11/05/2026

ഇഷ്ടം : ഭാഗം 21

രചന – കാന്താരി

ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു. അങ്ങനെ ഐശുവും ദേവുവും ലാസ്റ്റ് ഇയർ എക്സാമിനായി തല കുത്തി ഇരുന്നു പഠിച്ചു എങ്ങനെയോ എക്സാം ഒക്കെ എഴുതി തീർത്തു.
അതിനിടയിൽ കോളേജ് ടൂർ ഒക്കെ പോയി ആ വർഷം അവർ സന്തോഷത്തോടെ പിരിഞ്ഞു.

അങ്ങനെ എക്സാം ഒക്കെ കഴിഞ്ഞ ക്ഷീണത്തിൽ ഐശു കാലും നീട്ടി ഇരിക്കുമ്പോഴാണ് ദേവുവിൽ നിന്നും ആ ഫോൺ സന്ദേശം ഐശുവിനെ തേടി എത്തിയത്.

അതെ… വൊക്കേഷൻ ആഘോഷിക്കാൻ പോയവരൊക്കെ തിരിച്ചു വരുന്നു. അമ്മായിമാരും മക്കളും കൂടെ അമ്മാവാന്മാരും.

അത് കേട്ടതും ഐശു ആദ്യമൊന്നു ഞെട്ടി എങ്കിലും ചെക്കൻ നമ്മുടെ പക്ഷതാണല്ലോന്ന ആശ്വാസത്തിൽ അവരുടെ വരവിനായി ഐശു വെയിറ്റ് ചെയ്യാൻ തീരുമാനിച്ചു.

ഒടുവിൽ കാത്തിരിപ്പിന് വിരാമമായി അവരെത്തി. അതറിഞ്ഞു എല്ലാവരെയും ഒന്ന് കാണാമെന്നു കരുതി ഐശു നേരെ അങ്ങോട്ടേക്ക് വെച്ച് പിടിച്ചു.

ഗേറ്റ് തുറന്നു അകത്തേക്ക് കേറിയ ഐശു മുറ്റത്തെ കാഴ്ച കണ്ടു സ്തബയായി അവിടെ നിന്നു.
ചായ കുടിച്ചു കൊണ്ടിരിക്കുന്ന സിദ്ധു, അവനെ കഴിപ്പിച്ചും കുടിപ്പിച്ചും ചുറ്റുമിരിക്കുന്ന പടകളും.

“ഹലോ… ചേച്ചി എന്താ അവിടെ തന്നെ നിന്ന് കളഞ്ഞത് കേറി വാ… ”

ഐശുനെ കണ്ടതും ആർദ്ര വിളിച്ചു പറഞ്ഞത് കേട്ടപ്പോഴാണ് സിദ്ധുവും ബാക്കി ഉള്ളവരും അവരെ നോക്കി നിൽക്കുന്ന ഐശുവിനെ കണ്ടത്.
ഐശുവിന്റെ മുഖം കണ്ടപ്പോൾ രംഗം മോശമാവതിരിക്കാൻ എഴുന്നേറ്റു പോകാൻ സിദ്ധു ഒരു ശ്രമം നടത്തി എങ്കിലും കാവ്യയുടെ ബുദ്ധി പരമായ നീക്കതാൽ അതിന് കഴിയാതെ സിദ്ധു പെട്ട അവസ്ഥയിൽ അവിടെ തന്നെ ഇരുന്നു.

ഐശുവിനെ കണ്ടതിന്റെ സന്തോഷത്തിൽ ആർദ്ര ഓരോന്ന് ചോദിച്ചു എങ്കിലും അതിനൊക്കെ ഒന്ന് ചിരിച്ചു കൊണ്ട് ഐശു വേഗം അകത്തേക്ക് കേറി പോയി.
ആ പോക്ക് നേരെ പോയി നിന്നതോ ദേവുന്റെ റൂമിലും.

(ഇക്കണക്കിനു പോയാൽ ഇങ്ങേരെ ഞാൻ കൊല്ലും. ഇത്ര കാലം പുറകെ നടന്നു അവസാനം കയ്യിൽ കിട്ടിയപ്പോൾ ഇതെങ്ങളെലാം കൂടി ഇനി ഇങ്ങേരുടെ മനസ്സ് മാറ്റുമോ. അങ്ങനെ വല്ലതും സംഭവിച്ചാൽ എല്ലാത്തിനെയും കൊല്ലും ഞാൻ )

സ്വയം പിറു പിറുത് കൊണ്ട് ഐശു തിരിഞ്ഞതും പെട്ടെന്ന് മുന്നിൽ കേറി വന്ന ദേവുനെ കണ്ടു പേടിച്ചു അവൾ പിന്നോട്ടൊന്ന് ആഞ്ഞു.

“നീ എപ്പോ വന്നു. ഒറ്റക്ക് ഇതിനകത്തിരുന്നു എന്ത് കാണിക്കുവാ ”

“മാർഗം കളി കളിക്കുവാ…എന്താ നീയും കൂടുന്നോ ”

“ഓഹോ…രാവിലെ തന്നെ ചൂടിൽ ആണല്ലോ എന്താ…പുറത്തേ കാഴ്ച കണ്ടതു കൊണ്ടാണോ ”

ദേവു ചോദിച്ചതും അതിന് മറുപടി പറയാതെ ഐശു അവളെ ഒന്ന് നോക്കിയ ശേഷം കട്ടിലിൽ ഇരുന്നു.

“നീ ഇവിടെ ഇരിക് ഈ ചൂടൊന്ന് മാറാൻ ഞാൻ നിനക്ക് കുടിക്കാൻ ജ്യൂസ്‌ കൊണ്ട് തരാം… ”

എന്ന് പറഞ്ഞു കൊണ്ട് ദേവു അവിടെ നിന്നു പോയി.
കുറച്ചു കഴിഞ്ഞു റൂമിൽ ആരോ കേറി വരുന്നത് അറിഞ്ഞു ദേവു ആണെന്ന് കരുതി ഐശു ഇരുന്നതും അവിടെ നിന്ന് യാതൊരു പ്രതികരണവും വരാത്തത് കണ്ടു അവൾ തല ഉയർത്തി നോക്കിയതും കൈ കെട്ടി തന്നെ നോക്കി നിൽക്കുന്ന സിദ്ധുവിനെ കണ്ടു ഐശു മുഖം കോട്ടി കൊണ്ട് എഴുന്നേറ്റു ജനലിന്റെ അടുത്ത് പോയി നിന്നു.

അവൾ പോയി നിന്നത് കണ്ടതും ഒന്ന് ചിരിച്ചു വാതിൽ ചാരി കൊണ്ട് സിദ്ധു അവളുടെ അടുത്തേക്ക് ചെന്നു തോളിൽ ഒന്ന് തോണ്ടി.

“എന്താ… ”

ദേഷ്യത്തിൽ ചോദിച്ചു കൊണ്ട് ഐശു തിരിഞ്ഞതും പെട്ടെന്ന് സിദ്ധു അവളെ മുറുകെ കെട്ടിപിടിച്ചു.

“എത്ര നാളായി ഒന്ന് മര്യാദക്ക് കണ്ടിട്ടെന്റെ മോളെ… ”

“മാറാങ്ങോട്ട്‌ എന്നെ തൊടണ്ട. വന്നിട്ടുണ്ടാലോ കുറെ എണ്ണം അവരെ പോയി പിടിച്ചോ ”

“ഓഹോ… എന്നാ ശരി. ഞാൻ അവരുടെ അടുത്തേക്ക് പോകാം അവരണേൽ ഞാനൊന്നു ഇണങ്ങാൻ നോക്കി ഇരിക്കുവാ നിനക്ക് എന്നെ വേണ്ടെങ്കിൽ ഞാൻ അവരുടെ അടുത്തേക്ക് പൊക്കോളാം ”

ദേഷ്യത്തിൽ സിദ്ധുനെ തള്ളി മാറ്റി ഐശു പറഞ്ഞത് കേട്ടു പറഞ്ഞു കൊണ്ട് സിദ്ധു പുറത്തേക്കു പോകാനായി തിരിഞ്ഞതും ഐശു അവന്റെ ഷർട്ട്‌ൽ പിടിച്ചു വലിച്ചു തിരിച്ചു നിർത്തി കൊണ്ട് അവനെ കെട്ടിപിടിച്ചു.

“എന്നെ അല്ലാതെ വേറെ പെണ്ണുങ്ങളെ കേറി പിടിക്കാൻ പോയാലുണ്ടല്ലോ കൊല്ലും ഞാൻ നിങ്ങളെ”

“ആണോ. എന്നാ വേണ്ട ”

പറഞ്ഞു കൊണ്ട് സിദ്ധു അവളെ ഒന്നും കൂടി കെട്ടിപിടിച്ചു. കുറച്ചു നേരത്തെ ആ നിൽപ്പിനു ശേഷം സിദ്ധുവിന്റെ കൈ ഐശുവിന്റെ ശരീരമാകെ ഓടി നടക്കാൻ തുടങ്ങി അത് തടയണമെന്ന് ഉണ്ടെങ്കിലും അതിന് കഴിയാതെ അവൾ അവനു വിധേയായി നിന്ന് പോയി.

അല്പം കഴിഞ്ഞു സിദ്ധു ഐശുവിന്റെ മുഖം കോരി എടുത്തു ചുംബിക്കാൻ നിൽക്കവേ പെട്ടെന്ന് ദേവു ജ്യൂസ്‌മായി കേറി വന്നതും രണ്ടാളും ഞെട്ടി കൊണ്ട് വിട്ട് മാറി നിന്നു.

“സോ… സോറി. ഞാൻ മനഃപൂർവമല്ല അറിയാതെ വന്നതാ…”

ദേവു പറഞ്ഞതും കിസ്സ് നടക്കാത്ത ദേഷ്യത്തിൽ അവളെ ഒന്ന് നോക്കി പേടിപ്പിച്ചു കൊണ്ട് സിദ്ധു മുറിയിൽ നിന്നും ഇറങ്ങി പോയി.

“ഹ്മ്മ്… ഞാൻ വന്നത് കൊണ്ട് ഒന്നും നടന്നില്ലല്ലേ ”

“നീ വന്നതെന്തായാലും നന്നായി. ഇല്ലായിരുന്നേൽ ഇവിടൊരു തൊട്ടിൽ കെട്ടേണ്ടി വന്നേനെ ”

പറഞ്ഞു കൊണ്ട് ദേവുന്റെ കയ്യിൽ നിന്നു ജ്യൂസ്‌ വാങ്ങി ഒറ്റ വലിക് കുടിച്ചു തീർത്തു കൊണ്ട് ഐശു നേരെ അടുക്കളയില്ലേക്ക് നടന്നു.

അവിടെ യശോദമ്മയും അമ്മായിമാരും ഓരോന്ന് ചെയുന്നത് കണ്ടു ചെറിയ ഹെല്പ് ഒക്കെ ചെയ്തു ഐശു അവിടെ നിന്നു.

“മോളെ… ഈ ജ്യൂസ്‌ എല്ലാവർക്കും ഒന്ന് കൊണ്ട് കൊടുക്കുമോ ”

ട്രെ ഐശുന് നേരെ നീട്ടി കൊണ്ട് യശോദ പറഞ്ഞതും അത് വാങ്ങി ഐശു ഹാളില്ലേക്ക് നടന്നു.

“അതെ… ഏട്ടത്തി. കാര്യം അയൽവാസി ഒക്കെ ആണെങ്കിലും ഇങ്ങനെ കേറി ഇറങ്ങാനുള്ള ലൈസൻസ് ഒന്നും ആർക്കും കൊടുത്തേക്കല്ലേ ഇവിടെ ഒരു ചെറുക്കൻ ഉള്ളതാ… വല്ല ചീത്ത പേരുമായാൽ ഇതൊക്കെ നമ്മുടെ തലയിലാകും ട്ടോ ”

“അകാര്യം ഓർത്ത് നീ പേടിക്കണ്ട എന്റെ മോനെ എനിക്ക് വിശ്വാസമുണ്ട്.
പിന്നെ… ഐശു കുഞ്ഞിലെ മുതൽ എന്റെ ദേവുനെ പോലെ ഞാൻ കൊണ്ട് നടന്നു വളർത്തിയതാ അവളെ. എന്റെ മോളല്ലങ്കിലും എന്റെ മോളു തന്നാ അവള് അത് കൊണ്ട് അവളും അങ്ങനൊരു തെറ്റ് ചെയ്യില്ല. അതെനിക്ക് നൂറു ശതമാനവും ഉറപ്പാ… ”

ഐശുവിന്റെ പോക്ക് കണ്ടു ജയന്തി പറഞ്ഞതും അതിനുള്ള മറുപടി യശോദ പറഞ്ഞത് കേട്ടു പിന്നൊന്നും പറയാൻ കഴിയാതെ ജയന്തി വായാടച്ചു നിന്ന് ചെയ്തു കൊണ്ടിരുന്ന ജോലി തുടരുന്നു കൊണ്ടിരുന്നു.

ഹാളിൽ ജ്യൂസ്‌മായി ചെന്ന ഐശു അവിടെ കാര്യമായ ചർച്ചയിൽ ഇരിക്കുന്ന അമ്മാവന്മാർക്കും മോഹനനും സിദ്ധുവിനും ജ്യൂസ്‌ കൊടുത്തു. ആ സമയമെല്ലാം സിദ്ധു ഐശുവിനെ സ്കാൻ ചെയ്തു കൊണ്ടിരിക്കുന്നത് കണ്ടു അവനെ നോക്കി ഒന്ന് കണ്ണുരുട്ടി കാണിച്ചു കൊണ്ട് ഐശു അവിടെ നിന്നും പോയി.

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

അന്ന് രാത്രി ഒരുപാട് പണി ഒക്കെ ചെയ്ത ക്ഷീണത്തിൽ നേരത്തെ കിടന്നു ഉറക്കം പിടിച്ച ഐശുവിനെ ഞെട്ടിച്ചു കൊണ്ട് അവളുടെ ഫോൺ കിടന്നു അടിക്കാൻ തുടങ്ങി.

ഉറക്കം പോയ ദേഷ്യത്തിൽ ആരാണെന്നു നോക്കിയതും സ്കീൻൽ സിദ്ധുവിന്റെ നമ്പർ കണ്ടു ദേഷ്യം കണ്ട്രോൾ ചെയ്തു ഐശു കാൾ എടുത്തു.

“എന്താ മനുഷ്യ നിങ്ങൾക് രാത്രി ഉറക്കമെന്ന സാധനമില്ലേ ”

“നീ ഉറങ്ങുവായിരുന്നോ ”

ഒന്ന് കൊഞ്ചി കൊണ്ട് സിദ്ധു ചോദിച്ചു.

“അല്ല പറമ്പ് കിളക്കുവായിരുന്നു ”

“ചൂടാവാതെ പെണ്ണെ… ഞാനൊരു കാര്യം ചോദിക്കാൻ വിളിച്ചതാ.. ”

“എന്താണെന്നു വെച്ച വേഗം ചോദിക് എനിക്കുറങ്ങണം ”

സിദ്ധു പറഞ്ഞതും തല ചൊറിഞ്ഞു കൊണ്ട് ഐശു എഴുന്നേറ്റു ഇരുന്നു.

“അത് പിന്നെ രാവിലെ കിട്ടാതെ പോയ ഉമ്മ ഇപ്പൊ കിട്ടുമോ ”

“പിന്നെ എന്താ തരാലോ ”

എന്ന് പറഞ്ഞു ഫോണിൽ കൂടി അഞ്ചാറു ഉമ്മയും കൊടുത്തു ഫോൺ വെച്ച് പുതപ്പെടുത്ത് തലയിൽ കൂടി ഇട്ടു ഐശു വീണ്ടും ഉറങ്ങാൻ തുടങ്ങി.

“നിന്നെ എന്റെ കയ്യിൽ കിട്ടുമെടി. അപ്പൊ കാണിച്ചു തരാം… ഞാൻ ”

ഐശു കാൾ കട്ട്‌ ചെയ്തത് കണ്ടു പ്രതീക്ഷിച്ച പോലെ ഒന്നും കിട്ടാത്ത ദേഷ്യത്തിൽ ഫോൺ ബെഡില്ലേക്കിട്ട് പറഞ്ഞു കൊണ്ട് സിദ്ധു കിടന്നു.

(തുടരും )