17/04/2026

സിന്ദൂരം : ഭാഗം 01

രചന – ഭവ്യ ഭാസ്കരൻ

“അച്ഛ നിക്ക് ഉണ്ണിയേട്ടനെ.. മതി. ഉണ്ണിയേട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ല. അവരൊക്കെ കൂടി ഉണ്ണിയേട്ടനെ ചതിച്ചതാ.. അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു.

ഒന്നും ചെയ്യാതെ ആണോവൻ പോലീസ് റിമാന്റിൽ, നീ എന്തൊക്കെ പറഞ്ഞാലും ഈ കല്യാണം നടക്കില്ല മാളൂ. മാളുവിന്റെ അച്ഛൻ രാമൻ പറഞ്ഞു.

മാളൂ.. അമ്മ പറയുന്നത് കേൾക്ക്. അറിഞ്ഞിടത്തോളം ആ കുടുംബത്തെ കുറിച്ച് ആർക്കും നല്ല അഭിപ്രായം അല്ല. അമ്മടെ കുട്ടി എല്ലാം മറക്കണം. നിറ കണ്ണുകളോടെ ഭാനുമതി പറഞ്ഞു.

ഞാൻ അന്നേ ഏട്ടനോട് പറഞ്ഞതാ.. ആ തറവാട്ടുക്കാരുമായി നമ്മുക്ക് ഒരു ബന്ധം വേണ്ട എന്ന് ഇപ്പോ എന്തായി. അതും പെണ്ണ് കേസ്. രാമന്റെ പെങ്ങൾ പറഞ്ഞു.

മാളൂ കണ്ണുകൾ ഇറുക്കി അടച്ചു. ഇല്ല എന്റെ ഉണ്ണിയേട്ടൻ ഒരു തെറ്റും ചെയ്യില്ല. അവൾ മനസ്സിൽ പറഞ്ഞു.

ദേവകി… നീ ഒന്ന് നിർത്തുന്നുണ്ടോ..? വന്നപ്പോൾ മുതൽ തുടങ്ങിയതാ. രാമൻ ദേവകിയോട് ദേഷ്യപ്പെട്ടു.

ആഹ്. ഞാൻ ഒന്നും പറയുന്നില്ല അല്ലെങ്കിലും ഞാൻ എന്തെങ്കിലും പറഞ്ഞാൽ അല്ലെ.. കുറ്റം. ദേവകി പറഞ്ഞു.

അമ്മായി.. ഉണ്ണിയേട്ടൻ അങ്ങനെ ഒന്നും ചെയ്യില്ല. ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് എന്റെ ഉണ്ണിയേട്ടനെ മതി. അവൾ കരഞ്ഞു കൊണ്ട് അതും പറഞ്ഞു റൂമിലേക്ക് ഓടി പോയി.

കണ്ടില്ലേ.. അവളുടെ അഹങ്കാരം. അവളുടെ നല്ലതിന് വേണ്ടി അല്ലെ. അവൾ പോയ വഴിയേ നോക്കി ദേവകി പറഞ്ഞു.

വളർത്തു ദോഷം അല്ലാതെ എന്താ പറയാ. ദേവകിയുടെ ഭർത്താവ് ബാലൻ പറഞ്ഞു.

ഭാനുമതി നിറകണ്ണുകളോടെ രാമനെ നോക്കി.

ബാലാ.. വാക്കുകൾ സൂക്ഷിച്ചു പറയണം. നിങ്ങളും പ്രണയിച്ചു വിവാഹം ചെയ്തവർ അല്ലെ. എന്റെ മോൾ ആരുടെ കൂടെ ഇറങ്ങി പോയിട്ടില്ല. രണ്ടുപേർക്കും ഇഷ്ടമായി വീട്ടുകാർ തമ്മിൽ സംസാരിച്ചു കല്യാണം ഉറപ്പിച്ചു. എല്ലാം തനിക്ക് അറിയുന്നതല്ലേ.

രാമേട്ടാ… ഞാൻ.. അയാൾ വാക്കുകൾക്ക്‌ വേണ്ടി പരതി.

മ്മ്. അവളെ ഞാൻ പറഞ്ഞു മനസിലാക്കികൊള്ളാം. രാമൻ ഗൗരവത്തോടെ പറഞ്ഞു.

എന്നാ പിന്നെ ഞങ്ങൾ ഇറങ്ങാ. കുറച്ച് കഴിയുമ്പോഴേക്കും മാധുരി കുട്ടികളും എത്തും.

ആഹ്.

ഏട്ടാ.. ഞങ്ങൾ എന്നാ ഇറങ്ങാ..? ദേവകി പറഞ്ഞു.

ആഹ്.

അവർ പോയതും ഭാനുമതി രാമന്റെ അരികിലേക്ക് വന്നു.

രാമേട്ടാ..,

രാമൻ ഭാനുമതിയെ ചേർത്ത് പിടിച്ചു.

എല്ലാം ശെരിയാവും ഭാനു.. ശബ്ദമിടറി കൊണ്ടയാൾ പറഞ്ഞു.

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

തലയണയിൽ മുഖമർത്തി കൊണ്ടവൾ കരഞ്ഞു.

ഉണ്ണിയും ഒത്തുള്ള നിമിഷങ്ങൾ അവളുടെ ഓർമകളിൽ എത്തി.

ഉണ്ണി എന്ന മുരളികൃഷ്ണൻ. ഒരു കല്യാണത്തിനു പോയപ്പോൾ ആണ് ആദ്യമായി കാണുന്നത്. കുടുംബക്കാർ ആയതു കൊണ്ട് പരിചയപ്പെട്ടു. പതിയെ അത് പ്രണയത്തിലേക്ക് വഴി മാറി. ഞാൻ പോകുന്ന ഇടങ്ങളിൽ എല്ലാം ഉണ്ടാവും. ദൂരെ നിന്നും തന്നെ നോക്കി നില്കും. പരസ്പരം കണ്ടാൽ ഒന്ന് ചിരിക്കും. ഒരു ശല്യവും ഇല്ല. പതിയെ എന്റെ മനസും ഉണ്ണിയേട്ടനോട് അടുക്കുകയായിരുന്നു. ഒരിക്കൽ എന്റെ പുറകെ നടന്ന് വരുന്ന ആളെ അച്ഛൻ കണ്ടു.

അച്ഛൻ ഉണ്ണിയേട്ടനെ കണ്ട ശേഷം ഉണ്ണിയേട്ടൻ എന്നെ കാണാൻ വന്നിട്ടില്ല. കാണാതെ ഇരിക്കുമ്പോൾ ആണല്ലോ.. എത്രമാത്രം അയാളെ സ്നേഹിക്കുന്നു എന്ന് മനസിലാവുന്നത്. പിന്നീട് ഓരോ നാളും ആ മുഖം ഒന്ന് കാണാൻ ഉള്ള കാത്തിരിപ്പ് ആയിരുന്നു.

നാളുകൾ നീങ്ങി കൊണ്ടിരുന്നു. ഓണം വന്നതി. വീട്ടിൽ ബന്ധുക്കൾ എല്ലാം ഓണം ആഘോഷിക്കാൻ എത്തി. പിന്നെ അതിന്റെ തിരക്കിൽ ആയിരുന്നു.

എല്ലാവരും വരാന്തയിൽ ഇരുന്നു സംസാരിക്കുന്ന സമയത്ത് ആണ് ഒരു കാർ മുറ്റത്ത് വന്നു നിന്നത്.

ആരെന്നെന്ന് അറിയാൻ എല്ലാവരും മുറ്റത്തേക്ക് നോക്കി.

ഉണ്ണി കാറിൽ നിന്നും ഇറങ്ങി. ശ്വാസം വിടാതെ മാളൂ ഉണ്ണിയെ നോക്കി നിന്നു. അവളുടെ കണ്ണുകൾ വിടർന്നു.

കൂടെ ഉണ്ണിയുടെ അച്ഛൻ കേശവനും ഭാരതിയും ഇറങ്ങി.

രാമൻ അവരെ അകത്തേക്ക് ക്ഷണിച്ചു.

രാമ.. ഞങ്ങൾ വന്നത് ഉണ്ണിക്ക് വേണ്ടി ഇവിടുത്തെ മാളുവിനെ ചോദിക്കാൻ ആണ്.

മ്മ്. രാമൻ ഒന്ന് മൂളി. പിന്നെ മാളുവിനെ നോക്കി. മാളു തല താഴ്ത്തി.

ഉണ്ണികൾക്ക് പരസ്പരം ഇഷ്ടമായ സ്ഥിക്ക് നമ്മുക്ക് ഇവരുടെ വിവാഹം അങ്ങോട്ടു നടത്താം. കേശവൻ രാമനെ നോക്കി പറഞ്ഞു.

രാമൻ ഒന്നും മിണ്ടാതെ ഇരുന്നു.

എന്താ രാമ ഒന്നും പറയാത്തെ.. ഈ വിവാഹത്തിന് താല്പര്യമില്ല എന്നുണ്ടോ..?

ഇപ്പോ ഈ വിവാഹം നടക്കില്ല. രാമൻ ഉറച്ച സ്വരത്തിൽ പറഞ്ഞു. മാളു ഞെട്ടി കൊണ്ട് രാമനെ നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞു.

രാമാ.. കേശവൻ വിളിച്ചു.

കേശാവേട്ടാ… അവൾ ഇപ്പോ പഠിക്കാണ്. പഠിത്തം കഴിഞ്ഞ് വിവാഹം നടത്താം.

അത് കേട്ടപ്പോൾ മാളു ഓടി വന്ന്‌ രാമനെ കെട്ടിപിടിച്ചു. അയാൾ അവളുടെ മുതുകിൽ തലോടി.

പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു. എല്ലാവരും കൂടി ഞങ്ങളുടെ കല്യാണം ഉറപ്പിച്ചു. പിന്നെ അങ്ങോട്ടു ഞങളുടെ പ്രണയത്തിന്റെ നാളുകൾ ആയിരുന്നു.

എന്റെ ഡിഗ്രി കംപ്ലീറ്റ് ആകാൻ ഒരു വർഷം കൂടി ഉണ്ടായിരുന്നു അത് കഴിഞ്ഞു കല്യാണം എന്നായിരുന്നു തീരുമാനം.

രണ്ടു മാസം കഴിഞ്ഞാൽ കല്യാണമാണ്.

പക്ഷേ… ഇന്നലെ ബാലമാമൻ പറഞ്ഞു ഉണ്ണിയേട്ടൻ പോലീസ് കസ്റ്റഡിയിൽ ആണെന്ന് അറിഞ്ഞു. അതും ഉണ്ണിയേട്ടൻ വേറെ ഒരു പെൺകുട്ടിയെ സ്നേഹിച്ചിരുന്നു എന്ന്. അവളെ നശിപ്പിക്കാൻ ശ്രെമിച്ചു. കേട്ടപ്പോൾ മനസ് മരവിച്ച അവസ്ഥയിലായി. എന്റെ ഉണ്ണിയേട്ടൻ ഒരിക്കലും അങ്ങനെ ചെയ്യില്ല.

പക്ഷേ ആർക്കും അറിയാത്ത ഒരു കാര്യം ഉണ്ട്. രാത്രി പോലീസ് പിടിക്കുന്നതിനു മുന്നേ ഉണ്ണിയേട്ടൻ എന്നെ കാണാൻ വന്നിരുന്നു.

ജനലിൽ തട്ട് കേട്ടാണ് ഞാൻ കണ്ണു തുറന്നത്. പേടിയോടെ ചുറ്റും നോക്കി.

ലൈറ്റ് ഓൺ ചെയ്തു, പതിയെ ജനലിന്റെ അവിടേക്ക് നടന്നു.

മാളൂ.. ഉണ്ണിയേട്ടനാ.. ജനൽ തുറക്ക്.

മാളു വേഗം ജനൽ തുറന്നു.

പാറി പറന്ന മുടിയിഴകളും ഷീണം തോന്നിക്കുന്ന മുഖവും ആളു നന്നായി കിതക്കുന്നുണ്ട്.

ഉണ്ണിയേട്ടാ.. എന്താ ഉണ്ണിയേട്ടാ.. അവൾ ജനൽ കമ്പി പിടിച്ചു കൊണ്ട് വേവലാതിയോടെ ചോദിച്ചു.

മാളൂ.. അവൻ അവളുടെ കൈകളിൽ പിടിച്ചു. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. നിറ മിഴികളോടെ ഉണ്ണി പറഞ്ഞു.

എന്താ ഉണ്ണിയേട്ടാ… പറയുന്നേ.. അവൾ അമ്പരപ്പോടെ ചോദിച്ചു.

മാളൂ..

അപ്പോഴേക്കും ഓൺ അടിച്ചു കൊണ്ട് പോലീസ് ജീപ്പ് വീടിന്റെ ഉമ്മറത്തു എത്തിരുന്നു. അവൾ ഞെട്ടി കൊണ്ട് ഉണ്ണിയെ നോക്കി. പക്ഷേ അപ്പോഴേക്കും ഉണ്ണി ഇരുട്ടിൽ മറഞ്ഞിരുന്നു.

പോലീസ് വീടും മൊത്തം അരിച്ചു പെറുക്കി. കണ്ടത്താൻ ആയില്ല.

രാഘവാ.. താൻ ഇവിടെ നിൽക്ക്. അവൻ ഇവിടെ വന്നാൽ ആ നിമിഷം എന്നെ അറിയിക്കണം. si രാജേന്ദ്രൻ കോൺസ്റ്റബിൾ രാഘവനോട്‌ പറഞ്ഞു.

ഓക്കേ സാർ.

ഇന്നലെ ഉണ്ണിയേട്ടനെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്ന വരെ പോലീസ് വീട്ടിൽ ഉണ്ടായിരുന്നു.

ഉണ്ണിയേട്ടനെ.. എനിക്ക് ഇനി കാണാൻ സാധിക്കോ.. കൃഷ്ണാ.. ഭാഗവാനെ എന്റെ ഉണ്ണിയേട്ടനെ രക്ഷിക്കണേ.. കരഞ്ഞു കൊണ്ടവൾ പറഞ്ഞു.

ചേച്ചി.. മാളുവിന്റെ അനിയത്തി മൃധു അവളുടെ തോളിൽ കൈ വച്ചു.

മൃധു… എന്റെ ഉണ്ണിയേട്ടൻ..?

ചേച്ചി കരയാതെ,ഉണ്ണിയേട്ടൻ അങ്ങനെ ഒന്നും ചെയ്യില്ല. നോക്കിക്കോ ഉണ്ണിയേട്ടൻ വരും.

മൃധുവിനെ ഉണ്ണി സ്വന്തം ഏട്ടനെ പോലെയാണ്. ഉണ്ണി വന്നാൽ പിന്നെ ഉണ്ണിയുടെ കൈയിൽ തൂങ്ങിയാണ് നടപ്പ്. ആള് പ്ലസ്ടുവിനാ പഠിക്കുന്നെ, പക്ഷേ ഉണ്ണിക്കവൾ കൊച്ചു അനിയത്തിയാണ്. ഉണ്ണി വരുമ്പോൾ എല്ലാം അവൾക്കുള്ള ചോക്ലേറ്റ് കൈയിൽ ഉണ്ടാവും. മൃധുവിന്റെ കണ്ണുകളും നിറഞ്ഞിരുന്നു.

ഈ സമയം. രാജേന്ദ്രന്റെ നാഭിയിലേക്കുള്ള ചവിട്ട് ഏറ്റ് ഉണ്ണി ഉണ്ണി താഴേക്ക് ഊർന്നു ഇരുന്നു.

നീ പെണ്ണിനെ തൊടും അല്ലടാ.. ലാത്തി കൊണ്ട് തലങ്ങു വിലങ്ങുo അടിച്ചു. ഉണ്ണി നിലത്തേക്ക് ചുരുണ്ടു. നെറ്റിയിൽ നിന്നും ദേഹത്ത് നിന്നും ചോര പൊടിഞ്ഞു ഒലിച്ചു കൊണ്ടിരുന്നു.

ഇല്ല സർ ഞാൻ… ഒന്നും.. അപ്പോഴേക്കും
കഴുത്തിൽ രാജേന്ദ്രന്റെ ഷൂ അമർന്നു. ശ്വാസം കിട്ടാതെ ഉണ്ണി പിടഞ്ഞു.

തുടരും

.