23/04/2026

അഗ്നിമിത്ര : ഭാഗം 28

രചന – കൽക്കി

കണ്ണുകൾ രണ്ടും നീറി പുകഞ്ഞു തൊണ്ട വരളുന്നപോലെ….. ശരീരത്തിനു ഭാരമില്ലാതെ താഴേക്ക് നിലം പതിച്ചപ്പോൾ അവ്യക്തമായി അക്ഷരങ്ങൾ അഗ്നിയുടെ വായിൽ നിന്ന് ഉതിർന്ന് വീഴുന്നുണ്ടായിരുന്നു.

🍁🍁🍁🍁🍁

ഒരു കേസിന്റെ ഭാഗമായി നല്ല തിരക്കിലായി പോയി, എല്ലാം കഴിഞ്ഞ് ഫോൺ എടുത്ത് നോക്കിയപ്പോഴാണ് വീട്ടിൽ നിന്ന് മാറി മാറി എല്ലാരും വിളിച്ചിട്ടുണ്ടെന്ന്‌ കണ്ടത്.

സാധാരണ ഇങ്ങനൊരു പതിവില്ല, പക്ഷെ പെട്ടെന്ന് മണിക്കുട്ടിയുടെ കാര്യം ഓർമ വന്നു.

അങ്ങോട്ടും വിളിച്ചിട്ടും എടുക്കാതെയായപ്പോ ജീവൻ കൈയിൽ പിടിച്ചോണ്ടാ തിരിച് വന്നത്.

കാർ നിർത്തി ഓടുകയല്ല പറക്കുകയാണെന്ന് അവന് തോന്നി.

അകത്തെ മുറിയിൽ അമ്മയുടെ തോളിൽ കിടത്തി ദേവൂട്ടൻ വല്യ വായിൽ നിലവിളക്കുന്നുണ്ട്… പതിവില്ലാത്തതാണ്, ഇതുപോലെ ദുർവാശിയും ബഹളവും ഒന്നും ഇല്ലാത്തതാണ് അവന്. അത്കൊണ്ട് ആണ് ഓടി അടുത്തെത്തിയത്.

“എന്ത് പറ്റിയമ്മേ ഇവനെന്താ ഇങ്ങനെ കരയണേ……..”

അവൻ എടുക്കാൻ കൈപൊക്കിയപ്പോൾ ഗൗരി ഒന്ന് ദേഷ്യത്തിൽ നോക്കി മുഖം വെട്ടിച്ചു. എന്റെ ശബ്ദം കേട്ടപ്പോൾ തന്നെ അമ്മയുടെ കൈയിൽ നിന്ന് ഏന്തി വലിയാൻ നോക്കുന്നുണ്ട് അവൻ.

“കൊച്ചിനെ കരയിക്കാതെ ഇങ്ങു തരുന്നുണ്ടോ അമ്മ….. ”

അമ്മയുടെ ഭാവം കണ്ട് എനിക്ക് ചെറുതായി ദേഷ്യം വരാൻ തുടങ്ങിയിരുന്നു.

അത്‌ കേട്ടിട്ടും ഒന്നും പറയാതെ എനിക്ക് നേരെ ദേവൂട്ടനെ നീട്ടിയപ്പോൾ ഒന്ന് ദേശിച്ചു നോക്കികൊണ്ട് അവനെ വാരി എടുത്തു.

കുഞ്ഞിനെ തട്ടി സാന്ത്വനിപ്പിക്കുമ്പോഴും കണ്ണുകൾ അവൾക് വേണ്ടി പരതുന്നുണ്ടായിരുന്നു.

പതിയെ കുഞ്ഞൊന്നു അടങ്ങി മയക്കം ആകാൻ തുടങ്ങി.

“അമ്മേ അഗ്നി എവിടെ…..”

ദേവൂട്ടൻ ഇങ്ങനെ കരയുകയും അവളെ കാണാതെ ആവുകയും ചെയ്തപ്പോൾ ഉള്ളിൽ ഒരു പിടച്ചില്.

അത്രയും നേരം എന്നെ നോക്കിയിരുന്ന അമ്മ പൊടുന്നനെ എന്റെ ചോദ്യം കേട്ടതും ചാടി തുള്ളി അകത്തേക്ക് പോയി. പക്ഷെ അത്‌ കണ്ടപ്പോൾ ഒരു ആശ്വാസമാണ് തോന്നിയത്, അമ്മയുടെ പ്രതികരണം വെറും പരിഭവം മാത്രമാണെന്ന് മനസിലായി. എന്നാലും മണിക്കുട്ടി….. ഗായച്ചിയും അമ്മൂട്ടിയും ഒക്കെ എവിടെ….

അപ്പോഴാണ് ഇളയമ്മയെ കണ്ടത്….

“വസുവമ്മേ….. അഗ്നി……??”

“കണ്ണാ മോളൊന്ന് വീണു…. നെറ്റി ഒന്ന് പൊട്ടി….”

“വീണോ….. എന്തേലും പറ്റിയോ… എന്നിട്ട് എവിടെ…..”

ഉള്ളിലെ പരവേശം വാക്കുകളിലും പ്രത്യക്ഷമായിരുന്നു.

“ഒന്നുല്ലടാ….. വന്നപ്പോ ഒരു തലവേദനയുണ്ടെന്ന് കുട്ടികളോട് പറഞ്ഞിരുന്നു. ഉറങ്ങാണെങ്കിൽ ശല്യകണ്ട എന്നോർത്തു ആരും പോയതും ഇല്ല….പിന്നേം കാണാതെയപ്പോ മാളു ചെന്ന് നോക്കിപ്പഴാ കണ്ടേ മുറിയിൽ വീണു കിടക്കുന്നു…..

രക്തോം ഉണ്ടാരുന്നു…. പിള്ളേര് പേടിച്ചുപോയി…..ചേച്ചി ഉള്ളതോണ്ട് അത്രയും ആശ്വാസം…. സ്റ്റിച് ഇടേണ്ടി വരുന്ന് പറഞ്ഞോണ്ട് ഒന്ന് ഹോസ്പിറ്റലേക് കൊണ്ടോവാൻ വിളിച്ചിട്ട് ആരേലും ഉണ്ടോ….. നിന്നേം വിളിച്ചിട്ട് കിട്ടിയില്ല…..പിന്നെ ഡോക്ടറിനെ ഇങ്ങോട്ട് വിളിപ്പിച്ചു…”

“എന്നിട്ട് ഇപ്പോ എങ്ങനെയുണ്ട് മ…
അഗ്നിയ്ക്കു…..” പറയാൻ തുടങ്ങിയത് പാതിക്ക് നിർത്തി ചോദിച്ചു.

“കുട്ടി കുറച്ച് പേടിച്ചെന്ന തോന്നണേ… വീണതോണ്ട് ആകും… ആരോടും ഒന്നും മിണ്ടിയതും ഇല്ല…. ഗൗരിയേച്ചി കൂടെ കിടക്കാന്നു പറഞ്ഞതാ, അതും സമ്മയ്ച്ചില്ല…..ഒന്നും കഴിച്ചതുമില്ല….ഹാ….”

“നീ എന്തേലും കഴിച്ചിരുന്നോ കണ്ണാ…. അതോ കഴിക്കാൻ എടുത്ത് വെക്കണോ ഞാൻ….”

“കഴിച്ചു”. പെട്ടെന്നു അങ്ങനെ പറയാനാ തോന്നിയെ…

“ഞാൻ അഗ്നിയെ ഒന്ന് കണ്ടിട്ട് വരാം.”

“ഹ്മ്മ്…. ഉറങ്ങുവായിരിക്കും… ആണെങ്കിൽ ശല്യക്കണ്ടാട്ടൊ….
എനിക്ക് നല്ല തലവേദന ഒന്ന് കിടക്കണം… നീ കൊച്ചിനെ ആഹ് പിള്ളേരുടെ കൈയിൽ കൊടുത്തേക്ക്, ഇനി എണീക്കുന്നു തോന്നുന്നില്ല… നല്ലോം ഉറക്കായിട്ടുണ്ട്.

ദേവൂട്ടനെ ഒന്ന് നോക്കികൊണ്ട് വസുമ്മ അകത്തേക്ക് പോയി.

“ചേച്ചിയെ ഇനി നോക്കണ്ടാട്ടോ…. നിന്നെ വിളിച്ചിട്ട് കിട്ടാതായൊണ്ട് കുറച്ച് ഇളക്കത്തിലാ ആള്…. നാളെ നോക്കിയ മതി ഇനി….”

മുറിയിൽ കേറണ വഴി വസുമ്മ പറഞ്ഞു.

ഞാൻ ദേവൂട്ടനേം കൊണ്ട് നേരെ ഗായച്ചിടെ റൂമിലേക്ക് ചെന്നു. അവിടെ രണ്ടാളും നല്ല ഉറക്കത്തിലാ…. തിരിച് വന്ന് മുന്നിലെ വാതിൽ അടച്ചു ഞാൻ നേരെ മുകളിലേക്ക് കയറി.

മണിക്കുട്ടിയുടെ മുറി അടഞ്ഞു കിടക്കാണ്… തട്ടാനായി കൈയുയർത്തിതും പിന്നീട് വേണ്ടാന്ന് ഓർത്ത് തിരിഞ്ഞു നടന്നു, ഒരുപക്ഷെ ഉറങ്ങിങ്കിലോ….

മുറിയിൽ ചെന്ന് ദേവൂട്ടനെ ബെഡിൽ കിടത്തി ഒന്ന് ഫ്രഷ് ആയി ഇറങ്ങി.

ഉറങ്ങാൻ തോന്നുന്നില്ല, അവളെ കാണാതെ കണ്ണടക്കാൻ പറ്റാതെ… അതെങ്ങനാ എല്ലാം കെട്ടിപൂട്ടി അതിനകത്തു ഇരിക്യല്ലേ…. നാശം പിടിക്കാൻ….

കൈവീശി ബെഡിലാഞ്ഞൊന്ന് ഇടിച്ചതിനു ശേഷമാണു പറ്റിയ അബദ്ധം മനസിലായത്. ചിണുങ്ങി തുടങ്ങിയ ദേവൂട്ടനെ ഒന്നുടെ തട്ടിയുറക്കി അരികിലായി തലയിണയും എടുത്ത് പുറത്തേക്ക് ഇറങ്ങി.

ഈ പെണ്ണിന് ഇതൊന്ന് തുറന്നിട്ടാൽ കൈയിലെ വളയൂരി പോകുവോ… അമ്മ കൂടെ കിടക്കാന് പറഞ്ഞിട്ടും സമ്മതിച്ചില്ലെന്ന്….. എന്തേലും ആവശ്യം വന്ന പിന്നെ എങ്ങനാ അറിയണേ….അഹങ്കാരി….

ഗൗതമൻ പിറുപിറുത്തു ചാരുപടിയിലായി വന്നിരുന്നു. മഴയുടെ തൂളൽ ശരീരത്തിൽ പതിച്ചു തുടങ്ങിയപ്പോൾ അവൻ എഴുനേറ്റ് റൂമിലേക്ക് നടന്നു., കൂടെ അഗ്നിയുടെ റൂം തുറന്നോ എന്ന് നോക്കാനും മറന്നില്ല.

🍁🍁🍁🍁🍁

🌸”ഇല്ല….. നിന്നോട് ഞാൻ ഇനി മിണ്ടില്ല…..”

“പിണങ്ങല്ലേ ദേവാ….. മണിക്കുട്ടി പാവല്ലേ…..ദേവ പിണങ്ങിയ മണിക്കുട്ടിക്ക് സങ്കടാവൂലെ…”

കൊഞ്ചികൊണ്ടുള്ള പെണ്ണിന്റെ പറച്ചില് കേട്ടപ്പോഴേ ചിരി വന്നു. പക്ഷെ അത്‌ ഉള്ളിലടക്കി അവളെ കണ്ണ് ഉരുട്ടി ഒന്ന് നോക്കി.

“ദേവച്ഛനോട് ഇനി സത്യായിട്ടും പറഞ്ഞു കൊടുക്കില്ല…. മണിക്കുട്ടി സത്യാ പറയണേ…..”

കണ്ണിറുക്കി പിടിച്ചോണ്ടുള്ള ആഹ് സത്യമിടല് കണ്ടപ്പോ ചിരി കുറച്ച് ഉച്ചത്തിലായി പോയി.

എന്റെ ചിരി കണ്ടപ്പോഴേ അവളിലും ചിരി വിടർന്നു.

“എന്റെ മണിക്കുട്ടിയെ…. നിന്റെ ഈ ലൊട്ട് ലൊടുക്ക് സത്യമിടീൽ എന്ന് നിർത്തും പെണ്ണെ….”

ചിരിയോടെ പെണ്ണിന്റെ തോളിൽ കൈയിട്ടു ചേർത്ത് പിടിച്ചു.

“അത്‌ പിന്നെ ദേവ എന്നോട് പിണങ്ങിതോണ്ടല്ലേ….” മുഖം ചുളിച്ചു അവൾ പറഞ്ഞതും ആഹ് കവിളിലായി ഒന്നവൻ തട്ടി.

“ഞാൻ ദേവയ്ക്കു ഒരു കൂട്ടം കൊണ്ടൊന്നീട്ടോണ്ട്…. ദെ നോക്യേ….”

അവൾ നീട്ടിയ കുഞ്ഞ് കൈ ഓരോ വിരലായി വിടർത്തി എടുക്കുമ്പോൾ ആഹ് പത്തു വയസുകാരന് ഉള്ളിൽ ആകാംഷയായിരുന്നു.

നീണ്ടു കിടക്കണ ഒരു കുഞ്ഞി മാലയും അതിന്റെ അറ്റത്തായി സൂര്യൻ നിക്കണ പോലൊരു ലോക്കറ്റും.

ഇതെവിടുന്ന പെണ്ണെ… അത്‌ കൈയിൽ എടുത്തതും ചോദിച്ചു.

“ദേവയ്ക്ക് ഇഷ്ടായോന്ന് പറ ആദ്യം…..” ആഹ് കണ്ണിൽ നിറയെ സ്നേഹമാണ്… അവളുടെ സമ്മാനം ഇഷ്ടായോന്ന് അറിയാനുള്ള കൗതുകമാണ്…

“ഇഷ്ടായി….ഒത്തിരി ഇഷ്ടായല്ലോ.. ഇതെവിടുന്നാ കിട്ടിയേ…”

“അച്ഛനെകൊണ്ട് വാങ്ങിപിച്ചതാ ദേവയ്ക്കു വേണ്ടി…..വേറൊരു കൂട്ടം കൂടിയുണ്ട്….”

അതും പറഞ്ഞു അവൾ ലോക്കറ്റിൽ പിടിച്ചു. പയ്യെ അത്‌ രണ്ടായി തുറന്നു വന്നു. കണ്ടതും എന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു.

അത്‌ അവൾ തിരിച് എന്റെ നേരെ പിടിച്ചപ്പോൾ അതിലും അത്ഭുതം.

“ഇത് എന്താ നമ്മള് ഇതിൽ…..”

എന്റെയും മണിക്കുട്ടിയുടെയും കുഞ്ഞ് ഫോട്ടോകളിൽ വിരലോടിച്ചാണ് ആഹ് ചോദ്യം ഞാൻ ചോയ്ച്ചേ…..

“ആവോ…. എനിക്കറിഞുടാ…. ദേവടെ പടം വെക്കാനാ നിക്ക് തോന്നിയെ… കൊള്ളാവോ…..”

“ഒത്തിരി…. ചിരിച്ചോണ്ട് അത്‌ പറഞ്ഞതും അവൾ അത്‌ പയ്യെ എന്റെ തല കുനിച്ചു കഴുത്തിൽകൂടി ഇട്ട് തന്നു.

“ശൂ…. ശൂ….. ഒരു രഹസ്യൊണ്ട്…. ഇങ്ങു വാ….”

വായിൽ കൈപൊത്തികൊണ്ട് അവൾ ചുറ്റിനും നോക്കി പറഞ്ഞതും ഞാൻ പയ്യെ ചെവി അവൾകരികിലേക്ക് ചേർത്ത് വെച്ചു….

“അച്ചുവേട്ടൻ അറിയല്ലേ….. എന്നോട് പിണങ്ങും…. ഞാൻ തന്നാന്ന് പറയല്ട്ടോ…..””

“അയ്യോ അപ്പൊ ന്ത്‌ പറയും….”

എനിക്കാകെ ഒരു വിമ്മിഷ്ടം….

“ഗൗരിമ തന്നെയാന്ന് പറയണം…. ഈ ദേവയ്‌ക്കൊന്നും അറിയൂല….”

എന്റെ ഷർട്ടിൽ കൈച്ചേർത്തു പിടിച്ചു അവൾ കുലുങ്ങി ചിരിച്ചു.

ഒരു കുഞ്ഞി പട്ടുപാവാടയാണ് വേഷം. മുടി രണ്ട് വശത്തും ഉയർത്തി കെട്ടിട്ടൊണ്ട്… കണ്ണ് നന്നായി കറുപ്പിച്ചു നെറ്റിലൊരു കുഞ്ഞി പൊട്ടും കയ്യിൽ നിറയെ നല്ല ചോന്ന കുപ്പി വളയും.

“എന്താ ദേവാ ഇങ്ങനെ നോക്കണേ… “കരിമഷിക്കണ്ണു വിടർത്തികൊണ്ടാണ് പെണ്ണിന്റെ ചോദ്യം.

“മ്ച്ചും…”

ഒന്ന് തലയാട്ടി കാണിച്ചിട്ടും അവളെന്നെ തന്നെ ഒന്നുടെ നോക്കി….

“ദേവ എന്നേലും മറന്നോയോ മണിക്കുട്ടിയ്ക്ക് തരാൻ ആയിട്ട്… ”

അവൾ ചോദിച്ചതും ഉള്ളിൽ ചിരി വന്നെങ്കിലും ഞാൻ ഒന്ന് ആലോചനയോടെ നിന്നു.

“എന്ത് മറന്നോയൊന്നാ…. ”

അത്‌ കേട്ടയുടനെ കുഞ്ഞി കണ്ണുകൾ കലങ്ങാൻ തുടങ്ങിയിരുന്നു….

“എന്ത് പറ്റി മണിക്കുട്ടി….. എന്തിനാ കരയണേ…..”

“എനിക്ക് ദേവയിന്ന് മിട്ടായി തന്നില്ലലോ…. ഇന്ന് രാവിലെ തരാന്ന് അല്ലെ പറ…ഞ്ഞെ….”

ചുണ്ടുകൾ വിതുമ്പാൻ തയ്യാറായിരുന്നു അപ്പോഴേക്കും.

“ഞാൻ മേടിച്ചതാ…. പക്ഷെ അപ്രത്തെ പൊന്നു വന്നപ്പോ കൊടുത്തല്ലോ മണിക്കുട്ടി….. ദേവ നാളെ മേടിച്ചരാട്ടൊ ഇനി…..”

ഒന്ന് ഇടംകണ്ണിട്ട് അവളെ നോക്കിയാണ് അതവൻ പറഞ്ഞത്.

താഴെ വീഴാൻ മടിച്ചപോലെ നിന്ന കണ്ണുനീർതുള്ളികൾ അപ്പോഴേക്കും ഉരുണ്ട് താഴേക്ക് ചാല് തീർത്തിരുന്നു.

വന്ന ചിരി കടിച്ചു പിടിച് അവൻ സങ്കടത്തോടെ അവളെ വിളിച്ചു..

“മണിക്കുട്ടി….”

എന്റെ കൈത്തട്ടി കൊണ്ടാണ് ആളുടെ പ്രതിഷേധം.

വേ..ണ്ട…… ദേവയ്…ക്കു മണി…ക്കുട്ടിനെ ഇഷ്..ടോല്ല…. നിക്ക്… അറി…യാം… അതോണ്ടല്ലേ മിട്ടാ….യി പോന്നുനു കൊണ്ടേ കൊടു…ത്തെ….

പദം പറഞ്ഞ് വിതുമ്പി കരയുന്ന അവളെ അവൻ കുസൃതി ചിരിയോടെ നോക്കി നിന്നോണ്ട് പോക്കറ്റിലേക്ക് കൈയിട്ടു.

ശബ്ദം ഉണ്ടാക്കാതെ പൊതി നിവർത്തി ഒരു കുഞ്ഞി കടലമിട്ടായി അവളുടെ നേർക് നീട്ടി അവൻ.

മുന്നിലേക്ക് വന്ന കൈയിലേക്ക് നോക്കിയപ്പോൾ ആദ്യം വിറകൊണ്ടിരുന്ന കുഞ്ഞ് ചുണ്ടുകളിൽ ഒരു ചിരി തത്തി വരുന്നത് അവൻ കണ്ടു.

“നിക്ക് വേണ്ടാ….. പൊന്നുന് കൊണ്ടോയി കൊടുതെരു….ഞാൻ അച്ഛയോട് പറഞ്ഞു മേടിച് കഴിച്ചോളാം……”

മൂക്കിന്നും വായിന്നും കണ്ണീന്നു ഒക്കെ ഒഴുകുന്നത് പുറംകൈകൊണ്ട് തുടച് മാറ്റികൊണ്ട് വാശിയോട് അവൾ പറഞ്ഞ്.

“ഞാൻ ചുമ്മാ പറഞ്ഞയല്ലേ പെണ്ണെ…. എന്റെ മണിക്കുട്ടിയ്ക് ഒള്ളത് വേറെ ആർക്കേലും ദേവ കൊടുക്കോ….ഇങ്ങനൊണ്ടോ ഒരു പൊട്ടിക്കാളി….”

അവളുടെ തലയ്ക്കു നോവിക്കാതെ ഒരു കുഞ്ഞി കിഴുക് കൊടുത്തപ്പോഴേക്കും പെണ്ണ് നീട്ടിപിടിച്ച കൈയിലെ മിട്ടായി കടിച്ചോണ്ട് ഓടി.

“മണിക്കുട്ടി….. നിക്ക് പെണ്ണെ അവിടെ…. ഇങ്ങനെ ഓടല്ലേ വീഴും….”

അവളെ കൈയെത്തി പിടിക്കാൻ ആയി പുറകെ പാഞ്ഞു ദേവയും.🌸

ഒരു വലിയ നീർതുള്ളി ഗൗതമന്റെ കണ്ണിൽ നിന്ന് ഉതിർന്നു വീണു.
വലുതാകണ്ടാരുന്നല്ലെടി പെണ്ണെ നമുക്ക്……ദേവയുടെ കുഞ്ഞുമണിക്കുട്ടിയായിട് ഇരുന്നാൽ മതിയാരുന്നു നീ…. ഇനി എന്നെങ്കിലും നിനക്ക് എന്റെ മണിക്കുട്ടിയാകാൻ പറ്റോടി പെണ്ണെ….

മുഖമൊന്നു അമർത്തി തുടച് ലോക്കറ്റ് അടച്ചു വീണ്ടും നെഞ്ചിലേക്ക് കയറ്റി ഇട്ടു ഗൗതമൻ.

ഫോൺ എടുത്ത് സമയം നോക്കി രാത്രി 1 ആകുന്നു… ഒരുവേള അവളെ കാണാതെ ചങ്ക് പൊടിയുന്നപോലെ….

ദേവൂട്ടനെ ഒന്ന് നോക്കികൊണ്ട് ലൈറ്റ് ഓഫ്‌ ആക്കാതെ തന്നെ അവൻ മുറി വിട്ടിറങ്ങി.

തുറന്ന് കിടക്കുന്ന അഗ്നിയുടെ മുറികണ്ടു ആദ്യമൊന്ന് അമ്പരന്നു.

അകത്തേക്ക് ഫോൺ തെളിച്ചുകൊണ്ട് അവൻ കയറി. മുറിക്കകം ശൂന്യം.

ഇവളിത് എവിടെപ്പോയി. മുറിയിലെ ലൈറ്റ് ഓൺ ആക്കി ഫോൺ ബെഡിലേക്കിട് ബാത്‌റൂമിന്റെ വാതിൽ ഒന്ന് തള്ളി നോക്കി.

തുറന്ന് വന്ന വാതിൽ കണ്ടവൻ ചിന്തയോടെ തിരിഞ്ഞു.

ഈ സമയത്ത് എവിടെ പോകാൻ…. താഴെ വെള്ളം എടുക്കാൻ എങ്ങാനും…..

സ്വയം പറഞ്ഞുകൊണ്ട് അവൻ താഴെ എത്തി എല്ലായിടത്തും ഒന്ന് നോക്കി. എങ്ങും കാണാതായപ്പോൾ വല്ലാത്തൊരു പേടി പോലെ.

എന്തോ ഓർത്തെന്നപ്പോൽ അവൻ വീണ്ടും ഓടി മുകളിലേക്ക് കേറി… ചാരുപടിയിലും അവളെ കാണാതെ ചുറ്റിനും അവൻ നോക്കി. അതിശകതമായി പെയ്യുന്ന മഴയിലെ തൂളലിൽ അവന്റെ ദേഹമൊന്ന് നനഞു.

അപ്പോഴാണ് അതിനോട് ചേർന്ന് ടെറസിലേക്ക് കയറുന്ന വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്.

അതിലൂടെ ഓടി കയറി ചെന്നപ്പോൾ പുറത്തേക്ക് നോക്കി നിൽക്കുന്ന ഒരു സ്ത്രീ രൂപം കണ്ട് അവൻ ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു. ഒറ്റക്കാഴ്ചയിൽ തന്നെ അഗ്നി ആണ് മുന്നിലുള്ളതെന്ന് അവൻ മനസിലാക്കിയിരുന്നു.

( തുടരും )