രചന – ഗ്രീഷ്മ വിപിൻ
“നടക്കില്ല്യ അമ്മേ ……. എന്നെ ആര് വേളി ചെയ്യണം എന്നത് ഞാനാ തീരുമാനിക്കേണ്ടത്…….. ഞാൻ സമ്മതിക്കില്ല്യ….. ” “മോളെ നീ ഞാൻ പറയുന്നത് ഒന്ന് കേൾക്ക് കുട്ട്യേ…… ” “അമ്മേ ഞാൻ പണ്ടേ പറഞ്ഞതാ ഇതും പറഞ്ഞു എന്റെ അടുത്ത് വരരുതെന്ന്……. അല്ലെങ്കിലും എന്ത് കണ്ടിട്ടാ ആ അസുരന് എന്നെ കെട്ടിച്ചു കൊടുക്കാം എന്ന് അമ്മ അമ്മാവനോട് പറഞ്ഞെ….. ” അവളുടെ കണ്ണിൽ അവനോടുള്ള വെറുപ്പും ദേഷ്യവും മാത്രമായിരുന്നു നിഴലിച്ചു നിന്നത്…. “മോളെ ശിവ ഞാൻ എങ്ങനെയാ ഏട്ടനോടും ഏട്ടത്തിയോടും….. ഇതുവരെ ഞാൻ അവരെ എതിർത്ത് ഒന്നും പറഞ്ഞിട്ടില്ല…. ” അവര് തെല്ലൊരു ആശങ്കയോടെ പറഞ്ഞു…. “അമ്മ……..മതി…….. ഇനി ഇതിനെ കുറിച്ചൊരു ചർച്ചയില്ല്യ….. ഭദ്ര പറയണേ….. ശിവമഠത്തിലെ സഖാവ് വീരഭദ്രന്റെ മകൾ ശിവഭദ്ര…… ” “മോളെ…… അച്ഛൻ മരിച്ചതിൽ പിന്നെ അമ്മാവൻ അല്ലെ ഇവിടെത്തെ കാര്യങ്ങൾ……… ”
“അമ്മ പറഞ്ഞ് പറഞ്ഞ് എങ്ങോട്ടാ പോണേ….. ആരുടെയും ഔദാര്യത്തിൽ അല്ല നമ്മൾ കഴിയുന്നത്…… പിന്നെ അമ്മാവൻ നമ്മുടെ സ്കൂളും മറ്റു സ്ഥാപനങ്ങളും നോക്കി നടത്തുന്നു എന്ന് മാത്രം…… അതിൽ നിന്ന് അച്ഛനും മോനും പിഴിയുന്നും ഉണ്ട്……. പിന്നെ ഈ കല്യാണ ആലോചന അമ്മയോടുള്ള സഹോദരന്റെ സ്നേഹം കൊണ്ടല്ല എന്ന് മനസിലാക്കിയാൽ നന്ന്….. ഭദ്ര ഏത് തെരുവ് തെണ്ടിയെ വേളി ചെയ്താലും ആ അസുരന്റെ താലിക്ക് മുന്നിൽ തലകുനിക്കില്ല…… ” ഭദ്രയുടെ മുഖം ദേഷ്യത്താൽ ചുവന്ന തുടത്തു ….. പറഞ്ഞ് തിരിഞ്ഞതും കാണുന്നത് പുറകിൽ എല്ലാം കേട്ട് കൊണ്ട് ഭിത്തിയിൽ ചാരി നിൽക്കുന്ന രുദ്രദേവിനെയാണ്….. രുദ്രനെ കണ്ടതും ശിവയുടെ അമ്മ ദയനീയമായി ശിവയെ നോക്കി …. അവനെ പുച്ഛത്തോടെ നോക്കിയതിന് ശേഷം അവൾ തന്റെ റൂമിലേക്ക് പോയി…. ദാ ആ പോയതാണ് നമ്മുടെ നായിക….. ശിവഭദ്ര ശിവമഠത്തിലെ വീരഭദ്രന്റെയും നിർമ്മലയുടെയും മകൾ.. വീരഭദ്രൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവർത്തകനായിരുന്നു…. ആരെയും അറിഞ്ഞു സഹായിക്കുന്ന എന്നും സത്യത്തിന്റെയും നീതിയുടെയും വഴിയേ സഞ്ചരിച്ചത് കൊണ്ടാവാം സഖാവ് വീരഭദ്രൻ ആരുടെയോ കത്തിപിടിയിൽ തീരേണ്ടിവന്നത്…. അച്ഛന്റെ തനി പകർപ്പ് ആണ് ശിവഭദ്ര…. അച്ഛൻ തെളിച്ച വഴിയേ സഞ്ചരിക്കുന്നവൾ.
പിന്നെ രുദ്രദേവ് ശിവയുടെ മുറച്ചെറുക്കൻ നിർമ്മലയുടെ സഹോദരൻ നരേന്ദ്രന്റെ മകൻ…. പേരിൽ മാത്രമേ ദേവൻ ഉള്ളു സ്വഭാവം തനി അസുരന്റെതും.. ഇനി വഴിയേ മനസിലാക്കാം. രുദ്രൻ ശിവ പോയ വഴിയേ നോക്കിയതിന് ശേഷം നിർമ്മലയുടെ അടുത്തേക്ക് ചെന്നു.. “മോനെ…. അവൾ…. പറഞ്ഞതൊന്നും… അവൾ അറിയാതെ എന്തൊക്കെയോ വിളിച്ചു പറഞ്ഞതാ…. ” നിർമ്മല തെല്ലൊരു ആശങ്കയോടെ രുദ്രനോട് പറഞ്ഞു… “എന്താ അപ്പച്ചി അവളെ എനിക്ക് അറിയില്ലേ….. അപ്പച്ചി എന്തിനാ ശിവയ്ക്ക് ഇഷ്ടമില്ലാത്തത് പറയാൻ പോയത്…. ” രുദ്രൻ എളിമയോടെ പറഞ്ഞു…. “പറയാതെ പിന്നെ…. ഞാൻ ഇനി എത്ര കാലം എന്ന് വെച്ച…. ഞാനും കൂടി പോയ പിന്നെ ന്റെ കുട്ടി തനിച്ചാവില്ല…. ” “അപ്പച്ചി ഒന്നു മിണ്ടാതിരുന്നേ എവിടെ പോകുന്ന കാര്യമാ….. പിന്നെ അവൾക്ക് എന്നെ വേളി ചെയ്യാൻ ഇഷ്ടമില്ലെങ്കിൽ ശിവയെ നിർബന്ധിക്കേണ്ട…. ” “നീ എന്താ രുദ്ര ഈ പറയണേ….. നിനക്ക് അല്ലാതെ ശിവയെ വേറെ ആർക്കാ ഞാൻ കൈ പിടിച്ചു കൊടുകേണ്ടത്…. അവൾ നിന്റെ പെണ്ണ് അല്ലെ… ”
“അവളുടെ ഇഷ്ടം കൂടി നോക്കണ്ടേ…. അവൾ ഇപ്പോ പഠിക്കുവല്ലേ… വേളിയെ പറ്റിയൊക്കെ പിന്നെ ആലോചിക്കാം…. ” “മ്മ്മ്മ്….. മോൻ വന്ന കാലിൽ നിൽക്കാതെ അവിടെ ഇരിക്ക്യ…. സംഭാരം എടുക്കാം …. ” “ഒന്നും വേണ്ടാ അപ്പച്ചി… ഞാൻ ഈ ചെക്കിൽ അപ്പച്ചിടെ ഒപ്പ് വാങ്ങാൻ വന്നതാ…. സ്കൂളിലെ കുട്ടികളുടെ സ്കോളർഷിപ്പിലേക്കുള്ള ക്യാഷാണ്…. ” രുദ്രൻ തന്റെ കൈയിൽ ഉണ്ടായിരുന്ന ചെക്ക് ലീഫ് നിർമ്മലയ്ക്ക് നേരെ നീട്ടി… “ശിവേടെ ഒപ്പ് വേണ്ടേ…. ” നിർമ്മല ഒപ്പിട്ടതിന് ശേഷം രുദ്രനോട് ചോദിച്ചു… “വേണം…. പക്ഷെ അവൾ ഇടുമോ എന്ന് അറിയില്ല…. അവൾക്ക് എന്നെയും അച്ഛനെയും എല്ലാം കാര്യത്തിലും സംശയം ആണ്…. ” രുദ്രൻ വിഷമത്തോടെ നിർമ്മലയെ നോക്കി…. “അവൾ മുറിയിൽ ഉണ്ടാവും… മോൻ ചെല്ല് ഞാൻ കിടാവിന് വെള്ളം കൊടുത്തിട്ട് വരാം…. ” ശിവ തന്റെ മുറിയിൽ പുസ്തകളിക്കിടയിൽ എന്തോ തിരയുന്ന തിരക്കിലാണ്…. അതിനിടയിൽ നിന്ന് ഒരു ഡയറി എടുത്ത് അവൾ നെഞ്ചോട് ചേർത്തു…. അവൾ ആ ഡയറിയും എടുത്തു ഷെൽഫിനോട് ചേർന്നുള്ള കസേരയിൽ ഇരുന്നു… ഡയറിയുടെ പേജുകൾ മറിച്ചു…. അതിനകത്ത് ആകാശം കാണിക്കാതെ ഒളിപ്പിച്ചു വെച്ച മയിൽ പീലി എടുത്ത് തന്റെ ചുണ്ടിൽ ചേർത്തു……… പീലിയുടെ കൂടെ ഉണ്ടായിരുന്ന ഫോട്ടോ അവൾ കൈയിൽ എടുത്തു….
“സഖാവേ നീ അറിയുന്നില്ലേ എനിക്ക് നിന്നോടുള്ള പ്രണയം……. നിന്നെ മാത്രം കൊതിക്കുന്ന ഒരു മനസ് ഉണ്ട്….. നിന്റെ സഖിയാവാൻ തുടുക്കന്ന നിനക്ക് വേണ്ടി മാത്രം മിടിക്കുന്ന ഒരു ഹൃദയം ഉണ്ടെന്നിനിക്ക്…… നീ അറിയാത്തതാണോ….. അതോ അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് നടിക്കുന്നതാണോ….. നീന്നിലൂടെ ആണ് ഞാൻ സൗഹൃദം എന്തെന്ന് അറിഞ്ഞത്….. നിന്റെ കൈ പിടിച്ചാണ് ആദ്യക്ഷരം ഞാൻ പഠിച്ചത്….. നീ എനിക്ക് മുന്നിൽ നിന്റെ സൗഹൃദം പോലും നിഷേധിച്ചു……. സഖാവേ നിന്റെ ഒരു നോട്ടത്തിനായി നിന്റെ ഒരു വാക്കിനായി ഇന്ന് എന്റെ കണ്ണും ചെവിയും ഒരു പോലെ ആഗ്രഹിക്കുന്നു….. എന്തിന് എന്നോട് ഈ അകലച്ച സഖാവേ…. നിന്നെ കാണാനായി നിന്നിലേക്ക് അലിയാനായി എന്റെ മനം തുടിക്കുന്നു….. മതത്തിന്റെ വേലിക്കെട്ടുകൾ പൊട്ടിച്ചു എന്റെ പ്രണയം നീ തീരിച്ചറിയുന്ന നിമിഷത്തിനായി ഞാൻ ഇന്ന് കാത്തിരിക്കുന്നു… ” ഡയറിയിൽ കുറിച്ചതിന് ശേഷം അവൾ ആ ഫോട്ടോയിൽ മുത്തി….
പുറകിൽ ആരുടെയോ കാൽ അനക്കം കേട്ടതും ശിവ ഡയറിയിൽ ഫോട്ടോ വെച്ചു…. തിരിഞ്ഞു നോക്കിയ ശിവ കണ്ടത് കതകിൽ ചാരി ഗുഢസ്‌മിതത്തോടെ തന്നെ നോക്കി നിൽക്കുന്ന രുദ്രനെ ആണ്….. “എന്താ രുദ്രാ …… ഇവിടെ നിനക്ക് എന്താ കാര്യം….. “അവൾ അമർഷത്തോടെ അവനെ നോക്കി…. “ഹ…… നല്ല ചോദ്യം….. എന്റെ പെണ്ണിന്റെ അടുത്ത് എനിക്ക് എന്താ കാര്യം എന്നോ…. ” രുദ്രൻ അവളുടെ അടുത്തേക്ക് വന്ന് നിന്ന് ചോദിച്ചു… “നിന്റെ പെണ്ണോ……. രുദ്ര ഒരു പ്രശ്നം ഉണ്ടാകാതെ പുറത്ത് പോ…. ” അവൾ അവന് നേരെ വിരൽ ചുണ്ടി പറഞ്ഞു… “മുതിർന്നവരോട് വിരൽ ചുണ്ടി സംസാരിക്കുന്നോ….. ഒന്നുമില്ലെങ്കിലും ഞാൻ നിന്റെ വേളി ചെറുക്കൻ അല്ലെടി…. ഭദ്ര കുട്ടി…. ” ശിവേടെ കൈ പിടിച്ചു തിരിച്ചു കൊണ്ട് അവൻ പറഞ്ഞു “രുദ്ര കൈ വിട്……. ” അവൾ ദേഷ്യത്തോടെ അവനെ നോക്കി… “ഇല്ലെങ്കിൽ നീ എന്ത് ചെയ്യുമെടി പുല്ലേ….. നീ ആരെ കണ്ടിട്ടാ ഈ അഹങ്കരിക്കുന്നെ….. താഴെ നീ എന്തൊക്കെയോ പ്രസംഗിക്കുന്ന കേട്ടല്ലോ…. അതേടി ഞാനും എന്റെ അച്ഛനും നിന്റെ സ്വത്ത് കണ്ടിട്ട് താനായ… ഇവിടെ നിന്റെ അമ്മയെയും ആശ്രയിച്ചു നില്കുന്നത്….. നീ കൂടതൽ അഹങ്കരിക്കേണ്ട…. നീയേ വെറും പെണ്ണാ…. ആണിന്റെ മോഹങ്ങൾ തിറക്കാനുള്ള വെറും പെണ്ണ്…..
“സൂക്ഷിച്ചു സംസാരിക്കണം…… നീ വെറും പെണ്ണ് എന്ന് പറഞ്ഞ് ആക്ഷേപിച്ചിലെ നിന്റെ അമ്മയും പെണ്ണ് തന്നെയാ…. ഒരു പെണ്ണ് എന്നാൽ ആണിന്റെ കഴപ്പ് മാറ്റുന്ന യന്ത്രം ആയിരിക്കും നിനക്കും നിന്റെ അച്ഛനും….. നിന്നെ പോലുള്ള പുരുഷ വർഗത്തിന് ഒരു വിശ്വാസം ഉണ്ട് സ്ത്രീ എന്നും അശക്തയും പ്രതികരണ ശേഷി ഇല്ലാത്തവളും ആണെന്ന്…… അതൊക്കെ നിന്റെ തെറ്റിധാരണയാണ് രുദ്ര…… ഒരു സ്ത്രീ മരണത്തിന്റെയും ഒരു മനുഷ്യൻ സഹിക്കാൻ പറ്റുന്നതിന്റെ പതിന്മടങ്ങ് വേദന അനുഭവിച്ചാണ് ഓരോ കുഞ്ഞിനും ജന്മം നൽകുന്നത്… പെണ്ണ് ഒന്ന് മനസ്സ് വെച്ചാൽ നിന്നെ പോലുള്ള കാമനായ്ക്കളെ ചുട്ടെരിക്കാൻ കഴിയും…. അതിന് ഒരു നിയമത്തിന്റെ സഹായവും വേണ്ടാ…. ” എന്ന് പറഞ്ഞ് അവനെ തള്ളി മാറ്റി… രുദ്ര് ശിവയുടെ കൈ പിടിച്ചു അവനിലേക്ക് അടുപ്പിച്ചു…. “കഴിഞ്ഞോ നിന്റെ പ്രസംഗം…… കേൾക്കാൻ രസമുണ്ട്…. ഈ രുദ്ര് ഒന്ന് മോഹിച്ചിട്ടുണ്ടെങ്കിൽ….. അത് സ്വന്തമാക്കാനും അറിയാം…… അതിന് നിന്റെ സമ്മതം വേണ്ടാ….. ” ശിവയുടെ മുഖത്ത് വിരലോടിച്ചു കൊണ്ട് പറഞ്ഞു…..
“ഛീ…… “അവൾ അറപ്പോടെ അവന്റെ കൈ തട്ടി മാറ്റി… “ഞാൻ ഒന്ന് തൊട്ടപ്പോഴേക്കും നിനക്ക് പൊള്ളിയോ…… എപ്പോഴായാലും ഞാൻ തന്നെ അല്ലേടി രുചിച്ചു നോക്കേണ്ടത്….. ” ചുണ്ട് കടിച്ചു പിടിച്ചു കള്ള ചിരിയോടെ പറഞ്ഞു…. “അതിന് ഈ ഭദ്ര മരിക്കണം രുദ്ര……. നിന്റെ മുന്നിൽ തുണി അഴിക്കേണ്ടി വന്നാൽ…. പിന്നെ ഭദ്ര ജീവനോടെ ഉണ്ടാവില്ല….. പക്ഷെ അതിന് മുന്നേ നിന്റെ മരണം ഉണ്ടാവും…. ” അവളുടെ വാക്കിലും കണ്ണിലും അവനെ ചുട്ടെരിക്കാനുള്ള കോപാഗ്നി ഉണ്ടായിരുന്നു…. രുദ്രൻ അവളെ പിടിച്ചു വലിച്ചു ചുമരിലേക്ക് ചേർത്ത് നിർത്തി….. “ശിവാ….. ഞാൻ നിന്നെ മോഹിച്ചു പോയി….. എനിക്ക് നിന്നെ ഇങ്ങനെ അടുത്ത് കാണുമ്പോൾ എന്റെ വികാരം അടക്കി നിർത്താൻ പറ്റുന്നില്ല….. നിന്റെ ഒരു സമ്മതം മാത്രം മതി ഞാൻ നിന്നെ റാണിയെ പോലെ വാഴിക്കാം…… ” രുദ്രൻ അവന്റെ മുഖം അവളുടെ കഴുത്തിലേക്ക് അടുപ്പിച്ചു…. അവൾ രുദ്രനെ അറപ്പോടെ തള്ളി മാറ്റി…. അവന്റെ ചെകിടത്തു തന്നെ ഒന്ന് പൊട്ടിച്ചു…. “ശിവാ……. ” കത്തുന്ന കണ്ണുമായി വാതിൽ പടിയിൽ നിൽക്കുന്ന നിർമ്മലയെയാണ് രുദ്രനും ശിവയും കണ്ടത് തുടരും…….

by