേർത്ത് പിടിച്ചു…..വിജയൻ പറഞ്ഞത് സത്യമാണെന്ന തരത്തിൽ എല്ലാവരും നിൽക്കുമ്പോഴും കാർത്തിയുടെ മനസ്സിൽ മാത്രം ഒരു കുറ്റ ബോധം സ്ഥാനം പിടിച്ചു…….എല്ലവർക്കും അവളോടുള്ള സ്നേഹം കണ്ട് ദൃശ്യ ക്ക് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…അവൾ വേഗം അവിടെ നിന്നും നടന്നു…….സുദേവൻ കാർത്തിയുടെ കയ്യിലൊന്ന് പിടിച്ചു..
പിന്നേ കൃഷ്ണയുടെ കൈ അവന്റെ കയ്യിലേക്ക് വെച്ച് കൊടുക്കുമ്പോൾ ഒരു നിമിഷം ഇരുവരും ഒന്ന് ഞെട്ടി പോയിരുന്നു….അവർ പരസ്പരം ഒന്ന് നോക്കി…….കൂടെയുണ്ടാവണം….. എന്നും…..
സുധേവന്നതും പറഞ്ഞു കൊണ്ട് കണ്ണുകൾ നിറക്കുമ്പോൾ തന്റെ കൈകൾക്കുള്ളിൽ നിറഞ്ഞു നിന്നഅവളുടെകയ്യിന്റെചൂട്അവനറിയുന്നുണ്ടായിരുന്നു……….തന്റെ കയ്യിനെ പൊതിഞ്ഞു പിടിച്ച അവന്റെ കൈ വിരലുകൾ ഒന്ന് കൂടി തന്റെ നീളൻ വിരലുകളിൽ മുറുകുന്നത് അവളും അറിഞ്ഞിരുന്നു…..
സുദേവൻ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങിയതും കാർത്തിയിൽ നിന്ന് കൃഷ്ണ പതിയെ അവളുടെ കൈ പിൻവലിക്കുമ്പോൾ അവനതിന് താല്പര്യമില്ലെന്ന വണ്ണം പതിയെ യാണ് പിടി വിട്ടത്……അവൾ കണ്ണുകൾ അവനിലേക്കൊന്നുയർത്തുമ്പോൾ അവനും അവളിൽ തന്നെ നോട്ടം പതിപ്പിച്ചു……സുദേവൻ ഇറങ്ങുന്നത് നോക്കി കണ്ണുകൾ നിറച്ച അവളുടെ അരികിൽ അവൾക്ക് കൂട്ടായെന്ന പോൽ അവൻ നിന്നിരുന്നു………ദൂരേക്ക് മറഞ്ഞു പോകുന്ന വണ്ടി നോക്കി നിൽക്കുമ്പോൾ കൃഷ്ണയുടെ കണ്ണുകൾ നിറഞ്ഞു തൂവി……കാർത്തി ഒന്ന് കൂടി അവൾക്കരികിലേക്ക് നീങ്ങി നിന്നു…..പിന്നേ പതിയെ പിറകിലേക്കൊന്ന് തിരിഞ്ഞു നോക്കി….
ഉമ്മറത്തു തന്നെ എല്ലാവരും ഇരിക്കുന്നുണ്ടെങ്കിലും അവരെല്ലാം എന്തൊക്കെയോ സംസാരത്തിലാണ്…….ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നിയതും അവൻ അവളുടെ വിരലുകളിൽ പതിയെ വിരൽ കോർത്തു……
അവൾ ഒരു ഞെട്ടലോടെ അവനെ നോക്കി…..ആ കണ്ണ് തുടച്ചേ…….ഇനി കരയാൻ പാടില്ല…..
അവളുടെ കണ്ണുകളിലേക്ക് നോക്കി അവനത് പറയുമ്പോൾ അവളൊരു കൈ കൊണ്ട് കണ്ണുകൾ അമർത്തി തുടച്ചു…….
അവന്റെ കൈ വിരലുകൾ അവളുടെ മിനുസമേറിയ കൈ വിരലുകളിൽ പതിയെ തലോടും പോലെ…..
ഹലോ ഏട്ടാ….. ഇനി കൈ കോർത്തു നിന്നത് മതി……ചായ കുടിച്ചിട്ടാവാം……പിറകിൽ നിന്ന് ശ്വേത വിളിച്ചു പറഞ്ഞതും ഒരു ചമ്മലോടെ കാർത്തി അവളുടെ കൈ വിട്ടു കൊണ്ട് അകത്തേക്ക് നടന്നിരുന്നു…..ഒന്നും കമടില്ലെന്നും കേട്ടില്ലെന്നും നടിച്ചു കൊണ്ടൊരു ചിരിയോടെ എല്ലാവരും അകത്തേക്ക് നടക്കുമ്പോ ൾ ചന്ദ്ര ശ്വേതയെ കണ്ണും കയ്യും കാട്ടി വഴക് പറയുന്നുണ്ടായിരുന്നു…….
(തുടരും)

by