19/04/2026

ഹൃദയതാളം : ഭാഗം 03

രചന – ചിലങ്ക

തിരമാലകളെ നോക്കി നിൽക്കുകയാണ് ലെച്ചുവും കാർത്തിയും…. അവർക്കിടയിൽ മൗനം ആണ്….. ഇനി എന്ത് എന്ന് അറിയില്ല…. അവൾ അവനെ ഇടം കണ്ണിട്ട് നോക്കി…. കുട്ടി എന്തോ ചിന്തയിലാണ്…. I want a divorce…..മൗനം ഇല്ലാതാക്കി ലെച്ചു പറഞ്ഞതും അവൻ അവളെ ഞെട്ടി നോക്കി….. What???? പറഞ്ഞത് കേട്ടില്ലേ?? എനിക്ക് ഡിവോഴ്സ് വേണമെന്ന്…… ഇച്ചിരി പുളുത്തും…… എന്താ …. അവൾ വാ പുളച്ച് പോയ്‌….. ഹ അത് തന്നെ സൗകര്യം ഇല്ല….. എന്താടാ വയറ്റാട്ടി സൗകര്യം ഇല്ലാത്തത്….. ടി…. ഇത് വീടല്ലാ ….. അയിന്… നിനക്കറിയാവോ ഈ കല്യാണം മുടക്കാൻ ഇല്ലാത്ത അവിഹിതം വരെ ഞാൻ ഉണ്ടാക്കി…… ഇതൊക്കെ എന്തിനാ ചെയ്തത് എന്റെ ജോലിക്ക് വേണ്ടി….. നീ ഒറ്റ ഒരുത്തൻ എല്ലാം നശിപ്പിച്ചു….. എനിക്ക് നല്ല സങ്കടം ഉണ്ട്…….. ആര് മുടക്കിയെന്ന് … എടി മറുതെ നിന്റെ കല്യാണം മുടക്കിയത് ഈ ഞാൻ ആണ് അറിയോ….?? അവളുടെ അടുത്ത് പറഞ്ഞതും അവൾ ഞെട്ടി അവനെ നോക്കി….

നീ .. നിയോ…. അതേടി ഞാൻ തന്നെ……കല്യാണം മുടക്കി നിന്നെ കരയിപ്പിക്കാനാ ഞാൻ നോക്കിയത് . പക്ഷെ അവസാനം നീ എന്റെ തലയിൽ ആകുകയും ചെയ്തു….. ഇനി നിന്നെ രെക്ഷ പ്പെടാൻ ഞാൻ സമ്മതിക്കില്ലടി……. എടാ വയറ്റാട്ടി…. ഇതിനും മാത്രം എന്ത് തെറ്റാ ഞാൻ നിന്നോട് ചെയ്തത്………സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നു… നീ എന്താ ചെയ്തതെന്ന് അറിയില്ല അല്ലേ….. നീ കാരണം അല്ലേടി എന്റെയും അമ്മുവിന്റെ യും റിലേഷൻ ഇല്ലാണ്ടായത്??? നീ കാരണം അല്ലേടി അവളെയും കൊണ്ട് അവളുടെ വീട്ടുകാർ ഇവിടെ നിന്നും പോയത്….. നീ കാരണം അല്ലേടി തെറ്റ് കാരനെ പോലെ എല്ലാരുടെയും മുന്നിൽ എനിക്ക് നിൽക്കേണ്ടി വന്നത് ???? അവൻ ദേഷ്യത്തിൽ അവളുടെ നേരെ അവൻ ചീറി……. അവൾ അന്തം വിട്ട് അവനെ നോക്കി…. ഓഹോ….. ഇതാണ് കാരണം അല്ലേ…. ശരിയാ നീയും അമ്മുവും പ്രേമത്തിൽ ആണെന്ന് തെളിവ് സഹിതം നിന്റെ വീട്ടിലും അവളുടെ വീട്ടിലും പറഞ്ഞത് ഞാനാ…. നീ എന്നോടും പാര വെച്ചിട്ടില്ലേ അതുകൊണ്ട് ഞാനും തിരിച്ച് ചെയ്തു..

നീ അവൾക്ക് ഉമ്മ കൊടുക്കുന്നത് ഫോട്ടോ എടുത്ത് അവളുടെ വീട്ടിൽ അയച്ച് കൊടുത്തതും ഞാനാ…… അത് കേട്ടതും അവൻ ദേഷ്യത്തോടെ നോക്കി… ഓഹ് ഗോഡ് ഇങ്ങനെ നോക്കല്ലേ എന്റെ വയറ്റാട്ടി കേറി പീഡിപ്പിക്കും ഞാൻ……. നീ നന്നാകില്ലടി… ഡിവോഴ്സ് എന്ന് പറയുകപോലും ചെയ്യരുത് നീ…… നിനക്ക് രെക്ഷ ഇല്ലടി…..അതും പറഞ്ഞ് അവൻ വണ്ടിയുടെ അടുത്തേക്ക് നടന്നു…..പുറകെ അവളും.. തിരിച്ചു വണ്ടിയിൽ പോകുമ്പോഴും മൗനം ആയിരുന്നു….. ഇടം കണ്ണിട്ട് അവൻ അവളെ നോക്കുന്നുണ്ടെങ്കിലും അവൾ അത് ശ്രദ്ധിക്കാതെ മറ്റേതോ ചിന്തയിൽ ആയിരുന്നു….. ഒന്ന് ചിരിച്ചു കൊണ്ട് അവൻ വണ്ടി ഓടിച്ചതും ഫോൺ റിങ് ചെയ്തു…. നോക്കിയപ്പോൾ സച്ചു…… ഫോൺ സ്പീക്കറിൽ ഇട്ട് അവൻ വണ്ടി ഓടിച്ചു….. ഹലോ………. ഓ… കല്യാണം കഴിഞ്ഞപ്പോൾ നമ്മളെ ഒന്നും വേണ്ടാ അല്ലേ #-₹*₹**₹%*₹**₹……. മറു വശത്ത് നിന്നുമുള്ള പൂരപ്പാട്ട് കേട്ട് അത് വരെ ചിന്തിച്ചു കൊണ്ടിരുന്ന ലെച്ചു ഞെട്ടി അവനെ നോക്കി…

അവനും അതേ അവസ്ഥയിലായിരുന്നു…… വെച്ചിട്ട് പോടാ… പിന്നെ വിളിക്കാം ഞാൻ ഡ്രൈവിങ്ങിൽ ആണ്…… ഓ.. വല്യ ആള്….. നമ്മൾക്ക് അറിയാവേ കാമുകൻ ഇപ്പോൾ റൊമാസിൽ ആയിരിക്കു..കൊച്ചു ഗള്ളൻ…. അവൾ കൂർപിച്ച് അവനെ നോക്കി…. ഈ തെണ്ടിക്ക് വിളിക്കാൻ പറ്റിയ നേരം…… ( ആത്മ ) എന്നാലും അളിയാ ദേഷ്യം ആണെന്നൊക്കെ പറഞ്ഞത് വെറുതെ ആയിരുന്നല്ലേ….. …… അവളുടെ കല്യാണം ആണെന്ന് അറിഞ്ഞപ്പോൾ എന്താ ദേഷ്യവും വിഷമവും ആയിരുന്നു… കള്ളും കുടിച്ച് എന്റെ വീട്ടിൽ വന്ന് വാളും വെച്ച് കരഞ്ഞില്ലെടേയ് നീ……… ഹ ഹ ഹ… എടാ നിന്നെ എന്റെ കൈ യിൽ കിട്ടിയാൽ ഉണ്ടല്ലോ…….. അതും പറഞ്ഞ് അവൻ ഫോൺ കട്ട്‌ ചെയ്ത് ലെച്ചു വിനെ നോക്കി…അവൾക്ക് മുഖം കൊടുക്കാതെ അവൻ വണ്ടി ഓട്ടിച്ചു….

സച്ചു പറഞ്ഞതെന്താ……..???? എന്ത് ??? നിങ്ങൾക്ക് എന്നോട് പ്രേമം ആണെന്ന് ആണല്ലോ അവൻ പറഞ്ഞത്… നിന്റെ വാലല്ലേ അവൻ…. കള്ളം പറയില്ലല്ലോ. ഒരു പുരികം പൊക്കി അവൾ ചോദിച്ചു…… നോൺസെൻസ്…. തലയ്ക്ക് വെളിവുള്ള ആരെങ്കിലും നിന്നെ പ്രേമിക്കുവോ….?? അപ്പോ നിനക്ക് വെളിവ് ഇല്ലെന്നാണോ?? What….. ഞാൻ നിന്നെ പ്രേമിച്ചിട്ടില്ല…… നിന്നോടുള്ള ദേഷ്യം കൊണ്ട് മാത്രമാ ഞാൻ ഇങ്ങനെ ചെയ്ത്… അതുകൊണ്ട് നീ കൂടുതൽ ചിന്തിച്ചു കൂട്ടണ്ടാ……. ഹും അല്ലെങ്കിൽ തന്നെ നിനക്ക് അമ്മു വാ ബെസ്റ്റ്… നിന്റെ ഈ മൂരാച്ചി സ്വഭാവത്തിന് അവൾ ചേരും…. എനിക്ക് സായിപ്പിനെ മതി…. ശ്ശോ അവൻ പിന്നൊന്നും മിണ്ടാൻ നിന്നില്ല.. സച്ചു പറഞ്ഞത് അവന്റെ കാതിൽ പതിച്ചുകൊണ്ടിരുന്നു…… ശരിയാണ്… അവളുടെ കല്യാണം ഉറപ്പിച്ചു എന്നറിഞ്ഞതിന് ശേഷം സമാധാനത്തോടെ താൻ ഉറങ്ങിയിട്ടില്ല… മനസ്സിൽ ഒരുതരം വിഷമവും ദേഷ്യവും ആയിരുന്നു… പക്ഷെ അതെല്ലാം അവളോടുള്ള ദേഷ്യംകൊണ്ടാണെന്നാണ് കരുതിയത്…. പക്ഷെ ഇപ്പോൾ…..

അച്ഛാ…………… കിരൺ അടുത്തിരിക്കുന്ന അരവിന്ദന്റെ കൈയിൽ തോണ്ടി വിളിച്ചതും അയാൾ അവനെ നോക്കി എന്തെന്ന് ആഗ്യം കാണിച്ചു…… ഞാൻ ഇങ്ങനെ പുര നിറഞ്ഞ് നിൽക്കുന്നത് കണ്ടില്ലേ അച്ഛാ…..കെട്ടുപ്രായം കഴിഞ്ഞ ചേട്ടൻ ഇങ്ങനെ നിൽക്കുബോൾ അനിയന്റെ കല്യാണം നടത്തിയത് ശരിയാണോ അതിപ്പോൾ മനഃപൂർവം ആണോടാ സാഹചര്യം കൊണ്ടല്ലേ…. അതുമല്ല നിന്റെ എൻഗേജ്മെന്റ് നടത്തി വെച്ചിട്ടുണ്ടല്ലോ… പിന്നെന്താ…. എന്നും പറഞ്ഞിട്ട് കാര്യം ഉണ്ടോ….. നാട്ടുകാരുടെ മുഖത്ത് ഞാൻ എങനെ നോക്കും… അവർ പറയില്ലേ എനിക്ക് എന്തെങ്കിലും കുഴപ്പം കാണും എന്ന്…. അച്ഛൻ കണ്ണാടി മാറ്റി അവനെ അടിമുടി ഒന്ന് നോക്കി…. മോൻ എന്താ ഉദ്ദേശിക്കുന്നത്???? ഈ…. അല്ല അച്ഛാ എന്റെ കല്യാണം പെട്ടെന്ന് നടത്തിയാൽ…. ഈ അപമാനത്തിൽ നിന്നും. എനിക്ക് രെക്ഷപ്പെടായിരുന്നു……. അല്ലാതെ കെട്ടാനുള്ള ആക്രാന്തം കൊണ്ടല്ല..ലേശം ഉളുപ്പ് വേണം കിരണേ……… ആ കൊച്ച് പഠിക്കുവല്ലേ കുറച്ച് മാസം കഴിഞ്ഞാൽ അതിന്റെ പഠിപ്പ് കഴിയും എന്നിട്ട് നമ്മൾക്ക് ആലോചിക്കാം കേട്ടോ… പിന്നെ ഈ കല്യാണം…. എന്റെ പൊന്നു മോനെ ഒന്ന് കെട്ടി കഴിഞ്ഞാൽ പിന്നെ നിനക്ക് ഒരു രെക്ഷ യില്ലാ…….. നിന്റെ ജീവിതം കോഞ്ഞാട്ടയാ ഓർത്തോ…. അതും പറഞ്ഞ് അച്ഛൻ അവിടെ നിന്നും പോയതും അവൻ വാ പുളച്ച് ഇരുന്നു…. ഈ അച്ഛൻ എന്താ ഇങ്ങനെ പറയണേ………

രാത്രിയിൽ എല്ലാരും ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോഴും കാർത്തിയുടെ നോട്ടം ലെച്ചു വിൽ ആയിരുന്നു.പക്ഷെ അവൾ തീറ്റയിൽ ആയിരുന്നു… മതിയടാ അതിനെ ഇങ്ങനെ നോക്കി കൊല്ലാതെ…. അച്ഛൻ ആക്കി പറഞ്ഞതും അവൻ അവളിൽ നിന്നും നോട്ടം മാറ്റി…… മോളെ……. എന്താ അച്ഛാ…… മാധവൻ വിളിച്ചായിരുന്നു നാളെ വീട്ടിൽ വിരുന്തിന് ചെല്ലാൻ… നിങ്ങൾ നാളെ തന്നെ അവിടെ പോണം കേട്ടോ….. ശരിയച്ചാ…… നീ കേട്ടോ ഞാൻ പറയുന്നത്…? ഹും….. *** ബാത്‌റൂമിൽ പോയ് കാർത്തി വന്നതും കട്ടിലിൽ കിടക്കുന്ന ലെച്ചു….. ആഹാ കൊള്ളാലോ മോൾ മാറിക്കെ….അവളുടെ മുകളിൽ നിന്നും ഷിറ്റ് മാറ്റി അവൻ പറഞ്ഞതും അവൾ അടിമുടി അവനെ നോക്കി…. ഒന്ന് പോടാ വയറ്റാട്ടി……. അതും പറഞ്ഞ് അവൾ തിരിഞ്ഞ് കിടന്നതും അവളുടെ നടുവിന് നോക്കി ഒറ്റ ചവിട്ട് കൊടുത്തതും ഒത്തായിരുന്നും… പടക്കോ എന്നും പറഞ്ഞ് അവൾ നിലത്തേക്ക് വീണു…. അയ്യോ … എന്റെ നടു…. അവൾ നിലത്ത് കിടന്ന് കരയാൻ തുടങ്ങി…..

ആ സമയം കൊണ്ട് അവൻ ബെഡിൽ ചാടി കിടന്നു…. വയറ്റാട്ടി നിന്റെ തന്ത മാധവൻ………. ഇനി എന്നെ അങ്ങനെ വിളിച്ചാൽ……. എന്റെ തന്തയെ പറയുന്നോടാ കാലാ… എന്നും പറഞ്ഞ് അവൾ എഴുന്നേറ്റ് അവന്റെ ദേഹത്തേക്ക് ചാടി വീണു…… പെട്ടെന്ന് ഉള്ള അറ്റാക്ക് ആയതിനാൽ അവന് നന്നായി വേദനിച്ചു….. ഇനി തന്തയെ പറയുവോടാ എന്നും പറഞ്ഞ് അവന്റെ മുകളിൽ കിടന്ന് നെഞ്ചിൽ അടിച്ച് ചോദിച്ചതും .. പെട്ടെന്ന് അവൻ അവളെയും കൊണ്ട് കട്ടിലിലേക്ക് മറിഞ്ഞു… അവളുടെ മുകളിലായി അവൻ കിടന്നു…. അവനിൽ നിന്നും അകന്നുമാറാൻ നോക്കുന്നുണ്ടെങ്കിലും അവൾക്ക് അതിന് സാധിക്കാതെ പോയി…. അവന്റെ കണ്ണുകളിൽ നോക്കിയതും ഇതുവരെ താൻ കാണാത്ത ഒരു ഭാവം ആയിരുന്നു…. കാർത്തി അവളുടെ മുഖത്തേക്ക് അവന്റെ മുഖം അടുപ്പിച്ചതും ലെച്ചു വിന്റെ കണ്ണുകൾ പേടികൊണ്ട് അടച്ചു… തന്റെ ചുണ്ടിൽ ഒരു തണുപ്പ് തോന്നിയതും അവൾ ഞെട്ടി പിടഞ്ഞ് കണ്ണുകൾ തുറന്നു… അപ്പോഴേക്കും അവളുടെ ചുണ്ടിൽ ചുണ്ടുകൾ ചേർത്ത് ചുംബിക്കുകയായിരുന്നു കാർത്തി…. “പ്രണയത്തേ ഒരുപാട് നാൾ ദേഷ്യം കൊണ്ട് മറച്ച് വെയ്ക്കാൻ സാധിക്കില്ല…. പ്രണയം ഒരു ലഹരി ആണ്…. അടിമ പ്പെട്ട് പോകുന്ന ഒരുതരo ലഹരി………” തുടരും