രചന – കണ്ണന്റെ മാത്രം
രണ്ടുമൂന്ന് ദിവസങ്ങൾ കടന്നുപോയി…
ഈ മൂന്നു ദിവസങ്ങൾ കൊണ്ട് ജോ അവരുടെ വീട്ടിലെ ഒരു അംഗം പോലെ ആയിരുന്നു.. പക്ഷേ അതൊന്നും പിടിക്കാത്ത ഒരാൾ അവിടെ ഉണ്ടായിരുന്നു.. നമ്മുടെ നിധി കൊച്ച്.. തന്റെ അച്ഛനും അമ്മയും തന്റെ മാത്രം ആകണം എന്നൊരു കുഞ്ഞു കുശുമ്പ്.. അവർ തന്നെക്കാൾ കൂടുതൽ ജോയെ കൺസിഡർ ചെയ്യുന്നു എന്നൊരു കുശുമ്പ്.. അതുപക്ഷെ ജോയുടുള്ള ദേഷ്യം ആയിട്ടാണ് പുറത്തേക്ക് വന്നത്.. അവനും ഒറ്റമോൻ ആയതുകൊണ്ടാവും അവന് മനസിലാക്കാൻ പറ്റുന്നുണ്ടായിരുന്നു അവളുടെ കുശുമ്പ്.. അത് കാണുമ്പോൾ അവന് ഒരു കളിയാണ്.. അതുകൊണ്ട് തന്നെ അവളെ കൂടുതൽ കുശുമ്പാക്കാൻ പറ്റുന്ന ഒരു സന്ദർഭവും അവൻ വെറുതെ കളയില്ല… അങ്ങനെ അവളെ ചൂടുപിടിപ്പിച്ച് അവൾ മുഖവും കയറ്റി എഴുന്നേറ്റ് പോയത് നോക്കി ചിരിയോടെ ഇരിക്കുന്ന ജോയുടെ ചെവിയിൽ ഒരു പിടി വീണു…
എന്തിനാടാ.. നീ എന്റെ കണ്ണനെ ഇങ്ങനെ ചൂടാക്കുന്നത്.. രാമേട്ടൻ ചോദിച്ചു..
വിട് രാമേട്ടാ ചെവി വേദനിക്കുന്നു… അവൻ അയാളിൽ നിന്ന് കുതറി മാറി…
രാമേട്ടന്റെ കണ്ണനേ കുറച്ച് കൂടുതൽ കുശുമ്പിന്റെ അസ്കിത ഉണ്ട്.. അതൊന്ന് കുറച്ച് കൊടുക്കുന്നതല്ലേ…
നീ ഇങ്ങനെ ചുമ്മാ അവളെ എരികേറ്റണ്ട.. അവസാനം അവൾ നല്ല അസ്സൽ പണി തരും ട്ടോ.. എന്റെ മോള് ആയതുകൊണ്ട് പറയല്ല ഒരു മയവും ഉണ്ടാവില്ല ഒന്നിനും… രാമേട്ടൻ ഒരു ചിരിയോടെ പറഞ്ഞു…
ഓഹ്… പിന്നേ… അവൻ ഒന്ന് ചുണ്ടുകോട്ടി കാട്ടി…
ആ അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിഞ്ഞോളും… അയാൾ പുച്ഛത്തോടെ പറഞ്ഞു..
ആ സമയത്താണ് വന്ദു അങ്ങോട്ട് വന്നത്…
എങ്ങോട്ടാടോ ഭാര്യേ ഈ ധൃതി പിടിച്ച്…
ഞാൻ ക്ലിനിക് വരെ ഒന്ന് പോയിട്ട് വരാം രാമേട്ടാ.. ആ നീലുന്റെ മോളെ കൊണ്ട് വന്നോളാൻ പറഞ്ഞിട്ടുണ്ടായിരുന്നു ഞാൻ.. പല്ല് വേദന ആണെന്ന്… അവർ അതും പറഞ്ഞ് പുറത്തേക്ക് പോയി…
ജോ… അവർ പോയി കഴിഞ്ഞപ്പോൾ രാമേട്ടൻ വിളിച്ചു…
എന്താ രാമേട്ടാ…
എന്താ ഇനി തന്റെ പരിപാടി… അവിടെ തന്റെ വീട്ടുക്കാർ വിഷമിക്കുന്നുണ്ടാവില്ലേ തന്നെ കാണാതെ.. പിന്നെ തന്റെ കാറിന്റെ അവസ്ഥ കണ്ടാൽ ആ ആക്സിഡന്റിൽ താൻ സർവൈവ് ചെയ്തിട്ടുണ്ടാകും എന്ന് പറയാൻ ആർക്കും പറ്റില്ല.. അത്രക്കും പൊടിഞ്ഞിട്ടുണ്ടായിരുന്നു അത്… പക്ഷേ ബോഡി ഒന്നും കിട്ടാത്തതുകൊണ്ട് മരണപ്പെട്ടു എന്നും കരുതില്ല.. അപ്പൊ കൊല്ലാൻ ശ്രമിച്ചവർ ഇപ്പോഴും തന്നെ തിരയുന്നുണ്ടാവും…
അറിയാം രാമേട്ടാ.. അതാണ് കുറച്ച് നാളേക്ക് ഇവിടെ താമസിക്കാൻ ഞാൻ അനുവാദം വാങ്ങിയത്… അറിയണം ആരാണ് ഇതിന് പിന്നിൽ എന്ന്…
അല്ല ജോ.. തനിക്ക് ആരെയെങ്കിലും സംശയം ഉണ്ടോ… തന്നോട് അത്രയും വിരോധം ഉള്ള ആളുകൾ ആരാ ഉള്ളത്…
അറിയില്ല രാമേട്ടാ.. ഇങ്ങനെ കൊല്ലാൻ ശ്രമിക്കാൻ മാത്രം ഉള്ള ശത്രുക്കൾ ആരാണ് ഉള്ളത് എന്ന്.. പിന്നെ എനിക്ക് ഒരു അഫയെർ ഉണ്ടായിരുന്നു.. അതീ അടുത്ത് ബ്രേക്കപ്പ് ആയിട്ടുണ്ടായിരുന്നു. പക്ഷേ എന്നെ കൊല്ലാൻ ശ്രമിക്കാൻ മാത്രം ശത്രുത അതിനുണ്ടോ എന്ന് എനിക്കറിയില്ല…
മ്മ്… തന്റെ വീട്ടിൽ വിവരം അറിയിക്കണ്ടേ… തന്റെ മാതാപിതാക്കൾ അവർക്ക് തന്നെ കാണാതെ സഹിക്കാൻ പറ്റുന്നുണ്ടാവില്ല…
ഏയ്യ്.. അങ്ങനത്തെ പ്രശ്നം ഒന്നുമില്ല… വല്യപ്പച്ചനും വല്യമ്മച്ചിയും വിഷമിക്കുന്നുണ്ടാവും പിന്നെ എന്റെ ആദവും രഞ്ജുവും.. അല്ലാതെ എന്നെ മനസിലാക്കാത്ത എന്റെ മാതാപിതാക്കൾക്ക് വല്യ സങ്കടം ഒന്നും ഉണ്ടാവില്ല…
അങ്ങനെ അല്ല മോനേ.. ഏതെങ്കിലും സിറ്റുവേഷനിൽ അവർ നിന്റെ കൂടെ നിൽക്കാതെ ഇരുന്നിട്ടുണ്ടാവും… അവർക്ക് അതിന് അവരുടെ ശരികൾ ഉണ്ടാകും.. പക്ഷേ നിന്നെ കാണാതെ വന്നാൽ അവർക്ക് അത് സഹിക്കാൻ പറ്റണം എന്നില്ല.. എത്ര മക്കളെ തള്ളി പറഞ്ഞാലും അവർക്ക് ഒരു മുള്ളുകൊള്ളുന്നത് പോലും മാതാപിതാക്കൾക്ക് സഹിക്കില്ല…
മ്മ്… അതിന് അവൻ ഒന്ന് മൂളി..
……………
ഇന്നാണ് നിധി ഹോസ്റ്റലിലേക്ക് തിരികെ പോകുന്നത്.. കോളേജിൽ എന്തൊക്കെയോ ഇഷ്യൂസ് കാരണം പ്രതീക്ഷിക്കാതെ 10 ദിവസം കൂടി ലീവ് എക്സ്റ്റന്റ് ചെയ്യത് കിട്ടിയെങ്കിലും ഹോസ്റ്റലിലേക്ക് തിരികെ പോവുക എന്നാൽ എളുപ്പമല്ല… അതിന്റെ വിഷമത്തിൽ ആണ് ആള്.. വന്ദുവും രാമേട്ടനും എല്ലാം ആ സങ്കടത്തിൽ ആണ്….
എന്താടോ ഇത്ര സങ്കടം.. താൻ സ്ഥിരമായി പോവുകയൊന്നും അല്ലല്ലോ.. പുറത്ത് ഗാർഡനിലായി വിഷമത്തോടെ ഇരിക്കുന്ന നിധി പിന്നിൽ നിന്നും പെട്ടന്നുള്ള സംസാരം കേട്ടപ്പോൾ ഞെട്ടിതിരിഞ്ഞു നോക്കി…
പിന്നിൽ നിൽക്കുന്ന ജോയെ കണ്ടതും അവൾ കാണാത്തതുപോലെ തിരിഞ്ഞിരുന്നു…
ഹാ.. തനിക്ക് ഇപ്പോഴും എന്നോടുള്ള ഇഷ്ടക്കേട് മാറിയില്ലെടോ.. ഞാൻ ചുമ്മാ തന്നെ ചൂടാക്കാൻ അല്ലെടോ അങ്ങനെ ഒക്കെ കാട്ടിയേ.. ആരൊക്കെ വന്നാലും പോയാലും തന്റെ അച്ഛനും അമ്മക്കും തന്നെ കഴിഞ്ഞല്ലേ ആരും ഉണ്ടാകുള്ളൂ.. പിന്നെ എന്തിനാടോ ഈ കുശുമ്പ്.. അവൻ ഒരു ചിരിയോടെ ചോദിച്ചു..
ഇയാളോട് ആരാ പറഞ്ഞത് എനിക്ക് കുശുമ്പ് ആണെന്ന്.. എനിക്ക് കുശുമ്പൊന്നും ഇല്ല… അവൾ മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞു..
ആഹ്.. അതീ വീർപ്പിച്ചു പിടിച്ചിട്ടുള്ള മുഖം കണ്ടാലും പറയും…അവൻ ഒരു കളിയാക്കി ചിരിയോടെ പറഞ്ഞു…
ഇയാൾക്ക് ഇപ്പൊ എന്താ വേണ്ടേ… നിധി ഇത്തിരി ദേഷ്യത്തോടെ ചോദിച്ചു…
ദേ കൊച്ചേ.. കുറേ പ്രാവശ്യം ആയി ഞാൻ ഇയാള് താൻ എന്നൊക്കെ കേൾക്കുന്നു.. എനിക്കൊരു പേരുണ്ട്.. ജോഷ്വാ എന്ന് ഒന്നുകിൽ അത് വിളിക്ക്.. അല്ലെങ്കിൽ…. അവൻ മുഴുവനാക്കാതെ നിർത്തി…
അല്ലെങ്കിൽ… നിധി സംശയത്തോടെ ചോദിച്ചു….
കൊച്ചിന് താല്പര്യം ഉണ്ടെങ്കിൽ ഇച്ചായാ എന്ന് വിളിച്ചോ… അവൻ കവിളിൽ ഒരു നെല്ലിക്ക പോലെ ഉണ്ടാക്കി കള്ള ചിരിയോടെ പറഞ്ഞു..
അതെന്താ അങ്ങനെ പറഞ്ഞപ്പോ ഒരു അവലക്ഷണം പിടിച്ച ചിരി… അവൾ അവന്റെ മുഖത്തേക്ക് കൂർപ്പിച്ചു നോക്കിക്കൊണ്ട് ചോദിച്ചു…
അല്ല ഞങ്ങടെ നാട്ടിൽ ഒക്കെ കെട്ടിയോളുമാര് കെട്ടിയോന്മാരെ വിളിക്കുന്നതാണേ ഈ വിളി.. ഇനിയിപ്പോ കൊച്ചിന് അങ്ങനെ വിളിക്കാൻ ആണ് താല്പര്യം എങ്കിൽ അങ്ങനെ വിളിച്ചോ എന്ന് പറയായിരുന്നു…അവൻ നാണം അഭിനയിച്ചുകൊണ്ട് പറഞ്ഞു…
അയ്യടാ.. കെട്ടിയോൻ ആക്കാൻ പറ്റിയ മുതൽ… അവൾ ഒരു പുച്ഛത്തോടെ പറഞ്ഞു…
എനിക്കെന്താ കൊച്ചേ ഒരു കുറവ്… അവൻ കളിയോടെ തന്നെ ചോദിച്ചു…
ഏയ്യ് ഒന്നും കുറവില്ല എല്ലാം കൂടുതലാ.. അവൾ പിറുപിറുത്തുകൊണ്ട് അവിടെ നിന്നും എഴുന്നേറ്റ് പോയി..
അവൻ അവൾ പോകുന്നതും നോക്കി നിന്നപ്പോൾ ആണ് പിന്നിൽ നിന്നും ഒരു മുരടനക്കുന്ന ശബ്ദം കേട്ടത്… അവൻ ഒരു ഇളിഞ്ഞ ചിരിയോടെ തിരിഞ്ഞു നോക്കി…
മ്മ്… രാമേട്ടൻ പുരികം പൊക്കിക്കൊണ്ട് ചോദിച്ചു…
മ്ച്ചും… അവൻ ഒന്നുല്ല്യ എന്ന നിലയിൽ തോളുപ്പൊക്കി കാട്ടി…
എന്താ മോനേ ജോകുട്ടാ.. നിനക്ക് എന്റെ കണ്ണനെ കൊണ്ട് തന്നെ നിന്നെ ഇച്ചായാ എന്ന് വിളിപ്പിക്കണോ.. അയാൾ കളിയോടെ ചോദിച്ചു…
അത് പിന്നെ രാമേട്ടാ എനിക്ക് രാമേട്ടന്റെ കണ്ണനോട് ചെറിയ ഒരു സ്പാർക് അടിച്ചു.. ലവളുടെ പഠിപ്പ് കഴിയുമ്പോ എനിക്ക് കെട്ടിച്ചു തരോ… അവൻ നാണം അഭിനയിച്ച് കാലുകൊണ്ട് കളം വരച്ച് ചോദിച്ചു…
രാമേട്ടന്റെ മുഖത്ത് അയ്യേ എന്നൊരു ഭാവം തെളിഞ്ഞു…
അയ്യടാ.. എന്റെ കുഞ്ഞിനെ നിന്നെപ്പോലെ ഒരു മുതുക്കന് കെട്ടിച്ചു തരാൻ പോവല്ലേ…
മുതുക്കനോ.. ഞാനോ.. എനിക്ക് 28 വയസ്സ് ഉള്ളോ ഹേ… എനിക്ക് നിങ്ങള് കെട്ടിച്ചു തരണ്ട മനുഷ്യാ.. എനിക്ക് എന്റെ അമ്മ കെട്ടിച്ചു തന്നോളും.. അവൻ അയാളെ പുച്ഛിച്ചു…
എനിക്ക് മനസിലാകാത്ത കാര്യം അതാണ്.. ആരുമായും അങ്ങനെ ഓവർ ആയി ഇടപെടാത്ത ആളാണല്ലോ എന്റെ വന്ദു.. അവളെ നീ എങ്ങനെ വളച്ചൊടിച്ചെടാ… അതും ഈ പത്തുപതിനഞ്ചു ദിവസം കൊണ്ട്…
അതൊക്കെ ഈ ജോഷ്വായുടെ ട്രേഡ് സീക്രെട് ആണ്.. Mr. രാമനോട് പറയാൻ പറ്റില്ല… അവൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞുകൊണ്ട് അവിടെ നിന്ന് പോയി…
അവൻ റൂമിലേക്ക് കയറാൻ നിൽക്കുന്ന നേരത്താണ് അവന്റെ ഫോൺ ബെല്ലടിക്കുന്നത്… രാമേട്ടൻ വഴി സംഘടിപ്പിച്ചതാണ് ഈ ഫോണും സിംമും.. അത് കിട്ടിയപ്പോൾ ആദ്യം തന്നെ രഞ്ജുവിനെ ആണ് വിളിച്ചത്…
ജോയെ കാണാതായ വിഷമത്തിൽ ആയിരുന്ന രഞ്ജുവിന് അത് ഒരുപാട് സന്തോഷം നൽകി.. പക്ഷേ ആക്സിഡന്റിനെ കുറിച്ച് കേട്ട രഞ്ജു ഞെട്ടിപ്പോയി… അവനും ആരായിരിക്കും ഇതിന് പിന്നിൽ എന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല… അവനോട് ഒന്ന് അന്വേഷിക്കാൻ പറഞ്ഞിട്ടുണ്ട് കാര്യങ്ങൾ.. അതുവരെ തല്ക്കാലം ജോയുടെ കാര്യം ആരും അറിയേണ്ട എന്നാണ് അവർ തീരുമാനിച്ചത്….
ആ രഞ്ജു എന്തെങ്കിലും വിവരം കിട്ടിയോ… ഫോൺ എടുത്തതും ജോ ചോദിച്ചു…
ഒരു തുമ്പും കിട്ടിയിട്ടില്ലെടാ… ആ ഏരിയ അങ്ങനത്തെ അല്ലേ.. ഒരു cctv പോലും ഇല്ല അവിടെ ഒന്നും.. പിന്നെ എങ്ങനെ അറിയാൻ ആണ് കാര്യങ്ങൾ… എന്തായാലും നിന്റെ മൂന്നാർ തോട്ടത്തിലേക്കുള്ള യാത്രയുടെ കാര്യം അറിയുന്ന ആരോ ആണ് ഇതിന് പിന്നിൽ.. പക്ഷേ ആരാവും എന്ന് മാത്രം ഒരു പിടിയും കിട്ടുന്നില്ല…
ആൽബിക്കോ ക്രിസ്റ്റിക്കോ ഇതിൽ എന്തേലും പങ്കുണ്ടോ… രണ്ടാൾക്കും എന്നെ അത്രക്ക് ഇഷ്ടമാണല്ലോ… ജോ ഒരു പുച്ഛത്തോടെ പറഞ്ഞു…
പ്രത്യക്ഷത്തിൽ ഇല്ലെടാ.. അതുമാത്രം അല്ല ആൽബി ഏതോ ഒരു പെണ്ണുകേസിൽ അകത്തായിരുന്നില്ലേ.. അവിടെ ഇരുന്നിട്ട് എന്തായാലും ഒന്നും ചെയ്യാൻ പറ്റില്ലല്ലോ.. പിന്നെ ക്രിസ്റ്റി… അവന്റെ കേസിൽ എനിക്കൊരു ഡൌട്ട് ഉണ്ടായിരുന്നു.. പക്ഷേ ആദത്തിനോട് നിന്റെ ഈ ആക്സിഡന്റ് ഇനി ആരെങ്കിലും കരുതിക്കൂട്ടി ചെയ്യ്തത് ആവുമോ എന്ന രീതിയിൽ ചോദിച്ചു… ക്രിസ്റ്റി കേൾക്കലെ എന്നാൽ ഞാൻ അവൻ അവിടെ ഉള്ളത് ശ്രദ്ധിച്ചില്ല എന്ന പോലെ ആണ് ചോദിച്ചത്… അങ്ങനെ ഒരു കാര്യം കേട്ടതിന്റെ ഞെട്ടൽ ഉണ്ടെന്നല്ലാതെ അവന്റെ മുഖത്ത് വേറെ ഒരു പരിഭ്രമവും ഉണ്ടായിരുന്നില്ല…
മ്മ്… ജോ അതിനൊന്ന് മൂളി.. അവന്റെ ഉള്ളം ആകെ അസ്വസ്ഥമായിരുന്നു.. ആരായിരിക്കും ഇതിന് പിന്നിൽ എന്നറിയാത്തത് അവനെ അസ്വസ്ഥപ്പെടുത്തികൊണ്ടിരുന്നു..
ജോ.. ഇപ്പൊ ഞാൻ വിളിച്ചത് വേറെ ഒരു കാര്യം പറയാൻ ആണ്.. രഞ്ജു ഗൗരവത്തോടെ പറഞ്ഞു..
എന്താ രഞ്ജു…
നീ എത്രയും പെട്ടന്ന് തിരികെ വരണം.. ഇവിടെ നീ ഇല്ലാത്ത സമയം നോക്കി നിന്റെ പേപ്പനും ആന്റിയും ഒക്കെ ചേർന്ന് ക്രിസ്റ്റിയെ ആലുക്കൽ ഗ്രൂപ്പിന്റെ ഹെഡിൽ ഇരുത്താൻ ഉള്ള വഴികൾ നോക്കുന്നുണ്ട്… എനിക്കോ ആദത്തിനോ ഒന്നും ചെയ്യാൻ പറ്റിയെന്നു വരില്ല… പിന്നെ വല്യപ്പച്ചനും വിൻസെന്റ് അങ്കിളും നിന്നെ കാണാതായതുമുതൽ ആകെ തകർന്നതുപോലെ ആണ്.. ആ സമയം മാക്സിമം വിനയോഗിക്കാൻ ആണ് അവരുടെ ശ്രമം…
മ്മ്… ഞാൻ ഇന്ന് തന്നെ വരാം. എന്തായാലും ഞാൻ തിരികെ വരണം എന്ന് വിചാരിച്ചിരിക്കുക തന്നെ ആയിരുന്നു.. ഇനിയിപ്പോ എന്തായാലും വൈകിക്കുന്നില്ല… അല്ലടാ.. എന്റെ മിസ്സിംഗ് കേസിന്റെ അന്വേഷണം ഒക്കെ എവിടെ വരെയായി…
ആവോ… വിൻസെന്റ് അങ്കിൾ ഇന്നലെ പറയുന്നുണ്ടായിരുന്നു വേറെ ആർക്കോ പരാതി കൊടുക്കണം എന്നൊക്കെ.. ഇപ്പോഴത്തെ ഓഫീസർ ഉഴപ്പുകയാണെന്ന്…. പിന്നെ നിന്റെ മറ്റൊള് ഇവിടെ കിടന്ന് വൻ ഷോ ആണ്.. കരയുന്നു തളരുന്നു താങ്ങുന്നു.. ഹോ.. ഹോറിബിൾ..
അവള് അഭിനയിക്കെട്ടേടാ.. എന്നാലല്ലേ എന്റെ വീട്ടുകാരെക്കൊണ്ട് തന്നെ എന്നെ പ്രഷർ ചെയ്യിക്കാൻ പറ്റുകയുള്ളൂ.. ഈ ചവറിനെ ആണല്ലോ ഞാൻ രണ്ടുമൂന്നു കൊല്ലം ആത്മാർഥമായി പ്രണയിച്ചത് എന്ന് ആലോചിക്കുമ്പോൾ ആണ് എനിക്ക് എന്നെ തന്നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്… ജോ അവജ്ഞയോടെ പറഞ്ഞു..
നിന്നോട് ഞാൻ ആദ്യമേ പറഞ്ഞതല്ലേ അതൊരു സെപ്റ്റിക് ടാങ്ക് ആണെന്ന് അപ്പൊ അവന് ദിവ്യ പ്രണയം… രഞ്ജു ജോയെ നല്ല അസ്സൽ ആയി പുച്ഛിച്ചു..
എനിക്ക് വേണ്ടി മരിക്കാൻ നോക്കിയവൾ എന്നെ അത്രയും സ്നേഹിച്ചിട്ടുണ്ടാവില്ലേ എന്നല്ലേ ഞാൻ വിചാരിച്ചത്… നീ അത് വിട്ടേ ആലോചിക്കുമ്പോൾ തന്നെ ഒരു അറപ്പ് ആണ്…
മ്മ്.. എങ്കിൽ ശരിയെടാ.. അല്ല ഒരു കാര്യം ചോദിച്ചില്ല നീ എങ്ങനെയാ വരാൻ പോകുന്നത്..
ഞാൻ രാമേട്ടന്റെ ഒക്കെ കൂടെ വന്നോളാം.. നിന്നെ വിളിക്കാം അവിടെ എത്തിയിട്ട്…
ഓക്കേ ടാ.. അപ്പോ കാണാം.. അതും പറഞ്ഞ് രഞ്ജു ഫോൺ വച്ചു.. ജോ രാമേട്ടനേയും വന്ദുവിനെയും നോക്കി പുറത്തേക്ക് പോയി..
തുടരും….

by