രചന – അമീന
ഡോക്ടർ പറയുന്നത് കേട്ടതും ഒരു നിമിഷം ഞാൻ സ്തംഭിച്ച് നിന്നു, എന്തോ വല്ലാത്തൊരു സന്തോഷം എന്നിൽ വന്ന് പിടികൂടി….. ഞാൻ ഒരച്ചൻ ആവാൻ പോകുന്നു, എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി….. ആ പിന്നെ ഹരി, അപർണക്ക് നല്ല റസ്റ്റ് വേണം ബോഡി ഭയങ്കര വീക്ക് ആണ്, നന്നായി ഫുഡ് കഴിപ്പിക്കണം ഇനി കുറച്ചു നാളത്തേക്ക് കംപ്ലീറ്റ് റസ്റ്റ് ആയിരിക്കണം, യാത്രയൊന്നും ചെയ്യരുത്….. ഡോക്ടർ തരുന്ന ഇൻസ്‌ട്രുക്ഷന്സൊക്കെ പൂർണമായി ഹരിയും ഗായത്രിയും കേട്ട് നിന്നു…. ഹ്മ്മ്, ഇനി കേറി കണ്ടോളു, ട്രിപ്പ് തീർന്നു കഴിഞ്ഞ വീട്ടിലേക്ക് പോകാം…. അത്രയും പറഞ്ഞു ഒരു പുഞ്ചിരിയോടെ ഡോക്ടർ നടന്നകന്നു….. ഹരി വേഗം അപ്പുവിന്റെ അടുത്തേക്ക് ഓടി….. ഇപ്പൊ എന്തായി, അവളെ ഒഴിപ്പിക്കാൻ നടന്നിട്ട് ദേ ഇപ്പൊ അവൾ ഗർഭിണി ആയിരിക്കുന്നു…. എല്ലാം കൈയ് വിട്ട് പോയത് പോലെ ശ്രീദേവി കസേരയിലേക്ക് ഇരുന്നു…. നീയിങ്ങനെ വിഷമിക്കാതെ ശ്രീദേവി, നമ്മുടെ മോന്റെ ജീവിതത്തിൽ നിന്നും എന്നെന്നേക്കുമായി അവളെ തുടച്ചു മാറ്റം നമ്മുക്ക്, ഇപ്പൊ നമ്മൾ അടങ്ങി ഇരിക്കുക എന്തെങ്കിലും വഴി തെളിയതെയിരിക്കില്ല…..
ഹ്മ്മ്, തെളിഞ്ഞേ തീരു കൃഷ്ണേട്ട, ഇത്രയും നാളായിട്ട് നമ്മുടെ ശ്രീജ മോൾക്കും രാജീവിനും കിട്ടാത്ത ഭാഗ്യമാണ് അവൾ മാസങ്ങൾ കൊണ്ട് നേടിയെടുത്തത്….. എന്റെ മോൾക്ക് കിട്ടാത്ത ഭാഗ്യം അവൾക്കും കിട്ടരുത്…. ഹ്മ്മ്, ഇന്നലെയും ചിത്രയുടെ അച്ഛൻ എന്നെ വിളിച്ചിരുന്നു, മോളുമായി ഹരിയുടെ വിവാഹം നടന്നില്ലെങ്കിൽ അവർ നമ്മുടെ കമ്പനിയിൽ നിന്നും അവരുടെ ഇൻവെസ്റ്റ്മെന്റ് പിൻ വലിക്കുമെന്ന്…. എത്രയാ കൃഷ്ണെട്ടാ അവർ ഇൻവെസ്റ്റ് ചെയ്തിരിക്കുന്നത്…. കുറച്ചു അതികം തുകയുണ്ട് ശ്രീദേവി, ആ അപർണക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത അത്രയും….. തത്കാലം നമ്മുക്ക് അഭിനയിച്ചേ മതിയാകു, നീ വന്നേ നമ്മുക്ക് അവളെ പോയി കണ്ടിട്ട് വരാം, ഇല്ലെങ്കിൽ ഹരിക്ക് ഡൌട്ട് അടിക്കും….. സന്തോഷം കൊണ്ട് അപ്പുവിന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു, ഹരിയേട്ടന്റെ തുടിപ്പ് അവളുടെ ഉധരത്തിൽ എത്തിയിരിക്കുന്നു…. ഹരി അവളുടെ വയറിൽ കൈയ് വെച്ചു…. സാരി സ്വല്പം മാറ്റി അവൻ ആ കുഞ്ഞ് വയറിൽ അമർത്തി ചുംബിച്ചു….
തന്റെ കുഞ്ഞിനായി നൽകുന്ന ആദ്യ ചുംബനം….❤ അവനിലെ അച്ഛന്റെ വികാരത്തെ കൗതുകത്തോടെ അപ്പു നോക്കി കണ്ടു…. അതേയ് ഇപ്പൊ ഞാൻ ഔട്ട് ആയോ…. ചുണ്ട് കുറപ്പിച്ചു കൊണ്ട് അപ്പു അങ്ങനെ ചോദിച്ചതും ഒരു കള്ള ചിരിയോടെ ഹരി അവളോട് ചേർന്നിരുന്ന്…. ആ മുഖം മുഴുവൻ ചുംബനം കൊണ്ട് മൂടി….. എനിക്ക് ഇത്രയും വലിയ സന്തോഷം തന്ന നിഞ്ഞെ ഞാനെങ്ങനെയാ അപ്പു മറക്കുന്നത് അവൻ അവളെ ഇറുക്കെ പുണർന്നു….. അവരുടെ സ്നേഹ പ്രേകടനങ്ങൾ കണ്ട് കൊണ്ടാണ് ശ്രീദേവിയും കൃഷ്ണനും അകത്തേക്ക് വന്നത്…. അവരെ കണ്ടതും ഹരി വിട്ട് മാറി…. ശ്രീദേവി അപ്പുവിന്റെ തലയിൽ തലോടി….. ഒരു അത്ഭുതത്തോടെ അപ്പു അവരെ നോക്കി…. കുറച്ചു നേരത്തെ ഹോസ്പിറ്റൽ വാസം കഴിഞ്ഞു അവർ വീട്ടിലേക്ക് തിരിച്ചു…. ഹരി അപ്പുവിന്റെ വീട്ടിലേക്ക് വിളിച്ചു വിശേഷം അറിയിച്ചു.. എല്ലാവർക്കും സന്തോഷമാണെങ്കിലും അപ്പുവിനെന്തോ അത്രയും സന്തോഷിക്കാൻ പറ്റിയില്ല…..
താൻ സ്വപ്നം കണ്ട തന്റെ അച്ഛൻ സ്വപ്നം കണ്ട ഡോക്ടർ എന്ന സ്വപ്നം അവളിൽ നിന്നും നഷ്ട്ടമാവുന്നത് പോലെ….. ഹരിയോട് തുറന്നു പറഞ്ഞാലൊന്ന് ഓർത്തെങ്കിലും അതിനവൾക്ക് മനസ്സ് വന്നില്ല അവന്റെ സന്തോഷം തട്ടി കളയാൻ അവൾക്ക് ആവുമായിരുന്നില്ല….. അപ്പച്ചിയും മാമയും തന്നോട് അടുക്കുന്നത് പോലെ, ഒരുപക്ഷെ സ്വന്തം മോന്റെ കുഞ്ഞിനെ ചുമക്കാൻ തുടങ്ങുന്നവൾ എന്ന നിലയിൽ ആവാം…. ഹരി എപ്പോഴും അപ്പുവിന്റെ നിഴൽ പോലെ കൂടെ നടന്നു…. ദിവസങ്ങൾ ഇല കൊഴിയുന്ന പോലെ കൊഴിഞ്ഞു തുടങ്ങി…. ഹരിയേട്ടാ….. എന്താണ്…. നാളെയാണ് എന്റെ എക്സാം…. കൊണ്ട് പോകുമോ എന്നെ…. സങ്കടം കൂടി വന്നതും രണ്ടും കല്പിച്ചു അവൾ ഹരിയോട് പറഞ്ഞു നിർത്തി….. അപ്പു നിർത്തു, ഈയൊരു കാര്യം നീ ഇനി പറയണ്ട…. ഡോക്ടർ ആവുക എന്നത് എന്റെ വലിയ സ്വപ്നം ആണെന്ന് ഏട്ടന് അറിയുന്നതല്ലേ, അത് നേടിയെടുക്കാൻ കഴിഞ്ഞ ഒരുവർഷമായി ഞാൻ കഷ്ട്ട പെടുകയായിരുന്നു….
എനിക്ക് വേണ്ടി അച്ഛൻ ഉണ്ടായ സ്ഥലമൊക്കെ വിറ്റ് പെറുക്കി പണം ഉണ്ടാക്കി വെച്ചിരിക്കുകയാ….. ഞാൻ നിന്റെ ജീവിതത്തിലേക്ക് വന്നതാണോ തെറ്റായി പോയത്…. അങ്ങനെ ഞാൻ പറഞ്ഞോ ഹരിയേട്ടാ, ഹരിയേട്ടനെ പോലെ എനിക്കും ആഗ്രഹമുണ്ട് ഈ കുഞ്ഞിനെ പ്രേസേവിക്കാനും വളർത്താനുമൊക്കെ…. എന്നിട്ടാണോ നീ ഇങ്ങനെയൊക്കെ പറയുന്നത്….. ഞാനെന്റെ ആഗ്രഹം പറഞ്ഞതല്ലേ, എന്നെയൊന്നു എക്സാം എഴുതിക്കാൻ കൊണ്ട് പോകൂടെ…. ഇല്ല, അത് മാത്രം നടക്കില്ല എനിക്കെന്റെ കുഞ്ഞിന്റെ സംരക്ഷണം നോക്കിയേ തീരു…. ഈ കാര്യം പറഞ്ഞോണ്ട് ഇനി ഒരിക്കലും നീ എന്റെ അരികിൽ വരരുത്…. അത്രയും പറഞ്ഞു ഹരി ഡോർ വലിച്ചു അടച്ചോണ്ട് തായേക് ഇറങ്ങി… അമ്മാവൻ ഇതെപ്പോ എത്തി…. ഞാൻ കുറച്ചു നേരായി വന്നിട്ട്…
ഹരി ജയദേവന്റെ അരികിൽ ഇരുന്നു…. ബിന്ദു അമ്മായി വന്നില്ലേ… ഉവ് അവൾ ശ്രീദേവിയുടെ കൂടെ അടുക്കളയിൽ ഉണ്ട്…. അമ്മാവൻ ഇവിടെ ഇരിക്ക്, ഞാൻ അപ്പുവിനെ വിളിച്ചോണ്ട് വരാം…. അതിന് മുൻപ് എനിക്ക് മോനോടൊന്ന് സംസാരിക്കണം…. എന്തിനാ മാമ ഈ മുഖ വര, അപ്പുവിനെ പോലെ ഞാനും നിങ്ങളുടെ മോൻ തന്നെയല്ലേ…. ജയദേവൻ ഒന്ന് പുഞ്ചിരിച്ചു…. ഞാൻ പറയാൻ പോവുന്നത് അപ്പുവിനെ പറ്റിയ…. അവനൊരു സംശയ രൂപേണെ അയാളെ നോക്കി…. കുഞ്ഞിനെ വേണമെങ്കിൽ ഇനിയും ആവാല്ലോ ഹരി, പക്ഷെ എന്റെ മോൾക്ക് ഇനി ഇങ്ങനൊരു അവസരം കിട്ടില്ല….അതോണ്ട് നാളത്തെ എക്സാം എഴുതാൻ നീ അവളെ സമ്മധിക്കണം….. ഒരച്ഛന്റെ സ്വാർത്ഥത ആണെന്ന് കരുതിയ മതി…. വേണ്ട, ഇനിയൊരു അക്ഷരം മിണ്ടണ്ട….. നിങ്ങൾക്ക് എന്റെ മുഖത്ത് നോക്കി എങ്ങനെ പറയാൻ തോന്നി ഇത്….. ഞാനും ഒരാച്ചൻ ആവൻ തയ്യാർ ആയി കഴിഞ്ഞു എന്റെ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാൽ ഒരാളെയും ഞാൻ വെറുതെ വിടില്ല….. ഇതെന്റെ വാക്ക…. അത്രയും പറഞ്ഞു ഹരി വണ്ടിയും എടുത്തോണ്ട് പുറത്തേക്ക് പോയി അവരുടെ സംസാരത്തിനു മൂന്നാമതൊരു കേൾവികാരൻ ഉണ്ടെന്ന് അറിയാതെ…… (കാത്തിരിക്കാം )

by