രചന : ശ്രീനിധി
” ദാ ആ സെല്ലിലാണ്, ചോദിക്കാനുള്ളതൊക്കെ പെട്ടെന്ന് ചോദിച്ചിട്ട് പോയേക്കോണം ” കോബ്സ്റ്റബിൾ തിരികെ പോയി.മഹി ആ സെല്ലിന് അടുത്തേക്ക് നടന്നു.അദ്രിയുടെ അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിച്ച് മഹി നല്ല ടെൻഷനിലായിരുന്നു, ധനു അവന് ആരാണെന്ന് മറ്റാരേക്കാളും നന്നായി മഹിക്ക് അറിയാം.അവളുടെ മരണം അദ്രിയെ ഏത് രീതിയിലായിരിക്കും ബാധിക്കുക എന്നുള്ളത് അവനിൽ ഭയം നിറച്ചു.
സെല്ലിനടുത്തേക്ക് വെയേക്കുന്ന ഓരോ ചുവടുകൾക്കുമിടയിൽ മഹിയുടെ ഹൃദയതാളം ഉയർന്നുകേട്ടുകൊണ്ടിരുന്നു.
സെല്ലിന്റെ അടുത്ത് എത്തി അകത്തേക്ക് നോക്കിയ മഹിയുടെ ഹൃദയം നുറുങ്ങി പോയി.
ലോക്കപ്പിന്റെ ഒരു മൂലയിൽ ഭിത്തിയിൽ ചാരി നിലത്തിരിക്കുന്ന അദ്രി. മുടിയൊക്കെ അലങ്ങോലമായി കിടപ്പുണ്ട്, ഷർട്ടിൽ നിറയെ ചോരയും.അവന്റെ മുഖത്ത് കണ്ണുനീർ ഒഴുകി ഇറങ്ങിയതിന്റെ പാടുകൾ കാണാം.അദ്രി ” മഹി അവനെ വിളിച്ചു.അദ്രി പതുക്കെ കണ്ണുകൾ തുറന്ന് പുറത്തേക്ക് നോക്കി.സെല്ലിന് വെളിയിൽ മഹിയെ കണ്ടതും, അദ്രിയുടെ മുഖത്ത് ഒരു മങ്ങിയ ചിരി വിരിഞ്ഞു.എല്ലാം നഷ്ടപ്പെട്ടവന്റെ ചിരി,ജീവിതത്തിൽ തോറ്റുപോയാവന്റെ ചിരി.ആ അവസ്ഥ മഹിക്ക് താങ്ങാൻ പറ്റുന്ന ഒന്നായിരുന്നില്ല.
” എന്താടാ ഇതൊക്കെ……… എന്തൊക്കെയാ ഇവിടെ നടക്കുന്നത് ” മഹി അവനോട് ചോദിച്ചു.
അദ്രി നിലത്തേക്ക് നോക്കി ഇരുന്നതല്ലാതെ ഒരു അക്ഷരം മിണ്ടിയില്ല. അദ്രി….. ഞാൻ നിന്നോടാ ചോദിക്കുന്നേ, എന്താ ഉണ്ടായേ, നീ എന്തെങ്കിലും ഒന്ന് പറ ” മഹി വീണ്ടും ചോദിച്ചു.” നീ അറിഞ്ഞില്ലേ………..?എന്റെ ധനു……..
അവള് എന്നെ വിട്ട് പോയെടാ……..എന്നോട് ഒരു വാക്ക് പോലും പറയാതെ, എന്നെ തനിച്ചാക്കി അവള് പോയി” അദ്രിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
” അവള് എന്തിനാ ഇത് ചെയ്തത്, നിങ്ങള് തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ ” മഹി വളരെ പക്വതയോടെ കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കാൻ ശ്രമിച്ചു” ഇല്ലടാ……..ഞങ്ങള് തമ്മിൽ തമാശക്കുപോലും ഒന്ന് പിണങ്ങിയിട്ടില്ല ഇതുവരെ, നിനക്ക് അറിയില്ലേ ” അദ്രി ചോദിച്ചു. പിന്നെ പെട്ടെന്ന് ഇങ്ങനെ ഒരു അബദ്ധം കാണിക്കാൻ അവൾക്ക്വേറെഎന്തെങ്കിലുപ്രേശ്നങ്ങളുണ്ടായിരുന്നോ ” മഹി ചോദിച്ചു.” നമുക്ക് അറിയാവുന്ന, പ്രേശ്നങ്ങൾ മാത്രേ ഉണ്ടായിരുന്നുള്ളു, വേറെയൊന്നും എനിക്ക് തോന്നിയിട്ടില്ല, അവള് പറഞ്ഞിട്ടുമില്ല” അദ്രി പറഞ്ഞു.
” ഒന്നും അങ്ങോട്ട് മനസ്സിലാകുന്നില്ലല്ലോ അദ്രി ” മഹിയും തളർന്ന് പോയിരുന്നു.ഞാൻ എന്റെ ധനുവിനെ ചതിച്ചെന്നൊക്കെയാ ശിവ പറയുന്നേ, അവളെ ഒന്ന് നുള്ളി നോവിക്കാൻ പോലും എനിക്ക് കഴിയില്ലാ, അവൾ എന്റെ പ്രണാണ്.എന്താ ശരിക്കും സംഭവിച്ചതതെന്ന് എനിക്ക് അറിയില്ല മഹി ” അദ്രി അവന്റെ മുട്ടിലേക്ക് തല വെച്ച് തേങ്ങി കരഞ്ഞു.
അദ്രിയെ ആ അവസ്ഥയിൽ കണ്ടതും മഹിക്ക് അവന്റെ സഹല നിയന്ത്രണങ്ങളും നഷ്ടപ്പെട്ടിരുന്നു.
മഹി സ്റ്റേഷനിൽനിന്ന് പുറത്തേക്ക് വന്ന് അവന്റെ കാർ എടുത്ത് നേരെ തറവാട്ടിലേക്ക് തിരിച്ചു.
തറവാട്ടിൽ എത്തുമ്പോൾ ഉമ്മറത്ത് ചാരുകസേരയിൽ പ്രഭ കിടപ്പുണ്ടായിരുന്നു.മഹി നേരെ പ്രഭയുടെ മുന്നിലേക്ക് ചെന്നു.
” മുത്തശ്ശി വക്കിലിനോട് അദ്രിയുടെ കേസ് എടുക്കണ്ടെന്ന് പറഞ്ഞിരുന്നോ ” മഹി ചോദിച്ചു.
പ്രഭ ഒന്നും മിണ്ടിയില്ല.” മുത്തശ്ശിയോടാ ചോദിച്ചേ…….മുത്തശ്ശി അങ്ങനെ പറഞ്ഞിരുന്നോ മഹിവീണ്ടുംചോദ്യംആവർത്തിച്ചു.”പറഞ്ഞിരുന്നു…..പ്രഭ വളരെ ശാന്തമായി മറുപടി പറഞ്ഞ എന്തിന്……….?അദ്രിയെ പുറത്തിറക്കേണ്ടേ…..?അവന്റെ കാര്യത്തിൽ ഇവിടെ ആർക്കുംഉത്തരവാദിത്തമില്ലെന്നാണോ…..?
മുത്തശ്ശിയുടെ പ്രിയപ്പെട്ട അദ്രിയാണ് അവിടെ സ്റ്റേഷനിൽ ലോക്കപ്പിൽ കിടക്കുന്നത് ” മഹി പറഞ്ഞുനീ പറഞ്ഞത് നേരാ…….അദ്രി….. അവൻ എനിക്ക് ഏറ്റവും പ്രിയപെട്ടവനാണ്,
എന്റെ കൊച്ചുമക്കളിൽ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ചതും അവനെയാണ്, പക്ഷെ തെറ്റി പോയി.
സ്നേഹമാണെങ്കിൽ കൂടി അത് അർഹിക്കുന്നവർക്ക് വേണം കൊടുക്കാൻ.ഈ കാര്യത്തിൽ പ്രഭ തോറ്റുപോയി.ഇത്രയും ദുഷ്ട മനസ്സ് അവനുണ്ടെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. ഇന്നുവരെ മറ്റുള്ളവരുടെ കണ്ണുനീർ ഒപ്പാൻ മാത്രേ മിഥിലാപുരിയിൽ ഉള്ളവർ ശ്രമിച്ചിട്ടോളൂ.
പക്ഷെ ഇന്ന് ഒരു കുഞ്ഞിന്റെ ജീവൻ എടുത്തതും ഈ തറവാട്ടിൽ പിറന്നവനാണ്, ആ കുട്ടിയെ ആശിപ്പിച്ച് ഒരുപാട് മോഹങ്ങൾ നൽകി അദ്രി അവളെ കൊന്ന് കളഞ്ഞില്ലേ” പ്രഭയുടെ കണ്ണുകൾ നിറഞ്ഞു.ആ സമയം മിഥിലാപുരിയിലെ ജയപ്രഭയുടെ ഗാംഭീര്യമോ, തലയെടുപ്പൊ ഒന്നും അവരിൽ ഉണ്ടായിരുന്നില്ലെന്ന് മഹിക്ക് തോന്നി. മുത്തശ്ശി എന്തൊക്കെയാണ് ഈ പറയുന്നത്, അദ്രിയെ നമുക്ക് അറിഞ്ഞുടെ, അവൻ അങ്ങനെ ഒരു തെറ്റ് ചെയ്യുമെന്ന് മുത്തശ്ശി കരുതുന്നുണ്ടോ ” മഹി ചോദിച്ചു.
“അങ്ങനെ തന്നെയാണ് മഹി ഞാനും വിശ്വസിച്ചിരുന്നത്, അതുകൊണ്ട് തന്നെയാ എല്ലാത്തിനും ഞാൻ അവന്റെയൊപ്പം നിന്നത്, അവൻ ചെയ്യുന്ന ചെറിയ ചെറിയ തെറ്റുകൾ പൊറുത്തത്, പക്ഷെ ഈ തെറ്റ് എനിക്ക് പൊറുക്കാൻ കഴിയില്ല,ആ കുടുംബത്തിന്റെ കണ്ണുനീരിന് ആര് ഉത്തരം പറയും” പ്രഭ പറഞ്ഞു.
അദ്രിക്ക് ധനു പ്രണാണ് മുത്തശ്ശി, അവളെ നോവിക്കാൻ ഒരിക്കലും അദ്രിക്ക് കഴിയില്ല. നിങ്ങളൊക്കെ എന്തോ തെറ്റിദ്ധാരണയുടെ പുറത്താണ് സംസാരിക്കുന്നത് ” മഹി പറഞ്ഞു.
” ഒരു തെറ്റി fullദ്ധാരണയുമില്ല, ഇവിടെ എല്ലാവർക്കും അവനെക്കുറിച്ച് ഇപ്പഴാ ശരിക്കുമുള്ള ധാരണ കിട്ടിയത്.അവൻ ഇങ്ങനെ ഒരുത്തനായിരുന്നല്ലോ” പുറത്തേക്ക് വന്ന ശ്രീധരൻ പറഞ്ഞു.അയാളും വളരെ തകർന്ന അവസ്ഥയിലായിരുന്നു, അദ്രി അവർക്ക് എത്ര മാത്രം പ്രിയപെട്ടവനാണെന്ന് മഹിക്ക് അറിയാം. വല്യമ്മാമ്മ കാര്യമറിയാതെ അദ്രിയെകുറ്റപ്പെടുത്തരുത്.ധനുവിന്റെ കാര്യത്തിൽ അവൻ എത്ര അൽമാർത്ഥത ഉണ്ടെന്ന് എനിക്ക് നന്നായി അറിയാം.ഏത് നേരവും നിഴല് പോലെ അവന്റെ ഒപ്പം ഉണ്ടായിരുന്നതുകൊണ്ട് എനിക്ക് അവനിൽ ഒരു വിശ്വാസകുറവുമില്ല ” മഹി പറഞ്ഞു.
” നിന്നേ പോലെ അവനെ വിശ്വസിച്ച് കൂടെ നടന്ന ഒരുത്തി അകത്ത് കിടപ്പുണ്ട്, നീ ചെന്ന് അവളോട് ചോദിക്ക് എന്താ സംഭവിച്ചതെന്ന്.അവള് പറഞ്ഞു തരും നിനക്ക് ” ശ്രീധരൻ പറഞ്ഞു.മഹി ശ്രീധരനെ ഒന്ന് നോക്കിയ ശേഷം അകത്തേക്ക് നടന്നു.
ശിവയുടെ മുറിയിൽ എത്തുമ്പോൾ ശിവ ബെഡിൽ കമഴ്ന്ന് കിടന്ന് കരയുകയായിരുന്നു. ശിവ……. ” മഹി വിളിച്ചു.മഹിയുടെ ശബ്ദം കേട്ടതും, ശിവ ബെഡിൽനിന്ന് എഴുന്നേറ്റ് അവന്റെ അരികിലേക്ക് ഓടി ചെന്ന് അവനെ കെട്ടിപിടിച്ച് എങ്ങലടിച്ചു കരഞ്ഞുധനു………അവള്…….പോയി…….മഹിയേട്ടാ……എന്റെ…… ധനു……. പോയി…… ” എങ്ങലിനിടയിൽ വാക്കുകൾ മുറിഞ്ഞു പോകുന്നുണ്ടായിരുന്നു.
മഹി അവളുമായി ബെഡിൽ വന്ന് ഇരുന്നു, അവനെ കെട്ടിപിടിച്ചിരിക്കുന്ന കൈയുടെ മുറുക്കത്തിൽനിന്നും അവൾ എത്രമാത്രം വേദനിക്കുണ്ടെന്ന് അവന് മനസ്സിലായിരുന്നുഎല്ലാം….. മനസ്സിൽ……. വച്ച്
എന്നോട്….. ഒന്നും….. പറഞ്ഞില്ല….. മഹിയേട്ടാ……കൂടെ നടന്നിട്ടും…….ഞാൻ ഒന്നും…..അറിഞ്ഞില്ല…….ഒന്ന്….മനസ്സിലാക്കാൻ…..ശ്രമിച്ചിരുന്നെങ്കിൽ….. ഇപ്പോ അവള്…. എന്റെ കൂടെ ഉണ്ടായേനെ……” ശിവ പറഞ്ഞുകൊണ്ടിരുന്നു.ശിവ……..ഇങ്ങ് നോക്കിക്കേ…. ” മഹി അവളുടെ മുഖം അവന്റെ മുഖത്തിന് നേരെ പിടിച്ചു.ശിവ മഹിയുടെ മുഖത്തേക്ക് നോക്കി.
” എന്താ ശരിക്കും ഉണ്ടായേ, ധനു എന്തിനാ ഇത് ചെയ്തത്” മഹി ചോദിച്ചു. അവളെ ചതിച്ചതാ……….
സ്നേഹം കാട്ടി അവളെ ചതിച്ചതാ…..
അയാള് കാരണമാ അവള് ഇത് ചെയ്തത്, ആ പൊട്ടി പെണ്ണിന് വേറെ വഴി ഇല്ലായിരുന്നത്രെ ” ശിവ പൊട്ടി കരഞ്ഞു പോയി.
” ആര് കാരണം……”മഹി ഒന്നുടെ എടുത്ത് ചോദിച്ചുഹിമാദ്രി……..മഹിയേട്ടന്റെ കൂട്ടുകാരൻ…….എന്റെ കൂടപ്പിറപ്പ്, അയാള് അവളെ ചതിച്ചു മഹിയേട്ടാ,നമ്മുടെ മുന്നിൽ അവളോട് സ്നേഹം നടിച്ച് അവളെ അയാള്…… ” ശിവ വാക്കുകൾപകുതിക്ക്വച്ച്നിർത്തി.ശിവ……… നീ എന്തൊക്കെയാ ഈ പറയുന്നതെന്ന് നിനക്ക് എന്തെങ്കിലും ധാരണയുണ്ടോ…..?നീ പറയുന്നത് നിന്റെ അദ്രിയേട്ടനെ കുറിച്ചാണ്, അവനെ നിനക്ക് അല്ലാതെ വേറെ ആർക്കാ കൃത്യമായി അറിയാവുന്നത് ” മഹി ചോദിച്ചു.
” എനിക്ക് തെറ്റിപോയിട്ടില്ല മഹിയേട്ടാ, ഞാൻ പറഞ്ഞത് അയാളെക്കുറിച്ച് തന്നെയാണ്.നമ്മള് അറിയുന്നതും മനസ്സിലാക്കിയതൊന്നുമല്ല അയാള്.അയാൾക്ക് നമ്മളാരും അറിയാത്ത വേറെ ഒരു മുഖമുണ്ട്.സ്നേഹംകൊണ്ട് ആളുകളെ വശത്താക്കി, അയാളുടെ ആവശ്യങ്ങൾ നടത്തി എടുത്ത ശേഷം അവരെ നിഷ്കരുണം ഉപേക്ഷിക്കുന്ന ഒരുസാഡിസ്റ്റ്”ശിവപറഞ്ഞുശിവ…….മതി…….. കാര്യങ്ങൾ അറിയാതെ ചുമ്മാ ഓരോന്ന് പറയരുത്. അവൻ ധനുവിനെ എങ്ങനെയാണ് സ്നേഹിക്കുന്നതെന്ന് നിനക്ക് അറിവുള്ളതല്ലേ,ആ നീയാണോ ഇങ്ങനെ പറയുന്നത് ”
” അതൊക്കെ അയാളുടെ വെറും നാടകമായിരുന്നു, മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാൻ, അയാള് അഭിനിയിച്ച് തകർത്തത് സത്യമാണെന്ന് നമ്മളൊക്കെ വിശ്വസിച്ചു,അയാൾക്ക് ഒരു പെണ്ണിന്റെ ശരീരമായിരുന്നു ആവിശ്യമെങ്കിൽ വേറെ എത്രയോ വഴികളുണ്ടായിരുന്നു. അതിന് പാവം എന്റെ ധനുവിനെ വേണമായിരുന്നോ” ശിവ പറഞ്ഞു നിർത്തിയതും മഹിയുടെ കൈ lഅവളുടെ കവിളിൽ വീണിരുന്നു.” സൂക്ഷിച്ച്സംസാരിക്കണം……അവൻ നിന്റെ ഏട്ടനാണ്” മഹി പറഞ്ഞു.
” അല്ല……… ഇനി എനിക്ക് അങ്ങനെ ഒരു ഏട്ടൻ ഇല്ല, എന്റെ ധനുവിനുനൊപ്പം അയാളും മരിച്ചു,ഇത്രയും നീചനയാ ഒരാളെ എനിക്ക് സഹോദരനായി കാണാൻ കഴിയില്ല ശിവ പറഞ്ഞു. ശിവ……. എല്ലാം നിന്റെ തെറ്റിദ്ധാരണ മാത്രാണ്, അദ്രിക്ക് അങ്ങനെ ചെയ്യാൻ കഴിയില്ല മോളെ ”
പെട്ടെന്ന് ഉള്ള ദേഷ്യത്തിൽ അവളെ തല്ലിയതിൽ അവന് കുറ്റബോധം തോന്നി. മഹിയേട്ടൻ എന്താ കരുതിയെ, ഞാൻ ചുമ്മാ ഓരോന്ന് വിളിച്ചുപറയുന്നതാണെന്നോ……?എന്റെ കൈയിൽ എല്ലാത്തിനും തെളിവുണ്ട് ” ശിവ കബോർഡ് തുറന്ന് ഒരു പേപ്പർ എടുത്ത് മഹിയുടെ കൈയിലേക്ക് കൊടുത്തു.
മഹി കയ്യിൽ കിട്ടിയ പേപ്പറിലേക്കും അവളുടെ മുഖത്തേക്കും മാറി മാറി നോക്കിമരിക്കുന്നതിന് തൊട്ട് മുൻപ് അവൾ എനിക്ക് വേണ്ടി എഴുതിയ ലെറ്ററാണ്, വായിച്ച് നോക്ക് ” ശിവ പറഞ്ഞു.മഹി വിറക്കുന്ന കൈകളോടെ ആ ലെറ്റർ തുറന്ന് വായിക്കാൻ തുടങ്ങിപ്രിയപ്പെട്ട ശിവക്ക്…….. നീ എന്നെ എത്ര സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം. നിന്റെ സ്നേഹവും ആത്മാർത്ഥതയും അടുത്ത് അറിഞ്ഞിട്ടുള്ളവളാണ് ഞാൻ.കൂടപ്പിറപ്പുകൾ ഇല്ലാത്ത എനിക്ക് നീ എന്റെ സ്വന്തം കൂടപ്പിറപ്പായിരുന്നു.
എന്റെ സന്തോഷങ്ങളിലും സങ്കടങ്ങളിലും നീ എന്റെ കൂടെ ഉണ്ടായിരുന്നു.നിന്നോട് എങ്ങനാ നന്ദി പറയേണ്ടതെന്ന് എനിക്ക് അറിയില്ല ശിവ.
ഞാൻ ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എന്റെ അമ്മാവേയാണ്, അത് കഴിഞ്ഞാൽ പിന്നെ നീയാണ്. നീ എനിക്ക് എന്റെ എല്ലാമെല്ലമാണ് ശിവ.
സ്നേഹിക്കുന്നവരെ തിരിച്ചു സ്നേഹിക്കാനേ എനിക്ക് അറിയൂ,ആ സ്നേഹത്തിന്റെ പുറകിൽ അവരോളിപ്പിക്കുന്ന ചതി തിരിച്ചറിയാൻ എനിക്ക് അറിയില്ല ശിവ.നിന്റെ ഏട്ടൻ എന്നെ സ്നേഹിച്ച് തുടങ്ങിയപ്പോ പലതവണ ഒഴിഞ്ഞു മാറി നടന്നതാണ് ഞാൻ. ആ എന്റെ ഇഷ്ടം പിടിച്ച് വാങ്ങിയത് നിന്റെ ഏട്ടൻ തന്നെയാണ്.ആ സ്നേഹത്തിൽ ഞാൻ വിശ്വസിച്ച് പോയി, അതിനിന്റെ പിറകിൽ എന്തെങ്കിലും ദുരുദ്ദേശം ഉള്ളതായി എനിക്ക് തോന്നിയിരുന്നില്ല.നിന്റെ ഏട്ടന്റെ സ്വഭാവത്തേക്കുറിച്ച് അദ്രിയേട്ടൻ തന്നെ പലതവണ എന്നോട് പറഞ്ഞിട്ടുണ്ട്, അതൊക്കെ പ്രായത്തിന്റെ ഓരോ തമാശകളായിട്ട് മാത്രേ ഞാൻ കണ്ടിരുന്നോള്ളൂ.
എന്നോട് ഉള്ള സ്നേഹത്തിൽ ഒരു തരിമ്പ് പോലും കളങ്കമുള്ളതായി എനിക്ക് തോന്നിയിരുന്നില്ല.
ആ മനുഷ്യനെ എനിക്ക് കിട്ടിയതിൽ, ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി ഞാനാണെന്ന് ഞാൻ കരുതി.
പക്ഷെ എല്ലാം എന്റെ തോന്നലുകളായിരുന്നു, എന്റെ വിശ്വാസം പിടിച്ചുപറ്റാൻ നിന്റെ ഏട്ടൻ എന്റെ മുന്നിൽ അഭിനയിക്കുകയായിരുന്നു.ബാക്കി ഉള്ള പെൺകുട്ടികളെ പോലെ ഞാനും അദ്രിയേട്ടന് ഒരു തമാശ മാത്രാമായിരുന്നു എന്ന് മനസ്സിലാക്കാൻ ഞാൻ വൈകി പോയി ശിവ.അദ്ദേഹം എന്നിൽനിന്ന് ആഗ്രഹിച്ചതൊക്കെ, എന്റെ സമ്മതംപോലും ഇല്ലാതെ ഇതിനോടകം തന്നെ നേടിയെടുത്ത് കഴിഞ്ഞു.
ഇനി എന്നെ അദ്ദേഹത്തിന് ആവിശ്യമില്ല.
ഉപയോഗിച്ച് വലിച്ചെറിഞ്ഞ ഒരു കളിപ്പാട്ടം മാത്രായിരുന്നു ഞാനെന്ന് ഇപ്പോ എനിക്ക് മനസ്സിലായി.പക്ഷെ ഈ തിരിച്ചറിവുകൾ വളരെ വൈകിപ്പോയി.പാപത്തിന്റെ ഭാരം ഇന്ന് എന്റെ ഉള്ളിൽ വേര് പിടിച്ച് കഴിഞ്ഞു. നാളെ ഇത് ലോകം അറിഞ്ഞാൽ…..എനിക്ക് ചിന്തിക്കാൻ കഴിയില്ല, എന്നെ വിശ്വസിച്ച്, എനിക്ക് വേണ്ടി മാത്രം ജീവിക്കുന്ന എന്റെ അമ്മ അറിഞ്ഞാൽ.
വയ്യ ശിവ………
ഈ പാപംഭാരം ചുമക്കാൻ എനിക്ക് വയ്യ. ആരുടെയും മുഖത്ത് നോക്കാൻ എനിക്ക് ഇനി കഴിയില്ല.എന്റെ അമ്മ ഇത് അറിഞ്ഞാൽ ചങ്കുപൊട്ടി മരിക്കും.ഞാൻ അറിഞ്ഞുകൊണ്ട് ഒരുതെറ്റും ചെയ്തിട്ടില്ലെന്ന് നീ എന്റെ അമ്മാവോട് പറയണം.
അമ്മാവുടെ ധനു ഒരു ചീത്തകുട്ടി അല്ലെന്ന് നീ അമ്മാവോട് പറയണം.സ്നേഹിച്ചുപോയി……… വിശ്വസിച്ച് പോയി…….അതിന്റെ കൂലിയാണ് ഇതെന്ന് നീ അമ്മാവോട് പറയണം.എനിക്ക് ഇത് നിന്നോട് നേരിട്ട് പറയാനുള്ള ശക്തി ഇല്ല ശിവ.
പറ്റിപ്പോയ തെറ്റുകൾക്ക് ഇതല്ലാതെ എന്റെ മുന്നിൽ വേറെ വഴി ഇല്ല,നിന്റെ ഏട്ടനോട് എനിക്ക് ഒരു വിരോധവുമില്ല. ഞാൻ ആ മനുഷ്യനെ ഇപ്പഴും ഒരുപാട് സ്നേഹിക്കുന്നു.ധനുവിന് അദ്ദേഹത്തെ ഒരിക്കലും വെറുക്കാൻ കഴിയില്ല,
അഭിനയമായിരുന്നുവെങ്കിലും ആ സ്നേഹം എന്നെ അത്രമാത്രം സ്വാധിനിച്ചിട്ടുണ്ട്,ആ സ്നേഹം സത്യമായിരുന്നെങ്കിലെന്ന് ഒരു നിമിഷം ഞാൻ ആഗ്രഹിച്ചുപോവാണ്,ഇനി ഒരു ജന്മം ഉണ്ടെങ്കിൽ, എന്നെ ശരിക്കും അൽമാർത്ഥമായി ഒന്ന് സ്നേഹിക്കണമെന്ന് നീ നിന്റെ ഏട്ടനോട് പറയണം.
ഇനി പറയാൻ ബാക്കി ഒന്നുമില്ല, ഞാൻ പോവാ ശിവ.ആരെയും ഒരു പരിധിയിൽ കൂടുതൽ വിശ്വസിക്കരുത്, സ്നേഹിക്കരുത്.അതൊക്കെ വെറും പ്രഹസനങ്ങൾ ആണെന്നറിയുമ്പോൾ സഹിക്കാൻ പറ്റിയെന്ന് വരില്ല.നിന്റെ ഏട്ടനെ സ്നേഹിച്ചുപോയതിന്, വിശ്വസിച്ച് പോയതിന് ഞാൻ എന്റെ ശിക്ഷ സ്വയം വരിക്കുന്നു.
ഒരുപാട് സ്നേഹത്തോടെ
നിന്റെ ധനു
കത്ത് വായിച്ചു കഴിഞ്ഞതും മഹിയുടെ കയ്യിലിരുന്ന് ആ കത്ത് വിറച്ചു.അവൻ ശിവയെ നോക്കി” ഇപ്പോ ഞാൻ പറഞ്ഞത്വിശ്വാസമായോ……മരിക്കുന്നതിന് തൊട്ട് മുൻപ് അവള് അയാളെ കാണാൻ ചെന്നിരുന്നു, അവരുടെ സംസാരം ഞാൻ നേരിട്ട് കേട്ടതാണ്പ്പോഴേ എനിക്ക് തോന്നിയിരുന്നു അവള് ഇങ്ങനെ എന്തെങ്കിലും ചെയ്യുമെന്ന്, പക്ഷെ ഞാൻ ഓടി അവൾക്ക് അരികിൽ എത്തുന്നതിന് മുൻപ് തന്നെ അവള്……. ” ശിവ മഹിയുടെ നെഞ്ചിലേക്ക് ചാരി നിന്ന് കരഞ്ഞു.
മഹി ആകെ ആശയകുഴപ്പത്തിലായി. Logoഇതിൽ ഏതാണ് സത്യം……….എന്താണ് ശരിക്കും നടന്നിട്ടുണ്ടാവുക,അദ്രി ഒരിക്കലും ഇങ്ങനെയൊരു തെറ്റ് ചെയ്യില്ല, പക്ഷെ ധനു എഴുതിയ ഈ കത്ത് ” മഹിയുടെ മനസ്സിൽ ചോദ്യങ്ങളും ഉത്തരങ്ങളും തമ്മിൽ വടംവലി നടന്നുകൊണ്ടിരുന്നു.
തുടരും

by