19/04/2026

സിന്ദൂരം : ഭാഗം 10

രചന – ഭവ്യ ഭാസ്കരൻ

 

ഒരു നിമിഷമവൻ കണ്ണുകൾ അടച്ചു തുറന്നു.

കത്തുന്ന മിഴികളോടെ അവൾക്ക് നേരെവൻ തിരിഞ്ഞു.

സ്മിത ഭയത്തോടെ രണ്ടടി പിറകോട്ടു മാറി.

മാളു എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുവരെയും നോക്കി.

പറയാൻ വന്നത് സ്മിതയുടെ തൊണ്ട കുഴിയിൽ തങ്ങി നിന്നു. ഒന്നും പറയാനാവാതെ അവൾ തല കുനിച്ചു നിന്നു.

ഡീ.. അത്‌ ഒരു അതൊരു അലർച്ചയായിരുന്നു.

അവൾ ഞെട്ടി കൊണ്ടവനെ നോക്കി.

ഇനി.. നീ എന്നെ ആ പേര് വിളിച്ചാൽ.. അവൾക്ക് നേരെ കൈ വിരൽ ചൂണ്ടി കൊണ്ടവൻ കത്തുന്ന മിഴികളോടെ നോക്കി കൊണ്ട് പറഞ്ഞു.

അവന്റെ വലിഞ്ഞു മുറുകിയ മുഖം കാണും തോറും അവളുടെ തൊണ്ടയിലെ ഉമി നീർ വറ്റി.

സ്മിതരാകേഷ്… ആ വിളിയിൽ അവൾ ഒന്നു കൂടെ ഞെട്ടി കൊണ്ടവനെ നോക്കി.

ഇനി എന്റെ പുറകെ തറ വേലകളുമായ് വന്നാൽ നീ പെണ്ണാണെന്ന് ഒന്നും നോക്കില്ല ഞാൻ. വലിച്ചു വാരി ഭിത്തിയിൽ ഒട്ടിക്കും. കേട്ടോടി. അവൻ കോപത്തോടെ പറഞ്ഞു.

അവൾ ഞെട്ടി വിറച്ചു കൊണ്ടവനെ നോക്കി.

ഉണ്ണിയേട്ടാ.. വേണ്ടാ.. വാ പോവാം. മാളു അവന്റെ കൈ പിടിച്ചു കൊണ്ട് നിറ കണ്ണുകളോടെ പറഞ്ഞു.

സ്മിത കത്തുന്ന മിഴിയാലേ മാളുവിനെ നോക്കി.

അപ്പോഴേക്കും ചുറ്റും എല്ലാവരും ഒത്തു കൂടാൻ തുടങ്ങിയിരുന്നു. അവരെല്ലാവരെ ദഹിപ്പിക്കുന്ന നോട്ടം നോക്കി ഉണ്ണി മാളുവിനെ ചേർത്ത് പിടിച്ചു കൊണ്ട് മുന്നോട്ടു നടന്നു.

ഇവൾക്ക് ഇത് എന്തിന്റെ കേടാ.. താലി കെട്ടിയ ഒരുത്തൻ വീട്ടിൽ ഉണ്ടല്ലോ.. പിന്നെ ആ ചെക്കന്റെ പുറകെ നടക്കാൻ നാണമില്ലേ.. അവിടെ കൂടിയവരിൽ ഒരുത്തൻ അവൾ കേൾക്കാൻ പാകത്തിൽ പറഞ്ഞു.

അവൻ മാത്രമല്ല, ഞങ്ങളും ചിലരൊക്കെ ഇവിടെ ഉണ്ട്. പരിഹസിച്ചു കൊണ്ട് ഒരുത്തൻ വിളിച്ചു പറഞ്ഞു.

സ്മിത എല്ലാവരുടെ മുന്നിൽ നാണം കെട്ട് നിന്നു.

അതെ.. എങ്ങനെ.. അമ്മയെ കണ്ടല്ലേ.. മക്കൾ പഠിക്കാ..

അവൾ പെട്ടന്ന് ദേഷ്യത്തോടെ മിഴികൾ ഉയർത്തി കൊണ്ട് അവരെ നോക്കി.

അത്‌ പറഞ്ഞവൻ ഒന്നും അറിയാത്ത പോലെ അവളെ നോക്കി നിന്നു.

അവൾ അമ്പലത്തിൽ കയറാതെ തിരികെ നടന്നു.

അല്ലെങ്കിൽ തന്നെ അമ്പലത്തിൽ ആരു കയറുന്നു. ഉണ്ണിയേട്ടനെ കണ്ടപ്പോൾ പുറകെ വന്നതാണ്. ദൈവതൊടുള്ള വിശ്വാസം എല്ലാം എന്നേ ഇല്ലാതായി.

അവൾ സാരി തുമ്പു അരയിൽ കുത്തി. മുന്നോട്ടു നടന്നു.

ഇല്ല. ഇനി നീ എന്നെ മറന്നാലും എനിക്ക് നിന്നെ മറക്കാൻ കഴിയില്ല. നിന്നെ ഞാൻ സ്നേഹിക്കും. പക്ഷേ എന്നെ ഉപേക്ഷിച്ചതിനും നാണം കെടുത്തിയതിനു നീ അനുഭവിക്കും. നശിപ്പിച്ചിരിക്കും ഞാൻ നിന്റെ ജീവിതം. എനിക്ക് ഇല്ലാത്ത ജീവിതം നിനക്കും വേണ്ട. വലിഞ്ഞു മുറുകിയ മുഖത്തോടെ പിറുപിറുത്തു കൊണ്ടവൾ നടന്നു.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ഉണ്ണിയുടെ കാർ ലക്ഷ്യമില്ലാതെ പാഞ്ഞു.

മാളു ഒന്നും പറയാതെ മുന്നിലേക്ക് നോക്കിയിരുന്നു. അവളുടെ മനസും ആകെ കലങ്ങി മറിഞ്ഞിരിക്കയായിരുന്നു.

ഇത്ര പെട്ടന്ന് അവളെ അഭിമുഖികരീകേണ്ടി വരുമെന്ന് അവളും കരുതിയില്ല.

കുറച്ച് നേരത്തിന് ശേഷം അവൾ പതിയെ അവന്റെ കൈക്ക് മീതെ കൈ വച്ചു.

പതിയെ കാറിന്റെ വേഗത കുറഞ്ഞു. ഉണ്ണി മാളുവിനെ നോക്കി.

സാരമില്ലന്നവൾ കണ്ണടച്ച് കാണിച്ചു. അവന്റെ വലിഞ്ഞു മുറുകിയ മുഖത്തിന് അയവ് വന്നു.

അവൾ അവന്റെ തോളിൽ തല വെച്ച് കിടന്നു.

മൂകത ഇരുവർക്കും ഇടയിൽ തളം കെട്ടി നിന്നു.

ഉണ്ണിയേട്ടാ.. അവൾ പതിയെ വിളിച്ചു.

മ്മ്. അവൻ ഒന്ന് മൂളി.

സ്മിതയെ അവളുടെ വഴിക്ക് വിട്ടേക്ക്. ഇനി വഴക്കിന് ഒന്നും പോവണ്ട. മാളു പറഞ്ഞു.

അതിന് ഞാൻ ആണോ.. അവൾ അല്ലെ…? അവൻ ഗൗരവത്തോടെ ചോദിച്ചു.

ശെരിയാണ്. പക്ഷേ..?

ഒരു പക്ഷേയും ഇല്ല. അടുത്തത് അടവുമായി വരുന്നത് നിന്റെ അടുക്കലേക്ക് ആവും.

എന്റടുത്തു വന്നാൽ അതിനുള്ള മറുപടി ഞാൻ കൊടുത്തോളാം. അവൾ ദേഷ്യത്തോടെ പറഞ്ഞു.

ഉണ്ണിയുടെ മുഖത്ത്‌ ചെറു പുഞ്ചിരി മിന്നി മറഞ്ഞു.

അവൾ അവനെ കൂർപ്പിച്ചു നോക്കി.

നമ്മുക്ക് വീട്ടിലേക്ക് പോവാം. മാളു സീറ്റിൽ നേരെ ഇരുന്നു കൊണ്ട് പറഞ്ഞു.

നമ്മൾ പോവുന്നില്ല. സ്റ്റീയറിങ്ങിൽ താളമിട്ടു കൊണ്ടവൻ പറഞ്ഞു.

അവൾ സംശയത്തോടെ അവനെ നോക്കി.

നമ്മൾ നേരെ എറണാകുളം പോവുന്നു. ഉണ്ണി അവളെ നോക്കി കൊണ്ട് പറഞ്ഞു.

അവൾ കണ്ണുമിഴിച്ചവനെ നോക്കി.

വീട്ടിൽ പറയാതെ എങ്ങനെ…? അവൾ കണ്ണു മിഴിച്ചു കൊണ്ട് അവനെ നോക്കി ചോദിച്ചു.

ഏട്ടനോട് ഞാൻ പറഞ്ഞിട്ടുണ്ട്. പിന്നെ ഇവിടെ നിന്നും ഒന്ന് മാറി നില്കുന്നതാ നല്ലത്.

ഞാൻ മുന്നേ തന്നെ അറിഞ്ഞിരുന്നു സ്മിത താലി പൊട്ടിച്ചു വീട്ടിൽ വന്ന കാര്യം. എല്ലാം തീർന്നന്ന് കരുതി ഇരിക്കുമ്പോഴാ അവൾ പുതിയ പ്ലാനും ആയി എത്തിയിരിക്കുന്നത്. അപ്പോഴേ തീരുമാനിച്ചതാ മാളുവിനെ കൊണ്ട് കുറച്ച് ദിവസം ഇവിടെ നിന്ന് മാറി നിൽക്കണമെന്ന്. മാളു അവൾ ഒരുപാട് വേദനിച്ചു. ഇതെല്ലാം അറിഞ്ഞാൽ അവൾ വിഷമിക്കും. അതു കൊണ്ടാണ് ഒന്നും അവളോട് പറയാതെ ഇരുന്നത്. ഏട്ടനോട് സംസാരിക്കെ ചെയ്തു. ഏട്ടൻ തന്നെയാ മാറി നിൽക്കാൻ പറഞ്ഞത്‌. പക്ഷേ പെട്ടന്ന് അവൾ മുന്നിൽ വന്ന് നിൽക്കുമെന്ന് കരുതിയില്ല. എന്നാലും എങ്ങനെ കഴിയുന്നു ഒരു നാണവും ഇല്ലാതെ.. അവൻ മനസ്സിൽ പറഞ്ഞു കൊണ്ട് പല്ലുറുമ്മി.

അത്‌ ശെരിയാണെന്ന് അവൾക്കു തോന്നി. മനസ് കൊണ്ട് അവളും ആഗ്രഹിച്ചിരുന്നു. കുറച്ച് ദിവസം ഉണ്ണിയും അവളും മാത്രമുള്ള ലോകo.

അമ്മാ.. മാളു പെട്ടെന്ന് ചോദിച്ചു.

ആഹ്. പറയാം. ഉണ്ണി അവളെ നോക്കി പറഞ്ഞു.

അവന്റെ കൈക്ക് ഇടയിലൂടെ കൈ ഇട്ടു കൊണ്ട് അവന്റെ തോളിൽ ചാഞ്ഞിരുന്നു അവൾ.

അവൻ അവളുടെ കവിളിൽ കൈ വച്ചു കൊണ്ട് ഡ്രൈവിങ്ങിൽ ശ്രെദ്ധിച്ചു.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

എന്താ അവരെ കാണാത്തെ.. ഭാരതി പുറത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു.

പുതുമോടിയല്ലേ.. എവിടെങ്കിലും കറങ്ങാൻ പോയിട്ടുണ്ടാവും. കല്യാണി പരിഹാസചിരിയോടെ പറഞ്ഞു.

ഭാരതി കല്യാണിയെ ഒന്ന് നോക്കി. അവർ പറഞ്ഞത്‌ ഭാരതിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അത്‌ അവരുടെ മുഖഭാവം കണ്ടാൽ അറിയാം.

മൈഥിലി നീ ആ ഫോൺ ഇങ്ങോട്ട് ഒന്ന് എടുക്ക്.

ആഹ്. മൈഥിലി ഫോൺ എടുത്തു നൽകി.

ഉണ്ണിയുടെ നമ്പറിലേക്ക് കാൾ ചെയ്തു. സംസാരിച്ചു.

ഫോൺ കട്ട്‌ ചെയ്യത്. അവർ സോഫയിൽ നിന്നും എഴുന്നേറ്റു.

മൈഥിലി.. നാണിയോടെ രണ്ടു പേർക്കുള്ള അരി കുറച്ച് ഇട്ടാൽ മതിയെന്ന് പറഞ്ഞേക്കൂ.

എന്താ അമ്മാ. മൈഥിലി ആകാംഷയോടെ ചോദിച്ചു.

ഉണ്ണി മാളുo എറണാകുളം പോയി. കുറച്ച് ദിവസം കഴിഞ്ഞേ വരൂ.

അതു പറഞ്ഞ് അവർ റൂമിലേക്ക് നടന്നു.

കല്യാണിയും മൈഥിലിയും പരസ്പരം നോക്കി.

നിന്റെ ഭർത്താവിനോട്‌ ഉണ്ണിയെ കണ്ടു പഠിക്കാൻ പറ. നിന്നെ കൃഷ്ണൻ ഇതുവരെ എങ്ങോട്ടേലും കൊണ്ടു പോയിട്ടുണ്ടോ..? കല്യാണി പരിഹാസത്തോടെ ചോദിച്ചു.

മൈഥിലിയുടെ മുഖം താണു.

ഇന്നലെ കയറി വന്നവളാ.. അവളുടെ മിടുക്ക് കണ്ടില്ലേ. ഒറ്റ രാത്രി കൊണ്ട് വരച്ച വരയിൽ നിർത്തിയില്ലേ അവനെ അവൾ . അവളാണ് പെണ്ണ്. പതിയെ നിനക്ക് ഈ വീടിന് പുറത്താകും സ്ഥാനം. കല്യാണി പുച്ഛത്തോടെ പറഞ്ഞു.

അമ്മേ… ദേഷ്യത്തോടെവൾ വിളിച്ചു.

നീ എന്നോട് ദേഷ്യപെട്ടിട്ടു കാര്യമില്ല. ഈ വീട് ഉണ്ണിക്ക് ഉള്ളതാ.

അവരുടെ വാക്കുകൾ കെട്ട് മൈഥിലിക്ക്‌ മാളുവിനോടുള്ള ദേഷ്യമിരട്ടിച്ചു.

ഈ സമയം ഭാരതിയുടെ ചിന്ത സ്മിതയെ കുറിച്ചായിരുന്നു.

ഉണ്ണിയും സ്മിതയും തമ്മിൽ ഉണ്ടായ വഴക്ക് അറിഞ്ഞത് മുതൽ ഭാരതി ദേഷ്യം കൊണ്ട് വിറക്കായിരുന്നു.

ഞാൻ അന്നേ പറഞ്ഞതാ അച്ഛനോടും മോനോടും വേലക്കാരിയെ അതിന്റെ സ്ഥാനത് നിർത്തണമെന്ന്. കേട്ടില്ല. ഇനി എന്തൊക്കെയാ നടക്കാ.. എന്റെ ദേവി.

എന്തൊക്കെ സംഭവിച്ചാലും എന്റെ കുഞ്ഞിന്റെ ജീവിതത്തിൽ സ്മിത കരടായി ഉണ്ടാവാൻ പാടില്ല.

ഭാരതി ഫോൺ കൈയിൽ എടുത്തു. നമ്പർ ഡയൽ ചെയ്തു.

ഏട്ടാ.. ഞാനാ ഭാരതി.

തുടരും