രചന – കൃഷ്ണ
എന്റെ നമ്പർ ഇങ്ങേർക്ക് എവിടന്ന് കിട്ടി…?
മാധു ചോദിച്ചതും മറു വശത്ത് നിന്ന്
എന്റെ പെണ്ണിന്റെ നമ്പർ കിട്ടാനാണോ ബുദ്ധിമുട്ട്… (ജിത്തു )
ഇയ്യാൾടെ പെണ്ണോ… (മാധു )
അതെ എന്റെ പെണ്ണ്… നീ ഈ അഭിജിത്തിന്റെ പെണ്ണാ… (ജിത്തു )
ജിത്തുവിന്റെ വാക്കുകൾ മാധുവിൽ ഒരു കോരിത്തരിപ്പുണ്ടാക്കി…
അ.. അത് നിങ്ങൾ മാത്രം പറഞ്ഞാൽ പോരല്ലോ…? (മാധു )
ഈ കാര്യത്തിൽ ഞാൻ മാത്രം പറഞ്ഞാൽ മതി… നീ എന്റെ പെണ്ണാണ്… നീ എന്റെ പെണ്ണാണ്… നീ എന്റെ മാത്രം പെണ്ണാണ്… കിട്ടോടി നാക്കാലി…
മാധു എന്തോ പറയാൻ വരും മുന്നേ മറു വശത്ത് നിന്ന് കാൾ കട്ടായി…
ജിത്തു പറഞ്ഞ വാക്കുകൾ മനസ്സിൽ അലയടിച്ചു… ചുണ്ടിൽ പുഞ്ചിരി മൊട്ടിട്ടു… പ്രേണയത്തിൽ കുതിർന്ന പുഞ്ചിരി…
Unknown number നിന്ന് വിളിച്ചത് ജിത്തു ആയിരുന്നു… ആതിയെയും നിമിഷയെയും ഒന്ന് നോക്കി നൈസ് ആയി റൂമിൽ നിന്ന് വലിഞ്ഞ് നേരെ ടറസിലേക്കാണ് വെച്ച് പിടിച്ചത്…
മാധു തിരികെ റൂമിലേക്ക് നടന്നു…
മാധു റൂമിൽ വന്നപ്പോൾ രണ്ടും കിടന്നിരുന്നു…
മാധു ആതിക്കടുക്കൽ വന്നു കിടന്നു…
ജിത്തുവേട്ടൻ എന്ത് പറഞ്ഞു മോളെ മാധു… ആതിയുടെ ചോദ്യം കേട്ട് മാധു ഞെട്ടി…
അപ്പോ നീയായിരുന്നോ ആതി അങ്ങേർക്ക് എന്റെ നമ്പർ കൊടുത്തത്…?
മമ്… അതെ… എന്നോട് ചോദിച്ചു… ഞാൻ കൊടുത്തു…
അല്ല ജിത്തുവേട്ടൻ എന്ത് പറഞ്ഞു നിന്നോട്…? അത് പറയ്…
ജിത്തു പറഞ്ഞ കാര്യം മാധു ആതിയോട് പറഞ്ഞു…
മാധു പറഞ്ഞത് കേട്ട് ആതി മെല്ലെ അവൾക്ക് നേരെ തിരിഞ്ഞു കിടന്ന്
മാധു ഞാനൊന്ന് ചോദിക്കട്ടെ നിന്നോട്… നിന്റെ മനസ്സിൽ ജിത്തൂവേട്ടനോട് ഇഷ്ട്ടം ഇല്ലേ… ഇല്ലന്നാണ് പറയാൻ പോകുന്നതെങ്കിൽ ഞാൻ വിശ്വസിക്കില്ല… (ആതി )
ആതി ചോദിച്ചത് കേട്ട് മാധു അവളെയൊന്ന് നോക്കി… അവൾക്ക് നേരെ തിരിഞ്ഞു കിടന്നു…
അങ്ങനെയൊക്കെ ചോദിച്ചാൽ…. മാധു നീട്ടി
ചോതിച്ചാൽ…? ഇഷ്ട്ടമാണ് അല്ലേ…(ആതി )
മനസ് പിടി വിട്ട് പോയി ആതി… മാധു ചെറു ചമ്മലോടെ പറഞ്ഞു…
ഗൊച്ചു ഗള്ളി… ആതി മാധുനെ കളിയാക്കിയതും മാധു ചമ്മലോടെ അവളെ കെട്ടിപ്പിടിച്ചു…
എടി മാധു ഞാൻ ആതിയാ ജിത്തൂവേട്ടനല്ല…
പോ ആതി… മാധു പറഞ്ഞത് കേട്ട് ആതിയും ചിരിയാലേ അവളെയും തിരിച് കെട്ടിപ്പിടിച്ചു കിടന്നു…
________________________
എന്താണ് ജിത്തു ആ കൊച്ചിന്റെ വായിൽ നിന്ന് കണക്കിന് മേടിച്ച് കൂട്ടിയോ…
ഫോണും കൈയിലിട്ട് കറക്കികൊണ്ട് വന്ന ജിത്തുവിനെ കണ്ട് ദിക്ഷിക്ക് ചോദിച്ചു…
ജിത്തു ദിക്ഷിക്കിനെ നോക്കി ചിരിച്ച് അവന് തൊട്ടരികിലെ വന്നിരുന്നു…
പെണ്ണിന്റെ വായിൽ നിന്ന് എന്തേലും വീഴും മുന്നേ ഫോൺ വെച്ചുന്നു പറയാം…
ആ നാക്കാലിടെ നാക്ക് അത്രയ്ക്കാ…
ജിത്തു പറഞ്ഞത് കേട്ട് ദിക്ഷിക്ക് അവനെയൊന്ന് നോക്കി ചിരിച്ച് ഭിത്തിയോട് ചാരിയിരുന്നു…
ജിത്തുവിന്റെ വീട്ടിലെ ബാൽക്കണിയിലാണ് രണ്ടും…
കാമുകിടെ നമ്പർ നീ എങ്ങനെ ഒപ്പിച്ചു…? (ദിക്ഷിക്ക് )
വേറെ എവിടന്ന് അവൾടെ ചങ്കിന്റെ കൈയ്യിൽ നിന്ന്… അവളോട് ചോദിച്ചാൽ തരില്ലന്ന് നൂറല്ല നൂറ്റിപത്ത് ശതമാനവും എനിക്കുറപ്പാ… പിന്നെ ഉള്ള വഴി ആതിയായിരുന്നു… ആതിയുടെ നമ്പർ മേടിക്കുന്നതിന്റെ കൂടെ അവൾടെയും മേടിച്ചു…
ആധ്വികയുടെ നമ്പറും നീ മേടിച്ചോ…? (ദിക്ഷിക്ക് )
ഹാമ്… ആള് ഭയങ്കര വായാടി തന്നെയാടാ… നമ്മടെ മാളൂന്റെ തനി പകർപ്പ്… സത്യം പറഞ്ഞാൽ അവളും എനിക്ക് മാളൂനെ പോലെ തന്നെയായി…
ജിത്തു പുഞ്ചിരിയോടെ പറഞ്ഞു…
ദിക്ഷിക്കിന്റെ ചുണ്ടിന്റെ കോണിലും ചെറു പുഞ്ചിരി മൊട്ടിട്ടു…
ജിത്തു ഒന്നിങ്ങു വന്നേ… താഴെ നിന്നും ലക്ഷ്മി വിളിച്ചു പറഞ്ഞു…
ആമ്… ജിത്തു എണീറ്റ് ലക്ഷ്മിക്കടുക്കലേക്ക് പോകെ ദിക്ഷിക്ക് ജിത്തുവിന്റെ ഫോൺ എടുത്ത് ലോക്ക് മാറ്റി കോൺടാക്ട് ലിസ്റ്റ് എടുത്ത് ആതിയുടെ നമ്പർ കൈക്കലാക്കി…
ഇതെന്താടാ ജിത്തു…?
ജിത്തുവിന്റെ കൈയ്യിലെ ടിന്ന് കണ്ട് ദിക്ഷിക്ക് ചോദിച്ചു…
കേക്ക്… അമ്മയുണ്ടാക്കിയതാ… ബ്ലാക്ക് ഫോറെസ്റ്റ്… നിന്റെ ഫേവറേറ്റ് അല്ലേ…
അതും പറഞ്ഞ് ജിത്തു ടിന്ന് ദിക്ഷിക്കിന് നേരെ നീട്ടി…
ദിക്ഷിക്ക് ചിരിയാലേ ടിന്ന് മേടിച്ച് ഒരു ചെറിയ കഷ്ണം ഒടിച്ചെടുത്തു വായിലേക്ക് വെച്ചു…
എങ്ങനെ ഉണ്ട്… നിന്നോട് ഈ ചോദ്യം ആവിശ്വമില്ലന്നറിയാം…
മമ്… നീ പറഞ്ഞത് ശെരിയാ… അമ്മയുടെ സ്നേഹം നിറച്ച ഫുടൊക്കെ ആസ്വദിച്ചു കഴിക്കിക്കാൻ തുടങ്ങിയത് തന്നെ നിന്നെയും നിച്ചുനെയും കിട്ടിയതിനു ശേഷമല്ലേ…
ദിക്ഷിക്ക് പറഞ്ഞത് കേട്ട് ജിത്തു വല്ലാതെയായി…
ആമ് പിന്നെ നിച്ചു വിളിച്ചിട്ടുണ്ടായിരുന്നു…
ജിത്തുവിന്റെ മുഖം മാറിയത് കണ്ടത് കൊണ്ട് ദിക്ഷിക്ക് വിഷയം മാറ്റി…
മമ്… എന്നെയും വിളിച്ചിരുന്നു… നാളെ അവനെയൊന്ന് കാണാൻ പോണം… നാളെ പ്ലാസ്റ്റർ അഴിക്കാൻ പോകുമെന്നാ പറഞ്ഞത്… അവനും കൂടി വന്നാലേ നമ്മൾ ഫുൾ ഫിൽ ആകു… (ജിത്തു )
അത് പറഞ്ഞപ്പോഴാ… നീ നിച്ചുനോട് നിന്റെ പെണ്ണിന്റെ കാര്യം പറഞ്ഞിരുന്നോ…? (ദിക്ഷിക്ക് )
ഏയ്… ഇല്ല… എന്തായാലും അവൻ രണ്ട് ദിവസത്തിനുള്ളിൽ കോളേജിലേക്ക് വരാൻ തുടങ്ങും… അപ്പോ അവിടെ വെച്ച് കാണിച്ചു കൊടുക്കാമെന്നു കരുതി… (ജിത്തു )
മമ്… ദിക്ഷിക്ക് മൂളി…
അല്ലടാ ദിച്ചു ഞാനൊന്ന് ചോദിക്കട്ടെ…
ദിക്ഷിക്ക് എന്തെന്ന ഭാവത്തിൽ ജിത്തുവിനെ നോക്കി…
നിനക്ക് ആതിയോട് ഒരു സ്പാർക്കില്ലേ… അവളെ കാണുമ്പോഴേക്കെ നിന്റെ മുഖത്ത് നിന്ന് തന്നെ പ്രേകടമായിട്ടുണ്ട്… എന്തേ ഞാൻ പറഞ്ഞത് ശരിയല്ലേ ദിച്ചു…
ജിത്തുവിൽ നിന്ന് നോട്ടം മാറ്റി ദിക്ഷിക്ക് ഇരുന്നിടത് നിന്നും എണീറ്റു…
മോൻ നൈസ് ആയി മുങ്ങാൻ പോകുവാണോ…
ദിക്ഷിക്ക് എണീറ്റത് കണ്ട് ജിത്തു ചോദിച്ചു…
ഞാൻ ചോദിച്ചതിനുള്ള ഉത്തരം നീ പറഞ്ഞാലും ഇല്ലങ്കിലും എനിക്കറിയാം ദിച്ചു…
നീ ആതിയെ ഇഷ്ടപ്പെടുന്നുണ്ട്…
ജിത്തു പറഞ്ഞത് കേട്ട് ദിക്ഷിക്ക് അവനെ നോക്കി…
നീ പറഞ്ഞത് ശെരിയാ ജിത്തു
അവളെ കാണുമ്പോൾ എനിക്ക് എന്താ പറയാ ഫീൽ ലൈക് ഹാപ്പി… പ്രേണയമാണോ എന്ന് ചോദിച്ചാൽ ഐ ഡോണ്ട് നോ വേർഡ്‌സ്…
ദിക്ഷിക്ക് പറഞ്ഞത് കേട്ട് ജിത്തു ചിരിച്ചു…
ഞാൻ ഇറങ്ങട്ടെ… സമയം കുറെ ആയില്ലേ… (ദിക്ഷിക്ക് )
നീ എങ്ങോട്ടാ ദിച്ചു… തറവാട്ടിലേക്കോ അതോ ഫ്ലാറ്റിലേക്കോ…? (ജിത്തു )
ഏയ് തറവാട്ടിലേക്കില്ല… ഞാൻ നേരെ ഫ്ലാറ്റിലേക്കാ… (ദിക്ഷിക്ക് )
എന്നാ പിന്നെ നിനക്ക് ഇവിടെ നിന്നൂടെ ദിച്ചു… ഫ്ലാറ്റിലാകുമ്പോൾ നീ ഒറ്റയ്ക്കല്ലേ… (ജിത്തു )
ദിക്ഷിക്ക് ഒന്നും പറഞ്ഞില്ല…
ലക്ഷ്മിയോടും മാളുനോടും കൂടി യാത്ര പറഞ്ഞ് ദിച്ചു ഇറങ്ങി…
__________________________
ഡോക്ടർ എന്ത് പറഞ്ഞെടാ നിച്ചു…? (ജിത്തു )
പ്ലാസ്റ്റർ ഇന്നഴിച്ചല്ലേയുള്ളു… രണ്ട് ദിവസം കൂടി റസ്റ്റ് എടുക്കാൻ പറഞ്ഞു… കാല് പയ്യേ അനക്കി കൊണ്ട് നിച്ചു പറഞ്ഞു…
ടാ ജിത്തു മാളു… അവൾ ഓക്കേ ആയോ…?
മമ്… എന്നാലും ആ പണ്ടത്തെ വായാടിത്തരമൊന്നുമില്ല ഇപ്പോ… അവൾടെ മനസിനെ വേദനിപ്പിക്കുന്ന എന്തോ ഉണ്ടായിട്ടുണ്ട്…
ജിത്തു പറഞ്ഞത് കേട്ട് നിച്ചൂന് എന്തോ പോലെയായി…
ഞാൻ കാര്യം എന്തെന്ന് ചോദിച്ചു പക്ഷേ അവളൊന്നും തുറന്നു പറഞ്ഞില്ല… ദിച്ചുനോട് പറഞ്ഞപ്പോൾ അവൾടെ മൈൻഡ് ഓക്കേ ആകുമ്പോൾ അവള് തന്നെ പറയുമെന്നാ… അത് കൊണ്ട് ഞാൻ പിന്നെ മാളുനോട് കൂടുതൽ ചോദിക്കാൻ പോയില്ല…
മാളുന്റെ കാര്യം ജിത്തുവിനോട് പറഞ്ഞാലോ… ഒന്നില്ലേലും എന്റെ പേരിലല്ലേ മാളു ഇപ്പോ ഇങ്ങനെ… അങ്ങനെ വരുമ്പോൾ കാരണം ചോദിച്ചാൽ എനിക്ക് എല്ലാം പറയേണ്ടി വരില്ലേ… അത് വേണ്ട… സമയമാകുമ്പോൾ പറയാം… എല്ലാം… നിച്ചു മനസിലോർത്തു…
ടാ… നിച്ചു… ജിത്തുവിന്റെ വിളി കേട്ടാണ് നിച്ചു ചിന്തയിൽ നിന്ന് വിട്ടത്…
നീയെന്താടാ നിച്ചു ആലോചിക്കുന്നേ…? (ജിത്തു )
ഏയ്… ഒന്നുല്ല… അല്ല ദിച്ചുനെ ഇങ്ങോട്ട് കണ്ടില്ലല്ലോ…? (നിച്ചു )
അവൻ ഇപ്… ആഹ് ദേ വന്നല്ലോ ആള്… ജിത്തു എന്തോ പറയാൻ വന്നപ്പോഴാണ് ദിക്ഷിക്ക് അങ്ങോട്ടേക്ക് വന്നു…
നിന്നെ കുറിച്ചിപ്പോ പറഞ്ഞതേയുള്ളു… അപ്പോഴേക്കും നീ എത്തി… (ജിത്തു )
ദിക്ഷിക്ക് അവർക്കടുക്കൾ വന്നിരുന്നു… പിന്നെ അങ്ങോട്ട് മൂന്നും കൂടി സംസാരത്തിലായി…
____________________________
മമ്… ഇന്നെന്താ മോളെ മൊത്തത്തിലൊരു വെള്ളമയം…
മാധുനെ അടിമുടി നോക്കിക്കൊണ്ട് ആതി ചോദിച്ചു…
കോളേജിലേക്ക് പോകാനുള്ള ഒരുക്കത്തിലാ രണ്ടാളും…
മാധുന്റെ ഇന്നത്തെ ഡ്രസിങ് കണ്ടാണ് ആതിയുടെ ചോദ്യം…
വൈറ്റ് ആൻഡ് റെഡ് കളർ ചുരിദാർ ഡ്രെസ്സിന് മാച്ച് എന്നപോലെ പൊട്ടും കമ്മലും വളയും…കാണാൻ ഒരു പ്രേത്യേക ഭംഗി തന്നെയായിരുന്നു…
എന്തേ കൊള്ളില്ലേ…?
മാധു കണ്ണാടിക്ക് മുന്നിലേക്ക് നോക്കി ആതിക്ക് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു…
മിന്നിച്ചിട്ടുണ്ട്… അല്ല ഇന്നെന്താ മോള് ചുരിദാറൊക്കെ ഇട്ട്… എന്ത് പറ്റി… (ആതി )
ചുമ്മാ… (മാധു )
ചുമ്മാതൊന്നുമല്ല… ഈ കോലത്തിൽ നിന്നെ ജിത്തുവേട്ടൻ കാണാൻ വേണ്ടിയല്ലേടി കള്ളി മാധു… (ആതി )
ഏ…ഏയ്…… എനിക്ക് ഇന്ന് ചുരിദാർ ഇടാൻ തോന്നി… ഇട്ടു… അത്രയുള്ളു… ഷാൾ കഴുത്തോട് ചേർത്തിട്ട് കൊണ്ട് മാധു ആതിയെ പാളി നോക്കി…
മമ് മമ്… മോളെ മാധു എന്റടുക്കൽ തന്നെ വേണോ…?
ആതി പറഞ്ഞത് കേട്ട് മാധു ചമ്മിയ ചിരി ചിരിച്ചു…
പ്രേമം തലക്ക് പിടിക്കുമ്പോഴുള്ള ഓരോ മാറ്റങ്ങളെ… ആതി മാധുനെ നോക്കി കളിയാക്കി കൊണ്ട് പറഞ്ഞു…
മോള് കൂടുതൽ കളിയാക്കണ്ട… മോൾടെ മനസ് എപ്പോഴും സ്റ്റേബിളായി തന്നെ നിക്കത്തൊന്നുമില്ല… ഒരു ചാഞ്ചാട്ടം ഉണ്ടാകും… ഈശ്വരാ ആ ദിക്ഷിക്കേട്ടൻ ഇവളോട് ഇഷ്ടമാണെന്ന് പറയണേ… നോക്കിക്കോ ആതി…
അതും പറഞ്ഞ് മാധു ബാഗും എടുത്തിട്ട് റൂമിൽ നിന്ന് പുറത്തേക്ക് നടന്നു…
ആതിയാണേൽ മാധു പറഞ്ഞത് കേട്ട് ഞെട്ടി അതെ നിൽപ്പാ… ദിക്ഷിക്ക് പറഞ്ഞ കാര്യം മാധുനോട് പറഞ്ഞിട്ടില്ല എങ്കിൽ പോലും അവൾ പറഞ്ഞതിൽ തറഞ്ഞു നിക്കുവായിരുന്നു ആതി… ഹൃദയം എന്തന്നില്ലാതെ മിടിക്കുന്നു… ഈശ്വര…
ആതി… മാധുന്റെ വിളികേട്ട് ആതി ചിന്തയിൽ നിന്ന് സ്വബോധത്തിലേക്ക് വന്നു…
മോള് വരുന്നില്ലേ… ആതിയുടെ നിപ്പ് കണ്ട് മാധു ചോദിച്ചു…
ആമ്… ആതി ചിന്തകൾക്ക് വിരാമമിട്ട് മാധുവുമായി കോളേജിലേക്ക് പുറപ്പെട്ടു…
__________________________
ഈശ്വരാ… ഇതാരിത്… (വിഷ്ണു )
ഇത് ഞങ്ങടെ മാധു തന്നെയാണോ…? (അനന്തു )
നിനക്ക് ഇത്രയും ഭംഗിയൊക്കെ ഉണ്ടായിരുന്നോ മോളെ… (മനു )
മാധുന്റെ ഇന്നത്തെ ഗേറ്റപ്പ് കണ്ടുള്ള പറച്ചിലാണ്…
ആക്കിയതാണെന്ന് മനസ്സിലായി… (മാധു )
സത്യം പറഞ്ഞാൽ വിശ്വസിക്കരുത്… (മനു )
മാധുന്റെ ഇന്നത്തെ ഗേറ്റപ്പ് കണ്ടിട്ട് ചന്തൂട്ടന് ഒന്നും പറയാനില്ലേ… വിഷ്ണുവിന്റെ തോളിലേക്ക് കൈ ചായ്ച്ചു വെച്ച് കൊണ്ട് ആതി ചോദിച്ചു…
ഏയ് എല്ലാവരും കൂടി പൊക്കിയാൽ കൊച്ചിന് ഇഷ്ട്ടമാകില്ലങ്കിലോ എന്നോർത്തു മിണ്ടാഞ്ഞതല്ലേ ഞാൻ… (ചന്തു )
ചന്തു പറഞ്ഞത് കേട്ട് ഒക്കണ്ണവും ചിരിച്ചു…
ഹഹഹ… വെരി ഫണ്ണി… ഹും… നിങ്ങള് ഇവിടെ കിടന്ന് ചിരിച്ചോ ഞാൻ ക്ലാസ്സിലേക്ക് പോകുവാ… മാധു എല്ലാത്തിനെയും പുച്ഛിച്ചു അവിടന്ന് ക്ലാസ്സിലേക്ക് നടന്നു…
മാധുസേ ചേട്ടന്മാർ കളിയാക്കിയതല്ല കാര്യത്തിൽ പറഞ്ഞത് തന്നെയാ… പിണങ്ങി പോകല്ലേടാ… (വിഷ്ണു )
വിഷ്ണു വിളിച്ചു പറഞ്ഞത് കേട്ട് മാധു തിരിഞ്ഞു നോക്കി ഗോ ഇട്ട് നടന്നു പോയി…
കക്ഷി പിണങ്ങിയുള്ള പോക്കണോ…?
മാധുവിന്റെ പോക്ക് കണ്ട് അനന്തു ആതിയെ നോക്കി ചോദിച്ചു…
ആതി ചിരിയാലേ കണ്ണ് ചിമ്മി…
____________________
മാധു ക്ലാസ്സിലേക്ക് നടക്കെ കണ്ണുകൾ ചുറ്റിനും ആരെയോ തേടിക്കൊണ്ടിരുന്നു… എന്നാൽ പ്രേതീക്ഷിച്ച ആളെ കണ്ടതില്ല… ചെറിയൊരു വിഷമം മനസിനെ വന്നു മൂടി… വരാന്തയിലൂടെ ക്ലാസ്സിലേക്ക് നടക്കെയും കണ്ണുകൾ പരതി കൊണ്ടിരുന്നു… പെട്ടന്നാരോ അവൾടെ കൈയ്യിൽ പിടിച്ചു വലിച്ച് ലാബിന് സൈഡിലെ ആളൊഴിഞ്ഞ ഇടനാഴിയിലേക്ക് വലിച്ചടുപ്പിച്ചു…
മാധു ഭിത്തിയിൽ മുട്ടി നിന്നു… അപ്രതീക്ഷിതമായതിനാൽ അവൾ ശെരിക്കും ഞെട്ടിയിരുന്നു… ആ ഞെട്ടളോട് കൂടി തന്നെ വലിച്ച ആളെ നോക്കിയതും ഞെട്ടലിന്റെ പവർ കൂടി…
തുടരും…

by