19/04/2026

സീത : ഭാഗം 22

രചന – അർച്ചന

പിന്നെ അധികം അവിടെ നിന്ന് വട്ടംകറങ്ങാതെ ദില്ലു അവളുടെ റൂമിലേക്ക് വിട്ടു….ഇല്ലെങ്കിൽ അവര് പോക്കും എന്നത് അവൾക്ക് ഉറപ്പായിരുന്നു…. അവള് പോയതും ഹനു റാമിനെ നോക്കി പേടിപ്പിക്കാൻ തുടങ്ങി… ഒരു പുളിങ്ങ തിന്ന ഇളി പാസ്സാക്കി അവനും മുങ്ങി…. _______””ദില്ലു….വാതിൽ തുറന്നെ… ഡീ…. “” ഡോറിൽ ചെണ്ട മേളം പ്രാക്ടീസ് ചെയ്തു കൊണ്ട് റാം വിളിക്കുന്നത് കേട്ട്കൊണ്ടാണ് ദില്ലു എഴുന്നേറ്റത്…. സമയം നോക്കുമ്പോൾ അഞ്ച് മണി കഴിഞ്ഞതേ ഉള്ളൂ…. അവനെ പ്രാകി കൊന്ന് കൊണ്ട് ഡോർ തുറന്നതും അവളുടെ മുഖത്ത്‌ അവൻ ചെണ്ടമേളം നടത്തി…. ””എന്താടാ പൊട്ടാ…. “” കലിപ്പ് കയറി അവന്റെ മോന്തക്ക് ഇട്ട് ഒന്ന് കൊടുത്ത ശേഷം അവള് അലറി…. “”ഈൗൗൗൗൗൗ… “” “”ഇളിച്ചു കൊണ്ട് നിൽക്കാതെ കാര്യം പറയെടാ…. എനിക്ക് ഉറക്കം വരുന്നുണ്ട്…. “” “”അങ്ങനെ ഇപ്പൊ മോള് ഉറങ്ങണ്ട…. വേഗം പോയി ഫ്രഷ് ആയി റെഡി ആയിട്ട് വാ…. ഒരു സ്ഥലം വരെ പോകാൻ ഉണ്ട്…. “”

“”ഏത് സ്ഥലം…?? “” “”അതൊക്കെ പിന്നേ പറയാം… നീ വേഗം പോയി ഫ്രഷ് ആയി വാ…. പിന്നെ ഹനുവിനോടും ആശുനോടും പറയണ്ട…. അവര് ഉറങ്ങി എഴുന്നേൽക്കും മുൻപ് നമ്മൾക്ക് തിരിച്ചു എത്തണം….. “” “”ഡാ…. എവിടെയാ പോകുന്നേ എന്ന് പറയ്… “” “”നീ പോയി റെഡി ആയി വാ… ഞാൻ താഴെ ഉണ്ടാകും……”” അതും പറഞ്ഞു റാം പോയി…. “”എന്നാലും അവൻ എവിടെ ആയിരിക്കും പോകുന്നേ…..”” കുറേ ആലോചിച്ചു എങ്കിലും ഒന്നും കിട്ടാത്തത് കൊണ്ട് ദില്ലു ഉറക്കം തൂങ്ങി കൊണ്ട് വേഗം ഫ്രഷ് ആയി റെഡി ആയി വന്നു…. താഴെ എത്തിയപ്പോൾ പോരാളി അടുക്കളയിൽ തിരക്കിട്ട പണിയിൽ ആണ്… അച്ഛൻ ടീവി കണ്ടുകൊണ്ട് നിൽക്കുന്നു… ഈ വെളുപ്പാൻകാലത്ത് ഒക്കെ ടീവിയിൽ എന്ത് കാണാൻ ആണോ എന്തോ… സ്റ്റെപ് ഇറങ്ങി വരുമ്പോൾ തന്നെ അച്ഛൻ ഒരു ആക്കിയ ഇളി…. ദില്ലു ചമ്മി നാറിയെങ്കിലും അത് മുഖത്തു കാണിക്കാതെ അച്ഛനെ മൈൻഡ് ചെയ്യാതെ റാമിന്റെ അടുത്ത് സോഫയിൽ പോയി ഇരുന്നു….

അപ്പോഴേക്കും പോരാളി ചായയും ആയി ലാൻഡ് ആയി… ചായ വാങ്ങി കുടിക്കുമ്പോൾ ആണ് അച്ഛന്റെ ഡയലോഗ്… “നമ്മക്ക് ആ സൈഡിലെ മാവ് അങ്ങ് മുറിച്ചു കളയാം അല്ലേടി…. “” അമ്മയോട് ആണ് ചോദ്യം എങ്കിലും നോട്ടം മുഴുവനും ദില്ലുന്റെ നേർക്ക് ആണ്… “””അത് എന്തിനാ മനുഷ്യാ ഇപ്പൊ മുറിക്കുന്നേ..””” “”അത് മുറിച്ചില്ലെങ്കിൽ എന്റെ മോളുടെ കല്യാണത്തിനു ആള് കൂടാൻ ചാൻസ് ഉണ്ട്.. “” അത് കേട്ടതും കുടിച്ച് കൊണ്ടിരുന്ന ചായ തലയിൽ കയറി ദില്ലു ഇരുന്നു ചുമക്കാൻ തുടങ്ങി…. അപ്പൊ തന്നെ അച്ഛൻ ഓടി വന്നു തലക്കിട്ടു രണ്ട് കൊട്ട് നല്ല ശക്തിയിൽ തന്നെ കൊടുത്തു… “””നിങ്ങൾ ഇത് എന്താ പറയുന്നേ…. ആ മാവ് അവിടെ ഉണ്ടായാൽ കല്യാണത്തിന് എങ്ങനെയാ ആള് കൂടുന്നേ…. “” പോരാളി ഇതുവരെ ആ ടോപ്പിക്ക് വിട്ടില്ല…. ദില്ലു ഒന്ന് അച്ഛനെ കൂർപ്പിച്ചു നോക്കിയതും അച്ഛൻ അമ്മയെയും കൂട്ടി പോയി… ഇപ്പൊ ഇവിടെ എന്താ നടന്നെ എന്ന ഭാവത്തിൽ നിൽക്കുന്ന റാമിനെ നോക്കി അവനോട് എന്താടാന്ന് ചോദിച്ചപ്പോൾ ചെക്കൻ ഒന്ന് തലയൊക്കെ കുടഞ്ഞു പോവാം എന്നും പറഞ്ഞു പുറത്തേക്ക് നടന്നു…. അവന്റെ കൂടെ ദില്ലുവും….

_ രാവിലെ ഉറക്കം എഴുന്നേറ്റപ്പോൾ മുതൽ എന്റെ സീത കൊച്ച് തന്നെയാണ് മനസ്സിൽ… തന്നെ കാണാൻ വേണ്ടി മതില് ചാടി വന്നതും കിസ്സ് തന്നതും ഒക്കെ ആലോചിച്ചു വിച്ചു തലയണയും കെട്ടിപിടിച്ചു ഒരിക്കൽ കൂടി മൂടി പുതച്ചു കിടന്നു… “”വിച്ചു…. നീ എന്താ എഴുന്നേൽക്കാത്തെ… സമയം ഒരുപാട് ആയി…. “” ഡോറിൽ തട്ടിക്കൊണ്ടു അമ്മ വിളിച്ചപ്പോൾ ആണ് വിച്ചു പിന്നേ എഴുന്നേൽക്കന്നത്…. വേഗം ഫ്രഷ് ആയി താഴെക്ക്‌ ചെന്നതും ഏച്ചിയും അളിയനും വന്നിട്ടുണ്ടായിരുന്നു… അവരുടെ കൂടെ ഇരുന്നു കൊണ്ട് ബ്രേക്ക്‌ഫാസ്റ്റും കഴിച്ചു കഴിഞ്ഞ ശേഷം അവൻ വേഗം റൂമിലേക്ക് വിട്ടു…. ****************** ഇന്ന് അവളെ കൂട്ടി പുറത്ത് പോകണം എന്നൊക്കെ ചിന്തിച്ചു റെഡി ആയി നിന്നപ്പോൾ ആണ് സ്റ്റേഷനിൽ നിന്നും കാൾ വന്നത്… അപ്പോൾ തന്നെ വേഗം യൂണിഫോം എടുത്തു ഇട്ട് സ്റ്റേഷനിലേക്ക് ഇറങ്ങി… ഇമ്പോര്ടന്റ്റ്‌ ആയത് കൊണ്ട് ആണ് ഇന്ന് ഇവിടേക്ക് വരേണ്ടി വന്നത്… അവിടെ എത്തിയതും പിന്നെ കുറേ തിരക്കുകളിൽ അകപ്പെട്ടു…..

റാമിന്റെ കൂടെ നേരെ പോയത് ബസ് സ്റ്റാൻഡിലേക്ക് ആണ്…. അവിടെ എത്തിയതും ചെക്കൻ ആരെയോ ഫോണിൽ വിളിച്ചു എത്താറായോ… എന്നൊക്കെ ചോദിക്കുന്നുണ്ട്…. “”ടാ ദില്ലു… “” “””മ്മ്മ് “” “”നിന്റെ കല്യാണത്തിനു ക്ഷണിക്കാത്ത ഒരാള് കൂടെ വരുന്നുണ്ട്… “” “”അതാരാ… “” “”എന്റെ ഒരു ഫ്രണ്ട് ആണ്… നിനിക്ക് കൊഴപ്പം ഒന്നുല്ലല്ലോ…. “” “”ഉണ്ടെങ്കിൽ…. “” “”ഉണ്ടെങ്കിൽ സഹിച്ചോ…. ഹല്ല പിന്നെ.. “” “”എന്നാലും അത് ഏതാടാ ഞാൻ അറിയാത്ത ഫ്രണ്ട്…. “” “” നിനിക്ക് അറിയില്ലെന്ന് ആര് പറഞ്ഞു…. “” “”അപ്പൊ എനിക്ക് അറിയുന്ന ആളാണോ നിന്റെ ഈ ഫ്രണ്ട്… “” “”മ്മ്മ്മ്…. “” “”എന്നാലും അത് ആരാ… “” “” വരുമ്പോൾ കണ്ടോ… “” അവനും ആയി സംസാരിച്ചു കൊണ്ട് നിൽക്കുമ്പോൾ തന്നെ ബസ് വന്നു… അതിൽ നിന്ന് ഇറങ്ങി വരുന്ന ആളെ കണ്ടപ്പോൾ ഞാൻ സംശയഭാവത്തോടെ റാമിനെ നോക്കി…. അവൻ എന്നെ നോക്കി ഇളിച്ചു കൊണ്ട് നിൽക്കുന്നത് കണ്ടപ്പോൾ തന്നെ അവന്റെ വയറ്റിൽ ഒരു കുത്ത് കൊടുത്ത് ഞങ്ങളുടെ അടുത്തേക്ക് വന്ന അവനെ പോയി കെട്ടിപിടിച്ചു….

ആൾക്ക് എന്നെ അത്ര മനസിലായില്ല എന്ന് ആ മുഖത്തു നിന്നും വ്യക്തമാണ്… അത്കൊണ്ട് ഒന്ന് ചിരിച്ചു കൊടുത്തു വേഗം റാമിന്റെ അടുത്തേക്ക് പോയി… പിന്നെ അവിടെ നടന്നത് ബസ്സ്റ്റാൻഡ് ആണെന്ന് പോലും നോക്കാതെ ഒരു ഒന്നൊന്നര സ്നേഹപ്രകടനം ആയിരുന്നു…. അവരെ സ്നേഹപ്രകടനം ഒക്കെ കഴിഞ്ഞപ്പോൾ ആണ് എന്നെ ഓർമ വന്നത്… രണ്ടാളും എന്നെ നോക്കി ഒന്ന് ചിരിച്ചു തന്നു… “”മാഷേ… ഇനിയും നിങ്ങൾക്ക് എന്നെ മനസിലായില്ലേ… “” അങ്ങേരോട് അങ്ങനെ ചോദിച്ചതും ഡീ കാന്താരി എന്നും വിളിച്ചു ആള് വന്നെന്നെ കെട്ടിപിടിച്ചു…. “”എന്നാലും എന്റെ കുരുട്ടെ…. നീ എന്താടി ഇവിടെ…. അതും ഇവന്റെ കൂടെ… “” “”പിന്നെ എന്റെ നാട്ടിൽ വന്നിട്ട് എന്റെ വീട്ടിലേക്ക് എന്റെ കല്യാണത്തിന് വരുന്ന ഇയാൾ എന്നോട് തന്നെ ചോദിക്കണം നീ എന്താ ഇവിടെ എന്ന്…. “” ദില്ലു ഇച്ചിരി കലിപ്പ് ആയി ചോദിച്ചതും അവൻ ഒന്ന് ഞെട്ടി…. “”നിന്റെ കല്യാണമോ… “” ശബ്‌ദം കുറച്ചു കൂടിയതും ആളുകൾ ഒക്കെ അവരെ ശ്രദ്ദിക്കാൻ തുടങ്ങി….

“”ഡാ നാറി…. നീ നാറ്റിക്കല്ലേ…. ഇങ്ങു വാ… നമുക്ക് വീട്ടിൽ പോയി വിശദമായി ചോദ്യം ചെയ്യാം… “” റാം അതും പറഞ്ഞു അവന്റെ കൈ പിടിച്ചു വലിച്ചു ഓട്ടോ സ്റ്റാൻഡിലേക്ക് നടന്നു… “”നിൽക്ക്‌… നിൽക്ക്‌…. “” ദില്ലു “”ഇനി നിനിക്ക് എന്താടി… “” റാം “” നീ എന്താ അങ്ങനെ പറഞ്ഞേ…. “” “”അവൻ എന്ത് പറഞ്ഞെന്ന്…. “” “” അല്ല…. എന്റെ കല്യാണം ആണെന്ന് പറഞ്ഞപ്പോൾ നീ എന്തിനാ ഞെട്ടിയത്..”” “”അത്…. നിന്നെ ഒക്കെ കെട്ടാനും ആളുണ്ടോ എന്ന് ആലോചിച്ചു ഞെട്ടിയതാ എന്റെ പൊന്നെ…. “” അവൻ ദില്ലുന്റെ തോളിലൂടെ കയ്യിട്ട് അതും പറഞ്ഞു ഇളിച്ചതും അവള് അവന്റെ വയറ്റിനിട്ട് ഒരു കുത്തു കൊടുത്തു… എല്ലാം കിട്ടി ബോധിച്ച ശേഷം അവര് മൂന്നുപേരും കൂടെ നേരെ വീട്ടിലേക്ക് വിട്ടു… ____

അങ്ങനെ മൂന്നാളും വീട്ടിൽ എത്തി.. ഹനു ഉണ്ട് മുറ്റത്ത്‌ ഇരുന്നു അമ്മയുടെ കൂടെ ചെടികൾക്ക്‌ വെള്ളം ഒഴിക്കുന്നു… “”നിങ്ങൾ എവിടെ പോയതാ..അല്ല ഇതാരാ”” ഹനു അതും ചോദിച്ചു അവരുടെ അടുത്തേക്ക് വന്നു…. “”ഇതാണ് മോളേ നമ്മളെ ആശുന്റെ മാഷ്.. “” ദില്ലു “”ആശുന്റെ മാഷോ….?? “”” ഹനു “”ആ… അവളുടെ അർജുൻ മാഷ്…., “” റാം അങ്ങനെ അജുനെ എല്ലാർക്കും പരിചയപ്പെടുത്തി കൊടുത്തു… “”ആശു എവിടെ….. “” കുറച്ചു നാണം ഒക്കെ ഫിറ്റ്‌ ചെയ്തു അജു ദില്ലുനോട്‌ ചോദിച്ചതും അവള് ചിരിക്കാൻ തുടങ്ങി….. “”അവള് എഴുന്നേറ്റിട്ടില്ല… “” ചിരി അടക്കി പിടിച്ചുകൊണ്ട് ഹനു പറഞ്ഞു.. “”മുകളിലെ രണ്ടാമത്തെ റൂം ആണ്…. വിട്ടോ വിട്ടോ…. “” അജുന്റെ മനസ് വായിച്ച പോലെ റാം പറഞ്ഞതും അവൻ ഒന്ന് ഇളിച്ചു കൊടുത്തു മുകളിലേക്ക് വിട്ടു….. __

_ “”നീയും അജു ഏട്ടനും തമ്മിൽ എങ്ങനെയാ പരിചയം….”” ദില്ലു “”അവനും എന്റെ ബ്രദറും ഒന്നിച്ചു പഠിച്ചതാ… “” “”ഓഒഹ്ഹ്…. “” “”മ്മ്മ്മ്…. “” “”ഇച്ചായാ… നിങ്ങൾ ഫുഡ്‌ കഴിച്ചോ… “” “”ഇച്ചായനോ….. “” ദില്ലു… അത് ഒരു അലറൽ ആയിരുന്നു…. അവളുടെ അലർച്ച കേട്ടതും ഹനു അവളുടെ വായ പൊത്തി….. “”പൊന്ന് മോളേ നാറ്റിക്കല്ലേ….ഞാൻ അപ്പോഴേ പറഞ്ഞതാ ഈ അലവലാതിയോട്…. അതൊന്നും ശെരിയാകില്ല എന്ന്….ഇപ്പോ തന്നെ നോക്കിയേ നീ കളിയാക്കിയില്ലേ…. ഇനി ഞാൻ വിളിക്കില്ല….. ഹും…..”” ഹനു റാമിനെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് പറഞ്ഞതും അവൻ ഒന്ന് ചിരിച്ചു…. “”ഹനൂസേ…. കൊഴാപ്പം ഒന്നുല്ല…. അങ്ങനെ തന്നെ വിളിച്ചോ….. “”ദില്ലു അവള് അത് പറഞ്ഞതും റാമിന്റെ മുഖം തെളിഞ്ഞു വന്നു…. ഹനു ആണെങ്കിൽ അത് വേണോന്നുള്ള ഭാവത്തിൽ അവളെ നോക്കി നഖം കടിച്ചു കൊണ്ട് അവിടെ തന്നെ ഇരുന്നു….. ഏറെ നേരം ആയിട്ടും മുകളിലേക്ക് കയറിപോയ അജുവിനെ കാണാത്തത് കൊണ്ട് ഹനുവും റാമും ദില്ലുവും മുകളിലേക്ക് വിട്ടു……

അവിടെ റൂമിന്റെ അടുത്ത് എത്തിയതും പരസ്പരം നോക്കി ഒന്ന് ഇളിച്ചു കൊടുത്തു മൂന്നും തല ഉള്ളിലേക്കു ഇട്ട് അവിടെ നടക്കുന്നത് നോക്കാൻ തുടങ്ങി….. ആ റൂമിൽ എന്താ നടക്കുന്നതെന്ന് നമുക്കും പോയി നോക്കാ…..എല്ലാരും ബേം ബാ…. അജു റൂമിൽ എത്തിയപ്പോൾ കണ്ടത് തലയണയും കെട്ടിപിടിച്ചു ഉറങ്ങുന്ന ആശുവിനെ ആണ്….. അതുകൊണ്ട് തന്നെ ചെക്കൻ അവളെ ഡിസ്റ്റർബ് ചെയ്യാതെ വേഗം തലയണ മാറ്റി അവിടെ അവൻ കിടന്നു…. ആശു ആണെങ്കിൽ തലയണ ആണെന്ന് കരുതി അജുവിനെ നന്നായി ഒന്ന് കെട്ടിപിടിച്ചു…. അവൻ അവളേം നോക്കി കിടക്കുമ്പോൾ കയ്യിൽ എന്തോ തറക്കുന്നത് പോലെ തോന്നി ആശു കണ്ണ് തുറന്നത്….. എങ്ങനെ തറക്കാതെ നിൽക്കും… അവളുടെ കൈ അവന്റെ മുഖത്തു ആണ്…. അവന്റെ താടി ആണ് അവളുടെ കയ്യിൽ തറച്ചത്… കണ്ണ് തുറന്ന ആശു കാണുന്നത് അവളേം നോക്കി കിടക്കുന്ന അജുവിനെ ആണ്…

അവനെ കണ്ടതും ഒന്ന് ചിരിച്ചു കൊടുത്തു പെണ്ണ് ഒന്ന് കൂടെ അവനോട് ചേർന്ന് കിടന്നു… ഈ സമയത്ത് ആണ് മൂന്ന് തലകൾ ഡോറിന്റെ ഭാഗത്ത്‌ പ്രത്യക്ഷപ്പെട്ടത്…. ആശു അവനെ കെട്ടിപിടിച്ചു കിടന്നതും ചെക്കൻ കൺട്രോൾ ദൈവങ്ങളോട് പ്രാർത്ഥിക്കാൻ തുടങ്ങി….. പെട്ടെന്ന് എന്തോ ബോധോദയം വന്നപോലെ പെണ്ണ് കിടക്കയിൽ നിന്നും ചാടി എഴുന്നേറ്റു… അവള് എഴുന്നേറ്റു ഇരുന്നപ്പോൾ തന്നെ അവൻ അവളെ പിടിച്ചു വലിച്ചു അവന്റെ നെഞ്ചിലേക്ക് തന്നെ ഇട്ടു……. “”എടി…. ഇവൻ ഇതൊരു മണിയറ ആക്കാൻ ഉള്ള ചാൻസ് ഉണ്ടല്ലോ…. “” റാം “”കുട്ടിക്ക് കണ്ട്രോൾ തീരെ കുറവാണല്ലോ..”” ഹനു… “”മിണ്ടാതെ നിൽക്ക്‌ കുരിപ്പുകളെ….”” ദില്ലു അങ്ങനെ മൂവരും വീണ്ടും സീനിലേക്ക് തന്നെ കോൺസെൻട്രേഷൻ ചെയ്തു….. ❇️❇️❇️❇️❇️❇️❇️❇️❇️❇️ ( തുടരും )