11/05/2026

അഗ്നിമിത്ര : ഭാഗം 18

രചന – കൽക്കി

“രണ്ട് പെടയങ്ങു തന്നാലുണ്ടല്ലോ….. കൊച്ചു കുഞ്ഞാന്നാ വിചാരം…. റോഡ് ക്രോസ്സ് ചെയ്യാൻ അറിയില്ലെങ്കിൽ അത്‌ ചെയ്യാൻ നിക്കരുത്….”

“അല്ല ഇപ്പോ എന്തിനാ തുള്ളിച്ചടി ഇങ്ങു വന്നത്…. എന്തേലും പറ്റിപോയിരുന്നെലോ…. ഇനിയും നഷ്ടപ്പെടുത്താൻ എനിക്ക് വയ്യ…..”

ഗൗതമന്റെ ഓരോ വാക്കുകളും മറുതൊന്നും പറയാതെ കെട്ട് നിന്ന അഗ്നി അവൻ പതർച്ചയോടെ അവസാനം പറഞ്ഞത് കേട്ടതും ഞെട്ടലോടെ തല ഉയർത്തി നോക്കി. ആ കണ്ണിൽ പൊടിഞ്ഞു നിൽക്കുന്ന കണ്ണുനീരും വാക്കുകളുടെ പൊരുളും മനസിലാകാതെ അവനിലേക് അവളൊന്ന് ആഴ്ന്നുനോക്കി. ഉത്തരം കിട്ടാത്ത അനേകായിരം ചോദ്യങ്ങൾ ഉള്ളിൽ ഉയർന്നെങ്കിലും തനിക്കായി പൊടിഞ്ഞ ആ കണ്ണുനീർ അവളിൽ ഒരു തണുപ്പ് പടർത്തിയിരുന്നു.

അപ്പോഴും നിർത്താതെ അസ്വസ്ഥതയോടെ അവൻ പലതും പുലമ്പുന്നുണ്ടായിരുന്നു.

പുറകിൽ നിന്ന് കടക്കാരൻ വിളിച്ചത് കേട്ട് തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണ് അരികിൽ നിന്ന് ഒരാൾ ശക്തമായി എന്നെ വലിച്ചു നീക്കിയത്. അതിന്റെ ആയത്തിൽ റോഡരികിലേക് തെറിച്ചുവീണതും എന്ത് പറ്റിയെന്ന് മനസിലാകാതെ പകച്ചുപോയിരുന്നു പെട്ടെന്ന്. ഗൗതമൻ ആണ് ഓടി വന്ന് തന്നെ പിടിച്ചെഴുന്നേൽപ്പിച്ചത്‌…അവന്റെ വാക്കുകളിലൂടെയാണ് തന്റെ അശ്രദ്ധ മൂലം ഉണ്ടാകേണ്ടിയിരുന്ന ആപത്തിനെ പറ്റി മനസിലായതും.

എല്ലാം ഓർത്തുകൊണ്ട് ഗൗതമനെ നോക്കിയപ്പോഴും അവൻ അവളെ ആകമാനം നോക്കികൊണ്ട് എന്തേലും പറ്റിയോയെന്ന് ഉറപ്പു വരുത്തുകയായിരുന്നു.അവന്റെ നോട്ടവും ഭാവവും അത്രമേൽ ദയനീയമായിരുന്നു. പെട്ടെന്നുള്ള തോന്നലിൽ അവന്റെ കൈകളിലായി അവൾ കടന്നു പിടിച്ചു.

അവളുടെ മുഖത്തേക്ക് ഊന്നിയ അവന്റെ കൺകളിൽ ഉറ്റുനോക്കി ഒരു നിമിഷം അവൾ നിന്നു. ചുവന്നു കലങ്ങിമറിഞ്ഞു കണ്ണീരിൽ കുതിർന്നു നിൽക്കുന്ന കണ്ണുകൾ ഒരുവേള തന്നെ ശ്വാസം മുട്ടിക്കുന്നതായി അവൾക്ക് തോന്നി.

ഹ്ഹ്മ്മ്‌.. മ്മ്മ്മ്….

(എനിക്ക് ഒന്നുല….)

കൈകുറുകനെ ചേർത്തുകൊണ്ട് അവൾ അവനോടായി മൊഴിഞ്ഞു. വാക്കുകളുടെ അകമ്പടിയില്ലാതെ അവൻ അവളിൽ തന്നെ മിഴിയൂന്നി.

പയ്യെ കൈകളുയർത്തി അവനിലേക് അടുത്തുകൊണ്ട് കണ്ണിൽപ്പൊടിഞ്ഞു നിന്ന കണ്ണുനീർ തുടച്ചുമാറ്റി അവൾ.

പൊടുന്നനെ ഗൗതമൻ അഗ്നിയെ വലിച്ചു നെഞ്ചോട്‌ ചേർത്തു. ഒരുനിമിഷം സംഭവിച്ചതിന്റെ പകപ്പിൽ അഗ്നിയൊന്ന് ഉലഞ്ഞെങ്കിലും എന്തുകൊണ്ടോ കുതറിമാറാതെ അവളും അവനോട് ചേർന്നു.

ഓരോനിമിഷവും ഇറുകെ ഇറുകെ തന്നെ പുണർന്നുകൊണ്ടിരിക്കുന്ന അവന്റെ കൈകളെ അവൾ പകപ്പോടെ നോക്കി. ഒടുവിലെപ്പേഴോ അഗ്നിയുടെ കൈകളും അവനെ വലയം ചെയ്തപ്പോഴാണ് താൻ എന്താ ചെയ്തേയെന്നുള്ള ബോധ്യം ഗൗതമനുണ്ടായത്.

പൊടുന്നനെ അവളെ വിട്ട് പുറകോട്ട് മാറി അവൻ.

ഈശ്വരാ ഞാൻ എന്താ ഇപ്പോ ചെയ്തേ…. ഇയാള് കെട്ടിപിടിച്ചപ്പോ നിന്നും കൊടുത്തു തിരിച് കെട്ടിപ്പിടികുവേം ചെയ്തു അതും ഈ റോഡിൽ വെച്ച്…..

അഗ്നി പിടപ്പോടെ കണ്ണുകൾ താഴ്ത്തി.

“വാ പോകാം…..”

ഗൗതമന്റെ വാക്കുകൾ കേട്ട് അഗ്നി ഒന്ന് മുഖമുയർത്തിയതും തന്നെ നോക്കിനിൽക്കുന്ന അവനെ കണ്ട് അതേപടി കണ്ണ് താഴ്ത്തി.

ഇയാളിത് എന്തോന്ന്…. ഒന്നും നടന്നിട്ടില്ലാത്തപോലെ ആണല്ലോ നോക്കികൊണ്ട് നിക്കുന്നത്.

“ഇവിടെ തന്നെ അടുത്ത ലോറിനേം വെയിറ്റ് ചെയ്ത് നിക്കാൻ ആണോ പ്ലാൻ… വരണില്ലേ……..”

ഓഹ്… അയാള്ടെ ഒരു ഗമ…. ഞാൻ ഇവിടെ വീട് വെച്ച് കൂടാൻ പോണപോലെയാ പറച്ചിൽ…..

ഹ്മ്മ്… മഹമ്മ…..

(ഹ്മ്മ്….. വരുവാ…)

നടക്കാൻ തുടങ്ങുന്നതിനു മുന്നേ കൈകളിലായ് ഒരു പിടുത്തം വീണത് അറിഞ്ഞു. എന്റെ നോട്ടം കണ്ടിട്ടാണോ എന്തോ…..

“ഒറ്റക് റോഡ് കടക്കാൻ പഠിച്ചിട് ഇനി സർക്കസ് കാണിച്ചാ മതി. ഇപ്പോ ഞാൻ പിടിച്ചോളാം.”

ഹ്ഹ്മ്മ്‌.. മ്മ്ഹമ്മ.. മ്മ്ഹ്ഹ്….

(അതിന്റെയൊന്നും ആവശ്യം ഇല്ല. ഞാൻ ഒറ്റക്ക് ചെയ്………)

പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുന്നേ ഗൗതമന്റെ നോട്ടം കണ്ട് അഗ്നി വാ പൂട്ടി.

മുന്നിലേക്ക് കൈകൾ വലിച്ചതും നടക്കാനായി ഒന്ന് കാലെടുത്തു മുന്നിലേക്ക് വെച്ചു.

ആഹ്ഹ്ഹ്………

എന്ത് പറ്റി……

കാലിൽ കൈകൾ ഊന്നി നിൽക്കുന്ന എന്നെക്കണ്ട ഗൗതമൻ ചോദിച്ചു.

ഹ്ഹ്മ്മ്‌… മ്മ്ഹ്ഹ്.. മ്മ്ഹ്ഹ്….

(കാലു ഉളുക്കിന്ന തോന്നുന്നേ അനക്കാൻ വയ്യ…… വീണപ്പോ പറ്റിതാണെന്നു തോന്നുന്നു )

“ഇങ്ങു വാ നോക്കട്ടെ…. “പറഞ്ഞതും ഗൗതമൻ അഗ്നിയെ തോളിൽ കൂടെ കൈയിട്ടു ചേർത് പിടിച്ചിരുന്നു.

മുന്നിലേക്കായി കണ്ണൊന്നു പായിച് ഗൗതമൻ അഗ്നിയെകൊണ്ട് റോഡരികിൽ കടയോട് ചേർത്തിട്ടിരിക്കുന്ന ഒരു സ്റ്റുളിലായി ഇരുത്തി.

“ആഹ് കാലൊന്ന് കാണിച്ചേ….”

ഏഹ്ഹ്……

“കാലിനു എന്താ പറ്റിയെന്ന് ഒന്ന് നോക്കട്ടെ….. അതിനാ….”

ഓഹ് അതിനാരുന്നോ…അത്‌ ഓർത്തോണ്ട് ഞാൻ പയ്യെ കാലു മുന്നിലേക്കായി നീട്ടിവെച്ചു.

അഗ്നിയുടെ മുന്നിലായി മുട്ടകുത്തി നിന്ന് ഗൗതമൻ അവളുടെ കാലെടുത്തു കൈകളിൽ വെച്ച് നോക്കി.

ഇങ്ങനെ തിരിച്ചും മറിച്ചും നോക്കാൻ ഇയാളെന്താ ഡോക്ടർ ആണോ….

“കാലിനു ഉളുക്കുപറ്റിന്നാ തോന്നണേ…. പോകുന്നവഴി ഹോസ്പിറ്റലിൽ ഒന്ന് കയറിട്ടു പോകാം…..”

പറഞ്ഞത് കേട്ടതും ഞാൻ വെറുതെയൊന്ന് തലയാട്ടി വിട്ടു.

പെട്ടെന്നാണ് ഗൗതമന്റെ ഫോൺ ബെല്ലടിച്ചത്…. അയാള്ടെ സംസാരം കേട്ടപ്പോൾ വിളിച്ചത് മാളുവാണെന്ന് (ഗായത്രി ) മനസിലായി.

സംസാരം കഴിഞ്ഞതും ഗൗതമൻ എന്നെയൊന്നു നോക്കി… ഞാൻ അയാളെയും…. എന്താ എന്നപോലെ ചോദിച്ചതും…..

“വേറെ വഴി ഇല്ലാത്തോണ്ടാ എന്നോടൊന്നും തോന്നരുത്…..”

ഹ്ഹ്മ്മ്‌.. ഹഹമ്മ്മ്മ്.. മഹമ്മ…

(എന്ത് തോന്നല്ലെന്ന….)

സംശയത്തോടെ ഗൗതമനെ നോക്കിയതും എന്നെ ഇടുപ്പിലൂടെ പിടിച് പൊക്കിയെടുത്തതും ഒരുമിച്ചാരുന്നു.

പെട്ടെന്നുണ്ടായ ആന്തലിൽ കണ്ണൊന്നു ഇറുകെ അടച്ചെങ്കിലും പെട്ടെന്ന് തുറന്ന് ഗൗതമനെ നോക്കി… അപ്പോഴേക്കും എന്നെകൊണ്ട് അയാൾ മുന്നോട്ട് നടക്കാൻ തുടങ്ങിയിരുന്നു.

ഹ്ഹ്മ്മ്‌… മ്മ്ഹമ്മ്മ്.. മഹമ്മ്മ്….

(എടൊ എന്താ ഈ കാണിക്കണേ…. താഴെ ഇറക്കെന്നെ…..)

ഏഹ്ഹ്…. മ്മേഹ്ഹ്…….

(ആള്ക്കാര് ശ്രദ്ധിക്കുന്നു ഞാൻ നടന്നോളാം…)

“ടീച്ചറെ…. ഈ കാലുവെച് പിടിച് നടത്തി റോഡ് മുറിച് കടക്കാൻ പ്രായസം ഉള്ളകാര്യാണ്….. വണ്ടി ഇങ്ങോട്ട് വളച്ചെടുക്കാനും പറ്റുന്ന കാര്യല്ല…. അതോണ്ട് ഇപ്പോ ഇതേ ഉള്ളു മാർഗം.”

അത്കേട്ടതും പിന്നെ ഒന്നും പറയാതെ അനങ്ങാതെ ഇരുന്നു ഞാൻ.

🍁🍁🍁🍁🍁🍁🍁🍁

“തേവാ….. താ…. താ……”

ഗൗതമന്റെ കഴുത്തിൽ കിടക്കുന്ന ലോക്കറ്റിൽ പിടിമുറുക്കികൊണ്ട് വാവാച്ചി ബഹളം വെക്കുന്നത് നോക്കി ഞാൻ കട്ടിലിൽ ഇരുന്നു. ഹോസ്പിറ്റലിൽ കേറി എന്നെ കട്ടിലിൽ ഇരുത്തി തന്നത് ഇയാളാണ്.

“എന്റെ ഏട്ടാ….. ഏട്ടന്റെ അടുത്ത് നിക്കുമ്പോ ചെക്കന്റെ നാക്ക് വായിൽ കിടക്കില്ലെന്ന തോന്നണേ…. വന്നപ്പോ തൊട്ട് തുടങ്ങിതാ ലവൻ…..”

അമ്മൂട്ടി ഗൗതമന്റെ മടിയിൽ ഇരിക്കുന്ന വാവച്ചിയെ നോക്കി പുച്ഛിച്ചോണ്ട് പറഞ്ഞു.

“ആണോ ദേവൂട്ടാ….. ദേവൂട്ടന് എന്നെ ഇഷ്ടാ…. അപ്പടി…..”

വാവച്ചിയെ ഇക്കിളികൂട്ടി കൊഞ്ചിച്ചോണ്ട് ഇരിക്കുന്ന ഗൗതമനെ കൺചിമ്മാതെ അഗ്നി നോക്കി ഇരിന്നു.

“എന്നാലും എന്റെ അഗ്നിയേച്ചി….നാഴികക്ക് നാല്പതുവട്ടം അവിടെ അവനെ എടുത്തൊണ്ട് നടക്കണതാ ഞാൻ… എന്നിട്ടാ ഇവൻ ഇങ്ങനെ എന്നോട് ചെയ്യുന്നത്…..”

മൂക്കുപിഴിയണപോലെ കാണിച്ചു ഗൗതമന്റെ ടീഷർട്ടിൽ തേക്കുന്ന മാളൂനെ കണ്ട് എനിക്ക് ചിരി വന്നു….

“അല്ല… ഏട്ടാ…. ഇവൻ എന്തിനാ ഏട്ടനെ ദേവാന്ന് വിളിക്കണേ…..”

അമ്മൂട്ടിടെ ചോദ്യം കേട്ടതും ഉത്തരത്തിനെന്നവണ്ണം ഞാൻ ഒന്ന് നോക്കി..

“ഓഹ് അതോ…ഏട്ടന്റെ പേര് “Deva Gauthaman” എന്നല്ലേ… അതിന്റെ ഷോർട് ഫോം അല്ലെ ഈ ദേവ….. ഇവൻ മാത്രേ ഏട്ടനെ അങ്ങനെ വിളിക്കാറുള്ളൂ… അല്ലെ ഏട്ടാ….”

ഗായച്ചി പറഞ്ഞത് കേട്ടതും ഞാൻ നോക്കിയത് അവളുടെ നേരെയാണ്‌…. ഗായച്ചിക്ക് ഉത്തരമെന്നോണം ഞാൻ അല്ല എന്ന് തലവെട്ടിച്ചു.

“ഒരാള് കൂടി എന്നെ ദേവ എന്നാ വിളിക്കാറ്….. “അഗ്നിയെ ഉറ്റുന്നോക്കി അവൻ പറഞ്ഞു.

“അതാരാ ഏട്ടാ…. “ഗായത്രി ചോദിച്ചതും ഗൗതമൻ അവൾക് നേരെ തിരിഞ്ഞു.

“മണിക്കുട്ടി……” ❣️

“ഓഹ് അങ്ങനെ…..”

മണിക്കുട്ടിയോ…. അതാരാ….. അഗ്നി അതും ആലോചിച്ചു ഗൗതമനെ നോക്കി അപ്പോഴേക്കും അവൻ വാവച്ചിയുടെ നേരേക്ക് തിരിഞ്ഞു.

“ദേവാ….” മനസ്സിൽ ഉരുവിട്ട് കൊണ്ട് അവനെ നോക്കിയതും പൊടുന്നനെ മുഖമുയർത്തി നോക്കിയ അവനെ കണ്ട് തെല്ലും പതറാതെ…. മിഴികൾ ചലിപ്പിക്കാതെ അവന്റെ കണ്ണിൽ കുടുങ്ങി അഗ്നിയും നിന്നു.

🍁🍁🍁🍁🍁🍁🍁

കണ്ണിൽനിന്ന് മായാതെ, കണ്ട കാഴ്ചയിൽ വിറളി പിടിച് നിൽക്കുവാണ് ജഗൻ…. അഗ്നിമിത്രയെ എടുത്തുകൊണ്ട് നടന്നുപോകുന്ന ഗൗതമൻ.

വെറുതെ വിടില്ല നിന്നെ ഞാൻ…. അവളെ മോഹിച്ചത് ജഗനാ…. ഒന്ന് അനുഭവിക്കാതെ അവളെ നിനക്ക് കിട്ടില്ല ദേവഗൗതമാ….. കണ്ണിൽ എരിഞ്ഞ പകയോടെ അവൻ പിറുപിറുത്തു.

🍁🍁🍁🍁🍁🍁🍁🍁

“ഗായച്ചി ഒരു മിനിറ്റ് എന്റെ ഫോൺ ആഹ് റൂമിലാ…. ഞാൻ ഒന്ന് എടുത്തിട്ട് വരാം.”

“അയ്യോ അത്‌ എന്തിനാ ഏട്ടാ… ഞാൻ എടുക്കാന്നെ…”

അമ്മൂട്ടി അത്‌ പറഞ്ഞതും ഗൗതമൻ പെടെന്നു ഇടയിൽ കയറി മുന്നോട്ട് നടന്നു.

“ഞാൻ എടുത്തോളാം മോളെ….. നിനക്ക് പെട്ടെന്ന് കാണാൻ പറ്റില്ല.”

പോണപോക്കിൽ ഗൗതമൻ പറഞ്ഞു.
അകത്തേക്കു കേറാൻ തുടങ്ങിയ ഗൗതമൻ കാണുന്നത് കണ്ണടച്ചു വാവച്ചിയെ തട്ടിയുറക്കുന്ന അഗ്നിയെയാണ്.

കണ്ണ് തുറന്ന അഗ്നി കാണുന്നത് തന്നെ നോക്കി നിൽക്കുന്ന ഗൗതമനെയാണ്‌. വെപ്രാളംത്തോടെ എണീക്കാൻ തുടങ്ങിയപ്പോൾ അവൻ ചുണ്ടിൽ വിരൽ വെച്ച് മിണ്ടല്ലേ എന്ന് കാണിച്ചു വാവച്ചിയെ ചൂണ്ടി.

അനുസരണയോടെ തലയാട്ടുന്ന അഗ്നിയെ കണ്ടതും ഗൗതമൻ ചിരിയാണ് വന്നത്.

“ഫോൺ എടുക്കാൻ മറന്നു…. ഗൗതമൻ പറയുന്നതിനൊപ്പം അകത്തേക്ക് ചൂണ്ടി കാണിച്ചു.

മുറിക്കുള്ളിലേക് കയറി ഫോൺ എടുത്ത് തിരിഞ്ഞു അവൻ.

“കാലിൽ വേദന ഉണ്ടാകും ഇന്നത്തേക്ക്…. അന്നേരം പെയിൻ കില്ലർ കഴിച്ച മതി… മാറിക്കോളും.”

ശബ്ദം കുറച്ച് ഗൗതമൻ പറഞ്ഞതും അഗ്നി എന്തോ പറയാനായി വായ തുറന്നു.

പൊടുന്നനെ ഗൗതമൻ അഗ്നിയുടെ വായിലേക്ക് എന്തോ തിരുകി പുറത്തേക്ക് നടന്നു.

മിഴിഞ്ഞു വന്ന കണ്ണുകളോടൊപ്പം അലിഞ്ഞിറങ്ങിയ മധുരം അവൾക്കുള്ളിൽ ചിരി വിടർത്തി.

”കടലമിഠായി 😍”

( തുടരും )