രചന – കൽക്കി
“ഇഷ്ടമാണ് സ്നേഹമാണ് എന്നൊക്കെ പറച്ചിൽ മാത്രേ ഒള്ളു…. കള്ള കൂട്ടമാ….. പറച്ചില് കേട്ടോ,… ആലോചിക്കണംന്ന്…. എന്തൊക്കെയാ പറഞ്ഞത്…… കഴുത്തിലു ഒരു ചങ്ങലേം തൂക്കി നടപ്പൊണ്ട്….. ആരെ കാണിക്കാനാണാവോ എന്തോ…..” പിറുപിറുക്കുന്നതിനിടയിൽ എന്തൊക്കെ തിരയുന്നും ഉണ്ട് അവൾ. “എവിടെ കൊണ്ടേ വെച്ചോ നാശം….” ദേഷ്യവും സങ്കടവും തിങ്ങി നിറഞ്ഞു അവളുടെ മുഖമാകെ ചുവന്നു കയറിയിരുന്നു. പുറത്തെ വാതിൽ പടിയിൽ ചാരി നിന്ന് ഇതെല്ലാം കണ്ട് നിൽക്കുകയാണ് ഗൗതമൻ. ചുണ്ടിൽ പതിവ് ചിരി തത്തി കളിക്കുന്നുണ്ട്. മൂക്ക് ഇടംകൈകൊണ്ട് ഒന്ന് തുടച് കണ്ണുകൾ പായിച്ചപ്പോഴാണ് അന്ന് ഗൗതമന്റെ കൈയിൽ നിന്ന് വാങ്ങിയ പഴയ ഫോട്ടോകൾ ഒക്കെ കണ്ടത്. ദൃതിയിൽ അത് കൈയിലെടുത്തു മറിച്ചു.
നോക്കിയത് കിട്ടിയെന്നപോലെ അവളുടെ കണ്ണുകളൊന്ന് തിളങ്ങി. അത് കണ്ടെന്നപോലെ അവന്റെ ചുണ്ടിലും നിറഞ്ഞ് ഒരു ചിരി വിടർന്നു. പൊടുന്നനെ അഗ്നി മുഖം ഒന്ന് കോട്ടി ശക്തിയോടെ അത് മേശപ്പുറത്തേക്കിട്ടു. ആ മുഖത്ത് വീണ്ടും സങ്കടം ഉറഞ്ഞുകൂടി. “സ്നേഹം കാട്ടി പറ്റിക്കുവാ എല്ലാരും….” കണ്ണിൽ നിന്ന് ഒരു തുള്ളി ഉരുണ്ട് പുറത്തേക്ക് ചാടിയതും, തുറന്ന് കിടന്ന വാതിലിലൂടെ അതിശക്തമായി കാറ്റ് അകത്തേക്ക് അടിച്ചു കയറിയതും ഒരുപോലെ ആയിരുന്നു. കാറ്റിൽ പൊങ്ങി പാറിയ ചിത്രം പിന്തുടർന്ന് അവളുടെ കണ്ണുകൾ പാഞ്ഞു, അത് എത്തി നിന്നതോ പുറത്ത് നിൽക്കുന്ന ഗൗതമന്റെ കാല്പാദത്തിനരികിലും. ഒന്ന് കുനിഞ്ഞു കൈനീട്ടി അവനതെടുത്തു. കമഴ്ന്നു കിടന്നത് ഒന്ന് തിരിച്ചതെ മുഖത്തെ ചിരി അതിന്റെ പൂർണതയിൽ എത്തിയപോലെ. നിവർന്ന് എണീറ്റ അവന്റെ വിടർന്ന മുഖം കണ്ട് അഗ്നി ഒന്നുകൂടി വെപ്രാളപെട്ടു.
അതെ ചിരിയോടെ തന്നെ ഒരു നിമിഷം അവൻ അവളെ നോക്കി നിന്നു. ശേഷം രണ്ട് ചുണ്ടും കൂട്ടിപിടിച്ചു അവളെ പുരികം പൊക്കി നോക്കി. “എന്തേലും തിരയുവായിരുന്നോ…..” “ഏഹ്ഹ്….” അവളൊന്ന് മുഖം ചുളിച്ചു. “എന്തെ ചെവിയും കേക്കാണ്ട് ആയോ…. കുറച്ച് മുന്നേ മുത്തശ്ശിമാരെ പോലെ പിറുപിറുക്കണതും കേട്ടായിരുന്നു….” “കേട്ടോ….” അവളൊന്ന് ഞെട്ടി കണ്ണുമിഴിച്ചു. “ഇല്ല കേട്ടില്ലാ…. ഒച്ച കുറവാരുന്നേ… ഒന്നുടെ പറഞ്ഞാ വേണേൽ കേൾക്കാം….” അടുത്തേക്ക് നീങ്ങി വന്നു കുറുമ്പോടെ പറഞ്ഞു അവൻ. “എ.. എന്താ….” അകലം കുറഞ്ഞതും അവളൊന്ന് വിക്കി. “ഇതാണോ തിരഞ്ഞോണ്ട് ഇരുന്നത്….” നടുവിൽ കുത്തിവെച്ച ഇടംകൈ അവളുടെ നേരെ നീട്ടി അവൻ ചോദിച്ചു. ഫോൺ…. ഇതെങ്ങനെ…. അവളോർത്തുകൊണ്ട് അവന്റെ നേരെ നോക്കി. “താഴെ ഇരുന്നത് കണ്ടതാ, അപ്പോ ഇങ്ങു എടുത്തുന്നെ ഉള്ളൂ…ദാ ഇതും കൂടി കൈയിൽ വെച്ചോ….” മറുകൈയിലെ ഫോട്ടോയും ഒരു കള്ളചിരിയോടെ അവൻ നീട്ടിയതും അഗ്നി വെപ്രാളംപെട്ടു അത് തട്ടി പറിച്ചു.
“അപ്പോ പോട്ടെ…. നേരത്തെ കിടക്കണം നാളെ പോയി കാണേണ്ടത് അല്ലെ….” “ആ… ആരേ…. ” അഗ്നിയുടെ മുഖം ഒന്ന് കൂർത്തു. “ഹാ താൻ മറന്നോ, നിത്യയെ…. മുത്തശ്ശി പറഞ്ഞത് ഓർക്കണില്ലേ….” ഗൗതമൻ കൈയിലെ ഞൊട്ടെ ഒടിച്ചുകൊണ്ട് പറഞ്ഞത് കേട്ടതും, അവളുടെ മുഖം പിന്നെയും സങ്കടത്താൽ വീർത്തു. “എനിക്ക്…. ഉറക്കം വരുന്നു….” ശബ്ദം ഇടറി പോകാതിരിക്കാൻ കഴിവതും നോക്കി അവൾ. “ഹ്മ്മ്….. കിടന്നോ….” ഗൗതമൻ ഒന്ന് ഗൗരവത്തിൽ പറഞ്ഞ് തിരിഞ്ഞു നടന്നു. അഗ്നിയപ്പോഴും അവൻ പറഞ്ഞതിലെ കാര്യങ്ങൾ ഓർത്തു തറഞ്ഞു നിൽക്കുവാണ്, അവൻ പോയത് പോലും അറിയാതെ. വാതിൽ പടി കടന്നതും ഗൗതമൻ ഒന്ന് തിരിഞ്ഞു നോക്കി. കള്ളി…. പയ്യെ ചുണ്ടനക്കി അവനൊന്നു ചിരിച്ചു.
🍁🍁🍁🍁🍁🍁 “എന്താണാവോ തമ്പുരാന് ഇന്ന് ഉറക്കം ഇല്ലേ….. തമ്പുരാട്ടിയെ കണ്ടിട്ടു തന്നെയല്ലാരുന്നോ എഴുന്നള്ളത്…..” ഗൗതമന്റെ നേർക്ക് തിരിഞ്ഞു കിടന്ന് അവൻ ചോദിച്ചു. ആര്യന്റെ ചോദ്യം കേട്ടതും അവന്റെ മുഖമൊന്നു വീർത്തു. അത് കണ്ടതും ആര്യന് വീണ്ടും ചൊറിയാനുള്ള ടെൻഡൻസി കൂടി.. “എന്നാടാ കൊച്ചെർക്കാ നിന്റെ പ്രശ്നം….. നിരാശകാമുകൻ ലൈ……”” പറഞ്ഞു തീർക്കണെന്ന് മുന്നേ തന്നെ ഗൗതമന്റെ കൈ ആര്യന്റെ തോളിൽ പതിച്ചു. “നിരാശകാമുകൻ നിന്റെ തന്തയാടാ…..” ബെഡിലേക് ചാടി ഇരുന്നോണ്ടാണ് അവന്റെ പറച്ചിൽ. “എന്തോന്നെടെ നിന്റെ കൈ തന്നെയാണോ അതോ വല്ലോ കൂടമോ……..” ഒരു കൈകൊണ്ട് തോളിൽ തിരുമ്മിക്കൊണ്ട് ഗൗതമന്റെ കൈയെടുത്തു പയ്യെ അവൻ ആട്ടി. അവനൊന്നു നോക്കി പേടിപ്പിച്ചതും ഒന്ന് ചിരിച്ചോണ്ട് കൈ എടുത്തിടത്ത് തന്നെ തിരികെ വെച് നല്ല കുട്ടിയായി. കുറച്ച് നേരം എന്തോ ആലോചിച്ചു ഇരുന്ന് അവൻ പയ്യെ എഴുനേറ്റു. ഹെഡ്ബോര്ഡിൽ ഊരി ഇട്ടിരുന്ന ടീഷർട് എടുത്ത് വീണ്ടും ഇട്ട് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി. “നീ ഇപ്പോ എവിടെ പോവാ….” അവന്റെ ചോദ്യം കേട്ട് ഗൗതമൻ കണ്ണിറുക്കി ചിരിച് പുറത്തേക്ക് നടന്നു. 🍁🍁🍁🍁🍁🍁
തുറന്ന് കിടന്ന വാതിൽ കണ്ട് പ്രതീക്ഷിച്ച പോലെ അവനൊന്ന് ചിരിച്ചു. കണ്ണ് നേരെ ചാരുപടിയിലേക്ക് പായിച്ചു. അവിടെയും അവളെ കാണാതെ വന്നപ്പോൾ ദീർഘമായി ഒന്ന് നിശ്വസിച് മുണ്ട് മടക്കി കുത്തി ടെറസിലേക്ക് നടന്നു. “പെണ്ണ് ഒരു ഹോബി ആക്കി മാറ്റിയേക്കുവാണോ ഇവിടെ വന്ന് പാതിരാത്രി നിൽക്കണംന്ന്….” നിലാവിൽ മുങ്ങി നിൽക്കുന്ന അഗ്നിയെ കണ്ട് അവൻ പയ്യെ കാൽമുന്നോട്ടേക്ക് വെച്ചു. ഹ്ഹ്… ഹ്ഹ… അടുത്ത് ചെന്ന് പയ്യെ ഒന്ന് മുരടനക്കിയപ്പോൾ അഗ്നി തല ചെരിച്ചു നോക്കി. അവനെ കണ്ടതെ അവൾ അസ്വസ്ഥതയോടെ മുഖം വെട്ടിച്ചു. “എന്തെ നാളെ അവളെ കാണണ കാര്യമോർത്തു ഉറക്കം വരുന്നില്ലേ…” ശബ്ദത്തിൽ കുറച്ച് കടുപ്പം കൂടി അവളുടെ. അത് മനസിലാക്കിയെന്നപോലെ അവളെ ആകമാനം അവനൊന്നു നോക്കി. ഇത്രേം നാളും വായിൽ കോലിട്ട് കുത്തിയാ കമാന്ന് ഒരക്ഷരം മിണ്ടാത്ത പെണ്ണാരുന്നു, ഒരു ദിവസം കൊണ്ട് ഇത്രയ്ക്ക് ചേഞ്ചോ…. 🙄ഓഹ് ആ പെണ്ണിന് നേരത്തെ വരാരുന്നു…. ബാഡ് ലക്ക്…. ഓരോന്നിനും അതിന്റെതായ സമയമില്ലേ ഗൗതമാ…… ഒരു വലിയ നെടുവീർപ്പിട്ടുകൊണ്ട് അവൻ ആലോചന നിർത്തി. മുന്നത്തെ ചോദ്യത്തിന് ഉത്തരം കിട്ടാതായപ്പോൾ അവളൊന്ന് അവനെ നോക്കി.
അത് കണ്ടപോലെ അവനൊന് ഇളിച്ചുകാണിച്ചു. “ആഹ് ശരിയാ…. ആദ്യായിട്ട് അല്ലെ… എന്നാലും അവൾക്കിങ്ങനെ ഒരാഗ്രഹം ഉണ്ടാരുന്നോ….” മുഖം ഒന്ന് സങ്കടത്തിൽ ചുളിച്ചുകൊണ്ടാണ് അവന്റെ പറച്ചിൽ. “എന്റെ പെണ്ണിനെ കുറിച് ഓർത്തിട്ട് ഉറക്കം വരുന്നില്ല….. കണ്ണടച്ചാൽ അവളുടെ മുഖമാന്നെ….” നിർത്താൻ ഭാവം ഇല്ലാത്തപ്പോൽ അവൻ തുടർന്നു. ഇടക് ഇടംകണ്ണിട്ട് അവളെ നോക്കാനും മറന്നില്ല. നിലാവെട്ടത്തിൽ അഗ്നിയുടെ കണ്ണു സജലമാകുന്നത് അവൻ കാണുന്നുണ്ടായിരുന്നു. “സുന്ദരിയാ പെണ്ണ്….. ഇടക്കൊക്കെ ഞാൻ കാണാതെ എന്നെ നോക്കുന്നതൊക്കെ ഞാൻ കണ്ടിട്ടുണ്ട്…. പഠിച്ചാ കള്ളിയാ…. ഒരു പൂച്ചക്കുട്ടി….” ഇളംകാറ്റിൽ തത്തി കളിക്കുന്ന ചെറിയ മുടിയിഴകൾ. നിലവിനാൽ തിളങ്ങുന്ന മുഖം. അഗ്നിയിൽ ലയിച്ചാണ് അവന്റെ നിൽപ്പ്. ഗൗതമൻ പറഞ്ഞു നിർത്തിയതേ അവളുടെ കണ്ണുകൾ തുളുമ്പി പോയിരുന്നു. “ഹഹാ പിന്നെയുണ്ടല്ലോ നിത്യക്ക്….. “എനിക്ക് കിടക്കണം ഞാ..ൻ പോ…വാ….” ചെറിയ എങ്ങലോടെയാണ് അഗ്നിയത് പറഞ്ഞത്.
അത് മനസിലായിട്ടും അറിയാതെ പോലെ അവൻ തിരിഞ്ഞു. “നിക്കെടോ…. എനിക്കു ഉറക്കം വരണവരെ എങ്കിലും കൂട്ടുനിക്കാനെ….” “ഇ…ല്ല…. ഇല്ല പോവാ….” ഇടർച്ചയോടെ പറഞ്ഞു അവൾ തിരിഞ്ഞതും ആഹ് കൈത്തണ്ടയിൽ അവൻ പിടിമുറുക്കിയിരുന്നു. ഒറ്റവലിയിൽ അവനോട് ചേർന്നിരുന്നു പെണ്ണ്. ഇടുപ്പിലൂടെ ഒന്ന് ചേർത്ത് പിടിച്ചതും ഇത്രയും നേരം പിടിച്ചു വെച്ചിരുന്ന കരച്ചിൽ ശക്തിയോടെ പുറത്തേക്ക് വന്നു പോയി. മറ്റൊന്നും ചിന്തിക്കാതെ അവളവന്റെ നെഞ്ചിലേക്ക് ചേർന്നു. കരച്ചിലിന്റെ ശക്തി പയ്യെ കുറഞ്ഞു വരുന്നത് കണ്ട് അവളിലെ പിടി അവൻ പൂർണമായും അയച്ചു. ചെറിയ ഏങ്ങലോടെ നെഞ്ചിൽ അമർന്ന് നിന്ന് അഗ്നി ശ്വാസം വലിച്ചെടുത്തു. “എന്തിനാ ഇപ്പോ കരഞ്ഞത്…” ശാന്തമായിരുന്നു അവന്റെ വാക്കുകൾ. “അറി… അറിയില്ല…..” അവന്റെ നെഞ്ചിൽ മുഖമിട്ടു ഉരച് വിലങ്ങനെ തലയാട്ടി അവൾ പറഞ്ഞു. “എന്നാ ഞാൻ പറഞ്ഞു തരട്ടെ…” ആർദ്രമായി ആ സ്വരം.
അതിന്റെ കുളിരു ഹൃദയത്തിൽ തട്ടിയെന്നോണം അവളൊന്ന് വിറച്ചു. അവനിൽ നിന്ന് അകന്ന് മാറി പയ്യെ തല കുനിച്ചു , അവനാകട്ടെ അവളെ ചേർത്ത് പിടിക്കാനോ മുതിർന്നില്ല. “എന്തേ പറയട്ടെ….” അവളുടെ നേർക്ക് മുഖം കുനിച്ചു അവൻ. “വേ…ണ്ട…” മുമ്പത്തെക്കാൾ വിറച്ചുപോയി അഗ്നി. വെട്ടിതിരിഞ്ഞു ഓടാനാണ് അവളുടെ ഉദ്ദേശം എന്ന് മനസിലാക്കിയതും പുറകിൽ നിന്ന് അവളെ അവൻ വയറിലൂടെ കൈയിട്ട് കോർത്തു വലിച്ചടിപ്പിച്ചു. അവന്റെ പിടിയിൽ നിന്ന് ഊർന്നപോരാൻ അവളൊന്ന് കുതറി. “പിടക്കല്ലേ പെണ്ണെ…. ” അവന്റെ ശ്വാസം അവളുടെ കാതിനടയിൽ പതിച്ചു. ഒന്ന് കണ്ണുകൾ ഇറുക്കെ ചിമ്മി തുറന്നു അഗ്നി. “വി….ട്… ” ദുർബലമായി പോയി അവളുടെ പ്രതിരോധം. “വിടില്ല….” കുറുമ്പോടെ ചുണ്ട് അവളുടെ കാതിൽ ഉരുമ്മിക്കൊണ്ട് അവൻ പറഞ്ഞു. രണ്ടുപേരുടെയും ശ്വാസനിശ്വാസങ്ങൾ ഒരേദിശയിൽ ഒരേവേഗതയിൽ നേർത്തു വന്നു ഒരുനിമിഷം. അതെ നിമിഷത്തിൽ ശക്തമായി അവന്റെ പിടി ഇടുപ്പിൽ മുറുകി. പിടഞ്ഞുമാറാൻ തുടങ്ങുന്നതിനു മുന്നേ അതുപോലെ അവളെ പൊക്കിയെടുത്തിരുന്നു അവൻ.
“വിട്…. വിട്…..” രണ്ട് കൈകളും അവന്റെ കൈക്കുമുകളിൽ അമർത്തി കാലിട്ട് പിടപ്പിച് അവൾ പിടഞ്ഞു. എന്നാൽ പിടി തെല്ലും അയക്കാതെ ഒന്നുകൂടി മുറുക്കി തന്റെ ശരീരത്തിലേക് ചേർത്ത് പിടിച്ചു അവളുമായി അവൻ നടന്നു. അഗ്നിയുടെ റൂമിൽ എത്തിയതേ അവളെ ഒരുകൈയാൽ ചുറ്റിപിടിച്ചു മറുകൈയാൽ വാതിൽ അടച്ചു. “എ….ന്നെ വിട്….” കൈയിൽ വെച്ചുകൊണ്ട് തന്നെ അവളെ അവനഭിമുഖം ആക്കി നിർത്തി പിടി അയച്ചു. അവനിലൂടെ അഗ്നി ഊർന്ന് താഴെക്കിറങ്ങി. ഗൗതമന്റെ ശ്വാസം നെറ്റിത്തടത്തിൽ പതിഞ്ഞു നിന്നതും അവളുടെ കാലിൽ നിലത്തിന്റെ തണുപ്പ് പൊതിഞ്ഞു. “മണിക്കുട്ടി……” വിളിച്ചതിനൊപ്പം അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിത്തടത്തെ സ്വന്തമാക്കിയിരുന്നു. അഗ്നിയുടെ കണ്ണിൽ നിന്നും ഉറവ വീണ്ടും പൊട്ടി. “മറ്റൊരു പെണ്ണിനെ കൂടെ കൂട്ടണമായിരുന്നെങ്കിൽ ഗൗതമനു അത് പണ്ടേ ആകാമായിരുന്നു പെണ്ണെ….. എന്റെ ജീവനും ജീവിതവും ഒരുവളാൽ മാത്രം ചുറ്റപ്പെട്ടവയാണ്. പ്രണയം എന്താണെന്ന് അറിയാത്ത ഒരു കാലത്ത് ദെ ഈ ഇടനെഞ്ചിൽ ഒരു പെണ്ണ് കൂടുകൂട്ടിയിരുന്നു…… ഇടക്ക് വെച് പറന്നുപോയിട്ടും തിരിച് വരുവൊന്ന് ഉറപ്പില്ലാതിരിന്നിട്ടും അവള് മാത്രേ ഈ നെഞ്ചിൽ ഉള്ളൂ…. അന്നും ഇന്നും ഇനി എന്നും. ✨️❤️
മറ്റൊരു പെണ്ണിനും അവിടെ ഒരു സ്ഥാനവും ഉണ്ടായിരിക്കില്ല…. ഒരിക്കലും എന്റെ പെണ്ണിന്റെ ചിന്തയിൽ പോലും അത് വരരുത്. അങ്ങനെ വന്നാൽ നിന്റെ ദേവ തോറ്റു പോകൂടി…..” നെറ്റിമേൽ നെറ്റിമുട്ടിച് അവന്റെ ഹൃദയം പറഞ്ഞത് അതെ മിടിപ്പോടെ അവളുടെ ഹൃദയവും കേട്ടു, രണ്ടു മിഴികളും ഒന്നായി ഒഴുകി തുടങ്ങിയിരുന്നു അപ്പോഴേക്കും. “പെണ്ണെ…..” അവന്റെ നിശ്വാസത്തിന്റെ ചൂട് അവളുടെ മേൽചുണ്ടിൽ പതിഞ്ഞു. രണ്ടു കൈകൾ കൊണ്ടും അവളുടെ മുഖം ആകമാനം പൊതിഞ്ഞുപിടിച്ചിരിക്കുകയാണ് ഗൗതമൻ. പയ്യെ അത് അടർത്തി മാറ്റി പുറകോട്ട് രണ്ട് ചുവട് നീങ്ങി അവൻ. അഗ്നി ഒരു സംശയത്തിൽ മുഖമുയർത്തി നോക്കിയതും പതിവുപോലെ അവനിൽ ചിരി തെളിഞ്ഞു. അവളുടെ നോട്ടമേൽക്കെ അവൻ നെഞ്ചിൽ പിരിച്ചു വെച്ച കൈകൾ രണ്ടും വിടർത്തി പിടിച്ചു, മുഖത്ത് കുറുമ്പും കുസൃതിയും നിറഞ്ഞു. “ഈ കൂട്ടിലേക്ക് വീണ്ടും പറന്നിറങ്ങാൻ വന്നൂടെ എന്റെ പെണ്ണിന്…..” മിഴിയിൽ മിഴികൾ കോർത്തു അവൻ ആർദ്രമായി പറഞ്ഞു. അഗ്നിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അത് കണ്ടതും അവന്റെ കണ്ണുകളും ആർദ്രമായി. കണ്ണുകൾ ചിമ്മി അവനിലേക്ക് ക്ഷണിച്ചു അവളെ. പിന്നീട് ഒരു നിമിഷം പോലും കാത്തുനിൽക്കേണ്ടി വന്നില്ല അവൾക് അവനിലേക്ക് ചേരാൻ. ഉള്ളിലെ സ്നേഹം മുഴുവനായെടുത്ത് അവൻ അവളുടെ നെറ്റിമേൽ പതിപ്പിച്ചു. ഹൃദയം ഹൃദയത്തോട് ചേർന്നു… ❣️ ( തുടരും )

by