അമ്മയും മകളും മാത്രമുള്ള വീട്ടിൽ നിന്നും ഒരുപാട്

അവൾ ✨

ഇന്നും പതിവ് പോലെ സമയം തെറ്റിയാണ് വേണി ജോലിക്ക് പോയത്.

അമ്മയും മകളും മാത്രമുള്ള വീട്ടിൽ നിന്നും ഒരുപാട് ദൂരെ അല്ലെങ്കിലും ഒരു ദിവസം പോലും സമയത്ത് ചെല്ലുവാൻ വേണിക്ക് കഴിയുമായിരുന്നില്ല.

അച്ഛൻ മറ്റൊരു ബന്ധത്തെ കൂട്ടു പിടിച്ചു പോയപ്പോൾ മകൾക്ക് വേണ്ടി ജീവിച്ച അമ്മയെ മറന്നു മറ്റൊരിടത്തേക്കും ജോലിക്ക് പോകാതെ അമ്മ അടുക്കള പണി നോക്കുന്ന വീട്ടിലെ രാഘവൻ മുതലാളിയുടെ അച്ചാർ കമ്പിനിയിൽ ഫ്രണ്ട് ഓഫീസിൽ ജോലി തരപ്പെടുത്തി എടുത്തതും മുതലാളിയുടെ കാരുണ്യം കൊണ്ടാണ്.

അന്നുമുതൽ ഇന്നുവരെ അവിടെയാണ് ആ അമ്മയും മോളും.

ഇന്നും പതിവ് പോലെ 5 മിനിറ്റ് വൈകിയാണ് വേണിയുടെ വരവ്.

പുതിയ സാറ് വന്നിട്ടുണ്ട്. കൊച്ച് പോയൊന്നു കണ്ടേച്ചും വായോ….

അങ്ങോട്ട് വന്ന ജോലി
പറഞ്ഞത് കേട്ട് ചുരിദാർ ഷാളുകൊണ്ട് മുഖമൊന്നു അമർത്തി തുടച്ചവൾ ഓഫീസിലേക്ക് കയറി.

കേദാർ  എന്ന് വലിയ അക്ഷരത്തിൽ എഴുതിയ നെയിം ബോർഡ് വായിച്ചുകൊണ്ട് നെറ്റിയൊന്നു ചിരിച്ചുകൊണ്ട് അവൾ ചുറ്റിലുമൊന്നു നോക്കി.

ആഹാ ഇതാണോ ഇവിടുത്തെ ഫ്രണ്ട് ഓഫീസിലെ പാവം കൊച്ച്.

വലതു വശത്തെ സീക്രട്ട് റൂമിൽ നിന്നും ഇറങ്ങി വന്നവൻ ചോദിക്കുന്ന കേട്ട് തിരിഞ്ഞു നോക്കിയവൾ മുന്നിൽ നിൽക്കുന്നവനെക്കണ്ട് ഞെട്ടിപ്പോയി.

അറിയോ കൃഷ്ണ വേണിക്ക് എന്നെ?

ചെറു ചിരിയോടെ ചോദിക്കുന്നവനെ കാണെ ഒരേസമയം ചിരിക്കണോ കരയണോ എന്നറിയാതെ നിന്നുപോയവൾ.

ഹലോ….

വിരൽ ഞൊടിച്ചവൻ വീണ്ടും വിളിച്ചവളെ.

മ്മ് അറിയാം.

ഗുഡ്…. ആദ്യം ഈ പേര് കേട്ടപ്പോൾ തന്നെ ഒന്ന് ഓർത്തുപോയി ഞാൻ, പിന്നെ ഒരാൾക്ക് മാത്രം അല്ലല്ലോ ഈ പേരെന്ന് വിചാരിച്ചു സമാധാനിച്ചു. അപ്പോൾ ദാ ഞാൻ ഓർത്ത സാക്ഷാൽ കൃഷ്ണ വേണി എന്റെ മുൻപിൽ.

അവൾക്ക് ചുറ്റും വലയം വെച്ചവൻ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അതൊക്കെ കേട്ട് ശിലപോലെ അവളെവിടെ നിന്നു.

അഹ്…. വന്ന കാര്യം പറയാം. നാളെ മുതൽ കൃത്യം 9 മണിക്ക് കൃഷ്ണ ഇവിടെ ഉണ്ടാകണം. നാളെ മുതൽ നമ്മുടെ ഇവിടെ ഉള്ള പ്രൊഡകട്സ് ബാംഗ്ലൂർക്കും ചെന്നേയ്ക്കും പോകും.

രാവിലെ കയറ്റി വിട്ടാലെ സമയത്തു അവിടെ ചെല്ലു.

ഞാൻ പറയുന്നത് വെല്ലോം കേൾക്കുന്നുണ്ടോ….

മറുപടിയൊന്നും പറയാതെ നിൽക്കുന്നവളോട് കുറച്ച് ശബ്ദം ഉയർത്തിചോദിച്ചതും ഉവ്വെന്ന് പറഞ്ഞവൾ പുറത്തേക്ക് പോകാൻ തിരിഞ്ഞതും അവൻ പറയുന്നത് കേട്ടവൾ ചൂളിപ്പോയി.

ഈ ലോകം കീഴ്മേൽ മറിഞ്ഞാലും ഈ നെഞ്ചിലെ ചൂടിൽ ഞാൻ മയങ്ങും….കാരണം, നീ എന്റെയാണ് നാഥാ….

ദെൻ…. കൃഷ്ണ ഈ വാക്കുകൾ കേട്ടിട്ടുണ്ടോ…

ഒരു ചിരിയോടെ അവനത് ചോദിച്ചതും അവന്റെ നെഞ്ചിലൊരു തള്ളും കൊടുത്തവൾ പുറത്തേക്ക് പോയി.

എന്റെ പെണ്ണേ….. അവൾ തൊട്ട നെഞ്ചിൽ കൈ അമർത്തിയവൻ വിളിച്ചു.

തിരികെ ചെയറിൽ വന്നിരുന്നവൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. വേഗം ബോട്ടിൽ തുറന്നു കുറേ വെള്ളം കുടിച്ചു. കുറച്ചൊക്കെ ദേഹത്തും വീഴുന്നുണ്ടായിരുന്നു. അവയൊക്കെയും തുടച്ചവൾ ചെയറിൽ ചാഞ്ഞിരുന്നു.

ചിന്തകൾ കുറച്ചു പിന്നിലേക്ക് സഞ്ചരിച്ചു.

🩷

കോളേജ് കാലഘട്ടം രാഘവൻ മുതലാളിയുടെ നേതൃത്വത്തിൽ അവൾക്ക് കിട്ടിയ പഠനകാലം പൂർത്തിയാക്കുന്ന വർഷം,

ഫസ്റ്റ് ഇയർ ബാച്ചിന്റെ ഫ്രഷസ് ഡേ ദിവസം.

അവർക്കായുള്ള പണികൾ ഓരോ പേപ്പറിലും എഴുതി വെക്കുകയാണ് വേണി.

ഡി കഴിയാറായോ

ഞാനിത് തിന്നുവല്ല….

നീ തിന്നുന്നതും എഴുതുന്നതും ഏറെക്കുറെ ഒരുപോലെയാ..

അവളുടെ കൂട്ടുകാരി മഹിമ അവളെ കളിയാക്കി.

വേണി…. നാടകം വെല്ലോം ഉണ്ടോ

അങ്ങോട്ടേക്കെത്തിയ ഫൈസൽ ചോദിച്ചു.

വേണോ…

വേണം…. കൂടിയ ടീമൊക്കെയാ വരുന്നേ, പോരാത്തതിന് നമ്മുടെ സൂപ്പർ സീനിയർ ചേട്ടന്മാരും കാണും. അവർ അവരുടെ ജൂനിയെസിനു കൊടുത്തതിനെക്കാൾ മുട്ടൻ പണി നമ്മുക്ക് കൊടുക്കണം. നമ്മുടെ ലാസ്റ്റ് ഇയർ അല്ലേ മോളേ…

കാര്യമായി അവന്റെ പറച്ചില് കേട്ടപ്പോൾ തള്ളിക്കളയാൻ തോന്നിയില്ല.

എന്ത് എഴുതും….

അതൊക്കെ നിന്റെ ഇഷ്ടം.. ഏതേലും ഡയഗോല് നീയങ്ങു ഉണ്ടാക്കെന്റെ ചക്കരെ…

കൂടുതൽ സോപ്പ് വേണ്ട, പോകാനുള്ള വണ്ടിക്കൂലി ഇവിടെ എന്റെ കൈയിൽ കിട്ടണം. എന്നാൽ ഒക്കെ.

ഡബിൾ ഒക്കെ.

അല്പം കഴിഞ്ഞു ഫൈസൽ വീണ്ടും വന്നു..

ന്തായി സെറ്റണോ

ഡബിൾ സെറ്റ്.

ഒരു ഗേളും ഒരു ബോയിയും വേണം. നീ അവരെ വിളിച്ചാൽ മതി.

ഒരാളുടെ ഡയലോഗ ഞാൻ എഴുതിയത്. അതിനു അനുസരിച്ചു അവൻ മറുപടി പറയട്ടെ….

കൊള്ളാം അതു മതി. സൂപ്പർ, എന്താ ഡയലോഗ്…

ആകാംഷയോടെ ഫൈസൽ ഡസ്കിനു മുകളിൽ കയറി ഇരുന്നു.

വേണി പേപ്പർ പിടിച്ചു വായിച്ചുകൊണ്ട് വാതിലിനരികിലേക്ക് ചെന്നു.

ഈ ലോകം കീഴ്മേൽ മറിഞ്ഞാലും ഈ നെഞ്ചിലെ ചൂടിൽ ഞാൻ മയങ്ങും….കാരണം, നീ എന്റെയാണ് നാഥാ….

പറഞ്ഞതും പടിയിൽ സ്ലിപ്പായി പുറകിലേക്ക് വേണി വീഴാൻ പോയതും ആരുടെയോ നെഞ്ചിൽ ചെന്നിടിച്ചു നിന്നു.

യാർഡ്‌ലി ലാവണ്ടർ സ്പ്രെയുടെ മാസ്മരിക ഗന്ധം അവളുടെ നാസികയിലൂടെ ഓടി.

ശ്വാസം ആഞ്ഞു വലിച്ചവൾ ആ ഗന്ധം വീണ്ടും ശ്വസിച്ചു.

ഇപ്പോഴേ ഈ നെഞ്ചിലെ ചൂട് വേണോ…

ഗൗരവം നിറഞ്ഞ ചോദ്യവും കൂടെ കുട്ടികളുടെ പൊട്ടിച്ചിരിയും കേട്ടവൾ ഞെട്ടിമാറി.

കട്ടത്താടിയും വെച്ചൊരുവൻ അവളെ ചേർത്ത് നിർത്തി നോക്കുന്നു.

ബോധം വന്നവൾ അവ്നിൽ നിന്നും തെന്നിമാറി മഹിമക്ക് അരികിൽ ചെന്നു നിന്നു.

അന്നുമുതൽ ക്ലാസ്സ്‌ അവസാനിക്കും വരെ അവന്റെ കണ്ണുകൾ അവൾക്ക് ചുറ്റിനും ഉണ്ടായിരുന്നു. എപ്പോഴെങ്കിലും നേരിട്ട് കാണുമ്പോ കുറുമ്പോടെയുള്ള അവന്റെ നോട്ടങ്ങൾ ഒക്കെയും അവളെ നാണത്തിൽ ആഴ്ത്തി.

അവനിൽ നിന്നും ഒരുവിധത്തിലായിരുന്നു കോളേജിൽ രക്ഷപെട്ടത്.

പക്ഷെ ഒരിക്കലും ഇങ്ങെനെയൊരു സാഹചര്യത്തിൽ കാണേണ്ടി വരുമെന്ന്കരുതിയില്ല.

ഓരോന്നും ആലോചിരുന്നവളുടെ മുന്നിൽ ആരോ വന്നതറിഞ്ഞു നോക്കിയപ്പോൾ ജോർജേട്ടൻതന്നെ നോക്കി നിൽക്കുന്നു. കൈയിൽ ഒരു കുന്ന് ഫയലും ഉണ്ട്.

ഇതെങ്ങോട്ടേക്കാ ഇതുമായി?

മോൾക്ക് തരാൻ വന്നതാ….

എനിക്കോ…

അതെ….,ഇതൊക്കെ വൈകുന്നേരം അഞ്ചു മണിക്ക് മുൻപ് തീർത്തു കൊടുക്കണമെന്ന് പറഞ്ഞു.

ഇതൊക്കെ മീനയുടെ ജോലി അല്ലേ…

അതിനു ഇന്ന് ആ കൊച്ചു ലീവല്ലേ.. അതാ. പിന്നെ പുതിയ സാറല്ലേ… അതിനെ മുഷിപ്പിക്കേണ്ട…

ഒക്കെയും പറഞ്ഞയാൾ അവയൊക്കെ അവൾക്ക് മുന്നിൽ വെച്ചിട്ട് ഗോഡൗണിലേക്ക് പോയി.

എഴോ എട്ടോ ഫയൽസ് ഉണ്ട്. ഇതൊന്നും ഇന്നുകൊണ്ട് തീരില്ല…. കാലൻ അറിഞ്ഞോണ്ട് പണി തന്നതാ.

ഓരോന്നും ആലോചിച്ചവൾ അവയൊക്കെ നോക്കാൻ തുടങ്ങി.

തന്നെ സാറ് വിളിക്കുന്നു.

ചായ കൊണ്ട് കൊടുക്കുന്ന പയ്യൻ വന്നു പറഞ്ഞപ്പോൾ ചെയ്തോണ്ടിരുന്ന ജോലി നിർത്തി അവൾ അങ്ങോട്ടേക്ക് ചെന്നു.

അനുവാദം ചോദിച്ചു അകത്തേക്ക് കയറിയിട്ടും ഒരനക്കവും ഇല്ലാതെയിരിക്കുന്നവനെക്കാണെ പെരു വിരലിൽ നിന്നും അവൾക്ക് കലി കയറി.

സാർ…

…….

സാറേ….

ഇപ്രാവശ്യം അവൾ ഒന്ന് നീട്ടി വിളിച്ചു.

ന്താടി പിച്ചക്കാരെപ്പോലെ……. ദേഷ്യത്തോടെ അവൻ ഇരുന്നിടത്തുനിന്നും ചാടിയെഴുന്നേറ്റു.

അഹ് അപ്പൊ സാറിനു ചെവി കേൾക്കാം….

ഉവ്വെല്ലോ അത് രണ്ടു വർഷം മുൻപേ നിനക്ക് മനസിലായതല്ലേ… എന്റെ നെഞ്ചിലേക്ക് വന്നു വീണൊണ്ടല്ലേ നീ പറഞ്ഞതൊക്കെ.

കലി കേറി നിന്നവൾ നിമിഷ നേരം കൊണ്ട് കറ്റഴിച്ചുവിട്ട ബലൂൺ പോലെയായി.

ന്തേയ്‌ ഇപ്പോൾ ഒന്നും പറയാനില്ലേ….

ഡോ… അതൊരു നാടക ഡയലോഗ് ആയിരുന്നു…..

എന്താണേലും എനിക്കത് ഒരുപാട് ഇഷ്ടമായി. അന്ന് മുതൽ നീയെന്റെ ഉള്ളിലും.

ഇത് പറയാനാണോ താൻ വിളിച്ചേ…. ഞാൻ പോണു..

പോകാൻ ഡോർ തുറന്നതും താൻ നോക്കിക്കൊണ്ടിരുന്ന ഫയലുകളും തന്റെ ബാഗും ഒക്കെ സ്റ്റാഫിൽ ഒരാൾ അവന്റെ ക്യാബിനിൽ കൊണ്ടു വന്നു വെച്ചു.

ഇത്…. ഇതെന്തിനാ ഇവിടെ…. ഹേയ്… ഡോ…

സാറാ പറഞ്ഞത്,ഇവിടെ കൊണ്ടു വെക്കാൻ.

പിന്നെ അവൾക്കൊന്നും പറയാനില്ലാതെ പോയി.

ഒന്നും മിണ്ടാതെ അവൾക്കായി നൽകിയ സീറ്റിൽ പോയിരുന്നു ജോലി ചെയ്യാൻ തുടങ്ങി.

ഫാനിന്റെ കാറ്റിൽ അവളുടെ കുറുനിരകൾ ഇളകുന്നത് കൗതുകത്തോടെ നോക്കിയിരുന്നവൻ.

ചിന്തകൾ രണ്ടു വർഷം പുറകിലേക്ക് സഞ്ചരിച്ചു.

🩷

ഫസ്റ്റ് ഇയർ ബാച്ചിന്റെ ഫ്രഷസ് ഡേ ദിവസം.

അവർക്കായുള്ള പണികൾ ലാസ്റ്റ് ഇയർ കുട്ടികൾ ചെയ്യുന്നുണ്ടെന്ന് അറിഞ്ഞു അങ്ങോട്ടേക്ക് ചെന്നതാണ് താൻ.

ആ ഡിപ്പാർട്ട്മെന്റിലെ സൂപ്പർ സീനിയർ ആയതുകൊണ്ട് അവിടെ ഏത് ക്ലാസ്സിൽ വേണമെങ്കിലും കയറാൻ കഴിയും.

ആ ധൈര്യത്തിലാണ് ലാസ്റ്റ് ഇയർ ക്ലാസ്സിൽ ചെന്നതും അപ്പോൾ ഒരുത്തി ഇതാ എന്തൊക്കെയോ പറഞ്ഞുകൊണ്ട് തന്റെ കൈയിൽ വന്നു വീഴുന്നു.

മറ്റാരോ ആണെന്ന് കരുതി കണ്ണുപൊട്ടുന്ന ചീത്ത പറയാൻ തുടങ്ങിയപ്പോഴാണ്  കിരൺ കൈയിൽ തട്ടി ആരാണെന്ന് നോക്കാൻ പറഞ്ഞത്. അപ്പോഴാണ് വീണത് ആരാണെന്ന് നോക്കിയത്.

കുറച്ചു നാളായി തന്റെ ഉറക്കം കെടുത്തിയവൾ ദാ തന്റെ കൈയിൽ. അമ്മാവന്റെ വീട്ടിൽ ചെല്ലുമ്പോഴൊക്കെ മിന്നായം പോലെ കണ്ടിരുന്നവൾ പിന്നെ കോളേജിൽ വരാൻ തുടങ്ങിയപ്പോൾ അങ്ങനെ കാണാൻ തുടങ്ങി.

കഷ്ടപ്പാടും പ്രാരാബ്ദവുമൊക്കെ അറിഞ്ഞപ്പോൾ സ്നേഹം കൂടിയതേ ഉള്ളു.

മനസിലൊളിപ്പിച്ച ഇഷ്ടം ഒരു ജോലിയായിട്ട് പോയി പറഞ്ഞു കൂടെ കൂട്ടാം എന്നൊക്കെ വിചാരിച്ചു അമ്മാവന്റെ മോനായ അഭിയോട് മറ്റാരും കൊതിക്കൊണ്ട് പോകാതെ നോക്കണമെന്ന് പറഞ്ഞു അവൾക്ക് വന്ന രണ്ടു മൂന്നു വിവാഹം താൻ പോയും അഭിയെ വിട്ടും ഒക്കെ മുടക്കിപ്പിച്ചു.

ഇതൊക്കെ പെണ്ണ് അറിഞ്ഞാൽ തല കൊയ്യും.

ഓർമയിൽ അവനൊന്നു ചിരിച്ചു.

അമ്മാവന്റെ കാലുപിടിച്ചാണ് അവളു നിൽക്കുന്ന ഈ ഓഫീസിൽ തന്നെ ജോലിക്ക് കയറിയത്.

ഇപ്പോൾ ദാ തന്റെ പ്രണയം തന്റെ മുന്നിൽ കൈയെത്തും ദൂരത്തു.

🩷

നോക്കി വെള്ളമിറക്കി കഴിഞ്ഞെങ്കിൽ ഞാൻ പറയുന്നത് കൂടി കേൾക്ക്.

മുന്നിലെ ടേബിളിൽ ആഞ്ഞു അടിച്ചുകൊണ്ട് അഭി പറഞ്ഞപ്പോഴാണ് അവൻ അവന്നതുപോലും കേദാർ അറിയുന്നത്.

ഇങ്ങനെ നോക്കി ഉള്ള ചോര ഊറ്റാതെടെ…. കുറച്ചെങ്കിലും മാറ്റി വെക്ക്. കല്യാണം കഴിയുമ്പോൾ ന്തേലും വേണ്ടായോ?

അതിനവനൊന്ന് ചിരിച്ചു.

ആഹാ എന്താ… ഒരു അവിഞ്ഞ ചിരി.
നിന്റെ തന്തേം തള്ളേം വന്നിട്ടുണ്ട്.

ങേ….

അവന്റെ ആ ഞെട്ടലിൽ അഭി മാത്രമല്ല വേണിയും ഞെട്ടിപ്പോയി.

ന്താടാ കോപ്പേ…..

ഒഹ്… സോറി.
വേണിയോടും അഭിയോടും പറഞ്ഞതിന് അഭിയൊന്ന് ശ്വാസം വിട്ടെങ്കിൽ വേണി അവനെ തികച്ചും പുച്ഛം നിറച്ചു വിട്ടു.

അവരെപ്പോ വന്നു?

ദാ ഞാൻ ഇങ്ങോട്ട് ഇറങ്ങുന്നതിനു തൊട്ട് മുൻപ്.

കാര്യം?

നിന്റെ ഇങ്ങോട്ടേക്കുള്ള വരവിനു പിന്നിലുള്ള രഹസ്യം അറിയാൻ.

മുപ്പതോളം സ്ഥാപങ്ങൾ വിദേശത്തും നാട്ടിലും ഉള്ള നമ്മൾക്ക് നീ അവിടെയെങ്ങും പോകാതെ നാട്ടിലെ ഈ ചെറിയ അച്ചാർ കമ്പനിയിൽ ജോലിക്ക് നിൽക്കുന്നതിനു പിന്നിലുള്ള ദുരുദേശം എന്താണെന്ന് അറിയാൻ.

മ്മ്….. ഇപ്പോൾ കണ്ടുപിടിക്കും, അതിനു കാരണഭൂതരായവർക്ക് പോലും അറിയില്ല പിന്നെയല്ലേ അവർക്ക്…

ദേഷ്യത്തോടെ അവൻ ഡോർ തുറന്നു പുറത്തേക്ക് പോയി.

ന്തുപറ്റി അഭിയേട്ടാ.. ഈ കാട്ടുമാക്കാനെ അറിയോ….?

അഹ് ചെറിയൊരു പരിചയം ഉണ്ട് ഞങ്ങൾ തമ്മിൽ. ചെറിയൊരു രീതിയിൽ അവൻ എന്റെ അപ്പച്ചിയുടെ മോൻ ആയിട്ട് വരും.

അവൻ പറഞ്ഞത് കേട്ട് ഞെട്ടി നിന്നുപോയവൾ.

പിന്നെ അവ്നിവിടെ വരാൻ മറ്റൊരു കാരണം കൂടിയുണ്ട്.

എന്ത്?

അവൻ ജനിച്ചതും വളർന്നതും അങ്ങ് മുംബൈ ആണ്. അങ്ങനെ ഒരു ദിവസം അവരെല്ലാം കൂടി നാട്ടിലേക്ക് നമ്മുടെ വീട്ടിലെക്ക് വന്നു. അന്ന് അവനും എനിക്ക് പതിനഞ്ചു വയസ്സ്.

മുംബൈനഗരത്തിലെ പെൺകുട്ടികളെ കണ്ടു വളർന്നവന് നാടും നാട്ടുകാരും നാടൻ പെൺകുട്ടികളും അത്ഭുതം ആയിരുന്നു.

അങ്ങനെ ഒരു ദിവസം രാവിലെ ഞങ്ങൾ പാല് കൊടുക്കാൻ മിൽമയിൽ പോയിട്ട് വരും നേരം ഒരു പെൺകുട്ടിയെ കണ്ടു.

അന്നുമുതൽ ഇന്നുവരെ അവളാണ് അവന്റെയുള്ളിൽ.

മുംബൈനഗരത്തിലെ വലിയൊരു കോളേജിൽ ഡിഗ്രി തേർഡ് ഇയർ നിർത്താൻ ഉദേശിച്ചവൻ അവൾ നാട്ടിലെ കോളേജിൽ ഡിഗ്രി പഠിക്കാൻ വരുന്നെന്നറിഞ്ഞു അവൾക്ക് വേണ്ടി നാട്ടിലേക്ക് വണ്ടി കയറി ഇവിടെ നമ്മുടെ കോളേജിൽ p g പഠിക്കാൻ തീരുമാനിച്ചു. അവൾ വരുന്നതിനു ഒരു വർഷം മുൻപേ അവൻ കോളേജിൽ പഠിക്കാൻ തുടങ്ങി.

പിന്നെ അവൾക്കായി ഇനി അവളെ നഷ്ടം ആവാതിരിക്കാൻ അവൻ ഈ നാട്ടിൽ തന്നെ കൂടി.

ആരാ ആ കുട്ടി…. ആകാംക്ഷയോടെ ചോദിക്കുന്നവളെ നോക്കി കണ്ണു ചിമ്മി കാണിച്ചവൻ പുറത്തേക്ക് പോയി.

അഭിയേട്ടാ….

അവൾ നീ പഠിച്ച കോളേജിലാ പഠിച്ചത്.

പുറകിനു വന്നു വിളിച്ചവൾക്ക് ഒരു ഹിന്റ് ഇട്ടു കൊടുത്തിട്ട് അഭി കാറിനരികിലേക്ക് നടന്നു.

തിരിച്ചു ചെയറിൽ വന്നിരുന്നവളുടെ മനസ് വല്ലാതെ കലങ്ങിമറിഞ്ഞിരുന്നു.

അവനു മറ്റൊരു പെണ്ണിനെ ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ എന്തിനാ തനിക്ക് ഇത്ര സങ്കടം വരാൻ. പക്ഷെ, തന്നോടുള്ള സമീപനം അങ്ങനെ അല്ലല്ലോ…. എന്നാലും ഈ നാട്ടിൽ ആരായിരിക്കും അവനു പ്രിയപ്പെട്ടത്….

ഓരോന്നും ആലോചിച്ചവൾ ഫയലുകൾ നോക്കാൻ തുടങ്ങി.

ദേഷ്യപ്പെട്ടു പോയവൻ പിന്നെ എപ്പോഴോ തിരികെ വരുന്നതും ലാപ്പിൽ കാര്യമായി നോക്കുന്നതും ഇടക്ക് ഫോൺ കോൾ വന്നപ്പോൾ പൊട്ടി തെറിക്കുന്നതും അങ്ങനെ എന്തൊക്കെയോ നടത്തി.

അഭിയിൽ നിന്നും അവൻ മറ്റൊരു പെണ്ണിനെ മനസിലിട്ട് നടക്കുന്നുണ്ടെന്നറിഞ്ഞതുമുതൽ അവനെ നോക്കാനോ ശ്രദ്ധിക്കാനോ കഴിയുന്നില്ല. എന്തുകൊണ്ടോ മറ്റൊരുവളുടെ ആളിനെ വെറുതെ പോലും നോക്കാൻ കഴിയാത്ത പോലെ…

മനസ്സിനൊരു വിങ്ങൽ പോലെ…

ഉച്ചക്ക് മീന വന്നു വിളിച്ചപ്പോഴാണ് ഫയലിൽ കൂപ്പു കുത്തികിടന്നവൾ എഴുനേൽക്കുന്നത്.

അവനോട് അനുവാദം ചോദിച്ചവൾ കഴിക്കാനായി പോയി.

എന്ത് കൊണ്ടോ അവൾക്കൊന്നും ഇറങ്ങുന്നുണ്ടായിരുന്നില്ല.

എന്തൊക്കെയോ നുള്ളിപ്പെറുക്കി കഴിച്ചവൾ വേഗം തിരികെ ചെന്നു.

പോയി പതിനഞ്ചു മിനിറ്റ് തികഞ്ഞില്ല അപ്പോഴേക്കും തിരികെ വരുന്നവളെ കണ്ണും മിഴിച്ചു നോക്കിയിരുന്നവൻ.

കഴിച്ചില്ലേ….

ഉവ്വ്

ഇത്ര പെട്ടന്നോ…

മ്മ്….

ന്തുപറ്റി?

ഒന്നൂല്ല

അത് വെറുതെ. തന്റെ മുഖത്ത് തന്നെ നോക്കിയാൽ മനസ്സിലാകും താൻ ഒക്കെ അല്ലെന്ന്. വീട്ടിൽ പോകണോ?

വേണ്ട,

പിന്നെ അവനൊന്നും ചോദിക്കാതെ ഇരിക്കാനും മറുപടി പറയാൻ താല്പര്യം ഇല്ലാത്തതുകൊണ്ടും അവൾ വേഗം ഒരു ഫയലെടുത്തു നോക്കാൻ തുടങ്ങി.

എന്തൊക്കെയോ ചിന്തയോടെ അവൻ അവളെ നോക്കിയിരിക്കുമ്പോഴാണ് അവന്റെ ഫോണിൽ മെസ്സേജ് വന്നത്.

അഭിയായിരുന്നു മെസ്സേജ് ഇട്ടത്.

All set മച്ചൂ…. എന്നായിരുന്നു ആ മെസ്സേജ്.

അത് വായിച്ചതും അവൻ ഉറക്കെയൊന്നു ചിരിച്ചു.

പെട്ടന്നുള്ള നിശബ്ദതയിൽ അവന്റെ ചിരി കേട്ടതും വേണി ശരിക്കുമോന്നു ഞെട്ടി.

ന്താടി ഉണ്ടക്കണ്ണി ഇങ്ങനെ നോക്കുന്നെ കണ്ണു ഞാൻ കുത്തി പൊട്ടിക്കും.

കൂർപ്പിച്ചുള്ള അവളുടെ നോട്ടം കണ്ടു കൈയിൽ ഇരുന്ന പേന അവൾക്ക് നേരെ ഓങ്ങിക്കൊണ്ടവൻ പറഞ്ഞതും ചുണ്ട് കൂർപ്പിച്ചു എന്തോ പിറു പിറുത്തവൾ ഫയലിലേക്ക് ഊളിയിട്ടു.

വേണി താൻ അഞ്ചു മണിക്ക് പൊക്കോ, പിന്നെ നോക്കിയത്രയും ഫയൽസ് നോക്കിയാൽ മതി, ബാക്കി നാളെ ചെയ്യാം. ഞാൻ ഇപ്പോൾ അത്യാവശ്യമായി ഒരിടം വരെ പോകുവാ.

എവിടെ പോകുവാ…

അവൾക്കെന്തോ അങ്ങനെ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല,

ഞാൻ…. ഞാനൊരാളെ കാണാൻ പോകുവാ…. ഒരാളുടെ സമ്മതം മേടിക്കുവാൻ.

അവളുടെ ചോദ്യം അവനെയൊന്നു ഉലച്ചെങ്കിലും സംയമനം പാലിച്ചു അവൻ പറഞ്ഞൊപ്പിച്ചു.

ആരുടെ എന്ന ചോദ്യം ചോദിക്കണമെന്നുണ്ടെങ്കിലും അവൾക്ക് അതിനുള്ള ധൈര്യം പോരാതെ പോയി.

എങ്കിലും അവളുടെ കണ്ണിൽ ആ ചോദ്യം അവൻ കണ്ടെങ്കിലും കൂടുതലൊന്നും പറയാൻ കഴിയാതെ അവൻ അവിടെ നിന്നും പോയി.

പിന്നെ വേണിക്ക് ബാക്കി വർക്കുകൾ ചെയാൻ ഒട്ടും മൂട് ഇല്ലായിരുന്നു.

അവൾ ഒന്ന് ഫ്രഷ് ആവാൻ ചെന്നു മുഖമൊന്നു കഴുകി കണ്ണാടിയിലേക്ക് നോക്കി കുറേ നേരം നിന്നു.

ന്തിനാ വേണി നീയിങ്ങനെ വരീഡ് ആകുന്നത്. അതിനുമാത്രം കേദാർ നിന്റെയാരാ… അല്ല, നീ അവനെ സ്നേഹിക്കുന്നുണ്ടോ… ഉണ്ടെങ്കിൽ ആ നാളിലൊക്കെ അവൻ നിന്റെ അടുത്തുണ്ടായപ്പോൾ നിനക്കത് തുറന്നു പറഞ്ഞൂടായിരുന്നോ…. ഇല്ല, തനിക്ക് ആരെയും സ്നേഹിക്കണ്ട, അമ്മയെ തനിച്ചാക്കി തനിക്കൊന്നും വേണ്ട, അല്ലെങ്കിലും മറ്റൊരുവളെ മനസിലിട്ടു നടക്കുന്നവനെ ഇഷ്ടമാണെന്ന് പറഞ്ഞു ചെന്നാൽ എപ്പോൾ ഓടിച്ചു വിട്ടെന്ന് ചോദിച്ചാൽ മതി.

അവളുടെ ബുദ്ധിയും മനസും തമ്മിൽ വാദ പ്രതി വാദങ്ങൾ നടത്തി.

ഒടുക്കം ഒന്നുമില്ലെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടവൾ തിരികെ ക്യാബിനിൽ വന്നിരുന്നു.

🩷

അവൻ പറഞ്ഞതുപോലെ അഞ്ചു മണിയോടെ അവൾ ജോലിയൊക്കെ ഒരുവിധം തീർത്തു വീട്ടിൽ പോകാനായി ഇറങ്ങി. അപ്പോഴാണ് പച്ചക്കറി വാങ്ങണമെന്ന് അമ്മ പറഞ്ഞത് ഓർമ വന്നത്.

നേരെ മാർക്കറ്റിൽ പോയി പച്ചക്കറിയും കുറച്ചു പലചരക്കു സാധങ്ങളും വാങ്ങി ഒരു ഓട്ടോ വിളിച്ചു വീട്ടിലേക്ക് ചെന്നു.

വീട്ടിൽ എത്തും മുൻപ് കണ്ടിരുന്നു കേദാറിന്റെ കാർ മുതലാളിയുടെ വീട്ടുമുറ്റത്തു കിടക്കുന്നത്.

വെറുതെയൊരു നോട്ടം ബാൽക്കണിയിലേക്ക് നീണ്ടു. അവിടെ ഫോൺ വിളിച്ചു ആരോടോ സന്തോഷത്തോടെ സംസാരിക്കുന്നവനെ കാണെ പിന്നെയും പോയൊരു സങ്കടം വന്നു.

വീട്ടിൽ ചെന്നു സാധനങ്ങൾ ഒക്കെയും വെച്ചു. പോയി കുളിച്ചു ഫ്രഷ് ആയി വന്നു.

അമ്മയിതുവരെ അവിടെ നിന്നു വന്നിട്ടില്ല.

ചായക്കുള്ള പാല് തിളപ്പിക്കാൻ വെച്ച സമയം അമ്മയെ വിളിച്ചു താൻ വീട്ടിൽ വന്നെന്ന് അറിയിച്ചു.

ചായ തിളച്ചു മാറ്റിയതും അമ്മ ഓടി വന്നു.

അമ്മയൊന്നു കുളിച്ചു വരാം. നീ അകത്തു പോയി ഞാൻ കൊണ്ടുവന്ന ഡ്രസ്സ് ഒക്കെ ഒന്നിട്.

എന്തിനാ അമ്മേ നമ്മൾ എവിടെ പോകുവാ..?

നീ ഞാൻ പറഞ്ഞത് കേൾക്ക് മോളേ, ഞാനൊന്നു കുളിക്കട്ടെ ദേഹം അപ്പടി വിയർപ്പാ.

പിന്നെ ഒന്നും ചോദിച്ചിട്ട് കാര്യം ഇല്ലെന്ന് മനസിലായപ്പോൾ വേണി മുറിയിലേക്ക് പോയി.

കട്ടിലിൽ ഒരു തുണിക്കവർ ഇരിക്കുന്നെ കണ്ടവൾ അതെടുത്തു നോക്കി.

വെള്ളകോട്ടന്റെ ഒരു ചുരിദാർ ആയിരുന്നു അത്. അതിൽ നിറയെ പൂക്കൾ പ്രിന്റ് ചെയ്തിരിക്കുന്നു. നല്ല ഭംഗിയുള്ള ആ ചുരിദാർ വിലകൂടിയ ഒന്നാണെന്ന് അവൾക്ക് മനസ്സിലായി.

പണ്ട് തനിക്ക് ഇതുപോലെയുള്ള പാവാടയും ബ്ലൗസും ഉണ്ടായിരുന്നു, അത് തനിക്കേറെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു. പിന്നെയും പിന്നെയും ഇടുന്നതുകൊണ്ട് പെട്ടന്ന് ചീത്തയായി പോയി.

വർഷങ്ങൾക്ക് ശേഷം പിന്നെയും അത് കണ്ടപ്പോൾ വേണിക്ക് ഒരുപാട് സന്തോഷം തോന്നി. അവളാ ഡ്രസ്സ് മുഖത്തോട് ചേർത്ത് വെച്ചു.

നീയിത് കെട്ടിപ്പിടിച്ചു നിൽക്കുവാണോ…അതൊന്ന് ഇട്ടിട്ട് നല്ലോണം ഒന്ന് ഒരുങ്ങിവാ കുട്ടി..

കുളികഴിഞ്ഞു വന്ന അമ്മയുടെ ശകാരം കേട്ട് പിന്നെ വേഗമവൾ ഡ്രസ്സ് ഇട്ടു ഒന്നു വെറുതെ ഒരുങ്ങി.

അല്പം കഴിഞ്ഞതും വീട്ടുമുറ്റത്തു ആരോ വന്നതറിഞ്ഞു അമ്മയോടി പോകുന്നതും ആരെയൊക്കെയോ ക്ഷണിച്ചു വീട്ടിൽ കയറ്റുന്നതും അറിഞ്ഞു.

വേണി വാ വന്നു ഇതൊന്നു എടുക്കാൻ സഹായിക്ക്.

അമ്മയുടെ സ്വരം കേട്ടവൾ അടുക്കളയിൽ ചെന്ന് അമ്മക്കൊപ്പം ചായയും പലഹാരങ്ങളും എടുത്തു ഹാളിലേക്ക് നടന്നു.

അവിടെ രാഘവൻ മുതലാളിയും ഭാര്യയും അഭിയേട്ടനും ഒരു സ്ത്രീയും പുരുഷനും ഉണ്ടായിരുന്നു.

ആദ്യം അവരെക്കേണ്ടോന്നു ഞെട്ടുകയും സംശയിക്കുകയും ചെയ്‌തവൾ അവയൊക്കെ ടീപൊയിൽ വെച്ചു അമ്മക്കരികിൽ വന്നുനിന്നു.

രേഖേ….. ഇതാണ് കുട്ടി. ന്തേലും ചോദിക്കാൻ ഉണ്ടേൽ ചോദിച്ചോ…

രാഘവൻ പറഞ്ഞപ്പോൾ മുണ്ടും നേര്യതുമുടുത്തൊരു സ്ത്രീ അവൽക്കരികിലേക്ക് ചെന്നു.

കൃഷ്ണ വേണി അല്ലേ…

അതിനവൾ തലകുലുക്കി.

പോരുന്നോ ഞങളുടെ കൂടെ, അല്ലലില്ലാതെ കഴിയാം.

അവരുടെ സംസാരം മനസിലാകാതെയവൾ അമ്മയെ നോക്കി. നിറഞ്ഞ പുഞ്ചിരിയായിരുന്നു അമ്മയുടെ മുഖത്ത്.

നിന്നെ പെണ്ണ് കാണാൻ വന്നതാ ഇവർ.

അവളുടെ നിൽപ്പ് കണ്ടിട്ടാവണം അഭിയാണ് പറഞ്ഞത്. എന്തുകൊണ്ടോ അത് കേട്ടതും അവൾക്കുള്ളിൽ ഒരുവന്റെ മുഖം മിന്നിമറഞ്ഞു.

ഇനിയൊന്നും പറയാനില്ലെന്നപോലെ അവൾ അങ്ങനെ നിന്നു.

ആ നേരം മുറ്റത്തൊരു വണ്ടി വന്നു.

അഹ് അവൻ വന്നു.

അഭി പറഞ്ഞതും എഴുന്നേറ്റ് പോയി.

ദാ ഇതാണ് ചെക്കൻ. അഭിയുടെ സംസാരം കേട്ട് അവനു പുറകെ കണ്ണുപായിച്ചവൾ ആളെക്കണ്ടു തറഞ്ഞു നിന്നുപോയി.

തൊണ്ടക്കുഴിയിൽ ഒരു വേദന വന്നു നിന്നു.

മുണ്ടും ഷർട്ടുമിട്ട് കള്ളച്ചിരിയോടെ നിൽക്കുന്ന കേദാറിനെ കാണെ അവൾക്ക് സങ്കടം വന്നു നിറഞ്ഞു.

അപ്പോഴും അവനു ആ കള്ളച്ചിരി തന്നെയാണ്. ആരെയും മയക്കുന്ന ചിരി.

കുട്ടികൾക്ക് ന്തേലും പറയാനുണ്ടേൽ പറയട്ടെ, അവന്റെ അച്ഛൻ കാർത്തികേയൻ അഭിപ്രായം പറഞ്ഞതും കേദാർ അകത്തൊരു മുറിയിലേക്ക് നടന്നു. അമ്മയുടെ കണ്ണുരുട്ടലിൽ വേണിയും അവനു പുറകെ പോയി.

അവൾ കയറിയതും വാതിൽ നിന്നവൻ ലോക്ക് ചെയ്തു.

ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയവൾ കാണുന്നത് തന്നെ നോക്കി കള്ളച്ചിരിയോടെ കൈ കെട്ടിനിൽക്കുന്നവനെയാണ്.

അവൾക്ക് ഒരേ സമയം കരയാനും ചിരിക്കാനും തോന്നി.

നിങ്ങ….. കൈ ചൂണ്ടി എന്തോ പറയാൻ വന്നവളെ ഒറ്റവലിയിൽ നെഞ്ചിലേക്ക് വലിച്ചിട്ടവൻ.

ചായനൊരു ഇടം കിട്ടിയപോലെ അവളാ നെഞ്ചിൽ വിങ്ങിക്കരഞ്ഞു.

നീയാണ് എന്റെ ലോകം, നിനക്ക് വേണ്ടിയാണ് സർവ്വവും കളഞ്ഞു ഞാൻ ഇവിടെ വന്നത്.

ഒന്നിന് വേണ്ടിയും ഇനി നിന്നെ മാറ്റി നിർത്താൻ എനിക്കാവില്ല.

വരില്ലേ എന്റെ കൂടെ…. തലയിൽ തലോടി അവൻ ചോദിച്ചതും നിറ കണ്ണുകളാൽ അവൾ നോക്കി നിന്നു.
നിന്നെയും അമ്മയെയും ഞാൻ കൊണ്ടുപോക്കോളാം.

ഇനിയും നീയില്ലാതെ ജീവിക്കാൻ എനിക്കാവില്ല.

സ്വന്തം ആക്കുവാ ഞാൻ ഇനിയുള്ള കാലം ഒന്നിച്ചു ജീവിക്കാൻ.

അവളൊന്ന് ചിരിച്ചതും ആ ചൊടികളെ അപ്പാടെ വായിലാക്കിയിരുന്നവൻ.

അത്രയും മധുരമായതെന്തോ കിട്ടിയപോലെയവൻ അവളുടെ ഇരു ദളങ്ങളും മാറി മാറി രുചിച്ചു.

ആദ്യത്തെ പകപ്പ് മാറിയതും അവളും അവനെ ചേർത്തു പിടിച്ചു.
ഇനിയും ഒറ്റക്ക് ജീവിക്കാൻ വയ്യെന്നപോലെ.

🩷

വാദ്യമേളങ്ങളോടെ കേദാർ വേണിയെ സ്വന്തമാക്കി.

പുലരിയുടെ സൗരഭ്യം മുഖത്തടിച്ചപ്പോൾ പാതി നഗ്നയായവൾ അവനോട് ഒന്നുകൂടെ ഒട്ടിച്ചേർന്നു പുതപ്പ് വലിച്ചിട്ടു.
അതറിഞ്ഞതും അവളുടെ നെറുകയിൽ ആ സീമന്ത രേഖയിൽ ചുണ്ടുകൾ ചേർത്തവൻ അവളുമായി ഒന്ന് മറിഞ്ഞു.

പാതിയിൽ നിർത്തിയ കിതപ്പും ശ്വാസ നിശ്വാസങ്ങൾ വീണ്ടും ആ മുറിയിൽ അലയടിച്ചു…..

ഒന്നുചേരലിന്റെ ആഗ്രഹപൂർത്തീകരണത്തിന്റെ ഒരുപാട് നാളത്തെ കാത്തിരിപ്പിന്റെ മറ്റൊരു പ്രണയത്തിന്റെ ഒക്കെയും പ്രതീകമായി അവൻ അവളിലേക്ക് പടർന്നു കയറി.. മഴ കാത്തിരുന്ന ഭൂമിമായി അവളും അവളിലേക്ക് ആർത്തലച്ചു പെയ്യുന്ന മഴയായി അവനും ആ പുലരി കൂടുതൽ മനോഹരമാക്കി….

പിന്നെയും പിന്നെയും പ്രണയിക്കുവാൻ അവർ തുടങ്ങുകയായിരുന്നു

🩷

Similar Posts

Leave a Reply