18/04/2026

യാമി : ഭാഗം 03

രചന – വൈദേഹി വൈഗ

“സീരിയസ് ആയിട്ടോ? “”മ്മ് അതെ.. ”
“എന്നാ പറ.. കേൾക്കട്ടെ..”ദേവേട്ടൻ നടത്തം നിർത്തി. ഞാൻ ഒന്നും കൂടെ ദേവേട്ടന് അരികിലേക്ക് ചേർന്ന് നിന്നു.. ന്നിട്ട് ചുറ്റിലും നോക്കി.. അവിടെ അടുത്ത് ആരെങ്കിലും ണ്ടോ ന്ന”നീ ആരെയാ യാമി ഈ നോക്കണേ.. എന്താന്ന് വച്ചാ വേഗം പറയ്യ് എനിക്ക് പോയിട്ട് തിരക്കുണ്ട്.. “”അല്ലാ.. അടുത്തെങ്ങും ആരും ഇല്ലാലോ എന്ന് നോക്കിയതാ.. “”ഉണ്ടായാ ഇപ്പൊ എന്താ? “”എന്റെ ദേവേട്ടാ.. ഇതു സീരിയസ് ആയ കാര്യം അല്ലേ.. ആരും കേൾക്കാൻ പാടില്ലാന്നേ.. “”മ്മ്… “”എന്നാ ഞാൻ പറയട്ടെ… “”മ്മ് “”ദേവേട്ടാ… ഉമ്മ….. “ദേവേട്ടന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തിട്ട് ഞാനാ കണ്ണിലേക്കു ഒന്ന് നോക്കി.. ഞെട്ടല് മാറാതെ നിക്കുവാ.. പാവം.. ഇതൊട്ടും പ്രതീക്ഷിച്ചില്ല…

“ഡീ… ” ഒരലർച്ചയായിരുന്നു പിന്നെ കേട്ടത്… ഉമ്മ കൊടുത്തത് പുള്ളിക്ക് തീരേ പിടിച്ചില്ല…”മ്മ് ന്തിനാ കിടന്നു ഒച്ചവെക്കണേ.. “സൗമ്യമായി.. മുപ്പത്തിരണ്ട് പല്ലും കാണിച്ചു ഞാൻ നന്നായി ഇളിച്ചു കൊടുത്തു..”ഓരോരോ വൃത്തികേട് കാട്ടിട്ട് നിന്നു ചിരിക്കുന്നത് കണ്ടില്ലേ.. നാണം ഇല്ലേ നിനക്ക് …”ഓ.. ഒരു തമാശ കാണിച്ചതിന് ഈ ദേവേട്ടൻ എന്തിനാ ഇങ്ങനെ ചൂടാവുന്നെ… പെണ്ണായി പോയി.. അല്ലെങ്കിൽ നിന്റെ കരണം നോക്കിയൊന്ന് പൊട്ടിച്ചേനെ ഞാൻ…. നീയെന്താ യാമി ചെറിയ ഒരുവയസ്സായ കുഞ്ഞിനെ പോലെ… എല്ലാം അറിഞ്ഞു വച്ചിട്ടും നീയെന്താ ഇങ്ങനെ.. ച്ചെ… “അൽപ്പം ഉച്ചത്തിൽ ഇത്രയും പറഞ്ഞു ദേഷ്യത്തിൽ ദേവേട്ടൻ നടന്നു പോയി..ശ്ശെ.. വേണ്ടിയിരുന്നില്ല.. അപ്പഴത്തെ ഒരു കുസൃതിക്ക് ചെയ്തു പോയതാണ്. അതിത്രയ്ക്കും ദേവേട്ടന് ഫീൽ ആവുമെന്ന് കരുതിയില്ല… മ്മ്.. നന്ദേച്ചിടെ ഓർമ്മ ഉള്ളെടുത്തോളം കാലം ദേവേട്ടൻ ഞാനുമായി എടുക്കില്ല.. മ്മ്.. അടുപ്പിക്കും ഞാൻ…”എന്താ മോളേ.. തെങ്ങ് കയറ്റം പഠിക്കാൻ വല്ല ഉദ്ദേശവും ഉണ്ടോ..”തെങ്ങിന്റെ മണ്ടയിലേക്ക് നോക്കിയുള്ള നിൽപ്പ് കണ്ടിട്ടാവണം കുമാരേട്ടൻ എനിക്കിട്ടൊന്ന് തങ്ങിയത്…”ഈൗ… “അതേ ടോണിൽ തിരിച്ചൊരു ആക്കിയ ചിരിയും പാസ്സാക്കി ഞാൻ നേരെ മനയ്ക്കലേക്ക് നടന്നു..

******

“ലക്ഷ്മിയമ്മേ… ലക്ഷ്മിയമ്മേ… ഓയ്…””നാടുചുറ്റാലൊക്കെ കഴിഞ്ഞു തമ്പുരാട്ടി എത്തിയോ.. എന്തിനാണാവോ അടിയനെ വിളിച്ചേ… “”ഒന്ന് പോ അമ്മേ കളിയാക്കാതെ.. നല്ല വിശപ്പ്.. എന്താ കഴിക്കാനുള്ളേ.. “”ദോശയും ചമ്മന്തിയും ഉണ്ട്.. വാ… “ഇവിടുത്തെ തലമൂത്ത കാർന്നോരു എവിടെ പോയി… “ടി.. നിനക്ക് നല്ലത് കിട്ടുവേ… നീ അമ്പലത്തിൽ പോയതിനു പിറകെ നിന്റച്ഛനും ഇറങ്ങി ഓഫീസിലോട്… “അല്ല.. അമ്പലത്തിൽ പോയിട്ട് എന്തൊക്കെയാ.. അറിയുന്ന ആരെയെങ്കിലും കണ്ടാരുന്നോ… “”ആ അമ്മേ.. ദേവേട്ടനെ കണ്ടാരുന്നു.. “പാവം… അതിന്റെ കാര്യം കൊറച്ചു കഷ്ട്ടാ.. നന്ദ പോയതിനു ശേഷം പുറത്തിറങ്ങീട്ടു കണ്ടിട്ടില്ല അവനെ.. ഇതിനിടെ ശാരദേടത്തിയെ വഴിയിൽ വച്ചു കണ്ടപ്പോഴും അവന്റെ കാര്യം പറഞ്ഞു… “ശാരദേടത്തി ന്ന് അമ്മ പറഞ്ഞത് ദേവേട്ടന്റെ അമ്മയെയാ…ദോശ കഴിക്കുന്നത് മതിയാക്കി ഞാൻ എണീറ്റു…”ഹാ.. മുഴുവനും കഴിച്ചിട്ട് എഴുന്നേൽക്ക് യാമി… “”മതിയമ്മേ… തലവേദനിക്കുന്നു. ഞാൻ ഒന്ന് കിടക്കട്ടെ… ”

കിടക്കുമ്പോഴും ദേവേട്ടനെ പറ്റി തന്നെയായിരുന്നു ചിന്ത… എങ്ങനെയെങ്കിലും ദേവേട്ടന്റെ മനസ്സ് മാറ്റണം… നന്ദേച്ചിക്ക് പകരം ആ മനസ്സിൽ ഞാൻ വരണം..പക്ഷെ അത്‌ അത്ര എളുപ്പം ഉള്ള കാര്യം അല്ല… ഇനി ദേവേട്ടന്റെ സ്ഥാനത്തു മറ്റൊരാളെ കാണാൻ എനിക്ക് കഴിയില്ല.. അച്ഛന് ഡൽഹിയിൽ ജോലി ആയിരുന്നതിനാൽ ഞാൻ പഠിച്ചതും വളർന്നതും അവിടെ ആയിരുന്നു… വല്ലപ്പോഴും നാട്ടിൽ വന്നു പോവും എന്നല്ലാതെ നാടിനെ പറ്റിയോ നാട്ടുകാരെ പറ്റിയോ വലുതായി എനിക്ക് ഒന്നും അറിയില്ലാരുന്നു… തൊട്ടടുത്ത ഇല്ലത്ത് ആയിരുന്നെങ്കിലും ഇടക്കുള്ള വരവിൽ പോലും ഞാൻ ദേവേട്ടനെ ശ്രദ്ധിച്ചിരുന്നില്ല… നന്ദേച്ചി മരിക്കുന്നതിന് കുറച്ചു മുൻപായിരുന്നു അച്ഛൻ അവിടുത്തെ ജോലി മതിയാക്കിയതിനാൽ ഞങ്ങൾ നാട്ടിലേക്കു വന്നത്… മുത്തശ്ശിക്ക് വയ്യാതായത് കൊണ്ട് ഇനി മനയ്ക്കൽ ഒറ്റയ്ക്ക് താമസിക്കാൻ പറ്റാത്തതിനാൽ ഇവിടെ തന്നെ സ്ഥിര താമസം ആക്കി.. എന്നേ ഇവിടെ ഒരു കോളേജിൽ ഡിഗ്രിക്കും ചേർത്തു.. നന്ദേച്ചി മരിച്ചതിനു ശേഷം ഒരു പ്രാന്തന്റെ അവസ്ഥയിലാണ് ഞാൻ ദേവേട്ടനെ ആദ്യം ആയി കണ്ടത് .. അന്ന് മുതലാണോ ദേവേട്ടൻ എന്റെ മനസ്സിൽ കയറി കൂടിയത്.. അറിയില്ല…
പിന്നീട് ഓരോ തവണ കാണുമ്പോഴും ആ ഇഷ്ട്ടം കൂടി കൂടി വന്നു.. ധാ ഇപ്പൊ ഈ അവസ്ഥയിലും ആയി… ദേവേട്ടനെ എനിക്ക് വേണം എന്റേത് മാത്രം ആയിട്ട്…എന്തോക്കെയോ ആലോചിച്ചു ഉറങ്ങി പോയി….

***

ദിവസം ഓരോന്നും കുതിരയേക്കാൾ വേഗത്തിലാ ഓടുന്നെ.. എനിക്കാണെങ്കിൽ വീട്ടിലിരുന്നു പ്രാന്തായി… ദേവേട്ടനെ കണ്ടിട്ടും ദിവസങ്ങളായി…ഇന്ന് അച്ഛന്റെ കൂടെ ഓഫീസിൽ പോയാലോ… അവിടാവുമ്പോ ബോറടിക്ക് ഇത്തിരി കുറവുണ്ടാകും.. ഇല്ലത്തിന്റെ മുന്നിലൂടെ പോവുന്നതിനാൽ ചിലപ്പോൾ ദേവേട്ടനെ എങ്ങാനും കണ്ടാലോ… ഞാൻ വേഗം കുളിച്ചൊരുങ്ങി താഴേക്കു ചെന്നുഅച്ഛൻ പോവാൻ റെഡി ആയി നിൽക്കുന്നുണ്ട്…”അച്ഛന്റെ വാവ ഇതെങ്ങോട്ടാ രാവിലേ തന്നെ.. നല്ല സുന്ദരിയൊക്കെ ആയിട്ട്… “”ഇന്ന് അച്ഛേടെ കൂടെ ഞാനും വന്നോട്ടെ ഓഫീസിലോട്ട്… ”

“അപ്പൊ അതാണ് കാര്യം.. ഇന്ന് വേണ്ട മോളെ… ഇന്ന് അച്ഛക്ക് മീറ്റിംഗ് ഇക്കെ ഉണ്ട്.. മോള് പിന്നെ ഒരു ദിവസം വന്നാൽ മതി… “”പ്ലീസ് അച്ഛേ… ഞാനൂടെ വരുന്നു… “”നിനക്ക് അച്ഛൻ പറഞ്ഞത് മനസിലായില്ലേ യാമി… ഏട്ടൻ ചെല്ല്… “അച്ഛൻ യാത്ര പറഞ്ഞു പോയി.. ഈ അമ്മ ഇടയ്ക്ക് വന്നത് കൊണ്ടാണ്… അല്ലെങ്കിലും ഇങ്ങനെ എങ്കിലും അച്ഛനെ സോപ്പ് ഇട്ടിട്ടു പോവാരുന്നു..ഏതായാലും ഒരുങ്ങി.. ഇനി ഒന്ന് പുറത്ത് പോയിട്ട് വരാം.. അല്ല എവിടെ പോവും… ഹാ.. ഇല്ലത്ത് പോയാലോ… ശാരദാന്റിയെ കാണാൻ എന്ന് പറഞ്ഞു ഇവിടുന്നു ഇറങ്ങാം.. അവിടെ ഇപ്പൊ ദേവേട്ടൻ ഇല്ലാതിരിക്കില്ല…”അമ്മേ… ഞാൻ ഒന്ന് പുറത്ത് പോവുവാന്നേ… “എങ്ങോട്ടേക്കാ…. “”ഇല്ലത്തേക്ക്…. ശാരദാന്റിയെ കാണാൻ… ഞാൻ വന്നേ പിന്നെ അങ്ങോട്ട്‌ ചെന്നിട്ടില്ല… “”മ്മ്.. പോയിട്ട് വേഗം വാ… ”

*****

നേരെ ഇല്ലത്തേക്ക് കയറി… ആ ശാരദാന്റി അടുക്കളയിലാവും…നാന നാന നാനാ നാന നാനനാമൂളി പാട്ടും പാടി നേരെ അടുക്കളയിലോട്ട് ചെന്നു… പുള്ളിക്കാരി ഭയങ്കരമായ പാചകത്തിലാണ്..”ശാരദാന്റി….. ” ന്ന് വിളിച്ചു ഞാൻ പുറകിൽ നിന്നു കെട്ടിപിടിച്ചു…” ആ വായാടി എത്തിയോ… ഞാൻ ഇപ്പൊ വിചാരിച്ചതേ ഉള്ളു ഹൈദ്രബാദിന്ന് വന്നിട്ട് ഈ വഴി കണ്ടില്ലലോ ന്ന്…”ഞാൻ വന്നത് എങ്ങനെ അറിഞ്ഞു… “ദേവൻ പറഞ്ഞു… അമ്പലത്തിൽ നിന്നു നിന്നെ കണ്ടു ന്ന്… “എന്നിട്ട് ദേവേട്ടൻ എവിടെ?.. “”അവൻ കുളിക്കാൻ പോയി മോളെ… “”മ്മ്… “”പിന്നേയ്.. ദേവന് ജോലി കിട്ടി.. നമ്മടെ സ്കൂളിൽ തന്നാ…. “”ആഹാ… പക്ഷെ ദേവേട്ടൻ പോവുവോ… “”അതാ മോളെ പ്രശ്നം.. പോണില്ല എന്നാ പറയണേ.. മോളൊന്ന് സംസാരിച്ചു നോക്കണം…””മ്മ്.. ദേവേട്ടൻ കുളി കഴിഞ്ഞു ഇപ്പളെ വരില്ലേ…”കുളത്തിലേക്ക് അല്ലേ പോയേക്കണേ.. ഇനി വരവ് അത്ര പെട്ടന്ന് ണ്ടാവില്യ… “കുളത്തിലേക്കോ.. ആഹഹാ.. മോളേ.. മനസ്സിൽ ലഡു പൊട്ടി…”ഞാൻ ചായ എടുക്കാം… “”ആ.. ഞാൻ ഒന്ന് നടന്നിട്ട് വരട്ടെ… “ഇനി നേരെ കുളത്തിലേക്ക്..തുടരും…..