15/04/2026

മഴ : ഭാഗം 51

രചന – ആർദ്ര അമ്മു

ഋഷി കുളിച്ചു തലതുവർത്തി പുറത്തേക്കിറങ്ങിയപ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത് ശ്രദ്ധിച്ചത്. അവൻ ചെയറിൽ വിരിച്ചു ഫോൺ കയ്യിലെടുത്തു. *Manu calling* അവൻ ഒരു ചിരിയോടെ കാൾ അറ്റൻഡ് ചെയ്തു. ഋഷികുട്ടാ………………. മനു സന്തോഷത്തിൽ അവനെ വിളിച്ചു. എന്താടാ പരട്ടെ????? അടുത്താഴ്ച എന്റെ കല്യാണം ആട കല്യാണം. അതിന് ഞാനെന്ത് വേണം തലയും കുത്തി നിൽക്കണോ?????? ഓഹ് ഞാനെന്റെ സന്തോഷം പറയാൻ വിളിച്ചപ്പോൾ നിനക്ക് പുച്ഛം അല്ലെ ????? അവൻ സങ്കടത്തിൽ പറഞ്ഞു. മോനെ നിനക്കീ സെന്റി ചേരില്ല അതുകൊണ്ട് വിട്ടുപിടി കുട്ടാ. ആണല്ലേ എനിക്കും തോന്നി. എന്നാലും ഇത്ര വേഗം അമ്മ വിവാഹം നടത്തും എന്ന് ഞാൻ കരുതിയില്ല. അത് പെട്ടെന്ന് കല്യാണം നടത്തിയില്ലെങ്കിൽ പെണ്ണ് നിറവയറുമായി മണ്ഡപത്തിൽ കയറേണ്ടി വരുമെന്ന് പേടിച്ചിട്ടായിരിക്കും. അവൻ മനുവിനെ കളിയാക്കി. നീ തന്നെ ഇത് പറയണം മോനെ.

നിനക്കൊക്കെ എന്താ സുഖല്ലേ മകന്റെ പ്രേമത്തിന് ഫുൾ സപ്പോർട്ട് നിൽക്കുന്ന അച്ഛനും അമ്മയും സ്വന്തം പെങ്ങളെ വളക്കാൻ ഐഡിയ പറഞ്ഞു തരുന്ന അളിയൻ ഇവിടെ എനിക്കോ സ്വന്തം ഭാര്യയോട് ഒന്ന് മിണ്ടണമെങ്കിൽ പോലും അമ്മയുടെ അനുവാദം വേണം. കഴിഞ്ഞ ദിവസം അവളോട് ഒരു ചായ ചോദിച്ചതിന് പോരാളി എന്നെ മുരിങ്ങക്ക വെച്ചാടാ തല്ലിയത്. മനുവിന്റെ രോദനം കേട്ട് അവൻ ചിരിച്ചു പോയി. അപ്പൊ നീ ചായ ആയിരിക്കില്ല ചോദിച്ചത്. ഈൗ……….. തിരിച്ചൊരു ഇളിയായിരുന്നു മറുപടി. ഏറെ നേരം അവർ ഓരോന്ന് സംസാരിച്ചിരുന്നു. മുഴുവൻ മനുവിനെ ട്രോളൽ ആയിരുന്നു പണി. അവസാനം അവന് മടുത്തപ്പോൾ അവൻ ഫോൺ കട്ട്‌ ചെയ്തു പോയി. ഋഷി അത്താഴം കഴിക്കാൻ താഴേക്കും പോന്നു. അവൻ താഴേക്ക് ചെല്ലുമ്പോൾ ഡൈനിങ്ങ് ടേബിളിൽ ഇരുന്നു ചപ്പാത്തിയും ചിക്കനുമായി മൽപ്പിടുത്തം നടത്തുന്ന തിരക്കിലാണ് ഋതു. പയ്യെ തിന്നെടി ഇതാരും എടുത്തോണ്ട് പോവില്ല. അവൻ അവളുടെ തലയിൽ കൊട്ടി കൊണ്ട് പറഞ്ഞു. ഔ……….. അവൾ വേദനയോടെ തല ഉഴിഞ്ഞു. അവൻ അവളുടെ എതിർ വശത്തായി ഇരുന്നു കഴിക്കാൻ തുടങ്ങി.

ഋതു അവനെ നോക്കി ദേഷ്യത്തിൽ ചിക്കന്റെ ലെഗ് പീസ് കടിച്ചു പറിച്ചു. അമ്മാ കുറച്ചു വെള്ളം എടുത്തു ഇവളുടെ വായിലേക്ക് കമത്ത് അല്ലെങ്കിൽ നാളത്തെ പത്രത്തിൽ ഇവൾ ചിരിച്ചോണ്ടിരിക്കും വിത്ത്‌ ഹെഡിങ് “ആക്രാന്തം മൂത്ത് ചിക്കൻ കഴിച്ച പെൺകുട്ടി എല്ല് തൊണ്ടയിൽ കുരുങ്ങി മരിച്ചു” അവൻ അവളെ പുച്ഛിച്ചു. അവൾ ദേഷ്യത്തിൽ അവനെ നോക്കി. രണ്ടു പറയാൻ നാവ് ചൊറിഞ്ഞെങ്കിലും പിന്നെ അവളെ ഭിത്തിയിൽ നിന്ന് വടിച്ചെടുക്കേണ്ടി വരും എന്നറിയാവുന്നത് കൊണ്ട് ഒരു ചിക്കൻ പീസ് കൂടി കഴിച്ചവളാ ചൊറിച്ചിൽ മാറ്റി. അത് കണ്ടവൻ അവളെ നോക്കി. ലേശം ഉളുപ്പ്……………. തീരെയില്ല. അവൾ മറുപടി കൊടുത്തു. എന്തിന്റെ കുഞ്ഞാണോ എന്തോ???? അവളെ നോക്കി ആത്മഗതിച്ചവൻ കഴിക്കാൻ തുടങ്ങി. ഋഷി……… എന്താ പപ്പാ?????? നമ്മൾ മറ്റന്നാൾ ബാംഗ്ലൂർക്ക് പോവും. ഏ മറ്റന്നാളോ?????????? അവൻ ഞെട്ടി ചോദിച്ചു.

ആ മറ്റന്നാൾ തന്നെ നിന്റെ ആകെയുള്ള ഒരു അമ്മാവന്റെ ഒരേയൊരു മകന്റെ കല്യാണമല്ലേ അപ്പൊ നമ്മൾ നേരത്തെ തന്നെ ചെല്ലണ്ടേ?????? പക്ഷെ പപ്പാ ഓഫീസിലെ കാര്യങ്ങൾ ഒക്കെ ക്ലിയർ ആവാനുണ്ട് പെട്ടെന്ന് പോവുക എന്നൊക്കെ പറഞ്ഞാൽ ശരിയാവില്ല. അതിന് ഓഫീസിലെ കാര്യങ്ങൾ ജിത്തുവേട്ടൻ തന്നെ ഹാൻഡിൽ ചെയ്തോളുമല്ലോ എന്തെങ്കിലും ഉണ്ടെങ്കിൽ ഏട്ടന് ബാംഗ്ലൂർ വെച്ച് ചെയ്യാവുന്നതല്ലേ ഉള്ളൂ ????? ഋതു ചോദിച്ചു. അത് കേട്ടവൻ അവളെ നോക്കി കണ്ണുരുട്ടി. അവൾ പുച്ഛിച്ചു ചിക്കൻ കടിച്ചു പറിക്കാൻ തുടങ്ങി. അത് നടക്കില്ല പപ്പാ കുറച്ചു ഡീലിന്റെ കാര്യത്തിൽ ക്ലാരിഫിക്കേഷൻ കിട്ടാനുണ്ട് ജിത്തുവിന് ഇതെല്ലാം കൂടി ഒറ്റക്ക് നോക്കാൻ പറ്റില്ല അച്ഛൻ എന്നോട് പ്രത്യേകം പറഞ്ഞേൽപ്പിച്ചതാ. നിങ്ങൾ മറ്റന്നാൾ പൊക്കോ ഞാൻ കല്യാണത്തലേന്ന് അങ്ങോട്ട്‌ എത്തിക്കോളാം. എടാ തലേന്നെന്ന് പറഞ്ഞാൽ എങ്ങനാ ശരിയാവുന്നത്????? എന്റെ പപ്പാ അവിടെ അറേഞ്ച്മെന്റ്സെല്ലാം ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയെ ഏൽപ്പിച്ചിട്ടുണ്ടെന്നാ ജിത്തു പറഞ്ഞത്.

പിന്നെ ചെക്കനും പെണ്ണും ഒരുമിച്ച് നിൽക്കാൻ പാടില്ല എന്ന് പറഞ്ഞു അമ്മായി നാളെ തന്നെ അവനെ ഇങ്ങോട്ട് നാട് കടത്തും. പിന്നെ നമ്മൾ നേരത്തെ തന്നെ ചെന്നിട്ടെന്തിനാ????? അതുകൊണ്ട് നിങ്ങളെല്ലാവരും കൂടി അങ്ങോട്ട്‌ പൊക്കോ ഞാനും മനുവും ജിത്തുവും കൂടി കല്യാണതലേന്ന് അങ്ങോട്ട്‌ എത്തിക്കോളാം. എങ്കിൽ അങ്ങനെ തന്നെ ആവട്ടെ. ഞങ്ങൾ എന്തായാലും മറ്റന്നാൾ പോവും നീ അവന്മാരെയും കൂട്ടി പിന്നെ അങ്ങോട്ട്‌ വന്നാൽ മതി. വിശ്വൻ അത്രയും പറഞ്ഞു എഴുന്നേറ്റു പോയി. അവൻ ഋതുവിനെ നോക്കി പുച്ഛിച്ചു. അവൾ ചവിട്ടി തുള്ളി എഴുന്നേറ്റു പോയി.

ദിവസങ്ങൾ ഓടി മറഞ്ഞു ഇതിനിടയിൽ ഋഷി ഒഴികെ ബാക്കിയുള്ളവർ ബാംഗ്ലൂർക്ക് പോയി മനു നാട്ടിൽ എത്തി ഋഷിയുടെ ഒപ്പം കൂടി. അവൻ വന്നതോടെ ഋഷിക്ക് സമാധാനമായി കാരണം ലക്ഷ്മി പോയാൽ പിന്നെ അവൻ പട്ടിണിയാവും ഒരു ഗ്ലാസ്‌ ചായ പോലും നേരാവണ്ണം ഉണ്ടാക്കാൻ ചെക്കനറിയില്ല മനു കൂടെ ഉണ്ടെങ്കിൽ പിന്നെ പ്രശ്നമില്ല എംബിഎ ചെയ്യാനായി ഒരുമിച്ച് ഫ്ലാറ്റിൽ താമസിച്ചിരുന്നപ്പോൾ അത്യാവശ്യം കുറച്ചു പാചകം ഒക്കെ ചെയ്തിരുന്നത് മനുവും അഭിയും കൂടി ആയിരുന്നു. പാവം കല്യാണ ചെക്കൻ ഇപ്പോൾ അടുക്കള ഭരണമാണ് പണി. എല്ലാം വിധിയുടെ വിളയാട്ടം. ഋഷി ഹരിയുടെ ഓഫീസിൽ ആണിപ്പോൾ മുഴുവൻ സമയവും അവിടെ ആവുമ്പോൾ എന്തെങ്കിലും കാര്യം പറഞ്ഞു ശ്രീയെ വിളിച്ചു സൊള്ളാം കൂടെ മനുവിനെയും കൊണ്ടുപോവും മനു പിന്നെ ഓഫീസിൽ ചിക്കി ചികഞ്ഞു നടക്കും. കല്യാണം തീരുമാനിച്ചിട്ടും കോഴിത്തരത്തിന് ഒരു മാറ്റവും വന്നിട്ടില്ല ഇതെല്ലാം വൈഷ്‌ണവിയുടെ കയ്യിൽ കിട്ടുമ്പോൾ തീർന്നോളും. പ്രിയ പിന്നെ ശ്രീയുടെ അന്നത്തെ ഷൗട്ടിങ് കഴിഞ്ഞു ഋഷിയുടെ രണ്ടു കിലോമീറ്റർ ചുറ്റളവിൽ പോലും പോവാറില്ല.

ദിവസങ്ങൾ വീണ്ടും മുന്നോട്ട് പോയി. നാളെയാണ് ഋഷിയും മനുവും ജിത്തുവും ബാംഗ്ലൂർക്ക് പോവുന്നത്. ഋഷിക്കാണെങ്കിൽ കിടന്നിട്ട് ഉറക്കവും വരുന്നില്ല. നാളെ പോയി കഴിഞ്ഞാൽ പിന്നെ നന്ദുവിനെ കാണാൻ കഴിയില്ല. അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു പക്ഷെ നോ രക്ഷ. അവസാനം രണ്ടും കൽപ്പിച്ച് അവളെ കാണാൻ പോവാം എന്ന് തീരുമാനിച്ചു. അടുത്ത് കിടന്ന മനുവിനെ ഒന്ന് നോക്കി. അവൻ നല്ല ഉറക്കമാണെന്ന് കണ്ടതും അവനെ ഉണർത്താതെ അവൻ എഴുന്നേറ്റു റെഡിയായി പുറത്തേക്കിറങ്ങി. ഡോർ പുറത്ത് നിന്ന് പൂട്ടിയിട്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു ശ്രീമംഗലത്തേക്ക് പുറപ്പെട്ടു. തറവാട്ട് പടിക്കൽ എത്തിയപ്പോൾ അവൻ വണ്ടി ഓഫ്‌ ചെയ്തു മതിലിൽ ചാരി വെച്ചു. എന്നിട്ട് ബൈക്കിൽ കയറി നിന്ന് മതിലിൽ കയറി. മതില് ചാടി അകത്തെത്തി അവൻ തറവാട് ലക്ഷ്യമാക്കി നടന്നു. ശ്രീയുടെ റൂമിന് സൈഡിലായാണ് മാവ് നിൽക്കുന്നത്. മാവിൽ കയറിയാൽ അവളുടെ റൂമിന്റെ ബാൽക്കണിയിൽ എത്താം.

അവൻ മാവിന്റെ ചുവട്ടിൽ എത്തി. ഈശ്വരാ ഉറുമ്പൊന്നും ഉണ്ടാവല്ലേ????? പ്രാർത്ഥിച്ചുകൊണ്ടവൻ മാവിൽ വലിഞ്ഞു കയറി. ഒരുവിധം ബാൽക്കണിയിൽ കയറിപറ്റി. അവളുടെ റൂമിലേക്ക്‌ കയറാൻ നിന്നപ്പോഴാണ് ബാൽക്കണിയിലെ സ്വിങ്ങിങ് ചെയറിൽ ഇരുന്നുറങ്ങുന്ന അവന്റെ നന്ദുവിനെ കാണുന്നത്. നിഷ്കളങ്കമായി ഉറങ്ങുന്ന അവളെ കണ്ടപ്പോൾ അവന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു. അവൻ അവളുടെ അടുത്തായി മുട്ടുകുത്തി ഇരുന്ന് അവളെ തന്നെ നോക്കിയിരുന്നു. നന്ദൂ……… ഡീ നന്ദൂ………… അവൻ അവളെ തട്ടി വിളിച്ചു. അവൾ ശബ്ദം കേട്ട് ഞെട്ടിയുണർന്നു. അയ്യോ………………… അവൾ ഒച്ച വെച്ചു. അത് കേട്ടവൻ പെട്ടെന്നവളുടെ വാ പൊത്തി. ഒച്ച വെക്കാതെടി കുരിപ്പേ ഇത് ഞാനാ. അവൻ അവളോടായി പറഞ്ഞു കയ്യെടുത്തു മാറ്റി. ഋഷിയേട്ടനെന്താ ഇവിടെ????? ഇതെങ്ങനെ വന്നു???? നിന്നെ കാണാൻ തോന്നി അതുകൊണ്ട് വന്നതാ ദോ ആ മാവിൽ വലിഞ്ഞു കയറിയാ ഞാനിവിടെ എത്തിയത്.

അയ്യോ ആരെങ്കിലും കാണുന്നതിന് മുന്നേ പോവാൻ നോക്ക്. മ്മ്ഹ്ഹ്. അവൻ ഇല്ലെന്ന് തലയാട്ടി. ശോ ഋഷിയേട്ടാ ആരേലും കാണും. ആരും കാണില്ല നീ വാ നമുക്കൊന്ന് പുറത്തു പോയിട്ട് വരാം. ഇപ്പോഴോ ഒന്ന് പോയെ ഋഷിയേട്ടാ എനിക്ക് പേടിയാ ആരെങ്കിലും കാണുന്നതിന് മുന്നേ പോവാൻ നോക്ക്. നീ വാടി ആരും അറിയാൻ പോവുന്നില്ല നാളെ ഞാൻ ബാംഗ്ലൂർ പോവും പിന്നെ നിന്നെ കാണാൻ പറ്റില്ല അതാടി പാതിരാത്രി ഈ മാവിന്റെ മോളിൽ വലിഞ്ഞു കയറിയത്. അതിന് ഋഷിയേട്ടൻ എന്നെ കാണാനല്ലേ വന്നത് ഇപ്പൊ കണ്ടല്ലോ ഇനി പോവാൻ നോക്ക് പ്ലീസ്…….. നീ വരില്ലല്ലേ ശരി വരണ്ട കൊണ്ടുപോവാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ. അവനതും പറഞ്ഞു അകത്തേക്ക് കയറാൻ ഭാവിച്ചു. ഏയ്‌ ഏയ്‌ ഇതെങ്ങോട്ടാ ഈ പോവുന്നത്???? അവൾ അവനെ തടഞ്ഞു നിർത്തി.

അച്ഛനെ കാണാൻ പോകുവാ നിന്നെ എന്റെ കൂടെ വിടുവോ എന്നറിയണമല്ലോ????? എന്റെ ദൈവമേ……. അവൾ തലയിൽ കൈവെച്ചു പോയി. അച്ഛാ…… അച്ഛാ……….. അവൻ വിളിക്കാൻ തുടങ്ങി. ഏയ്‌ ഏയ്‌ ഏയ്‌ ഒച്ച വെക്കല്ലേ………. അവൾ അവന്റെ വാ പൊത്തി. ഇപ്പൊ എന്ത് വേണം ഞാൻ കൂടെ വരണം അത്രയല്ലേ ഉള്ളൂ ഞാൻ വരാം ഒച്ച വെച്ച് നാണംകെടുത്തരുത്. അവൾ ദയനീയമായി പറഞ്ഞു. അങ്ങനെ വഴിക്ക് വാ മോളെ. അവൻ അവളെയും വലിച്ചു പുറത്തേക്ക് നടന്നു. പതുങ്ങി പതുങ്ങി കള്ളന്മാരെ പോലെ രണ്ടു പേരും വാതിലിന് മുന്നിലെത്തി. വാതിൽ പതിയെ തുറന്ന് പുറത്ത് നിന്ന് ചാരി അവളുടെ കയ്യും പിടിച്ചവൻ ബൈക്കിനടുത്തെത്തി. അപ്പോഴാണ് അവൻ അവളുടെ വേഷം ശ്രദ്ധിക്കുന്നത് ഒരു ബ്ലാക്ക് കളർ ബലൂൺ ടോപ്പും യെല്ലോ കളർ ട്രാക്ക് പാന്റ്സുമാണ് ഇട്ടിരിക്കുന്നത്. പരിഭ്രമത്തോടെ നഖം കടിച്ചു നിൽപ്പാണ് അവൾ. അവൻ കുസൃതിയോടെ വലിച്ചവളെ അടുപ്പിച്ച് കവിളിൽ ചുംബിച്ചു.

ഇങ്ങനെ പേടിക്കാതെടി ആരെങ്കിലും എഴുന്നേൽക്കുന്നതിനു മുന്നേ ഞാൻ നിന്നെ തിരികെ കൊണ്ടാക്കിയിരിക്കും പോരെ?????? അവളുടെ മൂക്കിൽ മൂക്കുരുമി അവൻ പറഞ്ഞു. അവൾ ചെറുതായി ഒന്ന് ചിരിച്ചു. പിന്നെ അവന്റെ ഒപ്പം ബൈക്കിൽ കയറി. അന്നവർ പോയ കാവിലേക്കാണ് അവൻ അവളെയും കൊണ്ട് പോയത്. നിലാവെളിച്ചത്തിൽ കാവിന് നേരത്തെ കണ്ടതിനേക്കാൾ ഭംഗി ഉള്ളത് പോലെ അവൾക്ക് തോന്നി. കൈ കോർത്തു പിടിച്ചവർ അകത്തേക്ക് നടന്നു. അകത്തേക്ക് പോവും തോറും പാരിജാതപൂവിന്റെ വശ്യസുഗന്ധം അവരെ പൊതിഞ്ഞു. കാവിൽ അങ്ങിങ്ങായി പൂത്തു നിൽക്കുന്ന പാരിജാത പൂക്കളെ അവൾ വിടർന്ന കണ്ണുകളോടെ നോക്കി. അത് കണ്ടവൻ ഒരു പൂവ് പറിച്ചവളുടെ നേർക്ക് നീട്ടി. അവളത് വാങ്ങി നാസികയിലേക്കടുപ്പിച്ച് അതിന്റെ സുഗന്ധം വേണ്ടുവോളം ആസ്വദിച്ചു കണ്ണുകൾ പൂട്ടി നിന്നു. അവൻ ചിരിയോടെ അവളുടെ കണ്ണിലേക്ക് ഊതി. അവൾ കണ്ണ് തുറന്നവനെ നോക്കി.

നിലാവെളിച്ചത്തിൽ അവന്റെ മുഖം കണ്ടവൾ ചിരിയോടെ പെരുവിരലിൽ പൊങ്ങി അവന്റെ നെറ്റിയിൽ ചുംബിച്ചു. അവൻ സന്തോഷപൂർവ്വം അതേറ്റു വാങ്ങി. അവളെയും കൊണ്ടവൻ ഒരിടത്തായി ഇരുന്നു. എന്നിട്ടവളുടെ മടിയിലേക്ക് കിടന്നു. പെട്ടെന്നായത് കൊണ്ട് അവളൊന്ന് പകച്ചു പിന്നെ ചിരിയോടെ അവന്റെ തലയിൽ തഴുകി. അവളുടെ സ്നേഹസ്പർശത്തിൽ ലയിച്ചവൻ അവളെ തന്നെ നോക്കി ചിരിയോടെ കിടന്നു. നിലവിൽ ശോഭിക്കുന്ന അവളുടെ കുഞ്ഞു മുഖവും തിളങ്ങുന്ന വെള്ളക്കൽ മൂക്കുത്തിയെയും അവൻ മതിമറന്നു നോക്കി. മ്മ്മ്മ്…… അവൾ പുരികം പൊക്കി അവനോടു ചോദിച്ചു. മ്മ്ഹ്ഹ് അവൻ ഒന്നുമില്ലെന്ന് തലയാട്ടി. പിന്നെ ഒന്നുയർന്നു പൊങ്ങി അവളുടെ മൂക്കിൻ തുമ്പിൽ കടിച്ചു. സ്സ്……….. അവൾ എരിവ് വലിച്ചു. ഋഷിയേട്ടാ എനിക്ക് വേദനിച്ചു. അവൾ ചിണുങ്ങി. അവൻ ചിരിയോടെ അവളുടെ മൂക്കിൽ ചുണ്ട് ചേർത്തു. ഏറെ നേരം അവരവിടെ ഇരുന്നു.

ഭാവി ജീവിതത്തെയും സ്വപ്നങ്ങളെയും കൊച്ചു കൊച്ചു വിശേഷങ്ങളും പങ്കുവെച്ചവർ അവരുടേതായ ലോകത്തിൽ ഇരുന്നു. ഇടയ്ക്കിടയ്ക്ക് ഋഷി ഓരോ കുസൃതികൾ കാണിക്കും അവൾ തിരികെ കണ്ണുരുട്ടിയും പിച്ചിയും അടിച്ചും കൊണ്ടിരുന്നു. ഋഷിയേട്ടാ??????? അവൾ അവനെ വിളിച്ചു. മ്മ്മ്മ്……….. പോവണ്ടേ??????? പോണോ????? പിന്നെ പോവണ്ടേ???? കുറച്ചു കഴിഞ്ഞിട്ട് പോവാടി ഇത്ര നല്ല റൊമാന്റിക് അറ്റ്മോസ്ഫിയർ കണ്ടിട്ട് നിനക്ക് പോവാൻ തോന്നുന്നുണ്ടോ???? പിന്നല്ലാതെ വീട്ടിൽ ആരെങ്കിലും അറിഞ്ഞാൽ പിന്നെ ഇതിലും വലിയ നാണക്കേട് വേറെയില്ല. ഓഹ് ഇങ്ങനെ ഒരു അൺറൊമാന്റിക് മൂരാച്ചിയോടാണല്ലോ എനിക്ക് പ്രേമം തോന്നിയത് എന്റെ ദൈവമേ……. അവൻ മുകളിലേക്ക് കയ്യുയർത്തി കൊണ്ട് പറഞ്ഞു. അവന്റെ പുറം പിച്ചി പറിച്ചാണ് അവൾ അതിനു മറുപടി കൊടുത്തത്. അവൻ അവളെയും കൊണ്ട് തിരികെ തറവാട്ടിലേക്ക് തിരിച്ചു. തണുപ്പ് ഏറിയതിനാൽ അവൾ അവനോട് കൂടുതൽ ചേർന്നിരുന്ന് അവനെ ചുറ്റിപിടിച്ചു. അവൻ ചിരിയോടെ വണ്ടി ഓടിച്ചു. മതിലിന് സൈഡിൽ പാർക്ക് ചെയ്തവൻ അവളുടെ കൈ പിടിച്ചു അകത്തേക്ക് കയറി. എന്നാൽ അവിടെ കണ്ട കാഴ്ച കണ്ടവർ പകച്ചു നിന്നുപോയി. സിവനെ പെട്ട്……………
തുടരും…………………………