രചന – ഭവ്യ ഭാസ്കരൻ
നീ ഒന്നും അറിയണ്ട മാളൂ. അറിഞ്ഞാൽ നിന്നെ എനിക്ക് നഷ്ടമാവും. നിന്നെ ഒരു ഭ്രാന്തിയായി വീണ്ടും കാണാൻ കഴിയില്ല മാളൂ.. എനിക്ക്. എനിക്കും മക്കൾക്കും നിന്നെ വേണം. അവൻ മനസിൽ പറഞ്ഞു.
🍁🍁🍁🍁
പിറ്റേന്ന് അച്ചുവും ചിന്നുവും സ്കൂളിൽ പോവാനായി ഒരുങ്ങി.
അച്ചുവിനെയും ചിന്നുവിനെയും മൈഥിലി ചേർത്ത് പിടിച്ചു. മാറി മാറി ചുംബിച്ചു.
എത്ര ചുംബിച്ചിട്ടും മതി വരാതെപ്പോലെ തന്റെ കുഞ്ഞുങ്ങളെ നിറഞ്ഞ മിഴിയോടെവൾ നോക്കി.
അമ്മേ എന്തിനാ കരയുന്നെ.. അച്ചുവും ചിന്നുവും ഒരുപോലെ ചോദിച്ചു.
മൈഥിലി കണ്ണുകൾ അമർത്തി തുടച്ചു.
ഒന്നുമില്ല.. അമ്മടെ കുട്ടികൾ നന്നായി പഠിക്കണട്ടോ. അച്ഛൻ പറയുന്നത് എല്ലാം കേൾക്കണം അച്ഛനെ സങ്കടപെടുത്തരുത്.
മ്മ്. രണ്ടുപേരും തലയാട്ടി.
മൈഥിലി രണ്ടുപേരെയും ചേർത്തു പിടിച്ചു. കവിളിൽ ചുംബിച്ചു.
പോവാം. കൃഷ്ണൻ അങ്ങോട്ടു വന്നു.
മൈഥിലി ഒന്ന് നോക്കുക പോലും ചെയ്യാതെ ചിന്നുവിന്റെ കൈ പിടിച്ചു കൃഷ്ണൻ വീട്ടിൽ നിന്നും ഇറങ്ങി. കൂടെ അച്ചുവും.
അവർ പോവുന്നതും നോക്കിയവൾ മിഴികൾ വാർത്തു.
അവർക്ക് പുറകെ അവളും ഇറങ്ങി നടന്നു.
🍁🍁🍁🍁🍁
തകർന്ന മനസുമായ് മൈഥിലി എങ്ങോട്ടന്നില്ലാതെ നടന്നു. ഈ കഴിഞ്ഞ രണ്ടു ദിവസം താൻ അനുഭവിച്ച വേദന ഓർക്കും തോറും അവളുടെ മിഴികൾ നിറഞ്ഞു ഒഴുകി.
ചെയ്തു പോയ പാപങ്ങൾ ഓരോന്നായി അവളെ കുത്തി നോവിച്ചു കൊണ്ടിരുന്നു.
കൃഷ്ണേട്ടനും മക്കളും എനിക്ക് എന്ത് മാത്രം പ്രിയപ്പെട്ടത്താണെന്ന് തിരിച്ചറിയുകയായിരുന്നു ഈ ദിവസങ്ങളിൽ. ആ സ്നേഹത്തിന് മുന്നിൽ ഞാനിന്ന് നീറി പിടയുകയാണ്. ഞാൻ മരിച്ചാൽ, മരിച്ചു എന്ന് മാത്രമേ പുറംലോകം അറിയൂ. അല്ലെങ്കിൽ എന്റെ മക്കളുടെ ജീവിതം തകരും, അവർ വെറുക്കുന്ന അമ്മയായി മാറും. പാടില്ല. അമ്മയോട് ക്ഷമിക്ക് മക്കളെ.. എല്ലാം കൈ പിടിയിൽ ഒതുക്കാൻ ശ്രമിച്ചപ്പോൾ ആ കൊച്ചു ജീവനെ കുറിച്ച് ഞാൻ ഓർത്തില്ല. പക്ഷേ ഇപ്പോ ഞാനറിയുന്നുണ്ട് മക്കളെ നഷ്ടപെടുമ്പോൾ ഉള്ള വേദന.
എന്റെ മക്കൾ അമ്മയില്ലാതെ വളരേണ്ടി വരും. ഞാൻ സ്നേഹിക്കുന്നപ്പോലെ ഞാൻ സംരക്ഷിക്കുന്നപ്പോലെ എന്റെ കുഞ്ഞുങ്ങളെ വേറെ ആരെങ്കിലും നോക്കോ.. ഇല്ല. അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.
മാളൂ… അവളോട് ക്ഷമ പറയാൻ പോലും അർഹത ഇല്ല. എങ്കിലും മാപ്പ്.. മാളൂ.
എല്ലാം പിടിച്ചു അടക്കിയിട്ടും ഒന്നും അനുഭവിക്കാൻ കഴിയാതെയായില്ലേ…? എല്ലാം മാളുവിന്റെ കണ്ണീരിന്റെ ശാപമാണ്. മരിച്ചാൽ പോലും ശാന്തി കിട്ടില്ല.
ചെയ്ത പാപത്തിന്റെ ശിക്ഷ അനുഭവിച്ചേ മതിയാവൂ. സമൂഹo എന്റെ മക്കളെ അപമാനിക്കാൻ പാടില്ല. അതിന് വേണ്ടി ഞാൻ എന്റെ ജീവൻ ഇല്ലാതാക്കണം.
അതെ മരിക്കണം. എന്റെ മക്കൾ ആരുടെ മുന്നിലും തല കുനിയാതെ ജീവിക്കണം.
കൃഷ്ണേട്ടാ.. വേദനിപ്പിച്ചിട്ടെ ഉള്ളൂ, എന്നോട് ക്ഷമിക്കണം. ആ സ്നേഹം ഞാൻ തിരിച്ചറിഞ്ഞില്ല. മനസിലാക്കാൻ ശ്രമിച്ചില്ല. നമ്മുടെ മക്കളെ പൊന്നു പോലെ നോക്കണം.
കണ്ണുനീർ കാഴ്ചയെ മറച്ചു, പാഞ്ഞു വരുന്ന വാഹനത്തിന് മുന്നിലേക്കവൾ ചാടി.
🍁🍁🍁🍁🍁
icu വിനു മുന്നിൽ കൃഷ്ണൻ നിർവികാരതയോടെ ഇരുന്നു.
ഓർമകളിൽ മൈഥിലിയും ഒത്തുള്ള നിമിഷങ്ങൾ മാറി മറഞ്ഞു.
എന്തിനാ മൈഥിലി നീ അങ്ങനെ ചെയ്തത്. നിന്നെ എനിക്ക് എന്ത് ഇഷ്ടമാണെന്ന് അറിയോ. നമ്മുടെ മക്കളെ കുറിച്ച് നിനക്ക് ഒരു നിമിഷം ആലോചിക്കാമായിരുന്നില്ലേ…? എല്ലാം നിന്റെ സ്വാർത്ഥത കൊണ്ട് ഇല്ലാതാക്കിയില്ലേ..? ക്ഷമിക്കാൻ പറ്റാത്ത തെറ്റല്ലേ നീ ചെയ്യ്തത്. ഓർമകളിൽ അവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി. കണ്ണുകൾ അടച്ചവൻ കസേരയിൽ ഇരുന്നു.
കല്യാണി വാ പൊത്തി കരയുന്നുണ്ട്.
ഡോക്ടർ icu വിൽ നിന്നും പുറത്തേക്കു വന്നു. ഡോർ തുറക്കുന്ന ശബ്ദം കേട്ട് കൃഷ്ണൻ കണ്ണുകൾ തുറന്നു.
കൃഷ്ണൻ ഡോക്ടറുടെ അടുത്തേക്ക് ചെന്നു. ഒപ്പം കല്യാണിയും.
ഡോക്ടർ മൈഥിലിക്ക്..?
നിങ്ങൾ..?
ഹസ്ബൻഡ് ആണ്.
മം. അപകടനില തരണം ചെയ്തു. പക്ഷേ…
കൃഷ്ണൻ അയാളുടെ മുഖത്തേക്ക് ഉറ്റു നോക്കി.
നട്ടല്ലിനു ഏറ്റ ക്ഷതം മൂലം ആൾക്ക് ഇനി എഴുന്നേറ്റു നടക്കാൻ കഴിയില്ല.
അയ്യോ.. എന്റെ മോൾ… കല്യാണി നിലവിളിച്ചു കൊണ്ട് ചുമരിൽ ചാരി നിന്നു.
എന്റെ മോളെ രക്ഷിക്കണം ഡോക്ടർ. കല്യാണി ഡോക്ടറുടെ അടുത്തേക്ക് വന്ന് കൈയിൽ പിടിച്ചു കൊണ്ട് കരഞ്ഞു പറഞ്ഞു. കൃഷ്ണന്റെ കണ്ണുകൾ നിറഞ്ഞു.
ഡോക്ടർ നിസ്സഹായതയോടെ അവരെ നോക്കി.
കൃഷ്ണൻ കല്യാണിയെ പിടിച്ചു ചെയറിൽ ഇരുത്തി.
ഡോക്ടർ എനിക്ക് എന്റെ മോളെ കാണണം.. കല്യാണി വാശി പിടിച്ചു.
അമ്മാ.. മൈഥിലിയെ ജീവന് ആപത്തു ഒന്നുമില്ലാതെ തിരിച്ചു കിട്ടിയില്ലേ.. ഈ സമയത്ത് തളരുത്. സർജറി കഴിഞ്ഞേ ഉള്ളൂ, ഒബ്സെർവഷനിൽ ആണ്. ബോധം തെളിയട്ടെ.. എന്നിട്ട് അമ്മക്ക് കാണാം. ഡോക്ടർ കല്യാണിയുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
എന്റെ മോൾ ഇനി എണീറ്റു നടക്കില്ലേ ഡോക്ടർ..? കല്യാണി നിറ മിഴിയോടെ ചോദിച്ചു.
അമ്മ സമാദാനമായി ഇരിക്ക് എല്ലാം ശെരിയാവും. അവരെ അശ്വസിപ്പിക്കാൻ എന്നോണം ഡോക്ടർ പറഞ്ഞു.
എന്റെ മീനുനെ ഒന്നുമില്ല.. അവൾക്ക് ഒന്നുമില്ല.. കല്യാണി പിറുപിറുത്തു. കണ്ണുകൾ പതിയെ അടഞ്ഞു കല്യാണി ബോധം മറഞ്ഞു കൃഷ്ണന്റെ ദേഹത്തേക്ക് വീണു.
തുടരും

by