17/04/2026

സത്യഭാമ : ഭാഗം 05

രചന – ശ്രീമിഴി

പിന്നെ മനസ് മുഴുവൻ ആ ഉണ്ടകണ്ണുകളായിരുന്നു . പറഞ്ഞതിനൊക്കെ തിരിച്ചു ഉത്തരം പറയുമ്പോ കുശുമ്പ് നിറഞ്ഞു നിൽക്കുന്ന കവിൾ തടം. മുട്ടോളം നിറഞ്ഞു നിൽക്കുന്ന മുടി..എന്തിന് അധികം പറയുന്നു പെണ്ണ് മനസിൽ നിറഞ്ഞു നിന്നു.. രാത്രി കിടന്നിട്ടും ഉറക്കം വരാതെ ഹരി തിരിഞ്ഞു മറിഞ്ഞു കിടന്നു അത്ര മാത്രം ആ കണ്ണുകൾ തന്നിൽ നിറഞ്ഞു … എന്തോ ഒരു നോക്ക് കാണാൻ തോന്നുന്നത് പോലെ… ഉണ്ണി പറയുമ്പോ ആദ്യം ഒന്നും തോന്നിയില്ലെങ്കിലും ഇപ്പൊ മനസ് മുഴുവനും അവള് മാത്രെയുള്ളൂ അവളിലെ കണ്ണുകളും കുസൃതി നിറഞ്ഞ നേട്ടവും അത്ര മാത്രം ഹൃദയത്തിൽ പതിഞ്ഞിരിക്കുന്നു. കിടന്നിട്ട് ഉറക്കം വരാതെയായപ്പോ തന്റെ ഡയറി നെഞ്ചോടു ചേർത്തു നടന്നു . നിലാവ് തിളങ്ങി അവന് വഴി കാട്ടിയായി ജീവിതത്തിൽ തന്റെ പാതിയായി തീർന്ന തന്റെ ഡയറിയും .

പ്രണയവും വിരഹവും കുറിച്ചിടുന്ന അത്രമേൽ പ്രിയപ്പെട്ടവൾ… ഇടവഴിയിലൂടെ ഇറങ്ങി കുളത്തിന്റെ പടവുകൾ ഇറങ്ങുമ്പോ അകവും പുറവും തണുപ്പായിരുന്നു അത്രമാത്രം തന്നെ ശാന്തനാക്കാൻ പറ്റിയ ഒരിടവുംവേറെ ഇല്ലെന്നു തന്നെയായിരുന്നു സത്യവും. ഓരോന്ന് കുത്തികുറിക്കുമ്പോഴും മനസിൽ ഒരു മുഖം മാത്രമായിരുന്നു തിളങ്ങി നിൽക്കുന്ന ഉണ്ടകണ്ണിയുടെ മുഖം. നിലാവിനെ നോക്കി കല്പടവിൽ കിടന്നു അറിയാതെ തന്നെ എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണു.. 🔥🔥🔥 മോളെ ഭാമേ എന്താ കുട്ടിയെ പതിവില്ലാതെ ഒരു ഉറക്കം എഴുന്നേറ്റു വാ.. എന്ന അച്ഛന്റെ വിളിയിൽ ആയിരുന്നു ഭാമ ഉറക്കം ഞെട്ടിയത് പെട്ടെന്ന് എഴുന്നേറ്റു ക്ലോക്ക് നോക്കിയപ്പോ ഞെട്ടി പോയി 6 മണി ഈശ്വര പതിവില്ലാത്തത് ആണല്ലോ ഇത് .. “”കുട്ടി വേഗം കുളിച്ചു വന്നു വിളക്ക് കത്തിച്ചേ”

“വരുവാ അച്ഛാ ” അതും പറഞ്ഞു ഡ്രെസ്സും എടുത്തു ചട്ടിയിൽ നിന്നു കുറച്ചു ഉമിക്കരിയും എടുത്തു കുളത്തിലേക്കു ഓടി. കുളത്തിൻ പടവിൽ ആരെയോ കണ്ടതും. വന്ന വഴി തിരിച്ചു പോകാൻ തിരിഞ്ഞു ഭാമ. “”ടോ താൻ നിന്നേ എന്നുള്ള വിളിയിൽ ഭാമ ഒന്ന് തിരിഞ്ഞു നോക്കി “താൻ ആണോ??? തനിക്കു എന്താ വീട്ടിൽ കിടക്കാൻ സ്ഥലം ഇല്ലേ ഇവിടെ വന്ന് കിടക്കാൻ ഒന്നാമതെ സമയം പോയി ” എന്നും പറഞ്ഞു പോകുന്ന പെണ്ണിനെ ഹരി കൈ പിടിച്ചു വലിച്ചു നെഞ്ചോടു ചേർത്തു “”അതെ ഞാൻ എനിക്ക് ഇഷ്ടമുള്ള സ്ഥലത്തു കിടക്കും അത് ചോദിക്കാൻ നീ ആരാടി ഉണ്ടകണ്ണി ” അത് പറയുകയും പെണ്ണിന്റെ മുഖം പിടിച്ചു ചുണ്ടിൽ അമർത്തി മുത്തി ഹരി.. എന്താ സംഭവിച്ചത് എന്നറിയാതെ പകച്ചു നിന്നു ഭാമ. ഹരി ചുറ്റുമൊന്നു കണ്ണോടിച്ചു ഭാമയുടെ ചുണ്ടോട് ചുണ്ട് ചേർത്തതും ഭാമ ഹരിയെ പിടിച്ചു തള്ളി.

ഹരി വെച്ച് വീഴാൻ നിന്നതും ഭാമ ഹരിയുടെ കൈ ചേർത്ത് പിടിച്ചു ഹരിക്കു അപ്പോഴാണ് താൻ എന്താ ചെയ്യ്തത് എന്നാ ബോധം വന്നത്.. സോറി ഞാൻ.. ഞാൻ അറിയാതെ എന്നും പറഞ്ഞു ഹരി ഭാമയെ നോക്കി.. അപ്പോഴേക്കും കരഞ്ഞു കൊണ്ട് ഭാമ പടികൾ കയറിയിരുന്നു… താൻ ചെയ്യ്തു പോയ തെറ്റ് എത്ര മാത്രം ഉള്ളതാണ് എന്ന് അപ്പോഴണ് ഹരിക്കു മനസിലായത്.. ഹരി എന്ത് ചെയ്യണമെന്നറിയാതെ മുടി കോർത്തു വലിച്ചു.. ചെയ്യ്തു പോയ തെറ്റ് അത്രമാത്രം വലുതാണ് എന്ന് അവനറിയാമായിരുന്നു. 🔥🔥🔥 ദിവസങ്ങൾ ഓടി മറഞ്ഞു പിന്നെ സത്യയെ ഹരി കണ്ടിട്ടില്ല. കുളപ്പടവിലേക്കു അവൻ പോയിട്ടില്ല എന്നത് തന്നെയായിരുന്നു സത്യവും.. പക്ഷെ മറക്കാതെ ആ മുഖം അവന്റെ മുന്നിൽ തെളിഞ്ഞു നിന്നു അവന്റെ സത്യയുടെ. അച്ഛന്റെയും അമ്മയുടെയും നിർബന്ധം കാരണം രണ്ടു ദിവസം കോളേജിൽ പഠിപ്പിക്കാൻ പോയെങ്കിലും എന്തോ പെട്ടെന്ന് തന്നെ മനസ് മടുത്തു.

അച്ഛന്റെ കാല് പിടിച്ചു പോകുന്നില്ല പറഞ്ഞപ്പോ തന്നെ അച്ഛൻ പോകേണ്ടെന്ന് സമ്മതിക്കുകയായിരുന്നു. മണ്ണിനേയും മണ്ണിരയെയും പ്രണയിക്കുന്നവന് എങ്ങനെ ഒരു ടീച്ചർ ആകാൻ പറ്റും. അമ്മ വഴക്ക് തുടങ്ങിയപ്പോ അച്ഛന്റെ മറുപടി അതായിരുന്നു. അതായിരുന്നു സത്യവും ഏറെ നാളുകൾക്കു ശേഷമായിരുന്നു പിന്നെ ലൈബ്രറിയിലേക്ക് പോകുന്നത്. പാതി വഴിയിൽ എത്തുമ്പോൾ തന്നെ കണ്ടു ഭാമയെ അവളുടെ വരവിനായി കാത്തു എന്നാ പോൽ ഹരിയും. “സത്യ… സോറി ഞാൻ അറിയാതെ പറ്റി പോയതാ…തന്നെ എനിക്ക് ഇഷ്ടമാണ് ഒരു പാട് ഒരു പാട് തന്റെ കുസൃതി നിറഞ്ഞ വാക്കുകളായിരുന്നു അന്ന് എന്നെ അങ്ങനെ സോറി സോറി ഇനി ഒരിക്കലും അങ്ങനെ ഉണ്ടാവില്ല സോറി സത്യ നമുക്ക് നല്ലൊരു കൂട്ടുകാരെ പോലെ..” “പോലെ എന്താ ബാക്കി ഇല്ലേ ??? ” “ആകാമായിരുന്നു പക്ഷെ അങ്ങനെ എനിക്ക് കാണാൻ പറ്റില്ല സത്യ എന്റെ പെണ്ണായി കണ്ടു പോയി നിന്നെ ഈ ഹരിനാരായണന്റെ പെണ്ണായി”

“അതെ ഹരിനാരായണ ഞാനും തന്നെ ഇപ്പൊ അങ്ങനെ കണ്ടു പോയി” എന്ന് പറഞ്ഞു ഓടുന്ന പെണ്ണിനെ നോക്കി നിന്നു ഹരി കേട്ട വാക്കുകൾ ചെവിയിൽ മുഴങ്ങി. കേട്ടത് ഒന്നും സ്വപ്നത്തിൽ അവരുതേ എന്നായിരുന്നു ഹരിയുടെ പ്രാർത്ഥന.. പിന്നെ അവരുടെ കാലമായിരുന്നു മണ്ണും മഴയും തൊടിയും ആകാശവുമെല്ലാം അവരുടെ പ്രണയത്തിന്റെ സാക്ഷികളായിരുന്നു. കുളപ്പാടവിൽ തന്നോടൊപ്പം ഉള്ള പെണ്ണിനെ കണ്ണിമാ വെട്ടാതെ നോക്കി നിന്നു ഹരി..കൂട്ടിനായി നിലാവ് നിറഞ്ഞു നിന്നു… മീനുകൾ പോലും അവരുടെ അനുരാഗത്തെ നാണത്തോടെ നോക്കി. “സത്യ ???” “മ്മ്മ്” “താൻ എന്തോടോ ഒന്നും മിണ്ടാത്തത് …???” “ഹരി നീയും എന്റെ അമ്മയും മാത്രെ എന്നെ അങ്ങനെ വിളിക്കാറുള്ളു. സത്യ… ആ വിളി എനിക്ക് എന്ത് ഇഷ്ടമാണെന്നു അറിയോ?? അമ്മ പോയെ പിന്നെ എന്നെ ആരും അങ്ങനെ വിളിച്ചിട്ടില്ല.” അത് പറയുമ്പോ ഭാമയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

“എന്റെ അമ്മ പോയപോലെ നീ എന്നെ വേണ്ടെന്നുവച്ചു പോകുവോ ഹരി. നീ പോകുവോ..” അതിനുള്ള ഉത്തരമെന്നപോലെ പെണ്ണിനെ നെഞ്ചോടു ചേർത്തു ഹരി. “ഈ ഹരിനാരായണനു ഒരു ജീവിതമുണ്ടെങ്കിൽ അതിന്റെ ഇടതുഭാഗത്തു നീയും ഉണ്ടാകും എന്റെ ഭാര്യയായി .എന്റെ അമ്മ സത്യം അതിൽ കുറഞ്ഞൊരു സത്യം ഈ ഹരിക്കു ഇല്ല.” ഹരിയുടെ വാക്കുകൾ കേൾക്കേ ലോകം തന്നെ കീഴടക്കിയ പോലെ തോന്നി സത്യക്ക്. “ഇനി നിന്നിൽ നിന്നൊരു തിരിച്ചു പോക്ക് ഈ സത്യക്ക് ഇല്ല “അത് പറയുമ്പോ ഹരി പെണ്ണിനെ ഇറുകെ പുണർന്നു. “ഡീ ഒരുമ്പട്ടവളെ ” എന്നാ പെട്ടന്നുള്ള വിളിയിൽ പകച്ചു രണ്ടു പേരും അകന്നു മാറി.. കത്തുന്ന കണ്ണുകളോടെ നോക്കി നില്കുന്നവരെ കണ്ടു വിറച്ചു രണ്ടു പേരും…

തുടരും 🔥