19/04/2026

നീർത്തിളക്കം : ഭാഗം 31

രചന – ഷംസിയ ഫൈസൽ

നവി ഗൗരവത്തോടെ പറഞ്ഞെണീറ്റ് പോയി

വൈകീട്ട് മൂന്നരയായതും നവി വിളിച്ച ടാക്സി ഡ്രൈവറും നവിയും കൂടെ ബാഗെല്ലാം ടാക്സിയില്‍ വെച്ച് ശാലിനിയുടെ വീര്‍ചെയറുന്തി താഴേക്ക് പോയി ടാക്സിയില്‍ അവളെ ഇരുത്തി

ശാലിനിയുടെയും നവിയുടേയും കാറ് പാര്‍ക്കിംങില്‍ തന്നെയിട്ട് മൂടിയിട്ടു

ഐയര്‍പോട്ടില്‍ ചെന്ന് പ്രൊസീജിയേര്‍സെല്ലാം കഴിഞ്ഞ് ഫ്ലൈറ്റില്‍ കയറി

ശാലിനിയുടെ മുഖത്ത് തീരെ തെളിച്ചമുണ്ടായിരുന്നില്ല.,,

ഡല്‍ഹിയില്‍ ചെന്നിറങ്ങി ഐയര്‍പോട്ടിന്‍റെ പുറത്ത് നവിയുടെ വീട് നോക്കിനടത്തുന്ന മലയാളിയായ ചേട്ടന്‍ നവിയുടെ കാറുമായി നില്‍പുണ്ടായിരുന്നു

”മോനേ..,,സുഖാണോ.,
ഇതാണെല്ലെ ശാലിനി കുഞ്ഞ്.
യാത്രയൊക്കെ സുഖായിരുന്നോ മോളെ.,,

ചേട്ടന്‍റെ ചോദ്യത്തിന് ശാലിനിയൊന്ന് ചിരിച്ചു

”അവളാകെ ക്ഷീണിച്ചിരിക്കാണ് ദിവാകരേട്ടാ.,
നമുക്ക് വേഗം പോയാലോ.,,

നവി ലെഗേല്ലാം ഡിക്കിയില്‍ വെച്ച് ബാക്ക് സീറ്റില്‍ ശാലിനിക്കടുത്തായി ഇരുന്നു

ഡല്‍ഹിയിലെ ബില്‍ഡിങുകളാല്‍ ചുറ്റപ്പെട്ട തിരിക്ക് പിടിച്ച റോഡില്‍ നിന്ന് കാറ് നേരെ ഒരു ചെറിയ റോഡിലേക്ക് തിരിഞ്ഞു

ഒരു ഗ്രാമത്തിലേക്കുള്ള റോഡായിരുന്നത്

അതിലൂടെ കിലോമീറ്ററുകളോളം വണ്ടിയോടിച്ച് ഒരു മരത്തിന്‍റെ വലിയ വേലികെട്ടി മരത്തിന്‍റെ തന്നെ ഗേറ്റിന് മുന്നില്‍ വണ്ടി നിര്‍ത്തി

”ശാലിനി ഇതാണ് ഡല്‍ഹിയില്‍ ഞാന്‍ താമസിക്കുന്ന വീട്.,,

നവി ശാലിനിക്ക് പരിചയപ്പെടുത്തി കൊടുത്തു

ഇരുട്ടായതിനാല്‍ അവിടൊന്നും ശെരിക്ക് കാണുന്നില്ലായിരുന്നു

”നിങ്ങളെത്തിയോ എത്ര നേരായി കാത്തിരിക്കുന്നു.,,

ഒരു കോട്ടന്‍ സാരി എളിയില്‍ കുത്തി അമ്പത് വയസ്സ് പ്രായം തോന്നുന്ന സ്ത്രീ ഗേറ്റ് തുറന്ന് കൊടുത്തതും ദിവാകരേട്ടന്‍ കാര്‍ ഉള്ളിലേക്ക് കയറ്റി നിര്‍ത്തി

അപ്പോയേക്കും ആ സ്ത്രീ അവിടെ എത്തിയിരുന്നു

നവി കാറില്‍ നിന്നിറങ്ങി ലെഗേജെല്ലൊം സിറ്റ് ഒൗട്ടിലേക്ക് വെച്ച് ശാലിനി വീല്‍ചെയര്‍ എടുത്ത് നിവര്‍ത്തി വെച്ച് അവളെ എടുത്ത് അതിലിരുത്തി

”ശാലൂ..,,ഇത് എന്‍റെ മുത്തിയമ്മ.,
ശെരിക്കുള്ള പേര് മുത്തു ലക്ഷ്മി.,
ദേ ഈ ദിവാകരേട്ടന്‍റെ സഹദര്‍മിണിയാ.,,

നവി ആ സ്ത്രീയെ ചേര്‍ത്ത് പിടിച്ചു

”കഥയൊക്കെ പിന്നെ പറയാം.,
മോളാകെ ക്ഷീണിച്ചിരിക്കാ കുളിച്ച് വല്ലോം കഴിച്ചിട്ട് സംസാരിക്കാം.,,

മുത്തിയമ്മ തന്നെ ശാലിനിയുടെ വീല്‍ചെയറുന്തി അകത്തേക്ക് കൊണ്ട് പോയി

”എന്‍റെ മോളെ ആ ചെര്‍ക്കനോട് നിങ്ങളെ കല്ല്യാണം കഴിഞ്ഞപ്പോ മുതല്‍ ഇങ്ങോട്ട് കൊണ്ട് വരാന്‍ പറയാന്‍ തുടങ്ങിയതാ.,
അവന്‍ കൊണ്ട് വരണ്ടെ.,,നിനക്ക് ജോലി തിരക്കാന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറാണ്.,
സത്യം പറഞ്ഞാ നിങ്ങളെ കല്ല്യാണത്തിന്‍റെ മുമ്പ് നിന്നെ കുറിച്ച് ഒരുപാട് പറഞ്ഞിട്ടുണ്ടവന്‍.,
അനിയത്തി കുട്ടിയെ കാണാനെന്നും പറഞ്ഞ് കൊച്ചിയിലേക്ക് പോയ ആള് പിന്നെ വിളിക്കുന്നത് മോളെ കല്ല്യാണം കഴിക്കാന്‍ പോകാന്ന് പറഞ്ഞാണ്.,
അത് കേട്ട് ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ഞാനും എന്‍റെ ദിവാകരേട്ടനുമാകും.,
കാരണം നവി മോനൊരു കുടുംബണ്ടായി കാണാന്‍ ഞങ്ങളത്ര ആഗ്രഹിച്ചതാന്നോ.,
മോളെ കൂടെയാണ് കെട്ടാന്‍ പോകുന്നതെന്നറിഞ്ഞപ്പോ സന്തോഷം ഇരട്ടിയായി.,
അനിയത്തി കുട്ടീ എന്ന് പറയുന്നുണ്ടേലും അവന്‍റെ ഉള്ളില്‍ മോളോടൊരു ഇഷ്ടം ഞങ്ങള്‍ക്കെന്നോ തോന്നിയതാ.,

മുത്തിയമ്മ ഒാരോന്ന് സംസാരിച്ച് അവളെ മുറിയില്‍ കൊണ്ട് വന്ന് ലൈറ്റിട്ടു

മനോഹരമായ മരത്തിന്‍റെ കൊത്ത് പണികള്‍ ചെയ്ത അത്യാവിശ്യം വലിയൊരു റൂമ്

”എന്നിട്ടെന്താ മുത്തിയമ്മ കല്ല്യാണത്തിന് വരാതിരുന്നെ.,,

”ഞങ്ങള്‍ നാട്ടിലേക്ക് പോയിട്ട് വര്‍ഷങ്ങളായി മോളെ.,,
ഞങ്ങളുടേത് പ്രേമ കല്ല്യാണായിരുന്നെയ്.,
ദിവാകരേട്ടന് ഇവിടെ ആയിരുന്നു ജോലി.,
ഡല്‍ഹീക്ക് വീട്ടാരൊപ്പം ടൂറ് വന്നതാ.,
ദൈവ നിശ്ചയം അല്ലാതെന്ത്.,
ഞങ്ങള്‍ കാണലും ഇഷ്ടപ്പെടലും കഴിഞ്ഞു.,
പിന്നെ കത്ത് വഴിയായി സംസാരം.,
വീട്ടീ പ്രശ്നമായപ്പോ ഞാനൊറ്റക്ക് ഡല്‍ഹീക്ക് ട്രെയ്ന്‍ കേറി.,
അന്നാ പ്രായത്തില്‍ വിവരല്ല്യാ അത്രതന്നെ.,
അല്ലെങ്കില്‍ ഒറ്റക്ക് ഞാനൊരു പെണ്ണ് ഡല്‍ഹീക്ക് ട്രെയ്ന്‍ കേറോ.,

ദൈവത്തിന്‍റെ കാവലുള്ളോണ്ട് ഒരു പ്രശ്നല്ലാതെ ഡല്‍ഹീലെത്തി.
പിന്നെ കത്തയക്കാറുള്ള അഡ്രസ്സില്‍ ദിവാകരേട്ടനെ കണ്ട് പിടിച്ചു.,

ഇപ്പൊ അതൊക്കെ ആലോചിക്കുമ്പോ ഒരു പേടിയാ.,
മുപ്പത്തിയഞ്ച് കൊല്ലായി കല്ല്യാണം കഴിഞ്ഞിട്ടിപ്പോ.,,

മുത്തിയമ്മ ആ ഒാര്‍മയിലൊന്ന് ചിരിച്ചു

”എന്നിട്ട്..,!!

ശാലിക്ക് ആവേശം കൂടി

”എന്നിട്ടൊന്നുല്ല്യാ.,മോള് കുളിക്ക്.,
എന്നിട്ട് വല്ലോം കഴിക്കാം.,,

ശാലിനിയെ മുത്തിയമ്മ ബാത്ത്റൂമില്‍ കസേരയിട്ട് അതിലിരുത്തി

”എന്നും ഒറ്റക്കല്ലെ കുളിക്കല്.,
ഇന്ന് ഞാനൊന്ന് ഒരച്ച് കഴുകി തരാം.,,

മുത്തിയമ്മ സാരി കയറ്റി കുത്തി ശാലിനിയുടെ ഡ്രസ്സ് മാറ്റി കച്ച കെട്ടികൊടുത്തു

സോപ്പെടുത്ത് ചെകിരിയില്‍ തേച്ച് മേലെല്ലാം ഉരച്ച് കൊടുത്തു

ഒരമ്മ ചെയ്ത് തരുന്ന സംതൃപ്തിയോടെ ശാലിനിയിരുന്നു

”മുത്തിയമ്മ ഇവിടെയാണോ താമസം.,,

”അല്ലെന്നെ.,
ഇവിടെത്തെ വീടും കൃഷി സ്ഥലവും നോക്കി നടത്തുന്നത് ഞാനും എന്‍റെ അങ്ങേരുമാണ്.,
ഈ പറമ്പില്‍ തന്നെയാ ഞങ്ങളെ വീട്.,
രാവിലെ എല്ലാം കാണിച്ച് തരാം,

മുത്തിയമ്മ ശാലിനിയുടെ തലയിലൂടെ വെള്ളം ഒഴിച്ച് മുടി ഉരച്ച് കഴുകി

”നിങ്ങള്‍ക്ക് മക്കളൊന്നുല്ലെ.,,

ശാലിനി മടിച്ചാണത് ചോദിച്ചത്

”കല്ല്യാണം കഴിഞ്ഞിട്ട് മുപ്പത്തിയഞ്ച് കൊല്ലായി.,
ഇത് വരെ ദൈവം അങ്ങനൊരു ഭാഗ്യം തന്നിട്ടില്ല.,
എന്ന് കരുതി പരാതിയൊന്നുല്ല്യാ.,
നവി മോന്‍ വന്നത് മുതല്‍ ആ സ്ഥാനം കൊടുത്തത് അവനാ.,
അവനും ഞങ്ങളങ്ങനെ തന്നെയാ.,

നല്ല മനസ്സുള്ള കുഞ്ഞാ.,
മോള് ആശുപത്രിയിലായപ്പോ വിളിച്ച് പൊട്ടികരയായിരുന്നു
കുഞ്ഞും പോയി എന്‍റെ ശാലൂന്‍റെ ജീവിതവും പോയീന്ന് പറഞ്ഞ് കരയുന്നവനെ എന്ത് പറഞ്ഞാ ഞങ്ങളാശ്വസിപ്പിക്കാ.,
അന്ന് തൊട്ട് ഞങ്ങള് പറയുന്നതാ മോളേയും കൊണ്ട് ഇങ്ങോട്ട് വരാന്‍.,
ആ ഫ്ലാറ്റില് അടിഞ്ഞ് കൂടി ഇരിക്കുന്നതിലും നല്ലത് ഇങ്ങോട്ട് വരുന്നതാ.,
ഇവിടൊക്കെ കാണുമ്പോ തന്നെ പകുതി അസുഖം കുറയും.,,

ശാലിനിയുടെ മുടിയിലേയും ശരീരത്തിലേയും വെള്ളം ഒപ്പി മുറിയില്‍ പോയി ബനിയന്‍റെ ഒരു ഫുള്‍ ലൂസ് ഡ്രസ്സ് എടുത്ത് വന്നു

”നവി പറഞ്ഞിട്ട് വാങ്ങി കൊണ്ട് വന്നതാ.,
മോന്‍റെ കടേന്ന് തന്നെയാ.,
ഇങ്ങനത്തെ ഡ്രസ്സാകുമ്പോ മോള്‍ക്ക് സുഖായിട്ട് ഇടാലോ..,,

ശാലിനിയെ ഡ്രസ്സിടീപ്പിച്ച് കസേരയില്‍ നിന്ന് വീര്‍ചെയറില്‍ ഇരുത്തിച്ച് ഹാളിലേക്ക് കൊണ്ട് പോയി

അവിടെ ദിവാകരേട്ടനും നവിയും കൂടെ എല്ലാം ടേബിളില്‍ സെറ്റ് ചെയ്ത് വെച്ചിരുന്നു

എല്ലാവരും ഒരുമിച്ച് കഴിക്കാനിരുന്നു

”നല്ല രുചി.,ഒരുപാട് നാളായി നാടന്‍ ഭക്ഷണം കഴിച്ചിട്ട്.,,

ശാലിനി കുറച്ച് കൂടെ സാമ്പാറൊഴിച്ച് അവിയലും തോരനും അച്ചാറും കൂട്ടി കഴിച്ചു

”അതെന്താടാ നീ അവക്കൊന്നും ഉണ്ടാക്കി കൊടുക്കാറില്ലെ.,,

ദിവാകരേട്ടന് നവിയെ നോക്കി കണ്ണുരുട്ടി

”ഒാ..ഹ് എനിക്കാകെ കഞ്ഞി ഉണ്ടാക്കാനറിയാം.,
ചോറ് വെച്ചാ തന്നെ വല്ല മുട്ട പൊരിച്ചതോ ചമ്മന്തിയോ ഉണ്ടാക്കും.,

നവി താല്‍പര്യമില്ലാതെ പറഞ്ഞു

”നീയെല്ലെ രണ്ട് ദിവസം മുമ്പ് പരിപ്പ്ക്കറി എങ്ങനെ ഉണ്ടാക്കാന്ന് വിളിച്ച് ചോദിച്ചെ?,,

മുത്തിയമ്മ ചോദിച്ചതും നവി ഇളിച്ച് കാണിച്ചു

”പരിപ്പ്ക്കറിയോ എനിക്കൊന്നും കിട്ടിയില്ലല്ലോ..,,

ശാലിനിയവനെ കൂര്‍പ്പിച്ച് നോക്കി

”അതിന് പരിപ്പ് കരിഞ്ഞ് പോയി.,,

”അതെങ്ങനെ കുക്കറില്‍ വെച്ചാ കരിഞ്ഞ് പോകാ?

മുത്തയമ്മ വീണ്ടും ചോദിച്ചു

”അത് പിന്നെ പരിപ്പും മസാലകളൊക്കെയിട്ട് വെള്ളം ഒഴിക്കാനായി എടുത്ത് വെച്ചതാ.,
പക്ഷെ ഒഴിക്കാന്‍ മറന്ന് പോയി.,,

അവന്‍ ചമ്മിയ ചിരിചിരിച്ചതും ബാക്കിയുള്ളവരെല്ലാം പൊട്ടിചിരിച്ചു

ഭക്ഷണം കഴിച്ച് കഴിഞ്ഞ് അവിടെയെല്ലാം വൃത്തിയാക്കി മുത്തിയമ്മയും ദിവാകരേട്ടനും പോയതും നവി ഡോറടച്ച് കുറ്റിയിട്ട് ശാലിനിയെ മുറിയിലേക്ക് കൊണ്ട് പോയി ബെഡില്‍ കിടത്തി

അവനോടൊന്നും മിണ്ടാതെ കണ്ണടച്ച് കിടക്കുന്നവളെ അവന്‍ വിഷമത്തോടെ നോക്കി

എന്ത് സന്തോഷത്തോടെയാ അവരോടൊക്കെ സംസാരിക്കുന്നെ.,
തന്നോട് മാത്രമെന്താ ഇത്ര അകല്‍ച്ചയെന്ന് അവന് മനസ്സിലാകുന്നില്ല

*(തുടരും..)*