രചന – ഭവ്യ ഭാസ്കരൻ
ഉണ്ണി തിരികെ എറണാകുളം പോയി. പിന്നീട് അങ്ങോട്ടു സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു.
ലീവ് കിട്ടുമ്പോൾ എല്ലാം ഉണ്ണി മാളുവിനെയും ഗൗരിയെയും കാണാൻ ഓടി എത്തും. ഉണ്ണിയുടെ മാളുവിന്റെ ലോകo തന്നെ ഗൗരിയായി മാറി.
വർഷങ്ങൾ മാറി മറിഞ്ഞു.
ഗൗരി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ അച്ചേ.. എന്ന് വിളിച്ചു നടക്കാൻ തുടങ്ങി. ഉണ്ണിയെ കണ്ടില്ലെങ്കിൽ വാശിയും കരച്ചിലും തുടങ്ങി. ഒടുവിൽ ഉണ്ണി അവിടുത്തെ ജോലി ഉപേക്ഷിച്ചു. നാട്ടിൽ തന്നെ ജോലിക്ക് കയറി.
ഉണ്ണി ജോലി കഴിഞ്ഞു വന്നാൽ പിന്നെ ഗൗരിയെയും എടുത്ത് നടക്കാൻ ഇറങ്ങും. കടയിൽ കൊണ്ട് പോയി അവൾ കാണിക്കുന്നതെല്ലാം വാങ്ങി കൊടുക്കും.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
അച്ചേ…,
ഗൗരി രണ്ടു കൈകളും ഉയർത്തി കൊണ്ടവനെ നോക്കി.
ഉണ്ണി അവളെ വാരി എടുത്തു.
എന്താ.. കുഞ്ഞാ…?
റ്റാറ്റാ… ദൂരക്ക് നോക്കി കൊണ്ട് അവൾ കൈ കാണിച്ചു.
റ്റാറ്റാ.. പോണോ അച്ഛന്റെ കുഞ്ഞന്..
മ്മ്. അവൾ തലയാട്ടി.
പോവാലോ… ഉണ്ണി ചിരിയോടെ പറഞ്ഞു.
അവൾ കൈ കൊട്ടി കൊണ്ട് ചിരിച്ചു. ഉണ്ണി അവളുടെ കവിളിൽ ചുംബിച്ചു.
മാളു… ഉണ്ണി അകത്തേക്ക് നോക്കി കൊണ്ട് വിളിച്ചു.
മാളു അകത്തു നിന്ന് പുറത്തേക്ക് വന്നു.
എന്താ ഉണ്ണിയേട്ടാ.. അവൾ ചെറു ചിരിയോടെ ചോദിച്ചു.
ഞാനും കുഞ്ഞനും പുറത്ത് പോയി വരാം.
ആഹ്.
ഉണ്ണി ഗൗരിയെ കൊണ്ട് റോട്ടിലേക്ക് നടന്നു.
അവർ പോവുന്നത് നോക്കി കൊണ്ട് മാളു നിന്നു.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
രണ്ടു കൈകളിലും മിട്ടായി പിടിച്ചു ചിരിക്കുന്ന ഗൗരിയോടെ ഓരോന്നും സംസാരിച്ചു വരുമ്പോഴാണ് അവർക്ക് നേരെ സ്മിത തന്റെ രണ്ടാമത്തെ കുഞ്ഞിനെ എടുത്ത് നടന്ന് വരുന്നത്.
ഉണ്ണിയുടെ അടുത്ത് എത്തിയതും അവൾ നിന്നും.
ഉണ്ണി അവളെ ശ്രെദ്ധിക്കാതെ മുന്നോട്ടു നടന്നു.
ഉണ്ണിയേട്ടാ.. അവൾ വിളിച്ചു.
അവളുടെ വിളിക്കേട്ട് ഉണ്ണി തിരിഞ്ഞു നോക്കി.
സ്മിത അവന് അടുത്തേക്ക് വന്നു.
മ്മ്.. ന്ത് വേണം. ഉണ്ണി ഗൗരവത്തോടെ ചോദിച്ചു.
ക്ഷമിക്കണം വിളിച്ചു ശീലിച്ചത് അതായി പോയി. അതാ ഉണ്ണിയേട്ടൻ എന്ന് വിളിച്ചത്. ക്ഷമ ചോദിക്കാൻ പോലും അർഹതയില്ലാത്ത തെറ്റാ ഞാൻ ചെയ്യ്തതു. പൊറുക്കണം. നിറ കണ്ണുകളോടെവൾ പറഞ്ഞു.
എനിക്ക് ഉണ്ണിയേട്ടനെ.. അത്രക്കും…. അവൾ പറഞ്ഞു നിർത്തി. പറ്റിപോയി.. ഉണ്ണിയേട്ടനെ വേദനിപ്പിക്കണം എന്ന് കരുതിയതല്ല. അവൾ ഇടറിയ ശബ്ദത്തോടെ പറഞ്ഞു.
സുഖണോ.. നിനക്ക്.. ഉണ്ണി അവളെ നോക്കി ഒരു ഭാവഭേദവും ഇല്ലാതെ ചോദിച്ചു. അവൾ അമ്പരപ്പോടെ അവനെ നോക്കി.
ആഹ്.. സുഖം. അവൾ പറഞ്ഞു.
രാകേഷ്..? അവൻ ചോദിച്ചു.
ഏട്ടന്റെ വീട്ടിലാ..
മ്മ്. ഇത് ചെറിയ ആൾ ആണോ..?
കുഞ്ഞിന്റെ കവിളിൽ തലോടി കൊണ്ടവൻ ചോദിച്ചു.
ആഹ്. എന്താ മോന്റെ പേര്..?
ആരവ്..
മ്മ്. കഴിഞ്ഞത് എല്ലാം മറന്നേക്ക്, എനിക്ക് നിന്നോട് ഇപ്പോ ദേഷ്യമൊന്നുമില്ല. രാകേഷിനും മക്കൾക്ക് ഒപ്പം സന്തോഷമായി ജീവിക്കണം.
മ്മ്. അവൾ നിറഞ്ഞ മനസോടെ അവനെ നോക്കി പുഞ്ചിരിയോടെ തലയാട്ടി.
ഗൗരി കൈയിലെ മിട്ടായി ആരവിന് നേരെ നീട്ടി.
ആരവ് ഉണ്ണിയെ നോക്കി.
വാങ്ങിച്ചോ.. ഉണ്ണി അവനെ നോക്കി കൊണ്ട് പറഞ്ഞു
അവൻ അമ്മയെ നോക്കി.
വാങ്ങിച്ചോ.. സ്മിത പറഞ്ഞു.
ആരവ്.. ചിരിച്ചു കൊണ്ട് ഗൗരിയുടെ കൈയിൽ നിന്നും മിട്ടായി വാങ്ങി.
മോള് ഉണ്ണിയേട്ടനെ പോലെ തന്നെയാ.. സ്മിത ഗൗരിയെ നോക്കി കൊണ്ട് പറഞ്ഞു.
ഉണ്ണി അവളെ നോക്കി ചിരിച്ചു.
അമ്മയോട് ഞാൻ അന്വേഷിച്ചു എന്ന് പറയണം. ഉണ്ണി സ്മിതയെ നോക്കി പറഞ്ഞു.
ആഹ്. അമ്മക്ക് ഒരുപാട് സന്തോഷമാവും.
മാളു…? സ്മിത ചോദിച്ചു.
സുഖമായിരിക്കുന്നു. ഉണ്ണി പറഞ്ഞു.
സ്മിത പുഞ്ചിരിയോടെ അവനെ നോക്കി.
ശെരിട്ടോ..
ആഹ്.
ഉണ്ണി മുന്നോട്ടു നടന്നു.
സ്മിതക്ക് വല്ലാത്ത ഒരാശ്വാസം തോന്നി. മനസ്സിൽ ഇത്ര വർഷം കൊണ്ട് നടന്ന വേദന അലിഞ്ഞു ഇല്ലാതായപോലെ തോന്നിയവൾക്ക്. അവൾ നിറഞ്ഞ മനസോടെ മുന്നോട്ടു നടന്നു.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
മാസങ്ങളും വർഷങ്ങളും പിന്നെയും മാറി മറഞ്ഞു.
ഇതിനിടയിൽ കേശവൻ ഹൃദയഘാതത്തെ തുടർന്ന് മരിച്ചു. അതോടെ ഭാരതി ആകെ തളർന്നു. വീട്ടു ഭരണം മൈഥിലിയുടെ കൈയിലായി. കൃഷ്ണനെ മൈഥിലിയുടെ വരുത്തിയിലാക്കി മില്ലിന്റെ എല്ലാ ചുമതലകളും കൃഷ്ണനെ കൊണ്ട് ഏറ്റെടുപ്പിച്ചു.
മാളു രണ്ടു കുട്ടികൾക്ക് കൂടി ജന്മം നൽകി.
മാളുവിനെ കൊണ്ട് മൈഥിലി ഓരോ ഓരോ ജോലികൾ ചെയ്യിപ്പിക്കാൻ തുടങ്ങി. ഒരു വഴക്ക് ഉണ്ടാവേണ്ട എന്ന് കരുതി മാളു മൗനം പാലിച്ചു.
കൊണ്ടു വരുന്ന സാധങ്ങൾക്ക് ഭക്ഷണത്തിനും ഒക്കെ മൈഥിലി കണക്ക് പറയാൻ തുടങ്ങി.
മാളു ഒന്നും ഉണ്ണിയെ അറിയിച്ചില്ല. ഉണ്ണി ജോലി കഴിഞ്ഞു വരുമ്പോൾ അവൾ സന്തോഷവതിയായി ഇരിക്കാൻ ശ്രെമിക്കും. ഉണ്ണി വീട്ടിൽ ഉള്ളപ്പോൾ മൈഥിലി നല്ലവൾ ചമയും.
മാളുവിന് പോകെ പോകെ ആ വീട്ടിൽ ഒരു വീട്ടു വേലകാരിയുടെ സ്ഥാനമാത്രമായി. ഒരു നേരത്തെ ആഹാരത്തിന് പോലും മൈഥിലി വരുന്ന വരെ കാത്തിരിക്കേണ്ട അവസ്ഥയായി.
എല്ലാം സഹിച്ചു ക്ഷമിച്ചും അവൾ അവിടെ നിന്ന് പോന്നു.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
ഏട്ടത്തി.. ചോറ് ഇല്ലേ..? മാളു കലത്തിൽ നോക്കി കൊണ്ട് ചോദിച്ചു.
ആ.. ചോറ് തീർന്നു.. ഒഴുക്കൻ മട്ടിൽ മൈഥിലി പറഞ്ഞു.
അരി കുറച്ച് അധികം ഇടമായിരുന്നു, കുട്ടികൾ ഒന്നും കഴിച്ചിട്ടില്ല. മാളു മൈഥിലി നോക്കി കൊണ്ട് പറഞ്ഞു.
ഒരു നേരം കഴിച്ചില്ല എന്ന് വച്ചു ഒന്നും സംഭവിക്കില്ല. മൈഥിലി പുച്ഛത്തോടെ പറഞ്ഞു.
നിങ്ങൾ എന്താ ഇങ്ങനെ സംസാരിക്കുന്നെ കുട്ടികൾക്ക് ചോറ് കൊടുക്കണം. മാളു ദേഷ്യത്തോടെ പറഞ്ഞു.
അവൾ കലം കൈയിൽ എടുത്തു, മൈഥിലി കലത്തിൽ പിടിച്ചു.
എന്താ ഈ കാട്ടുന്നെ.. വിട്. മാളു മൈഥിലി നോക്കി പറഞ്ഞു.
ഇന്ന് ഇനി ചോറ് വക്കണ്ട. മൈഥിലി കോപത്തോടെ പറഞ്ഞു.
അത് നിങ്ങൾ ആണോ തീരുമാനിക്കുന്നെ..? മാളുവിന് ദേഷ്യം വരാൻ തുടങ്ങി.
അതെ ഞാൻ തന്നെ.. മൈഥിലി ദേഷ്യത്തോടെ പറഞ്ഞു.
എന്റെ ഉണ്ണിയേട്ടനും.. ഇവിടെക്ക് ഉള്ള സാധനങ്ങൾ കൊണ്ടു വരുന്നുണ്ട്. നിങ്ങൾ അങ്ങോട്ട് മാറി നിൽക്ക്.. മൈഥിലിയുടെ കൈയിൽ നിന്നും കലം വാങ്ങി കൊണ്ട് മാളു പറഞ്ഞു.
ഡീ… മൈഥിലി വിളിച്ചു.
എന്താ.. ഇവിടെ… ഭാരതി അങ്ങോട്ട് വന്ന് കൊണ്ട് ദേഷ്യത്തോടെ ചോദിച്ചു.
അമ്മേ.. ഏട്ടത്തി അവർക്ക് മാത്രം ഉള്ള ഭക്ഷണം ഉണ്ടാക്കി. കുട്ടികൾ ഇതുവരെ ഒന്നും കഴിച്ചിട്ടില്ല. ദേഷ്യവും സങ്കടവും കലർന്ന സ്വരത്തിൽ മാളു പറഞ്ഞു.
എന്താ.. മൈഥിലി.. ഇതൊക്കെ ഭാരതി ചോദിച്ചു.
അത് അമ്മേ..? വച്ചത് തികഞ്ഞില്ല. മൈഥിലി ഭാരതിയെ നോക്കി കൊണ്ട് പറഞ്ഞു.
മാളു.. പെട്ടെന്ന് എന്തെങ്കിലും ഉണ്ടാക്കി കുട്ടികൾക്ക് കഴിക്കാൻ കൊടുക്ക്. ഭാരതി മാളുവിനെ നോക്കി കൊണ്ട് പറഞ്ഞു.
മാളു കലം കഴുകി അടുപ്പത്ത് വെള്ളം വച്ചു. മൈഥിലി ദേഷ്യത്തോടെ പുറത്തേക്ക് ഇറങ്ങി പോയി.
മാളു.. ഉണ്ണി വന്നാൽ എന്റെ അടുത്ത് വരാൻ പറയണം.
ആഹ്. മാളു തലയാട്ടി.
ഭാരതി റൂമിലേക്ക് പോയി.
മാളു അരി കഴുകി കലത്തിലേക്ക് ഇട്ടു. ഗൗരി വന്നു മാളുവിന്റെ സാരി തുമ്പിൽ പിടിച്ചു.
അമ്മേ..
മാളു പാത്രം മേശയിൽ വച്ചു ഗൗരിക്ക് മുന്നിൽ മുട്ട് കുത്തി ഇരുന്നു.
കുഞ്ഞാ.. കുറച്ചു കഴിഞ്ഞു അമ്മ ചോറ് തരാട്ടോ..?
മ്മ്. ഗൗരി തലയാട്ടി.
അമ്മേ.. വെ..ള്ളം. മാളു എഴുന്നേറ്റു ചൂട് വെള്ളം എടുത്ത് ആറ്റി ഗൗരിക്ക് കുടിക്കാൻ കൊടുത്തു.
കുഞ്ഞാ.. വാവകളുടെ അടുത്ത് പോയി തന്നെ ഇരിക്കണട്ടോ.. അവർ എങ്ങോട്ടും പോവാതെ നോക്കണം.
മ്മ്. ഗൗരി തലയാട്ടി. അവൾ അടുക്കളയിൽ നിന്നും പോയി.
മാളു മേശയിൽ ചാരി നിന്നു. രാവിലെ മുതൽ തുടങ്ങിയ പണിയാണ്. വിശന്നിട്ടു കണ്ണു കാണുന്നില്ല. എന്നാലും അവർക്ക് എങ്ങനെ കഴിഞ്ഞു ഇതിന്. അവൾ നെടുവീർപ്പു ഇട്ടു.
തന്റെ പിറകെ നടന്ന് ചോറ് വാരി തരുന്ന അച്ഛന്റെ മുഖം മനസ്സിൽ തെളിഞ്ഞതും അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.
തന്റെ ഇഷ്ടത്തിന് നടത്തിയ വിവാഹമാണ്. അച്ഛനും അമ്മയും അറിഞ്ഞാൽ ഒരുപാട് വിഷമിക്കും,ഞാൻ കാരണം ഒരുപാട് അനുഭവിച്ചു കഴിഞ്ഞുവർ ഇനിയും വയ്യ.
അവളുടെ മിഴികൾ സഞ്ജലമായി.
ഇനിയും വയ്യ. ഞാൻ ഒറ്റയ്ക്ക് അല്ല എല്ലാം സഹിക്കാൻ. മക്കളെ അവരെ കുറിച്ചും ഇപ്പോ ചിന്തിക്കണം. എല്ലാം ഉണ്ണിയേട്ടനോട് പറയണം.
അവൾ എല്ലാം ഉണ്ണിയോട് തുറന്നു പറയാൻ തന്നെയവൾ തീരുമാനിച്ചു.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
ഉണ്ണിയേട്ടാ.. നമ്മുക്ക് ഇവിടുന്ന് മാറാം..? എനിക്ക് ഇനിയും വയ്യ.
മാളു നീ എന്തൊക്കെയാ.. ഈ പറയുന്നേ..? ഉണ്ണി ഗൗരവത്തോടെ ചോദിച്ചു.
ഒരു ചെറിയ വീടു നോക്കിയാൽ മതി. എനിക്ക് ഇവിടെ മടത്തു ഉണ്ണിയേട്ടാ.. കുട്ടികൾക്ക് നേരത്തിന് ചോറ് കൊടുക്കാൻ പോലും പറ്റുന്നില്ല. മാളു അവനെ നോക്കി കൊണ്ട് പറഞ്ഞു.
പെട്ടെന്ന് മാറാന്ന് പറയുമ്പോൾ.. അവൻ ആലോചനയോടെ ഇരുന്നു.
തുടരും

by