രചന – കാൽക്കി
മനസിലുണ്ടായ ആധി ഒറ്റ നിമിഷം കൊണ്ട് അവനിൽ ദേഷ്യമായി പരിണമിച്ചു. കൈകൾ ഒന്ന് അമർത്തി ഞെരിച്ചുകൊണ്ട് അവൻ മഴയത്തേക്ക് ഇറങ്ങി അവളുടെ മുന്നിലേക്ക് വന്ന് നിന്നു. “ഈ പാതിരാത്രിക്ക് ഇവിടെ വന്ന് നിൽക്കാമെന്ന് നിനക്ക് വല്ല നേർച്ചയും ഉണ്ടായിരുന്നോ…….” അവൻ മുന്നിൽ വന്ന് നിന്നിട്ടും തെല്ലും അനക്കം അവളില്ല….., ഒരുപക്ഷെ അവൻ വന്നത് പോലും അവളറിഞ്ഞില്ല എന്നപോലെ…. അവന്റെ ചോദ്യം കേട്ടിട്ടുപോലും നിന്നിടത്തുനിന്ന് അനങ്ങാതെ ഒരു ഭാവവ്യത്യാസം പോലും ഇല്ലാതെയുള്ള ആഹ് നിർത്തം അവനെ തെല്ലൊന്ന് അമ്പരപ്പിച്ചിരുന്നു. “അഗ്നി നിന്നോടാ ചോദിച്ചേ…..” മറുപടി പറയാതെ ഉള്ള നിൽപ്പ് അവനിലെ ദേഷ്യം കൂട്ടുകയാണ് ചെയ്തത്. “അഗ്നി…..” ശക്തമായി അവളുടെ കൈയിൽ പിടിച്ചു അവൻ വലിച്ചു. നിനച്ചിരിക്കാതെ ആയതുകൊണ്ട് അവളൊന്ന് വേച്ചു പോയിരുന്നു. എന്നാൽ വീഴാതെ അവൻ തന്നെ അവളെ സുരക്ഷിതമായി നിലയുറപ്പിച്ചു. “അഗ്നി….ഈ രാത്രിയിൽ ഒറ്റയ്ക്ക് ഇവിടെ വന്ന് നിൽക്കേണ്ടതിന്റെ ആവശ്യം എന്താ…..” ശബ്ദം തെല്ലോന്ന് ഉയർന്നിരുന്നു. ഇരുട്ടായത്കൊണ്ട് അവളുടെ മുഖഭാവം അവനു വ്യക്തമല്ലായിരുന്നു.
“വാ…..” തോളിൽ പിടിച്ചു ശക്തമായി അവളെ അവൻ വലിച്ചു. എന്നിട്ടും അനങ്ങാൻ കൂട്ടാക്കാതെ അഗ്നി നിന്നു. “അഗ്നി ഒന്നാമതെ ഉള്ള ദേഷ്യം കണ്ട്രോൾ ചെയ്ത ഞാൻ ഇപ്പോ ഇവിടെ നിൽക്കണെ….. നീയായിട്ട് അത് ഇല്ലാതാ…..”” തോളിൽ ചേർത്ത പിടിച്ചിരിക്കുന്ന കൈകളിലൂടെ അവളുടെ ശരീരത്തിന്റെ വിറയൽ തന്നിലും പടർന്നതറിഞ്ഞു അവൻ പറഞ്ഞു വന്നത് ഒന്ന് നിർത്തി. “അഗ്നി…..” അവനൊരു പേടിയോടെ ഒന്ന് വിളിച്ചപ്പോഴേക്കും കയ്യിലേക്ക് അവൾ തളർന്നു വീണിരുന്നു. ആഹ് മഴയിൽ തന്നോട് ചേർന്നിരിക്കുന്ന അവളുടെ ശരീരത്തിന്റെ തണുപ്പും വിറയലും മനസിലാക്കി അവന്റെ ഉള്ളൊന്ന് ആളി. ഒരു കൈയിലേക്കു ഭാരം കൊടുത്തുകൊണ്ട് അവളെ അവൻ തട്ടി വിളിച്ചു. പ്രതികരണമേതും ഇല്ലാതെയായതും മറുതൊന്നും ചിന്തിക്കാതെ ഇരുകൈകളിലും അവളെ അവൻ കോരിയെടുത്തു.
നിനച്ചിരിക്കാതെ കൈയിൽ എത്തിയതാ എന്റെ പെണ്ണിനെ….. ഇനിയും പരീക്ഷിക്കല്ലേ….. ഉള്ളാലെ കരഞ്ഞുകൊണ്ട് അവളുമായി അവൻ മുറിയിലേക്ക് ഓടി. അവളുടെ ശരീരത്തിലെ വെള്ളം ബെഡിലൂടെ പകരാൻ തുടങ്ങിയതും അവൻ പുറത്തേക്കൊടി. ഒരു നിമിഷത്തിന് ശേഷം ഗൗതമൻ വരുമ്പോൾ കൈയിൽ ഒരു മരതൊട്ടിലുണ്ടായിരുന്നു. ദേവൂട്ടനെ എടുത്ത് അതിലേക്ക് കിടത്തി അഗ്നിയ്കരികിലേക്ക് വന്നു. “അഗ്നി…..”മാറി മാറി വിളിച്ചിട്ടും കണ്ണ് തുറക്കുന്നില്ല. അവൻ പയ്യെ കട്ടിലിലേക്ക് ഇരുന്ന് കൊണ്ട് അവളുടെ കാലു എടുത്ത് വേച്ചു ഉരസി ചൂടാക്കാൻ തുടങ്ങി. അവളുടെ മുഖം രണ്ട് കൈകളിലും കോരി എടുത്ത് അവൻ നെഞ്ചോട് ചേർത്തു. “നിന്റെ ദേവയാടാ വിളിക്കണേ…..എനിക്ക് പേടിയാകുന്നുണ്ട് കേട്ടോ…..” നെഞ്ചിലേക്ക് അമർത്തികൊണ്ട് ഗൗതമൻ പുലമ്പി. “മണിക്കുട്ടി……”💔 വിറയലോടെ അവൻ വിളിച്ചതിനൊപ്പം തന്നെ ഒരു തുള്ളി കണ്ണുനീര് അവളുടെ മുഖത്തേക്ക് ഇറ്റു വീണു.
പയ്യെ കണ്ണൊന്നു ചിമ്മി തുറന്നു അഗ്നി. ഒരുപിടച്ചിൽ തോന്നി അവൻ മുഖം താഴ്ത്തിയപ്പോഴാണ് തന്നെ നോക്കുന്ന അഗ്നിയെ കണ്ടത്. “പേടിച്ചുപോയി ഞാൻ….” പറഞ്ഞതും അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പറഞ്ഞിരുന്നു. “എന്തിനാടി പെണ്ണെ ആഹ് മഴയത് പോയി നിന്നത്…. വല്ലോം പറ്റിരുന്നെങ്കി..ലോ….. എനി….ക്ക് പി…ന്നെ…..” കണ്ണുകൾ നിറഞ്ഞു കാഴ്ചകൾ മങ്ങി തുടങ്ങിയതും അവൻ അവളെ പയ്യെ അകറ്റി ബെഡിലേക് ചായിച്ചു. ക്ഷീണം ബാധിച്ച കണ്ണുകൾ അവനെ സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ടായിരുന്നു. “ഞാ…. ഞാനിപ്പോ…. വരാം….” അവൻ എഴുനേറ്റു കപ്ബോർഡ് തുറന്ന് ഒരു ടവൽ എടുത്ത് അവളുടെ തല ശ്രെദ്ധയോടെ പിടിച്ചു. വെള്ളത്തിൽ കുതിർന്ന് ഇരിക്കുന്ന മുറിവ് കെട്ടിയ ഭാഗം കണ്ട് അവളെയൊന്ന് രൂക്ഷമായി നോക്കി. അത് ശ്രദ്ധിക്കാതെ മറ്റെവിടെയോ ആണ് അവളുടെ ശ്രദ്ധ.
അത് മനസിലാക്കിയെന്നോണം അവനൊന് തലക്കുടഞ്ഞു ഡ്രോയർ തുറന്ന് ഫസ്റ്റ് എയിഡ് കിറ്റ് എടുത്തു. കുറച്ച് കോട്ടൺ എടുത്ത് കെട്ട് അഴിച് നനവ് ഒപ്പിയെടുത്തു… ഇടക്കിക്കിടെ അവന്റെ കണ്ണുകൾ അഗ്നിയിലേക്ക് പോകുന്നുണ്ടായിരുന്നു… അവളുടെ ആഹ് ഇരിപ്പ് അവനെ ആശയകുഴപ്പത്തിലാക്കി. ഒരു നെടുവീർപ്പ് ഇട്ടുകൊണ്ട് ഒന്നുടെ മുറിവിന് മുകളിൽ കൂടെ കെട്ടി…. ഇവൾക്കെന്തു പറ്റി….. ചിന്തയോടെ തല ചലിപ്പിക്കാതെ മുടിയിലെ വെള്ളം അവൻ ഒപ്പിയെടുത്തു “അഗ്നി…. ഇപ്പോ എന്തേലും ബുദ്ധിമുട്ട് തോന്നണുണ്ടോ…..” അവളുടെ നനഞ്ഞ സാരി അപ്പോഴാണ് അവന്റെ ശ്രദ്ധയിൽ പെട്ടത്. ച്ചെ….. ചിന്തയോടുള്ള അവളുടെ ഇരുപ്പ് കണ്ടതും അവൻ പുറത്തേക്ക് നടക്കാനായി തിരിഞ്ഞു. പെട്ടെന്ന്, “ഞാൻ ആരാ….” “നീ ആരാന്നോ…. നീ അഗ്നി… ഇത് ഞാൻ പറഞ്ഞ് വേ…….” മുന്നോട്ട് നടക്കുന്നതിനിടെ കാതിലേക്കെതിയ ചോദ്യം കെട്ട് ഒരു ചിരിയോടെ അവൻ പറഞ്ഞു തുടങ്ങി…. പക്ഷെ ഇടക്ക് അനങ്ങാൻ ആവാത്ത വിധം ആഹ് കാലുകളും നാവും ഒരു നിമിഷം ഉറച്ചു പോയി. ഗൗതമൻ ഞെട്ടലോടെ തിരിഞ്ഞു… “നീ…. എനിക്ക്….. എങ്ങ….നെ..” ആദ്യത്തെ പകപ്പിന് ശേഷം അവൻ അവൾകരികിലേക്ക് പയ്യെ അടുത്തു. ഗൗതമന്റെ കണ്ണുകൾ നിറഞ്ഞ് ചുണ്ടുകൾ വിറ കൊള്ളുന്നുണ്ടായിരുന്നു…
നാലു കണ്ണുകളും പരസ്പരം ഉടക്കി നിന്നു. കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങിയെങ്കിലും അതിൽ സന്തോഷം മാത്രമായിരുന്നു. “അഗ്നി…. ” അടുത്ത് വന്ന് അവൻ വിറയലോടെ വിളിച്ചു. ശാന്തമായിരുന്നു അവളുടെ ഭാവം. അവനിൽ തന്നെ കോർത്തുകൊണ്ട് അവൾ ഇരുന്നു. മറുതൊന്നും ചിന്തിക്കാതെ അവളെ സ്വന്തം നെഞ്ചിലേക്ക് അവൻ ചേർത്ത് നിർത്തി. അവളും ഒരു നിമിഷം ഞെട്ടിയിരുന്നു. പയ്യെ അവൾ തന്നെ അവന്റെ കൈപിടിയിൽ നിന്ന് ഊർന്ന് വന്നു. ഒരുകൂട്ടം ചോദ്യങ്ങളുമായി അവന്റെ മിഴികൾ തന്നിൽ തന്നെയാണെന്ന് കണ്ട് അഗ്നി പതുക്കനെ ഒന്ന് ചിരിച്ചു. “എന്നോട് ഒരുപാട് ചോദിക്കാൻ ഉണ്ടല്ലേ…..അതിനേക്കാൾ കൂടുതലാ എനിക്ക് അറിയാൻ ഉള്ള കാര്യങ്ങൾ…..” കേട്ടതും ഒരു കുറ്റവാളിയെപ്പോലെ ഗൗതമന്റെ തല താഴ്ന്നു. അവന്റെ മുന്നിലേക്ക് നീട്ടിയ കൈ അഗ്നി പയ്യെ തുറന്നു കാണിച്ചു. മഴയിൽ നനഞ്ഞു കുതിർന്നിരിക്കുന്ന ഫോട്ടോ.. ഗൗതമൻ അഗ്നിയെ നോക്കികൊണ്ട് അതെടുത്തു തുറന്നു. ഒരു തുള്ളി കണ്ണുനീർ അവന്റെ മിഴികളിൽ നിന്ന് ഇറ്റു വീണു.
“ഈ കണ്ണുനീർ എന്റെ പല ചോദ്യങ്ങൾക്കും ഉള്ള ഉത്തരങ്ങൾ തരുന്നുണ്ട്…..” “ഇത്… എവി..ടുന്നാ നിനക്ക് കിട്ടിയേ…..” അച്ഛന്റേം അമ്മയുടെയും നടുവിൽ സന്തോഷത്തോടെ ഇരിക്കുന്ന ആഹ് കുഞ്ഞിപ്പെണ്ണിനെ നോക്കികൊണ്ട് അവൻ ചോദിച്ചു. “കിട്ടി…. സത്യങ്ങൾ എല്ലാം കാലവും മറച്ചുപിടിക്കാൻ കഴിയില്ലലോ…. കുറച്ച് മുന്നേ വരെ എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു ഇതിലുള്ളത് ഞാൻ അല്ലെന്ന്…. പക്ഷെ ഈ മിഴികൾ എന്നോട് സത്യം പറയുന്നുണ്ട്…. ഇനി അറിയണം ഞാൻ ആരെണെന്ന്…. ആരെയും തിരിച്ചറിയാതെ ഒരു ഇരുട്ടിലാ ഇപ്പോ ഞാൻ…. എങ്ങോട്ട് പോണെന്നോ ആരെ വിശ്വസിക്കാണെന്നോ ഒന്നും അറിയില്ല…. എന്റെ ഓർമയിൽ പോലും തെളിയാത്ത ഈ മുഖങ്ങൾ ഒക്കെ എനിക്ക് ആരാണെന്ന്…. എങ്ങനെയാണ് ഈ അഗ്നി അനാഥ ആയതെന്ന്….????”” ഒരു കിതപ്പോടെ അവൾ പറഞ്ഞു നിർത്തി. ഒരു നിമിഷം അവളെ ഉറ്റുനോക്കി അവൻ. “ഈ ഗൗതമന്റെ ഇടനെഞ്ചിലെ ഒറ്റക്കൽ പ്രതിഷ്ഠയാണ് നീ….❤ ദേവയുടെ അസ്തിത്വം, മണിക്കുട്ടി എന്ന മണികർണിക…..” അവളുടെ കണ്ണുനീർ പയ്യെ തുടച്ചുകൊണ്ട് അവൻ പറഞ്ഞു തുടങ്ങി അവൾക്കറിയാത്ത അവളുടെ ജീവിതം. ( തുടരും )

by