രചന – സെലുനിസു
സേവ് ചെയ്ത നമ്പറിലേക്ക് കാൾ ചെയ്തു…..
ശേ…. ഹരിയേട്ടൻ അങ്ങനെ കാണിച്ചപ്പൊ എന്തോ പോലെ….ഫോൺ കട്ട് ചെയ്തത് സങ്കടായിക്കാണോ….ശോ… വേണ്ടായിരുന്നു…അങ്ങോട്ട് ഒന്ന് വിളിച്ചു നോക്കിയാലോ എന്നെല്ലാം സ്വയം പറഞ്ഞവൾ ഫോൺ എടുത്തപ്പോഴാണ് ഹരിയുടെ കാൾ വന്നത്….
ഒരു ചിരിയോടെ അവൾ കാൾ എടുത്തതും ഹരിയുടെ തോളിൽ കയ്യിട്ട് അവനോട് ചേർന്ന് നിൽക്കുന്ന നിഷയെ കണ്ടവളുടെ ചിരി പെട്ടന്ന് മാഞ്ഞു…. അത് കണ്ട് ഹരി തല താഴ്ത്തി പിടിച്ചൊന്നു ചിരിച്ചു….
ഹായ്… ലച്ചു….എന്നും പറഞ്ഞു നിഷ അവൾക്ക് കൈ വീശി കാണിച്ചതും..വല്ല്യ താൽപ്പര്യമില്ലാത്ത മട്ടിൽ അവൾ തിരിച്ചും ഒരു ഹായ് കൊടുത്തു…..
അറിയാവോ ഞങ്ങളെയൊക്കെ…
മ്മ്.. അറിയാം….
എങ്ങെനെ അറിയാം…
ഹരിയേട്ടൻ പറഞ്ഞിട്ടുണ്ട്…
ഓ… പറഞ്ഞിരുന്നോ..ഇവൻ അല്ലെങ്കിലും സ്വീറ്റ് ആണ്… എന്നും പറഞ്ഞു നിഷ ഹരിയുടെ കവിളിലൊന്ന് പിച്ചിയതും ലച്ചുവിന് നന്നേ ദേഷ്യം വന്നിരുന്നു….
ലച്ചൂ…. ഞങ്ങടെ ചെക്കനങ്ങു വാടി പോയി… ഞാൻ ഇവിടെ എങ്ങെനെ നോക്കിയതാന്നറിയോ… അവിടെ കഴിക്കാൻ ശരിക്കൊന്നും കൊടുത്തില്ലേ നിങ്ങൾ…എന്നും പറഞ്ഞവൾ അവന്റെ മുഖത്തൊന്ന് തഴുകി കൊണ്ട് കവിളിൽ ഉമ്മ വെച്ചതും ഹരിയൊന്ന് ഞെട്ടി ലച്ചുവിനെ നോക്കിയ ഉടൻ അവൾ ഫോൺ കട്ട് ചെയ്തിരുന്നു…. അത് കണ്ട് ഹരി ഒഴികെ മറ്റു മൂന്ന് പേരും കൂടി ചിരിയോട് ചിരിയായിരുന്നു….
ഡീ… ദുഷ്ട്ടെ.. നിനക്കെന്തിന്റെ കേടായിരുന്നു….
നിനക്കിങ്ങനേലും ചെറിയൊരു പണി തന്നിട്ടില്ലേൽ പിന്നെ ഞങ്ങൾ ഫ്രണ്ട്‌സ് ആണെന്ന് പറഞ്ഞു നടന്നിട്ട് എന്താ കാര്യം എന്നും പറഞ്ഞവൾ അവനൊന്ന് ഇളിച്ചു കാണിച്ചു….
ഡാ… കിരണേ നീ കണ്ടില്ലേ ഇത്….
കണ്ടു.. ഈ കാര്യത്തിൽ ഞങ്ങൾ അവളുടെ ഭാഗത്താ….
ദുഷ്ട്ടകൾ…. എന്റെ ദേവി…. അവളിപ്പൊ അവിടെ മോങ്ങി കൊണ്ടിരിക്കുന്നുണ്ടാവും….നിനക്കൊക്കെ ഈ അവസ്ഥ വരുവല്ലോ അപ്പൊ കാണിച്ചു താരാടാ തെണ്ടികളെ….
ഡീ…. നിഷേ…നീ സൂക്ഷിച്ചോ….ഇതിന് നിനക്ക് ഞാൻ തിരിച്ചു പണി തന്നിരിക്കും…
ഓ.. പിന്നെ… പേടിച്ചു.. നീ പോടാ കൊരങ്ങാ…
കൊരങ്ങൻ നിന്റെ മറ്റവൻ….
ദേടാ അനി… ഹരി നിന്നെ വിളിക്കുന്നു…എന്നവൾ പറഞ്ഞതും അനി ആദ്യമൊന്ന് ചിരിച്ചു തലയാട്ടി പിന്നെ നിഷയെ കണ്ണുരുട്ടി നോക്കി…..
നീ എന്തിനാ എന്നെ നോക്കി പേടിപ്പിക്കുന്നേ…ഞാൻ പറഞ്ഞത് സത്യമല്ലേ…
എന്ത് സത്യം…
അവൻ നിന്റെ മറ്റവൻ എന്നാ പറഞ്ഞെ അതിന് നീ എന്തിനാ എന്നെ പറയുന്നേ…
മറ്റവൻ നീയായത് കൊണ്ട്….എന്ന് നിഷ പറഞ്ഞതും അനി അവളുടെ മുടിയിൽ കെട്ടിവെച്ച ബൺ അഴിച്ചു കൊണ്ട് മുറിക്ക് പുറത്തേക്കിറങ്ങിയോടി….. പുറകെ നിഷയും….
ഡാ…കിരണേ . അവളെന്താ അവനോട് അങ്ങനെ പറഞ്ഞെ…മറ്റവൻ നീയാണെന്ന്…
അവളെ നിനക്കറിഞ്ഞൂടെ കളിക്ക് പറഞ്ഞതാവും….
ഏയ്… എനിക്ക് എന്തോ അങ്ങനെ തോന്നുന്നില്ല…… അവളത് ശരിക്കും പറഞ്ഞതാണെങ്കിലോ…
നീ എന്താ ഹരി പറഞ്ഞു വരുന്നത്…
‘ഷി ഫാൾസ് ഇൻ ലവ് വിത്ത് ഹിം ‘
ഏഹ്…. എന്താ…
അതേടാ… അവൾക്ക് ഇഷ്ട്ടമാണ് അവനെ…എന്ന് പറഞ്ഞതും കിരണൊന്ന് ഞെട്ടി….
ബട്ട് ഹരി. എപ്പഴും അവനോട് വഴക്കടിക്കുന്ന അവൾക്ക് അങ്ങനൊക്കെ ഉണ്ടാവോ…
ഡാ… കിരണേ..നീ ഒന്ന് ആലോചിച്ചു നോക്കിക്കേ…. അവനോട് വഴക്കടിക്കുന്ന പോലെ അവനെ ദേഷ്യം പിടിപ്പിക്കുന്ന പോലെ. എപ്പഴേലും അവൾ നമ്മളോട് അങ്ങനെ പെരുമാറിയിട്ടുണ്ടോ …
അതില്ല….
ആ അതാണ്… ഈ പെൺകുട്ടികൾ അവര് സ്നേഹിക്കുന്നവരോട് മാത്രം കാണിക്കുന്ന ഒരു തരം കുറുമ്പും വാശിയുമുണ്ട്…. അനിയോട് അവൾ ചെയ്യുന്നതും അതാണ്…..എന്നവൻ പറഞ്ഞതും കിരൺ ഹരിയെ ഒന്ന് അടിമുടി നോക്കി…
എന്താടാ….
ഒക്കെ പഠിച്ചല്ലേ…
മ്മ്… പഠിപ്പിച്ചു…. എന്നും പറഞ്ഞു ഹരി കണ്ണിറുക്കി കാണിച്ചതും കിരണിനും ചിരി വന്നിരുന്നു……
ഡാ..അവൾക്കിനി അങ്ങനൊരിഷ്ട്ടം ഉണ്ടെങ്കിൽ തന്നെ അതവൻ അക്‌സെപ്റ്റ് ചെയ്യുമെന്ന് തോന്നുന്നുണ്ടോ നിനക്ക്….
അറിയില്ല കിരൺ. എന്താവുമെന്ന് കണ്ടറിയാം. ഇപ്പൊ ഏതായാലും അവളോടൊന്നും ചോദിക്കണ്ട…ഇങ്ങനൊരു സംശയം നമുക്കുണ്ടെന്ന് അവനൊട്ട് അറിയേം വേണ്ടാ…. എന്നവൻ പറഞ്ഞതും കിരണൊന്ന് മൂളിക്കൊണ്ട് തലയാട്ടി….
ഇനി നീ ഒന്ന് പോയേ… ഞാൻ എന്റെ പെണ്ണിനെ വിളിച്ചൊന്നു സംസാരിക്കട്ടെ….പിണക്കം മാറി കിട്ടണമെങ്കിൽ ഇനി എന്തൊക്കെ പയറ്റണമോ എന്തോ….എന്നും പറഞ്ഞു ഹരി ഫോൺ എടുത്തതും കിരൺ വാ പൊത്തി ചിരിക്കാൻ തുടങ്ങിയിരുന്നു….
കിണിക്കാതെ എണീറ്റ് പോടാ തെണ്ടി… ഇല്ലേൽ ചവിട്ടി കൂട്ടും ഞാൻ. എന്ന് ഹരി പറഞ്ഞതും അവന്റെ വയറ്റിനിട്ടൊരു കുത്ത് കൊടുത്ത് കിരൺ മുറിക്ക് പുറത്തേക്കിറങ്ങി….
വാതിൽ ലോക്ക് ചെയ്തവൻ ലച്ചുവിന്റെ നമ്പറിലേക്ക് കാൾ ചെയ്തു… ആദ്യം ഫുൾ റിങ് ചെയ്ത് കട്ട് ആയതും പെണ്ണ് കലിപ്പിലാണെന്ന് അവന് മനസ്സിലായി…. വീണ്ടും വിളിച്ചതും അവൾ ഫോൺ അറ്റന്റ് ചെയ്തു….
എവിടെ ആയിരുന്നെടി….
ഇവിടുണ്ടായിരുന്നു….
എന്നിട്ട് എന്താ ഫോൺ എടുക്കാഞ്ഞേ… നീ കേട്ടില്ലേ….
മ്മ്…. കേട്ടു… എടുക്കാൻ തോന്നിയില്ല….
ഓഹോ… നിന്റെ മുഖം എന്താടി കടുന്നൽ കുത്തിയോ….
എന്തായാലും ഹരിയേട്ടനെന്താ…
എന്റെ ലച്ചൂ…. നിഷേടെ കാര്യത്തിന് നീ ഇങ്ങനെ മുഖവും വീർപ്പിച്ചിരിക്കണ്ടാ….
അവൾക്ക് വട്ടാ….
അവൾക്ക് വട്ട്. അപ്പൊ നിന്ന് കൊടുക്കുന്ന ഹരിയേട്ടനോ…ഞാൻ പറഞ്ഞതല്ലേ എനിക്കിഷ്ടമില്ലാന്ന്…
എന്നിട്ട് എന്തൊക്കെയാ ആ കുട്ടി ചെയ്തേ…..
എടി പെണ്ണേ…നീ ഇങ്ങനെ ചൂടാവാതെ..ഞാൻ പറയുന്നത് കേൾക്ക്… കിച്ചുവോ ശ്രീയോ എന്നോട് അങ്ങനെ ചെയ്താൽ നിനക്ക് ദേഷ്യം വരുവോ…
അതിന്റെ ആവിശ്യം ഇല്ലല്ലോ…. അവര് ഹരിയേട്ടന്റെ അനിയത്തിമാരല്ലേ… അത് പോലാണോ ഇത്…
അത് പോലെ തന്നെയാ ഇതും..കിച്ചുവിനേം ശ്രീയേയും പോലെ തന്നെയാ എനിക്കവൾ. അവൾക്കും മറ്റൊരു രീതിയിൽ എന്നെ കാണാൻ കഴിയില്ല…..അതുമല്ല… നിന്റെ കാര്യം അവരോട് പറയാത്തതിന് മനഃപൂർവം നിന്നെ ദേഷ്യം പിടിപ്പിച്ചു എനിക്കിട്ട് പണി തന്നതാ അവര്. എന്നവൻ പറഞ്ഞതും അവളവനെ തല ഉയർത്തി നോക്കി….
സത്യാടി….
മ്മ്…
എന്തൊരു കുശുമ്പിയാടി നീ….
ഹരിയേട്ടന്റെ മുന്നിൽ വെച്ച് എന്നെ ആരെങ്കിലും ഉമ്മ വെച്ചാൽ ഹരിയേട്ടൻ എങ്ങനെ പ്രതികരിക്കും…
കൊല്ലും ഞാനവനെ…
ആണല്ലോ…. എന്നാ പിന്നെ മിണ്ടണ്ടാ…
ലച്ചൂസേ…
ആ…
ഒരുമ്മ താടി…
ഹരിയേട്ടന് ഈ വിചാരം മാത്രമേ ഒള്ളോ…പോയി കുളിച്ചു ഫുഡ് ഒക്കെ കഴിച്ചിട്ട് വാ എന്നിട്ട് തരാം….
ഒറപ്പാണോ…
ആ.. ഒറപ്പ്….
മ്മ്… എന്നാ ഓക്കേ… വെച്ചോ… ഞാൻ വിളിക്കാം…
ഹരിയേട്ടാ….
ആ….
ഞാൻ മിനീടെ അടുത്തൊന്നു പൊക്കോട്ടേ….
പൊക്കോ.. അതിന് നിനക്കെന്തിനാ എന്റെ അനുവാദം….
അത് അവിടെ മനുവേട്ടൻ ഉണ്ടെന്ന് തോന്നുന്നു. ഹരിയേട്ടന് മനുവേട്ടനെ ഇഷ്ട്ടമില്ലല്ലോ…
എനിക്കിഷ്ടമില്ലെന്ന് ഞാൻ എപ്പഴാടി പറഞ്ഞെ… പിന്നെ അന്ന് അവൻ നിന്നെ പിടിച്ചപ്പൊ ദേഷ്യം വന്നു എന്നുള്ളത് സത്യവാ… അവനോട് എനിക്ക് ഇഷ്ട്ടക്കേടുണ്ടെങ്കിൽ അവന്റെ കൂടെ വിടുവോ നിന്നെ ഞാൻ… നീ എങ്ങോട്ട് പോണം എന്ത് ചെയ്യണം അതൊക്കെ നിന്റെ ഇഷ്ടമല്ലേ ലച്ചൂസേ…. ജസ്റ്റ് പറയാം ഞാൻ പോകുന്നുണ്ടെന്ന്. അതല്ലാതെ മറ്റൊരാൾക്ക് വേണ്ടി നീ നിന്റെ ഇഷ്ട്ടങ്ങൾ മാറ്റി വെക്കേണ്ട ആവിശ്യമില്ല…
കല്ല്യാണം കഴിഞ്ഞാലും ഹരിയേട്ടൻ ഇങ്ങനെ തന്നെയൊക്കെ പറയണം..
എന്താ സംശയം…. ഞാൻ നിന്നെ കല്ല്യാണം കഴിക്കുന്നത് എന്റെ ഇഷ്ടത്തിന് നിന്നെ മാറ്റാൻ അല്ല… മറിച്ച് നിന്റെ ഇഷ്ട്ടങ്ങൾ നിറവേറ്റാനാ… എന്നവൻ പറഞ്ഞതും അവളൊന്ന് ചിരിച്ചു…
നീ ഇങ്ങനെ ചിരിക്കല്ലേ ലച്ചൂ.. ഞാൻ അടുത്ത ട്രെയിൻ കയറി അങ്ങ് വരുവേ…
വന്നോ…
വരട്ടെ….
അയ്യാ…. പോയി കുളിച്ചേ….അപ്പോഴേക്കും ഞാൻ മിനീടെ അടുത്തോട്ടൊന്ന് പോയി വരാം…
ആ… ഓക്കേ. എന്നാ വെച്ചേക്ക്.എന്നും പറഞ്ഞവൻ ഫോൺ കട്ട് ചെയ്തു തോർത്തും എടുത്തു ബാത്‌റൂമിലേക്ക് കയറി….
ഡാ… ഹരി… കഴിഞ്ഞില്ലേ…
കഴിഞ്ഞെടാ…. ദാ വരുന്നു എന്നും പറഞ്ഞവൻ ഡോർ തുറന്നു പുറത്തേക്കിറങ്ങി…..
അനിയും നിഷയും എന്ത്യേ….
ദേ… എന്നും പറഞ്ഞവൻ കാറിൽ കയറി ഇരിക്കുന്നവർക്ക് നേരെ ചൂണ്ടി കാണിച്ചു…
ഇവര് കയറി ഇരുന്നോ….
ഡാ… ഹരി… ഒന്ന് വരുന്നുണ്ടോ… വിശന്നിട്ടു വയ്യാ….
നിനക്കതിന് എപ്പഴാ വിശക്കാത്തേ….
ദേ… അനി… അല്ലെങ്കിലേ പിടി വിട്ട് നിക്കുവാ…..
എങ്കി ആ സിൽറ്റ് ബെൽറ്റ് ഇട്ടേക്ക്… എന്നും പറഞ്ഞു അവൻ ചിരിച്ചതും അവളവനെ നോക്കി പല്ലിറുമ്പി ….
കിരണും ഹരിയും വന്നു വണ്ടിയിൽ കയറിയതും അനി കാർ മുന്നോട്ടെടുത്തു….
ഡീ…. നിഷേ…. എന്നും ഈ ഹോട്ടൽ ഫുഡ് നടക്കില്ല….
വേണ്ടാ… നീ ഉണ്ടാക്കിക്കോ ഹരി… ഞാൻ കഴിച്ചോളാം….
അയ്യാ….അതെന്താ നിനക്കുണ്ടാക്കിയാൽ….
അയ്യോ… നീ അത് മാത്രം അവളോട് പറയല്ലേടാ… എനിക്ക് വയ്യാ ഇനി.എന്നും പറഞ്ഞു അനി വയറിൽ തടവിയതും കിരൺ ചിരിക്കാൻ തുടങ്ങി….
എന്താടാ കിരണേ..സംഭവം…
അത് ഇവിടെ വന്നതിന്റെ അന്ന് ഇവളിവന് നൂഡിൽസ് ഉണ്ടാക്കി കൊടുത്തതാ… അന്ന് ഫുൾ ഇവൻ ബാത്‌റൂമിൽ ആയിരുന്നു…എന്നവൻ പറഞ്ഞതും ഹരി പൊട്ടിച്ചിരിച്ചു….
അതിപ്പൊ ഫസ്റ്റ് ടൈം അല്ലേ…ഒരബദ്ധമൊക്കെ ആർക്കും പറ്റും….
പിന്നേ… ഒരു നൂഡിൽസ് ഉണ്ടാക്കാൻ പോലും വയ്യാ… ഇവളെയൊക്കെ കെട്ടുന്നവന്റെ ഗതി…. എന്റെ ഈശ്വരാ… ഓർക്കാൻ വയ്യാ.. എന്നും പറഞ്ഞു അനി അവളെ ഒന്ന് അടിമുടി നോക്കിയതും അവളെ കണ്ടവനൊന്ന് പുച്ഛിച്ചു മുഖം തിരിച്ചു….
വണ്ടി റെസ്റ്റോറന്റിൽ മുന്നിൽ നിർത്തിയതും എല്ലാവരും അകത്തേക്ക് കയറി… ഫുഡ് ഓഡർ ചെയ്ത് ഇരിക്കുമ്പോഴാണ് അവരുടെ അടുത്തേക്ക് ഒരു പെൺകുട്ടി വന്നത്….
ഹായ്…. അറിയാവോ എന്നെ എന്നാ കുട്ടി ചോദിച്ചതും അവര് നാല് പേരും പരസ്പരം നോക്കി….
കൂടുതൽ ആലോചിച്ചു ബുദ്ധിമുട്ടണ്ട
ഞാൻ ജീന… നിങ്ങടെ ജൂനിയർ ആണ്…ഫസ്റ്റ് ഡേ നമ്മൾ ഒന്ന് പരിചയപ്പെട്ടിരുന്നു..ചെറിയൊരു റാഗിംങ് …എന്നും പറഞ്ഞവൾ ചിരിച്ചതും ‘ആ ഇപ്പൊ മനസ്സിലായി’ എന്നും പറഞ്ഞു അവർ തലയാട്ടി….
അന്ന് താനല്ലേ ഞങ്ങളോട് ഷൗട്ട് ചെയ്തത്…. എന്ന് കിരൺ ചോദിച്ചതും. അവൾ ചമ്മിയ മുഖത്തോടെ ഒന്ന് ചിരിച്ചു…
സോറി ഏട്ടാ…. അത് നിങ്ങളെ കുറിച്ച് എനിക്കറിയില്ലായിരുന്നു….. അതാ….
ഏയ്… അത് വിട്ടേക്കെടൊ….
ജീന ഒറ്റക്കേ ഒള്ളോ….
അല്ല ഹരിയേട്ടാ ദേ ഫാമിലി ഉണ്ട്….
ഏഹ്… ഞങ്ങളെ പേരൊക്കെ അറിയാവോ…
മ്മ്.. അറിയാം… നിങ്ങടെ ക്ലാസ്സിൽ എന്റെ അടുത്ത വീട്ടിലെ ചേച്ചി പഠിക്കുന്നുണ്ട്.മിയ…അവര് പറഞ്ഞു നിങ്ങളെയൊക്കെ എനിക്കറിയാം…
അഹ്‌ണോ….എന്നാ ജീന ഇരിക്ക്….ഇന്നത്തെ ഫുഡ് ഞങ്ങടെ കൂടെ ആയിക്കോട്ടെ…,.
അയ്യോ. വേണ്ട അനിയേട്ടാ.. അവരവിടെ എന്നെ വെയിറ്റ് ചെയ്ത് നിക്കുവാ… പൊക്കോട്ടേ… കോളേജിന്ന് കാണാം എന്നും പറഞ്ഞവൾ അവരെ നോക്കി ബൈ പറഞ്ഞു പോയി….
കൊള്ളാലോടാ കൊച്ച്….. അന്ന് ആരെയാ നോക്കണ്ടേ എന്ന കൺഫ്യൂഷൻ ആയത് കൊണ്ട് ഇവളെയങ് ശരിക്ക് ശ്രദ്ധിച്ചില്ല….
എന്തായാലും എനിക്കിഷ്ടപ്പെട്ടു എന്ന് അനി പറഞ്ഞതും നിഷ കയ്യിലുള്ള വെള്ളത്തിന്റെ ഗ്ലാസിൽ മുറുക്കി പിടിച്ചു…..
അത് കണ്ട് കിരൺ ഹരിയെ ഒന്ന് തട്ടി അത് കാണിച്ചു കൊടുത്തു കൊണ്ട് അവനെ നോക്കി ഒന്ന് ചിരിച്ചു….
ഫുഡിങ് കഴിഞ്ഞ് ഇറങ്ങിയപ്പോഴൊക്കെ അനി ജീനയെ കുറിച്ച് മാത്രം പറയാൻ തുടങ്ങിയതും നിഷക്ക് ദേഷ്യം വന്നിരുന്നു…
ഒന്ന് നിർത്തുന്നുണ്ടോ…. കൊറേ നേരായി തുടങ്ങിയിട്ട്… ഒരു ജീന…..
അതിന് നീ എന്തിനാടി ചൂടാവുന്നത്…. ഞാൻ എന്റെ വാ കൊണ്ടല്ലേ പറയുന്നത്….
നിന്റെ വാ കൊണ്ടാണെന്ന് വെച്ച്…. കേൾക്കുന്നതിന് ഒരു പരിധിയില്ലേ….എന്നും പറഞ്ഞവൾ പുറത്തേക്ക് നോക്കി ഇരുന്നതും അനി ഇവൾക്കിതെന്ത് പറ്റി എന്നുള്ള ഭാവത്തിൽ അവളെ ഒന്ന് നോക്കി….
ഇതെല്ലാം കണ്ട് ഹരിയും കിരണും പരസ്പരം നോക്കി ഇത് അത് തന്നെ എന്ന മട്ടിൽ തലയാട്ടി ചിരിച്ചു….
വീടെത്തിയതും ആരോടും ഒന്നും മിണ്ടാതെ ഡോർ തുറന്നു നിഷ അകത്തേക്ക് കയറി….
ഇവൾക്കിതെന്ത് പറ്റിയെടാ ഹരി…
ആവോ.. എനിക്കെങ്ങനെ അറിയാം….എന്ന് ഹരി പറഞ്ഞതും അവനൊന്ന് മൂളിക്കൊണ്ട് അകത്തേക്ക് കയറി…..
ലച്ചൂ….
മ്മ്…
കാണാൻ തോന്നുവാടി…
കാണുന്നുണ്ടല്ലോ…
ഇങ്ങനെ അല്ലെടി… നേരിട്ട് കണ്ട് എന്റെ ലച്ചൂനെ ചേർത്ത് പിടിക്കാൻ…എന്നവൻ പറഞ്ഞതും അവൾ നാണത്തിൽ കലർന്നൊരു ചിരി സമ്മാനിച്ചു അവന്….
ഹരിയേട്ടാ…..ഒരു കാര്യയണ്ട്
ആ….പറ..,
നാളെ കോളേജിൽ ചേർക്കാൻ പോണം എന്ന് പറയുന്നുണ്ട് അച്ഛൻ…
ആഹാ…. നല്ല കാര്യമാണല്ലോ.,
മ്മ്….
ദാസേട്ടൻ ഉണ്ടാവുവോ അവിടെ..
അറിയില്ല. ഞാൻ വന്ന ഉടനെ മെസ്സേജ് ഇട്ടതാ അവന്… നിന്റെ പിണക്കോം അവന്മാരെ ചോദ്യം ചെയ്യലും ഒക്കെ കൂടെ ഇന്ന് അവന് വിളിക്കാൻ പറ്റിയില്ല…. നീ ചോദിച്ചു നോക്ക്…
ആ…ശരി. എന്നാ ഹരിയേട്ടൻ ഉറങ്ങിക്കോ… നാളെ ക്ലാസ്സ് ഉള്ളതല്ലേ….
മ്മ്… ഉറങ്ങാം അതിനു മുൻപ് തരാനുള്ളത് ഇങ് തന്നേക്ക്..
എന്ത് തരാൻ…
ദേ.. പെണ്ണേ കളിക്കല്ലേ… മര്യാദക്ക് താടി…. എന്നവൻ പറഞ്ഞതും അവൾ ചിരിച്ചോണ്ട്….അവനൊരു ഫ്ലൈ കിസ്സ് കൊടുത്തു…
അയ്യേ…. ഇതാർക്ക് വേണം… എനിക്ക് ദേ ഇവിടെ മതി എന്നും പറഞ്ഞവൻ ചുണ്ടിൽ തൊട്ട് കാണിച്ചു…
അയ്യാ… എനിക്കെങ്ങും വയ്യാ…
എന്തുവാടി ലച്ചൂ…. എനിക്ക് ഉറക്കം വരുന്നുണ്ടേ… താടി…. എന്ന് പറഞ്ഞവൻ കെഞ്ചിയതും. അവൾ ഒന്ന് ചിരിച്ചോണ്ട് ഫോണിന്റെ സ്ക്രീനിലേക്ക് അവളുടെ ചുണ്ടുകൾ ചേർത്തു….
തുടരും……

by