രചന – ആദി ധ്രുവിക
“” കണാരേട്ടൻ അറിഞ്ഞോ…നമ്മുടെ വാര്യത്തെ കൊച്ച് ഒരുത്തൻ്റൂടെ ഓടിപോയെന്ന്…”””
“”ശെടാ …അവൾക്ക് ഇന്നാൾ പത്തൊമ്പത് വയസായല്ലെ ഉള്ളൂ…””
“”ആന്നേ…എന്തെയ്യാനാ… ഇവക്കൊക്കെ എന്തിൻ്റസുഖാന്ന് എനിക്കറിഞ്ഞുകൂടാ…””
“”അതെന്നെ…ഭാര്യ മരിച്ചിട്ടും രണ്ടാമത് ഒന്ന് കെട്ടാതെ നല്ല അന്തസായല്ലെ ശങ്കരൻ അവളെ നോക്യെ””
“”അല്ലാ ആരാ കക്ഷി?!””
“”ആ ഭർത്താവിനെ തലക്കടിച്ച് വീഴ്ത്തിയ സാവിത്രീടെ മോൻ ഇല്ലേ… കൂലിപ്പണിക്ക് പോണ ആ ചെറുക്കൻ ഇല്ലേ…അവൻ തന്നെ ആദി…””
“”എന്താടാ ഇത്… ആദി മോൾ അങ്ങനെ ഒന്നും ചെയ്യൂല്ല… അത് ഒരു പാവം പിടിച്ച കൊച്ചാണെട…””
“എന്തോന്ന കണാരേട്ട ഇത്… മോളോ… ആ ഒരുമ്പെട്ടോളെ ഒക്കെ ആരെങ്കിലും മോളെ കുഞ്ഞെന്നോക്കെ വിളിക്ക്യോ…നിങ്ങളോട് പറഞ്ഞ എണെ വേണം പറയാൻ…ഞാൻ പോണു….””
(മംഗലം ദേശത്തെ പ്രധാന കരകമ്പിയായ വാസു രാവിലെ തന്നെ കിട്ടിയ വാർത്ത ചൂടോടെ നാലാള് കൂടുന്ന കണാരേട്ടൻ്റെ ചായക്കടയിൽ എത്തിച്ച് മറ്റുള്ളോരുടെയും ഒടുവിൽ കണാരെട്ടൻ്റെയും അഭിപ്രായം അറിഞ്ഞ കാഴ്ചയാണ് ഇപ്പൊ കണ്ടത്….)
############################
ഹൈ… ഞാനാണ് ആദി…ആദി ധ്രുവിക…ഇതെൻ്റെ കഥയാണ്…അല്ല ജീവിതമാണ് … അപ്പോൾ അത് ഞാൻ തന്നെ പറയുന്നതല്ലേ നല്ലത്….
നീയിനി എന്ത് പറയാനാണെടി… നേരത്തെ എന്തോ പറഞ്ഞെർന്നല്ലോ… ആ അത് തന്നെ… “”ഒരുമ്പെട്ടവൾ”” നീയെന്തു പറയാനാണെടീ ഒരുമ്പെട്ടവളെ ഞങ്ങൾക്ക് എല്ലാം മനസിലായി എന്നാവും നിങൾ കരുതുന്നത്…
ഇവിടെ എല്ലാവരുടെയും മുന്നിൽ ഞാൻ തെറ്റുകാരിയാണ്..പ്രായത്തിൻ്റെ ചാപല്യത്തിൽ വീട്ടുകാരെ ഉപേക്ഷിച്ച് മറ്റൊരുവനെ തേടി പോയവൾ…സ്വന്തം കുഞ്ഞിനെ കരുതലോടെ വളർത്തിയ മാതാപിതാക്കളെ ഉപേക്ഷിച്ച് ഒരു കൂലി പണിക്കാരണോടൊപ്പം ഇറങ്ങി പോയവൾ….പക്ഷേ അതല്ല ഞാൻ…ഞാൻ നിങ്ങൾക്ക് മുന്നിൽ ഒരു തുറന്ന പുസ്തകമാകാൻ ആഗ്രഹിക്കുന്നു….
വാര്യത്തെ ശങ്കരൻ്റെയും സുഭദ്രയുടെ ഏക മകളാണ് ഞാൻ…ചെറുപ്പം മുതലേ ഞാൻ തീരെ ഒറ്റപ്പെടലിൽ ജീവിച്ചവളാണ്…അച്ഛൻ രാവിലെ വീട്ടിൽ നിന്ന് പോയാൽ രാത്രി മദ്യമിച്ചാണ് വീട്ടിൽ വരുക…എന്നിട്ട് അമ്മയോട് എന്നും വഴക്കുണ്ടാക്കും…എനിക്ക് സഹോദരങ്ങൾ ഒന്നും ഇല്ലാത്തതിനാൽ കൂട്ടുകാർ പറയുന്ന അവരുടെ വിശേഷങ്ങളിലെ പോലെ ഒരു സഹോദരൻ വേണം എന്ന് എനിക്ക് തോന്നിയിരുന്നു.. പിന്നീട് തോന്നി അത് വേണ്ടാ എന്ന് എന്റെ അനുഭവം അവർക്കുടെ വന്നൂടല്ലോ….എൻ്റെ അമ്മക്ക് പറയത്തക്ക ബന്ധുക്കൾ ഒന്നും ഉണ്ടായിരുന്നില്ല…ഒരു അകന്ന ബന്ധു ആണ് അച്ഛനുമായുള്ള വിവാഹം നടത്താൻ മുൻ കൈയെടുത്തത്…ഓർമ വെച്ച കാലം മുതൽ ഞാൻ അച്ഛനെയും അമ്മയെയും സന്തോഷത്തോടെ കണ്ടിട്ടില്ല…. മറ്റു കുട്ടികളെ പോലെ അച്ഛൻ്റെയും അമ്മയുടെയും ലാളനകൾ ഏറ്റു വാങ്ങി അവരുടെ നടുക്ക് കിടന്ന് നിദ്രയെ പുൽകാൻ എനിക്കും കൊതിയായിരുന്നു….പക്ഷേ അതെന്നും ഒരു സ്വപ്നമായി അവശേഷിച്ചു…എൻ്റെ അമ്മക്ക് ഉണ്ടായിരുന്ന ജോലി അച്ഛൻ ദുരഭിമാനത്തിൻ്റെ പേരിൽ കളയിച്ചു…വീട്ടിൽ അമ്മയുടെ അഭിപ്രായത്തിന് പുല്ല് വിലയായിരുന്നു…ഞാൻ നന്നായ് പഠിക്കുമായിരുന്നു….പക്ഷേ അച്ഛന് ഞാൻ പഠിക്കുന്നത് ഇഷ്ടമായിരുന്നില്ല…
എൻ്റെ ബുക്കുകൾ പലപ്പോഴും പിച്ചി ചീന്തി എറിഞ്ഞിട്ടുണ്ട്…പക്ഷേ സ്കൂളിൽ വരുമ്പോൾ വെല്യ മാന്യനായി എൻ്റെ വിജയിത്തിൻ്റെ പിന്നിലെ വിജയ ശിൽപ്പി എന്ന പുരസ്കാരം അയാൾ ഏറ്റു വാങ്ങിയിരുന്നു….
ഒരിക്കൽ വീട്ടിൽ അടിയും വഴക്കും കൂടുതലായപ്പോൾ”” നമ്മൾ എന്തിനാ അമ്മെ ഇവിടെ നിൽക്കുന്നെ, നമുക്ക് പൊയ്ക്കൂടെ എന്ന് ചോദിച്ചു.””…നിസ്സഹായത നിറഞ്ഞ ഒരു നോട്ടം മാത്രമായിരുന്നു മറുപടി…പിന്നീട് ഞാൻ അമ്മയോട് ഒന്നും ചോദിച്ചില്ല…വലുതാകുമ്പോൾ ഒരിക്കലും അമ്മയെ പോലെ ആകരുത് എന്ന് ഞാൻ മനസ്സിൽ തീരുമാനിച്ചു… എല്ലാ ആട്ടും തുപ്പും സഹിച്ച് നിൽക്കുന്നതിനോട് എനിക്ക് വിയോജിപ്പ് ആയിരുന്നു….
സ്ക്കൂളിൽ ഞാൻ തനിച്ചായിരുന്നു…പറയത്തക്ക സൗഹൃദങ്ങൾ എനിക്ക് ലഭിച്ചില്ല…എന്നെ പോലെ മറ്റൊരു കുട്ടി കൂടി ഉണ്ടായിരുന്നു..ആദി.. സാവിത്രി ടീച്ചറുടെ മകനായിരുന്നു അവൻ.സ്വന്തം അച്ഛനെ അമ്മ തലക്കടിച്ച് വീഴ്ത്തിയതിന് മൂക സാക്ഷിയായവൻ… അതിന് പിന്നിൽ ഒരു കാരണം ഉണ്ടാകാം…അവൻ്റെ അമ്മയുടെ കണ്ണുകളിൽ ആദ്യം ഞാൻ കണ്ടത് എൻ്റെ അമ്മയുടെ അതേ ദൈന്യതയും നിസഹായതയുമാണ്… എന്നാൽ ഇന്ന് ആ കണ്ണുകളിൽ ആത്മവിശ്വാസത്തിൻ്റെ തീക്ഷ്ണതയുണ്ട്….
അവനുമായി ഞാൻ അടുത്തു… അവന് ഞാനും എനിക്ക് അവനും എന്നായി ഞങ്ങളുടെ ലോകം… ഞങ്ങൾ ഒരേ തോണിയിലെ യാത്രക്കാരായിരുന്നു…ഒരേ ജീവിത സാഹചര്യങ്ങൾ!! ഇത്തിരികൂടെ കഴിഞ്ഞപ്പോൾ അവൻ്റെ അമ്മ എന്തിനാണ് സ്വന്തം ഭർത്താവിനെ കൊലപ്പെടുത്തിയത് എന്ന് പറയാൻ അവൻ തയ്യാറായി…
എൻ്റെ വീട്ടിൽ അരങ്ങേറിയിരുന്ന സ്ഥിരം കലാപരിപാടികൾ ആയിരുന്നു അവൻ്റെയും…ഒരിക്കൽ അവൻ്റെ അച്ഛൻ രാത്രി വന്ന് അമ്മയെ ക്രൂരമായി ഉപദ്രവിച്ചു ..അതവർ സഹിച്ചു… എന്നാൽ ആദിയെ ഉപദ്രവിക്കാൻ നോക്കിയപ്പോൾ അവർക്ക് നൊന്തു…കയ്യിൽ കിട്ടിയ ചുറ്റിക വെച്ച് അയാളുടെ തലക്ക് ഇട്ട് ഒന്ന് കൊടുത്തു…സ്വന്തം മകനെ ഉപദ്രവിച്ചാൽ ഒരു പക്ഷെ അച്ഛനാണെങ്കിലും അമ്മമാർ അത് സഹിച്ച് നിൽക്കില്ല… ഏതമ്മയും പ്രതികരിക്കും…എൻ്റെ അമ്മയോ?! അറിഞ്ഞൂട….എന്തായലും ഗാർഹിക പീഡനം മകനെ ഉപദ്രവിക്കാൻ ശ്രമിച്ചു എന്നുള്ള കാരണങ്ങളാൽ അയാളെ തട്ടിയതിൽ അമ്മക്ക് ശിക്ഷ ലഭിച്ചില്ല…പക്ഷേ നാട്ടുകാർക്ക് അവർ “”നല്ലവനായ ഭർത്താവിനെ”” കൊന്നവളായി…ശ്രദ്ധിക്കുക “”നല്ലവനായ”” …ഞാൻ വീണ്ടും പറയുന്നു ..നല്ലവനായ ഭർത്താവിനെ കൊന്നവൾ…സ്വന്തം വരുമാനം കൊണ്ട് അവർ ആദിയെ പഠിപ്പിക്കുകയും,പരസഹായമില്ലാതെ സ്വന്തം കാര്യം നോക്കുകയും ചെയ്തു… ആ അമ്മയെ ഒത്തിരി ഇഷ്ടായി എനിക്ക്…സമൂഹത്തിന് മുന്നിൽ ഇവർ തെറ്റുകാരായിരിക്കം..
പക്ഷേ എനിക്ക് ഇതെൻ്റെ ടീച്ചറമ്മയായി…ആദി എനിക്ക് എൻ്റെ സഹോദരന് തുല്യനായി..വളരെ പെട്ടന്ന് ഞങ്ങളുടെ സൗഹൃദം വളർന്നു…ഞാൻ ടീച്ചറമ്മയെ കാണാൻ അവൻ്റെ വീട്ടിൽ പോകുമായിരുന്നു…
ഒരിക്കൽ പോയി വന്ന അന്ന് എൻ്റെ അച്ഛൻ എന്ന് പറയുന്ന മനുഷ്യൻ എന്നെ ഒത്തിരി വഴക്ക് പറഞ്ഞു.. ആദിയുമായും അമ്മയുമായും ഒരു കൂട്ടും വേണ്ട എന്ന് പറഞ്ഞു…എൻ്റെ ഓർമ്മയിൽ ആദ്യമായി ആ വീട്ടിൽ എൻ്റെ ശബ്ദം ഉയർന്നു… അതിന് കിട്ടിയ മറുപടിയും മികച്ചതായിരുന്നു…കൈ ഓങ്ങി ഒരടി കിട്ടി കവിളിൽ… പിന്നിട് എന്തുണ്ടായി എന്നെനിക്ക് മനസിലായില്ല…ഇടതു ചെവിയിൽ നിന്നും രക്തം വാർന്നൊലിയ്ക്കാൻ തുടങ്ങി…
ഇപ്പോഴും അച്ചനെതിരെ പ്രതികരിക്കാതിരിക്കുന്ന അമ്മയോട് എനിക് ഒരു തരം ഈർഷ്യയാണ് തോന്നിയത്…എല്ലാവരും കുട്ടിയായിരിക്കാൻ ഇഷ്ടപ്പെടുന്നു…ഞാൻ എൻ്റെ ഈ കാലഘട്ടം മറക്കാൻ ശ്രമിക്കുന്നു…രാത്രി എൻ്റെ പരാതിയും പരിഭവവും തലയിണയോട് തീർത്തു…പകൽ ആദിയോടും…എൻ്റെ ഓർമ്മയിൽ ഇന്ന് വരെ ഞാൻ ഓണം,വിഷു ഒന്നും ആഘോഷിച്ചിട്ടില്ല…ചുരുക്കി പറഞാൽ ചിതലരിച്ച ബാല്യകാലം ആയിരുന്നു എൻ്റേത്…
ഞാൻ പ്ലസ് വണ്ണിൽ എത്ത്യപ്പോഴായിരുന്നു… ടീച്ചറമ്മയുടെ മരണം…ആക്സിഡൻ്റ് ആയിരുന്നു…അതോടെ ആദിയുടെ പഠനം വഴി മുട്ടി..കൂലിപ്പണിക്കാരനായി അവൻ…ഒരു കൊല്ലത്തിന് ശേഷം എൻ്റെ പതിനെട്ടാം വയസിൽ ഒരു അറ്റാക്കിൻ്റെ രൂപത്തിൽ അമ്മയും പോയി…തികച്ചും ഒറ്റപ്പെട്ടു പോയ ഞാൻ…പഠനം ഉപേക്ഷിക്കാൻ ഞാൻ തയ്യാറായില്ല… ആദിയെ വഴിയിൽ വെച്ചെല്ലാം കാണാറുണ്ടായിരുന്നു… അത്ര മാത്രം…
ജീവിതം എങ്ങനെയൊക്കെയോ മുന്നോട്ട് പോയി…ഇതിനിടയിൽ അച്ഛൻ വീട്ടിലേക്ക് ആളുകളെ കൊണ്ട് വരാൻ തുടങ്ങി…വീട്ടിൽ ഇരുന്ന് മദ്യപിക്കാനും…പോകാനൊരിടമില്ലാതത്തിനാൽ ഞാൻ അവിടെ പിടിച്ച് നിന്നു എന്ന് തന്നെ പറയാം…
ഒരു ദിവസം വീട്ടിൽ വന്ന ഒരുത്തൻ അച്ഛനെ അവിടെ ആക്കി എൻ്റെ മുറിയിലേക്ക് കയറി വന്ന്…ബലമായി ഉപദ്രവിക്കാൻ ശ്രമിച്ചു…എങ്ങനെയോ ഞാൻ ഇറങ്ങി ഓടി രക്ഷപ്പെട്ടു…ഓടുന്നതിനിടയിൽ ഒരാശ്രയത്തിനായി ചുറ്റും പരതി…ഒന്നും കണ്ടില്ല… അപ്പോൽ ഒരു മുഖമെ മനസിൽ വന്നുള്ളൂ…””ആദി””
പിന്നൊന്നും നോക്കീല്യ ഇത്രയും പെട്ടന്ന് അവിടെ എത്താൻ നോക്കി…
അവിടെ എത്തിയപ്പോഴേക്കും ആകെ തളർന്നിരുന്നു ഞാൻ..പെട്ടന്ന് എന്നെ കണ്ടപ്പോൾ അവനും ഒരു പരിഭ്രമം തോന്നി..എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവനാണ് എന്നോട് തിരികെ പോകണ്ട എന്ന് പറഞ്ഞത്
“”ഇനിയുള്ള ജീവിതത്തിൽ എനിക്ക് ഒരു പ്രതീക്ഷയും ഇല്ലെടാ …അമ്മയായിരുന്നു ഏക പ്രതീക്ഷ.
ഞാനും ഈ നാട്ടീന്ന് പോകുവാ .. എൻ്റൂടെ പോരെ…സാമ്പത്തികമായി ഒത്തിരി പുറകിലായിരിക്കാo ഞാൻ..പക്ഷേ ഒരിക്കലും ഉപദ്രവിക്കില്ല…പട്ടിണിക്കിടിലാ..ഇട്ടിട്ട് പോകില്ല ഈ ഉറപ്പെ എനിക്ക് തരാൻ കഴിയൂ”””
ഇങ്ങനെ അവൻ പറഞ്ഞപ്പോൾ പിന്നൊന്നും എനിക് ചിന്തിക്കാൻ ഉണ്ടായിരുന്നില്ല…അമ്മയെ ബഹിമാനിക്കുന്നവൻ എന്നെയും പൊന്നു പോലെ നോക്കും എന്ന് ഞാൻ വിശ്വസിക്കുന്നു…
ഇനിയുള്ള കാലം ഈ ഒരുമ്പെട്ടവലെ സഹിക്ക്യാൻ അവൻ തയ്യാറാണ്…എനിക് അന്തസ്സായി പറയാം ഇനി “”എനിക്കൊരു ആണൊരുത്തന്റെ തണലുണ്ട് എന്ന്…സമൂഹം എന്നെ തെറ്റുകാരിയാക്കുമായിരിക്കാം…എനിക്കും അവനും ഞങ്ങൾ ശരികളാണ്…
ഇനി വേണം എനിക്ക് ജീവിക്കാൻ “”എൻ്റെ ആദിയുടെ മാത്രം ആദിയായി….ജീവൻ്റെ പാതിയായി”””
“ശാന്തേച്ച്യേ നിങൾ അറിഞ്ഞില്ലേ വാര്യത്തെ കൊച്ചു ഒരുത്തൻ്റൂടെ ഓടി പോയെന്ന്…”” വാസു അടുത്ത വിഷയം കിട്ടുന്ന വരെ തൻ്റെ ജോലി തുടർന്ന് കൊണ്ടേ ഇരിക്കുന്നു……
############################
എൻ്റെ ആദ്യത്തെ short story ആണേ… ഇന്ന് സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൽ മറ്റൊരു വശത്തിലൂടെ ഒന്ന് ആവിഷ്കരിക്കാൻ തോന്നിയപ്പോൾ എഴുതിയതാണ്.. എത്രത്തോളം നന്നായി എന്നറിയില്ല… ഫീഡ്ബാക്ക് പ്രതീക്ഷിക്കുന്നു …മാന്യതയുടെ പൊയ്മുഖം മൂടി അണിഞ്ഞ ശങ്കരനും നിസ്സഹായതയുടെ പര്യായമായ സുഭദ്രയു ആണ് ആദിയെ ഈ സാഹസത്തിന് പ്രേരിപ്പിച്ചത്…പക്ഷേ ഒരു നാണയത്തിൻ്റെ ഒരു വശം മാത്രം കാണുന്ന സമൂഹം മറു വശം മനഃപൂർവം ചെളിയിൽ താഴ്ത്തുന്നു….ഇനിയൊരു കുട്ടിക്കും ആദിയുടെ അവസ്ഥ വരാതിരിക്കട്ടെ…

by