18/04/2026

സിന്ദൂരം : ഭാഗം 14

രചന – ഭവ്യ ഭാസ്കരൻ

അല്പ സമയത്തിന് ശേഷം ഡോക്ടർ മാധവി പുറത്തേക്കു വന്നു.

ഡോക്ടർ.. എന്റെ കുഞ്ഞിന് ഇപ്പോ എങ്ങനെ ഉണ്ട്..? അവൻ വേവലാതിയോടെ ചോദിച്ചു.

സോറി.. മുരളി കൃഷ്ണൻ ഞങ്ങൾ പരമാവധി ശ്രെമിച്ചു. ആ കുഞ്ഞിനെ നിങ്ങൾക്ക് വിധിച്ചിട്ടില്ല. വിഷമത്തോടെവർ പറഞ്ഞു.

നോ… ഉണ്ണി അലറി. കരച്ചിലോടെ അവൻ നിലത്തേക്ക് ഊർന്നു ഇരുന്നു.

മാളു ബോധം മറഞ്ഞു വീഴാൻ തുടങ്ങും മുന്നേ കൃഷ്ണൻ അവളെ താങ്ങി നിർത്തി.

മാളുവിനെ ക്യാഷുവാലിറ്റിയിലേക്ക് മാറ്റി.

കൃഷ്ണൻ ഉണ്ണിയെ പിടിച്ചു എഴുന്നേൽപ്പിച്ചു കസേരയിൽ കൊണ്ടു ചെന്ന് ഇരുത്തി.

ഉണ്ണി മരവിച്ച മനസുമായി കസേരയിൽ തന്നെ ഇരുന്നു.

അവൻ പതിയെ നെഞ്ചിൽ കൈ വച്ചു. ഇത്ര നേരം നെഞ്ചിൽ ഉണ്ടായിരുന്ന ചൂട് ഇപ്പോ ഇല്ല. അവന്റെ നെഞ്ചു നീറി പുകഞ്ഞു.

ഇത്ര നേരം എന്റെ നെഞ്ചിൽ കിടന്നിരുന്ന എന്റെ മോള്..

ഗൗരി മോളെ.. അവൻ മുഖം പൊത്തി കരഞ്ഞു.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

തെക്കേ തൊടിയിൽ എരിയുന്ന ചിതയിലേക്കവൾ നിർവികാരതയോടെ നോക്കി നിന്നു.

മോളെ.. ഭാനു അവളെ ചേർത്ത് പിടിച്ചു.

അവരിൽ നിന്നും അകന്ന് മാറി കൊണ്ടവൾ കട്ടിലിൽ പോയി ഇരുന്നു.

“എന്താ എല്ലാവരും ഇവിടെ.. എനിക്ക് ഒന്ന് കിടക്കണം.

അമ്മേ.. ഉണ്ണിയേട്ടൻ കുഞ്ഞനേ കൊണ്ട് വന്നാൽ എന്നെ വിളിക്കണേ..?

അവൾ ഭാനുവിനെ നോക്കി കൊണ്ട് പറഞ്ഞു കട്ടിലിൽ കിടന്നു. ”

ഭാനുവും മൃദുവും വാ പൊത്തി കരഞ്ഞു. ഭാരതി കരച്ചിലോടെ റൂമിൽ നിന്നും ഇറങ്ങി പോയി.

എല്ലാവരും സഹതാപത്തോടെ അവളെ നോക്കി.
അവളുടെ അവസ്ഥ കണ്ട് ചിലരുടെ കണ്ണുകൾ നിറഞ്ഞു.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ഉണ്ണിയേട്ടാ.. എന്റെ മോള് എവിടെ..?

ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞു.

എന്താ ഉണ്ണിയേട്ടാ മിണ്ടാത്തെ.. മോൾക്ക് മരുന്ന് കൊടുക്കാൻ ഉള്ളതാ.. അവൾ വേവലാതിയോടെ പറഞ്ഞു.

മോള് എവിടെ അമ്മയുടെ കൈയിൽ ആണോ.. ചോദിച്ചു കൊണ്ട് റൂമിന് പുറത്തേക്കു ഇറങ്ങി.

മാളൂ.. ഉണ്ണി ദയനീയമായി അവളെ വിളിച്ചു.

അതൊന്നും കേൾക്കാതെ അവൾ മുന്നോട്ടു നടന്നു.

അവനും അവൾക്കു പുറകെ നടന്നു. ഹാളിൽ ഇരിക്കുന്ന എല്ലാവരുടെ അടുത്തേക്കവൾ ചെന്നു.

അമ്മേ.. അവളുടെ വിളികേട്ട് ഭാനു മുഖമുയർത്തി അവളെ നോക്കി.

കുഞ്ഞൻ എവിടെ.. മരുന്ന് കൊടുക്കേണ്ട സമയം കഴിഞ്ഞു. അവളെവിടെ..? മാളു ചുറ്റും നോക്കി കൊണ്ട് ചോദിച്ചു.

നിസ്സഹായതയോടെ എല്ലാവരും അവളെ നോക്കി.

മാളൂ.. ഉണ്ണി അവളെ വന്നു പിടിച്ചു.

വാ.. അവളെ വിളിച്ചു.

ഉണ്ണിയേട്ടാ.. എന്റെ മോള് എവിടെ.. മാളൂ ദേഷ്യത്തോടെ ചോദിച്ചു.

മാളൂ.. വാ നമ്മുക്ക് റൂമിലേക്ക് പോവാം. അവളെ പിടിച്ചു കൊണ്ടവൻ പറഞ്ഞു.

മാളൂ അവനിൽ നിന്നും കുതറി മാറി.

ഞാൻ എങ്ങോട്ടു ഇല്ല. എന്റെ കുഞ്ഞ് എവിടെ..?

അമ്മടെ കുട്ടി വാ. ഭാനു അവളെ സ്നേഹത്തോടെ വിളിച്ചു.

എന്റെ മോളെ ചോദിക്കുമ്പോൾ നിങ്ങൾ എന്നെ എങ്ങോട്ടാ കൊണ്ട് പോവുന്നെ..? ദേഷ്യം കലർന്ന സ്വരത്തിലവൾ ചോദിച്ചു.

കേശവനും രാമനും നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടവളെ നോക്കി.

ചേച്ചി.. കുഞ്ഞൻ ഹോസ്പിറ്റലിൽ അല്ലെ.. നാളെ നമ്മുക്ക് പോയി കാണാം. ചേച്ചി ഇപ്പോ എന്റെ കൂടെ വാ. മൃദു അവളുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

ഹോസ്പിറ്റലിൽ ആണോ.. എന്നിട്ട് എന്താ എല്ലാവരും ഇവിടെ ഇരിക്കുന്നെ. എന്റെ മോളെ അവിടെ തനിച്ചാക്കി വരാൻ നിങ്ങൾകൊക്കെ എങ്ങനെ കഴിഞ്ഞു. മാളു ദേഷ്യത്തോടെ ചോദിച്ചു.

ഉണ്ണിയേട്ടാ.. വന്നേ നമ്മുക്ക് മോളുടെ അടുത്തേക്ക് പോവാം. ഉണ്ണിയുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ടവൾ പറഞ്ഞു.

അവൻ നിറമിഴിയാലേ അവളെ നോക്കി. അവൻ നിന്നിടത്തു തന്നെ നില്കുന്നത് കണ്ട്. അവൾ അവനെ കൂർപ്പിച്ചു നോക്കി.

വരുന്നുണ്ടോ.. അല്ലെങ്കിൽ ഞാൻ തനിച്ചു പോക്കോളാം. അവൾ ഉമ്മറത്തേക്ക് നടന്നു.

ഉണ്ണി ചെന്ന് അവളുടെ കൈയിൽ പിടിച്ചു.

വിട് ഉണ്ണിയേട്ടാ.. എനിക്ക് എന്റെ മോളുടെ അടുത്തേക്ക് പോണം.. അവൾ പറഞ്ഞു.

വാ മാളൂ.. ഉണ്ണി ബലം പ്രയോഗിച്ചു അവളെ റൂമിലേക്ക് കൊണ്ട് പോയി. കട്ടിലിലേക്ക് ഇരുത്തി വാതിലടച്ചു.

എന്താ ഉണ്ണിയേട്ടാ കാണിക്കുന്നേ.. അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു.

എനിക്ക് എന്റെ മോളെ കാണണം. അവൾ ദേഷ്യത്തോടെ പറഞ്ഞു.

ഉണ്ണി അടുത്തേക്ക്‌ വന്നു അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു.

മാളൂ.. നമ്മുടെ മോള് നമ്മളെ വിട്ട് പോയി. നിറഞ്ഞു ഒഴുകുന്ന മിഴിയാൽ അവൻ പറഞ്ഞു.

അവൾ അവനെ സൂക്ഷിച്ചു നോക്കി. അവനിൽ നിന്നും അകന്ന് മാറി.

അവന്റെ ഷർട്ടിൽ പിടിച്ചു,

അവൾ എങ്ങനെ നമ്മളെ വിട്ടു പോവും. നമ്മൾ ഇല്ലാതെ അവൾ എങ്ങോട്ടു പോവാനാ.

അവൻ വീണ്ടും അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു.

അവള് നമ്മെ വിട്ട് ദൈവത്തിന്റെ അടുത്തേക്ക് പോയി മാളൂ… അവള് ഇനി തിരികെ വരില്ല. ഇടറിയ ശബ്ദത്താൽ അവൻ പറഞ്ഞു.

അവള് എങ്ങോട്ടുo പോവില്ല.. നമ്മളെ വിട്ട് അവള് എങ്ങോട്ടുo പോവില്ല. ഉണ്ണിയേട്ടൻ നുണ പറയാ.. അവനിൽ നിന്നകന്ന് തലയാട്ടി അവനെ നേരെ വിരൽ ചൂണ്ടി കൊണ്ടവൾ പറഞ്ഞു.

നമ്മുടെ കുഞ്ഞ് മരിച്ചു മാളൂ.. കരച്ചിലോടെവൻ പറഞ്ഞു.

നോ.. മാളു അലറി.
എന്റെ കുഞ്ഞ് മരിക്കില്ല. അവൾ മരിക്കില്ല. ഡോക്ടർ പറഞ്ഞതാ എന്റെ മോൾക്ക് ഒന്നുമില്ലന്ന്. അവൾ പുലമ്പി കൊണ്ടിരുന്നു.

മാളൂ…
അവൻ അവളെ ചേർത്ത് പിടിച്ചു.

മാളൂ..
അവൾ മുഖമുയർത്തി കൊണ്ടവനെ നോക്കി.

മാളൂ…

നമ്മുടെ കുഞ്ഞ് മരിക്കില്ല ഉണ്ണിയേട്ടാ.. അവൾ കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു.

എന്റെ കുഞ്ഞ് എവിടെയാ ഉണ്ണിയേട്ടാ.. ബോധം മറഞ്ഞവൾ നിലത്തേക്ക് വീണു.

ഉണ്ണി അവളെ കോരിയെടുത്ത് കട്ടിലിൽ കിടത്തി.

മാളൂ..

ഗൗരി മോളെ.. ഗൗരി.. അവളുടെ സ്വരം നേർത്തു വന്നു. ബോധം പൂർണമായും മറഞ്ഞു.

ഉണ്ണി വാതിലിൽ തുറന്നു അവളെയും എടുത്ത് പുറത്തേക്ക് നടന്നു.

എല്ലാവരും അവന്റെ അടുത്തേക്ക് ഓടി വന്നു.

എന്താ ഉണ്ണി.. രേവതി ചോദിച്ചു.

രേവതി.. മാളൂ.. ബോധം കെട്ടു.. ഒന്ന് വേഗം വാ. അവൻ ഭയത്തോടെ പറഞ്ഞു. പുറത്തേക്ക് ഇറങ്ങി.

ഉണ്ണി മാളുവിനെ കൊണ്ട് കാറിൽ കയറി ഇരുന്നു.
ഭാനുവും ഉണ്ണിക്ക് ഒപ്പം കയറി. രേവതി കാറിൽ കയറി കാർ സ്റ്റാർട്ട്‌ ചെയ്തു. കൃഷ്ണൻ ഓടി വന്നു ഫ്രണ്ട് സീറ്റിൽ കയറി ഇരുന്നു.

കാർ ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ഉണ്ണി.. അവൾ ഒന്ന് ഉറങ്ങി ഉണരട്ടെ.. ബോഡി നല്ല വീക്ക്‌ ആണ്. തത്കാലം അവൾക്ക് മെന്റൽ പ്രഷർ കൊടുക്കേണ്ട. എപ്പോഴും കൂടെ ഉണ്ടായിരിക്കണം.

മ്മ്. അവൻ തലയാട്ടി.

അവൻ മാളുവിന്റെ അടുത്തേക്ക് നടന്ന് ചെന്നു.

ബെഡിൽ കിടക്കുന്നവളുടെ അടുത്തായി അവൻ ഇരുന്നു. അവളുടെ കൈയിൽ പിടിച്ചു.

മാളൂ.. എനിക്ക് പേടിയാവുന്നുഡീ.. അവൻ അവളുടെ കൈയിൽ അമർത്തി ചുംബിച്ചു കൊണ്ട് കരഞ്ഞു.

തുടരും.