രചന – കൽക്കി
“ഹ്മ്മ്…… ഹ്ഹ്മ്…… മ്മ്മ്മ്…… മ്മ്മ് ”
( അമ്മൂട്ടി….. ഇത് കഴിക്കെടാ കുഞ്ഞേച്ചി അല്ലെ പറയണേ…..)
കട്ടിലിൽ കിടക്കുന്ന കുഞ്ഞിന്റെ അരികിലായി ദൃഷ്ടി ഉറപ്പിച്ചു നിൽക്കുന്ന അമ്മൂട്ടിയെ പുറകിൽ നിന്നായി അഗ്നി വിളിച്ചു. പ്രതികരണം ഇല്ലാതായപ്പോൾ അഗ്നി കൈയിൽ ഇരുന്ന പാത്രം അരികിലായി വെച്ച് അമ്മൂട്ടിടെ തോളിലായി കൈയമർത്തി.
“വാവച്ചിക് വല്യേച്ചിടെ നിറാലെ കുഞ്ഞേച്ചി…… മൂക്കും ചുണ്ടും ഓക്കെ അത്പോലെ…. നോക്യേ ഒന്ന്…..”
‘ഒരു ചെറിയ ടർക്കിയിലായി പൊതിഞ്ഞു കിടക്കുന്ന വാവച്ചിയെ അഗ്നിയുടെ കണ്ണുകൾ ചെന്നു. അമ്മൂട്ടി പറഞ്ഞത് പോലെ വല്യേച്ചി തന്നെയാ….. ഓർമ്മകൾ വീണ്ടും വേദനയായി മാറാൻ തുടങ്ങിയപ്പോൾ അഗ്നി വീണ്ടും തിരിഞ്ഞ് അമ്മൂട്ടിയെ നോക്കി.
അവളെ തന്റെ നേർക്കായി തിരിച് ഇരുത്തി പാത്രം കൈയിൽ എടുത്ത് ഓരോ സ്പൂൺ ആയി കഞ്ഞി കോരി കൊടുത്തു.
വല്യേച്ചി പോയിട്ട് രണ്ട് ആഴ്ച കഴിഞ്ഞു അന്നുതൊട്ടുള്ള അമ്മൂട്ടിടെ ശീലമാണിത്.
എന്തെങ്കിലും ഇത്പോലെ എടുത്ത് കൊടുത്താൽ വല്യ എതിർപ്പുകൾ ഒന്നും ഇല്ലാതെ കഴിക്കും.
മതിയായി എന്നുള്ള രീതിയിൽ തലയാട്ടിയപ്പോഴേക് പാത്രമെടുത്ത് തിരിഞ്ഞു. പുറത്തു പോകുന്ന വഴിയിൽ പുറകിലേക്കായി കണ്ണ് പായിച്ചതും അമ്മൂട്ടി വാവച്ചിയുടെ അരികിലായി കിടന്നിരുന്നു.
ഒന്നും സംസാരിക്കാറില്ല..കുറച്ച്നേരം ഇത്പോലെ വാവച്ചിയുടെ അടുത്ത് പോയി ഇരിക്കും… പിന്നീട് തനിയെ എഴുനേറ്റ് പോരും.
നടന്ന് ചെന്ന് അമ്മയുടെ അടുക്കലായി നിന്നു. ഉറങ്ങുന്ന അമ്മയുടെ നെറ്റിയിലായി ഒന്ന് തലോടി തിരിഞ്ഞു നടന്നു. സ്പര്ശനം അറിഞ്ഞെന്ന പോലെ സുഭദ്രമ്മയുടെ കണ്ണിൽനിന്നും ഒരു നീർതുള്ളി ഒഴുകിയിറങ്ങിയിരുന്നു അപ്പോഴേക്കും.
പുറത്തേക് ഇറങ്ങിയ അഗ്നി ഉമ്മറത്തേക് ചെന്ന് അരമതിലിനരികിലായി നിന്നു. പയ്യെ തല ചായിച്ചു കണ്ണുകൾ പുറത്തേക്ക് പായിച്ച് ഓരോന്നായി ഓർത്തു.
അതിൽ ഏറ്റവും വിഷമം തോന്നിയത് അമ്മൂട്ടിടെ കാര്യത്തിനാണ്. എപ്പഴും ചുരുണ്ടുകൂടി എവിടേലും ഇരിപ്പുണ്ടാകും.
സ്കൂളിലേക്ക് ഒന്നും പോകാതായി. ഒരു ദിവസം താൻ ഓര്മിപ്പിച്ചപ്പോൾ മറുതൊന്നും പറയാതെ പിറ്റേന്ന് തൊട്ട് പോകാൻ തുടങ്ങി. കൊടുത്തു വിടുന്ന ഭക്ഷണം പോലും അത്പോലെ തന്നെ തിരികെ കൊണ്ട് പോരും. അമ്മയും അത്പോലെ തന്നെ എപ്പഴും മുറിയിൽ ഒരേകിടപ്പ്. ഒരിക്കൽ ചോദിച്ചപ്പോൾ പറഞ്ഞു അവിടെ ശിഖേടെ മണം ആണെന്ന്.
വാവച്ചിയെ അന്വേഷിക്കാറില്ല….. എന്നും അമ്മയുടെ അടുത്തായി അവനെ കിടത്തിയിട് താൻ ഇറങ്ങിപ്പോരും. ഇടക്ക് നോക്കുമ്പോൾ കാണാം വാവച്ചിയെ കെട്ടിപ്പിടിച്ചിരുന്നു കരയുന്നത്.
അകത്തു നിന്ന് വാവച്ചിയുടെ കരച്ചിൽ കേട്ടപ്പോഴാണ് അഗ്നി ഉണർന്നത്. അകത്തേക്കു നടക്കവേ എന്തോ ക്ഷീണം പോലെ തോന്നി. അടുക്കളയിലേക്ക് ആയി ചെന്ന് ഒരു ഗ്ലാസിൽ കുറച്ച് വെള്ളം എടുത്ത് കുടിച്ചു. വിശപ്പും ദാഹവും ഒന്നും ഇപ്പോ അനുഭവപ്പെടാറില്ല….. അങ്ങനെ ഇരിക്കാൻ പഠിച്ചു എന്ന് തോന്നുന്നു.
വാവച്ചിയുടെ അടുത്തേക് ആയി നടന്നതും അമ്മൂട്ടി അവനെ തട്ടി ഉറക്കാൻ നോക്കുന്നുണ്ടായിരുന്നു. അത് കണ്ടതും അറിയാതെ ഒരു പുഞ്ചിരി അഗ്നിയുടെ ചുണ്ടുകളിൽ വിരിഞ്ഞിരുന്നു.
അടുത്തേക് ചെന്ന് കട്ടിലിലായി ഇരുന്ന് വാവയെ എടുത്ത് കൈയിലായി ചരിച്ചു കിടത്തി. മറുകൈ കൊണ്ട് പയ്യെ തുടയിലായി ഒന്ന് തട്ടി കൊടുത്തു. ചിണുങ്ങലുകൾ തീർന്നതും പഴയതു പോലെ ബെഡിലായി കിടത്തി മറുവശത്തു ഒരു തലയണ എടുത്ത് വെച്ച് ഇറങ്ങി.
അമ്മൂട്ടി വാവാച്ചിയെ നോക്കി തന്നെ ഇരിക്കുന്നുണ്ട്. വാവാച്ചിക്കൂടെ ഇല്ലാരുന്നെങ്കിൽ ഒരു പക്ഷെ…….
“മോളെ……..”
പുറത്ത് നിന്ന് വിളി കേട്ടതും ഇറങ്ങി വന്ന് നോക്കിയപ്പോൾ അംബികേച്ചി ആണ്.
“എന്തെടുകവായിരുന്നു മോളെ…. തിരക്കിട്ട പണി വല്ലതും ആയിരുന്നോ……”
“ഹ്മ്മ്മ്…… മ്മ്മ്….. ഹ്മ്മ്മ്മ്”
(ഇല്ലേച്ചി വെറുതെ ഓരോന്ന്…….
ഇവിടെന്താ പണി ഉള്ളേ ഒന്നുല……..) ഒരു ചിരിയോടെ പറയാൻ ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ല.
“ഞാൻ നിങ്ങൾക് രാത്രിലേക്കുള്ള ഭക്ഷണം കൊണ്ടുവന്നതാ….. ഇതാ പിടിക്ക് നീ….”
കൈയിലുള്ള കവർ നീട്ടിയപ്പോൾ വാങ്ങാൻ മടിച്ച് അഗ്നി ഒന്ന് നിന്നു.
“ഹ്മ്മ്….. മ്മ്മ്……”
(വേണ്ടെച്ചി…… ഇവിടിപ്പോ ഉള്ളത് തന്നെ അധികാ….. എന്തേലും കഴിക്കാനെങ്കിൽ പോരെ ഭക്ഷണം ഒക്കെ…. ഞങ്ങൾക് ഇതിപ്പോ അനാവശ്യ……)
“മോളെ…. അങ്ങനൊന്നും പറയുള്ളൂട്ടോ… എല്ലാം ശെരിയാകും…. വിഷമിക്കാതെ… ഇത് അകത്തേക്കു വെക്ക്….”
“ഹ്മ്മ്മ്മ്….. മ്മ്….. മ്മ്മ്…..മ്മ്മ്…….)
(അയ്യോ നിർബന്ധിക്കല്ലേ ചേച്ചി…. ഇനി ഇപ്പോ ഇത് മേടിച്ചാലും ആരും കഴിക്കാതെ ഇരിക്കത്തെ ഒള്ളു…. കളയാൻ മനസിലാഞ്ഞിട്ട ചേച്ചി…..
“ഹ്മ്മ്….. നിന്റെ ഇഷ്ടം പോലെ…… മോളെ അമ്മേം അമ്മൂട്ടിയും….”
“ഹഹമ്മ്മ്….. ഹ്ഹഎഹ്ഹ്ഹ്ഹ്…. മ്മ്മ്മ്.’
(അകത്തു ഉണ്ട്….. എന്നോട് ഒന്നും മിണ്ടണില്ല അംബികേച്ചി….. ഇടക് വാവേടെ മുഖത്ത് നോക്കി ഇരിക്കണ കാണാം. ഓരോ ദിവസോം കഴിയുംതോറും എനിക്ക് പേടിയാ……..)
വിങ്ങിപൊട്ടി അവൾ പറഞ്ഞതും അംബികയും ഒന്ന് വല്ലാതായി…..
“മോളെ അവരെ കാര്യൊക്കെ പറഞ്ഞു മനസിലാക്കണം…. അത് നി ചെയ്യുന്നതാ നല്ലത്……”
“ഹഹമ്മ്മ്….മ്മ്മ്മ്……. മ്മ്ഹഹ്ഹമ്മ്മ്… ”
(ഞാൻ….. ഇതൊക്കെ…. ജീവിക്കണ്ടാന്ന് തോന്നുവാ എനിക്ക്…..)
“മോളെ…,.”
“ഹഹമ്മ്മ്…… മ്മ്മ്.. മ്മ്മ്മ്.”
(ഒന്നൂലെച്ചി പെട്ടെന്ന് പറഞ്ഞു പോയതാ…… ഞാൻ അകത്തേക്കു പോട്ടെ അമ്മ ഒന്നും കഴിചിട്ടില്ല ഈ നേരം വരേയ്ക്കും……)
അംബിക തലയാട്ടി കാണിച്ചതും അഗ്നി അകത്തേക് നടന്നു… ഒരു നിമിഷം നോക്കി നിന്ന ശേഷം അവരും തിരികെ നടന്നു.
(ഹ്മ്മ്മ്…… മ്മ്മ്…..)
ആഹാ ഇത്ര പെട്ടെന്ന് എണീറ്റോ നി….ഇതാണോ നിന്റെ ഉറക്കം…..
റൂമിൽ എത്തിയപ്പോൾ കണ്ടത് എണീറ്റ് കൈകാലിട്ട് അടിക്കുന്ന വാവച്ചിയെ ആണ്…. അമ്മൂട്ടി ചെറുതായിട്ട് ഉറക്കത്തിൽ ആണ്….
“ഹഹമ്മ്മ്…. മ്മ്മ്……”
(ബായോ…… നമുക്ക് അമ്മമ്മേന്റെ അടുത്ത് പോകാലോ…. വാ … വാ….)
വാവച്ചിയെ എടുത്തുകൊണ്ടു അമ്മയുടെ റൂമിലെക് നടന്നപ്പോൾ അമ്മ കട്ടിലിൽ ഇരിക്കുന്നതാണ് കണ്ടത്.കുഞ്ഞിനെ അമ്മയുടെ അരികിൽ കിടത്തി ഞാൻ പുറത്തേക് ഇറങ്ങി അമ്മയ്ക്ക് കഴിക്കാൻ ഉള്ളത് എടുത്തുകൊണ്ടു അകത്തേക്കു ചെന്നു.
“ഹ്മ്മ്മ്…… മ്മ്മ്…… മ്മ്മ്……”
(ഇതാ അമ്മേ കഴിക്ക്…….)
“ഹ്മ്മ്മ്…. മ്മ്മ്……..മ്മ്മ്….. ഹ്ഹ്ഹ്…….”
(അമ്മേ….. ഇന്ന് അമ്മ ഒന്നും കഴിച്ചിട്ടില്ല….. എന്തേലും വയ്യായ്ക വരും അമ്മേ……)
അഗ്നിയുടെ മുഖത്തേക്ക് നോക്കിയതല്ലാതെ അമ്മ മറുപടി ഒന്നും പറഞ്ഞില്ല.
“ഹ്മ്മ്മ്മ്മ്”
(അമ്മേ….)
“എനിക്ക് വേണ്ട അഗ്നി….. വിശപ്പില്ല……”
“മ്മ്മ്….. മ്മ്മ്….. ഹ്ഹഹ്ഹമ്മ്മ്….”
(അങ്ങനെ പറയല്ലേ അമ്മേ…. കുറച്ച് കഴിക്കു……)
“നിന്നോടല്ലേ അഗ്നി പറഞ്ഞത്…. ന്തേ നിനക്ക് മനസിലായില്ലന്നുണ്ടോ…..”
സുഭദ്രമ്മ കുറച്ച് മുഷിച്ചിലോടെ പറഞ്ഞു.
“ഹ്മ്മ്മ്….. മ്മ്…… മ്മ്മ്മ്…… മ്മ്മ്……”
(എന്താ ഞാൻ മനസിലാക്കണ്ടേ…… വിഷമവും വേദനയും ഒന്നും എനിക്കില്ലെന്ന് ആണോ….ഹേയ്…. അന്ന് തൊട്ട് ഇന്നേവരെ നിങ്ങളുടെ രണ്ടുപേരുടേം പുറകെ തന്നെയല്ലേ ഞാൻ….. എന്നാ, ഞാൻ എങ്ങനെയാണെന്ന് ആരേലും അന്വേഷിച്ചോ… എന്റേം നെഞ്ച് നീറണുണ്ട്. ജനിച്ചുവീണപ്പോ തൊട്ട് ഞാനും കണ്ടു വരുന്നതാ എന്റെ വല്യേച്ചിയെ… നിങ്ങളെ പോലെ തന്നെ ഞാനും ഒരു മനുഷ്യജീവിയാ….. അത് മറക്കരുത് ആരും.)
പറഞ്ഞു തീർന്നതെ ശക്തമായി പുറകിൽ നിന്ന് ആരോ എന്നെ പുണർന്നു. ഒന്ന് ഞെട്ടിയെങ്കിലും അത് അമ്മൂട്ടി ആണെന്ന് മനസിലാക്കാൻ അധികം ബുദ്ധിമുട്ട് ഒന്നും തോന്നിയില്ല.
എങ്ങലടിച്ചു കരയുന്ന അവളെ മുന്നോട്ട് കൊണ്ടുവന്ന് ചേർത്തുപിടിചു. നോക്കിയപ്പോൾ കട്ടിലിൽ ഇരുന്ന് കരച്ചിൽ അടക്കാൻ പാട് പെടുന്ന അമ്മയെ ആണ് അഗ്നി കണ്ടത്. മൂന്നുപേരുടെയും കരച്ചിൽ മാത്രം ആ മുറിയിൽ കേട്ടുകൊണ്ടിരുന്നു.
പയ്യെ അമ്മൂട്ടിയെ ദേഹത്തു നിന്ന് അടർത്തി മാറ്റി.
“ഹഹമ്മ്മ്…. മ്മ്മ്…… ഹ്മ്മ്മ്… ”
(അമ്മയ്ക്ക് കഴിക്കാൻ എടുത്ത് കൊടുക്ക്…. ഞാൻ ഇപ്പോ വരാം.)
സംശയത്തോടെ നോക്കിയ അമ്മൂട്ടിയോടായി പറഞ്ഞു ഞാൻ വെളിയിലേക്ക് ഇറങ്ങി.
🍁🍁🍁🍁🍁🍁🍁
സുഭദ്രമ്മക്കുള്ള ഭക്ഷണം എടുത്കൊടുക്കിന്നതിനിടെ ആണ് അകത്തേക്കു ആരോ വരുന്നുണ്ടെന്ന് തോന്നി അമ്മൂട്ടി തലയുയർത്തി നോക്കിയത്. കണ്ടത്…….
( തുടരും )

by