രചന – പൂർണ്ണിമ വിനീത്
“”” എനിക്ക് ഈ ഒരു കാര്യം എങ്ങനെ നിന്നോട് പറയണം എന്ന് അറിയില്ല ദേവ….ജീവിതത്തിൽ ഒന്നിനെയും ഈ ശ്രീറാം ഇത്രയേറെ ആഗ്രഹിച്ചിട്ടില്ല ഒന്നൊഴിച്ച്…. ദേവ ഭദ്ര എന്നാ നിന്നെ ഒഴിച്…… ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു ദേവ……..
നിന്നെ ഇതിന് മുമ്പ് ആരെങ്കിലും ഇത്രമേൽ പ്രണയിച്ചിട്ടുണ്ടോ എന്നറിയില്ല. പക്ഷെ ഒന്നുറപ്പാണ് നിന്നെയല്ലാതെ മറ്റാരെയും ഞാനിത്ര ഭ്രാന്തമായി സ്നേഹിച്ചിട്ടില്ല…..…
പ്രിയപ്പെട്ടവ പലതും ഉണ്ടാവാം.. പക്ഷെ എന്റെ ലോകത്ത് നിന്നെക്കാൾ പ്രിയപ്പെട്ടതായി എനിക്ക് മറ്റൊന്നും ഇല്ല ദേവ….!! I love you ❤️””””””
ഭദ്ര എല്ലാം കേട്ട് ഒരു ശില കണക്കെ നിന്നു…. ശ്രീ ഏട്ടന് എന്നോട് പ്രണയമോ… അത് തന്നെ ആണോ ഞാൻ കേട്ടത്…… ഇതുവരെ അങ്ങനെ ഒരു നോട്ടം പോലും ഉണ്ടായിട്ടില്ലാലോ… ന്താ ഇപ്പോ ഇങ്ങനെ… അവൾക് ശ്രീയിൽ നിന്നും ഇങ്ങനെ ഒരു
പ്രവർത്തി ഉണ്ടാവുമെന്ന് മനസ്സിൽ പോലും ചിന്തിച്ചിട്ടില്ലായിരുന്നു ….എന്തോകെയോ അവൾ ചിന്തിച്ചു കൂട്ടി…….. അവൾ ശ്രീ യെ നോക്കി…
” ശ്രീ ഏട്ടാ.. ഞാൻ…”
അവൾ പറയുന്നതിന് മുന്നേ അവൻ തടഞ്ഞു……..
എനിക്കറിയാം ദേവ…. പെട്ടന്ന് നീ ഒരു മറുപടി പറയണ്ട…..ഒന്നുകൂടെ നന്നായി ആലോചിച് എനിക്കുള്ള മറുപടി തന്നാൽ മതി…..അവൻ ഒരു ചിരിയോടെ പറഞ്ഞു നടന്നകന്നു……
💓💓💓💓💓💓💓💓💓💓💓💓💓💓
ഭദ്രക്ക് ആകെ ഒരു പരിഭ്രമം ആയിരുന്നു….. അവൾ ബെഡിൽ കമഴ്ന്നു കിടന്നു തലയിണയിൽ മുഖം പൂഴ്ത്തി……. അറിയാതെ അവൾ എപ്പോഴോ മയങ്ങി……
ദേവ എണീക്…….എണീറ്റ് കുളിച് ഈ ഡ്രെസ്സും ഇട്ട് താഴേക്കു വാ… ലക്ഷ്മി അവളെ വിളിച്ചോണ്ട് പറഞ്ഞു……
ദേവ എണീറ്റ് ലക്ഷ്മിയേ നോക്കി.. അവരുടെ കൈയിൽ ഉള്ള ലാവെൻഡർ ലഹങ്കയിലേക്കും…
” എവിടെക്കാ അമ്മ…”
” എന്തോ നമ്മുടെ കമ്പനി പ്രൊജക്റ്റ് സക്സസ്സ് ആയതിന്റെ പാർട്ടികോ മറ്റൊ ആണ്….. ലക്ഷ്മി പറഞ്ഞു….
” നിങ്ങൾ ഒകെ പൊക്കൊളു… ഞാൻ ഇല്ല അമ്മ ” ഭദ്ര മടിയോടെ പറഞ്ഞു…
” ദേ മുത്തശ്ശന പറഞ്ഞത് ദേവൂനെ കൂട്ടാൻ, നീ വരുന്നില്ലെങ്കിൽ നേരിട്ട് മുത്തശ്ശനോട് പറഞ്ഞോ ”
” മം ഞാൻ വരാം പക്ഷെ ഈ ലഹങ്ക ഒന്നും ഇടാൻ വായ ഞാൻ വല്ല കുർത്തിയും ഇട്ടോളാം ”
” നീ വരാണെങ്കിൽ ഇത് ഇട്ടോണ്ട് വന്ന മതി… ” ഞാൻ പോവാ താഴെ എല്ലാരും റെഡി ആവാ…. ലക്ഷ്മി അതും പറഞ്ഞു പുറത്തേക് പോയി…
ഭദ്ര ഒരു നിമിഷം ആ ലഹങ്കയിലേക്ക് നോക്കി ഒരു ലാവെൻഡർ നിറമുള്ള സിമ്പിൾ ലഹങ്ക, എനിക്ക് ഇഷ്ടമ്മുള്ള
നിറം…… അല്ലെങ്കിലും മുത്തശ്ശന് ആരെക്കൽ നന്നായി എന്റെ ഇഷ്ടങ്ങൾ അറിയാം…….. അവൾ ബാത്‌റൂമിലേക് കേറി ഫ്രഷ ആയി……
അവൾ ലഹങ്ക ഇട്ടു ചെറിയ ഒരു ചെയിൻ ആണ് കഴുത്തിൽ… ചെറിയ പൊട്ടും തൊട്ട്, മുടി ക്രാബ് ഇട്ട്…അവൾ പുറത്തേക് ഇറങ്ങി…. അപ്പോഴേക്കും ശ്രീദേവി അങ്ങോട്ട് വന്ന്..
“ഇങ്ങനെ ആണോ ദേവ ഫങ്ക്ഷന് ഒരുങ്ങേണ്ടത് ദേവമ്മ ഒരുക്കി തരാം മോളെ ”
” ഇങ്ങനെ ഒകെ മതി ദേവമ്മ ” അവൾ മടിയോടെ പറഞ്ഞു
” അതൊന്നും പറ്റില്ല ഇങ്ങോട്ട് വാ ഞാൻ ശെരി ആക്കി തരാം…
ശ്രീദേവി അവളെ കൊണ്ട് പോയി ഒരുക്കി…..എപ്പോഴും ചെയുന്ന പോലെ വാലിട്ട് കണ്ണെഴുതി…. മുടിയിലെ ക്രാബ് എടുത്ത് അവിടെ ബട്ടർഫ്‌ളൈ ക്ലിപ്പ് ഇട്ടു, മുടി നിവർത്തി ഇട്ടു… കമ്മൽ കുറച്ചു ഹെവി വൈറ്റ് സ്റ്റോൺ ഉള്ളത് ഇട്ടു… കഴുത്തിൽ ആ ചെറിയ സ്വർണ ചെയിൻ തന്നെ ഇട്ടു….
💓💓💓💓💓💓💓💓💓💓💓💓💓💓
എല്ലാവരും താഴെ ദേവക്ക് വേണ്ടി കാത്തു നിൽകുമ്പോൾ ആണ് ശ്രീദേവി ദേവയെ കൂട്ടി കൊണ്ട് വരുന്നത്….. എല്ലാവരുടെയും കണ്ണുകളും ദേവയിൽ എത്തി നിന്നു… ആ ലഹങ്കയിൽ ഒരുപാട് സുന്ദരി ആയിരുന്നു അവൾ…… എല്ലാവരുടെ കണ്ണുകളും തിളങ്ങി…..
” മുത്തശ്ശൻറെ കുട്ടി ഒന്നൂടെ സുന്ദരി ആയല്ലോ ….ചന്ദ്രശേഖര മേനോൻ അവളെ ഒരു കൈ കൊണ്ട് ചേർത്ത പിടിച്ചു കൊണ്ട് പറഞ്ഞു….
അവൾ അയാളെ നോക്കി ഒന്ന് ചിരിച്ചു…..
കറിൽ ചാരി നിന്ന് ആർക്കോ ഫോൺ ചെയ്തോണ്ടിരുന്ന ശ്രീ, അവളെ കണ്ടപ്പോ ഫോൺ മാറ്റി അവളെ തന്നെ നോക്കി നിന്നു പോയി കണ്ണിൽ പ്രണയം നിറച്ചുകൊണ്ട്…….. അപ്പോ തന്നെ അവളെ ഒന്ന് നെഞ്ചോട് ചേർക്കാൻ അവൻ ഏറെ കൊതിച്ചു…….
” മതി ഏട്ടാ വായ നോക്കിയത് ” ജിത്തു കളിയാക്കിയപ്പോഴാണ് അവൻ നോട്ടം മാറ്റിയത് എന്നിട്ട് ജിത്തുനെ ഒന്ന് തറപ്പിച്ഛ്
നോക്കി
” പോയി വണ്ടി എടുക്കേഡാ “….. ശ്രീ ജിത്തൂനെ നോക്കി പറഞ്ഞു…..
എല്ലാരും കൂടെ ഫങ്ക്ഷൻ നടക്കുന്ന ഓഡിറ്ററിയത്തിലേക് യാത്ര തിരിച്ചു…
ശ്രീ തന്ത്രം പൂർവ്വം ദേവയെ അവന്റർലേ കാറിൽ കേറ്റി….
💓💓💓💓💓💓💓💓💓💓💓💓💓💓
” C. R CONVENTION CENTER” മംഗലത് കാരുടെ തന്നെ ആണ് C. R convention center….
എല്ലാവരും ഒരുമിച്ച് അകത്തേക് പ്രവേശിച്ചു… ദേവയുടെ അടുത്ത് ശ്രീയും ഉണ്ട്….
ദേവ അകത്തേക്ക് പ്രവേശിച്ചതും പോപ്പേഴ്സ് പൊട്ടിയതും ഒരുമിചായിരുന്നു .. വർണ്ണ കടലസുകൾ നിറയെ അവളുടെ മുഖകിലേക് വന്ന് വീണു…. ഭദ്ര ഞെട്ടി കൊണ്ട് എല്ലാവരെയും
നോക്കി….. എല്ലാവരും സ്റ്റേജിലേക് കണ്ണ് കൊണ്ട് കാണിച്ചപ്പോൾ അവൾ അങ്ങോട്ട് നോക്കി…….
“HAPPY BIRTHDAY DEVA” എന്ന് വലുതാക്കി എഴുതി വെച്ചിട്ടുണ്ട്… തൊട്ടടുത്ത വലിയ ഒരു 3 ടിയർ കേക്ക്….. അടുത്ത് തന്നെ ഒരാൾ കയും കെട്ടി നിക്കുന്നു…. ഭദ്രയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു…….
“അപ്പേട്ട…. ഭദ്ര ഓടി അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു ”
ഒരു ചിരിയോടെ എല്ലാവരും അവളെ നോക്കി സ്റ്റേജിലേക്ക് കേറി ……..
എല്ലാവരും അവളെ വിഷ് ചെയ്തു….
മംഗലത് കുടുംബക്കാരും ഓഫ്‌സില്ലെ സ്റ്റാഫ്സും പിന്നെ ദേവയുടെ ഫ്രണ്ട്‌സ് ആയ അഭിയും പൂജയും അടങ്ങുന്ന വലിയ ഒരു ഫങ്ക്ഷന് തന്നെ ആയിരുന്നു അത്…..
എല്ലാവർക്കും നടുവിൽ നിന്നു കൊണ്ട് അവൾ കേക്ക് മുറിച്ചു….കേക്ക് മുറിച് അവൾ ആദ്യം ഒരു പീസ് എടുത്ത് അപ്പുവിന് നേരെ നീട്ടി…. അപഅയാൾ അതെടുത്തു അവളുടെ വായയിൽ തന്നെ വെച്ചു കൊടുത്തു…..” ഹാപ്പി ബര്ത്ഡേ ദേവ” ഒരു ബോക്സ് അവൾക് നേരെ നീട്ടി കൊണ്ട് പറഞ്ഞു.. ഒരു ചിരിയോടെ അത് വാങ്ങി അവൾ അവനെ കെട്ടിപിടിച്ചു…… അവളുടെ നെറുകിൽ അവൻ ചുണ്ടുകൾ ചേർത്തു..
അത് കഴിഞ്ഞു അവൾ എല്ലാവർക്കും കേക്ക് കൊടുത്തു… മുത്തശ്ശൻ, അച്ഛൻ, അമ്മ, ദേവിയമ്മ, ദേവമ്മാമ, ജിത്തു, അഭി അങ്ങനെ എല്ലാവർക്കും ശ്രീ ഒഴികെ …..
ശ്രീ ഒരു ചിരിയോടെ കേക്ക് എടുത്തു അവൾക് നേരെ നീട്ടി…. അവൾ അവനെ നോക്കി…. എല്ലാരും നോക്കുന്നത് കൊണ്ട് അവൾ കേക്ക് കൈ കൊണ്ട് വാങ്ങി…. അത് ശ്രീ ക്ക് വിഷമമാവുകയും ചെയ്തു…..
ഓരോരുത്തരും അവൾക് ഒരുപാട് ഗിഫ്റ്റ് കൊടുത്തു… ശ്രീയും കൊടുത്തു ഒരു ഗിഫ്റ്റ്….
“ദേവ” മുത്തശ്ശൻ വിളിച്ചപ്പോൾ അവൾ മുത്തശ്ശൻറെ അടുത്തേക്ക് ചെന്നു….
” മുത്തശ്ശൻറെ കുട്ടിക്ക് മുത്തശ്ശന ഗിഫ്റ്റ് ഒന്നും തന്നിലലോ… ” അയാൾ
സ്നേഹത്തോടെ ചോദിച്ചു….
” അഹ് ശെരിയ മുത്തശ്ശന ഇപ്പോ പിശുക്കാനായിട്ടുണ്ട്… ഒരു കുറുമ്പോട് അവൾ പറഞ്ഞു…..
” മുത്തശ്ശൻ ഒരു ഗിഫ്റ്റ് കരുതി വെച്ചിട്ടുണ്ട്… എന്റെ കുട്ടി അത് സന്തോഷത്തോടെ വാങ്ങിക്കുമോ ” അയാൾ അവളുടെ തലയിൽ തലോടി ചോദിച്ചു…..
” പിന്നെ എന്താ… എന്റെ മുത്തശ്ശന എന്ത് തന്നാലും എനിക്ക് ഇഷ്ട…. അവൾ ഒരു ചിരിയോടെ പറഞ്ഞു…..
” ശ്രീകുട്ടാ ” ഇങ്ങോട്ട് വന്നേ….. മുത്തശ്ശൻ ശ്രീയെ വിളിച്ചു
അവൻ ഒരു ചിരിയോടെ അയാളുടെ അടുത്ത് വന്നു നിന്നു….
ദേവടെ കൈ എടുത്തു ശ്രീയുടെ കയ്യിലേക് വെച്ചു കൊടുത്തു ചന്ദ്രശേഖരൻ മേനോൻ…..
ദേവ ഒരു നാടുകത്തോടെ അയാളെ നോക്കി….
” മുത്തശ്ശ ” അവൾ ഞെട്ടലോടെ വിളിച്ചു…….
” എന്റെ കുട്ടി മുത്തശ്ശൻ എന്ത് തന്നാലും ഇഷ്ട്ടാവും എന്നല്ലേ പറഞ്ഞെ…. എന്റെ ആഗ്രഹമാണ് ഇത്.. എന്റെ കുട്ടി നിരസിക്കരുത് ട്ടോ…. നിന്റെ അമ്മയുടെ കാര്യത്തിൽ എനിക്ക് ഇങ്ങനെ ഒന്നും ചെയ്യാൻ പറ്റിയില്ല….നിന്റെ കാര്യത്തിൽ ഇപ്പോ ഞാൻ സ്വാർത്താനാണ്……ഇന്ന് നിന്റെ പിറന്നാളിന് എനിക്ക് തരാൻ പറ്റുന്ന ഏറ്റവും നല്ല ഗിഫ്റ്റ് തന്നെയാ ഞാൻ തനത്…..പിന്നെ ശ്രീകുട്ടന് ഇഷ്ടക്കുറവൊന്നും ഇല്ലലോ അയാൾ ശ്രീയോട് ചോദിച്ചു….
” ഇല്ല മുത്തശ്ശ ” അവൻ സന്തോഷത്തോടെ പറഞ്ഞു…….
അവൻ ദേവയുടെ മുഖത്തേക് നോക്കി.. അവിടെ ഇപ്പോഴും ഞെട്ടലിലാണ്… അവൻ കുറുമ്പോട് അവളുടെ കൈ മുറുക്കി……
അവൾ പിടഞ്ഞു കൊണ്ട് അവനെ നോക്കി…. അവളുടെ കൈ ഐസ് പോലെ ആയിരുന്നു…..” ദേവ ടെൻഷൻ ആവണ്ട.. മുത്തശ്ശൻ പറഞ്ഞു എന്നെ ഉള്ളു… നീ നന്നായി ആലോചിച് എനിക്ക് മറുപടി
തന്നാൽ മതി കേട്ടോ ” അവൻ പതുകെ പറഞ്ഞു….
ചന്ദ്രശേഖര മേനോൻ സദസ്സിൽ ഉള്ളവരുടെ മുന്നിൽ വെച്ച് ദേവയുടെയും ശ്രീറാമിന്റെയും കല്യാണം ഉറപ്പിച്ചു…….. ദേവയുടെ പഠിത്തം കഴിഞ്ഞിട്ട് കല്യാണം ഉണ്ടാവും എന്നാ തീരുമാനം അയാൾ അറിയിച്ചു……
ദേവ എല്ലാം ഒരു നാടുകത്തോടെ കണ്ടു…മുത്തശ്ശനോട് എതിർത്ത പറയാൻ തനിക് ആവില്ല…. പക്ഷെ ശ്രീ ഏട്ടൻ… ഇത് വരെ അങ്ങനെ ഒന്നും ചിന്തിച്ചിട്ട് കൂടി ഇല്ല…. അവൾക് ആകെ ഒരു പരിഭ്രാമം തോന്നി…. പെട്ടന്ന് അവൾ ശ്രീയുടെ കൈയിൽ നിന്നും അവളുടെ കൈ പിൻവലിച്ചു…..
അപ്പോഴേക്കും ശ്രീദേവി വന്നു അവളുടെ കവിളിൽ ഉമ്മ കൊടുത്തു….
എല്ലാവരും ഓരോന്ന് കൂട്ടംകൂടി സംസാരിച്ചോണ്ടിരിക്കുന്നു…. ദേവ ഒറ്റക് ഒരു സൈഡിൽ പോയി നിന്നു…..
അപ്പു അവളുടെ അടുത്തേക്ക് ചെന്ന് അവളെ ചേർത്ത പിടിച്ചു പറഞ്ഞു… “ദേവ
മോളെ ഇങ്ങനെ ടെൻഷൻ ആവണ്ട….. ശ്രീ നല്ലവനാ.. നിന്നെ നന്നായി നോക്കും എന്ന് ഇവിടെ ഉള്ളവർക്കൊക്കെ അറിയാം…. നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് അവൻ അതും ഇന്നും ഇന്നലേം തുടങ്ങിയതല്ല… ഒരുപാട് വർഷം പഴക്കം ഉണ്ട് അതിന്…..അവൻ നിന്നോട് ഉള്ള സ്നേഹം എല്ലാവർക്കും അറിയാം……
” മം..ഒകെ ശെരിയായിരിക്കും ഏട്ടാ പക്ഷെ ശ്രീ ഏട്ടനെ ഞാൻ ഇത് വരെ അങ്ങനെ ഒന്നും… “അവൾ മുഴുമിപ്പിക്കാതെ അവനെ നോക്കി….
” മം എനിക്ക് മനസിലാവും.. പക്ഷെ ശ്രീ യോളം നിന്നെ ആർക്കും സ്നേഹിക്കാൻ പറ്റും എന്ന് എനിക്ക് തോനുന്നില്ല ദേവ…..നിനക്ക് ഇഷ്ടമല്ലെങ്കിൽ ഞാൻ മുത്തശ്ശനോട് പറയാം……
” വേണ്ട ഏട്ടാ ഇപ്പോ പറഞ്ഞാൽ മുത്തശ്ശനെ അഭാമാനിക്കുന്നത് പോലെ ആവും… ഇത്രേം കാലം മുത്തശ്ശൻ എന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല… ആദ്യമായിട്ടാ ഒരു കാര്യം പറയുന്നേ… ഇനി മുത്തശ്ശൻ ദികരിച്ചാൽ പിനേം നമ്മുടെ കുടുംബം പഴേത് പോലെ ആവില്ലേ…. ദേവമ്മക്ക് സങ്കടവില്ലേ……ദേവ വിഷമത്തോടെ പറഞ്ഞു….
” മം ആർകെങ്കിലും സങ്കടവും എനോർത്ത് നീ നിന്നെ തന്നെ സാക്രിഫൈസ് ചെയ്യണ്ട….എന്തിനും ഞാൻ ഉണ്ടാവും കൂടെ…… നീ നന്നായി ആലോചിക്ക്……. അപ്പു അത് പറഞ്ഞു അവിടെ നിന്നും പോയി……
തുടരും………. .

by