24/04/2026

നില : ഭാഗം 19

രചന – അഹാനിക അനു

പുറത്ത് മഴ ശക്തിയിൽ പെയ്യുന്നത് കണ്ട് മോളെ ഉറക്കി കിടത്തി ശരത്ത് പുറത്തേക്ക് ഇറങ്ങി…… ഉമ്മറത്തേക്ക് പോയപ്പോൾ നിലയുടെ മടിയിൽ കിടക്കുന്ന കിച്ചുവിനെ കണ്ടപ്പോൾ വാത്സല്യമാണ് തോന്നിയത്…….. ഡോറിന്റെ എടുത്ത് അത് നോക്കി അച്ഛൻ നിൽക്കുന്നുണ്ട്……..

“” ഞാൻ പറഞ്ഞില്ലെ മോനേ നിലയിലൂടെ ഞാൻ എന്റെ സീതയെ കാണാറുണ്ടെന്ന്…….. അവന്റെ മനസ് നോവുന്നത് മറ്റാരെക്കാളും ഇപ്പോൾ മോൾക്ക് മനസിലാവും…….. “”

ശരത്തിന്റെ സാമിപ്യം അറിഞ്ഞ പോലെ അച്ഛൻ പറയുന്നത് കേട്ട് അത് ശേരിയാണെന്നും ആവന് തോന്നി……പതുക്കെ നടന്നു കൊണ്ട് അവരുടെ മുന്നിൽ ഒരു കസേര നീക്കി അച്ഛനും ശരത്തും ഇരുന്നു……..

“” അകത്തു പോയി കിടന്നുടെ കിച്ചു…….. ഇവിടെ ഇങ്ങനെ ഈ തണുപ്പത്ത് കിടക്കേണ്ട……. “”

ഏട്ടന്റെ ഒച്ച കേട്ട് അവൻ കണ്ണുകൾ തുറന്നു…

“” ഏട്ടത്തിക്ക് കിടക്കണമായിരിക്കും ലേ…..””

പെട്ടെന്ന് എഴുനേൽക്കാൻ പോയ അവനെ നില അതേ പോലെ കിടത്തി…………

“” എനിക്ക് ഉറങ്ങാൻ ഉള്ള സമയം ഒന്നും ആയിട്ടില്ല…. ദേവൂട്ടി ഉറങ്ങിയല്ലോ പിന്നെ എന്താ കുഴപ്പം……. “”

“” അല്ല ഏട്ടത്തി ശരത്തേട്ടൻ……. “”

“” ഓ ഇങ്ങേരെ എന്നും ഞാൻ മടിയിൽ കിടത്തിയല്ലേ ഉറക്കൽ….. നീ ഒന്ന് പോടാ…… “”

നില പറയുന്നത് കേട്ട് ചിരിച്ചു കൊണ്ട് കിച്ചു ഏട്ടനെ ഒന്ന് നോക്കി അവനാണേൽ ദഹിപ്പിക്കാൻ പാകത്തിന് നിൽക്കാണ്… അച്ഛനും കൂടി ആക്കി ചിരിക്കുന്നത് കണ്ടപ്പോൾ അവൻ നിലയുടെ കാലിനൊരു ചവുട്ട് കൊടുത്തു…..

“” ദേ ശരത്തേട്ടാ ഇനി കാലിൽ ചവുട്ടിയാൽ ഞാനും ചവുട്ടും ട്ടോ…… “”

“” ആ എന്നാൽ അതൊന്ന് കാണാനല്ലോ….. “”

പറഞ്ഞു കൊണ്ട് തന്നെ അവൻ വീണ്ടും ചവുട്ടിയപ്പോൾ അവൾ അച്ഛനെ ഒന്ന് നോക്കി ഒന്ന് കൊടുക്കാൻ കണ്ണ് കൊണ്ട് കാണിച്ചു….. അത് കാണേണ്ട താമസം അച്ഛൻ ഒന്ന് കൈക്ക് കൊടുത്തു………..

“” അല്ല കാർണോരെ അറിയാൻ പറ്റാഞ്ഞിട്ട് ചോദിക്കുവാ…. ഞാൻ അണോ നിങ്ങളുടെ മോൻ അതോ ഇവളൊ….. “”

“” ഇപ്പോൾ എനിക്ക് ഇവളാ….. “”

“”അപ്പോൾ ഞാനോ……..””

“” നീ വെറും വേസ്റ്റ്……. “”

അച്ഛൻ പറയുന്നത് കേട്ട് നില ശരത്തിനോട് കണ്ണ് കൊണ്ട് എങ്ങനെ ഉണ്ടെന്ന് കാണിച്ചു ഒന്ന് ചിരിച്ചു അവൻ അത് മൈൻഡ് ചെയ്യാതെ തിരിഞ്ഞിരുന്നു……

“” രണ്ടും കൂടി പഞ്ഞിക്കിട്ട ചെക്കന് കൈക്ക് എല്ലാം കെട്ടുണ്ട് എന്നാണ് കിച്ചു പ്രൈസിപ്പൽ പറഞ്ഞത്……… നാളെ ഇനി ഞാൻ വരേണ്ടി വരും…… “”

“” എന്താ ശരത്തേട്ടാ പ്രശ്നം…… “”

“” നീ തന്നെ ചോദിച്ചു നോക്ക്…….. ഒരാള് ഒരുത്തനെ തല്ലാനും മറ്റൊരാൾ ഒരുത്തന് കിട്ടിയ തല്ല് തിരിച്ചു കൊടുക്കാനും ……. “”

. ശരത്ത് കിച്ചുവിനെ നോക്കി പറയുന്നത് കേട്ട് അവനൊരു വളിഞ്ഞ ചിരി ചിരിച്ചു………

“” നീ ചിരിക്കല്ല ഒരു ചവുട്ടങ് വച്ചു തകരും…… അച്ഛന് ഒന്നും പറയാൻ ഇല്ലേ ഇതൊന്നും കണ്ടിട്ട്…..””

“” ഞാൻ എന്ത് പറയാനാടാ……ഇവരെ എന്തേലും പറയാൻ ഇവൾ സമ്മതിക്കുമായിരുന്നോ…… എല്ലാത്തിനും കൂടെ ഉണ്ടാവല്ലോ…….. “”

“” ആഹാ ഇത് കൊള്ളാലോ അച്ഛാ….. ഞാൻ എന്ത് വളം വച്ചു കൊടുത്തുന്ന പറയുന്നേ……. “”

“” ഹോ നീ ഒന്നും ചെയ്യാറില്ല മോളെ എല്ലാം ഈ അച്ഛനാ ചെയ്യൽ……. “”

“” ആ അങ്ങനെ പറയി…… “”

നവോന്ന് പുറത്തേക്ക് കാട്ടി ഒരു കണ്ണിറുക്കി നില പറഞ്ഞപ്പോൾ അച്ഛൻ കൈ ഒന്ന് ഓങ്ങി…..

“” ടാ ചെക്കാ നീ അധികം സുഖിച്ചു കിടക്കല്ല……കാര്യം പറയെടാ എന്താ ഉണ്ടായത്…. “”

മടിയിൽ കിടക്കുന്ന കിച്ചുവിനെ ഒന്ന് തള്ളി കൊണ്ട് നില ചോദിച്ചപ്പോൾ അവൻ അവളുടെ മടിയിൽ മുഖം പൂഴ്ത്തി……

“” സത്യം പറഞ്ഞാൽ എനിക്ക് തന്നെ ഒന്നും അറിയില്ലായിരുന്നു………. നന്ദു അടി ഉണ്ടാക്കുന്നത് കണ്ടാണ് ഞാൻ വന്നത്………. എത്രയൊക്കെ പിടിച്ചു വച്ചിട്ടും അവൻ അടങ്ങാത്തത് കണ്ട് സഹികെട്ടു ഒന്ന് കൊടുത്തു………… അത് വേണ്ടായിരുന്നു……… എല്ലാവരുടെ മുന്നിൽ നിന്നും തല്ലിയത് അവന് ഒട്ടും ഇഷ്ട്ടപെട്ടിട്ടില്ല……… എന്റെ ഭാഗത്തും തെറ്റുണ്ട്……..””

“” അതേ നിന്റെ ഭാഗത്ത്‌ തന്നെയാണ് തെറ്റ്….. തല്ലാൻ പാടില്ലായിരുന്നു…… “”

ഏതോ കാര്യം പറയുന്ന പോലെ നഖം കടിച്ചു കൊണ്ട് നില പറയുന്നത് കേട്ട് കിച്ചു പെട്ടെന്ന് തല പൊക്കി നോക്കി……. അവളിൽ നിന്ന് ഇങ്ങനെ കേൾക്കും എന്ന് അവൻ ഒരിക്കലും വിചാരിച്ചിട്ടില്ലായിരുന്നു…….. ഏട്ടത്തി എങ്കിലും കൂടെ ഉണ്ടാവുമെന്ന് തോന്നി………

“” ഏട്ടത്തി ഞാൻ………. “”

“” ടാ ചെർക്ക…. ഇനി വാ തുറന്നാൽ ശരത്തേട്ടൻ പറഞ്ഞത് പോലെ ഞാൻ അങ്ങ് ചെയ്യും ഒരൊറ്റ ചവുട്ടങ് വച്ചു തരും…….. അവൻ നിന്റെ ആരാ…… ഒരേ സമയമല്ലേ രണ്ട് പേരും ഈ ഭൂമിയിലേക്ക് വന്നത്…… എന്തിനും കൂടെ അല്ലായിരുന്നോ രണ്ടും…….നീ അവനെ ഒന്ന് തല്ലിയെന്ന് വച്ചു എന്താവാനാ…… നന്ദുവിന് ദോഷം വരുന്ന എന്തേലും നീ ചെയ്യോ…… അവനല്ലാതെ വേറെ ആർക്കാ പൊട്ടാ നിന്നേ മനസിലാക്കാൻ കഴിയ….. അത് പോലും അറിയാതെ രണ്ട് പേരും ചെറിയ മക്കളെ പോലെ പിണങ്ങി നടക്കുന്നു…….. നന്ദു പറഞ്ഞ പോലെ നാണമില്ലേ കിച്ചു നിനക്ക്….

കളിയാക്കി ചിരിച്ചു കൊണ്ട് നില പറയുന്നത് കേട്ട് കിച്ചു അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു……..

“” ഏട്ടത്തി ഒരു സംഭവാണ് ട്ടോ…… “”

“” ആ അതേ അതേ….. എന്നേ പഞ്ഞിക്കിടുന്നതിലും ഇവൾ ഒരു സംഭവാണ്….. “”

ശരത് നിലയെ നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ട് മുഖം കൊട്ടി തിരിഞ്ഞു നിന്നു……

“” ആ കാര്യത്തിൽ ഞാൻ ഏട്ടത്തിയെ സമ്മതിച്ചിരിക്കിന്നു…കടുവയെ പോലെ നിന്നതിനെ ഏട്ടത്തിയുടെ മുന്നിൽ പൂച്ചയെ പോലെ ആക്കി എടുത്തിലെ……. അച്ഛന് പോലും മെരുക്കി എടുക്കാൻ പറ്റാത്തതായിരുന്നു…..

“” ടാ പോത്തേ…. എണീച്ചു പോടാ…….. അവൻ എനിക്കിട്ട് ഉണ്ടാക്കാൻ നിൽക്കുന്നു….. സമയം കുറെ ആയി പോയി കിടന്നാട്ടെ എല്ലാം…. കാർണോരെ ഇനി റൂമിൽ പോയി ഉറക്കം തൂങ്ങിയാൽ മതി…. പോയാട്ടെ പോയാട്ടെ….. “”

“” കണ്ടോ കണ്ടോ അച്ഛാ വിഷയം മാറ്റാൻ വേണ്ടി എണീച്ചു പോവാൻ പറയുന്നു…..എന്നേ ഒന്ന് പൊക്കി പറയുന്നത് ഇഷ്ട്ടമല്ല…….. “”

ഒരു പരിഭവത്തോടെ അവൾ പറഞ്ഞപ്പോൾ ശരത് തലയ്ക്ക് ഒരു കൊട്ട് കൊടുത്തു…..

“” എണീച്ചു വാടി തണുപ്പാണ്………. “”

“” ഓ അപ്പോൾ ഏട്ടത്തിയുടെ കാര്യത്തിൽ ശ്രദ്ധ ഒക്കെ ഉണ്ട്…….. “”

“” അയ്യോ ഇവളെ കാര്യത്തിൽ ശ്രദ്ധ ഉണ്ടായിട്ടല്ല ഇവൾക്ക് ഇനി എന്തേലും പറ്റിയാൽ എന്റെ കുട്ടിക്കും പിടിക്കും അത് കൊണ്ട…… “”

“” ഹോ സ്നേഹമില്ലാത്ത ഒരു കിഴങ്ങൻ ഭർത്താവ്….. ആ നല്ല അമ്മയുടെ വയറ്റിൽ എങ്ങനെ ഈ സാധനം പിറന്നു…….. എണീക്ക് ചെക്കാ ഞാൻ പോട്ടെ…… “”

കിച്ചുവിനെ മടിയിൽ നിന്ന് എഴുനേൽപ്പിച്ചു ശരത്തിനെ ഒന്ന് കനപ്പിച്ചു നോക്കി ഉള്ളിലേക്ക് നടന്നു……. ഡോറിന്റെ സൈഡിൽ നിന്ന് അവർ പറയുന്നത് എല്ലാം കേട്ട നന്ദു നില വരുന്നത് കണ്ടപ്പോൾ വേഗം റൂമിലേക്ക് കയറി ഡോർ കുറ്റിയിടാതേ പതിയെ ചാരി ഇട്ടു………

“”അല്ല കിച്ചു കിടക്കാൻ ഉള്ള പ്ലാൻ ഒന്നും ഇല്ലേ…..””

ഡോറു വരെ പോയി പെട്ടെന്ന് ഓർത്ത പോലെ നില കിച്ചുവിനോട് ചോദിച്ചു…..

“” ഇന്ന് പുറത്ത….. അവൻ ഡോർ ലോക്ക് ചെയ്തു വച്ചിരിക്കല്ലേ……… “”

“”ആഹ് അത് നന്നായി….. ഇന്ന് അച്ഛനൊരു കൂട്ടായി…. പോയി അച്ഛനെയും കെട്ടി പിടിച്ചു കിടന്നോ ട്ടോ….. Gd nyt…..””

കണ്ണിറുക്കി കൊണ്ട് പറഞ്ഞു അവൾ ഉള്ളിലേക്ക് പോയി…………

“”””””””””””””””””””””””””””

ബെഡിൽ കിടന്നിട്ടും നന്ദുവിന് ഉറക്കം വന്നില്ല…. ഇടയ്ക്ക് ഇടയ്ക്ക് തലയിൽ നിന്ന് പുതപ്പ് മാറ്റി കിച്ചു വന്നോ എന്ന് നോക്കും…. അവൻ വരുന്നില്ലെന്ന് കണ്ടപ്പോൾ എന്തോ പോലെ…… സമയം പോയിട്ടും കിച്ചുവിനെ കാണാഞ്ഞപ്പോൾ അവൻ എഴുനേറ്റു ഇരുന്നു…………….

ഛെ…എന്തൊക്കെയാണ് ഹാളിൽ നിന്ന് വിളിച്ചു പറഞ്ഞത്………… അവളെ എനിക്ക് ഇഷ്ട്ടമാണെന്നോ…….നാവ് ചതിച്ചു……….. പറയരുതായിരുന്നു…. അപ്പോളത്തേ ദേഷ്യത്തിൽ പറഞ്ഞു പോയതാ…. കിച്ചുവിന് അവളോട് ഒരു ഇഷ്ട്ടമുണ്ടെന്ന് തോന്നിയിട്ടുണ്ട്……… അത് ഒരിക്കലും അവൻ സമ്മതിച്ചു തന്നിരുന്നും ഇല്ല……. ഞാൻ ഇന്ന് അവളെ ഇഷ്ട്ടമാണെന്ന് പറഞ്ഞപ്പോൾ അവന്റെ മുഖം വ്യക്തമായി ശ്രദ്ധിച്ചതാണ്………ഏട്ടത്തി പറഞ്ഞ പോലെ എനിക്കല്ലാതെ വേറെ ആർക്കാ അവനെ മനസിലാക്കാൻ കഴിയാ………… കിച്ചു ആണ് ഏട്ടനോട് പറഞ്ഞത് എന്ന് വെറുതെ തെറ്റുധരിച്ചു…. ശേ…..

നെറ്റി ഒന്ന് ഉഴിഞ്ഞു കൊണ്ട് അവൻ ബെഡിൽ കിടന്നു…………..

എന്നാലും മോനേ കിച്ചു നിനക്ക് ഉള്ളത് ഞാൻ തരും………. ഒളിപ്പിച്ചു കൊണ്ട് നടക്കുന്നതും എല്ലാം ഞാൻ പുറത്തേക്ക് കൊണ്ട് വരും….. നീ നോക്കിക്കോ………..

ഒന്ന് ചിരിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു അവൻ പുതപ്പ് തലവഴി മൂടി………..

“”””””””””””””””””””””””””””

“” ശരത്തേട്ടാ…….. “”

“” മ്മ്…… “”

നെഞ്ചിൽ കിടക്കുന്ന നിലയെ ഒന്ന് കൂടി ചേർത്ത് പിടിച്ചു കൊണ്ട് അവൻ മൂളി……..

“” നന്ദുവും കിച്ചുവും തമ്മിലുള്ള അടി ഇനി ഗുരുതരമാവോ………. “”

“” ഹാ…. ഹാ…. നല്ല ചോദ്യം….. “”

“” ചിരിക്കാതെ കാര്യം പറയി……. “”

“” നേരത്തെ എന്തൊക്കയോ ഡയലോഗ് ഉമ്മറത്തു ഇരുന്നു പറഞ്ഞിട്ടുണ്ടായിരുന്നുവല്ലോ…… “”

“” ഈ……. അത് അപ്പോൾ അവനെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലേ…… “”

“” നീ അവനെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞതാണേലും ശെരിക്കും അതാണ് ശെരി…. “”

“” മനസിലായില്ല…… “”

“” അവരെ നിനക്ക് അറിയില്ലേ….. എത്ര വഴക്കാണേലും നാളെ ആവുമ്പോളേക്കും രണ്ട് പേരും പഴയ പോലെ ആവും…… “”

“” ഇല്ലെങ്കിൽ…… “”

“” ഇല്ലെങ്കിൽ എന്താ…. അവരെ നന്നാക്കാനല്ലേ നീ ഇവിടെ നിൽക്കുന്നത് ……. “”

“” വോ ആക്കിയതാണോ…….. “”

“” അല്ലേടി ശെരിക്കും പറഞ്ഞതാ…. “”

“” നാളെ ഇനി അവരുടെ കോളേജിൽ പോണ്ടേ ഏട്ടാ….. “”

“” ആ പോണം…. എന്തൊക്കെയാണാവോ ഇനി അവിടെ നിന്ന് കേൾക്കാൻ പോവുന്നത്……. മിക്കവാറും സസ്പെന്ഷൻ വാങ്ങാൻ മതിയാവും… ആ പ്രിനിസിപ്പൽ അത്രയും ദേഷ്യത്തിലാ ഇന്നെന്നെ വിളിച്ചത്…….
ആ നിന്നോട് ഒരു കാര്യം പറയാൻ മറന്നു പോയി…….. “”

അവൻ പറയുന്നത് കേട്ട് എന്താണെന്ന രീതിയിൽ അവൾ തല പൊക്കി നോക്കി………

“” നിനക്ക് പഠിക്കാൻ ഉള്ള psc ബുക്ക്‌ ഞാൻ കൊണ്ട് വന്നിട്ടുണ്ട്……… ഒഴിവ് കിട്ടുമ്പോൾ അതൊക്കെ ഒന്ന് നോക്കി പഠിച്ചോളുണ്ട്……””

ശരത് പറയുന്നത് കേട്ട് അവൾ മുഖമൊന്ന് ചുളിച്ചു അവന്റെ നെഞ്ചിൽ നിന്ന് മാറി തിരിഞ്ഞു മോളെ ചേർത്ത് പിടിച്ചു കിടന്നു…………
ചിരിച്ചു കൊണ്ട് തന്നെ അവൻ അവളെ ചുറ്റി പിടിച്ചു കിടന്നു തല പൊക്കി അവളുടെ കഴുത്തിൽ മുഖം താഴ്ത്തി………..

“”മോള് ഒന്ന് കുറച്ച് കൂടി വലുതായിട്ട് നിനക്ക് എന്തെങ്കിലും കോഴ്സിന് ചേരാം…….””

“” എനിക്ക് ആ ടച്ച്‌ ഒക്കെ വിട്ട് പോയിട്ടുണ്ട് ശരത്തേട്ടാ………. “”

“” അതൊക്കെ നീ ചുമ്മാ പറയുകയാണ്…… ഇനി പഠിക്കണം കഴിഞ്ഞില്ലേൽ പഠിപ്പിക്കാനല്ലേ ഞാൻ…. “”

” ഉവ്വ…. ഹൈസ്കൂളിൽ പഠിപ്പിക്കുന്ന വാദ്യരാണ് ഇനി എന്നേ പഠിപ്പിക്കാൻ വരുന്നത്….. “”

“” ഞാനേ ഇതൊക്കെ കഴിഞ്ഞിട്ടാണ് മോളെ ഇപ്പോൾ വാദ്യരായി പഠിപ്പിക്കുന്നത്……'”

“” ആണ് ലേ എനിക്ക് അറിയില്ലായിരുന്നു…… “”

“” ഇപ്പോൾ അറിഞ്ഞല്ലോ………നിന്നോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല….. ചുമ്മാ എന്റെ വായയിലെ വെള്ളം വാറ്റുകയല്ലാതെ……. “”

“” ഓ ഇത് മനസിലായിട്ടുണ്ടെൽ എന്നോട് പറയാൻ നിൽക്കണോ…….. “”

“” ഇതിനെയൊക്കെ ഏത് നേരത്താണാവോ…. “”

“” കണ്ടോ കണ്ടോ വന്ന് വന്ന് ശരത്തേട്ടന് എന്നോട് ഒട്ടും സ്നേഹം ഇല്ല……. “”

“” എന്റെ പൊന്നോ….. ഞാൻ ഒന്നും പറഞ്ഞിട്ടും ഇല്ല…. നീ ഒന്നും കേട്ടിട്ടും ഇല്ല……. “”

“” ഇല്ല…. ശരത്തേട്ടൻ പറയും ചെയ്തു ഞാൻ കെട്ടും ചെയ്തു…… “”

“” എന്നാൽ നന്നായി പോയി….. “”

അവളെ എടുത്ത് നിന്ന് ശരത് തിരിഞ്ഞു കിടന്നു…..

“””””””””””””””””””””””””””””””

നില രാവിലെ എഴുനേറ്റു അടുക്കളയിൽ നിന്ന് പണി ചെയ്യുമ്പോളും ഇടയ്ക്ക് രണ്ട് പേരും വരുന്നുണ്ടോ എന്ന് നോക്കുന്നുണ്ട്………..അവരുടെ അടിയും വഴക്കും ഇല്ലാഞ്ഞിട്ട് എന്തോ പോലെ തോന്നി……… എന്നാലും ഒന്നും ആലോജിക്കാതെ അവൾ പണി ചെയ്തു………..
ചായ കുടിക്കുമ്പോളും കിച്ചുവും നന്ദുവും സംസാരിക്കാത്തത് അവൾ ശ്രദ്ധിച്ചു….. ശരത് രണ്ട് പേരെയും മാറി മാറി നോക്കുന്നുണ്ട്…….. ദേവൂട്ടി കരയുന്നത് കേട്ടപ്പോൾ നില അവരുടെ എടുത്ത് നിന്ന് മോളെ എടുക്കാനായി പോയി…… മോളെ എടുത്ത് പുറത്തേക്ക് വന്നപ്പോളേക്കും 3 പേരും പോവാനായി ഇറങ്ങിയിരുന്നു……..
വണ്ടി സ്റ്റാർട്ട്‌ ചെയ്തു നന്ദു കയറുന്നതും വെയിറ്റ് ചെയ്തു നിന്ന കിച്ചു അവൻ ശരത്തിന്റെ വണ്ടിയിൽ കയറിയത് കണ്ടപ്പോൾ ഒന്ന് വെറുങ്ങനെ ചിരിച്ചു………

“” ഏട്ടൻ എന്നേ ഒന്ന് ബസ്സ് സ്റ്റോപ്പിൽ ഇറക്കിയാൽ മതി……. ഞാൻ അവിടെന്ന് പോയിക്കോളാം….. “”

“” നീ എന്തിനാ ഇനി ബസ്സ് സ്റ്റോപ്പിൽ ഇറങ്ങുന്നത്….. രണ്ട് പേരും അങ്ങോട്ടേക്കല്ലേ അവന്റെ കൂടെ കയറിയാൽ പോരേ….. “”

“” ഏട്ടനെന്നെ ഇറക്കാൻ പറ്റോ…. ഇല്ലേൽ പറയി ഞാൻ നടന്നു പോയിക്കോളാം…..

“” ഓ വേണ്ട വേണ്ട ഇരിക്കി…… “”

വണ്ടിയിൽ നിന്ന് ഇറങ്ങാൻ ഭവിച്ച നന്ദുവിനെ ശരത് പിടിച്ചിരുത്തി…..
നന്ദു തല തിരിച്ചു നിലയെ ഒന്ന് നോക്കിയപ്പോൾ അവൾ ദേഷ്യത്തിൽ മുഖം തിരിച്ചു കിച്ചുവിനെ നോക്കി…. അവന്റെ മുഖത്ത് എപ്പോളത്തെയും പോലെ ഒരു ചിരി ഉണ്ട്………….
ബസ്സ് സ്റ്റോപ്പിൽ വണ്ടി നിർത്താതെ കോളേജിലേക്ക് പോവുന്നത് കണ്ടപ്പോളും നന്ദു ഒന്നും മിണ്ടിയിരുന്നില്ല….. ശരത് ഒന്നും ചോദിക്കാനും പോയില്ല…..കോളേജിൽ വണ്ടി നിർത്തലും നന്ദു വേഗം ഇറങ്ങി തിരിഞ്ഞു നടന്നു… കിച്ചുവും വണ്ടി ഒതുക്കി നിർത്തി ശരത്തിന്റെ എടുത്തേക്ക് വരുമ്പോളാണ് മുന്നിൽ ഒരു കാർ വന്ന് നിന്നത്………. ഡോർ തുറന്നു ശ്രുതി ഇറങ്ങിയത് കണ്ടപ്പോൾ അവനെന്തോ അവളുടെ മുഖത്തേക്ക് നോക്കാൻ തോന്നിയില്ല…… ഡ്രൈവിംഗ് സീറ്റിൽ നിന്നും രാകേഷ് ഇറങ്ങിയത് കണ്ടപ്പോൾ എവിടെയോ കണ്ട ഓർമയിൽ അവൻ നിന്നു ……. എന്നാൽ കിച്ചുവിനെ വേഗം മനസിലാക്കിയ പോലെ ചിരിച്ചു കൊണ്ട് അയാൾ അവന്റെ എടുത്തേക്ക് വന്നു കൈ നീട്ടി…

🦋തിരികെ വരും 🦋