രചന – ഭവ്യ ഭാസ്കരൻ
ഉണ്ണി.. അവൾ ഒന്ന് ഉറങ്ങി ഉണരട്ടെ.. ബോഡി നല്ല വീക്ക് ആണ്. തത്കാലം അവൾക്ക് മെന്റൽ പ്രഷർ കൊടുക്കേണ്ട. എപ്പോഴും കൂടെ ഉണ്ടായിരിക്കണം.
മ്മ്. അവൻ തലയാട്ടി.
അവൻ മാളുവിന്റെ അടുത്തേക്ക് നടന്ന് ചെന്നു.
ബെഡിൽ കിടക്കുന്നവളുടെ അടുത്തായി അവൻ ഇരുന്നു. അവളുടെ കൈയിൽ പിടിച്ചു.
മാളൂ.. എനിക്ക് പേടിയാവുന്നുഡീ.. അവൻ അവളുടെ കൈയിൽ അമർത്തി ചുംബിച്ചു കൊണ്ട് കരഞ്ഞു.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
ഹോസ്പിറ്റലിൽ നിന്നും തിരികെ കൊണ്ടു വന്നത് മുതൽ മാളു മൂകയായിരുന്നു.
ഉറക്കമില്ലാതെയവൾ രാത്രിയിൽ അങ്ങോട്ടു ഇങ്ങോട്ടും നടന്നു കൊണ്ടിരുന്നു.
കുഞ്ഞിന്റെ വിയോഗം അവളുടെ മനസിനെ അത്രയധികം തളർത്തിയിരുന്നു. ആരോടും മിണ്ടാതെയവൾ റൂമിൽ തന്നെ ഒതുങ്ങി കൂടി.
ഉണ്ണി നിർബന്ധിച്ചു എന്തെങ്കിലും കഴിപ്പിച്ചാൽ മാത്രമവൾ കഴിക്കും. ഉണ്ണി അവളെ കൊച്ചു കുഞ്ഞിനെ പോലെ നോക്കി.
കുഞ്ഞിന്റെ ഫോട്ടോയിലേക്ക് നോക്കിയവൾ പാവ കണക്കെ ഇരിക്കും. ആരോടും പരാതിയോ പരിഭവമോ ഇല്ല.
കരഞ്ഞു കരഞ്ഞു അവളുടെ കണ്ണുനീർ വറ്റിയിരുന്നു. കണ്ണിനു ചുറ്റും കറുപ്പ് പാട് സ്ഥാനം പിടിച്ചു. നാൾക്ക് നാൾ പോകുംതോറും അവൾ മെലിഞ്ഞു ക്ഷീണിച്ച രൂപമായ് മാറികൊണ്ടിരുന്നു.
മാളുവിന്റെ അവസ്ഥാ ഉണ്ണിയെ വല്ലാതെ തളർത്തിയിരുന്നു. എങ്കിലും എല്ലാ സങ്കടവും ഉള്ളിൽ ഒതുക്കി കൊണ്ടവൻ അവളുടെ കൂടെ തന്നെ നിഴൽ പോലെ ഉണ്ടായിരുന്നു.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
കേശവനും ഉണ്ണിയും മില്ലിൽ ഇരിക്കുമ്പോഴാണ് രാമൻ അങ്ങോട്ടു വന്നത്.
ആ രാമാ.. വാ ഇരിക്ക്. കേശവൻ പറഞ്ഞു.
രാമൻ കസേരയിൽ ഇരുന്നു.
മോൾക്ക് ഇപ്പോ…? രാമൻ ചോദിച്ചു.
മാറ്റമൊന്നും ഇല്ല. കേശവൻ വിഷമത്തോടെ പറഞ്ഞു.
ഉണ്ണി നമ്മുക്ക് മോളെ നല്ലൊരു സൈക്കോളജിസ്റ് കാണിക്കാം. ഇങ്ങനെ പോയാൽ അവളൊരു ഭ്രാന്തിയായി മാറും. രാമൻ ഇടറി ശബ്ദത്തോടെ പറഞ്ഞു.
അതെ മോനെ.. കേശവൻ പറഞ്ഞു.
മ്മ്. കാണിക്കാം. എനിക്ക് അവളെ തിരികെ വേണം. ഉണ്ണി പറഞ്ഞു.
നമ്മുക്ക് മാധവൻ ഡോക്ടറെ കാണിക്കാo എനിക്ക് പരിചയം ഉള്ള ഡോക്ടർ ആണ്. രാമൻ പറഞ്ഞു.
ആഹ്. എങ്കിൽ നാളെ തന്നെ പോവാം. ഉണ്ണി രാമനെ നോക്കി കൊണ്ട് പറഞ്ഞു.
ഞാൻ മാധവൻ ഡോക്ടറെ വിളിച്ചു സംസാരിച്ചിരുന്നു, മാളുവിനെ കൂട്ടി ചെല്ലാൻ പറഞ്ഞിരുന്നു. വരുമ്പോൾ വിളിച്ചു ബുക്ക് ചെയ്യാൻ പറഞ്ഞു. ഞാനൊന്ന് വിളിക്കട്ടെ. രാമൻ ഫോൺ എടുത്ത് മാറി നിന്നു. ഡോക്ടർ മാധവന്റെ നമ്പർ ഡയൽ ചെയ്തു സംസാരിച്ചു.
അല്പം സമയത്തിന് ശേഷം.
നാളെ 10 മണിക്ക് എത്താൻ പറഞ്ഞു. രാമൻ വന്നു കൊണ്ട് പറഞ്ഞു.
ആഹ്.
പിന്നെ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. ഞാൻ മാളുവിനെ വീട്ടിലേക്ക് കൊണ്ടു പോവാ. അവളുടെ എല്ലാം മാറിയിട്ട് ഇങ്ങോട്ട് വിടാം. രാമൻ പറഞ്ഞു.
രാമാ.. അത്.. കേശവൻ പറഞ്ഞു.
ഈ അവസ്ഥയിൽ എന്റെ മോള് ഞങ്ങളുടെ കൂടെ നില്കുന്നതാ നല്ലത്. അധിക ദൂരമൊന്നും ഇല്ലല്ലോ. ഉണ്ണിക്ക് എപ്പോ വേണമെങ്കിലും അങ്ങോട്ട് വരാം. ഉണ്ണിക്ക് മാത്രമല്ല നിങ്ങൾക്കും. രാമൻ പറഞ്ഞു നിർത്തി.
കേശവൻ പിന്നെ ഒന്നും പറഞ്ഞില്ല. രാമൻ ഉണ്ണിയെ നോക്കി.
അച്ഛാ.. ഉച്ചക്ക് ശേഷം മാളുവിനെ കൊണ്ട് ഞാൻ അങ്ങോട്ടു വരാം. അവിടെയാവുമ്പോൾ നിങ്ങൾ അവളെ നന്നായി നോക്കും. ഇവിടെ നോക്കില്ല എന്നല്ല. ഇവിടെത്തെക്കാൾ നല്ല അന്തരീക്ഷം
അവൾക്ക് അവിടെ കിട്ടും.
ആഹ് ശെരി മോനെ.
മ്മ്.
എന്നാൽ കേശവാ.. ഞാൻ ഇറങ്ങാ…?
ആഹ്. ശെരി. ഞാൻ അങ്ങോട്ടു വരാം. കേശവൻ പറഞ്ഞു.
ആഹ്.
രാമൻ യാത്ര പറഞ്ഞ് ഇറങ്ങി.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
ഉണ്ണി വൈകുന്നേരം മാളുവിനെ കൂട്ടി മാളുവിന്റെ വീട്ടിലേക്ക് പോയി.
അവിടെ എല്ലാവരും അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു.
മാളുവിനെ കണ്ടതും
ഭാനു മാളുവിനെ ചെന്ന് കെട്ടിപിടിച്ചു.
മോളെ.. അവർ സ്നേഹത്തോടെ വിളിച്ചു.
ചേച്ചി.. മൃദു അവളുടെ കൈയിൽ പിടിച്ചു. മാളു അവരെല്ലാം ഒന്ന് നോക്കി.
സ്നേഹത്തോടെ അവളെ ചേർത്തു പിടിച്ചു കൊണ്ടവർ അവളെ കൊണ്ട് അകത്തേക്ക് നടന്ന് പോയി.
രാമൻ ഉണ്ണിയുടെ കൈ പിടിച്ചു കൊണ്ട് അകത്തേക്ക് കയറി.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
പിറ്റേന്ന്
രാമനും ഉണ്ണിയും മാളുവിനെ കൊണ്ട് മാധവൻ ഡോക്ടറെ കൊണ്ട് കാണിച്ചു.
മരുന്നുകളും കൗസിലിംഗും ഒക്കെയായി മാളു ജീവിതം മുന്നോട്ടു പോയി കൊണ്ടിരുന്നു.
ഉണ്ണിയുടെ സ്നേഹ തണലിൽ അവൾ നല്ല കുട്ടിയായി ഡോക്ടർ പറയുന്ന കാര്യങ്ങൾ എല്ലാം ഒരു മടിയും കൂടാതെ ചെയ്തു. എന്തിനും ഏതിനും ഉണ്ണി അവളുടെ കൂടെ തന്നെ ഉണ്ടായിരുന്നു.
ഉണ്ണിയുടെ സ്നേഹത്തിന്റെയും പ്രാർത്ഥനക്കളുടെ ഫലമായി പതിയെ അവൾ ജീവിതത്തിലേക്ക് തിരികെ വന്നു കൊണ്ടിരുന്നു.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
നാല് വർഷത്തിനെ ശേഷം
ലേബർ റൂമിൽ വെളിയിൽ ഉണ്ണി അക്ഷമയോടെ കാത്തിരുന്നു.
മാളവിക മുരളികൃഷ്ണൻ..
നേഴ്സിന്റെ വിളി വന്നതും. കസേരയിൽ ചാടി എഴുന്നേറ്റു ഉണ്ണി അവർക്ക് അരികിലേക്ക് ഓടി ചെന്നു.
നേഴ്‌സ് അവനെ നോക്കി ചിരിച്ചു.
പെൺക്കുട്ടിയാണ്.
അവന്റെ കണ്ണുകൾ നിറഞ്ഞു.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
നിറ മിഴിയാലേയവൻ കൈ കൂപ്പി ചുണ്ടോടു ചേർത്തു.
കുറച്ച് കഴിഞ്ഞു കുഞ്ഞിനെ കാണിക്കാം. നേഴ്സ് അവനെ നോക്കി പറഞ്ഞു.
ആഹ്. അവൻ തലയാട്ടി.
നേഴ്സ് ലേബർ റൂമിലേക്ക് തിരികെ പോയി.
ഭാനുവും രാമനും മൃദുവും അവനെ ചേർത്തു പിടിച്ചു.
സന്തോഷത്താൽ എല്ലാവരുടെ കണ്ണുകൾ നിറഞ്ഞു.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
വെള്ള തുണിയിൽ പൊതിഞ്ഞു കുഞ്ഞു മാലാഖയെ നേഴ്സ് ഉണ്ണിയുടെ കൈയിൽ വച്ചു കൊടുത്തു.
നിറ കണ്ണുകളോടെ അവനാ കുഞ്ഞിനെ നെഞ്ചോട് ചേർത്തു പിടിച്ചു. നെറുകിൽ ചുംബിച്ചു.
” അച്ഛന്റെ കുഞ്ഞാ… ” അവൻ ആദ്രമായ് കുഞ്ഞിനെ വിളിച്ചു.
എല്ലാവരും സന്തോഷത്തോടെ കുഞ്ഞിനെ നോക്കി.
കുഞ്ഞിന്റെ നെറുകിൽ എല്ലാവരും ചുംബിച്ചു. ഉണ്ണി കുഞ്ഞിനെ ഭാനുവിന്റെ കൈയിൽ വച്ചു കൊടുത്തു.
ഭാനു സന്തോഷത്തോടെ കുഞ്ഞിനെ വാങ്ങി നെഞ്ചോട് ചേർത്തു പിടിച്ചു.
അമ്മമ്മടെ.. കുഞ്ഞാ.. അവർ സന്തോഷത്തോടെ വിളിച്ചു. മൃദു കുഞ്ഞിന്റെ കുഞ്ഞി കവിളിൽ തൊട്ടു കൊണ്ട് നോക്കി. അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.
അല്പം സമയത്തിന് ശേഷം നേഴ്സ് വന്നു കുഞ്ഞിനെ വാങ്ങി തിരികെ കൊണ്ടു പോയി.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
മാളുവിനെ അരികിലായി ഭാനു കുഞ്ഞിനെ കിടത്തി.
മാളു കുഞ്ഞിനെ ചേർത്തു പിടിച്ചു. അവളുടെ ദേഹമാകെ തലോടി. ഉണ്ണി അവർക്ക് അരികിൽ വന്നിരുന്നു.
കുഞ്ഞാ.. അമ്മടെ കുഞ്ഞാ.. അവൾ സന്തോഷത്താൽ വിളിച്ചു. ഉണ്ണിയുടെ ചെറു വിരലിൽ കുഞ്ഞൻ പിടിച്ചു.
ഉണ്ണിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.
ഉണ്ണി പതിയെ കൈ ഇളക്കി കൊണ്ട് അവളെ നോക്കി ചിരിച്ചു.
അച്ഛടെ കുഞ്ഞാ.. അവൻ വിളിച്ചു. മാളു സന്തോഷത്താൽ നിറഞ്ഞ കണ്ണുകളോടെ ഉണ്ണിയെയും കുഞ്ഞിനെ നോക്കി.
ഉണ്ണി മാളുവിനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു. മാളു ഉണ്ണിയുടെ മറു കൈയിൽ മുറുകെ പിടിച്ചു കൊണ്ട് കണ്ണു ചിമ്മി കാണിച്ചു.
ഉണ്ണി മാളുവിന്റെ നെറുകിൽ ചുംബിച്ചു.
ആ കാഴ്ച കണ്ട് രാമന്റെയും ഭാനുവിന്റെ ഉള്ളം നിറഞ്ഞു. അവർ മനസറിഞ്ഞു പ്രാർത്ഥിച്ചു.
തുടരും.

by