രചന – അഹാനിക അനു
വൈകുന്നേരമായപ്പോൾ ക്ലാസ്സിൽ നിന്ന് പുറത്തേക്ക് വന്ന് first year ന്റെ ക്ലാസ്സിലേക്ക് ഇറങ്ങിയതാണ് കിച്ചു……. സ്റ്റെപ് ഇറങ്ങി താഴേക്ക് വന്നപ്പോൾ വാകയുടെ ചുവട്ടിൽ 3rd years കുറച്ച് പേർ ഇരിക്കുന്നത് കണ്ടു………… മുന്നിൽ തന്നെ കുറച്ച് പെൺ കുട്ടികൾ ഉണ്ട്……….. റാഗിംഗ് ആണെന്ന് മനസിലാക്കി അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവരുടെ മുന്നിലൂടെ നടന്നു…….. “” ടാ നന്ദു………. “” കൂടി നിന്നവരിൽ ഒരുത്തൻ വിളിക്കുന്നത് കേട്ട് അവന് ആള് മാറിയതാണെന്ന് മനസിലായെങ്കിലും കിച്ചു ഒന്ന് ചിരിച്ചു…….. “” ഹോ നന്ദു തന്നെയാണ് ലേ…. ഞാൻ ചുമ്മാ ഒന്ന് വിളിച്ചതായിരുന്നു ……….. “” എന്ത് കൊണ്ടോ വിബിൻ പറയുന്നത് കേട്ട് അവനു തിരുത്താൻ തോന്നിയില്ല……. ഒന്ന് ചിരിച്ചു തലയാട്ടി തിരിഞ്ഞു നടക്കാൻ നിന്നപ്പോളാണ് അവർ റാഗ് ചെയ്യുന്ന കുട്ടി ശ്രുതി ആണെന്ന് മനസിലായത്………….
അവളെ നോക്കിയപ്പോൾ തന്നെ ശ്രുതിയും ഒന്ന് തിരിച്ചു നോക്കി വേഗം മുഖം വെട്ടിച്ചു……….. “” എങ്ങോട്ടാടാ നന്ദു കുട്ടികളെ പിടിക്കാൻ ഇറങ്ങിയതാണോ……… “” കിച്ചു പോവുന്നത് കണ്ട് വിബിൻ ചോദിച്ചു…… “” ആ രണ്ട് മൂന്നെണ്ണത്തിനെ കിട്ടോ എന്ന് നോക്കട്ടെ…….. “” “” ഓ നിനക്ക് ഒക്കെ എന്തും അവാലോ…….. “” “” എന്റെ പൊന്ന് വിബിനേട്ടാ ജീവിച്ചു പൊക്കോട്ടെ…… നിങ്ങൾ നിങ്ങളെ പണി ചെയ്തോളി…….. “” കൈ കൂപ്പി കൊണ്ട് കിച്ചു പറയുന്നത് കേട്ട് വിബിനൊന്ന് ചിരിച്ചു തലയനക്കി………. എന്നാൽ അവരുടെ സംസാരം ഇഷ്ട്ടപ്പെടാത്ത പോലെ ശ്രുതിയുടെ മുഖം ഇരുണ്ടു…………. “”അപ്പോൾ ഏട്ടന്മാർ പറഞ്ഞത് പോലെ മോള് അങ്ങ് ചെയ്തോ………..”” തലയും താഴ്ത്തി നിക്കുന്ന ശ്രുതിയോട് ആയുഷ് പറഞ്ഞപ്പോൾ അവൾ ഇല്ലെന്ന് തലയനക്കി….
. “” അതെന്താ നിന്നേ കൊണ്ട് ചെയ്യാൻ കഴിയാത്തത്………… “” “” എനിക്ക് ഇഷ്ട്ടമല്ല അത്ര തന്നെ……….. “‘ “” അതിന് നിന്നോട് ചെയോ എന്നല്ല ചോദിച്ചത് ചെയ്യാൻ ആണ് പറഞ്ഞത്…….. “” “” അതാ പറഞ്ഞത് എനിക്ക് പറ്റില്ല എന്ന്……… “” “” ഞങ്ങൾ നിന്റെ സീനിയർ ആണ് അത് കൊണ്ട് ഞങ്ങൾ പറയുന്നത് നീ കേൾക്കണം…….. “” “” സീനിയർസ് ആണെന്ന് വച്ചു എന്ത് തോന്നിവാസം കാണിക്കാം എന്നാണോ……….. “” “” ടി നീ ഞങ്ങളോട് ഒച്ച ഇടുന്നോ………. “” അത് പറഞ്ഞു കൊണ്ട് ഒരുത്തൻ മുൻപിലേക്ക് കയറി നിൽക്കലും ശ്രുതിയുടെ കൈ ഉയർന്നു താഴലും ഒപ്പരമായിരുന്നു……….. കൂടെ കൂടി നിന്ന എല്ലാവർക്കും കുറച്ച് നേരത്തേക്ക് ഒരു തരിപ്പായിരുന്നു……..പെട്ടെന്ന് അതേ അടി ശ്രുതിക്ക് തിരിച്ചു കിട്ടലും അവൾ നിലത്തേക്ക് വീണു………….. പ്രതീക്ഷിക്കാത്ത ഒന്നായതോണ്ട് അവൾ കുറച്ച് നേരം അവിടെ കിടന്നു കണ്ണിൽ നിന്ന് പൊന്നീച്ച പറക്കുന്ന പോലെ……… അപ്പോളും അവൾ കണ്ടിരുന്നു ആരോടോ സംസാരിച്ചു ചിരിച്ചു തിരിഞ്ഞു നടക്കുന്ന കിച്ചുവിനെ………… “” ടാ……….. “” അലറി കൊണ്ട് അടുത്തേക്ക് വരുന്ന ആരുടെയോ ശബ്ദം കേട്ട് ശ്രുതിയെ പിടിച്ചെഴുനേൽപ്പിക്കുന്ന ഹാൻസു തിരിഞ്ഞു നോക്കി…….
കാറ്റ് പോലെ വന്ന് മുണ്ട് മടക്കി കുത്തി ശ്രുതിയെ തല്ലിയവന്റെ കാരണം നോക്കി ഒന്ന് പൊട്ടിച്ച നന്ദുവിനെ കണ്ട് ഹൻസുവിന്റെ ബോധം പോവും എന്ന അവസ്ഥയിൽ ആയി……. ആ സമയം തന്നെ ശ്രുതി നിലത്ത് നിന്ന് എഴുനേറ്റിരുന്നു……………. “” പെൺ കുട്ടിയുടെ മേൽ കൈ വയ്ക്കുന്നോടാ പന്നേ………. “” പറഞ്ഞു കൊണ്ട് തന്നെ പിടിച്ചു മാറ്റാൻ വന്ന വിബിന്റെ കയ്യിൽ നിന്ന് കുതറി കൊണ്ട് അഴിഞ്ഞു പോവാറായ മുണ്ട് കൂട്ടി പിടിച്ചു ആയുഷിന്റെ നാഭിക്ക് ഒരു ചവുട്ട് കൊടുത്തു….. അപ്പോളേക്കും അലക്സും ജീവനും ജിഷനും എല്ലാവരും ഓടി വന്നിരിന്നു…………. “” ടാ……. ഇത് നീ അവനെ തല്ലാൻ മാത്രമുള്ള പ്രശ്നമൊന്നും ഇല്ല….. ചെറിയൊരു റാഗിംഗ് ആയിരുന്നു…………….
അവളാണ് ആദ്യം ഇവനെ കയറി തല്ലിയത്………… “” കലി ഇളകി നിന്ന് വീണ്ടും ആയുഷിനെ ചവുട്ടാൻ പോയ നന്ദുവിനെ പിടിച്ചു കൊണ്ട് വിബിൻ പറഞ്ഞു…….. “” റാഗിംഗ് ഒക്കെ ഞങ്ങളും ചെയ്യുന്നതാണ് വിബിനേട്ടാ………. ഒരു പെണ്ണും ആ പേരിൽ ഇവിടെ നിൽക്കുന്ന ഒരൊറ്റ ആൺ കുട്ടിയുടെ മേലും തൊട്ടിട്ടില്ല………….. ഇവന് ഒന്ന് കിട്ടിയിട്ടുണ്ടെൽ അതിന് തക്കതായ കാരണം ഉണ്ടാവും…………. “” “” ടാ അങ്ങനെ ഒന്നും ഇല്ലെടാ……. “” “”വിബിനേട്ടന് ന്യായികരിക്കാൻ നിൽക്കണ്ട…….റാഗിംഗ് ന്റെ കാര്യം ഒന്നും ഞാൻ ചോദിക്കുന്നില്ല…….. എന്നാലും ഒരു പെൺ കുട്ടിയെ തല്ലിയ ഈ ചെറ്റയെ……”” ആയുഷിന്റെ കഴുത്തിൽ പിടിച്ചു കൊണ്ട് നന്ദു പറഞ്ഞപ്പോളേക്കും എല്ലാവരും അവനെ മാറ്റാൻ നോക്കി……. ശ്രുതിക്ക് ഇപ്പോളും എന്താണ് നടക്കുന്നത് എന്ന് മനസിലാവാതെ നിൽക്കുമയാണ്…………. കിച്ചു തന്റെ കാര്യത്തിന് വേണ്ടിയാണ് ഈ അടി ഉണ്ടാക്കുന്നതെന്ന് കണ്ടപ്പോൾ മനസ്സിൽ ഒരു തണുപ്പും അതേ പോലെ ഭയവും വന്ന് മൂടി…………….
“”എന്റെ കരണത്ത് ഒരുത്തി അടിച്ചിട്ടുണ്ടെൽ ഞാൻ തിരിച്ചു കൊടുത്തിരിക്കും……….ഞങ്ങൾ ഇവിടെ ദിവസം ഒരുപാട് പെൺ കുട്ടികളെ റാഗിംഗ് ചെയ്യുന്നുണ്ട്…….. അപ്പോലൊന്നും ഇല്ലാത്ത പ്രശ്നം എന്താ നിനക്ക് ഇവളെ ചെയ്തപ്പോൾ മാത്രം……..ഇനി ഇവളോട് വേറെ വല്ലതും………. ആയുഷ് പറഞ്ഞു മുഴുവിപ്പിക്കുന്നതിന് മുന്നേ നന്ദു ഒന്നും കൂടി അവന് പൊട്ടിച്ചിരുന്നു…….. ശ്രുതിയാണേൽ ഒന്നും പറയാനും എതിർക്കാനും കഴിയാതെ നിൽക്കുന്നു…… പലരും അവളെ അർത്ഥം വച്ചു നോക്കുന്നത് കണ്ടപ്പോൾ ഹൻസു അവളോട് കോളേജിൽ നിന്ന് പോവാം എന്ന് പറഞ്ഞു കൈ പിടിച്ചു വലിച്ചു…….. എന്നാൽ ശ്രുതി അവിടെ നിന്ന് അനങ്ങിയിരുന്നില്ല………… നിലത്ത് കിടന്നു അടി ഉണ്ടാക്കുന്ന അവരെ പലരും പിടിച്ചു മാറ്റാൻ നോക്കിയിട്ടും നടന്നില്ല……… ആരോടോ സംസാരിച്ചു കോളേജിന്റെ മുന്നിൽ എത്തിയ കിച്ചു അവിടെ കുട്ടികൾ കൂടി നിൽക്കുന്നത് കണ്ട് അങ്ങോട്ട് നടന്നു………..
മുന്നിൽ നിൽക്കുന്ന ശ്രുതിയെ തട്ടി മാറ്റി മുന്നിൽ നിന്ന് അടി കൂടുന്ന നന്ദുവിനെയും ആയുഷ്നെയും കണ്ടപ്പോൾ അവൻ അവരുടെ അടുത്തേക്ക് പോയി………… “” ടാ…..എന്താടാ പ്രശ്നം…….വേണ്ടടാ……. മാറി നിൽക്ക്……. “” ആയുഷിന്റെ നെഞ്ചിൽ കയറി ഇരിക്കുന്ന നന്ദുവിനെ കിച്ചു പിടിച്ചു വലിച്ചെങ്കിലും അവൻ അനങ്ങിയില്ല………….. കിച്ചു ശ്രമിക്കും തോറും നന്ദു ബലം പ്രയോഗിച്ചു…………….. “” ടാ പന്നകളെ നോക്കി നിൽക്കാതെ പിടിച്ചു മാറ്റാടാ രണ്ടിനെയും……… “” കിച്ചുവിന്റെ അലർച്ച കേൾക്കണ്ട താമസം എല്ലാവരും കൂടി രണ്ടിനെയും രണ്ട് വഴിക്കാക്കി…….എന്നിട്ടും കലി പിടിച്ചു ആയുഷിന്റെ എടുത്തേക്ക് ഓടി പോയ നന്ദുവിന്റെ മുന്നിൽ കയറി നിന്നു കിച്ചു എതിർത്തിട്ടും ഒന്നും നടക്കുന്നില്ല………… ഗതികേട്ട് നന്ദുവിന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു പിറകോട്ടു വലിച്ചു നന്ദുവിന്റെ മുഖത്ത് ഒന്ന് കൊടുത്തു……. “”നടക്കേടാ അങ്ങോട്ട്……..”” കിച്ചുവിൽ നിന്ന് അങ്ങനെ ഒന്ന് പ്രതീക്ഷിക്കാത്തത് കൊണ്ട് നന്ദു ശില കണക്കെ നിൽക്കുകയായിരുന്നു……….. അത് കണ്ട് കൊണ്ട് നിന്ന ശ്രുതി കണ്ണുകൾ ഇറുക്കെ അടച്ചു മുഖം ഒരു വശത്തേക്ക് ചരിച്ചു…………..
. കിച്ചു അലറി കൊണ്ട് നന്ദുവിനെ പിറകിൽ നിന്ന് ഉന്തി മുന്നിൽ നടക്കാൻ പറഞ്ഞു…… അപ്പോളും ഒന്നും മിണ്ടാതെ തന്നെ നന്ദു തല താഴ്ത്തി നടന്നു….. ഇടയ്ക്ക് തല ചെരിച്ചു ശ്രുതിയെ ഒന്ന് നോക്കി…………….. “” എന്ത് കാണാൻ നിൽക്കട എല്ലാരും പോയ….. “” അലക്സും വിബിനും എല്ലാവരോടായി പറയലും അവരവർ അവരുടെ വഴിക്ക് പോയി….. എന്നിട്ടും പോവാതെ നിൽക്കുന്ന ശ്രുതിയെ ഹൻസു പിടിച്ചു വലിച്ചു കൊണ്ട് പോയി………..ഹൻസുവിന്റെ കൂടെ പോവുമ്പോളും അവൾ നന്ദുവിന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു……… അതേ സമയം കിച്ചുവിനെ കണ്ടപ്പോൾ ദേഷ്യം കൊണ്ട് തിരിഞ്ഞു……… “”വണ്ടിയിൽ കയറി……..”” വണ്ടി സ്റ്റാർട്ട് ചെയ്തിട്ടും കയറാതെ നിൽക്കുന്ന നന്ദുവിനെ കണ്ട് കിച്ചു ഒന്ന് സൂക്ഷിച്ചു നോക്കി….. “” നിന്നോട് കയറാൻ ആണ് പറഞ്ഞത്……. “” കിച്ചുവിന്റെ ഒച്ച വീണ്ടും ഉയർന്നപ്പോൾ നന്ദു വണ്ടിയിൽ കയറി ഇരുന്നു……. രണ്ട് പേരും പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ല………..
“” നിലാന്റി ദേവൂട്ടിക്ക് എന്താ ഈ കറുമുറു കോറ്റുക്കാറ്റത്……. “” കോലായിൽ ഇരുന്നു ദേവൂട്ടിക്ക് കുറുക്ക് കൊടുക്കുന്നത് കണ്ട് കയ്യിലെ പാത്രത്തിലുള്ള മിസ്ചർ വായയിലേക്ക് ഇട്ട് കൊണ്ട് പാറുസ് ചോദിക്കുന്നത് കേട്ട് നില അവളെ നോക്കി….. “” ദേവൂട്ടിക്ക് പല്ല് ഒന്നും വന്നിട്ടില്ലല്ലോ പാറുസേ കുറച്ച് കൂടി വലുതായിട്ട് കൊടുക്കാം ട്ടോ….. “” “” എന്നിറ്റ് രണ്ട് പല്ല് ഉൻറ്റല്ലോ…… “” “” അതോണ്ടൊക്കെ ഈ കടിച്ചാൽ പൊട്ടാത്ത സാധനം കഴിക്കാൻ കഴിയോ പെണ്ണേ…… “” പാറുവിന്റെ പിറകിൽ വന്ന് അച്ഛൻ അവളുടെ തലയ്ക്ക് ഒരു കോട്ടും കൊടുത്തു പറയുന്നത് കേട്ട് പാറു ഒന്ന് നോക്കി……. “” ഓ നാൻ മരന്നു പോയി……. “” “” ഉവ്വ….. ഉവ്വ….. “” അച്ഛൻ ഒരു ആക്കി ചിരിച്ചു പറയുന്നത് കേട്ട് പാറു ഒന്ന് കൂർപ്പിച്ചു നോക്കി……….. “” മോളെ നില…… ദേവൂട്ടി കുറച്ച് കൂടി വലുതായാൽ മര്യാദക്ക് പഠിക്കാൻ പൊയ്ക്കോളണ്ടി……… “” അച്ഛന്റെ ആ പറച്ചിൽ കേട്ട് നില തല ഒന്ന് പൊക്കി ഇളിച്ചു കാണിച്ചു……
“” ചിരിക്കേണ്ട നീ…….. നിന്റെ മടിയൊക്കെ ഞാൻ കാണിച്ചു തരണ്ട്……. “” “” അതിന് ഞാൻ വേണ്ടെന്ന് വച്ചിട്ട് അല്ലല്ലോ…….. സാഹചര്യം അതായിട്ടല്ലേ……. “” “” അത് അന്നത്തെ അവസ്ഥ….. ഇന്ന് നിനക്ക് അങ്ങനെ അല്ല……… ഇവിടെ ഞങ്ങളെ മാത്രം നോക്കി നിന്നാൽ പോരാ…… പുറത്ത് വലിയൊരു ലോകം ഉണ്ട്…… അത് നീ കാണണം……. “” “” ഓ 18 വയസ്സ് കഴിന്നേരെ ഞാൻ തന്നെ സ്വന്തം കുറച്ച് ലോകം കണ്ടതാ……. “” നില പിറുപിറുക്കുന്നത് കേട്ട് അച്ഛൻ അവളെ സൂക്ഷിച്ചു നോക്കി…… “” എന്താ നീ പറഞ്ഞത്……. “” “” ഏയ് അതൊന്നും ഇല്ല അച്ഛാ….. ദേവൂട്ടിയോട് കഴിക്കാൻ പറയായിരുന്നു…….. “” “”അയ്യോ നിലാന്റി കല്ലം പരയുന്നു അച്ഛാച്ച…… ഇറ്റ് അല്ല പരഞ്ഞത്……….. സൊന്തം കുറെ ലോകം കൻറ്റിട്ടുണ്ട് എന്നാ പറഞ്ഞേ……..”” “” എടി ദുഷ്ട്ടെ കൂടെ നിന്ന് ഒറ്റുന്നോടി……. “” നില ദേഷ്യത്തിൽ ചോദിക്കുന്നത് കേട്ട് പാറു ഒന്ന് വളിഞ്ഞ ചിരി ചിരിച്ചു……..
“” അച്ഛാ ഈ പാറു ചുമ്മാ പറയാണ്….. “” “” നിന്നേ ഞാൻ എടുത്തോളാം……..എന്റെ കുട്ടി ഒന്ന് വലുപ്പം വച്ചോട്ടെ……. “” “” ഓ ആയിക്കോട്ടെ………. “” നില അത് പറഞ്ഞു തിരിയലും കാറ്റ് പോലെ ഒന്ന് മുന്നിലൂടെ പോയി……….. “” ആരാ അച്ഛാ ആ പോയത്…….. “” “” വിക്രൻ അല്ലാതെ ആരാ……. “” പാറു പറയുന്നത് കേട്ട് നില പുറത്തേക്ക് നോക്കി….. കിച്ചു ഇപ്പോളും വണ്ടിയിൽ തന്നെ ഉണ്ട്………… “” നീ എന്താ അവിടെ തന്നെ നിൽക്കുന്നത് കയറുന്നില്ലേ……… “” “” ഞാൻ ഇപ്പോൾ വരാം ഏട്ടത്തി…….. “” അത് പറഞ്ഞു കൊണ്ട് അവൻ വണ്ടിയും കൊണ്ട് ഒരു പോക്ക് പോയി….. നില ആണേൽ ഇത് എന്ത് കൂത്ത് എന്ന രീതിയിൽ അച്ഛനെ നോക്കി….. അവൻ കൈ മലർത്തി കാട്ടിയത് കണ്ടപ്പോൾ നില തലയിൽ കൈ വച്ചു……
വീട്ടിൽ എത്തി വണ്ടി നിർത്തി വച്ചു ബാഗ് സോഫയിൽ വലിച്ചെറിഞ്ഞു മുകളിലേക്ക് ഓടുമ്പോളും ശ്രുതിയുടെ മനസ് കലങ്ങി മറിയുകയായിരുന്നു………. റൂമിൽ കയറി ഡോർ ലോക്ക് ചെയ്തു അവൾ ബെഡിൽ കമഴ്ന്നു കിടന്നു……….. മുഖനൊക്കെ നീറുന്ന പോലെ……. കണ്ണുനീർ മുഖത്തേ തഴുകിയപ്പോൾ അവൾ എഴുനേറ്റു മിററിന്റെ മുന്നിൽ പോയി നിന്നു…… അവന്റെ 5 വിരലുകൾ തെളിഞ്ഞു നിൽക്കുന്നുണ്ട്…… ഒരു വീക്കം വന്ന പോലെ ചെറുതായി ഒന്ന് തൊട്ടപ്പോൾ അവൾ കണ്ണുകൾ ഇറുക്കെ അടച്ചു……… “” അച്ഛനും അമ്മയും കാണാതെ ഇത് എങ്ങനെ മറയ്ക്കും………. ആലോജിച്ചു കൊണ്ട് തന്നെ അവൾ മുടി അഴിച്ചിട്ടു മുഖത്തേക്ക് ഇട്ടു…… “” ശോ മുടിക്ക് നീളവും ഇല്ല……. തോന്നുമ്പോൾ തോന്നുമ്പോൾ പോയി വെട്ടിയപ്പോൾ ആലോജിക്കണമായിരുന്നു…….
“” സ്വയം പറഞ്ഞു കൊണ്ട് അവൾ ബാത്റൂമിൽ കയറി…………… കുളിച്ചു ഇറങ്ങിയപ്പോളും അവൾക്ക് പുറത്തേക്ക് ഇറങ്ങാൻ തോന്നിയില്ല…. എന്തായാലും ഇത് അമ്മ കാണും പിന്നെ പറച്ചിലായി…. അടിയായി…. വഴക്കായി………. പുറത്തേക്ക് ഇറങ്ങാൻ മടിച്ചു കൊണ്ട് അവൾ റൂമിൽ തന്നെ ഇരുന്നു…….. “” ശ്രുതി….. നീ എന്ത് ചെയ്യാ അവിടെ…. വാ ചായ കുടിക്കാം……… “” അമ്മയുടെ ശബ്ദം കേട്ടപ്പോൾ അവളൊന്ന് ഞെട്ടി…… “” എനി….. എനിക്ക് വേണ്ട അമ്മ……….. Assignment എഴുതാൻ ഉണ്ട്….. അത് കഴിഞ്ഞു വരാം…….. “” അവൾ പറയുന്നതിന് ഒന്ന് മൂളി കൊണ്ട് അവർ താഴേക്ക് പോയി……….. മുഖം വേദനയായപ്പോൾ അവൾ എഴുനേറ്റു ബാൽക്കണിയിൽ പോയി നിന്നു…….. മനസ് മുഴുവൻ കിച്ചു ആയിരുന്നു ( ശ്രുതിയുടെ മനസിലെ കിച്ചു നന്ദു ആണേ…..) അവനെ ഓർക്കും തോറും ഒരു തണുപ്പ് അരിച്ചിറങ്ങുന്ന പോലെ…………. തന്നെ തല്ലിയപ്പോൾ ഓടി വന്നു അടിച്ച നന്ദുവിനെ ഓർത്തു ഒന്ന് ചിരിച്ചു…………….
“” ആഹ്….. “” മുഖമൊന്ന് വേദനയായപ്പോൾ കവിളിൽ കൈ വച്ചു അടുത്തുള്ള ചെയറിൽ ഇരുന്നു……….. അവന്റെ മുഖത്തെ താടിയും……. ഇന്ന് കയ്യിൽ കയറി പിടിച്ചതും……….. മുണ്ട് ഒരു കൈ കൊണ്ട് പൊക്കി പിടിച്ചു വരുന്നതും ഓർത്തു കണ്ണുകൾ അടച്ചു ഇരുന്നു…… പെട്ടെന്ന് തന്നെ നന്ദുവിനെ തല്ലിയ കിച്ചുവിനെ ഓർക്കേണ്ട അവൾ ഞെട്ടി കണ്ണുകൾ തുറന്നു…………. അപ്പോളത്തെ നന്ദുവിന്റെ മുഖം ഓർക്ക് അവളിൽ ഒരു വേദന പടർന്നു…… എന്നാൽ എല്ലാവരെ മുന്നിൽ നിന്നും നന്ദുവിനെ തല്ലിയ കിച്ചുവിനെ ഓർക്കേ വെറുപ്പും…………. കോളേജിന്റെ മുന്നിൽ വണ്ടി നിർത്തി…. വണ്ടിയിൽ നിന്ന് ഇറങ്ങി മുണ്ടോന്ന് മടക്കി കുത്തി കിച്ചു കാറ്റ് പോലെ പോവുകയായിരുന്നു …… ചുറ്റും അവൻ കണ്ണ് കൊണ്ട് ആരൊക്കയോ തിരിഞ്ഞു…..
പിന്നെ 3 സ്റ്റെപ് ചാടി കയറി അവൻ എല്ലാ ക്ലാസ്സിൽ ഒന്ന് എത്തി നോക്കി…… എല്ലാവരും പോയിട്ടുണ്ട്………… സീനിയസിന്റെ ക്ലാസ്സിൽ ഒച്ച കേട്ട് അവിടേക്ക് പോയി ഡോർ കാൽ കൊണ്ട് ചവുട്ടി തുറന്നു………. ആരെക്കേലും എന്തേലും പറയുന്നതിന് മുന്നേ കിച്ചു ബെഞ്ചിൽ ചവുട്ടി കയറി ബാക്കിൽ ഇരിക്കുന്ന ആയുഷിന്റെ കാരണം നോക്കി ഒന്ന് പൊട്ടിച്ചു………. “” നീ എന്റെ നന്ദുവിനെ തല്ലിയോട തെണ്ടി….. “” പറഞ്ഞു കൊണ്ട് അവന്റെ കോളറിൽ പിടിച്ചു വലിച്ചു ചുമരിനോട് ചേർത്ത് നിന്നു…… കൂടെ നിന്ന പലർക്കും എന്താണ് സംഭവിക്കുന്നത് എന്ന് മനസിലായില്ല….. ഇത്രയും നേരം കിച്ചുവിനെ ആണ് തല്ലിയത് എന്ന ധാരണയിൽ നിൽക്കുകയായിരുന്നു………. 🦋തിരികെ വരും🦋

by