23/04/2026

നിന്നിലലിയാൻ : ഭാഗം 02

രചന – Selunisu

നിക്ക് ആരവേട്ടനെ സ്നേഹിക്കാൻ കഴിയില്ല…ഞാൻ മറ്റൊരാളുമായി ഇഷ്ട്ടത്തിലാണ്…. എന്നവൾ പറഞ്ഞതും അവൻ ഞെട്ടി അവളെ മുഖത്തേക്ക് നോക്കി…… അച്ചു….. നീ….. ചുമ്മാ കളി പറയല്ലേ….. കളിയല്ല ആരവേട്ട ഞാൻ പറഞ്ഞത് സത്യമാ…ഞാൻ വർക്ക്‌ ചെയ്യുന്ന ഹോസ്പിറ്റലിൽ തന്നെയാ….. ശിവ… ശിവപ്രസാദ്….. Dr ഒന്നും അല്ലാട്ടോ അവൻ ഫാർമസിയിലാ…. ഞങ്ങൾ തമ്മിലുള്ള ഇഷ്ട്ടം പരസ്പരം തുറന്നു പറഞ്ഞിട്ട് മൂന്ന് മാസത്തോളം ആയി..ഇനി അവനല്ലാതെ മറ്റൊരാളെ എന്റെ ജീവിത പങ്കാളിയായിട്ട് കാണാൻ എന്നെ കൊണ്ട് പറ്റില്ല…എന്നും പറഞ്ഞു അവൾ അവന്റെ മുഖത്തേക്ക് നോക്കിയതും അവൻ കണ്ണടച്ച് പിടിച്ചിരിക്കുകയിരുന്നു….. അത് കണ്ട് അവൾ അവന്റെ കയ്യിൽ പിടിച്ചതും അവൻ കണ്ണ് തുറന്നു അവളെ നോക്കി…. എല്ലാം എനിക്ക് നഷ്ട്ടപ്പെടുവാണ്…..അച്ഛൻ സാംബാധിച്ചതെല്ലാം പോയപ്പോഴും തളർന്നിട്ടുണ്ടായിരുന്നില്ല…..

അച്ചുവായിരുന്നു മനസ്സ് മുഴുവൻ…. കുട്ടിക്കാലം തൊട്ട് തന്റെ മനസ്സിലെ പ്രണയം തനിക്ക് സ്വന്തമാവുമെന്ന സന്തോഷം അതായിരുന്നു ഉള്ളു നിറയെ… പക്ഷേ അതും എന്നിൽ നിന്നകലുന്നു…. ഓരോന്ന് ചിന്തിച്ചിരിക്കെ അച്ചു വീണ്ടും അവനെ വിളിച്ചതും അവൻ ദയനീയമായി അവളെ നോക്കി….. ഒരു വാക്ക് നിനക്ക് എന്നോട് പറയാമായിരുന്നില്ലേ അച്ചു…. അത്…. നാട്ടിലേക്ക് എത്തീട്ട് പറയാമെന്നു വെച്ചിട്ടായിരുന്നു… പക്ഷേ അതിന് മുൻപ് നമ്മൾ തമ്മിലൊരു കല്ല്യാണം ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല…. ആരവേട്ടനെ ഒരു ഫ്രണ്ടിനപ്പുറം ഞാനിന്നേ വരെ കണ്ടിട്ടില്ല…. ആരവേട്ടനും അങ്ങനെ തന്നെയല്ലേ…. ഒരു കളിക്കൂട്ടുക്കാരിക്കപ്പുറം ഭാര്യയായിട്ട് എന്നെ കാണാൻ കഴിയോ.. എന്നവൾ ചോദിച്ചതും നെഞ്ചിൽ ഒരു അമ്പ് തറച്ച ഫീൽ ആയിരുന്നു…… മനസ്സിലെ വേദന കടിച്ചമർത്തി അവളോട് ഇല്ലെന്ന് തലയാട്ടി… അഹ് അതാ പറഞ്ഞെ… പക്ഷേ അച്ഛനും അമ്മയ്ക്കും അത് പറഞ്ഞിട്ട് മനസ്സിലാവണ്ടേ… ഞാൻ…. ഞാൻ പറഞ്ഞോളാം അവരോട് അച്ചുവിന്റെ ഇഷ്ട്ടം നടത്തി തരാൻ എന്നവൻ എങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു….

അയ്യോ….അത് വേണ്ടാ…. അമ്മയെങ്ങാനും അറിഞ്ഞാൽ കൊല്ലും….തന്നെയുമല്ല അച്ഛന്റേം അങ്കിളിന്റേം ആഗ്രഹമല്ലേ നമ്മുടെ വിവാഹം അതോണ്ട്…. എന്നും പറഞ്ഞു അവൾ അവന്റെ മുഖത്തേക്ക് നോക്കിയതും അവൻ എന്താണ് അവൾ പറയാൻ പോവുന്നത് എന്നോർത്ത് മുഖം ചുളിച്ചു നിന്നു…. ആരവേട്ടാ….. ഞാൻ പറയാൻ പോവുന്ന കാര്യം ആരവേട്ടൻ എങനെ എടുക്കും എന്നെനിക്കറിയില്ല…. പക്ഷേ നമുക്ക് മുന്നിൽ ഇപ്പൊ ഈ വഴിയേ ഒള്ളു….. അച്ചു എന്താ പറഞ്ഞു വരുന്നത്…. അത്…. ഇപ്പൊ അവരാഗ്രഹിക്കുന്ന പോലെ നമ്മുടെ വിവാഹം നടക്കട്ടെ……സിക്സ് മന്ത്‌ കഴിഞ്ഞാ എന്തെങ്കിലും ഒരു കാരണം പറഞ്ഞു നമുക്ക് ഡിവോഴ്സ് വാങ്ങാം…..അപ്പോഴേക്കും ഏട്ടന് നല്ലൊരു ജോലിയും കിട്ടും…. നിങ്ങടെ പ്രശ്നങ്ങളൊക്കെ തീരേം ചെയ്യും… അച്ചു… നീ എന്തൊക്കെയാ പറയുന്നേ…. കല്ല്യാണം എന്താ കുട്ടിക്കളിയാണോ നിനക്ക്…….എന്നും പറഞ്ഞു അവൻ ഒച്ചയിട്ടതും… അവൾ ചുറ്റിലും നോക്കി… ആരവേട്ടാ പതുക്കെ പറ… ആരേലും കേൾക്കും… ആര് കേട്ടാലും എനിക്കൊരു കുഴപ്പവുമില്ല….

എന്നാലും എന്നെ കിട്ടില്ല ഈ ചതിക്ക്….അതിലും നല്ലത് അവരോട് സത്യം തുറന്നു പറയുന്നതാ… ആരവേട്ടാ….എന്റെ അവസ്ഥ കൂടെ ഒന്ന് മനസ്സിലാക്ക്…. ശിവയുടെ കാര്യം എനിക്കിപ്പോ അവരോട് തുറന്നു പറയാൻ പറ്റില്ല….. അതോണ്ട് പ്ലീസ് ഏട്ടാ… ഇതിനൊന്ന് സമ്മതിക്ക്…ഡിവോഴ്സ് എന്ന് പറയുന്നത് ഈ കാലത്ത് അത്ര വല്ല്യ സംഭവം ഒന്നും അല്ലല്ലോ….. ഇപ്പോഴത്തെ അവസ്ഥയിൽ ഏട്ടന്റെ വീട്ടുകാരെ ഈ കാര്യം കൂടെ പറഞ്ഞു സങ്കടപ്പെടുത്തുന്നതിലും നല്ലതല്ലേ…ഇപ്പൊ ഞാനീ പറഞ്ഞ വഴി….എന്നവൾ പറഞ്ഞതും അവൻ തന്റെ വീട്ടിലെ അവസ്ഥ ആലോചിച്ചത്…. ശരിയാണ്…. എല്ലാം കൊണ്ടും തകർന്നു നിൽക്കുന്ന അവരെല്ലാം ഒരാശ്വാസം കണ്ടെത്തുന്നത് ഞങ്ങടെ കല്ല്യാണം സ്വപ്നം കണ്ടിട്ടാണ്….ഇത് നടക്കില്ലെന്നറിഞ്ഞാൽ അവർക്ക് സഹിക്കില്ല… സമ്മതിക്കാം ബാക്കിയെല്ലാം വരുന്നിടത്തു വെച്ച് കാണാം….. ആരവേട്ടാ….. സമ്മതിക്കെന്നേ…. എന്നുള്ള അവളുടെ ദയനീയ ചോദ്യത്തിന് അവൻ അവൾക്ക് ഒന്ന് മൂളി കൊടുത്തു…. ഔ താങ്ക്സ് എട്ടോയ്…. എന്നും പറഞ്ഞു അവൾ അവന്റെ കവിളിൽ പിച്ചിയതും അവൻ അവൾക്കൊന്ന് ചിരിച്ചു കൊടുത്തു…..

അപ്പൊ പോട്ടെ ഏട്ടാ…..ലേറ്റ് ആയി… നമ്മൾ തമ്മിലുള്ള ഈ മീറ്റ് വേറെയാരും അറിയണ്ടാട്ടോ…. എന്നും പറഞ്ഞു അവൾ അവൻ ഒന്ന് സൈറ്റ് അടിച്ചു വണ്ടിയെടുത്ത് പോയതും അവൻ എല്ലാം കൊണ്ടും തകർന്നവനെ പോലെ അവിടെ ഇരുന്നു…..കുട്ടിക്കാലം തൊട്ട് അവര് തമ്മിൽ നടന്നതെല്ലാം അവന്റെ മനസ്സിലേക്ക് വന്നു…. അന്ന് എത്രയോ തവണ അവൾ പറഞ്ഞിരിക്കുന്നു ആരവേട്ടൻ എന്റെയാന്ന്… ഓരോന്ന് ഓർക്കും തോറും അവന്റെ ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു… എന്താടാ ഒറ്റക്കിരുന്നു ചിരിക്കുന്നേ….. വട്ടായോ എന്നും ചോദിച്ചു ആരവിന്റെ ഉറ്റ സുഹൃത്തായ നിധിൻ അവന്റെ അടുത്ത് വന്നിരുന്നതും അവൻ ഞെട്ടി നിധിനെ നോക്കി…. എന്താടാ…. എന്താ നീ ഈ നേരത്ത് ഇവിടെ…. ഞാൻ വീട്ടിൽ പോയിരുന്നു…. അപ്പോ നീ അവിടെ നിന്നിറങ്ങിയെന്ന് പറഞ്ഞു…. മ്മ്….. എന്താ ആരവ്… എന്താ നിന്റെ മുഖമൊക്കെ വല്ലാതെ എന്തെങ്കിലും പ്രശ്നം ഉണ്ടോ…. അശ്വതി പോകുന്നത് കണ്ടല്ലോ… നിന്നെ കാണാൻ വന്നതാണോ….എന്നവൻ ഒരാക്കിയ സ്വരത്തിൽ അവനോട് ചോദിച്ചതും അവൻ പുച്ഛത്താൽ ഒന്ന് ചിരിച്ചു….

നീ കോപ്രായം കാണിക്കാതെ കാര്യം പറയെടാ…..എന്നവൻ പറഞ്ഞതും എല്ലാം ഒരാളെങ്കിലും അറിഞ്ഞിരിക്കട്ടെ എന്ന് കരുതി അവൻ എല്ലാം നിധിനോട് തുറന്നു പറഞ്ഞു…. ഡാ…. സമ്മതിക്കണ്ടായിരുന്നു നീ….. നീ എന്താ അവളെ കലിപ്പാവയാണോ…. ഇതൊന്നും ശരിയാവില്ല… നീ അവളോട് വിളിച്ചു പറ ഇത് നടക്കില്ലെന്ന്…… വേണ്ടെടാ അവളെ ഇഷട്ടം നടക്കട്ടെ… പിന്നെ നിനക്കറിയാലോ എന്റെ വീട്ടിലെ ഇപ്പോഴത്തെ അവസ്ഥ…….എല്ലാവരുടെയും പ്രതീക്ഷ എന്നിൽ മാത്രമാ…… പിന്നെ കുട്ടിക്കാലം തൊട്ട് ഞാൻ അവളെ മനസ്സിൽ കൊണ്ട് നടക്കുന്നതല്ലെടാ….എന്റെ കൈ കൊണ്ട് ഒരു താലി അവളെ കഴുത്തിൽ അണിയാനുള്ള ഭാഗ്യം എനിക്ക് കിട്ടുമല്ലോ…. വിധി ഇതാണെങ്കിൽ നടക്കട്ടെ….. എന്നും പറഞ്ഞു അവൻ നിധിനൊന്ന് ചിരിച്ചു കൊടുത്തു…. ഡാ.. നീ എന്റെ കൂടെ ദാമു ചേട്ടന്റെ വീട് വരെ ഒന്ന് വരാവോ… അച്ഛൻ ഒരു ലോണിന്റെ കാര്യം പറഞ്ഞിരുന്നു…. അത് എന്തായിന്ന് ചോദിക്കാനാ….. എന്തിനാടാ ഇപ്പൊ ലോൺ…. എന്റെ കയ്യിലുണ്ട് കുറച്ചു പൈസ അതെടുത്തോ…. അത് കൊണ്ടൊന്നും ഒന്നും ആവില്ലെടാ…. കല്ല്യാണം നാടകമാണെങ്കിലും ഒന്നിനും ഒരു കുറവും വരാൻ പാടില്ല…… എന്നും പറഞ്ഞു അവൻ നിധിന് ഒന്ന് ചിരിച്ചു കാണിച്ചു ആൽത്തറയിൽ നിന്ന് ഇറങ്ങി വണ്ടിയിലേക്ക് കയറിയതും നിധിനും അവന്റെ പിന്നിൽ കയറി ഇരുന്നു…..

ദാമുചേട്ടന്റെ അവിടെ നിന്നും അവര് നേരെ ക്ലബ്ബിലേക്ക് വിട്ടു…. ഡാ…. നേരം ഒരുപാടായി നീ വീട്ടിലേക്ക് പോണില്ലേ.. ഒന്നിനും തോന്നുന്നില്ലെടാ… മനസ്സിനാകെ ഒരു മരവിപ്പ്….എന്റെ മുഖം കണ്ടാ ആരുവിന് പെട്ടന്ന് കാര്യം മനസ്സിലാവും….അവരൊക്കെ അച്ചു ആ വീടിന്റെ മരുമകളായി വന്നു കയറുന്നതും സ്വപ്നം കണ്ടിരിക്കുവാ…. നീ ഇപ്പൊ ഒരുപ്പാട് ഒന്നും ആലോചിച്ചു തല പുകയ്ക്കണ്ടാ…..ആദ്യം വിവാഹം നടക്കട്ടെ….ആറ് മാസം അവൾ നിന്റെ കൂടെ ഇല്ലേ…. ആ ഒരു കാലയളവ് മതി ടാ…. അവൾക്ക് നിന്റെ സ്നേഹം മനസ്സിലാവാൻ… നീ ധൈര്യമായിട്ടിരിക്ക്… നിന്റെ അച്ചൂട്ടി…. നിനക്കുള്ളത് തന്നെയാ എന്ന് നിധിൻ പറഞ്ഞതും തെല്ലൊരാശ്വാസം തോന്നി അവന്…. അവൻ നിധിനൊന്ന് ചിരിച്ചു കാട്ടി… ഓഹ്… ഇപ്പോഴേലും നീ ഒന്ന് ചിരിച്ചല്ലോ…. സന്തോഷമായി ഗോപിയേട്ടാ സന്തോഷമായി…. ഒന്ന് പോടാ….അല്ല നിനക്കും വേണ്ടെടാ ഒരു പെണ്ണ്… നമുക്കൊന്ന് തപ്പിയാലോ….. എന്നാ ഞങ്ങടെ കൂടെ അങ്ങ് നടത്താലോ… അയ്യോ…. വേണ്ടായേ…. നമ്മൾ കുറച്ചു കാലം കൂടെ ഇങ്ങനെ പാറി നടക്കട്ടെ…..

സമയം ആവുമ്പോ ഞാൻ നിനക്ക് കത്തിടാം…..തല്ക്കാലം മോനിപ്പോ വീട്ടിലേക്ക് ചെല്ലാൻ നോക്ക്….പിന്നെ ആരുവിനോട് ഇപ്പൊ ഒന്നും പറയാൻ നിക്കണ്ടാ… കേട്ടോടാ…. മ്മ്… ഓക്കേ… അപ്പൊ നാളെ കാണാം എന്നും പറഞ്ഞു അവര് രണ്ട് വഴിക്ക് പിരിഞ്ഞു….. ചെന്ന് കയറിയതും തന്നെയും കാത്ത് മൂന്ന് പേരും ഉമ്മറത്തിരിക്കുന്നുണ്ട്…. എന്താ എല്ലാരും കൂടെ ഇവിടെ… ഒരു വട്ടമേള സമ്മേളനം എന്ത്യേ കൂടുന്നോ… നീ പോടീ കാ‍ന്താരി…. നീ പോടാ കുഞ്ഞേട്ടാ…. ഡീ… നിന്നെ ഞാൻ… തുടങ്ങി രണ്ട് പേരും…. ആരു പോയി ചോറ് എടുത്ത് വെക്ക്…. എന്നും പറഞ്ഞു അമ്മ അവളെ അടുക്കളയിലേക്ക് പറഞ്ഞയച്ചു…. മോനെ ദാമു എന്താ പറഞ്ഞെ… അത് ഓക്കേ ആണച്ചാ… നാളെ ബാങ്കിലേക്ക് ചെല്ലാൻ പറഞ്ഞു…. ഈശ്വരാ…. ഇപ്പോഴാ ശ്വാസം നേരെ വീണത്…ഒക്കെ ഒന്ന് ഭംഗിയായി കണ്ടാ മതി… എന്നയാൾ പറഞ്ഞതും അവൻ അച്ഛനെ ഒന്ന് നോക്കി അകത്തേക്ക് കയറാൻ ഒരുങ്ങി…. ആരവ് ശ്രീ വിളിച്ചിരുന്നു … നാളെ പെണ്ണ് കാണൽ ചടങ്ങിന് അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ടവർ… എന്തിനാ അച്ഛാ… ഇനി അങ്ങനൊന്ന് ഞങ്ങൾ അറിയാത്തവരൊന്നും അല്ലല്ലോ…. അതൊന്നും നീ നോക്കണ്ടാ ചടങ്ങ് അതിന്റെ വഴിക്ക് നടക്കട്ടെ…. നാളെ രാവിലെ ഇറങ്ങണം… നിധിനെയും വിളിച്ചോ… എന്നും പറഞ്ഞു അച്ഛൻ മുറിയിലേക്ക് കയറിയതും അവനും പോയി ഫ്രഷ് ആയി വന്നു…..

ഫുടൊക്കെ ഒരു വിധം എങ്ങനെയോ കഴിച്ചെന്നു വരുത്തി… അവൻ റൂമിലേക്ക് വിട്ടു…. ബെഡിൽ കിടന്ന് അവൻ അച്ചുവിനെ കുറിച്ചാലോചിച്ചു…. തെറ്റ് പറ്റിയോ തനിക്ക് തന്റെ പ്രണയം ഒരിക്കലെങ്കിലും അവളെ അറിയിക്കാമായിരുന്നു..എന്നെ പോലെ അവൾക്കും ഒരിഷ്ട്ടം ഉണ്ടെന്ന തോന്നൽ അങ്ങനെ ചിന്തിച്ചതാണ് ഏറ്റവും വലിയ തെറ്റ്…..എല്ലാം വിധി പോലെ വരട്ടെ….. എന്ന് പ്രാർത്ഥിച്ചു അവൻ നിദ്രയെ പുൽകി……. പിറ്റേന്ന് രാവിലെ തന്നെ അവർ അച്ചുവിന്റെ വീട്ടിലേക്ക് തിരിച്ചു….. കുറച്ചു നേരത്തെ സംസാരത്തിനൊടുവിൽ അച്ചു ട്രെയിൽ ചായയുമായിട്ട് അവരെ മുന്നിലേക്ക് വന്നു…..ട്രെ അവർക്ക് നടുവിൽ ഉള്ള ടേബിളിൽ വെച്ച് അവൾ അതിൽ നിന്നൊരു കപ്പ്‌ എടുത്ത് ആരവിന്റെ നേരെ ചെന്നു…… അവനോടൊന്ന് ചിരിച്ചു കപ്പ്‌ അവന് നേരെ നീട്ടിയതും മുഖം ഉയർത്തി അവൻ അവളെ നോക്കി….. ഗ്രീൻ കളർ പട്ടു സാരിയും തലയിൽ മുല്ലപ്പൂവും മിതമായ ആഭരണങ്ങളും അണിഞ്ഞു തന്റെ മുന്നിൽ നിക്കുന്നവളെ അവൻ വിടർന്ന കണ്ണുകളാൽ നോക്കി…… എന്റേതാണെന്ന് അവന്റെ ഉള്ളം തുടികൊട്ടാൻ തുടങ്ങി…..

നോക്കി നിന്ന് വെള്ളം ഇറക്കാതെ ചായ വാങ്ങി മോന്തടാ തെണ്ടി എന്ന് അടുത്തേക്ക് വന്നു നിധിൻ പറഞ്ഞപ്പോഴാണ് അവൻ അവളിൽ നിന്ന് കണ്ണെടുത്തത്… അവൾക്കൊന്ന് ചിരിച്ചു കൊടുത്ത് അവൻ ചായ വാങ്ങി ചുണ്ടോട് ചേർത്തു… ഇനി പെണ്ണിനും ചെറുക്കനും എന്തേലും സംസാരിക്കാനുണ്ടേൽ ആയിക്കോട്ടെ അല്ലേ ഉദയാ… അത് വേണോ അച്ഛാ… കുഞ്ഞേട്ടൻ പിന്നെ ഇങ്ങോട്ട് വന്നില്ലെങ്കിലോ… എന്ന് ആരു പറഞ്ഞതും എല്ലാവരും പൊട്ടിച്ചിരിച്ചു…അവൻ അവളെ നോക്കി പോടീ ന്ന് പറഞ്ഞതും ….അവൾ അവനൊന്ന് ഇളിച്ചു കാണിച്ചു., മോൻ ചെല്ല്… ജയേ…. മോളെവിടെ… അവൾ റൂമിൽ കാണും മോൻ അങ്ങോട്ട് ചെല്ല് എന്നും പറഞ്ഞു അവളുടെ അമ്മ അവനെ അങ്ങോട്ട് പറഞ്ഞയച്ചു….. ആ… ആരിത് .. എന്താ അവിടെ തന്നെ നിന്ന് കളഞ്ഞേ വാ ആരവേട്ടാ….എന്നും പറഞ്ഞു അവൾ അവനെ വിളിച്ചതും അവൻ അകത്തേക്ക് ചെന്നു…. അച്ചു…. ആ… എനിക്ക്…. എന്ന് അവൻ പറഞ് തുടങ്ങിയതും അവളെ അമ്മ അവളെ വിളിച്ചു… ആരവേട്ടാ ഒരു മിനിറ്റ് ഇപ്പൊ വരാവേ എന്നും പറഞ്ഞു അവൾ പുറത്തേക്ക് പോയതും അവൻ റൂം ഒന്ന് കണ്ണോടിച്ചു…..

ഒരുപ്പാട് കാലങ്ങൾക്ക് ശേഷമാണ് താൻ ഈ മുറിയിലേക്ക് കയറുന്നത്…. ചുമരിൽ അവളുടെ പല പോസിലുള്ള ഫോട്ടോസ് കണ്ടതും അവൻ അതിലേക്ക് നോക്കി നിന്നു….. പെട്ടന്ന് ടേബിളിൽ ഉള്ള അവളുടെ ഫോൺ റിങ് ചെയ്തതും അവൻ അത് കയ്യിലെടുത്തു….ഡിസ്പ്ലേയിൽ തെളിഞ്ഞ പേരും മുഖവും കണ്ടതും അവൻ ആദ്യമൊന്ന് ഞെട്ടി….. പിന്നെ അവന്റെ ചുണ്ടിൽ ഒരു വിജയ ചിരി തെളിഞ്ഞു… ഒപ്പം മനസ്സ് മന്ത്രിച്ചു…. അശ്വതി ആരവിനുള്ളതാണെന്ന്……. തുടരും