രചന – മാധവി
ഞാൻ അമ്മയോട് പറഞ്ഞു ആമിയുടെ അടുത്തേക്ക് പോയി… ആമി കട്ടിലിൽ ഇരുന്ന്.. എന്തോ പിച്ചും പേയും പറയുകയായിരുന്നു.. “ആമി.. മോളെ… ” ഞാൻ അവളുടെ അടുത്തു പോയി കട്ടിലിൽ ഇരുന്നു.. അവൾക് എന്നെ മനസ്സിലായത് കൊണ്ടാണോ അതോ മനസ്സിൽ അകാഞ്ഞിട്ടാണോ അവൾ എന്നെ നോക്കുന്നുണ്ട്.. പക്ഷെ ഒന്നും എന്നെ ചെയ്യുന്നില്ല.. അടിക്കുന്നില്ല പിച്ചുന്നില്ല.. ആദ്യം വന്ന ദിവസം ആമി എന്നെ ഒരുപാട് ഉപദ്രവിച്ചു.. കൈയും മുഖവും എല്ലാം പൊട്ടി ചോര വരെ വന്നു.. അന്നു ഞാൻ ആമിയുടെ കൈ മാറ്റിയില്ല… പകരം അവളെ നെഞ്ചോടു ചേർത്ത് നിർത്തി അമ്മ എന്ന് പറഞ്ഞു കൊടുത്തു… അതുകൊണ്ടു തന്നെ ആമി എന്നെ അമ്മ എന്നാ വിളിക്കുന്നത്… ആമിയും… കുഞ്ഞിയും (സ്നേഹാലയത്തിലെ ചെറിയ കുട്ടി ) മാത്രമേ എന്നെ അമ്മ എന്ന് വിളിക്കുന്നത്…. “ആമി…. മോളെ അമ്മയെ ഒന്ന് നോക്കിയെ ” ഞാൻ തലോടുന്ന കൈകൾ അവൾ തട്ടി മാറ്റി… പുറത്തേക്ക് നോക്കി ഇരിക്കുന്നുണ്ട്…. നന്ദ പതിയെ ആമിയുടെ കാലുകളിൽ പിടിച്ചു.. അവളുടെ കാലുകളിൽ ഇട്ടിരുന്ന ചങ്ങല.. അഴിച്ചു… ആ ചങ്ങല ആമിയുടെ കാലുകളിൽ മുറിവുകൾ സൃഷിട്ടിച്ചിരുന്നു….. അതിന്റെ വേദനയാൽ ആമി കാലുകൾ പുറകിലേക്ക് വലിച്ചു…. നന്ദ മെഡിസിൻ ബോക്സ് എടുത്തു കൊണ്ട് വന്നു.. ആമിയുടെ കാലുകളിലെ മുറിവിൽ മരുന്ന് പറ്റി.. പിന്നെ ആമിയുടെ തലയിൽ തലോടി കൊണ്ടിരുന്നു…. ആമി പതിയെ വേദന എല്ലാം മറന്നു.. ഉറക്കത്തിലേക്ക് വീണു….
“നന്ദ… തന്നോട് എന്തെങ്കിലും ആമി പറഞ്ഞോ.. ആമിക്ക് എന്താ പറ്റിയത് എന്ന്??? ” “ഇല്ല.. സാർ.. പക്ഷെ എനിക്ക് മനസ്സിലായി… ” “മ്മ്മ്…. മെഡിക്കൽ റിപ്പോർട്ട് വായിച്ചു കാണും ഇല്ലേ?? ” “മ്മ്മ്… ” “എന്റെ ശിവ പഴയ പോലെ തിരിച്ചു വരുവോ??? ” സാറിന്റെ ആ വാക്കുകളിൽ അനിയത്തിയോട് എത്ര മാത്രം സ്നേഹം ഉണ്ടെന്ന് മനസ്സിലാക്കൻ സാധിക്കും… “ഞാൻ സാറിന് വാക്ക് തരുവാ.. ശിവ പഴയ പോലെ തിരിച്ചു വരും… ” “മ്മ്മ്.. ” സാർ എനിക്ക് നേരെ ഒരു വിശ്വാസത്തിന്റെ പുഞ്ചിരി നൽകിയപ്പോൾ.. ഞാൻ സാറിന് പ്രിതിക്ഷയുടെ പുഞ്ചിരി നൽകി… “സാർ… ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്… ” “താൻ ചോദിച്ചോ ” “ആമിയെ.. ഉപദ്രവച്ചത് ആരാണ് എന്ന് ഒന്നും അനേഷിച്ചില്ലേ..?? ” “അനേഷിച്ചു…അറിയാൻ സാധിച്ചതി….അവിടത്തെ ഏതോ എം ല് എ യുടെ മകൻ ആണ് എന്നാണ്.. പിന്നെ പരാതി പെട്ടാലും… അവൻ ഊരി പോരും… പിന്നെ ഞാൻ ചിന്ദിച്ചത് എന്റെ ശിവയുടെ ഭാവിയെ കുറിച്ചാണ്… എല്ലാരും അറിഞ്ഞല് എന്റെ ശിവ വെല്ലോ കടുംകൈ ചെയ്യും എന്ന ഞാൻ ഭയന്നു.. അതുകൊണ്ട് കേസിനു ഒന്നും.. ഞാൻ പോയില്ല… അച്ഛനും അമ്മയും.. ഇപ്പോഴും കരുതി ഇരിക്കുന്നത്.. കോളേജിലെ കുട്ടികൾ തമ്മിൽ എന്തോ പ്രശ്നം… പരിക്ഷയുടെ സ്ട്രസ്.. ഞങ്ങളെ പിരിഞ്ഞു നിന്ന് അവൾക് പറ്റിയ വിഷമം… അതെല്ലാം കൂടി ശിവ ഇങ്ങനെ ആയി…. ” “മ്മ്മ്… പിന്നെ ആ… എം ല് എ യുടെ മകനെ കുറച്ചു അനേഷിക്കാൻ മേലെയിരുന്നോ… ” “ശിവ.. ഇങ്ങനെ ആയി… 2 ആഴ്ച കഴിഞ്ഞപ്പോൾ അവനെ കാണാൻ ഇല്ലാതെ ആയി….ഇപ്പോഴും അവനെ കണ്ടു കിട്ടിയിട്ട് ഇല്ല.. 6 മാസം ആയി.. ഞാനും അവന്റെ വീട്ടുകാരും മാത്രമേ അവനെ അനേഷിക്കുന്നോള്ളൂ…. ” “മ്മ്മ്… സാർ… ആമിക്ക് കുറച്ചു ഡ്രസ്സ് എടുക്കണം… ടെക്സ്റ്റ്‌യിൽ ഷോപ്പിൽ കയറിയിട്ട് പോകാം.. ” “മ്മ്.. ആയി കോട്ടെ ”
ഒരിക്കെ സാറിന്റെ കൂടെ ആമിയുടെ മെഡിക്കൽ റിപ്പോർട്ട് വാങ്ങാൻ ഹോസ്പിറ്റലിൽ പോയപ്പോൾ ഞങ്ങൾ സംസാരിച്ചത് എല്ലാം ഇന്നലെ നടന്ന പോലെ ഓർമയിൽ ഉണ്ട്… ശെരിയ എന്തെല്ല സംഭവിച്ചാലും ഈ സമൂഹം പെണ്ണിനെയെ കുറ്റം പറയു….. പരിശുദ്ധി നഷ്ടം ആയാൽ അവൾ ഈ സമൂഹത്തിന് മുമ്പിൽ പിഴച്ചവൾ ആയിരിക്കും… ഒരുക്കൂട്ടർ അവളെ കുറ്റം പറയും.. മറ്റു ചിലർ അവളെ പരിഹസിക്കും… മറ്റു കൂട്ടർ സഹതപിക്കും.. ഇതിൽ ഒന്നും പെടാതെ ഒരു കൂട്ടർ.. കണ്ണിലെ കാമം മാറ്റി വച്ചു അവളോട് സഹതാപം ഉണ്ട് എന്ന് പറയും…. ഒരിക്കലും ഈ സമൂഹം ചിന്ദിക്കാത്ത ഒരു കാര്യം ഉണ്ട്… ഒരു പെണ്ണും തന്നെ തെറ്റ് ചെയ്യില്ല അവളെ തെറ്റിക്കാൻ.. അവളുടെ പരിശുദ്ധി കളയാൻ ഒരു ആൺ വേണം… എന്നാലും അവളെ പിച്ചി ചീന്തിയവൻ നല്ലവൻ… തെറ്റ് ചെയ്തത് അവൾ മാത്രം…
പിറ്റേ ദിവസം രാവിലെ തന്നെ എഴുന്നേറ്റു… ഞാൻ സ്നേഹാലയത്തിൽ നിന്ന് ഡ്രസ്സ് ഒന്നും എടുത്തില്ലായിരുന്നു.. അതു കൊണ്ട് അമ്മയുടെ സാരി എടുത്തു ഉടുത്തു… കുളി ഒക്കെ കഴിഞ്ഞ്…ആമിയെയും കുളിപ്പിച്ച്… എന്നെ ആദ്യം ആയി സാരിയിൽ കണ്ടത് കൊണ്ട് അമ്മയും അച്ഛനും പറഞ്ഞു സുന്ദരി ആണ് എന്ന്… സാർ ആണെങ്കിൽ നോക്കി ചിരിച്ചത് അല്ലാതെ ഒന്നും പറഞ്ഞില്ല… “നന്ദ… ഇന്നലെ ഞാൻ ഓഫീസിൽ നിന്ന് വരാൻ വൈകിയത് കൊണ്ടാണ് തന്നെ തിരിച്ചു കൊണ്ട് പോയി വിടാതെ.. ഇന്ന് കൊണ്ട് വിടം.. എനിക്ക് ഇന്ന് ഓഫീസിൽ പോകേണ്ട.. ” “സാർ.. അതു പിന്നെ… ഞാൻ ആമിയെ.. അല്ല ആമി.. ” “വേണ്ടടോ.. ഞാൻ വേറെ ആളെ നിർത്തിക്കൊള്ളാം.. പിന്നെ തന്റെ കല്യാണത്തിന് ഞങ്ങളെയും വിളിക്കണം… ” “മ്മ്മ്… ” “ഉച്ചക്ക് പോകാം… ” “മ്മ്മ്.. ” ഞാൻ വേഗം ആമിയുടെ അടുത്തേക്ക് പോയി.. സാറിന്റെ അടുത്തു നിന്ന് ചിലപ്പോ ഞാൻ പൊട്ടികരഞ്ഞു പോകും… വേണ്ട….. കരയരുത്.. എന്ത് ആയാലും.. ഇനി സ്നേഹാലയത്തിലോട്ട് ഒരു തിരിച്ചു പോക്കില്ല..
“മോളെ നന്ദ… ഇങ് വന്നേ.. ” ടെറസിൽ ഇന്നലെ ഉണക്കാൻ ഇട്ട ഡ്രസ്സ് എടുക്കാൻ നേരം അമ്മ വിളിക്കുന്നത്… കുറച്ചു നേരം മുൻപ്.. കുറച്ചു വണ്ടി വരുന്ന ഒച്ച കെട്ടായിരുന്നു… വന്ന ആളുകളെ പരിചയപെടുത്താൻ ആയിരിക്കും… ഞാൻ ഡ്രസ്സ് എല്ലാം മുറിയിൽ കൊണ്ട് പോയി ഇട്ട്.. ഹാളിലേക്ക് ചെന്നു… അവിടെ… നിൽക്കുന്ന ആളുകളെ കണ്ടു ദേഷ്യവും സങ്കടവും ഒരു പോലെ വന്നു.. വിമ്മലാമ്മ… മനു… അശ്വിൻ… പിന്നെ കുറെ പോലീസകാരും… അതിൽ ഒരു ലേഡി കോൺസ്ട്രബിൾ എന്റെ അടുത്തേക്ക് വന്നു… “താൻ ആണോ അളകനന്ദ.. ” “അതെ…. ” അവൾ ഒന്നും മനസ്സിലാകാതെ അമ്മയെ നോക്കി… അമ്മക്ക് ഒന്നും അറിയില്ല എന്ന് കണ്ണുകൾ കൊണ്ട് ആംഗ്യം കാട്ടി… “താനും ഈ നിൽക്കുന്ന രുദ്ര് ശിവാനന്ദ് തമ്മിൽ എത്ര നാൾ ആയി ഇഷ്ട്ടതിൽ..?? ” “സാർ എന്താ ഈ പറയുന്നേ?? ഞാനും സാറും തമ്മിൽ.. ” “അതാണ് ഞങ്ങൾക്ക് കിട്ടിയ പരാതി… അളകനന്ദ ഈ നിൽക്കുന്ന അശ്വിൻ എന്ന് പറയുന്ന ആളെ.. വിശ്വസിപ്പിച്ചു ചതിച്ചു… അതായത് വിശ്വാസവഞ്ചന…. ”
“സാർ നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ..” “സീ മിസ്സ് അളകനന്ദ… ഈ നില്കുന്ന അശ്വിൻ താനും ആയുള്ള വിവാഹം ഉറപ്പിച്ചതല്ലേ… അതിന്റെ പേരിൽ നിങ്ങൾ ഇയാളുടെ കൈയിൽ നിന്ന് പണവും കൈ പറ്റിയിട്ടുണ്ട്.. പിന്നെ ഈ നിൽക്കുന്ന രുദ്ര് എന്ന് പറയുന്ന ഒരു ബിസ്സിനെസ്സ് മാനേ കണ്ടപ്പോൾ.. ഇതിലും പണം ഉള്ളത് രുദ്ര്ന് ആണ് എന്ന് മനസ്സിലായപ്പോൾ നിങ്ങൾ.. ഇയാളുടെ കൂടെ പോന്നു… കൂടാതെ രുദ്ര് ഒരു അനാഥാലയത്തിൽ കയറി ഈ നിൽക്കുന്ന വിമല എന്ന … വ്യക്തിയെ… അപമാനിച്ചു… ” “സാർ നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ… ഞാൻ ആരുടെ കൈയിൽ നിന്നും പണം കൈപറ്റിയിട്ടില്ല… പിന്നെ രുദ്രൻ സാർ ആരെയും അപമാനിച്ചിട്ടും ഇല്ല… ” അത് ഞാൻ പറഞ്ഞത് വിമലാമ്മയുടെ മുഖത്തു നോക്കി ആണ്… “സാർ.. ഞാൻ ഈ നിൽക്കുന്ന അശ്വിൻ എന്നാ ആളുടെ കൈയിൽ നിന്ന് പണം കൈപ്പറ്റി എന്നതിന് തെളിവ് എന്തെങ്കിലും ഉണ്ടോ..?? ” “തെളിവ് ഇല്ല പക്ഷെ സാക്ഷി ആയി മൊഴി നൽകിയിരിക്കുന്നത്… വിമലമമ ആണ്.. ” “ഒരു സാക്ഷിയിൽ എന്ത് ഇരിക്കുന്ന… മനുഷ്യൻ വാക്കാണ് അതു മാറം… എന്തെങ്കിലും രേഖ ഉണ്ടോ..?? ” അതിന് ആയാൾ മറുപടി തന്നില്ല… പകരം വിമലമമയെ നോക്കുക മാത്രം ചെയ്‌തു.. (തുടരും )

by