രചന – ഭവ്യ ഭാസ്കരൻ
ഈ സമയം ഭാരതിയുടെ ചിന്ത സ്മിതയെ കുറിച്ചായിരുന്നു.
ഉണ്ണിയും സ്മിതയും തമ്മിൽ ഉണ്ടായ വഴക്ക് അറിഞ്ഞത് മുതൽ ഭാരതി ദേഷ്യം കൊണ്ട് വിറക്കായിരുന്നു.
ഞാൻ അന്നേ പറഞ്ഞതാ അച്ഛനോടും മോനോടും വേലക്കാരിയെ അതിന്റെ സ്ഥാനത് നിർത്തണമെന്ന്. കേട്ടില്ല. ഇനി എന്തൊക്കെയാ നടക്കാ.. എന്റെ ദേവി.
എന്തൊക്കെ സംഭവിച്ചാലും എന്റെ കുഞ്ഞിന്റെ ജീവിതത്തിൽ സ്മിത കരടായി ഉണ്ടാവാൻ പാടില്ല.
ഭാരതി ഫോൺ കൈയിൽ എടുത്തു. നമ്പർ ഡയൽ ചെയ്തു.
ഏട്ടാ.. ഞാനാ ഭാരതി.
എന്താ.. മോളെ…?
എനിക്ക് ഏട്ടനെ ഒന്ന് കാണണം.
ആഹ്. ഞാൻ വരാം.
ആഹ് ഏട്ടാ.
ഭാരതി ഫോൺ കട്ട് ചെയ്തു.
നിന്നെ ഞാൻ ഇവിടുന്ന് പറഞ്ഞു അയച്ചിരിക്കും . ഭാരതി ദേഷ്യത്തോടെ മനസിൽ പറഞ്ഞു.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
ഭാരതിയെ കാണാൻ രാഘവൻ വന്നു.
രാഘവനെ കണ്ടതും ഭാരതി ഓടി ചെന്ന് കെട്ടിപിടിച്ചു.
ഏട്ടാ..
രാഘവൻ അവളുടെ പുറത്ത് തലോടി.
രാഘവൻ റിട്ടയേർഡ് ആർമിക്കാരനാണ്. വാക്കിന് പകരം കൈ കൊണ്ടാണ് അയാൾ മറുപടി പറയാ. എല്ലാവർക്കും അയാളോട് ഭയഭക്തി ബഹുമാനമാണ്. ഭാരതിക്ക് രണ്ട് ഏട്ടമ്മാരാണ്. ഭാരതിക്ക് പ്രിയപ്പെട്ട ഏട്ടനാണ് രാഘവൻ. എല്ലാം തുറന്നു പറയുന്നത് രാഘവനോട് മാത്രമാണ്. രാഘവന്റെ പ്രിയപ്പെട്ട അനുജത്തിയാണ് ഭാരതി. അവൾക്കു ഒരു പ്രശ്നം ഉണ്ടായാൽ അത് തീർക്കാൻ മുന്നിൽ തന്നെ ഉണ്ടാവും.
ഭാരതി രാഘവനെ വിളിച്ചു റൂമിലേക്ക് പോയി.
ഭാരതി രാഘവനോട് പറയാൻ ഉള്ളത് എല്ലാം പറഞ്ഞു.
കാര്യമില്ലാതെ രാഘവൻ വരില്ല എന്നറിയാവുന്നത് കൊണ്ട് മൈഥിലിയിലും കല്യാണിയും എന്താണെന്ന് അറിയാൻ ശ്രെമിച്ചെങ്കിലും എല്ലാം വിഫലമായി.
ഭാരതി വീട്ടിൽ ആരും ഒന്നും അറിയരുത് എന്ന് പ്രത്യേകo രാഘവനെ ഓർമിപ്പിക്കുകയും ചെയ്തു.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
ഭാരതിയുടെ ഏട്ടൻ രാഘവൻ വിളിച്ചതനുസരിച് ഭാരതി വീട്ടിൽ നിന്നും പുറപ്പെട്ടു.
സ്മിതയും ജാനകിയും കണ്ണുകൾ വലിച്ചു തുറന്നു.
അമ്മേ… അവൾ ക്ഷീണിച്ച സ്വരത്തിൽ വിളിച്ചു.
ആഹ്. ജാനകി തലക്ക് കൈ കൊടുത്തു കൊണ്ട് എണീക്കാൻ ശ്രെമിച്ചു.
സ്മിതയും പതിയെ എണീറ്റ് ഇരുന്നു.
മോളെ.. ഇത് എവിടെയാ.. ജാനകി ചുറ്റും നോക്കി കൊണ്ട് ചോദിച്ചു.
അറിയില്ല. അവൾ പകപോടെ ചുറ്റും നോക്കി കൊണ്ട് പറഞ്ഞു.
ഹോസ്പിറ്റലിൽ നിന്നും വരുന്ന വഴിക്ക് ആരൊക്കെയോ ചേർന്ന് വണ്ടിയിൽ കയറ്റിയത് മാത്രമേ ഇരുവർക്കും ഓർമ ഉള്ളൂ.
ആഹ്.. എഴുന്നേറ്റോ…?
ആ ശബ്ദം കെട്ട് ജാനകി ചാടി പിടിച്ചു എഴുന്നേറ്റു.
മുന്നിൽ നിൽക്കുന്ന ഭാരതിയെ അവർ ഭയത്തോടെ നോക്കി. അവരുടെ പുറകിൽ നിൽക്കുന്ന രാഘവനെ അവർ ഒന്നേ നോക്കി ഒള്ളൂ.
സ്മിത എഴുന്നേറ്റ് പകപോടെ അവരെ നോക്കി.
ഭാരതി സ്മിതയുടെ അടുത്തേക്ക് നടന്ന് വന്നു.
“ഠപ്പേ ”
ഭാരതി കാരണം പുകച്ചു ഒന്ന് കൊടുത്തു.
സ്മിതയുടെ മുഖം ഒരു വശത്തേക്ക് തിരിഞ്ഞു.
ചുണ്ടു പൊട്ടി ചോര വന്നു. വേദനയോടെ അവൾ കവിളിൽ കൈ വച്ചു.
ജാനകി പകച്ചു നിന്നു.
എന്റെ മകൻ നിന്നെ സ്നേഹിക്കെ സഹായിക്കെ എന്നൊരു തെറ്റെ ചെയ്തു ഉള്ളൂ. അതിന് നീ അവനെ കൊടുത്ത ശിക്ഷ കൂടി പോയി.
അവൻ ക്ഷമിച്ചാലും ഈ ഭാരതി ക്ഷമിക്കില്ല. കത്തുന്ന കണ്ണുകളോടെ അവളെ നോക്കി കൊണ്ട് ഭാരതി പറഞ്ഞു.
അവൾ പേടിയോടെ ഭാരതിയെ നോക്കി.
നീ വീണ്ടും എന്റെ മകന്റെ ജീവിതം തർക്കാൻ ഓരോ കാരണങ്ങൾ ഉണ്ടാക്കി അവന്റെ മുന്നിൽ വന്നു. ഇനി നീ വരരുത്.
ഭാരതിയുടെ കൈകൾ അവളുടെ കഴുത്തിൽ പിടിച്ചു ഞെരിച്ചു.
വേണ്ട തമ്പ്രാട്ടി.. എന്റെ കുഞ്ഞിനെ ഒന്നും ചെയ്യരുത്. ജാനകി കരഞ്ഞു കൊണ്ട് ഭാരതിയുടെ കൈകളിൽ പിടിച്ചു.
രാഘവൻ ജാനകിയുടെ മുടി കുത്തിൽ പിടിച്ചു വലിച്ചു.
ആഹ്. ജാനകി അലറി.
ജാനകിയുടെ കരച്ചിൽ കെട്ട് സ്മിത സർവ്വ ശക്തിയും എടുത്ത് ഭാരതിയെ തള്ളി മാറ്റി.
ജാനകിയുടെ അടുത്തേക്ക് ചെന്നു.
അമ്മേ..
രാഘവൻ ജാനകിയുടെ പിടി വിട്ട് സ്മിത പിടിച്ചു താഴേക്ക് തള്ളിയിട്ടു അവളെ ചവിട്ടാൻ കാൽ ഓങ്ങി.
ജാനകി വന്ന് രാഘവന്റെ കാലിൽ പിടിച്ചു.
ഒന്നും ചെയ്യരുത്. അവളുടെ വയറ്റിൽ ഒരു കുഞ്ഞുണ്ട്. ജാനകി കരഞ്ഞു കൊണ്ട് പറഞ്ഞു.
അറിയാത്ത അവളുടെ കൈകൾ വയറിൽ പതിഞ്ഞു. എന്റെ കുഞ്ഞ്.. അവളുടെ ഉള്ളം തുടിച്ചു.
രാഘവൻ ഭാരതിയെ നോക്കി.
ഭാരതി കാല് മാറ്റാൻ കണ്ണുകൾ കൊണ്ട് പറഞ്ഞു.
രാഘവൻ കാല് കൊണ്ട് ജാനകിയെ തട്ടി മാറ്റി.
ഭാരതി നിലത്ത് ഇരുന്നു. സ്മിതയുടെ കവിളിൽ കുത്തി പിടിച്ചു.
പോയിരിക്കണം നീ നിന്റെ ഭർത്താവിന്റെ വീട്ടിലേക്ക്. കൂടെ ഇവരെ കൊണ്ട് പോയിരിക്കണം ജാനകിയുടെ നേരെ വിരൽ ചൂണ്ടി കൊണ്ട് വലിഞ്ഞു മുറുകിയ മുഖത്തോടെ ഭാരതി പറഞ്ഞു.
പൊയ്ക്കോളാം.. ജാനകി തൊഴു കൈയോടെ പറഞ്ഞു.
നീയല്ല.. ഇവൾ പറയണം. രാജേന്ദ്രൻ ന്റെ ഹുങ്കിലാണ് ഇവൾ കളിക്കുന്നതെങ്കിൽ അവനെ ഞങ്ങൾ പൂട്ടി. പോലീസ് ഇപ്പോ അവനെ അറസ്റ്റ് ചെയ്തിട്ടുണ്ടാവും. പുച്ഛ ചിരിയോടെ ഭാരതി പറഞ്ഞു.
സ്മിത ഞെട്ടി കൊണ്ടവരെ നോക്കി.
പറയടി.. ഭാരതി അവൾക്ക് നേരെ അലറി.
പോവാം. അവൾ പേടിയോടെ പറഞ്ഞു.
അങ്ങനെയെങ്കിൽ നിനക്ക് കൊള്ളാം. അതല്ല വേറെ വല്ല വേലയും മായി ഇനിയും നീ മുന്നിൽ വന്നാൽ ജീവനോടെ പിന്നെ നീ ഉണ്ടാവില്ല. ഈ കുഞ്ഞും അവളുടെ വയറിലേക്ക് ചൂണ്ടി കൊണ്ട് കോപത്തോടെവർ പറഞ്ഞു.
അവൾ വയർ കൈ കൊണ്ട് പൊതിഞ്ഞു പിടിച്ചു.
ഇല്ല. ഞങ്ങൾ പൊക്കോളാം. അവൾ പറഞ്ഞു.
ഏട്ടാ.. പണിക്കാരെ വിളിച്ചു ഇവരെ കൊണ്ടു വന്നിടത്ത് കൊണ്ടു പോയി വിടാൻ പറയ്. ഭാരതി രാഘവനെ നോക്കി കൊണ്ട് പറഞ്ഞു.
മ്മ്.
അപ്പോ പറഞ്ഞത് ഒന്നും മറക്കരുത്. അവസാന താകീത് നല്കും പോലെ ഭാരതി അവരെ നോക്കി പറഞ്ഞു.
ഭാരതിയും രാഘവനും പുറത്തേക്ക് ഇറങ്ങി.
മോളെ… ജാനകി സ്മിതയെ കെട്ടിപിടിച്ചു.
മോളെ.. നീ നിന്റെ വാശി ഉപേക്ഷിക്ക്. നീ നിന്റെ കുഞ്ഞിനെ കുറിച്ച് ആലോചിക്ക്. രാകേഷ് നല്ല പയ്യനാ. നിന്നെ പോലെ അച്ഛൻ ഇല്ലാതെ വളരരുത് ഈ കുഞ്ഞ്. എല്ലാം മറന്നു എന്റെ മോൾ രാകേഷിന്റെ കൂടെ സന്തോഷമായി ജീവിക്ക്.
സ്മിത നിർവികാരതയോടെ ജാനകി നോക്കി. അപ്പോഴും അവളുടെ കൈ വയറിൽ തന്നെയായിരുന്നു.
മോളെ..
സ്മിത അവരുടെ കൈയിൽ അമർത്തി പിടിച്ചു കൊണ്ട് നെഞ്ചിലേക്ക് ചാഞ്ഞു.
ജാനകി അവളുടെ പുറത്തു തലോടി.
മോളെ അവർ പോവും എന്ന് തോന്നുണ്ടോ..? രാഘവൻ ഭാരതിയെ നോക്കി കൊണ്ട് ചോദിച്ചു.
പോവും ഏട്ടാ. ജാനകി അവളുടെ മനസ് മാറ്റും. പിന്നെ അവൾ ഒരു അമ്മയാവാൻ പോവല്ലേ.. മാറും അവൾ. ഇഷ്ടപെട്ടത് കിട്ടാഞ്ഞാൽ നമ്മൾ വാശി പിടിക്കില്ലേ.. അതാ അവൾ മുന്നും പിന്നും നോക്കാതെ ഓരോന്നും ചെയ്തു കൂട്ടിയത്. അവളെ ഞാൻ ചെറുപ്പം മുതൽ കാണുന്നത് അല്ലെ. പക്ഷേ എനിക്ക് എന്റെ മകന്റെ ജീവിതമാണ് വലുത്. അവിടെ ഏതൊരു അമ്മയും പോലെ ഞാനും സ്വാർത്ഥയാവും.
മ്മ്.
ഏട്ടാ.. അവർക്ക് കഴിക്കാൻ വാങ്ങി കൊടുക്കാൻ പറയണം.
ആഹ്. രാഘവൻ ചെറു ചിരിയോടെ പറഞ്ഞു.
നീ കാറിൽ കയറ്.. വീട്ടിൽ പോയിട്ട് പോവാം.
ആഹ്.
ഭാരതി കാറിൽ കയറി.
മധൂ.. രാഘവൻ വിളിച്ചു.
മധൂ ഓടി വന്നു.
എന്താ സർ..?
അവരെ എവിടെ നിന്നാ കൊണ്ട് വന്നതെങ്കിൽ അവിടെ കൊണ്ട് പോയി ആകണം.
ആ പെൺകുട്ടി ഗർഭിണിയാണ്. കഴിക്കാൻ വാങ്ങി കൊടുക്കണം.
ഒക്കെ സർ.
മ്മ്.
രാഘവൻ അത് പറഞ്ഞ് കാറിൽ കയറി. കാർ സ്റ്റാർട്ട് ചെയ്തു , മുന്നോട്ടു നീങ്ങി.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
നാളുകൾ മാറി മറഞ്ഞു.
പിന്നീട് അങ്ങോട്ടു ഉണ്ണിയുടെ മാളുവിന്റെ പ്രണയത്തിന്റെ നാളുകൾ ആയിരുന്നു. മൈഥിലി അസൂയയോടെ നോക്കി നില്കും. കല്യാണി സ്വന്തം വീട്ടിലേക്ക് പോയി. ഓരോ നാൾ കൂടും തോറും മാളുവിനോട് മൈഥിലിക്ക് ഉള്ള ദേഷ്യം ഇരട്ടിച്ചു കൊണ്ടിരുന്നു.
അന്നത്തെ ആ സംഭവത്തിന് ശേഷം സ്മിതയെ ഉണ്ണിയോ മാളുവോ കണ്ടിട്ടില്ല.
സ്മിത ഭർത്താവിനോപ്പം പോയി എന്നു മാത്രമാണ് എല്ലാവർക്കും അറിയൂ. ഇതിനിടയിൽ si രാജേന്ദ്രൻ നെ കൈ കൂലി കേസിൽ പോലീസ് അറസ്റ്റ് ചെയ്തു എന്ന വാർത്ത വന്നു. ടിവിയിലും പത്രങ്ങളിലും വന്ന വാർത്ത കണ്ട് ഭാരതി ഉള്ളിൽ ഊറി ചിരിച്ചു.
തുടരും

by