രചന – അശ്വതി അച്ചൂസ്
അവൻ നിച്ചുവിനെ കുളിപ്പിച്ചു കയറ്റി.
” മോള് ഇവിടെ ഇരിക്കു. ഇനി അമ്മയെ കുളിപ്പിക്കട്ടെ ”
അവൾ ഒന്ന് ഞെട്ടി
“ഏയ് ഹരിയേട്ടാ വേണ്ട. എനിക്ക് തണുപ്പ് പറ്റില്ല ഞാൻ രാവിലെ വെള്ളം ചൂടാക്കി കുളിച്ചതാണ്.”
പക്ഷെ ഹരി അത് കേട്ടതെ ഇല്ല. അവൻ കൈ നീട്ടി അവളെ വലിച്ചിട്ടു കഴിഞ്ഞിരുന്നു.
തണുപ്പ് അടിച്ചപ്പോൾ അവളിൽ നിന്ന് ഒരു നിശ്വാസം ഉതിർന്നു വീണു. അത്രയ്ക്ക് തണുപ്പായിരുന്നു അതിന്. അവളെ വിറയ്ക്കാൻ തുടങ്ങി. ശബ്ദവും അത് പോലെ വിറച്ചിരുന്നു.
“ഹരിയേട്ടാ. എനിക്ക് നീന്താൻ അറിയില്ല ”
അവൻ അവളെ തന്നോട് ചുറ്റി പിടിച്ചു.
“പേടിക്കണ്ട എനിക്ക് നന്നായി നീന്താൻ അറിയാം ”
അവൻ അവളെ നോക്കി നിന്നു. അവളുടെ വിറയ്ക്കുന്ന ചുണ്ടുകളിൽ അവന് ഉമ്മ വെയ്ക്കണം എന്നുണ്ടായിരുന്നു.പക്ഷെ ദിയ അവനെ തള്ളി മാറ്റി പടികളിലേക്ക് കയറി ഇരുന്നു. നിച്ചു അത് കണ്ടു ഉറക്കെ ചിരിച്ചു.
“ഒരു അച്ഛനും മോളും ചിരിക്കണ്ട വെച്ചിട്ടുണ്ട് ഞാൻ.”
അവൾ തോർത്ത് എടുത്ത് മുടിയിലെ വെള്ളം ഒപ്പി. ഹരി അവളെ നോക്കി നിന്നു. നനഞൊട്ടിയ വസ്ത്രത്തോടെ ഇരിക്കുന്ന ദിയ അവന്റെ സിരകളെ ചൂട് പിടിപ്പിച്ചിരുന്നു.
“ഹരിയേട്ടാ തണുപ്പ് അടിക്കാതെ വരുന്നുണ്ടോ. ഇന്ന് കല്യാണം ആണെന്ന് ഓർമ്മ വേണം. നമ്മൾ ടൂർ വന്നത് ഒന്നും അല്ല.”
“ഞാൻ വിളിച്ചതല്ലേ നിന്നെ നീ വരാതെ അല്ലെ ”
“ദേ ഞാൻ പോണ്. മുറി ഈ ഗസ്റ്റ് റൂമിൽ ആയത് നന്നായി അത്രേ ആളല്ലേ ഈ നനഞ്ഞത് കാണൂ ”
“ആ നിക്ക്. ഞാനും വരുന്നു. ”
അവൻ വേഗം കുളിച്ചു കയറി. താൻ ഇട്ടിരുന്ന ഷർട്ട് എടുത്ത് അവളെ പുതപ്പിച്ചു.
“അങ്ങനെ ഇപ്പൊ ആരും നിന്നെ കാണണ്ട ”
“ഉം ”
അവൾ ചോദ്യഭാവത്തിൽ നോക്കി
“എനിക്ക് ഉള്ളത് ഒന്നും വേറെ ഒരുത്തനും കാണണ്ട എന്ന് ”
“ചെ ഇയാളെക്കൊണ്ട് തോറ്റു ഞാൻ ”
അവർ ചെല്ലുമ്പോൾ ആരും ഉണ്ടായിരുന്നില്ല. അവൾ വേഗം ഓടി മുറിയിൽ എത്തി. നനഞ്ഞ വസ്ത്രം മാറി കല്യാണ സാരി ഒന്ന് ചുറ്റി വെചു.
“നിച്ചു വാ ഡ്രസ്സ് ഇടാം ”
“ആ അമ്മേ. അമ്മ എന്താ ഇങ്ങനെ സാരി ഉടുത്തെ ”
“അത് ഉടുത്തു കഴിഞ്ഞില്ല നിച്ചു. നിന്നെ ഒരിക്കീട്ട് ഉടുക്കാം എന്ന് കരുതി ”
“ആ ”
“മോള് താഴെ അമ്മമ്മയുടെ അടുത്ത് പോയി ഇരിക്കണം കേട്ടല്ലോ. വേറെ എങ്ങും പോകരുത് ”
“ഇല്ല ”
“നല്ല കുട്ടി. ഡ്രസ്സ് ഇഷ്ടായോ മോൾക്ക് ”
“ഉം ”
അവൾ ഒരു പർപ്പിൾ കളർ ഉടുപ്പ് ആണ് ഇട്ടത്. അതിൽ അവൾ സുന്ദരിയായിരുന്നു.
“അമ്മ വേഗം വരാം മോള് താഴെ ഇരുന്നോ ”
“ഉം ”
അവൾ പോയപ്പോൾ ദിയ വാതിൽ കുറ്റിയിട്ടു. “ഹരിയേട്ടൻ ഡ്രസ് മാറുന്നില്ലേ ”
“ഉം… മാറാം ”
“എന്താ ഒരു ചിരി”
“ഒന്നൂല്ല ”
അവൾ സാരി ഉടുത്ത് നോക്കാൻ പക്ഷെ കണ്ണാടി ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത് മുഖം നോക്കാൻ മാത്രമേ പറ്റുമായിരുന്നുള്ളു. എന്തോ സാരി ചുറ്റിയതിൽ ഒരു പന്തികേട്.
“എന്തേലും കുഴപ്പം ഉണ്ടോ ഹരിയേട്ടാ ”
“നോക്കട്ടെ ”
അത്രയും നേരം അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു ഹരി.
“ആദ്യം തന്നെ ഉണ്ടല്ലോ ഇത് ഒരല്പം താഴ്ത്തി ഉടുക്ക് ദിയ ഇന്നലെ ഭംഗിയുണ്ടാകു ”
“ഞാൻ ഇങ്ങനെ ആണ് ഉണ്ടുക്കാറ് ”
“അത് കാണാനും ഉണ്ട് ”
അവൻ എഴുനേറ്റ് വന്ന് സാരിയടക്കം പാവാട ഒന്നിച്ച് അല്പം ഇറക്കി വെച്ചു. അവന്റെ സ്പർശം അവളിൽ മിന്നൽ പോലെ കടന്നു പോയി. ആദ്യമായാണ് താൻ അല്ലാതെ മറ്റൊരാൾ തന്നെ തൊടുന്നത്. അവൾക്ക് ഹരിയെ നോക്കണം എന്നുണ്ടായിരുന്നു പക്ഷെ ധൈര്യം വന്നില്ല.
“നീ വൺ സൈഡ് ഇട്ടാൽ മതി ട്ടൊ ”
“ഉം ”
അവൻ മാറി കട്ടിലിൽ ഇരുന്നു. സാരി തലപ്പ് ഇട്ട് ഫ്ലീറ്റ് എടുക്കുമ്പോൾ ആണ് താഴെ ഭാഗം കാണാൻ ഒരു നിവർത്തിയും ഇല്ല. അവൾ ഹരിയെ നോക്കി.
“ഞാൻ സഹായിക്കാം ”
അവൾ വേണ്ട എന്ന് പറഞ്ഞില്ല. ഹരി താഴെ ഇരുന്നു ഫ്ലീറ്റ് കറക്റ്റ് ചെയ്തു പിൻ കുത്തി. എന്ത് കൊണ്ടോ നനഞ്ഞ് ഒട്ടിയ ദിയയെ ഓർമ്മ വന്നു. അവളുടെ വിറ കൊണ്ട ചുണ്ടുകൾ ഓർമ്മ വന്നു. അവളുടെ അണിവയറിലെ നനുത്ത രോമ്മങ്ങൾ അവനിൽ ഒരു വേലിയേറ്റം സൃഷ്ടിച്ചു. വർദ്ധിച്ച ആവേശത്തോടെ ഹരി അവളുടെ വയറിൽ ഉമ്മ വെച്ചു. ദിയ പിടഞ്ഞു പോയി. ഒരു സീൽക്കാരം അവളിൽ ഉയർന്നു. ഹരി എഴുന്നേറ്റു. അവളുടെ മുഖം കൈകളിൽ എടുത്തു. എത്ര നാൾ… എത്ര നാൾ എന്നെ കൊതിപ്പിച്ച മുഖമാണിത്. ഈ കണ്ണുകൾ… ഞാൻ എന്നും കണികണ്ടുണരാൻ ആഗ്രഹിച്ച കണ്ണുകൾ.
ചുമ്പിക്കാൻ ആഗ്രഹിച്ച വയലറ്റ് നിറമുള്ള ചുണ്ടുകൾ… ഒരു നിമിഷം ഹരി ആ ചുണ്ടുകൾ കവർന്നെടുത്തു. അവന്റെ ചുണ്ടുകൾ അവളിൽ ഒഴുകിയിറങ്ങി. കഴുത്തിലേക്കും അവിടെ നിന്ന് മാറിലേക്കും മാറിയപ്പോൾ ദിയ അറിയാതെ അവനെ പുണർന്നു കഴിഞ്ഞിരുന്നു. പക്ഷെ
“അമ്മേ ”
ആ ഒരൊറ്റ വിളിയിൽ അവർ അകന്നു മാറി.
ദിയ അവനെ നോക്കാതെ വാതിൽ തുറന്നു.
“എന്താ നിച്ചു.”
“അമ്മയ്ക്ക് മുല്ലപ്പൂ ”
അവളുടെ കൈകളിൽ നിറയെ മുല്ലപ്പൂക്കൾ ഉണ്ടായിരുന്നു
“ആ താങ്ക് യു നിച്ചുട്ടാ ”
“അമ്മ പൂ വെച്ച് വേഗം വാ ”
“വേഗം വരാം ”
അവൾ വാതിൽ അടച്ചു. എങ്ങനെ ഹരിയുടെ മുഖത്ത് നോക്കും എന്ന് അവൾക്ക് ചമ്മൽ തോന്നി. പക്ഷെ പിൻ തിരിഞ്ഞതും തൊട്ടു പിന്നിൽ നിന്നിരുന്ന ഹരിയെ തട്ടി നിന്നു. അറിയാതെ കണ്ണുകളിലേക്ക് നോക്കി നിന്നു. അവളുടെ കൈയിലെ മുല്ലപൂക്കൾ അവൻ വാങ്ങി മേശപ്പുറത്ത് വെച്ചു. അവളെ നെഞ്ചോടു ചേർത്തു.
“ഹരിയേട്ടാ ”
“ഉം ”
“കല്യാണത്തിന് പോകുന്നില്ലേ ”
“പോണോ ”
“പിന്നെ പോകാതെ ”
“എന്നാ പോകാം ”
അവൻ അവളിൽ നിന്ന് മാറി. ദിയ സാരി
ശരിക്ക് ഉടുത്തു. കണ്ണെഴുതി പൊട്ടു തൊട്ടു.
“നില്ല് നില്ല്… സിന്ദൂരം ഞാൻ തൊട്ട് തരാം ”
അവൾ സിന്ദൂരം ചെപ്പ് തുറന്ന് കൊടുത്തു.
അവൻ പതിയെ ഒരു പാട്ട് മൂളി.
“ഏത് പാട്ടാ ഹരിയേട്ടാ ”
“കേക്കണോ ”
“ഉം ”
“എന്‍റെ സിന്ദൂരരേഖയിലെങ്ങോ
ഒരു ജീവന്‍റെ സ്നേഹവിലാപം
പിടയുന്ന മായാവേണുവില്‍
പ്രിയസന്ധ്യ കേഴും നൊമ്പരം
ദൂരെ ദൂരേ… ”
അവന്റെ പാട്ട് കേട്ട് ദിയ ഓർമ്മകൾ ഒന്ന് പിറകോട്ടു ഓടിച്ചു. എന്നായിരുന്നു ആദ്യമായ് ഹരിയേട്ടൻ പാടിയത്
*****
അന്ന് എന്തോ ഈ ദിവസം തന്നോടൊപ്പം എന്ന് പറഞ്ഞാണ് വന്നത്
“അച്ഛന്റെ സമ്മതം ഞാൻ വാങ്ങിയിട്ടുണ്ട് ”
“എങ്ങോട്ടാ ഹരിയേട്ടാ ”
‘ചുമ്മാ കറങ്ങാം ”
“ശരിക്കും ”
“ഉം…. ആദ്യം ഒരു സിനിമക്ക് പോയാലോ ”
“ഉം ”
സിനിമ കണ്ടു ഇറങ്ങി കടൽ കാണാൻ പോയി.
അവൾ അവന്റെ തോളിൽ തല ചായ്ച്ചു ഇരുന്നു.
“ദിയ ”
“ഉം ”
“ഈ ദിവസം അവസാനിക്കണ്ട അല്ലെ…. നമുക്ക് ഇങ്ങനെ ഇരിക്കാം ”
അവൾ അവനെ ഒന്ന് നോക്കി
“ഉം ”
“ഒന്നൂല്ല ”
“നീ മഴ വരുന്ന കണ്ടിട്ടുണ്ടോ മോളെ ”
“മഴയോ ”
“ദേ നോക്ക് ആ കടലിൽ പെയ്യുന്ന മഴ ഇപ്പൊ എത്തും ഇങ്ങോട്ട് ”
അവളും നോക്കി. ശരിയാണ് മഴ പെയ്യുന്നുണ്ട്. ശബ്ദം അടുത്ത് വരുന്നു. കടപ്പുറത്തു ഇരുന്ന ഒരു വിധം ആളൊക്കെ എഴുന്നേറ്റ് ഓടി.
ദിയക്ക് പെട്ടന്ന് ബോധം വന്നു
“അയോ ഹരിയേട്ടാ മഴ ”
“ഇവിടെ ഇരിക്കാടോ ”
“വേണ്ട ഹരിയേട്ടാ എനിക്ക് പനി വരും പിന്നെ തണുപ്പ് എനിക്ക് പറ്റില്ല ”
“സാരമില്ല ഇന്ന് ഒരു വട്ടം എന്നോടൊപ്പം മഴ നനയാം . പിന്നെ മഴ വരുമ്പോൾ ഒക്കെ ഓർക്കാലോ ”
“എന്ത് ”
“മഴ നനയാൻ ഇഷ്ടമാണ്
നീ കൂടെയുണ്ടെങ്കിൽ ” എന്ന്
അതിന് മറുപടി നൽകും മുന്നേ മഴ അവരെ മൂടി കഴിഞ്ഞിരുന്നു.
വേറെ ഡ്രസ്സ് വാങ്ങി ഹോട്ടലിലേക്ക് പോകുമ്പോൾ അവൾ വിറക്കുന്നുണ്ടായിരുന്നു.
ദിയ വസ്ത്രം മാറി വരും വരെ അവൻ കാത്തിരുന്നു. ഒന്ന് കെട്ടിപ്പിടിക്കാൻ ആദ്യമായ് അവൻ ആഗ്രഹിച്ചത് അപ്പോൾ ആയിരുന്നു. വയലറ്റ് നിറമുള്ള ചുണ്ടുകൾ ആദ്യമായ് കൊതിപ്പിച്ചതും അന്നായിരുന്നു.
അവൻ ആ ചുണ്ടുകളിൽ വിരലോടിച്ചു.
അവൻ പതിയെ മൂളി
“ഹരിയേട്ടൻ പാടോ ”
“ചെറുതായിട്ട്. കേക്കണോ ”
“ഉം ”
“മൗനം സ്വരമായ് എൻ പൊൻ വീണയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ്
മുരളികയൂതി ദൂരെ ആ……
ഉം…ഉം..ഉം….”
“ഈ കഴുത്തിൽ ഒരു താലി കെട്ടാതെ തൊട്ട് ആശുദ്ധമാക്കില്ല ഞാൻ ”
******
“എന്താ ഇത്ര ആലോചന ”
“ഹരിയേട്ടൻ പാട്ട് പാടിയത് ഓർക്കുവായിരുന്നു. എത്ര നാളായി കേട്ടിട്ട് ”
“പാടിയിട്ടും ”
അവൻ കൂട്ടിച്ചേർത്തു.
“നാലു വർഷം…. നാലു വർഷം കണ്ണടച്ചാലും തുറന്നാലും നീ മാത്രേ മുന്നിൽ ഉണ്ടായിരുന്നുള്ളു.”
അവൻ അവളെ ചേർത്തു നെറ്റിയിൽ ഉമ്മ വെച്ചു
“നിച്ചുനെ കുറിച്ച് എന്താ അറിയണ്ടേ നിനക്ക് ”
“എനിക്കൊന്നും അറിയണ്ട ഞാൻ ചോദിക്കാനും വരുന്നില്ല ”
ഈശ്വരാ ഇനിയും ഈ കാണിച്ച സ്നേഹം പറ്റിക്കാൻ ആയിരുന്നു എന്ന് എങ്ങാനും പറഞ്ഞാൽ പിന്നെ ഞാൻ ചത്താൽ മതി
“എന്തെ മുഖം വാടി ”
“ഒന്നൂല്ല ”
“കണ്ണ് നിറഞ്ഞതോ ”
“ഏയ് ”
“ദിയ… അന്നും ഇന്നും ഈ ഹരിനാരായണൻ ഒരാളെ സ്നേഹിച്ചിട്ടുള്ളു അതെന്റെ ദിയയെ ആണ്… ഈ കൃഷ്ണ ദിയയെ ”
അവൾ നനഞ്ഞ മിഴികൾ ഉയർത്തി അവനെ നോക്കി.
“നിച്ചു എന്റെ മകൾ അല്ല ദിയ ”
“എനിക്കറിയാം ഹരിയേട്ടാ പക്ഷെ അത് സമ്മതിക്കാത്ത വിഷമം മാത്രേ ഉണ്ടായിരുന്നുള്ളു ”
“ഉം നിച്ചു ആരാണ് എന്ന് അറിയണ്ടേ നിനക്ക് ”
“വേണ്ട…. ഹരിയേട്ടന്റെ അല്ല എന്ന് കേൾക്കണം. അത് മാത്രമേ ആഗ്രഹിച്ചിട്ടുള്ളു. അവൾ ആരായാലും എനിക്ക് കുഴപ്പം ഇല്ല ഹരിയേട്ടാ ”
“പക്ഷെ നീ അതറിയണം. എന്നിട്ടേ നിന്നെ ഞാൻ സ്വന്തമാക്കൂ ”
“എപ്പോ പറയണം എന്ന് തോന്നുന്നോ അപ്പൊ പറഞ്ഞോ. ഇനി പറഞ്ഞില്ല എങ്കിലും എനിക്ക് കുഴപ്പം ഇല്ല ”
“ഞാൻ കോയമ്പത്തൂർ പോയി വന്നിട്ട് പറയാം ”
“ഉം ”
“ഹാപ്പി ആയോ ”
അവൾ അവനോട് ചേർന്ന് നിന്നു. ഇപ്പോൾ അവളുടെ പ്രണയം അവൾക്കരികിൽ തന്നെ ഉണ്ട്… ഈശ്വരാ ഇനി ഒരിക്കൽ കൂടെ നഷ്ടപ്പെടുത്തല്ലേ.

by