രചന :കണ്ണൻ്റെ മാത്രം
നീ…… അയാൾ ഒരു വിറയലോടെ പറഞ്ഞു…
അതേടാ ഞാൻ.. നീ എന്താ കരുതിയത് എന്നോട് ഇത്രയൊക്കെ ദ്രോഹം ചെയ്തിട്ട് നിന്നെ ഞാൻ വെറുതെ വിടുമെന്നോ… ജോ… എന്നോട് ക്ഷമിക്ക്… ഇനിയൊരിക്കലും നിനക്കൊരു ശല്യമായി ഞാൻ വരില്ല.. ഈ ഒരൊറ്റ തവണ നീ മാപ്പാക്കണം….എന്താടാ മാപ്പാക്കേണ്ടത്… ഞങ്ങളുടെ കുഞ്ഞിയെ നീ മറ്റൊരു രീതിയിൽ കണ്ടതോ.. അതോ മകളെപ്പോലെ കാണേണ്ട എന്നെ നിന്റെ കൂടെ കിടക്കാൻ വിളിച്ചതോ… അതോ സ്വത്തിനും പണത്തിനും വേണ്ടി ഞങ്ങളുടെ കുടുംബം നശിപ്പിച്ചതോ… ഏതാ ഞങ്ങൾ ക്ഷമിക്കേണ്ടത്… അങ്ങോട്ട് വന്നുകൊണ്ട് നിധി ചോദിച്ചു…
നിധിയുടെ കണ്ണുകളിൽ തെളിയുന്ന പക അയാളെ ഭയപ്പെടുത്തി.. ഒരുനിമിഷം അയാൾ അന്ന് അവളെ ഫോൺ ചെയ്തപ്പോൾ അവൾ പറഞ്ഞത് ഓർത്തുപ്പോയി… അയാളുടെ കണ്ണുകളിൽ ഭയം നിറയുന്നത് നിധി ഒരു സംതൃപ്തിയോടെ നോക്കിക്കണ്ടു…എന്താ സേവ്യറെ… തനിക്ക് എന്തെങ്കിലും ഓർമ വന്നോ… നിധി ഒരു പുച്ഛത്തോടെ ചോദിച്ചു…അയാൾ അവളുടെ മുഖത്തേക്ക് പോലും നോക്കാൻ ശേഷിയില്ലാത്ത പോലെ തല കുമ്പിട്ടിരുന്നു…
ഏയ്യ് തല കുനിച്ചിരിക്കല്ലേ… നിങ്ങൾക്ക് ഞാൻ കണ്ണിന് കുളിർമയേകുന്ന ഒരു കാഴ്ച്ച കാണിച്ചുതരാം… എനിക്ക് ഉറപ്പാണ് ആ കാഴ്ച നിങ്ങൾക്ക് ഒരുപാട് സന്തോഷം നൽകും അല്ലേ നിധി… ജോ അത് പറഞ്ഞതും അയാൾ ഒരു സംശയത്തോടെ അവനെ നോക്കി…എന്റെ ഇച്ചായാ ഇങ്ങനെ പറഞ്ഞ് ആളെ കൊതിപ്പിക്കാതെ ആ കാഴ്ച്ച അങ്ങോട്ട് കാണിച്ചുകൊടുക്ക്.. സേവ്യറിന്റെ ഒരു ആകാംഷ നോക്കിയേ.. നിധി അയാളെ നോക്കി ഒരു പുച്ഛത്തോടെ പറഞ്ഞു…അടുത്തനിമിഷം അയാളുടെ ഇടതുഭാഗത്തായി ഒരു വാതിൽ തുറക്കുന്ന ശബ്ദം അയാൾ കേട്ടു… അവിടേക്ക് നോക്കിയ അയാൾ മുന്നിൽ കണ്ട കാഴ്ച്ചയിൽ നടുങ്ങിപ്പോയി…
ഹന്ന… അയാൾ ശബ്ദമില്ലാതെ പറഞ്ഞു… ഒരു കസേരയിലായി കെട്ടിയിട്ട നിലയിൽ കാണുന്ന ഹന്നയുടെ പ്രാകൃത രൂപം അയാളെ ഒന്ന് ഭയപ്പെടുത്തി….എന്താ സേവ്യറെ.. നിന്റെ കൂട്ടാളിയെ കണ്ടപ്പോൾ സന്തോഷമായില്ലേ…. നിധി ചോദിച്ചു…അയാൾ അപ്പോഴും ഒന്നും മിണ്ടാനാവാതെ ഹന്നയെ തന്നെ നോക്കിയിരിക്കായിരുന്നു.. അയാളുടെ ഉള്ളിൽ ഭയം നിറഞ്ഞു.. തനിക്ക് ഇനിയൊരു രക്ഷ ഇല്ലാ എന്ന് അയാൾക്ക് മനസിലായി…
മോനെ ജോ… പേപ്പനോട് ക്ഷമിക്കെടാ.. ഇനിയൊരിക്കലും ഞാൻ ഒന്നിനും വരില്ല.. ഇവിടം വിട്ടു ഞാൻ ദൂരേക്ക് എവിടേക്കെങ്കിലും പൊക്കോളാം.. പ്ലീസ് ജോ… അയാൾ ദയനീയമായി പറഞ്ഞു…അടുത്തനിമിഷം ജോയുടെ വലം കൈ അയാളുടെ മുഖത്ത് പതിച്ചിരുന്നു… തല കഴുത്തിൽ നിന്നും പറിഞ്ഞു പോയതുപോലെയാണ് അയാൾക്ക് തോന്നിയത്.. അയാൾ വേദനയോടെ കരഞ്ഞുപോയി…
എന്റെ മമ്മയെ ഇല്ലാതാക്കിയവനെ ഞാൻ വെറുതെ വിട്ടാൽ ഞാൻ മമ്മയുടെ മകൻ ആണെന്ന് പറഞ്ഞിട്ട് എന്താ കാര്യം സേവ്യറെ…. വിൻസെന്റ് അല്ല ജോഷ്വാ… നീ എന്ത് തെണ്ടിത്തരം കാട്ടിയാലും ക്ഷമിക്കാൻ… മനസിലായോടാ പ**********നേ…. പിന്നെ അങ്ങോട്ട് ജോയുടെ താണ്ടവം ആയിരുന്നു.. അയാളുടെ കെട്ടഴിച്ചു മാറ്റിയാണ് ജോ അടി തുടങ്ങിയത്.. ഭ്രാന്തെടുത്ത പോലെയുള്ള ജോയുടെ അടി തടുക്കാൻ പോലും ആകാതെ അയാൾ കുഴഞ്ഞു…സ്റ്റീഫാ… അയാൾ ഒരു പഴംതുണി കെട്ട് പോലെ ആയതും ജോ അലറി..
സാർ….ഇവന്റെ ശരീരത്തിൽ ഒരെല്ലുപോലും ബാക്കി ഇല്ലാതെ ഒടിഞ്ഞിരിക്കണം.. ചാവാൻ പാടില്ല അത്രേ ഉള്ളൂ.. മനസ്സിലായോ…ഏറ്റു… സ്റ്റീഫൻ മറുപടി പറഞ്ഞു…ജോ.. വേണ്ട.. ഈ ഒരു തവണത്തേക്ക്.. പ്ലീസ്….. ജോയും നിധിയും തിരികെ പോകുന്നത് കണ്ടതും ഒരു വിധം അയാൾ പറഞ്ഞൊപ്പിക്കാൻ നോക്കി…പക്ഷേ അവർ അപ്പോഴേക്കും അവിടെ നിന്ന് പോയിരുന്നു… തന്റെ നേരെ പുച്ഛചിരിയോടെ വരുന്ന സ്റ്റീഫനെയും കൂട്ടരെയും അയാൾ ഒരു പേടിയോടെ നോക്കി.. തനിക്ക് ഒരു രീതിയിലും ഇതിൽ നിന്നൊരു മോചനം ഇല്ലാ എന്ന് അയാൾ മനസിലാക്കിയിരുന്നു…
…………………
ശരീരമാകെ പടരുന്ന വേദനയാണ് അമൻ ആദ്യം അറിഞ്ഞത്… പിന്നെയാണ് അവന് ഓരോന്നും ഓർമവന്നു തുടങ്ങിയത്… കുറച്ച് സമയത്തെ ശ്രമത്തിലാണ് അവന് കണ്ണുകൾ തുറക്കാൻ പറ്റിയത്… കണ്ണുകൾ തുറന്ന് ചുറ്റും നോക്കിയപ്പോഴാണ് താൻ ഏതോ ഹോസ്പിറ്റലിലാണെന്ന് അവന് മനസിലായത്… അവൻ ഒന്ന് അനങ്ങാൻ ശ്രമിച്ചെങ്കിലും ഒന്നും കഴിയുന്നുണ്ടായില്ല… പെട്ടന്നാണ് ഒരു നേഴ്സ് അങ്ങോട്ട് വന്നത്… അമന് ബോധം വന്നു എന്ന് കണ്ടതും അവർ വേഗം ഡോക്ടറെ വിളിച്ചു വരുത്തിയിരുന്നു…
അമൻ… കണ്ണടച്ച് കിടക്കുന്ന അമനെ ഡോക്ടർ വിളിച്ചു…അമൻ പതിയെ കണ്ണുകൾ തുറന്ന് അയാളെ നോക്കി…How are you feeling അമൻ… ഡോക്ടർ ചോദിച്ചു..Fine… ഞാ.. ൻ ഇപ്പൊ എവി..ടെ..യാണ്… അവൻ ഒരു വിധം ചോദിച്ചു… ഒരു വെപ്രാളം കടന്നിരുന്നു അവന്റെ സംസാരത്തിൽ… ഹേയ്.. അമൻ… റിലാക്സ്… താൻ പേടിക്കേണ്ട..താൻ ഇപ്പൊ ശ്രീ വാസുദേവ മെമ്മോറിയൽ ഹോസ്പിറ്റൽ ആണ്.. തനിക്ക് കുഴപ്പം ഒന്നുമില്ല… തനിക്ക് മുൻപത്തെ കാര്യങ്ങൾ എല്ലാം ഓർക്കാൻ പറ്റുന്നുണ്ടോ…മ്മ്…. അച്.. അച്ഛൻ…പുറത്തുണ്ട്.. കാണണോ തനിക്ക്…
മ്മ്… അവൻ മൂളി..സിസ്റ്റർ അമന്റെ അച്ഛനോട് ഒന്ന് ഉള്ളിലേക്ക് വരാൻ പറയൂ… അയാൾ അവിടെ ഉള്ള ഒരു സിസ്റ്ററിനോട് പറഞ്ഞു…മോനേ… ബ്രഹ്മന്റെ ശബ്ദം കേട്ടതും അമൻ ഒരുവിധം കണ്ണുകൾ വലിച്ച് തുറന്നു… മകന്റെ ബുദ്ധിമുട്ടുകൾ കണ്ട ബ്രഹ്മന്റെ കണ്ണുകൾ നിറഞ്ഞു… തങ്ങൾ കാരണം ഇതിലും പരിതാപകരമായി കിടക്കേണ്ടി വന്നവരെ കുറിച്ച് അയാൾ ചിന്തിച്ചില്ല അപ്പോൾ…
അച്ഛാ… അമൻ പതിയെ വിളിച്ചു….മോനേ… ബ്രഹ്മൻ വേദനയോടെ വിളിച്ചു…ഇതൊ…രു ആക്സി…ഡന്റ് അല്ലാ അച്ഛാ.. ആരോ… മന..പ്പൂർവം ചെയ്തതാ….നീ എന്തിനാ മോനേ ആ ഭാഗത്തേക്ക് പോയത്… അവിടേക്ക് പോകേണ്ട ആവശ്യം നിനക്ക് എന്തായിരുന്നു…മുത്തശ്ശൻ വിളിച്ചതാ അച്ഛാ…. എന്തിനാ എന്ന് പറഞ്ഞില്ല എത്രയും പെട്ടന്ന് അവിടെ എത്തണം എന്ന് പറഞ്ഞു…..
അതുകൂടി കേട്ടതും ബ്രഹ്മന്റെ പല്ലുകൾ ഞെരിഞ്ഞമർന്നു… അയാൾക്ക് ഉറപ്പായി വീരൻ ആണ് അവന്റെ ആക്സിഡന്റിന് പിന്നിൽ എന്ന്….
അച്ഛാ… എനി.. ക്ക് അരക്ക് കീഴ്പ്പോട്ട് ഒന്നും അറി…യുന്നില്ല… അവൻ അല്പം പരിഭ്രഹ്മത്തോടെയാണ്അത്പറഞ്ഞത്…അതുകേട്ടതും ബ്രഹ്മൻ വേഗം ഡോക്ടറെ വിളിച്ചു….ഡോക്ടർ വന്ന് പരിശോധനകൾ എല്ലാം നടത്തിയതിനു ശേഷം പറഞ്ഞത് ബ്രഹ്മനെയും അമനെയും ഒരുപോലെ ഞെട്ടിച്ച വാർത്തയായിരുന്നു…
തുടരും….
മോന്റെ മാറിയപ്പോ എനിക്ക് കിട്ടി മക്കളെ.. ദേ ശബ്ദം ഒന്നും ഇപ്പോഴും തിരികെ കിട്ടിയിട്ടില്ല മുഴുവനായിട്ട്… പിന്നെ വീട്ടിൽ ഇരിക്കാൻ നേരം കിട്ടുന്നില്ല അതാ പാർട്ടുകൾ വൈകുന്നത്… ഇന്നത്തെ പാർട്ട് ചെറുതാണെന്ന് അറിയാം… നാളെ ഒരു പാർട്ട് കൂടി തരാം ട്ടോ… ജൂൺ 20 വരെ ഇതുപോലെ ആഴ്ചയിൽ ഒരു പാർട്ട് ഒക്കെ പ്രതീക്ഷിച്ചാൽ മതി ട്ടോ.. അത് കഴിഞ്ഞാൽ റെഗുലർ ആയി തരാം…. എല്ലാവരും റിവ്യൂ ഇടണേ…

by