രചന – അഹാനിക അനു
” നീ ഇത് എവിടെക്കാണ് ശ്രുതി പോവുന്നത്.. കോളേജിലേക്കാണോ.. “”
ഡ്രസ്സ് മാറ്റി പുറത്തേക്കിറങ്ങിയ ശ്രുതിയുടെ പിറകെ വന്ന് രേവതി ചോദിച്ചു
“” കോളേജിലേക്ക് ഒന്നുമല്ല അമ്മ.. ഞാൻ നിലേച്ചിയുടെ വീട് വരെ പോവാണ്.. “”
വണ്ടിയിൽ കയറി ഹെൽമെറ്റ് ഇട്ട് അമ്മയെ നോക്കി ചിരിച്ചു…
“” എന്നാൽ നിനക്കിത് എന്നോട് കുറച്ച് നേരത്തേ പറഞ്ഞൂടായിരുന്നോ….. എനിക്കും വരാമായിരുന്നു.. ആ കുട്ടിയെ കാണാൻ കൊതിയാവുന്നു… “”
“” ആ കുട്ടിയെ കാണാനാണോ അതോ… നിലേച്ചിയേ കാണാനാണോ…. “”
“” നീ പോടീ.. എനിക്ക് രണ്ട് പേരെയും കാണണം..””
“” എന്നാലേ മക്കളെ ഒക്കെ പിന്നെ കാണാം ട്ടോ… ഇപ്പോൾ ഞാൻ പോട്ടെ… വന്നിട്ട് വിശേഷം പറയാം… “”
ഒരു ഫ്ളൈകിസ് കൊടുത്തു ശ്രുതി വണ്ടി കൊണ്ട് പോയി….
“””””””””””””””””””””””””””””””
“” ഏട്ടത്തി ഇന്ന് ശ്രുതി വരും “”
രാവിലെ അടുക്കളയിൽ യുദ്ധം നടക്കുമ്പോളാണ് കിച്ചു വന്ന് പറഞ്ഞത്…
“” അമ്മ കൂടെ വരോ… “”
നില ഉത്സാഹത്തോടെ ചോദിച്ചു…
“”അമ്മയെ ഒക്കെ ആര് നോക്കുന്നു ഏട്ടത്തി കഥയിലേ നായിക വരുന്നുണ്ടോ ഇല്ലയോ.. അതറിഞ്ഞാൽ പോരേ.. “”
രണ്ട് പേരും സംസാരിക്കുന്നത് കേട്ട് അടുക്കളയിലേക്ക് വന്ന നന്ദു കിച്ചുവിനെ നോക്കി അർത്ഥം വച്ചു ചിരിച്ചു മുണ്ട് ഒന്ന് പൊക്കി സ്ലാബിൽ കയറി ഇരുന്നു…
നന്ദുവിന്റെ സംസാരത്തിൽ വശപേശക് തോന്നി നില രണ്ടിനെയും മാറി മാറി നോക്കി… കിച്ചുവിന്റെ മുഖം ഇഞ്ചി കടിച്ച പോലെ കണ്ടപ്പോൾ എന്തോ ഉണ്ടെന്ന് മനസിലായി..
“” എന്താടാ രണ്ടിനും കള്ള ലക്ഷണം…. സത്യം പറഞ്ഞോ എന്തോ ഉടായിപ്പ് സ്മെൽ ചെയ്യുന്നു… “”
നില സാരി തല ഇടുപ്പിൽ കുത്തി
“” പാറു എഴുന്നേറ്റിലേ ഏട്ടത്തി… “”
കിച്ചു വിഷയം മാറ്റാനായി പറഞ്ഞു പുറത്തേക്ക് കടക്കലും നന്ദു സ്ലാബിൽ നിന്ന് ചാടി ഇറങ്ങി അവന്റെ കഴുത്തിലൂടെ കൈ ഇട്ടു..
“” ഏട്ടത്തി ഇവനെ ഒന്ന് സൂക്ഷിച്ചു നോക്കിയ.. ഇപ്പോൾ ഉള്ള എക്സ്പ്രഷൻ കാണാൻ നല്ല ഭംഗി ഇല്ലേ….. മുടിഞ്ഞ പ്രേമം ആണ് …. നമ്മളാരും അറിയുന്നില്ല എന്നാണ് വിചാരം…. “”
നില ഞെട്ടി കിച്ചുവിനെ നോക്കി… അവൻ അല്ലെന്ന രീതിയിൽ തലയനക്കിയതും നന്ദു കഴുത്തിൽ കൈ ഒന്ന് മുറുകി…
“” സത്യം പറഞ്ഞോ തെണ്ടി …. കള്ളം പറഞ്ഞാൽ നിന്നേ ഞാൻ നാറ്റിക്കും… ഒരാൾ സംസാരിക്കുന്നത് ഉണ്ട് എന്റെ എടുത്ത് …. റെക്കോർഡ് ആണ് മോനേ…. ഒന്ന് ഡ്രസ്സ് ചേഞ്ച് ചെയ്തു വന്നൂടെ എനിക്ക് മനസിലാവാൻ …. “”
ടോൺ മാറ്റിയുള്ള നന്ദുവിന്റെ സംസാരം കേട്ടപ്പോൾ
ശുഭം…
“” നീ പറ നന്ദു ഞാൻ കേൾക്കട്ടെ…. “”
നിലയ്ക്ക് ഹരം കയറി… സംഭവം നന്ദു പറഞ്ഞത് കിച്ചുവിന് മനസിലായിട്ടില്ലെങ്കിലും ശ്രുതി വന്ന ടൈം അവൾ പറഞ്ഞത് ഓർമ വന്നു
നന്ദു എന്നേ ഒന്ന് പറ്റിച്ചു ട്ടോ..
“” എന്നാലേ ഞാൻ പോയി ഒന്ന് കുളിക്കട്ടെ ട്ടോ… “”
“” നീ ഇത് എങ്ങോട്ടാ കിച്ചു ഓടുന്നത്….ആദ്യം കാര്യം പറയി…. അത് കഴിഞ്ഞിട്ട് നീ കുളിക്കുകയോ കുളിക്കാതെ നിൽക്കുകയോ ചെയ്തോ…. വേണേൽ നിന്നേ ഞാൻ കുളിപ്പിച്ച് തരും… “”
“” നിനക്ക് എന്താണ് അറിയേണ്ടത്… “”
നന്ദുവിന്റെ കയ്യ് കഴുത്തിൽ നിന്ന് എടുത്ത് മാറ്റി കിച്ചു മാറി നിന്നു…
“” അത് എന്താണെന്ന് വച്ചാൽ സഖാവിന് ഒരു സഖിയെ കിട്ടാനുള്ള ചാൻസ് ഉണ്ടല്ലോ എന്ന്….. “”
“” എന്റെ പൊന്നു നന്ദു സഖിയൊന്നും ആയിട്ടില്ല… അവളോട് ഒരു ക്രഷ് തോന്നിയിരുന്നു … ഇപ്പോൾ അതില്ല…. “”
“” ഏയ് … അങ്ങനെ വരാൻ വഴിയില്ലല്ലോ…””
“” ആ അങ്ങനെ വരാൻ വഴിയുണ്ട് നീ ഒന്ന് മാറി നിൽക്ക് … ഞാൻ പോട്ടെ… “”
കുറച്ച് കലിപ്പിലായി കിച്ചു നന്ദുവിനെ മാറ്റി പുറത്തേക്ക് ഇറങ്ങി. നില കാര്യം മനസിലാവാതെ നന്ദുവിനോട് കണ്ണ് കൊണ്ട് എന്താ സംഭവം എന്ന് ചോദിച്ചു….
“” എന്റെ ഏട്ടത്തി രണ്ടിനും മുടിഞ്ഞ പ്രേമം ആണ്…. പരസ്പരം പറയുന്നില്ല എന്ന് മാത്രം…… എന്നിട്ടാണ് അവൻ ജാഡ ഇട്ട് നടക്കുന്നത്…'”
“” ഇതെങ്ങനെ നിനക്കറിയാം “”
നിലയുടെ നോട്ടത്തിൽ നന്ദു ഒരു വളിഞ്ഞ ചിരി ചിരിച്ചു….
“” അതിലും എന്റെ കരങ്ങളുണ്ട് “”
“” ഹോ എന്റെ പൊന്നു നന്ദു നീ കാരണം ഇപ്പോൾ അവനൊന്നു പ്രേമിക്കാനും പറ്റില്ലേ… എല്ലാത്തിലും വലിഞ്ഞു കയറി പോവല്ലോ.. “”
“” ഏട്ടത്തി അങ്ങനെ പറയരുത് … ആദ്യം അവളാണ് എന്റെ എടുത്തേക്ക് വന്നത് …. സംഭവം ആൾ മാറി പോയതാണ് .. പിന്നെ ഞാൻ അങ്ങ് മുതലാക്കി … അത് കൊണ്ട് എന്താ അവളുടെ മനസ്സിലുള്ളത് അറിഞ്ഞില്ലേ “”
“” നല്ല കുട്ടിയാണ് അവൾ “”
നില ദോശ മാവ് ഒഴിച്ച് കൊണ്ട് പറഞ്ഞു…
“” അതേ… അതേ… ഇനി എനിക്കും ഒന്ന് നോക്കി
സെറ്റാക്കണം “”
“” അത് വേണോ നന്ദു …. കിച്ചുവിന്റെ കാര്യത്തിൽ എനിക്ക് ഒരു ടെൻഷനും ഇല്ല… നിന്റെ അങ്ങനെ അല്ല
എന്തിനാ വെറുതെ മറ്റൊരു കുട്ടിയുടെ ജീവിതം നശിപ്പിക്കുന്നത് “”
“” നിർത്തിയങ്ങ് അപമാനിക്കുന്നോ ഏട്ടത്തി…
എന്റെ ഫാൻസിനെ കുറിച്ചൊന്നും അറിയാഞ്ഞിട്ടാണ്…. “”
“” അറിഞ്ഞിട്ടുണ്ടെൽ ചിലപ്പോൾ ഈ പറഞ്ഞതിൽ കൂടുതൽ പറയുമായിരുന്നു….””
“” ഹോ ഞാൻ ഒന്നും പറയുന്നില്ല “”
നിലയുടെ തലയ്ക്ക് ഒരു കോട്ടും കൊടുത്തു തിരിഞ്ഞപ്പോളാണ് ഡോറിന്റെ എടുത്ത് പാറു നിൽക്കുന്നത് നന്ദു കണ്ടത്…
“” അല്ല ഇത് എന്ത് പറ്റി ഇത്ര നേരത്തേ എഴുനേൽക്കാൻ… അല്ലേൽ മൂട്ടിൽ വെയിലടിച്ചാലും എഴുനേൽക്കാറില്ലല്ലോ.. “”
“” വിക്രമനും അങ്ങനെയല്ലേ.. കോളേജിൽ പോവാനും മറ്റിയല്ലേ… “”
“” ആഹാ അങ്ങനെ അണോ…. ഏട്ടത്തി ഇവളെ വേഗം മാറ്റി നിർത്തു.. ഇന്ന് നേഴ്സറിയിൽ കൊണ്ടാക്കിയിട്ടേ എനിക്ക് വിശ്രമമുള്ളു…. “”
“” അല്ലേലും വിക്രൻ എപ്പോയും ഉരക്കല്ലേ “”
നന്ദുവിന്റെ എടുത്ത് നിന്ന് മറ്റെന്തേലും കേൾക്കുന്നതിന് മുന്നേ പാറു മുന്നിലേക്ക് ഓടി…
“” മക്കളെ എടുത്തൊന്നും ആദ്യത്തെ അടവൊന്നും
നടക്കുന്നില്ല ഏട്ടത്തി… “”
“” അല്ലേലും നീ എന്നാടാ പാറുവിന്റെ മുന്നിൽ ജയിച്ചിട്ടുള്ളത്… “”
“” അതൊരു സത്യം… “”
ഇളിഞ്ഞ ചിരി ചിരിച്ചു നന്ദു പുറത്തേക്ക് നടന്നു…
🌻🌻🌻🌻🌻🌻
നിലയുടെ വീട്ടിലേക്ക് വരുമ്പോളാണ് ശ്രുതി രാജേഷിന്റെ കാർ റൂട്ട് മാറി പോവുന്നത് കണ്ടത്….
അച്ഛനിത് എവിടേക്ക് പോവാണെന്ന് ആലോജിച്ചു ശ്രുതി രാജേഷിന്റെ പിറകെ പോയി…. കാർ ചെന്നു നിന്നത് കൃഷ്ണപുരം വീടിന് മുൻപിലായിരുന്നു… കുറച്ച് നേരം ഉള്ളിലേക്ക് നോക്കി നിന്നു രാജേഷ് വണ്ടി എടുത്ത് പോയി… ശ്രുതി കാര്യം മനസിലാവാതെ രാജേഷ് പോയതിന് ശേഷം വണ്ടി മുന്നോട്ട് എടുത്തു….. അത്യാവശ്യം വലുപ്പമുള്ള വീടാണ് അച്ഛന്റെ ആരാ ഇവിടെ ഉള്ളത് എന്ന് ആലോജിച്ചപ്പോൾ ഗേറ്റിൽ കണ്ട ബോർഡിൽ അവളുടെ കണ്ണുകൾ ഉടക്കി….
കൃഷ്ണപുരം തേടി നടന്നത് കണ്ട സന്തോഷത്തിലായിരുന്നു അവൾ…
ഒന്ന് തുള്ളി ചാടാൻ തോന്നി … ഗേറ്റിനുള്ളിലൂടെ തലയിട്ട് നോക്കിയപ്പോൾ നിരഞ്ജൻ ഇറങ്ങി വരുന്നത് കണ്ട്..
ഇതിപ്പോൾ ആരാ… അച്ഛന്റെ ആരേലും ആവോ….
നിരഞ്ജനെ ഒരു വട്ടം കൂടി നോക്കി കൊണ്ട് അവൾ വണ്ടിയെടുത്തു പോയി….
🌻🌻🌻🌻🌻🌻🌻
“” ഹായ് ശുതി ”
അച്ഛന്റെ മടിയിൽ ഇരുന്നു പത്രം നോക്കി ഇരുന്ന പാറു വണ്ടിയുടെ ഒച്ച കേട്ട് തല പൊക്കി നോക്കി ശ്രുതിയേ കണ്ട് വേഗം മടിയിൽ നിന്ന് ഇറങ്ങി
“” നീ ഉഷാറായാല്ലോ പെണ്ണേ… പ്ലാസ്റ്റർ ഒക്കെ അഴിച്ചു… ഇപ്പോൾ സുഖമായിലേ … “”
ഉള്ളിലേക്ക് കയറി ശ്രുതി പാറുവിനെ ചേർത്ത് പിടിച്ചു
പുറത്ത് വണ്ടിയുടെ ഒച്ച കേട്ട് റൂമിൽ നിന്ന് ഇറങ്ങി ഓടാൻ നിന്ന കിച്ചുവിനെ നന്ദു ലോക്ക് ചെയ്തു….
“” നീ ഇത് എവിടേക്കാണ് ഓടി പോവുന്നത്. അവൾ ഇങ്ങോട്ട് തന്നെയാണ് വരുന്നത്. ആക്രാന്തം മൂത്ത് ചളമാക്കരുത് തെണ്ടി … “”
“” ശേ നീ ഇത് എന്തൊക്കെയാ നന്ദു പറയുന്നത്
ഞാൻ ചുമ്മ പുറത്തേക്ക് പോവായിരുന്നു ”
“” ഇപ്പോൾ നിന്റെ എക്സ്പ്രഷൻ കാണാൻ നല്ല ഭംഗിയുണ്ട് കിച്ചു.
കള്ളം പറയുകയാണെന്ന് തോന്നുകയെ ഇല്ല… റിയാലിറ്റി ഫീൽ ചെയ്യുന്നുണ്ട് …
ചെല്ല്… ചെല്ല് കാത്തിരുന്നതല്ലേ ഇത്രയും നേരം .””
കിച്ചുവിൽ നിന്ന് മാറി നന്ദു ചിരിച്ചു ടേബിളിൽ കയറി ഇരുന്നു
“” മോള് എങ്ങനെ അറിഞ്ഞു പാറു ഇവിടെയുള്ള കാര്യം.. “”
അച്ഛന്റെ ചോദ്യം കേട്ട് കിച്ചുവിന്റെ പിറകെ വന്ന നന്ദു ഒന്ന് ഒച്ചത്തിൽ ചുമച്ചു …. കിച്ചു ആണേൽ നാറ്റിക്കല്ലേ എന്ന് കണ്ണ് കൊണ്ട് കാണിക്കുന്നുണ്ട്…. ശ്രുതി അച്ഛനെ നോക്കി നല്ലൊരു ചിരിയങ്ങു ചിരിച്ചു
“” അത് കിച്ചു ഏട്ടൻ പറഞ്ഞിരുന്നു.. “”
ശ്രുതിയുടെ ചിരിയും നന്ദുവിന്റെ ചുമയും കിച്ചുവിന്റെ മുഖവും കൂടി കണ്ടപ്പോൾ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി…
“” മോള് ഉള്ളിലേക്ക് കയറ് നില അടുക്കളയിൽണ്ടാവും. “”
“” വാ ശുതി അമ്മ അറ്റുക്കലയിൽ ഉൻറ്റ്”
പാറു ശ്രുതിയുടെ കൈ പിടിച്ചു വലിച്ചു
“” ഈ അമ്മ വിളിയും നീ അവളുടെ എടുത്തു എത്തിച്ചിട്ടുണ്ട് ലേ
ഒരു ഞെട്ടലൊന്നും അവളിൽ കാണുന്നില്ല…””
കിച്ചു എന്ത് പറയണം എന്ന അവസ്ഥയിലായിരുന്നു
“” നീ തീർന്നു കിച്ചു…. ഇന്ന് നിന്റെ അന്ത്യം ആവും..
ആ പാറു ഇന്നലെ വിളിച്ചു തുടങ്ങിയിട്ടേ ഉള്ളു അപ്പോളേക്കും അത് അവിടെ എത്തിച്ചു. ഇന്നലെ നൈറ്റ് നീ എന്റെ കൂടെ അല്ലായിരുന്നോ പിന്നെ എങ്ങനെ.. എന്ത് പോങ്ങനാടാ നീ “”
നന്ദു കിച്ചുവിനെ ചികഞ്ഞൊന്ന് നോക്കി റൂമിലേക്ക് കടന്നു
“””””””””””””””””””””
“” ശരത്തേട്ടൻ സ്കൂളിൽ പോയോ ചേച്ചി..
ദേവൂട്ടി എഴുന്നേറ്റില്ലേ “”
അടുക്കളയിൽ സ്ലാബിൽ പാറുവിനെ കയറ്റി ഇരുത്തി ശ്രുതിയും കയറി ഇരുന്നു
“” ഓ പോയി. ദേവൂട്ടിക്ക് എഴുനേൽക്കാനുള്ള സമയം ആയിട്ടില്ല. പെണ്ണ് നന്ദുവിനെ വലത്തെ ഭാഗത്തേക്കാണ് എത്രവേണേലും ഉറങ്ങിക്കോളും. ഇന്നലെ പാറുവും അവളും കൂടി കളിച്ചു ഒരു സമയത്താണ് ഉറങ്ങിയത് . അപ്പോൾ പിന്നെ ഇപ്പോൾ ഒന്നും നോക്കണ്ട ..
നിനക്ക് അമ്മയെ കൂട്ടി വന്നുടായിരുന്നോ ശ്രുതി..
ബിസ്ക്കറ്റ് പാക്ക് പൊട്ടിച്ചു ഒന്ന് പാറുവിന്റെ വായയിലേക്ക് വച്ചു കൊണ്ട് ചോദിച്ചു
“” ഈ .. അടുത്ത വട്ടം കൊണ്ട് വരാം
ഇത് ഞാൻ ഒട്ടും പ്രതീക്ഷക്കാതെ വന്നതാണ്
പാറു ഇവിടെ ഉണ്ടെന്ന് കിച്ചു ഏട്ടൻ വിളിച്ചു പറഞ്ഞപ്പോൾ വേഗം മാറ്റി പോന്നു “”
നില ചിരിച്ചു ഒന്ന് മൂളി
“” അല്ല പാറുസേ നീ പല്ല് തേച്ചോ “”
പാൽ ഗ്ലാസ്സിലേക്ക് ഒഴിക്കുമ്പോൾ പെട്ടെന്ന് ഓർമ വന്ന പോലെ നില പാറുവിനെ നോക്കി ചോദിച്ചു
“” ശോ മരന്നു പോയി. കാർണോർ തേച്ചു തരാം എന്ന് പരഞ്ഞു എന്നേ പേപ്പര് വായിപ്പിച്ചു മരന്നു പോയത “”
“” ആ ബെസ്റ്റ് എന്നിട്ടാണോ പെണ്ണേ ബിസ്കറ്റ് വായയിൽ ഇട്ട് തന്നപ്പോൾ കഴിച്ചത് “”
“” അറ്റ് അമ്മ വായയിൽ ഇറ്റ് തന്നിറ്റല്ലേ പാരു കയിച്ചത്””
പാറു കലിപ്പായി
“” ഹോ ഞാൻ ഒന്നും പറഞ്ഞില്ല മോളെ.
വാ പല്ല് തേച്ചു വരാം.
ശ്രുതി ഇപ്പോൾ വരാമേ “”
നില പാറുവിനെ താഴെ ഇറക്കി പുറത്തേക്ക് നടന്നു,…..
“”””””””””””””””””””””””””””””””
ചായ കുടിക്കുമ്പോൾ പാറു ഇടയ്ക്ക് നന്ദുവിന്റ് ഇടം കണ്ണിട്ട് നോക്കി
നന്ദു എന്താണെന്ന് കണ്ണ് കൊണ്ട് ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് ചുമലനക്കി
ദേവൂട്ടി ആദ്യമേ മേശയിൽ സ്ഥാനം പിടിച്ചിട്ടുണ്ട് മുന്നിലുള്ള പ്ലേറ്റിൽ എല്ലാം അവളാൽ കഴിയും വിധം കയ്യിട്ട് കളിച്ചു കൊളമാക്കുന്നുണ്ട്.
പാറുവിനെ കഴിക്കാൻ സമ്മതിക്കാതെ ദോശ മുറിച്ചു വായയിലേക്ക് വച്ചു കൊടുക്കുന്നു ചട്ടിണിയിൽ കൈ ഇടുന്നു…
എല്ലാം കൂടി കണ്ട് സഹികെട്ടു നില അവളെ മേശയിൽ നിന്ന് എടുത്തു.
അത് ഇഷ്ട്ടപെടാത്ത പോലെ നിലയുടെ മുഖത്തേല്ലാം നഖം കൊണ്ട് മാന്തി..
വേദനയായപ്പോൾ പിന്നെ ഒന്നും നോക്കിയില്ല പെണ്ണിനെ മേശയിൽ തന്നെ ഇരുത്തി
അവരെ ഓരോരുത്തരെയും നോക്കി കാണുകയായിരുന്നു ശ്രുതി. പാറു നന്ദുവിനെ ഇടയ്ക്ക് ഇടം കണ്ണിട്ട് നോക്കുന്നത് കണ്ടപ്പോൾ എന്താ കാര്യം എന്നറിയാൻ അവൾ ശ്രദ്ധിച്ചു.
“” എന്താടി നോക്കി പേടിപ്പിക്കുന്നത് “”
“” അറ്റ് വിക്രമൻ എന്നേ നോക്കിറ്റല്ലേ നാൻ
നോക്കുന്നത് കാനുന്നത് ”
“” തുടങ്ങിയോ രണ്ടും “”
പാറുവിന്റെ ഒച്ച പൊന്തിയപ്പോൾ നില അവളുടെ എടുത്തേക്ക് വന്നു. ദേവൂട്ടിയും അവളെ തന്നെ നോക്കി നിൽക്കുകയാണ്. ഇത്രയും നേരം മിണ്ടാതെ നിന്ന ആൾ പെട്ടെന്ന് ഒച്ച ഇട്ടപ്പോൾ പെണ്ണൊന്നു പേടിച്ചു പോയി . നന്ദു ഇളിഞ്ഞു ചിരി ചിരിച്ചു നോക്കിയത് ശ്രുതിയെ ആയിരുന്നു അവൾ രണ്ട് പേരെയും നോക്കി ചിരിച്ചു നിൽക്കുകയാണെന്ന് കണ്ടപ്പോൾ പാറുവിനെ ഒന്ന് കനപ്പിച്ചു നോക്കി തല തിരിച്ചു.
വീണ്ടും പാറു തോണ്ടിയപ്പോൾ കണ്ണടച്ച് എന്താ എന്ന് ചോദിച്ചു
“” കന്ന് തുരക്ക് “”
“” ഇല്ല ഞാൻ തുറക്കില്ല . ഇനി നിന്നേ നോക്കി എന്ന് പറഞ്ഞു നീ പോലീസിൽ കംപ്ലയിന്റ് കൊടുത്താലോ””
“” കന്ന് തുരക്ക് വിക്രമ “”
“” ഇല്ലെന്നേ “”
കുറച്ച് നേരത്തെക്ക് ഒച്ച ഒന്നും കേൾക്കാതെ വന്നപ്പോൾ നന്ദു നൈസ് ആയി കണ്ണ് തുറക്കലും പാറു ചിരിച്ചു ചാടി അവന്റെ മടിയിൽ കയറി ഇരുന്നു വാ തുറന്നു
“” അയ്യട മനമേ ഇനി നിനക്ക് വായിൽ ഇട്ട് തരണോ എണീച്ചു പോടീ. “”
‘”നാൻ പോവൂല “”
ഒന്ന് കുണുങ്ങി അവൾ വീണ്ടും മടിയിൽ പറ്റിപിടിച്ചു . ശ്രുതിക്കാണേൽ ഇത് കണ്ട് ചിരി വരുന്നുണ്ട് . പക്ഷെ അതിൽ കൂടുതൽ വാത്സല്യമായിരുന്നു കൂടെ ആ കുടുംബത്തോടെ പറഞ്ഞാൽ തീരാത്തത്ര സ്നേഹവും…. പാറു ശെരിക്കും ഭാഗ്യം ചെയ്ത കുട്ടിയാണെന്ന് അവൾക്ക് തോന്നി….
പാറു അവന്റെ പ്ലേറ്റിൽ നിന്ന് തന്നെയാണ് കഴിക്കുന്നത് നന്ദു അത് നോക്കി നിൽക്കുകയാണ്…
അങ്ങനെ പാറു മാത്രം കഴിച്ചാൽ പോരല്ലോ ഞാനും ഉണ്ടല്ലോ എന്ന് പറഞ്ഞു കൊണ്ട് ദേവൂട്ടിയും മുന്നിൽ പോയി ഇരുന്നു…പിന്നെ ശുഭം..
കുറച്ച് നേരം രണ്ട് പേരെയും നോക്കി നിന്ന് നന്ദു തന്നെ കഷ്ണം മുറിച്ചു പാറുവിന്റെ വായയിൽ വച്ചു കൊടുത്തു…. 3 പേരും കൂടി പിന്നെ ആ വീട് തല മറിച്ചിട്ടു
നിലയ്ക്ക് സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു. അവൾക്ക് മാത്രല്ല ശ്രുതിക്കും.
🦋തിരികെ വരും 🦋

by