രചന – കൽക്കി
“ശിഖേ…… മതിയാക്ക് ഇനി… ഇതിന്റെ പേര് പറഞ്ഞ് എത്രയെന്നു വെച്ചാ നീ ഇങ്ങനെ ഉരുകി ജീവിക്കാൻ പോണേ….. അമ്മ പറയുന്നത് കേക്ക് കുഞ്ഞീ……”
സുഭദ്രമ്മയുടെ വാക്കുകൾ കേട്ടതും തല ഉയർത്തി അവളൊന്ന് നോക്കി……
“സഹിക്കാൻ കഴിയണില്ല അമ്മാ…… ഒരു നേരം പോലും ആകാശേട്ടനെ പറ്റി ഓർക്കാതിരിക്കാൻ എന്നെ കൊണ്ട് കഴിയണിലമ്മേ….. ഒരുമിച്ച് കഴിഞ്ഞ നാളുകളുടെ ഓർമയിലാ ഇപ്പോഴത്തെ ശിഖേടെ ജീവിതം തന്നെ…..”
“എന്റെ കുഞ്ഞിനെ പോലും…….. ‘പറഞ്ഞ് മുഴുവിപ്പിക്കാൻ കഴിയാതെ പൊട്ടി വന്ന കരച്ചിൽ അടക്കാൻ ആയി വായ പൊത്തിപിടിച്ചു അവളൊന്നു തേങ്ങി…..
കണ്ട് നിക്കാൻ കഴിയാതെ സുഭദ്രമ്മ ഓടി വന്ന് അവളെ നെഞ്ചോട് ചേർത്തു……
“മതി മോളെ….. ഉള്ളിലൊരു ജീവനുണ്ട്…… ആപത്ത് വരുത്തി വെക്കല്ലേ കുഞ്ഞി…… അമ്മയില്ലേ കൂടെ….. മറ്റുള്ളോരു എന്താച്ചാ പറഞ്ഞോട്ടെ….. അമ്മക് അറിയാം എന്റെ കുട്ടിയെ….. തെറ്റായി പറഞ്ഞൊരുടെ മുഖത്ത് നോക്കി നല്ല അന്തസായി പ്രതികരിക്കണം….. തോറ്റു കൊടുക്കരുത് നി….. അമ്മക് സഹിക്കാൻ കഴിയില്ല എന്റെ മോളു ഇങ്ങനെ……….”
“കുറച്ച് നേരം കിടക്ക് എന്നിട് അമ്മ എന്തേലും ചൂടായിട് കഴിക്കാൻ ഉണ്ടാക്കി തരാട്ടോ…..”ശിഖയെ പിടിച് എണീപ്പിച്ചു പയ്യെ കിടക്കിയിലേക് ചായ്ച്ചിരുത്തി….
“അമ്മേ… എനിക്ക് കുറച്ച് വെള്ളം വേണം….. തല ക്കെ വല്ലാതെ വേദനിക്കണ്…….”ക്ഷീണത്തോടെ ശിഖ പറഞ്ഞതും അമ്മ പയ്യെ അവളുടെ നെറ്റിമേൽ ഒന്ന് തലോടി
“അമ്മ ഇപ്പോ വരാട്ടോ….. അഗ്നിടെ കൈയിൽ വെള്ളം കൊടുത്തു വിടാം…..”
അത് കേട്ട് തലയാട്ടി കാണിച്ചതും അമ്മ ദൃതിയിൽ പുറത്തേക്ക് ഇറങ്ങി. കുറച്ചു നേരം കഴിഞ്ഞതും അഗ്നി ഒരു കൈയിൽ ഒരു പാത്രവും മറുകൈയിൽ ഒരു ഗ്ലാസുമായി കേറി വന്നു…..
ശബ്ദം കേട്ടതും കണ്ണ് തുറന്ന് നോക്കിയ ശിഖ കണ്ടത് നീട്ടിപ്പിടിച്ച ഗ്ലാസുമായി നിൽക്കുന്ന അഗ്നിയെ ആണ്…
കരഞ്ഞു തളർന്ന് വീങ്ങിയ മുഖവുമായി ഇരിക്കുന്ന വല്യേച്ചിയെ കണ്ടതും നിറയാനായി കാത്തിരുന്നപോലെ കണ്ണിൽ നിന്നും ഒരു തുള്ളി പുറത്തുചാടി….
“ഒന്നും ഇല്ലടാ വല്യേച്ചിക്ക്….. പെട്ടെന്ന് കേട്ടപ്പോ സഹിച്ചില്ല അതാ….. വിഷമിക്കണ്ടട്ടോ…… “കൈനീട്ടി അഗ്നിയുടെ കവിളിൽ ഒന്ന് തട്ടി പറഞ്ഞതും ഒരു മങ്ങിയ ചിരിയോടെ ഗ്ലാസ് ശിഖയുടെ ചുണ്ടോട് ചേർത്തിരുന്നു……
മതിയെന്ന് കൈവെച്ചു തടഞ്ഞതും പിൻ വാങ്ങി ഗ്ലാസ് മാറ്റി വെച്ച് തിരിഞ്ഞു…..
“ഹ്മ്മ്…… ഹ്……… ഹ്മ്മ്മ്……. “പറഞ്ഞതും ശിഖ പയ്യെ തല സമ്മതപൂർവം ആട്ടി……
അത് കണ്ടതും അഗ്നി അവളെ പതുക്കെ പിടിച് കട്ടിലിൽ കിടക്കാൻ സഹായിച്ചു……
ഉറങ്ങിക്കോട്ടോ…..ആംഗ്യം കാണിച് പറഞ്ഞ് നെറ്റിമേൽ ഒന്ന് തലോടി തിരിഞ്ഞതും കൈയിൽ ഒരു പിടുത്തം വീണു…..
“ഇത്തിരി നേരം വല്യേച്ചിടെ കൂടെ ഒന്ന് കിടക്കോ…… “പ്രതീക്ഷയോടെ ചോദിച്ചതും സമ്മതം എന്ന രീതിയിൽ തല ആട്ടി വല്യേച്ചിക്ക് ബുദ്ധിമുട്ട് ആകാത്ത രീതിയിൽ അടുത്ത് കിടന്ന് ചേർത്തു പിടിച്ചു…….
“ആഹാ….. വല്യേച്ചിക്ക് വെള്ളം കൊടുക്കാൻ വന്ന ആള് കൂടെ കേറി കിടപ്പായോ…….”
അമ്മയുടെ ശബ്ദം കേട്ടതും കണ്ണ് തുറന്ന് ഒന്ന് മിഴിച്ചു നോക്കി……. പിന്നെ കട്ടിലിൽ നിന്ന് എഴുനേറ്റു കുറുമ്പോടെ പറഞ്ഞു.
“ഹ്മ്മ്……. ഹ്….ഹ്മ്മ്മ്മ്മ്…………..”
( വല്യേച്ചി പറഞ്ഞിട്ട് കിടന്നതാ ഞാൻ അല്ലാണ്ട് ഉറക്കം വന്നിട്ടോന്നുല്യ……അല്ലേ വല്യേച്ചി……..)
തിരിഞ്ഞ് ശിഖയെ മുഖം ചുളിച് നോക്കിയതും ആണെന്ന മട്ടിൽ ആളൊന്നു ചിരിച്ചു……
“ഹ്മ്മ്……. നി ഇങ്ങട് മാറിക്കെ അഗ്നി….. അവൾക് തലവേദനയാത്രെ…… ഇത് ഇട്ട് കൊടുത്ത ഭേദാവും.”
സുഭദ്രമ്മ കൈയിൽ കരുതിയ ഒരു ചെറിയ ഇലയിൽ നോക്കിയതും കണ്ടത് എന്തോ അരച്ച് വെച്ചിരിക്കുന്നതാണ്…..
ശിഖയുടെ മുഖം ഒരു നനഞ്ഞ തോർത്തു വെച്ച് തുടച് കൊടുത്തുകൊണ്ടിരുന്ന സുഭദ്രമ്മയുടെ കൈയ്യിൽ തട്ടി ഇല ചൂണ്ടി കാണിച് എന്താന്നുള്ള അർത്ഥത്തിൽ അഗ്നി പുരികം ഉയർത്തി……
“ഇതോ……. ഇത് വെള്ളയ്ക്ക അരച്ചതാ….. തലയിൽ ഇട്ട നല്ല തണുപ്പ് കിട്ടും….. തലവേദനക്ക് നല്ലയൊരു ആശ്വാസം ആകും…..”
അമ്മ അത് കൈയിൽ എടുത്ത് കുറേശെ ആയി ശിഖയുടെ നെറ്റിമേൽ ഇട്ടുകൊടുത്തു……
“ഇനി കണ്ണടച്ചു കിടന്നോ നി…… മാറിക്കോളും…..”
“ശെരി അമ്മേ…….”
“മ്മ്മ്” ( അമ്മേ… )
“എന്താ അഗ്നി…… “തിരിഞ്ഞു നോക്കാതെ അമ്മ പറഞ്ഞതും.
“ഹ്മ്മ്……. ഹ്മ്മ്മ്…..മ്മ്മ്മ്…….. മ്മ്മ്മ്……”
( ഞങ്ങള്ക് ആർക്കും ഇത് ഇട്ട് തന്നിട്ടില്ലലോ അമ്മ……)
ചുണ്ട് കൂർപ്പിച്ചു മുഖം ചുളിച്ചോണ്ടുള്ള അവളുടെ ചോദ്യത്തിന് അമ്മയും ശിഖയും ഉറക്കെ ഒന്ന് പൊട്ടിച്ചിരിച്ചു….
അത് കേട്ടതും മുഖം വെട്ടിച്ചു ശിഖേടെ അടുത്ത് കേറി കിടന്നിരുന്നു അഗ്നി……
“അമ്മ നോക്കിട്ട് ചുക്ക് അരച്ചിടനെക്കാളും തണുപ്പ് ഇതിനുണ്ടാവും, ഈ സമയത്ത് ശിഖയ്ക്കു അതാവും കൂടുതൽ ആശ്വാസം അതാട്ടോ…… ഇനി എന്റെ കുഞ്ഞന് തലവേദന വരുമ്പോ അമ്മ ഇത് അരച്ചിട്ടു തരാട്ടോ…… പോരെ…….”
അമ്മ പറഞ്ഞത് കേട്ടതും ഒന്ന് ചമ്മലോടെ മുഖം തിരിച് ശിഖയുടെ നെഞ്ചിലേക് മുഖം ചേർത്തിരുന്നു പെണ്ണ്. ശിഖ ഒരു കൈകൊണ്ട് അവളെ ചേർത്തുപിടിച് കണ്ണടച്ചു.
അത് കണ്ടതും സുഭദ്രമ്മ ഒരു ചിരിയോടെ പുറത്തേക്ക് നടന്നു.
🍁🍁🍁🍁🍁🍁🍁🍁
കുറച്ച് നേരം കഴിഞ്ഞ് ഒരു ചെറിയ കുറുങ്ങലോടെ അഗ്നി കണ്ണ് തുറന്നു നോക്കിയതും ചുറ്റിനും ഇരുട്ട്.
ഒരാന്തലോടെ എണീറ്റു നോക്കിയതും പുറത്തേക്കുള്ള വാതിൽ പാതി ചാരി ഇട്ടിരിക്കുന്നു….. അവിടെ നിന്ന് വെളിച്ചം അകത്തേക്കു കേറുന്നു…
അഗ്നി ബെഡിൽ നിന്ന് എഴുനേറ്റ് ലൈറ്റ് ഇട്ടു. ബെഡിൽ ശാന്തമായി ഉറങ്ങുന്ന ശിഖയെ കണ്ടു…. ഒരു കൈ വയറിനോട് ചേർത്തു വെച്ചിട്ടുണ്ട്…. മറ്റേ കൈയുടെ മേലെ ആണ് തല ചേർത്ത വെച്ചിരിക്കുന്നത്.
പയ്യെ നടന്ന് അരികിൽ ആയി ഇരുന്നു ഒന്ന് കുനിഞ് വയറിലേക് ഒന്ന് ചുണ്ട് ചേർത്തു…..
നിവർന്ന് വല്യേച്ചിയുടെ മുഖത്തേക്ക് നോക്കിയതും ഓർമ വന്നത് വൈകുനേരം നടന്ന കാര്യങ്ങൾ ആണ്.
🍁🍁🍁🍁🍁🍁🍁
പതിവുപോലെ വല്യേച്ചിയോടൊപ്പം നടക്കാൻ ആയി ഇറങ്ങിയതാണ് താൻ.
അധികം ബഹളങ്ങൾ ഒന്നും ഇല്ലാത്ത ഒരു നാട്ടുവഴിയാണ് അത്….. നടന്നു നീങ്ങുന്നതിനിടയിൽ ഒരു കാർ വരുന്നതുകണ്ടതും വല്യേച്ചിയെ ശ്രദ്ധയോടെ അരികിലേക് ചേർത്തു നിർത്തി വണ്ടിക് പോകാൻ ആയി വഴി മാറി നിന്നു.
തങ്ങളെ കഴിഞ്ഞ് കാർ മുന്നോട്ട് പോയതും കുറച്ച് മുന്നിലായി വണ്ടി നിർത്തുന്ന ശബ്ദം കേട്ട് ഞങ്ങൾ രണ്ട് പേരും അങ്ങോട്ട് നോക്കി.
അമ്മ……. വല്യേച്ചി പറഞ്ഞതും ഞാൻ ഒരു ദയനീയതയോടെ വല്യേച്ചിടെ കൈകളിൽ പിടി മുറുക്കിയിരുന്നു.
“എന്താണ് ഗർഭിണിയും പൊട്ടിപെണ്ണും കൂടെ ആരെ വളക്കാൻ ഇറങ്ങിതാ…..”
“അമ്മേ ഞങ്ങൾ……….”വല്യേച്ചി പറയാൻ തുടങ്ങിയതും കൈയെടുത്തു തടഞ്ഞിരുന്നു ആ സ്ത്രീ..
“മിണ്ടരുത് നി….. നിന്നെ കാണുന്നത് പോലും ചതുർത്ഥിയാ എനിക്ക്….. നി ഒരൊറ്റ ഒരുമ്പെട്ടോള് കാരണ എനിക്ക് എന്റെ മോനെ ഇല്ലാതായേ….. നിന്നെ കെട്ടിയില്ലായിരുനെകിൽ എന്റെ മോനിപ്പോ വിദേശത്തു സുഖമായി ജീവിച്ചേനെ…… നാശം പിടിച്ചോൾ….. ഒരു കാലത്തും ഗതി പിടിക്കില്ല…..”
അതുടെ കേട്ടതും മറുത്ത് ഒന്നും പറയാൻ ആകാതെ കണ്ണുകൾ ഇറുകെ ചിമ്മി തുറന്ന് വല്യേച്ചിയെ ഒന്ന് നോക്കി….. കണ്ണുകൾ അടച്ചു വെച്ചിട്ടുണ്ടെങ്കിലും കണ്ണുനീർ പുറത്തേക് ഒഴുകുന്നു…..
ഞാൻ വല്യേച്ചിയെ കൈയിൽ ഒന്ന് പിടിച് വലിച്ചതും കണ്ണ് തുറന്ന് എന്നെ ഒന്ന് നോക്കി തിരികെ ആ സ്ത്രീയെയും നോക്കി.
“അമ്മേ… എന്റെ കുഞ്ഞു….. ആകാശേട്ടന്റെ…….”
“മിണ്ടിപ്പോകരുത്….. “ഒരു അലർച്ചയോടെ പറഞ്ഞതും വല്യേച്ചിയെ എന്തെങ്കിലും ചെയ്തേക്കുമോ എന്ന് ഭയന്ന് ഞാൻ വല്യേച്ചിയുടെ മുന്നിൽ ആയി വന്ന് മറഞ്ഞു നിന്നു.
“വേറെ വല്ല ഒരുത്തന്റേം വിഴുപ്പിനെ എന്റെ മോന്റെ പേരിൽ ചേർത്ത് വെക്കരുത് നി…. നിന്നെ കാണുമ്പോ എനിക്ക് അറപ്പാ….. എന്റെ മുന്നിൽ കണ്ടു പോകരുത് നിന്നെ…..” അതും പറഞ്ഞ് വെട്ടിതിരിഞ്ഞവർ കാറിലേക് കയറി പോയി.
തിരിഞ്ഞു നോക്കിയതും അവരുടെ വാക്കുകൾ കേട്ട് വിറങ്ങലിച്ചു നിൽക്കുന്ന വല്യേച്ചിയെ ആണ് ഞാൻ കണ്ടത്. ഒരു കൈ തോളിൽ ആയി വെച്ചതും ഒന്ന് ഞെട്ടി എന്നെ നോക്കി ഒരു പൊട്ടികരച്ചിലോടെ എന്റെ നെഞ്ചിലേക് വീണു. അവിടുന്ന് പലതും പറഞ്ഞു സമാധാനിപ്പിച്ചാണ് ഇവിടെ വരെ എത്തിച്ചത്.
ഒരു നെടുവീർപ്പോടെ ശിഖയെ നോക്കി പയ്യെ വാതിൽ തുറന്ന് അഗ്നി പുറത്തേക്ക് നടന്നു….
ഉമ്മറത്തേക് എത്തിയതും കണ്ടത് വിളക്കിനരികിൽ ആയി ഇരിക്കുന്ന അമ്മൂട്ടിയെ ആണ്.. അടുത്തായി അമ്മയും ഉണ്ട്..
“ഹ്മ്മ്…….. ഹുമ്മ്മ്മ്…… മ്മ്മ്മ്……”
( വിളിക്കാരുന്നില്ലേ അമ്മേ….. ഇത്രയും നേരം പോയത് അറിഞ്ഞില്ല…)
അത് കേട്ടതും അമ്മയും അഗ്നിയും ഒരുപോലെ തിരിഞ്ഞു നോക്കി…. അമ്മ ഒരു ചിരിയോടെ തല ആട്ടി അടുത്തേക് വരാൻ കാണിച്ചു.
“ഞാൻ വന്നു നോക്കിയിരുന്നു ഇടക്ക്….. നിന്നെ വിളിക്കാൻ നോക്കിയ ശിഖയും എഴുന്നേൽക്കും…. അതാ ഞാൻ ഇങ്ങട് പോന്നത്…. എന്റെ കുട്ടി ഇന്ന് ഒരുപാട് വിഷമിച്ചു….. എന്നാണോ എന്റെ മക്കൾക്കു ഒന്ന് മനസ് തുറന്ന് ചിരിക്കാൻ ആവുന്നത്…..”
അമ്മ വിഷമത്തോടെ പറഞ്ഞതും ഞാൻ തല ചെരിച്ചു അമ്മൂട്ടിയെ ഒന്ന് നോക്കി….
“ഹ്മ്മ്….. മ്മ്മ്…… ഹ്മ്മ്മ്മ്മ്…..”
(ഇവളെന്താ അമ്മേ ഇങ്ങനെ നത്ത് കുത്തിയിരിക്കണ പോലെ ഇരിക്കുന്നത്…… എന്ത് പറ്റി….)
“ഹാ…… ഹാ…… നിങ്ങടെ അടുത്ത് വന്ന് കിടക്കണം എന്നും പറഞ്ഞ് തുള്ളൽ ആരുന്നു…. ഞാൻ സമ്മതിച്ചില്ല….. അതിന്റെ കെറുവാ പെണ്ണിന്….”
അമ്മ പറഞ്ഞതും ഞാൻ വാ പൊത്തി ചിരിച്ചു…. അത് കണ്ടതും എന്നെ ഒന്ന് ഉരുട്ടി നോക്കി തിരിഞ്ഞിരുന്നു അമ്മൂട്ടീ…..
അമ്മയുടെ അരികിൽ ആയി വന്നിരുന്ന് കുറച്ച് നേരം കഴിഞ്ഞതും.
“അമ്മേ……..”
അകത്തെ മുറിയിൽ നിന്ന് വല്യേച്ചിയുടെ നിലവിളി കേട്ട് ഞങ്ങൾ ചാടി എണീറ്റു…. ഒരു നിമിഷത്തെ അങ്കലാപ്പിന് ശേഷം ആദ്യം ഞാൻ മുറിയിലേക് ഓടി. എന്റെ പുറകെ ഓടി വന്ന അമ്മയും മണിക്കുട്ടിയും എന്റെ ഒപ്പം മുറിയിലെ കാഴ്ച്ചയിൽ ഞെട്ടി നിന്നു.
(തുടരും)

by