20/04/2026

ഭാര്യ : ഭാഗം 20

രചന – റോസിലി ജോസഫ്

ശ്രീദേവി ജയനെയും അമ്മയെയും ഒന്ന് നോക്കിയിട്ട് കാറിനുള്ളിൽ കയറി ഇരുന്നു മോളെ സൂക്ഷിച്ചു പോണേ എന്തെങ്കിലും വയ്യാഴിക തോന്നിയാൽ അടുത്തുള്ള ഹോസ്പിറ്റലിൽ പോകണം കേട്ടോ.. അവൾ ഒന്നും മിണ്ടാതെ കേട്ടിരുന്നു. ജയൻ കാർ സ്റ്റാർട്ട്‌ ചെയ്തു. പോകാം.. മ്മ്.. കുറച്ചകലം പിന്നിട്ട ശേഷം, അവൻ അവളുടെ മുഖത്തേയ്ക്ക് നോക്കി . പുറത്തെ കാഴ്ചകൾ കണ്ട് നിർവികാരിയായി ഇരിക്കുകയായിരുന്നു അവൾ. തന്നെ ഒന്ന് ശ്രദ്ധിക്കുന്നത് പോലുമില്ല എന്തെങ്കിലും ഒന്ന് പറയടോ ഇങ്ങനെ ഒന്നും മിണ്ടാതെ ഇരുന്നാൽ എങ്ങനെയാ.. അതിനവൾ ഒന്നും മിണ്ടാതെ ഒന്ന് സൂക്ഷിച്ചു നോക്കുക മാത്രമാണ് ചെയ്തത് തന്റെ പിണക്കം ഇനിയും മാറിയില്ലേ.. നമ്മുക്ക് വേണ്ടിയല്ലേ ഞാനങ്ങനെ പറഞ്ഞത്. നമ്മുടെ കുഞ്ഞിന് വേണ്ടി. വഴിക്ക് വെച്ച് എന്തെങ്കിലും വയ്യാഴിക തോന്നിയാൽ നിനക്ക് പിടിച്ചിരിക്കാൻ പറ്റുവോ ബൈക്കിൽ. നമ്മൾ എന്തുചെയ്യും.. കുഞ്ഞുണ്ടാവട്ടെ.., എന്നിട്ട് നമ്മുക്ക് മൂന്നു പേർക്കും കൂടി ബൈക്കിൽ ട്രിപ്പ്‌ പോകാം.. ഇപ്പൊ പിണക്കം എല്ലാം മാറ്റി നല്ല കുട്ടിയായായിട്ട് ഇരിക്ക്

കാർ ടൗൺ കഴിഞ്ഞിരുന്നു. അവിടെയുള്ള ഒരു ജംങ്ഷനിൽ വണ്ടി ഒതുക്കി നിർത്തി നിനക്ക് നാരങ്ങാവെള്ളം വല്ലതും വേണോ വേണ്ടാ.. മറ്റെന്തെങ്കിലും കുടിക്കാൻ.. എനിക്കൊന്നും വേണ്ട നമ്മുക്ക് പോകാം.. അവൾ കാറിന്റെ വിൻഡോ ഗ്ലാസ്‌ താഴ്ത്തി തലചായ്ച്ചു ഇരുന്നു. എന്തൊക്കെയോ അവളുടെ മനസ്സിലൂടെ കടന്ന് പോകുന്നുണ്ടായിരുന്നു. അല്പം കഴിഞ്ഞപ്പോൾ ജയൻ കുറച്ചു പലഹാരങ്ങളും ഒരു മംഗോജ്യൂസിന്റെ ബോട്ടിലും കൊണ്ടുവന്നു പുറകിലത്തെ സീറ്റിൽ വെച്ചു പിന്നെയും കാർ കുറെ ദൂരങ്ങൾ പിന്നിട്ടു. കാടും മലയും താണ്ടി കുറെ ദൂരം. കുന്നിന്ചെരിവിന് താഴെ ഉള്ള ആ ചെറിയ തട്ടുകടയിൽ ആരൊക്കെയോ കുറച്ചു പേര് ഇരിപ്പുണ്ടായിരുന്നു. തങ്ങളെ പോലെ തന്നെ അതും ഭാര്യ ഭർത്താക്കന്മാരാണ്. അവർ കാറിൽ നിന്നിറങ്ങി വരുന്ന ജയദേവനെയും ശ്രീദേവിയെയും നോക്കി പുഞ്ചിരിച്ചു

അമ്മേ.. നിങ്ങൾ.. അന്ന് വന്ന…. അതേ അമ്മേ കുറച്ചു നാൾ മുൻപ് ഇവിടെ വന്നിട്ട് പോയതാ ഞങ്ങൾ.. ആ ഇപ്പൊ ഓർമ്മ വന്നു. ഒരുപാട് പേര് വരുന്നതല്ലേ അതാ ഞാൻ.. എന്തുണ്ട് മോളെ വിശേഷം ..? സുഖാണമ്മാ.. പിന്നേ ഒരു വിശേഷം ഉണ്ട്.. അവൾ അതിയായ സന്തോഷത്തോടെ പറഞ്ഞു തുടങ്ങി ഏഴു മാസമായി. വയറിൽ കൈവെച്ചു നാണത്തോടെ അവൾ പറഞ്ഞു ആണോ.. ഞാനപ്പഴേ പറഞ്ഞതല്ലേ ദേവി കൈവിടില്ലന്ന്. ഇവിടെ വരുന്നവരെല്ലാം ഇന്നുവരെ സങ്കടപ്പെട്ട് പോയിട്ടില്ല.. അവരുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു. മോളിരിക്ക് ഇങ്ങനെ നിക്കാതെ.. അവർ അവളെ ഒരു ബെഞ്ചിൽ പിടിച്ചിരുത്തി ഞങ്ങൾ ദേവിയെ കാണാൻ ഒന്ന് വന്നതാ അമ്മേ അന്ന് മണികെട്ടാൻ പറ്റിയില്ലല്ലോ.. മ്മ് നല്ല കാര്യം മക്കളെ, ദൈവത്തെ ഒരു കാലത്തും കൈവിടരുത്.

ദൈവം നിങ്ങളെ അനുഗ്രഹിക്കും ഒരുപാട് പോകുവാൻ നേരം ശ്രീദേവി ആ അമ്മയുടെ തോളിൽ ചേർന്ന് കിടന്നു കരഞ്ഞു ശ്രീ എന്തായിത്. ജയദേവൻ അവളെ പിടിച്ചു മാറ്റി. ആ അമ്മയുടെ കണ്ണുകളും നിറഞ്ഞിരുന്നു. സ്വന്തം മക്കള് പോലും ഇത്ര അടുപ്പം കാണിച്ചിട്ടില്ല. യാത്ര പറഞ്ഞു പോകുമ്പോൾ ആ അമ്മ കണ്ണുകൾ തുടയ്ക്കുന്നത് കാറിലിരുന്ന് കൊണ്ട് അവർ കണ്ടു. ശ്രീ നിനക്കത്രയ്ക്ക് ഇഷ്ടമാണോ അവരെ.. മ്മ് .. പാവല്ലേ അവര്.. കുന്നിന്റെ മുകളിലൂടെയുള്ള ആ ചെറിയ ഇടുക്കു വഴി കയറുമ്പോൾ അവൾ നന്നേ തളർന്നു എനിക്ക് വയ്യ ജയേട്ടാ ഇനി കയറാൻ.. അവൾ നടുവിന് കയ്യും കൊടുത്തു ഒരു പാറമേൽ ഇരുന്നു അതുകണ്ടു അവനു സങ്കടം തോന്നി. എങ്കിലും അത് പുറത്തു കാട്ടാതെ അവൻ അതുവഴി ഒക്കെ നടന്നു ജയേട്ടാ.. എന്താടി.. എനിക്ക് വയ്യാന്നു പറഞ്ഞിട്ട് ഒന്ന് തിരിഞ്ഞു നോക്കുകയെങ്കിലും ചെയ്തൂടെ.. ഓ നീയവിടെ ഇരിക്ക്. ഞാൻ താഴെന്ന് മണി വാങ്ങിച്ചുകൊണ്ട് വരാം..

വേഗം വരണേ.. ആ വരാം.. അവൻ താഴേയ്ക്ക് പോയതും അവൾ പിന്നെയും അവിടെയിരുന്നു. ആരൊക്കെയോ തന്നെ ഉറ്റുനോക്കുന്നത് പോലെ അവൾക്ക് തോന്നി ജയേട്ടാ… ജയേട്ടാ.. എനിക്ക് പേടിയാവുന്നു വേഗം വാ.. നിക്കടി ഞാൻ വരുന്നു പിന്നെയും ഓരോരുത്തരുടെ നോട്ടം കണ്ട് അവൾ പതിയെ എഴുന്നേറ്റു. പെട്ടന്ന് കാലിൽ എന്തോ കൊണ്ടത് പോലെ തോന്നി അവൾ വേച്ചു നിലത്തിരുന്നു. അപ്പോഴേക്കും ജയേട്ടൻ വന്നിരുന്നു. പോകാം നമ്മുക്ക്.. ജയേട്ടാ എന്റെ കാലിൽ എന്തോ കൊണ്ടു ഭയങ്കര വേദന ഇങ്ങോട്ട് കാണിച്ചേ ഞാൻ നോക്കട്ടെ.. ആ ഇതൊരു മുള്ളാ.. സാരല്ല വാ പോകാം.. എനിക്ക് നടക്കാൻ വയ്യ കാല് വേദനിക്കുന്നു ആഹാ അത് കൊള്ളാലോ വേദന ആണെന്ന് പറഞ്ഞു ഇവിടെ ഇരുന്നാൽ മതിയോ ഇന്ന് മുഴുവൻ പ്ലീസ് ജയേട്ടാ.. അപ്പഴേ ഞാൻ പറഞ്ഞതാ വീട്ടിലെങ്ങാനും ഇരിക്കാൻ കേൾക്കൂല്ലല്ലോ.. വാ… ഞാൻ കയ്യിൽ പിടിക്കാം.. എനിക്ക് നടക്കാൻ പറ്റണില്ല ഈ പെണ്ണ് സമ്മതിക്കില്ലല്ലോ.. ഒരു മുള്ളു കൊണ്ടതേയുള്ളു ഉടനെ തുടങ്ങി അയ്യോ വയ്യേന്ന് പറഞ്ഞു. അവൻ അവളെ കൈയ്കളിൽ എടുത്തു നടക്കാൻ തുടങ്ങി.

കണ്ടവർ കണ്ടവർ അവരെ തന്നെ സൂക്ഷിച്ചു നോക്കികൊണ്ട് നിന്നു. പെണ്ണുങ്ങളുടെ ഒക്കെ മുഖത്ത് നാണവും ചിരിയും വന്നു ശ്രീകോവിലിനു മുന്നിൽ എത്തിയപ്പോഴാണ് ജയൻ അവളെ താഴെ നിർത്തിയത്.രണ്ടുകയ്യും നടുവിന് താങ്ങി അയാൾ പറഞ്ഞു എന്റെ നടുവൊടിഞ്ഞു നീയൊരുത്തി കാരണം ഏട്ടാ കയ്യ് കൂപ്പ്.. അവൾ ആംഗ്യം കാണിച്ചു. രണ്ടുപേരും കണ്ണുകൾ അടച്ചു കൈകൂപ്പി പ്രാർത്ഥിച്ചു. ഗർഭിണി ആണല്ലേ.. പ്രസാദം തരുമ്പോൾ ശാന്തി ചോദിച്ചു അതേ.. ദേവി അനുഗ്രഹിക്കട്ടെ.. സർവ്വ മംഗള ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.. അവൻ പ്രസാദം വാങ്ങി അവളുടെ നെറ്റിയിൽ തൊടുവിച്ചു. പിന്നീട് തിരിഞ്ഞു സന്തോഷത്തോടെ ആലിന് ചുവട്ടിലേക്ക് നടന്നു.കാറ്റടിക്കുമ്പോഴുള്ള മണികിലുക്കം കേട്ട് അവളുടെ ഉള്ളിൽ കുളിരു കോരി കെട്ടിക്കോ.. ഏട്ടനും വാ നമ്മുക്ക് രണ്ടുപേർക്കും കൂടി മണി കെട്ടാം.. അവൾ കെഞ്ചി അവനും കൂടെ ചേർന്ന് ദേവിക്ക് മണി കെട്ടി.

ഫോട്ടോ എടുക്കണ്ടേ.. അവൻ ചോദിച്ചു. അവൾ ഒന്നും മിണ്ടാതെ നാണിച്ചു നിന്നു. ആ മണിയിന്മേൽ പിടിക്ക്.. മ്മ്.. ഇനി നമ്മൾ ചേർന്ന് നിന്നൊരു ഫോട്ടോ.. ഇനിയിത് ഫേസ്ബുക്കിലോ വാട്സ്ആപ്പിലോ എവിടെ വേണമെങ്കിലും ഇട്ടോ… സന്തോഷം ആയില്ലേ.. മ്മ്.. ഇനി നമ്മുക്ക് പോകാം.. കുറച്ചു നേരം കഴിഞ്ഞു പോകാം ജയേട്ടാ. ഇപ്പൊ ഇറങ്ങിയാലേ അങ്ങ് ചെല്ലുവൊള്ളു ശ്രീ.. അത് സാരമില്ല ഇത്തിരി നേരം ഇരുന്നൂന്ന് വെച്ച് വൈകുവൊന്നുമില്ല..ഇനിയിപ്പോ ഇന്ന് പോയാൽ എന്നാ ഇനി വരാൻ പറ്റുക.. അവൾ സങ്കടത്തോടെ പറഞ്ഞു. പിന്നെ അവൻ ഒന്നും പറഞ്ഞില്ല ചിത്രശലഭങ്ങൾ വട്ടമിട്ടു പാറുന്നുണ്ടായിരുന്നു ആ ഇളംവെയിലിൽ. പേരറിയാത്ത ഏതൊക്കെയോ പക്ഷികൾ മരച്ചില്ലകളിൽ ഇരുന്നു ചിലയ്ക്കുന്നു. ആലിന്റെ ഇലകൾ പൊഴിഞ്ഞു അവളുടെ മടിത്തട്ടിലേക്ക് വീഴുന്നു.

സന്തോഷത്തോടെ അവർ അവിടെ നിന്നിറങ്ങുമ്പോൾ ഇനിയെന്നു വരും എന്നൊരു ദുഃഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരുപാട് ഭാര്യ ഭർത്താക്കന്മാർ മനസ്സ് നിറഞ്ഞു സന്തോഷത്തോടെ ഇറങ്ങി പോകുന്നു. വേലിപടർപ്പുകളിലൂടെ ഒഴുകി വരുന്ന കാറ്റ് തങ്ങളെയും തഴുകി തലോടി മറയുന്നു… രാത്രി ആയതോടെ അവർ മടങ്ങിയെത്തി. അവൻ കാറിൽ നിന്നിറങ്ങി ശ്രീയെ ചേർത്ത് പിടിച്ചു റൂമിലേയ്ക്ക് നടന്നു. നിങ്ങൾക്ക് നേരം സന്ധ്യ ആവുന്നതിനു മുൻപ് വന്നുകൂടെ.. അച്ഛൻ ഹാളിലേക്ക് വന്നു.പിന്നാലെ അമ്മയും കാത്തുവും സോറി അച്ഛാ ഞങ്ങൾ കിഴക്കുമല അമ്പലത്തിൽ ഒന്ന് പോയതാ അവിടെ നിന്നിറങ്ങിയപ്പോൾ താമസിച്ചു. മ്മ്. ഗർഭിണികളെയും കൊണ്ട് ഈ രാത്രിയിൽ ഉള്ള യാത്ര അത്ര നല്ലതല്ല. അച്ഛൻ അതും പറഞ്ഞു സിറ്റൗട്ടിലേയ്ക്ക് നടന്നു. അമ്മയും കാത്തുവും മുറിയിലേക്കും പോയി. ആരുടെയും മുഖത്തു അത്ര തെളിച്ചം ഇല്ലായിരുന്നു നീ വിഷമിക്കാതെ .. വാ.. തന്റെ മുഖത്തേയ്ക്ക് നിരാശയോടെ നോക്കിയ അവളെ ചേർത്ത് പിടിച്ചു അവൻ മുറിയിലേയ്ക്ക് നടന്നു. തുടരും..