09/05/2026

അഗ്നിമിത്ര : ഭാഗം 12

രചന – കൽക്കി

ഒരു വർഷത്തിന് ശേഷമുള്ള ഒരു പ്രഭാതം.🍁

തലേ രാത്രിയിലെ മഴയുടെ കുളിരിനാൽ ദേഹം ഒന്ന് വിറച്ചതും അഗ്നി ഒന്നുകൂടെ പുതപ്പിനുള്ളിലേക്ക് വലിഞ്ഞു. മുഖത്ത് ഒരു തലോടൽ എറ്റെന്ന തോന്നലിനാൽ അഗ്നി ആസ്വസ്ഥതയോടെ കണ്ണ് ചിമ്മി.
മുന്നിൽ കണ്ട കാഴ്ച്ച ചുണ്ടുകളിൽ ഒരു ചിരി വിരിയിച്ചിരുന്നു. വായുടെ മുന്നിലായി താഴെയും മോളിലും ആയി മുളച്ച നാലുപ്പല്ലുകൾ കാട്ടി ചിരിച്ചുകൊണ്ട് എന്തൊക്കെയോ ശബ്ദങ്ങൾ ഉണ്ടാക്കി തന്റെ മുഖത്ത് ആകമാനം തലോടുകയാണ് വാവാച്ചി.

ഞാൻ കണ്ണ് തുറന്നു എന്ന് കണ്ടതും ആള് എണീറ്റു എന്റെ മോളിലേക്കു കയറാനുള്ള ശ്രമത്തിലായി.

“ഹ്ഹ്മ്മ്‌… മ്മ്മ്….. മ്മ്ഹഹ…”

(അമ്മേടെ പൊന്നു കളിക്കാൻ ഉള്ള മൂഡിലാ….. വായോ വായോ…..)

കൈനീട്ടി പൊക്കി എടുത്ത് അവനെ ഞാൻ എന്റെ വയറ്റിലായി കേറ്റി ഇരുത്തി. താഴെ വീഴാതിരിക്കാൻ ഒരു കൈകൊണ്ട് പിടിച്ചു….

“മ്മ്മ്… മ്മ്ഹമ്മ… മ്മ്ഹഹ്മ്മ്‌….”

(അമ്മേടെ ചക്കര അമ്മയ്ക്ക് ഇപ്പോ ഒരു ചക്കരയുമ്മ തരും…. ഇപ്പോ തരും…..)

കവിള് തിരിച് കാണിച്ചതും കുനിഞ്ഞു വന്ന് കവിളിലായി മുഖം ഒന്ന് അമർത്തി.
വായിലെ ഉമിനീര് മുഖത്തൂടെ ആക്കി ആളൊരു കള്ളച്ചിരി ചിരിച്ച് പൊങ്ങി.

“ഹ്മ്മ്…. മ്മ്ഹമ്മ്മ്… എംഎംഎംഹ്ഹ്…..”

(ഇതാണോ എന്റെ പൊന്നിൻറെ ഉമ്മ….. ആണോടാ കള്ളാ….)

“മ്മാ…..”വയറിൽ ഇക്കിളി ആകിയപ്പോൾ കുടുകുടെ ചിരിക്കണു ഇരുന്ന്.

“ഹ്മ്മ്മ്…. മ്മ്ഹമ്മ… മ്മ്മ്മ്…..”

(കളിച്ചിരുന്നാ മതിയോ….. മ്മക്ക് പാപ്പം കഴിക്കണ്ടേ കള്ളാ…)

അത്കേട്ടതും ചെക്കന്റെ മുഖം വാടി…. ഞാൻ എന്താ പറയണേന്ന് അവന് മനസിലാകും നന്നായിട്ട്. കഴിക്കാൻ വല്യ മടിയ ചെക്കന്.

“മ്മാ മ്മാ….. കച്ചാം….. മ്മ്ക്……”

“ഹഹമ്മ്മ്…. മ്മ്മ്…. മ്മ്ഹമ്മ……”

(വേണ്ടാ… കളിയൊക്കെ പിന്നെ…നമക്ക് പാലും കുടിച്ചനം…. പിന്നെ മാമം കഴിക്കണം….അതോണ്ട് ഇപ്പോ നല്ലൂട്ടിയായി എണീറ്റെ….)

“ബേന്താ……..”

“ഹ്മ്മ്… മമ്മ്മ്… മ്മമ്മ…..”

(അയ്യോ വേണം.നമുക്ക് പോയ്‌ അമ്മൂത്തിനെ എണീപ്പിക്കാം വാടാ കള്ളാ…..)

അത് കേട്ടതും വാവാച്ചി ചാടി കൈയിലേക്കു കേറി…. ഞാൻ അവനെ എടുതൊണ്ട്‌ അമ്മൂട്ടിടെ അടുത്തേക്ക് നടന്നു.

അവനെ അമ്മൂട്ടിടെ അടുത്ത് ഏല്പിച്ചു ഞാൻ ഒന്ന് ഫ്രഷ് ആയി ഇറങ്ങി അടുക്കളയിലേക് കയറി. കുറച്ച് പാലെടുത് തിളപ്പിച് ഒരു പാത്രത്തിൽ മാറ്റി വെച്ച് ബാക്കിയുള്ളത് ചായ ആക്കി തിളപ്പിച്ചെടുത്തു. എന്നിട് ഒരു പാത്രത്തിൽ കഴുകി വെച്ചിരുന്ന പച്ചക്കറിനുറുക്കിയതും മറ്റൊരു പാത്രത്തിൽ ഇഡ്ഡലിക്കായുള്ള മാവും ഒഴിച്ച് സ്റ്റോവിൽ എടുത്ത് വെച്ച് പാലും ചായയും എടുത്ത് അവരുടെ അടുത്തേക്ക് നടന്നു.

“മ്മ്മ്മ്… മ്മ്മ്ഹഹ്മ്മ്‌….”

(ഇതെന്താണ് രണ്ട് പേരും വല്യ പണിയിലാണല്ലോ….)

ഞാൻ നോക്കിയപ്പോൾ അമ്മൂട്ടി അവന്റെ മുഷിഞ്ഞ ഉടുപ്പ് മാറ്റി വേറൊരെണ്ണം ഇടീപ്പിക്കയാണ്.

“എന്റെ കുഞ്ഞേച്ചി ഒന്നും പറയണ്ട ഇവനേം കൊണ്ട് ഞാൻ ഒന്ന് പല്ലുതേപ്പിക്കാൻ പോയതാണ്…. കുളിചാ തിരിച്ചിറങ്ങിത്…. കുരുത്തംകേട്ടത്….” അമ്മൂട്ടി ഒന്ന് കണ്ണുരുട്ടി നോക്കി പറഞ്ഞതും ചുണ്ട് പുറത്തേക്കുന്തി കരയാൻ തയ്യാറെടുപ്പ് തുടങ്ങിരുന്നു ചെക്കൻ.

“അച്ചോടാ അമ്മൂതിടെ പൊന്നിന് വിഷമായോ ഞാൻ ചുമ്മാ പറഞ്ഞേയല്ലേ….”

അത്‌ കണ്ട് ചിരിച്ചോണ്ട് ഞാൻ കൈയിലിരുന്ന ബോട്ടിൽ അമ്മൂട്ടിയെ ഏല്പിച്ചു.

അപൊഴേക്കും ചെക്കൻ എന്റെ നേരെ ചാടി.

“അയ്യടാ അമ്മ പാല് തന്നാലേ കൊചു കുടിക്കു…. “അമ്മൂട്ടി അവനെ ഒന്നുടെ അടക്കി പിടിച്ചു അപ്പോൾ.

“ഹഹമ്മ്മ്…. മ്മ്മ്…… മ്മ്മ്……”

“അമ്മ പിന്നെ എടുക്കാട്ടോ പൊന്നിനെ ഇപ്പോ അമ്മയ്ക്ക് കുറച്ച് പണി ഉണ്ട്… പോരെ….”

“കുഞ്ഞേച്ചി പൊക്കോ…. അല്ലെങ്കിൽ താമസിക്കും.”

“ഹഹഹമ്മ്മ്മ്…. മ്മ്ക്….. മ്മ്ഹമ്മ്മ്.. മ്മ്മ്…”

(ഹാ നി അവനെ നിലത്തേക്ക് ഇറക്കി ഇരുത്തി അത്‌ കൈയിൽ കൊടുതേക്ക്… അപ്പോഴേക്കും നി വേണ്ടത് ക്കെ എടുത്ത് വെച്ചോ… ഞാൻ ഇവന് ഫുഡ്‌ കൊടുക്കണ നേരത്ത് ഫ്രഷ് ആകാൻ കേറിക്കോ…)

ഇന്ന് അമ്മൂട്ടിടെ പ്ലസ്ടുന്റെ ക്ലാസ്സിൽ തുടങ്ങുകയാണ്… ക്ലാസ്‌ ഇല്ലാത്തോണ്ട് ഇവനെ എപ്പഴും അമ്മൂട്ടിയാ നോക്കിയിരുന്നത്.

രാവിലെ വാവചിക്ക് ഇഡ്ഡലിയും കൂടെ മസാലചെർക്കാതെ ഉടച്ചെടുത്ത കാരറ്റും ഉരുളകിഴങ്ങും ചേർത്തു കൊടുത്തു… അതിന്റെ ഇടക് ഞാനും അമ്മൂട്ടിയും കഴിച്ച് ഞങ്ങൾക്ക് ഉച്ചക്കതേനു ഉള്ളതുകൂടി എടുത്ത് ഒരുമിച്ചിറങ്ങി. അമ്മൂട്ടിക് അടുത്ത് നിന്നും ബസ് കിട്ടും എനിക്ക് നടക്കാവുന്ന ദൂരമേ ഉള്ളു…. കൂടെ വാവാച്ചിയും ഉണ്ടാകും. അമ്മൂട്ടിയോട് യാത്രപറഞ്ഞ ഞാൻ വാവാച്ചിയേയും കൊണ്ട് നടന്നു തുടങ്ങി.

അതിന്റെ ഇടയിൽ ഒരു വർഷം മുന്നേയുള്ള ഓർമ്മകൾ മനസിലേക്കെത്തി.

🍁🍁🍁🍁🍁🍁🍁

“ഹമ്മ്ഹ്ഹ്മ്മ… മ്മ്മ്……. മ്മ്ഹമ്മ്മ്മ്…..”

(അപ്പച്ചി എന്തായി പറയണെ…. ഇവരെക്കൊണ്ട് ഞാൻ എവിടെ പോകാനാ…..)

അമ്മ മരിച്ച ഏഴിന്റെ അന്ന് അപ്പച്ചിയും നന്ദേനും വീട്ടിൽ വന്ന് അവിടെ നിന്ന് ഇറങ്ങണം എന്ന് പറഞ്ഞപ്പോൾ ഒരു മരവിപ്പാരുന്നു.

“എടിപെണ്ണേ നിന്റെയി കഥകളി ഒന്നും ഞങ്ങള്ക് മനസിലാവില്ല… എന്തായലും ഇപ്പോ ഇറങ്ങണം എല്ലാം കൂടെ…”

“കുഞ്ഞേച്ചി ഇവരെന്തൊക്കെയാ ഈ പറയണേ….. ഇവിടുന്ന് ഇറങ്ങാനോ….”

അമ്മൂട്ടി ചോദിച്ചതും നിസ്സഹായതയോടെ കേട്ട് നിൽക്കാനേ എനിക്ക് ആയുള്ളൂ.

“ഹ്മ്മ്….. അപ്പോ ഇവിടുത്തെ ആഗ്നേയ തമ്പുരാട്ടി ഒന്നും അറിഞ്ഞില്ലേ… നിന്റെ തള്ളയുടെ ഓപ്പറേഷൻ നടത്താൻ ഗതി ഇല്ലാതെവന്നപ്പോൾ ഞാൻ ഇവൾക്ക് ഒരവസരം കൊടുത്തിരുന്നു. അതും എന്റെ ഔദാര്യം. അല്ലേടാ മോനെ….”

“അതെ അതെ…. അതിന് പ്രകാരം ഈ വീട് ഇവളിങ്ങു എനിക്ക് എഴുതി തന്നു.” ബാക്കി പറഞ്ഞോണ്ട് നന്ദേട്ടൻ അടുത്തൊള്ള കസേരയിൽ അമർന്നിരുന്നു.

“കുഞ്ഞേച്ചി ഇവര് പറയുന്നതൊക്കെ…..”
അത്‌ കേട്ടതും ഞാൻ നിറകണ്ണോടെ തലയാട്ടി കാണിച്ചു.

“അപ്പൊ എങ്ങനെയാ കുഞ്ഞുകുട്ടി പരിവാരങ്ങളും ആയിട്ട് ഇറങ്ങുവല്ലേ….” അപ്പച്ചി വല്ലാത്തൊരു ഭാവത്തോടെ എന്നെ നോക്കി ചോദിച്ചു.

“ഹഹമ്മ്മ്….. മ്മ്മ്….. മ്മ്മ്……”

(ഞാൻ എങ്ങനെയാ…എവടെ പോകും…. കുറച്ച് ദിവസം എങ്കിലും സമയം തരണം ഞങ്ങള്ക്….) ഞാൻ കൈകൂപ്പി പറയുന്നത് ശ്രദ്ധിക്കാത്തതുപോലെ അപ്പച്ചി നിന്നു. അത്‌ കണ്ടതും ഞാൻ ഓടിച്ചെന്നു അപ്പച്ചിയുടെ കാലുകളിലായി പിടിച്ചുകൊണ്ടു കരഞ്ഞു.

“കുഞ്ഞേച്ചി…..” അമ്മൂട്ടി വേദനയോടെ വിളിച്ചു.

“എണീറ്റു പൊടി പെണ്ണെ എന്തേലും വേണ്ടത് ഉണ്ടേൽ എടുത്ത് വെക്ക്… അല്ലെങ്കിൽ എല്ലാം കൂടെ കൂട്ടി ഇട്ട് കത്തിക്കും ഞാൻ… ഇത് വല്യ ശല്യം ആയലോ….. വിടങ്ങൊട്ട് ….”അപ്പച്ചി ശക്തിയായി കാലു കുടഞ്ഞതും അഗ്നി പിടിവിട്ട് അരികിലായി തലയിടിച്ചു വീണു.

“കുഞ്ഞേച്ചി….” അമ്മൂട്ടി ഓടിവന്നു അഗ്നിയെ പിടിച്ചെഴുനേൽപ്പിച്ചു. തലയിലായി നീറ്റൽ തോന്നിയതും തൊട്ട് നോക്കിയപ്പോൾ ചെറുതായി ചോര പൊടിഞ്ഞിരുന്നു.

“മതിയാക്ക് കുഞ്ഞേച്ചി. ദയയും ദാക്ഷിണ്യവും ഇല്ലാത്ത ഇവരോടൊന്നും പറഞ്ഞിട്ട് കാര്യല്ല. പുച്ഛം തോന്നുന്നു നിങ്ങളോട് … എങ്ങനെ നിങ്ങൾ ഞങ്ങടെ അച്ചെടെ കൂടപ്പിറപ്പായി ജനിച്ചു….”

അമ്മൂട്ടി മുന്നോട്ട് കേറി നിന്നു പറഞ്ഞതും അപ്പച്ചി ഇരുന്നിടത്തുനിന്ന് ചാടി എഴുനേറ്റ് കൈ ആഞ്ഞു വീശിയിരുന്നു.

കൈകുടഞ്ഞു നിൽക്കുന്ന അനന്തേട്ടന്റെ അരികിലായി മുഖം പൊത്തി നിൽക്കുന്ന കുഞ്ഞേച്ചി.

“ഹ്മ്മ്…. കണ്ടല്ലോ നിനക്ക് കിട്ടേണ്ട അടിയ അടിയ ഇത്. അനിയത്തിയോടുള്ള സ്നേഹം മൂത്ത് ചോദിച്ചു വാങ്ങിയത്. ഇനി എന്തേലും പറയണന്നുണ്ടെങ്കിൽ ഇത് ഓർമ വേണം അമ്മു മോൾക്ക്.”

അനന്തേട്ടൻ അത്‌ പറഞ്ഞതും അവരെ ഒന്ന് കലിച് നോക്കി ഞാൻ കുഞ്ഞേച്ചിയുടെ അടുത്ത് ചെന്ന് മുഖത്ത് ഇരുന്ന കൈയെടുത്ത മാറ്റി നോക്കി.

വായിൽകൂടി ചോര ഒഴുകി ഇറങ്ങിയിരുന്നു. ഞാൻ പയ്യെ ആ കവിളിലായി ഒന്ന് തൊട്ടതും.

“സ്സ്…. സസ്…… “വല്യേച്ചി ഒന്ന് എരിവുവലിച് പുറകിലേക്ക് നീങ്ങി. കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടെകിലും ഒരു ചിരിയോടെ എന്നെ നോക്കുന്ന കുഞ്ഞേച്ചിയെ ഞാൻ വേദനയോടെ നോക്കി നിന്നു..

പെട്ടെന്ന് വെട്ടി തിരിഞ്ഞു ഞാൻ അവരെ നോക്കി. “നിങ്ങളൊക്കെ മനുഷ്യരാണോ… നിങ്ങടെ ചേട്ടന്റെ മക്കൾ അല്ലെ ഞങ്ങൾ… എങ്ങനെ സാധിക്കുന്നു ഇങ്ങനെയൊക്കെ പെരുമാറാൻ.. ഇത്രേം കാലും കാണിച്ചതൊക്കെ വരും അഭിനയം ആയിരുന്നല്ലേ… അറപ്പു തോന്നുന്നു.

You…… മതിയാക്കെടി…… നന്ദേട്ടന്റെ കൈ ഒന്നുകൂടി ഉയർന്ന പൊങ്ങിയപ്പോൾ അതിനു തടസമെന്നോണം ആഹ് കൈകളിലായി ഞാൻ പിടുത്തം ഇട്ടിരുന്നു.

( തുടരും )