രചന – ജ്വാലാമുഖി
പ്രിയ വാതിൽ തുറന്നു അമ്മുന്റെ അടുത്തേക്ക് നടന്നു… എന്നെ റൂമിൽ ഇരുത്തി വാതിൽ പുറത്തുന്നു കുറ്റി ഇട്ടു…
“അമ്മു കിച്ചേട്ടൻ ഇന്ന് വരില്ല താൻ ഉള്ള നേരത്തെ എണീറ്റു പോകാൻ നോക്ക്… ”
“നീ എന്റെ അടുത്ത് നമ്പർ ഇറക്കണ്ട പ്രിയ… ഈ അമ്മു ജീവിച്ചിരിക്കുമ്പോൾ നിനക്ക് കിച്ചനെ കിട്ടാൻ പോണില്ല… ”
“നിനക്ക് പ്രാന്താ… നല്ല മുഴുത്ത പ്രാന്ത്… ”
“അതേടി എനിക്ക് പ്രാന്താണ്… എന്റെ കിചേട്ടനോടുള്ള പ്രാന്ത്… ഒൻപതാം ക്ലാസ്സ് മുതൽ എന്റെ ഉള്ളിൽ മുളച്ച പ്രാന്ത്… പ്രണയം എന്ന വികാരം ഉള്ളിൽ കൊരുക്കുന്ന നാളുകളിൽ ഞാൻ ആദ്യമായും അവസാനമായും സ്നേഹിച്ചത് കിച്ചനെ ആണ്… ഇനി അയാളെ എനിക്ക് കിട്ടില്ല എങ്കിൽ… പിന്നെ അയാളെ ആർക്കും കിട്ടില്ല… ”
“തട്ടിപ്പറിച്ചു എടുക്കുന്നതാണോ സ്നേഹം… അത് കിച്ചനും കൂടെ തോന്നണ്ടേ… അവൻ സ്നേഹിച്ചത് മുഴുവൻ നിന്റെ ചേച്ചിയെ ആണ്… ”
“അവളും എന്നെ ചതിച്ചു.. അതിനുള്ളത് അവൾക്കു ഞാൻ കൊടുത്തു… ഇനി അവൾ ആ മുറി വിട്ടു പുറംലോകം കാണില്ല… ഇനി അടുത്തത് നീ ആണ് പ്രിയ… ”
“മോളെ അമ്മു… ഞാൻ വളർന്നത് ബാംഗ്ലൂർ ആണ്.. നിന്നെക്കാൾ നല്ല കൊലകൊമ്പത്തി പെൺപിള്ളേരെ കണ്ടു തന്നെ ആണ് ഞാൻ വളർന്നത് പിന്നെ… ഞാൻ ബ്ലാക്ക് ബെൽറ്റ് എടുത്തത് ആരേലും എന്റെ നേരെ കയർത്തു വന്നാൽ മുട്ടുമടക്കി ഓച്ഛാനിച്ചു നിൽക്കാൻ അല്ല മോളെ… ”
“നീ എന്നെ വിരട്ടാൻ ഒന്നും നോക്കണ്ട പ്രിയ.. കിച്ചനെ കാണാതെ ഞാൻ ഇവിടന്നു പോകില്ല.. ”
എന്റെ സകല ഞെരമ്പുകളും വലിഞ്ഞു മുറുകി…. തലയിൽ നിന്നു കണ്ണികാൽ വരെ എന്തോ ഇരച്ചു കയറും പോലെ… കേട്ടതൊക്കെയും വീണ്ടും വീണ്ടും എന്റെ ചെവിയിൽ മുഴങ്ങി കേൾക്കും പോലെ…
എന്റെ കാൽ വിറച്ചു വരുന്ന പോലെ എനിക്ക് തോന്നി…
ഭഗവാനെ…. എന്റെ കണ്ണാ…. എന്തോ വല്ലാത്ത വേദന പോലെ എനിക്ക് തോന്നി…
ഇതുവരെ അരക്കു കീഴ്പ്പോട്ട് ഒരു സ്പർശം പോലും ഞാൻ അറിഞ്ഞിരുന്നില്ല… പക്ഷെ ഇപ്പൊ കാലൊക്കെ പൊളിയുന്ന വേദന തോന്നുന്നു…
ഞാൻ പതിയെ എന്റെ കാലുകൾ അനക്കി നോക്കി… പേടിച്ചു ഞാൻ ചെയറിൽ നിന്നും കാലെടുത്തു താഴേക്കു വച്ചു…
പക്ഷെ ഉറക്കുന്നില്ല… വിറച്ചു വിറച്ചു ഞാൻ വീഴാതിരിക്കാൻ കട്ടിലിൽ പിടിച്ചു നിന്നു… പക്ഷെ വേദന കൊണ്ട് എനിക്ക് അനക്കാൻ വയ്യ … എന്റെ കാലുകൾക്കു വല്ലാത്ത ഭാരം…
തിരിച്ചു ചെയറിലേക്ക് പോകാനോ കട്ടിലിൽ പോയി ഇരിക്കാനോ ആകാതെ ഞാൻ കട്ടിലിന്റെ തലക്കൽ പിടിച്ചു നിന്നു.. കാൽ വിറച്ചു വീഴും എന്ന് ഞാൻ ഭയന്നു…
അങ്ങനെ വീണാൽ ശബ്‌ദം കേട്ടു അമ്മു ഇങ്ങോട്ട് വന്നാൽ…
എന്റെ കണ്ണാ.. നിയെ ഉള്ളു തുണ… പുറത്തു ബുള്ളറ്റ് ന്റെ ശബ്‌ദം കേട്ടു ഞാൻ ഭയന്നു വിറച്ചു…
ഇനി എന്തൊക്കെ ആണോ ഉണ്ടാകാൻ പോകുന്നത് എന്നോർത്ത് ഞാൻ പേടിച്ചു വിറച്ചു…
എന്റെ കാലിന്റെ ബലം പിന്നെയും കുറഞ്ഞു വന്നു…
കിച്ചേട്ടൻ ഹാളിലേക്കു കയറി എന്ന് തോന്നുന്നു…
“പ്രിയ… ആരാ ഇവളെ ഇവിടെ പിടിച്ചു ഇരുത്തിയെ… ”
“ആരും പിടിച്ചു ഇരുത്തിയതല്ല കിച്ചാ… വലിഞ്ഞു കയറി വന്നതാ… ”
“നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് തോന്നുമ്പോൾ തോന്നുമ്പോൾ ഇങ്ങോട്ട് കയറി വരണ്ട എന്ന്… ”
“അത് നിങ്ങൾ തീരുമാനിച്ചാൽ മതിയോ.. ”
“എന്റെ വീട്ടിലെ കാര്യങ്ങൾ ഞാൻ അല്ലെ തീരുമാനിക്കേണ്ടത്… ”
“എന്റെ ചേച്ചി ഇവിടെ ഉള്ളിടത്തോളം ഞാൻ ഇങ്ങോട്ട് വരും… ”
“അതിനു അവൾ ഇവിടെ ഇല്ലല്ലോ അമ്മു … ”
പ്രിയ ഇടയിൽ കയറി പറഞ്ഞു….
“ഇല്ലേ… പിന്നെ അവൾ നടന്നു പോയോ…”
“അവളെ ഞങ്ങൾ ഒരു ഹോസ്പിറ്റലിൽ കൊണ്ടാക്കി… ഞങ്ങൾക്ക് നോക്കാൻ അല്പം ബുദ്ധിമുട്ട് ഉണ്ട്… നീ വല്ലപ്പോഴും വന്നു ഇവിടെ വന്നിരുന്നു കുരക്കുന്നത് അല്ലാതെ അവളുടെ എന്തെങ്കിലും നീ ചെയ്തു കൊടുക്കാറുണ്ടോ… ഇനി നിനക്ക് കാണണം എങ്കിൽ മദർ ഹോസ്പിറ്റലിൽ ചെന്നാൽ മതി… ”
“പ്രിയ…. ”
കിച്ചേട്ടന്റെ ഭയന്നു വിറച്ചുള്ള വിളി എന്നെ ശരിക്കും വിഷമിപ്പിച്ചു .. പാവം ആകെ ടെൻഷൻ ആയി കാണും…
“ഞാൻ അങ്ങനെ ചെയ്തു കിച്ചാ… അവളെ ഞാൻ ഹോസ്പിറ്റലിലേക്ക് മാറ്റി… ”
“പ്രിയ.. താൻ ആരോടു ചോദിച്ചിട്ടാണ് അങ്ങനെ ഒക്കെ ചെയ്തത് … ”
“കിച്ച… ഞാൻ ഒരു ഡോക്ടർ ആണ്.. അതുകൊണ്ട് തന്നെ താൻ ചിമ്മുനെ ഓർത്തു പേടിക്കണ്ട… അവൾ സേഫ് ആണ്… ”
“പ്രിയ എങ്കിൽ ഞാൻ ഹോസ്പിറ്റലിൽ പോകുവാ… എനിക്ക് ചിമ്മു നെ കാണാതെ പറ്റില്ല… ”
“കിച്ചൻ ഇപ്പൊ പോകണ്ട… വിസിറ്റർസ് അലോഡ് അല്ല.. ഇപ്പൊ പോയാലും തനിക്ക് അവളെ കാണാൻ പറ്റില്ല… ”
“പ്രിയ… എനിക്ക് ചിമ്മുനെ കണ്ടേ പറ്റു… ”
എന്റെ കൃഷ്ണ ഇപ്പൊ ഓടി ചെന്നു കിച്ചേട്ടനെ കെട്ടിപിടിച്ചു ഞാൻ ഇവിടെ ഉണ്ട് കിച്ചേട്ടാ എന്ന് പറയണം എന്നെനിക്കു തോന്നി…
ഞാൻ കട്ടിലിൽ ബലം ഊന്നി താഴോട്ട് നോക്കി നിന്നു… കണ്ണുനീർ ബെഡിൽ ഇറ്റിറ്റു വീണു…
“കിച്ച നീ ഒന്ന് വെയിറ്റ് ചെയ്യൂ നമുക്ക് പോകാം… ഞാൻ ധാ വരുന്നു… ”
എന്ന് പറഞ്ഞു പ്രിയ വാതിൽ പതുക്കെ തുറന്നു അകത്തേക്ക് വന്നു… വേഗം വാതിൽ ലോക്ക് ചെയ്തു…
പെട്ടന്നാണ് ഞാൻ കട്ടിലിൽ പിടിച്ചു നില്കുന്നത് അവൾ കണ്ടത്…
“ചിമ്മു… മോളെ.. നീ… ”
അവള്ടെ തൊണ്ട ഒക്കെ വരണ്ടൂ തുടങ്ങിയിരുന്നു… സന്തോഷം കൊണ്ടെന്നെ തുരുതുരാ ഉമ്മ വച്ചതും… കട്ടിലിലെ എന്റെ പിടി വിട്ടു ഞാൻ വീഴാൻ പോയി…
പക്ഷെ എന്നെ വീഴാൻ പ്രിയ വിട്ടില്ല…
എന്റെ കൈകൾ അവളുടെ തോളിലൂടെ ഇട്ടു… എന്നെ താങ്ങി നടത്തി..
“ചിമ്മു… ഇതല്ലേ നിന്റെ കിച്ചേട്ടൻ കാണേണ്ടത്… ഞാൻ അവനെ ഇങ്ങോട്ട് വിടാം… നീ വാതിലിന്റെ മറവിൽ നിൽക്കു… ഞാൻ വാതിൽ തുറക്കാൻ പോവാട്ടോ… ”
“ഉം… പ്രിയ… എനിക്ക് എന്തോ പേടി പോലെ.. ഞാൻ വീഴാൻ പോകുന്ന പോലെ… ”
“ഏയ്.. ഇനി തന്നെ പിടിക്കാൻ കിച്ചണില്ലെടോ… പിന്നെ അമ്മു ഇതൊന്നും അറിയരുത്… ”
പ്രിയ വേഗം വീൽ ചെയർ തള്ളി നീക്കിയിട്ടു..
വാതിൽ പതിയെ തുറന്നു.. പുറത്തുന്നു ചാരി ഇട്ടു…
“കിച്ച ഒന്നിങ്ങു വന്നേ ഒരു കാര്യം പറയാൻ ഉണ്ട്… ”
റൂമിനോട് ചേർന്നു നിന്നു അവർ പറയുന്നത് എനിക്ക് ഇങ്ങോട്ട് കേൾക്കാം….
“ടാ.. നീ ഈ മുറിയിലോട്ട് ഒന്ന് കേറൂ… കേറിയിട്ടു കതകു കുറ്റി ഇട്ടേക്കണം… ”
“നീ എന്തൊക്കെയാ പ്രിയ പറയുന്നെ… ഇത് നളിനി ചേച്ചി ടെ മുറിയല്ലേ… ഞാൻ എന്തിനാ ഇതിൽ കയറനെ… ”
“ടാ നീ പതുക്കെ പറ…. അമ്മു കേൾക്കും… ”
“പ്രിയ…. ”
“നീ ഇപ്പൊ ഒന്നും പറയണ്ട… മുറിയിൽ കയറി കതകു കുറ്റി ഇട്ടിട്ടു നീ ചുറ്റും നോക്കിയാൽ മതി… ”
“കോപ്പ്… ഞാൻ ഇവിടെ പ്രാന്ത് പിടിച്ചു നിൽകുമ്പോൾ ആണോ പ്രിയേ നിന്റെ കുട്ടിക്കളി… ”
“നീ പറയണ കേൾക്കു… ”
എനിക്കാണേൽ കാല് വിറച്ചിട്ടു വയ്യ.. ഒരു വിധം ചുവരിൽ താങ്ങി ഞാൻ നിന്നു…
കിച്ചേട്ടൻ വാതിലിനടുത്തേക്ക് വരുന്ന ഒച്ച കേട്ടതും എന്റെ നെഞ്ചിടിപ്പ് കൂടി…
വാതിൽ തുറന്നു കതകു കുറ്റി ഇട്ടതും കിച്ചേട്ടൻ എന്നെ കണ്ടു…
എന്റെ സകല ഞെരമ്പുകളും ചലനമറ്റു…
“ചിമ്മു… ടാ….. ”
കിച്ചേട്ടൻ എന്റെ അടുത്തേക്ക് വന്നതും ഞാൻ കിച്ചേട്ടന്റെ നെഞ്ചിലേക്ക് വീണു…
“മോളെ…. ”
“കിച്ചേട്ടാ….. എനിക്ക്…. തല കറങ്ങുന്ന പോലെ…. ”
“മോളെ… എന്താടാ…. “”
“കുറെ നേരായി ബലം വല്ലാതെ കൊടുത്തു ഞാൻ നിൽക്കുന്നു… അതാകും…. ”
“ചിമ്മു… ഞാൻ സ്വപ്നം കാണുവാനോ… ”
“അല്ല കിച്ചേട്ടാ… എനിക്കിപ്പോ കുഴപ്പം ഒന്നും ഇല്ല… ”
സന്തോഷം കൊണ്ടെന്നെ തുരുതുരാ ഉമ്മകൾ കൊണ്ട് മൂടുമ്പോൾ ഞാൻ പറയുന്നതൊന്നും കിച്ചേട്ടൻ കേൾക്കുന്നില്ലായിരുന്നു… വാടിയ ചേമ്പിൻ തണ്ടു പോലെ ഞാൻ കിച്ചേട്ടന്റെ മാറിൽ കിടന്നു…
കിച്ചേട്ടൻ എന്നെ കൈകളിൽ കോരി എടുത്തു കട്ടിലിൽ ഇരുത്തി…
ഈശ്വര ഒരുപാട് കൊതിച്ച നിമിഷങ്ങൾ…
നീണ്ടു കിടക്കുന്ന അമ്പലപ്പാടത്തു ഇതുപോലെ കിച്ചേട്ടൻ എന്നെ പൊക്കി എടുത്തു കൊണ്ടു പോകുന്നത് ആ മരുന്നുകളുടേ മടുപ്പിക്കുന്ന മണമുള്ള റൂമിൽ നിന്നും ഞാൻ സ്വപ്നം കണ്ടിരുന്നു…
ഉണ്ടായതെല്ലാം കിചേട്ടനോട് പറയുമ്പോൾ എന്റെ മടിയിൽ കിടന്നു എല്ലാം മൂളി കേൾക്കുകയായിരുന്നു കിച്ചേട്ടൻ…
ഞങ്ങളുടെ സന്തോഷത്തിനിടയിൽ പെട്ടന്നാണ് പ്രിയയെ ഓർത്തത്…
“കിച്ചേട്ടാ… പ്രിയ അമ്മുന്റെ അടുത്താണ്… കിച്ചേട്ടൻ അങ്ങോട്ട് ചെല്ല്… ”
എന്നെ ആ കട്ടിലിൽ കിടന്നു കട്ടിലിന്റെ ഷെൽഫിൽ നിന്നൊരു ബ്ലാങ്കറ്റ് എടുത്തു എന്നെ മൂടിയിട്ട് കിച്ചേട്ടൻ വാതിൽ തുറന്നു…
സെറ്റിയിൽ കാലിൽ കാൽ കേറ്റി ഇരിക്കുവാണ് അമ്മു… എല്ലാം ഇവിടെ കിടന്നാൽ എനിക്ക് കാണാം…
ആണുങ്ങളെ കാണുമ്പോൾ കാൽ താഴെ ഇടണം എന്നറിയില്ലേ അമ്മു എന്ന് ചോദിക്കണം എന്നെന്റെ മനസ്സിൽ വന്നു… എങ്കിലും ഞാൻ അത് വിഴുങ്ങി…
പെട്ടന്ന് അവൾ റൂമിലേക്ക് നോക്കിയതും എന്നെ കണ്ടു…
“ചേച്ചി നെ എന്തിനാ താഴേക്കു മാറ്റിയത്… ”
“നളിനി ചേച്ചി ടെ റൂം ആണിത് ..അവർ രണ്ടു പേരും കൂടെ ഇവിടെ കിടന്നോളും… ”
“എന്താ എന്റെ ചേച്ചി ക്ക് ഒരു റൂം കൊടുക്കാൻ ഇല്ലേ ഇവിടെ… ”
“ഇത് ഹോട്ടൽ അല്ല… ആളാം വീതം റൂം കൊടുക്കാൻ… ”
“ഞാൻ ചോദിച്ചത് കിചേട്ടനോടാണ്…. ”
“എനിക്ക് പറയാൻ ഉള്ളത് തന്നെ ആണ് പ്രിയ പറഞ്ഞത് … ”
“ഓഹോ എങ്കിൽ ചേച്ചിയെ ഞാൻ കൊണ്ടു പോകുവാ… ”
“നടക്കില്ല… ”
“എന്ത് വെണം എന്ന് എനിക്ക് അറിയാം… ”
അമ്മു ഓടി വന്നെന്റെ അടുത്ത് ഇരുന്നു…
എന്റെ നൈറ്റി ഒക്കെ നേരെ ഇട്ടു ..
“നമുക്ക് ഇല്ലത്തേക്ക് പോകാം ചേച്ചി.. ഇവിടെ നിൽക്കണ്ട… ”
ഈശ്വര ധർമ്മസങ്കടത്തിൽ ആയല്ലോ കണ്ണാ… ഇവൾ എന്നെ കൊണ്ടു പോവോ…
“സത്യായിട്ടും ചേച്ചിയെ എന്റെ കൂടെ വിട്ടില്ലെങ്കിൽ ഞാൻ ഇവിടെ കിടന്നു ചാകും… കാണണോ നിങ്ങള്ക്ക്…. ഒറ്റക്കല്ല… ചേച്ചീനെയും കൊല്ലും.. ”
എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നില്ക്കാന് എന്റെ കിച്ചേട്ടൻ…
“അമ്മു നീ പ്രശ്നം ഒന്നും ഉണ്ടാക്കല്ലേ… ഞാനും വരാം എന്നാ… ”
അത് കേട്ടതും അമ്മുവിന്റെ മുഖം തെളിഞ്ഞു…
അവൾ പുറത്തു പോയി ആർക്കൊക്കെയോ ഫോൺ ചെയ്തു..
ആ താപ്പിൽ കിച്ചേട്ടൻ എന്റെ അടുത്തേക്ക് വന്നു.. വാതിൽ അടച്ചു..
“ചിമ്മു… എന്താ മോളെ ചെയ്യേണ്ടത്… മോള് പറ… ”
“പോകാം കിച്ചേട്ടാ… നമ്മൾ ഒന്നിച്ചുള്ള ജീവിതം തകർന്നിടത്തു നിന്നു തന്നെ തുടങ്ങാൻ ആകും യോഗം… എന്റെ മുത്തശ്ശിയെയും ഒന്ന് കാണാലോ.. ”
“ഉം.. എങ്കിൽ പോകാം… തനിക്ക് വയ്യായ വല്ലതും ഉണ്ടോ… ”
“ഇല്ല… ഇങ്ങനെ കൂടെ ഉണ്ടായാൽ മതി.. പിന്നെ എനിക്ക് വയ്യായയെ തോന്നില്ല… ”
“എങ്കിൽ ഞാൻ താങ്ങി എടുക്കട്ടെ… ആക്ടിങ് തുടങ്ങിക്കോ ട്ടാ… ”
ഞാൻ ചിരിച്ചു.. കിച്ചേട്ടൻ എന്നെ കോരിയെടുത്തു… ആ കഴുത്തിൽ വട്ടം പിടിച്ചു ആ കവിളിൽ ഞാൻ ആദ്യമായി ഒരു മുത്തം കൊടുത്തു…
വാതിൽ തുറന്നു നേരെ കാറിനടുത്തേക്ക് നടന്നു…
തുടരും….
“

by