The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – കൽക്കി
“എന്താ അഗ്നി ഒരാലോചന പോലെ…..”
പുറകിൽ നിന്നുള്ള ആര്യന്റെ ശബ്ദം കേട്ടാണ് അഗ്നി തിരിഞ്ഞത്.
അവനെ കണ്ടതും അവൾ കണ്ണ് ചിമ്മി ചിരിച്ചു കാണിച് കൈ വീശി അടുത്തേക്ക് വിളിച്ചു.
“എന്തിയെ ബാക്കി വാനര പടയൊക്കെ….ഒന്നിനേം കാണാനില്ലാലോ……”
( ഹ്ഹ്മ്മ്….. മ്മ്ഹ്ഹ്…. മ്മ്ഹമ്മ്മ്…. )
അഗ്നിയുടെ വർത്തമാനം കേട്ട് അവൻ കണ്ണും തള്ളി ഇരുന്നു. അവന്റെ ഭാവം കണ്ട് ഒന്ന് നാക്കു കടിച്ചോണ്ട് അവൾ സ്വയം തലക്കിട്ടു തട്ടി.
ഒന്ന് ചുറ്റിനും നോക്കിയിട്ട് അവൾ വീണ്ടും അവന്റെ നേർക്ക് തിരിഞ്ഞു.
“ഹ്മ്മ്മ്….. ” അവളുടെ നോട്ടം കണ്ട് ആര്യൻ ചോദിച്ചു.
രണ്ട് വിരല് ചെവിയോട് ചേർത് വെച്ച് ഫോൺ എന്തിയെ എന്ന് ആംഗ്യത്തിൽ അവൾ ചോദിച്ചു.
“ഓഹ്ഹ്ഹ് ബുദ്ധിമതി….. ടൈപ്പ് ചെയ്ത് കാട്ടാൻ ആലേ….. എന്റെ അതെ ബുദ്ധിയാ… കൊച്ചു കള്ളി….”
അവന്റെ പറച്ചിൽ കേട്ട് പൊട്ടിച്ചിരിച്ചോണ്ട് അവൾ ഫോൺ വാങ്ങി എന്തോ ടൈപ്പ് ചെയ്‌ത് അവരുടെ നേരെ നീട്ടി.
“അച്ചുവേട്ടൻ ഈ തള്ളൽ എവിടുന്നാ പഠിചേ🤭”
വല്യ കാര്യത്തിൽ വായിക്കാൻ വന്ന ഞാൻ ഇപ്പോ ആരായി എന്നർത്ഥത്തിൽ അവളെ ആര്യൻ ചെറഞ്ഞൊന്ന് നോക്കി.
അത് കണ്ട് വന്ന ചിരി അടക്കി പിടിച്ചോണ്ട് ഫോൺ തിരികെ വാങ്ങി പിന്നെയും ടൈപ്പ് ചെയ്ത് അവനു നേരെ തിരിച്ചു.
“വാവച്ചിയെയും കൊണ്ട് മാളുവും അമ്മൂട്ടിയും മുറിയിൽ ഉണ്ട്. ”
“ഓഹ് അതാണ് ഇവിടെ ചിന്താവിഷ്ടയായി ഇരിക്കണേ അല്ലെ…”
അവൾ തലയാട്ടി കാണിച്ചു.
“അല്ല വേറെയൊരുത്തൻ ഇവിടെ ഉണ്ടാരുന്നല്ലോ….. എന്റെ വീക്ഷണകോണം ശരിയാണെങ്കിൽ ഇവിടെ കാണേണ്ടതായിരുന്നാലോ…..”
അവന്റെ ചുഴിഞ്ഞുള്ള നോട്ടത്തിൽ ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് ഒരു ചെറു ചിരി അവളിൽ ഉണ്ടായി. സമർഥമായി അത് ഒളിപ്പിക്കാൻ നോക്കിയെങ്കിലും ആര്യന്റെ കണ്ണുകൾ അതിനു മുന്പേ അത് പിടിച്ചെടുത്തിരുന്നു.
മറുപടി ഒന്നും പറയാതെ അവൾ പയ്യെ പുറത്തോട്ട് കണ്ണുനട്ടു.
കണ്ണനെ പോലെ തന്നെ മണിക്കുട്ടിയുടെ മനസിലും അവനോട് സ്നേഹമുണ്ട്, അതിൽ ആര്യന്റെ മനസ് നിറഞ്ഞിരുന്നു. എന്നാൽ അത് അഗ്നിമിത്രക്ക് ഗൗതമനോട് ഉള്ള സ്നേഹമാണ്, മണിക്കുട്ടിക്ക് ദേവയോട് ഉള്ളതല്ല….. ഒരേസമയം ആര്യന് നിരാശയും സന്തോഷവും മാറി മാറി വന്നു.
“അഗ്നിയ്ക്ക് ഞങ്ങടെ കണ്ണനെ ഇഷ്ടാണോ…… ” പെട്ടെന്നുള്ള അവന്റെ ചോദ്യത്തിൽ അഗ്നിയൊന്ന് പതറി. എന്ത് ഉത്തരം നൽകും എന്നറിയാതെ അവൾ നാലുപാടും തിരഞ്ഞു.
“അവനു ഒത്തിരി ഇഷ്ടമാ തന്നെ…. എനിക്കറിയാവുന്നതുപോലെ അത് മറ്റാർക്കും അറിയില്ല….”
അവന്റെ വാക്കുകൾ വെറുതെ അവൾ കേട്ടിരുന്നു.
“ഈ സ്നേഹത്തിനു ഒത്തിരി നാളത്തെ പഴക്കമുണ്ട്….”
ആര്യൻ അത് പറഞ്ഞ് തുടങ്ങിയതും സംശയത്തോടെ അവൾ നെറ്റി ചുളിച്ചു. അപ്പോഴാണ് പറഞ്ഞതിലെ അബദ്ധം അവനു മനസിലായത്.
“അതായത്, ഗായച്ചി പറഞ്ഞു അറിഞ്ഞത് മുതൽ….’
ഇനിയും എന്തേലും പറഞ്ഞു കൊളം ആക്കിയാൽ ആഹ് തെണ്ടി എടുത്തിട്ട് എന്നെ ചാമ്പും. അതിലും ഭേദം മിണ്ടാതെ ഇരിക്കണതാ….. പുറത്തോട്ട് നോക്കി ഇരിക്കുന്ന അഗ്നിയെ നോക്കി ഒന്ന് ദീർഘനിശ്വാസം വിട്ടുകൊണ്ട് ആര്യൻ ഓർത്തു.
അഗ്നിയുടെ മനസ്സിൽ അപ്പോഴും പല ചിന്തകൾ ആയിരുന്നു. ഗൗതമനെ കണ്ടത് മുതലുള്ള കാര്യങ്ങൾ അവളുടെ മനസിലൂടെ കടന്നു പോയി…. ഒടുക്കം അവന്റെ മനസിലുള്ളത് തന്നോട് പറഞ്ഞതടക്കം. അറിയാതെ അവളുടെ മുഖത്ത് ഒരു ചിരി വിടർന്നു അപ്പോൾ.
ഒന്നും മിണ്ടാതെ രണ്ടുപേരും അങ്ങനെ തന്നെയിരുന്നു. അപ്പോഴാണ് അങ്ങോട്ടേക്കുള്ള ഗൗതമന്റെ വരവ്.
അവൻ വരുന്നത് കണ്ടതും ആര്യൻ ചിരിച്ചോണ്ട് കൈപൊക്കി കാണിച്ചു. എന്നാൽ അടുത്ത് എത്തിയിട്ടും അത് അഗ്നി കണ്ടില്ല.
അവളുടെ മുന്നിൽ എത്തി അവൻ നീട്ടിയൊന്ന് വിരൽ ഞൊടിച്ചു.
പെട്ടെന്നു അവനെ കണ്ടതും വെപ്രാളംത്തോടെ ഇരുന്നിടത്തും നിന്നും ചാടി എഴുനേറ്റു.
“പിള്ളേര് ടീച്ചർനെ കാണുമ്പോൾ എണീക്കണപോലെ എന്നെ കാണുമ്പോൾ ചാടി എണീറ്റ് ഗുഡ് മോർണിംഗ് പറയുവൊന്നും വേണ്ട കേട്ടോ”….
അവന്റെ കുസൃതിയോടുള്ള സംസാരം കേട്ട് അവളവനെ ഒന്ന് ഇരുത്തി നോക്കി.
ഹ്ഹ്മ്മ്….. മ്മ്ഹ്ഹ്…മ്മ്മ്….. മ്മ്ഹഹ…..
(അതിനു ഞാൻ ബഹുമാനം കൊണ്ടാ എണീറ്റെന്ന് പറഞ്ഞോ…. പെട്ടെന്ന് കണ്ടപ്പോ ഞെട്ടിപ്പോയി അത്രേ ഒള്ളു )
ഉരുളക്കുപ്പേരി പോലുള്ള ആഹ് സംസാരം കേട്ടതും ഗൗതമൻ ഒന്ന് അന്താളിച്ചു. ഒന്നും മനസിലായില്ലെങ്കിലും എല്ലാം മനസിലായി എന്ന എക്സ്പ്രഷൻ ഇട്ട് ആര്യനും കൂടെ കട്ടയ്ക്ക് നിന്നു.
“ശൂ…. ശൂ….. എന്താ അവള് പറഞ്ഞത്…..” ഗൗതമന്റെ തോളിൽ തട്ടിക്കൊണ്ടു പയ്യെ ആര്യൻ ചോദിച്ചു.
“ഏഹ്ഹ്….. എന്താ……” ചെക്കൻ ഇപ്പോഴും അഗ്നിയുടെ മാറ്റത്തിൽ അമ്പരന്ന് നിക്കുവാണ്…. ആദ്യമായിട്ടാണല്ലോ ഇങ്ങനെയൊരു സംസാരം.
“കുന്തം…. അവളെന്താടാ ഇപ്പൊ പറഞ്ഞേ….. എനിക്കങ്ങു ക്ലിയർ ആയില്ല ശരിക്കും 😁…..”
അത് പറഞ്ഞതും ഗൗതമൻ ചെരിഞ്ഞു അവനെ നോക്കിയൊന്ന് പുച്ഛിച്ചു.
“അതോന്നും പിള്ളേരറിയണ്ട കാര്യല്ല…. എന്തേലും ഒണ്ടെങ്കിൽ ഞാൻ പറയും, അപ്പൊ അങ്ങ് കേട്ട മതി.”
“ഹും… ”ആര്യൻ നല്ലോണം തിരിച് പുച്ഛിച്ചു അഗ്നിയുടെ നേർക്ക് തിരിഞ്ഞു.
“പെങ്ങളെ ഇപ്പൊ പറഞ്ഞത് ഒന്ന് മലയാളത്തിലേക്ക് തർജമ ചെയ്‌ത് തരോ 😌😌”
ഹോ ഇതെന്ത് ജീവി എന്നാ മട്ടിൽ ഗൗതമൻ ഒന്ന് നോക്കി.
അത് കണ്ടതും, “എന്നാ സാരമില്ല ഇനി പറയണത് തർജമിച്ചാ മതി.”
ആര്യൻ ഒന്ന് ചിരിച്ചോണ്ട് പറഞ്ഞു.
അഗ്നി ചിരിയോടെ തലയാട്ടി കാണിച്പയ്യെ ഗൗതമനെ ഒന്ന് പാളി നോക്കി. അവന്റെ നോട്ടവും അവളിൽ തന്നെയാണ്.
ഹ്ഹ്മ്മ്…. മ്മ്ഹ്ഹ്… മ്മ്ഹ്ഹ്…
(ഞാൻ എന്നാ ചെല്ലട്ടേ )
ഹ്ഹ്മ്മ്…. മ്മ്ഹ… മ്മ്ഹ്ഹ്…
(അവരു കാത്തിരിക്കുന്നുണ്ടാകും )
ആര്യനെ നോക്കിയാണ് അഗ്നിയത് പറഞ്ഞത്, ആര്യൻ ആണെങ്കിലോ എന്നോടാണോ എന്നർത്ഥത്തിൽ അവരെ രണ്ട് പേരെയും മാറി മാറി നോക്കി.
“ഇവനോട് ആണൊ താൻ ഇത് പറയുന്നത്, എല്ലാം മനസിലായിട്ടുണ്ടാകും അല്ലേടാ…..”
ആര്യനോടായി ഗൗതമൻ ചോദിച്ചു.
“പുച്ഛിക്കണ്ട കണ്ണാ….. ഇത് ഒക്കെ ഈസി….. ആര്യന് ഇതൊക്കെ നിസാരം….”
അല്ലെ അഗ്നികൊച്ചേ…..” അവൻ ചോദിച്ചതും ചിരിയോടെ അവൾ തല കുലുക്കി.
“ഹ്ഹ്മ്മ്…. മ്മ്…. മ്മ്ഹ…. മ്മ്ഹമ്മ്മ്മ്….”
ഏട്ടനെ കാണുമ്പോ എനിക്ക് അച്ഛയെയാ ഓർമ വരണെ…. എപ്പഴും ഇതുപോലെ തമാശ പറയും…. ഞങ്ങളെ ചിരിപ്പിക്കും…. അങ്ങനെ ദേഷ്യപ്പെട്ട് കണ്ടിട്ടേ ഇല്ലേ…. അമ്മൂട്ടിയും ഏറക്കുറെ അങ്ങനെ തന്നെ, പക്ഷെ വല്യേച്ചി… അമ്മയുടെ അതെ പ്ര..കൃതം…..
ഉത്സാഹത്തോടെ പറഞ്ഞു തുടങ്ങിയെങ്കിലും അവസാനം അവളുടെ കണ്ണ് നിറഞ്ഞു തുളുമ്പി.
കണ്ടു നിന്ന ആര്യനും ഗൗതമനും ഒരുപോലെ വേദന തോന്നി. ഒന്ന് ചേർത്ത് പിടിച്ചു നെഞ്ചോട് ചേർക്കാൻ ഗൗതമന്റെ ഉള്ളം തുടികൊട്ടി.
പെട്ടെന്നു മുഖത്ത് ഒരു തലോടൽ ഏറ്റപോലെ തോന്നിയപ്പോഴാണ് അഗ്നി മുഖമുയർത്തിയത്. വിരൽ തുമ്പാൽ കണ്ണീരു തുടച്ചു മാറ്റുന്ന ആര്യൻ.
“പറഞ്ഞതൊന്നും എനിക്ക് മനസിലായില്ല…. എന്നാലും ഇനി കണ്ണ് നിറക്കല്ലൂട്ടോ…നീ എന്നെ എങ്ങനാ കാണുന്നെന്ന് എനിക്കറിഞ്ഞുട…. പക്ഷെ നീ എനിക്ക് എന്റെ അനിയത്തികുട്ടി തന്നെയാ….. ഏട്ടന്റെ കുഞ്ഞു വിഷമിക്കരുത്…..”
ഒരു തോളത്തൂടെ അവനൊന്നു ചേർത് പിടിച്ചു പറഞ്ഞതും മറ്റൊന്നും ചിന്തിക്കാതെ അവളും ആര്യനോട് ചേർന്ന് നിന്നു.
അവളുടെ നെറുകയിൽ ചെറുതായി തലോടികൊണ്ട് ഗൗതമനെ നോക്കി അവനോന്ന് കണ്ണ് ചിമ്മി. അവനും തിരിച്ചു നൽകി ഹൃദയം നിറഞ്ഞ ഒരു പുഞ്ചിരി.
ആര്യന്റെ നെഞ്ചിൽ ചേർന്ന് നിന്ന് അഗ്നി ഗൗതമനെ നോക്കി. പുഞ്ചിരിയോടെയാണ് അവന്റെ നോട്ടം എപ്പോഴത്തെ പോലെയും.
“അതെ നമുക്കൊരു ഫോട്ടോ എടുത്താലോ…..”
ആര്യന്റെ ചോദ്യം കേട്ടതും അഗ്നി തലയുയർത്തി മാറി നിന്നു.
“എടുക്കാം….??” ആര്യന്റെ ചോദ്യം കേട്ടതും അവൾ ചിരിച്ചു.
പെട്ടെന്നു അവളൊന്ന് കറങ്ങി തിരിഞ്ഞു. ഞെട്ടി നോക്കിയപ്പോൾ ഗൗതമൻ മുമ്പിൽ. ഒരു കൈകൊണ്ട് അവളുടെ തോളത്തു പിടിച്ചു, മറുകൈയിലെ തള്ള വിരൽ കൊണ്ട് അവളുടെ മുഖം അമർത്തി തുടച്ചു.
എന്നിട്ട് അവളെയൊന്ന് നോക്കി ചിരിച്ചുകൊണ്ട് മുന്നോട്ട് തല കാണിച്ചു.
അത് കണ്ടതും അഗ്നി അവനെ നോക്കി തലയാട്ടി നേരെ നിന്നു.
അനുസരണയോടുള്ള ആഹ് ഭാവം കണ്ടതും ഗൗതമന് ചിരിപ്പൊട്ടി.
“റെഡി….. ” ആര്യൻ വിളിച്ചു പറഞ്ഞുകൊണ്ട് അഗ്നിയുടെ വലതു സൈഡിൽ നിന്ന് ഫോൺ ഉയർത്തി പിടിച്ചു. അവളുടെ ഇടത് ചേർന്ന് ഗൗതമനും നിന്നു.
ക്ലിക്ക് 📸
ചിരിയോടെ മൂവരും വിട്ടകന്ന് മാറാൻ തുടങ്ങുന്നതിനു മുന്നേ ഗൗതമൻ അഗ്നിയെ വലിച്ചടുപ്പിച്ചു ചുണ്ട് ആഹ് കാതോട് ചേർത്തു വെച്ചു.
അവന്റെ ചുണ്ടിന്റെ ചൂട് തട്ടിയപ്പോൾ അവളൊരു നിമിഷം കണ്ണൊന്നു മുറുക്കെ ചിമ്മിയടച്ചു.
മഞ്ഞുകട്ട തണുത്തുറഞ്ഞപോലെ…….
“ഇനി മേലിൽ എന്റെ പെണ്ണ് ഇതുപോലെ കണ്ണ് നിറക്കരുത്….”
അവന്റെ ചൂട് നിശ്വാസം അവളിൽ വിയർപ്പുകണങ്ങൾ വിരിയിച്ചു. രണ്ട് കൈകൊണ്ടും സാരിയിൽ മുറുക്കി പിടിച്ചു നിൽക്കുന്ന പെണ്ണിനെ കണ്ട് അവൻ ചിരിയോടെ അവളെ വിട്ടകന്നു.
അത് നോക്കി ആര്യന് നേരെ തിരിഞ്ഞതും അവൻ ഫോൺ നോക്കുന്നതുപോലെ സൈഡ് ചെരിഞ്ഞു നിൽക്കുകയാണ്. എന്നാലോ ആഹ് മുഖത്ത് നിറഞ്ഞ കള്ളചിരി ഗാതമനു മനസിലാക്കി കൊടുത്തു എല്ലാം കണ്ടുകൊണ്ടുള്ള നിൽപ്പാണ് അതെന്ന്.
ചിരിയോടെ തിരിഞ്ഞ ഗൗതമൻ അപ്പോഴും കണ്ണടച്ച് നിൽക്കുന്ന അഗ്നിയുടെ കൈമുട്ടിനു മോളിലായി വേദനിക്കും വിധത്തിൽ ഒന്ന് പിച്ചി.
“ആഹ്ഹ….”
അവൾ പെട്ടെന്നു കണ്ണ് തുറന്ന് ചുറ്റിനും നോക്കി പെട്ടെന്നു വെപ്രാളത്തിൽ തിരിഞ്ഞു നടന്നു.
ഗൗതമൻ മീശയൊന്ന് കടിച് ആഹ് പോക്കും നോക്കി ചിരിയോടെ നിന്നു.
“എന്താണ് മോനെ…. ഇപ്പോ നടന്നത്…. ആരും ഒന്നും കണ്ടില്ലെന്ന് വിചാരിക്കല്ലേ…..” കുറുമ്പോടെ ആര്യൻ ചോദിച്ചു.
അത് നിന്റെ ആഹ് ഇളി കണ്ടപ്പഴേ എനിക്ക് മനസിലായിരുന്നു. ഗാതമൻ ചിരിയോടെ അതും പറഞ്ഞു ആര്യനെ മുറുകെ പുണർന്നു.
🍁🍁🍁🍁🍁🍁
മുറിയുടെ വാതിൽ ചാരി അഗ്നി ശ്വാസം നീട്ടിയെടുക്കുവായിരുന്നു അപ്പോൾ. കണ്ണൊന്നു അടച്ചതും ഇപ്പോഴും ഒരു ചൂട് ചെവിയിൽ പതിഞ്ഞു നിൽക്കുന്നതായി അവൾക്കു തോന്നി.
പറയാതെ അറിയാതെ ഉള്ളിൽ മൊട്ടിട്ട ഒരു കുഞ്ഞ് സ്നേഹം തിരിച്ചറിയുകയായിരുന്നു അഗ്നിയപ്പോൾ.
( തുടരും )