രചന – കാന്താരി
കല്യാണത്തിനുള്ള ദിവസം കുറിച്ചു കിട്ടിയതും പിനീടുള്ള ദിവസങ്ങളിൽ എല്ലാവരും ആ തിരക്കിൽ ഓടി നടക്കാൻ തുടങ്ങി.
☀☀☀☀☀☀☀🎎☀☀☀☀☀☀☀☀
വിവാഹത്തിന്റെ പുണ്യ സന്ദർഭത്തിൽ നിങ്ങളുടെ കൃപാവരത്തെ ഞങ്ങൾ
ഹൃദ്യമായി ക്ഷണിക്കുന്നു.
സിദ്ധാർഥ് മോഹൻ ❤ ഐശ്വര്യ പത്മനാഭൻ
ആദിത്യ പത്മനാഭൻ ❤ ഭാമ സുകുമാരൻ
അരുൺ മാധവൻ ❤ ദേവിക മോഹൻ
WEDDING RECEPTION
ഏപ്രിൽ 10. 10.00am ഏപ്രിൽ 10. 6.00pm
ദുർഗ ദേവി അമ്പലം എടത്തറ വിവാഹ
ഹാൾ
സ്നേഹപൂർവ്വം : വധുവന്മാരുടെ അച്ഛനമ്മമാരും പിന്നെ ഞാനും 😁
(അപ്പൊ എല്ലാവരും വരണം പ്രേതീകം വിളിക്കുന്നില്ല. ഒന്ന് അഡ്ജസ്റ്റ് ചെയ്യണേ… 🙏)
☀☀☀☀☀☀☀☀☀☀☀☀☀☀☀☀
കല്യാണക്കുറി അടിച്ചു കിട്ടിയതും അത് കണ്ടു വധുവരന്മാർ തുള്ളി ചാടി.
കാത്തിരിപ്പിന് വിരാമം ആവുകയാണലോന്ന് ഓർത്ത്.
സ്വർണം എടുക്കാനും ഡ്രസ്സ് എടുക്കാനുമെല്ലാം നാല് കുടുംബവും ഒരുമിച്ചാണ് പോയത് അത് കൊണ്ട് രണ്ടു ദിവസം വേണ്ടി വന്നു എല്ലാം എടുക്കാനായി.
അങ്ങനെ കല്യാണ ദിവസം ഇങ്ങെത്തി.
കല്യാണ തലേ ദിവസം വീട്ടിൽ പ്രേത്യേകിച്ചു പരുപാടികൾ ഒന്നുമില്ലാതത്ത് കൊണ്ട് അങ്ങനെ കടന്നു പോയി.
അതിനിടയിൽ ഇറങ്ങി പോയ പടകൾ കല്യാണം കൂടാനായി വന്നു. വലിയ വോൾട്ടേജ് ഒന്നും ഇല്ലായിരുന്നു വെങ്കിലും വെറുതെ നാട്ടുകാരെ കാണിക്കാൻ വേണ്ടി അവർ തകർത്തു അഭിനയിച്ചു കൊണ്ടിരുന്നു.
പിറ്റേന്ന് കല്യാണ ദിവസമായി വെളുപ്പിനെ എല്ലാവരും എഴുനേറ്റു ഒരുക്കങ്ങൾ തുടങ്ങി.
പെണുങ്ങൾ എല്ലാം അണിഞ്ഞോരുങ്ങി സുന്ദരികൾ ആയപ്പോൾ ആണുങ്ങൾ എല്ലാം സുന്ദരന്മാരായി ഇറങ്ങി.
രാവിലതെ ഭക്ഷണം കല്യാണ വീടുകളിലെ സ്ഥിരം ഭക്ഷണമായ ഉപ്പ്മാവ് ആയിരുന്നു അത് വേഗം കഴിച്ചു എല്ലാവരും അമ്പലത്തിലേക്ക് പോകാൻ റെഡിയായി.
ആദ്യം അമ്പലത്തിൽ എത്തിയത് സിദ്ധുവും ദേവുവും ആയിരുന്നു.
അതിന് പുറകെ ഐശുവും ആദിയും എത്തി.
ശേഷം ഭാമയും അരുണും എത്തി.
വധുമാർ റോസ് കളർ സാരിയും മിതമായ ആഭരണങ്ങളും അണിഞ്ഞു സുന്ദരികളായി നിരന്നു നിന്നതും വരന്മാർ കണ്ണ് ചിമ്മാൻ മറന്നു കൊണ്ട് അവരെ തന്നെ നോക്കി നിന്ന് വെള്ളമിറക്കി.
ഒടുവിൽ മക്കളുടെ തനി സ്വഭാവം പുറത്തു വരുമൊന്നു പേടിച്ചു മോഹൻ ചെന്നു എല്ലാത്തിനെയും ഒന്ന് തട്ടി വിളിച്ചു അപ്പോഴാണ് മൂന്നു പേർക്കും ബോധം വന്നത് തന്നെ.
അങ്ങനെ എല്ലാവരും അമ്പലത്തിലേക്ക് കേറി. ആദ്യം അരുണിന്റെയും ദേവുന്റെയും താലി കെട്ടു ആയിരുന്നു. അരുണിന്റെ അച്ഛൻ താലി എടുത്തു കൊടുത്തതും അത് വാങ്ങി പ്രാർഥിച്ചു കൊണ്ട് അരുൺ ദേവുന്റെ കഴുത്തിൽ താലി കെട്ടി ശേഷം ഒരു നുള്ള് കുങ്കുമം അവളുടെ സീമന്ത രേഖയിൽ തൊട്ട് കൊടുത്തു. അവർ പരസ്പരം മാല ചാർത്തിയ ശേഷം മോഹൻ ചെന്നു ദേവുന്റെ കൈ പിടിച്ചു അരുണിന് കൊടുത്തു.
രണ്ടാമത് ആദിയുടെയും ഭാമയുടെയും ചാൻസ് ആയിരുന്നു. പത്മനാഭൻ എടുത്തു കൊടുത്ത താലി വാങ്ങി ആദി നിറ ചിരിയോടെ ഭാമയുടെ കഴുത്തിൽ ചാർത്തി. ആ സമയം നാത്തൂനായി ഐശു തന്റെ ജോലി കൃത്യമായി ചെയ്തു കൊടുത്തു. ഒരു നുള്ള് കുങ്കുമം കൊണ്ട് അവൻ അവളുടെ സീമന്ത രേഖയെ ചുവപ്പിച്ചതും അവൾ അവനെ തന്നെ നോക്കി നിന്നു. പരസ്പരം മല ചാർത്തിയതും ഭാമയുടെ അച്ഛൻ അവളുടെ കൈ പിടിച്ചു ആദിക്ക് കൊടുക്കുമ്പോൾ സന്തോഷം കൊണ്ട് ആ അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
മൂന്നാമത് ഐശുവും സിദ്ധുവും മുന്നോട്ട് ചെന്നു. ദേവു ഐശുവിന്റെ പിന്നിൽ നിന്നപ്പോൾ ഭാമയും അവൾക്കൊപ്പം നിന്നു. മറുവശത്ത് സിദ്ധുവിന്റെ പിന്നിലായി അവന്റെ അളിയന്മാർ ആദിയും അരുണും നിന്നു.
മോഹൻ താലി എടുത്തു സിദ്ധുവിന്റെ നേർക്ക് നീട്ടിയതും ഐശുവിനെ ഒന്ന് നോക്കിയ ശേഷം സിദ്ധു അച്ഛന്റെ കയ്യിൽ നിന്നും താലി വാങ്ങി ഐശുവിന്റെ കഴുത്തിൽ ചാർത്തി ആ നിമിഷം ഐശുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി അത് കണ്ടപ്പോൾ സിദ്ധു അവളെ ചേർത്ത് പിടിച്ചു. ശേഷം അവൻ കുങ്കുമം എടുത്തു അവൾക് തൊട്ട് കൊടുത്തപ്പോൾ കണ്ണുകൾ അടച്ചു കൊണ്ട് അവളതിനെ സ്വീകരിച്ചു.
ആ രംഗങ്ങൾ കാണവേ കിരണിന്റെ കണ്ണുകൾ ദേഷ്യത്തിൽ ചുവന്നു വന്നു. അബദ്ധത്തിൽ അവൻ വല്ലതും ചെയ്തു പോകുമോന്നുള്ള ഭയത്തിൽ ജയന്തി അവനെ പിടിച്ചു വലിച്ചു കൊണ്ട് അമ്പലത്തിന്റെ പുറത്തേക്കു പോയി.
സിദ്ധുവും ഐശുവും പരസ്പരം മാല ചാർത്തി നിന്നതും പത്മനാഭൻ ചെന്നു ഐശുവിന്റെ കൈ പിടിച്ചു സിദ്ധുന് കൊടുത്തു. ശേഷം എല്ലാവരും ചേർന്നു പ്രദിക്ഷണം ചെയ്തു വന്നു പ്രാർത്ഥിച്ചതോടെ ചടങ്ങുകൾ എല്ലാം കഴിഞ്ഞു.
പിന്നെ ഫോട്ടോ ഷൂട്ട് ആയിരുന്നു നിന്നും ഇരുന്നും കിടന്നും എടുത്തും ഒക്കെ ആയി പല പോസിൽ ക്യാമറ മാൻ ഫോട്ടോസ് എടുത്തു തകർത്തു. ഒടുവിൽ യുദ്ധം കഴിഞ്ഞ കണക്കെ വധുവന്മാർ മടുത്തു ഒരു മൂലയിൽ പോയി ഇരുന്നതും ദൈവ ദൂതനെ പോലെ ഒരു ചേട്ടൻ വന്നു ഭക്ഷണം കഴിക്കാൻ അവരെ വിളിച്ചു.
അത് കേൾക്കണ്ട താമസം സ്വന്തം കല്യാണമാണെന്നത് പോലും മറന്നു എല്ലാം കൂടി സീറ്റ് പിടിക്കാനായി ഓടി.
“എന്താ പിള്ളേരെ ഈ കാണിക്കുന്നത് അടങ്ങി നടന്നൂടെ ”
എല്ലാത്തിന്റെയും ഓട്ടം കണ്ടു ഐശുവിന്റെ അമ്മ വന്നു പറഞ്ഞതും എല്ലാം നാണം കെട്ടു ഒന്ന് ചിരിച്ചു. പിന്നെ ഡിസ്സെന്റ് ആയി ഇരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി.
പച്ചടി, കിച്ചടി, സാമ്പാർ, പരിപ്പ് കറി, അവിയൽ, അച്ചാർ, ഉപ്പേരി, കൂട്ടുകറി, മോര് കറി, പപ്പടം, രസം, പിന്നെ രണ്ടു കൂട്ടം പായസവുമായി സദ്യ നിരന്നു.
(എല്ലാവരെയും കല്യാണം ക്ഷണിച്ച സ്ഥിതിക്ക് എല്ലാവരും ഉണ്ടിട്ട് പോയാൽ മതിട്ടോ. തികഞ്ഞില്ലെങ്കിൽ ഷെയർ ചെയ്തു കഴിക്കുക 😁😁🙏🙏)
സദ്യ വിളമ്പി കഴിഞ്ഞു എല്ലാവരും അറ്റാക് തുടങ്ങാൻ നിന്നതും ക്യാമറ മാൻ ചേട്ടൻ പറന്നു വന്നു.
“വാരി കൊടുക്കു…വാ തുറക്ക് മോളെ… തുറക്ക് ചേട്ടാ… കൊടുക്ക് മോളെ… ”
ക്യാമറ മാൻ ചേട്ടൻ പറഞ്ഞതും വിശന്നു കലി കേറിയ ഐശു ഒരു ഉരുള സിദ്ധുന് ഒരു ഉരുള ദേവുന് ഒരെണ്ണം ആദിക്ക് ഒരെണ്ണം ഭാമക്ക് പിന്നെ വായിൽ ചോറ് ഉണ്ടായിരുന്ന അരുണിന്റെ വായിൽ വരെ ഒരു ഉരുള കുത്തി കേറ്റി കൊടുത്തു.
“കൊടുത്തത് മതിയോ ചേട്ടാ…
ക്യാമറ മാനെ ഒന്ന് നോക്കി കൊണ്ട് ഐശു ചോദിച്ചതും അത് കണ്ടതും രംഗം വഷളാവുമെന്ന് തോന്നിയപ്പോൾ ക്യാമറ മാൻ കാർണോർമാരുടെ അടുത്തേക്ക് സ്ഥലം വിട്ടു.
അങ്ങനെ കെട്ടും സദ്യയും കഴിഞ്ഞു ഇനി അടുത്തത് ഗൃഹ പ്രവേശനം.
ചെക്കന്റെ വീട്ടിലേക്ക് പോകാനുള്ള കാർ വന്നു നിന്നതും അത് വരെ തെളിഞ്ഞ മുഖമെല്ലാം ഇരുണ്ടു.
ആദ്യത്തെ കാർ ഐശുവിന്റെ വീട്ടിലേക്ക് ആയിരുന്നു. ഭാമ അച്ഛനെയും അമ്മയെയും കെട്ടിപിടിച്ചു കരച്ചിൽ അങ്ങ് തുടങ്ങി കുറച്ചു നേരം നിന്ന് കരഞ്ഞതും ആദി അവളെ പിടിച്ചു വണ്ടിയിൽ കേറ്റി.
“എന്തിനാടി വെറുതെ നിന്ന് കരയുന്നത് അവരെ ഒക്കെ കുറച്ചു കഴിഞ്ഞു റിസപ്ഷന് കാണാലോ”
കാറിലേക്ക് കേറി കൊണ്ട് ആദി ഭാമയോട് ചോദിച്ചു.
“അത് പിന്നെ ഇതൊക്കെ ഒരു നാട്ടു നടപ്പല്ലേ കരഞ്ഞില്ലെങ്കിൽ കാണുന്നവർ എന്ത് കരുതും ”
“ഹോ എന്റെ ദുരന്തമേ… ”
കണ്ണ് തുടച്ചു കൊണ്ട് ഭാമ പറഞ്ഞത് കേട്ടു തലയിൽ കൈ വെച്ച് ആദി പറഞ്ഞു.
രണ്ടാമത്തെ വണ്ടി ദേവുന് പോവാനുള്ളത് ആയിരുന്നു. അച്ഛനെയും അമ്മയെയും ഏട്ടനെയും പിരിയുന്നതിലും സങ്കടം ദേവുന് ഐശുനെ പിരിയുന്നത് ആയിരുന്നു.
അത് കൊണ്ട് കരച്ചിൽ മൊത്തം അവർ രണ്ടു പേരും ആയിരുന്നു.
“അളിയാ വേണമെങ്കിൽ കൊണ്ട് പൊക്കോ ഇത് ഇപ്പൊ ഒന്നും തീരുമെന്ന് തോന്നുന്നില്ല ”
അവരുടെ കരച്ചിൽ കണ്ടു സിദ്ധു അരുണിന്റെ അടുത്തേക്ക് ചെന്നു പറഞ്ഞതും അത് ശരിയാണെന്നു തോന്നി അരുൺ ദേവൂനെ പിടിച്ചു വലിച്ചു വണ്ടിയിൽ കേറ്റി.
അടുത്ത വണ്ടി വന്നതും എല്ലാവർക്കും ടാറ്റാ കൊടുത്തു കൊണ്ട് ഐശു വേഗം വണ്ടിയിൽ കേറി ഇരുന്നു. അത് കണ്ടു അന്തം വിട്ട് എല്ലാവരെയും ഒന്ന് നോക്കി ഇളിച്ചു കൊണ്ട് സിദ്ധു വണ്ടിയിൽ കേറി.
“നിനക്ക് സങ്കടമൊന്നുമില്ലേ. എന്താ കരയാതെ ”
“അതൊക്കെ എന്തിനു എന്റെ വീടും സിദ്ധുവേട്ടന്റെ വീടും തമ്മിൽ കിലോമീറ്റർ ദൂരമൊന്നും ഇല്ലല്ലോ.
ജസ്റ്റ് ഒന്ന് മതില് ചാടിയാൽ പോരെ അത് കൊണ്ട് എന്തിന് വെറുതെ ഒരു സീൻ ”
ഐശു പറഞ്ഞതും സിദ്ധു ഒന്ന് തലയാട്ടി.
എല്ലാവരും കേറി കഴിഞ്ഞതും മൂന്നു വണ്ടിയും മൂന്നു വീട്ടിലേക്ക് യാത്രയായി.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
(അരുണിന്റെ വീട്ടിൽ )
മുറ്റത്തു കാർ വന്നു നിന്നതും വിളക്കും താലവുമായി അരുണിന്റെ അമ്മയും അമ്മായിയും കടന്നു വന്നു. രണ്ടുപേരും ചേർന്നു നിന്നതും അവരുടെ കാലു കഴുകി ആരതി ഉഴിഞ്ഞു കൊണ്ട് അരുണിന്റെ അമ്മ നിലവിളക്ക് ദേവൂന്റെ കയ്യിൽ കൊടുത്തു.
അത് വാങ്ങി അരുണിനെ ഒന്ന് നോക്കി കൊണ്ട് അമ്മ പറഞ്ഞത് പോലെ വലതു കാലു വെച്ച് ദേവു ഗൃഹപ്രവേശനം ചെയ്തു.
(ഐശുവിന്റെ വീട്ടിൽ )
ആദിയും ഭാമയും ചെന്നതും ഐശുവിന്റെ അമ്മ രണ്ടു പേരുടെയും കാലു കഴുകി അനുഗ്രഹിച് കൊണ്ട് നിലവിളക്ക് ഭാമയുടെ കയ്യിൽ കൊടുത്തു. അത് വാങ്ങി വലതു കാൽ വെച്ച് ഭാമ ഗൃഹപ്രവേശനം ചെയ്തു.
(സിദ്ധുവിന്റെ വീട്ടിൽ )
ഐശുവിനെയും ചേർത്ത് പിടിച്ചു കൊണ്ട് നിലവിളക്കുമായി കാത്ത് നിൽക്കുന്ന യശോദമ്മയുടെ അടുത്തേക്ക് സിദ്ധു ചെന്നു.
ആദ്യം തന്നെ ഐശുവിനെ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു കൊണ്ട് യശോദ അവരുടെ കാലു കഴുകി അനുഗ്രഹിച്ചു വിളക്ക് ഐശുവിന്റെ കയ്യിൽ കൊടുത്തു. അത് വാങ്ങി ഐശു സിദ്ധുവിനെ ഒന്ന് നോക്കി അപ്പോൾ അവൻ അവളെ ഒന്നും കൂടി ചേർത്ത് പിടിച്ചു കൊണ്ട് അവൾക്കൊപ്പം വലതു കാൽ വെച്ച് അകത്തേക്ക് കേറി.
അതെല്ലാം കണ്ടു തകർന്നു ചുമരും ചാരി കാവ്യ നിന്നതും രണ്ടു മക്കളുടെയും അവസ്ഥ കണ്ടു ഒന്നും ചെയ്യാൻ കഴിയാതെ ജയന്തി ആകെ ധർമ സങ്കടത്തിൽ എല്ലാം നോക്കി നിന്നു.
(തുടരും )

by