രചന: ശ്രീകാർത്തിക
ഋതുവും ദേവയും പ്രോഗ്രാം ഹാളിലേക്ക് നടക്കുമ്പോഴേക്കും അവന്റെ പാട്ട് തുടങ്ങിയിരുന്നു.
ഇരുവശത്തുമുള്ള കാണിക്കൾക്കിടയിലൂടെ അവർ രണ്ടുപേരും നടന്നു… പാട്ടിനിടയിൽ അവരെ രണ്ടുപേരെയും ഒരുമിച്ചു കണ്ട ചേതൻ ഒന്ന് ഞെട്ടി എങ്കിലും പാട്ടു പാടികൊണ്ടിരുന്നു.. പക്ഷെ ദേവയുടെ പക നിറച്ചുള്ള നോട്ടവും ഋതുവിന്റെ സാന്നിധ്യവും അവനിൽ അസ്വസ്ഥത നിറച്ചു ഒരു നിമിഷം അവന്റെ ശ്രദ്ധ മാറി… പാട്ട് തെറ്റി.കാണികളുടെ മുറുമുറുപ്പാണ് അവനെ തിരിച്ചുകൊണ്ട് വന്നത്.. പിന്നീടുള്ള അവന്റെ പ്രവർത്തികളിൽ ഇടയ്ക്ക് പാളികൊണ്ടിരുന്നു… ഒടുവിൽ പ്രോഗ്രാം പാതിവഴിയിൽ അവസാനിച്ചു അവൻ സ്റ്റേജിൽ നിന്നും ഇറങ്ങി…
അവന്റെ ഈ പ്രവർത്തി ഋതുവിലും ദേവയിലും പുഞ്ചിരി വിരിയിച്ചു…ആദ്യ വിജയത്തിന്റെ… മാറി നിന്നവരിലും ഇതേ സന്തോഷം നിലനിന്നു…
ചേതൻ എന്ന യുവ ഗായകന്റെ ഈ വാർത്ത നിമിഷങ്ങൾക്കകം പത്രമാധ്യമങ്ങളിൽ വലിയ ചർച്ചയായി… പ്രോഗ്രാം പാതി വഴിയിൽ നിർത്തിയതിനാൽ അവന് അതിനു വലിയൊരു കോമ്പൻസേഷൻ കൊടുക്കേണ്ടതായി വന്നു…
എല്ലാത്തിനും ശേഷം ഹോട്ടലിൽ നിന്നും ഇറങ്ങിയ ചേതന്റെ മുന്നിലേക്ക് ദേവയും ഋതുവും വന്നു.. അവരെ കണ്ട അവന്റെ മുഖത്ത് ദേഷ്യം നിറഞ്ഞു…
“അപ്പോൾ ആദ്യ പരാജയത്തിന് ആശംസകൾ.. പറഞ്ഞിരുന്നു ചേതാ നിന്നോട് എന്നെ കണ്ടാ നിമിഷം നിന്റെ പതനം തുടങ്ങി എന്ന്..”
“എടി നീ. ഇതിനു നീ അനുഭവിക്കാൻ കിടക്കുന്നതെ ഉള്ളു.. നീ കളിച്ചത് എന്റെ ജീവിതവും സ്വപ്നങ്ങളും വെച്ചാണ്..””ഓ.. സ്വന്തം അനുഭവത്തിൽ വന്നപ്പോൾ പൊള്ളി അല്ലെ?? അപ്പോൾ ഇതൊക്കെ ഞങ്ങൾക്ക് നീ നഷ്ടപ്പെടുത്തിയപ്പോൾ ഞങ്ങളുടെ അവസ്ഥ എന്താണെന്ന് ഇപ്പോൾ മനസ്സിലായോ??”
“നിങ്ങൾ നോവിച്ചത് ചേതനെയാണ്.. ഇനി നിങ്ങളുടെ ഭാവി ഞാൻ തീരുമാനിക്കും.. രണ്ടുപേരും സ്വന്തം ജീവനുവേണ്ടി എന്നോട് യാചിക്കും.. ഓർത്തുവെച്ചോ..””തന്റെ ഓരോ വാക്കിലും പേടിച്ചു നിൽക്കുന്ന ഒരു പെണ്ണ് ഉണ്ടായിരുന്നു… അവൾ ഇന്നില്ല.. തനിക്ക് ചെയ്യാൻ പറ്റുന്നത് താൻ ചെയ്യടോ.. നമുക്ക് കാണാം..””ഇവളുടെ കൂടെ കൂടി നീ നിന്റെ ജീവിതം തകർത്തു ദേവ… അതിനുള്ള ആദ്യ സമ്മാനം ഇന്ന് ഈ നിമിഷം നിനക്ക് ലഭിക്കും..””ദേവ അല്ല ദേവശ്രീ.. അങ്ങനെ വിളിക്കാം ചേതൻ മാധവിന്… ദേവ എന്ന് അടുപ്പമുള്ളവർ വിളിക്കുന്നതാണ്…
ഇപ്പോൾ പറഞ്ഞത് ഒന്ന് പ്രവർത്തിച്ചു കാണിച്ചു തന്നാൽ നന്നായിരുന്നു…”
ചേതൻ തന്റെ ഫോണിൽ അവളുടെ വീഡിയോ സെർച്ച് ചെയ്യ്തു… പക്ഷെ നിരാശയായിരുന്നു ഫലം.. ആരോ തന്നെ ചതിച്ചെന്ന് അവനു മനസിലായി.. പക്ഷെ ആര്?? അവരോട് മറുപടി പറയാതെ ദേഷ്യത്തിൽ കാറിന്റെ ഡോർ വലിച്ചടച്ചു അവൻ…ഇതൊക്കെ കണ്ടു നിന്ന അലക്സിന് ഒന്നും മനസിലായിരുന്നില്ല…”അല്ല നിങ്ങൾ ആരാണ്?? എന്തിനാ അവനോട് ഇത്ര ദേഷ്യം??””ഓ..അപ്പോൾ ഉറ്റസുഹൃത്ത് കഥകൾ ഒന്നും പറഞ്ഞു തന്നിരുന്നില്ലേ?? കണ്ടാൽ മനസിലായില്ലെങ്കിലും ചിലപ്പോൾ പേര് പറഞ്ഞാൽ മനസിലാകും.. ഞാൻ ഋതു ഇത് ദേവ..””ഋതു.. ചേതന്റെ അനിയത്തി… ദേവ ചേതൻ ജീവിതം നശിപ്പിച്ച അവന്റെ അമ്മാവന്റെ മകൾ…””അതെ.. ഇപ്പോൾ ചേട്ടൻ പറഞ്ഞത് കറക്റ്റ്..കണ്ടിട്ടില്ലെന്നേ ഉള്ളു അല്ലെ ഞങ്ങളെക്കുറിച്ച് പറഞ്ഞു തന്നിട്ടുണ്ടല്ലേ അപ്പോൾ കൂട്ടുകാരനോട് പറഞ്ഞേക്ക് ഇനി അധികം അഹങ്കരിക്കേണ്ട എന്ന്..”
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ഋതുവും ദേവയും നേരെ റൂമിലേക്ക് കയറി ശ്വാസമൊന്ന് വലിച്ചു വിട്ടു..”എന്റെ ഋതുയേച്ചി എവിടുന്നാ ഇത്ര ധൈര്യം കിട്ടിയത്..??””അത് തന്നെയാ ഞാനും ആലോചിച്ചത്.. പെട്ടെന്ന് എവിടുന്നോ കിട്ടിയതാ… എനിക്ക് തന്നെ അത്ഭുതം തോന്നുന്നു..”അപ്പോഴേക്കും മറ്റുള്ളവരും അവിടെ എത്തി…”നിങ്ങൾ പൊളിച്ചു മക്കളേ… അവന്റെ ആ മുഖമൊന്ന് കാണാൻ പറ്റിയില്ലല്ലോ എന്ന് മാത്രമാണെന്റെ സങ്കടം…”-തനു”എല്ലാരും വേഗം റെഡിയാവ്.. തിരിച്ചുപോകാനുള്ള ഫ്ലൈറ്റിനു സമയമായി…””വല്യേട്ടാ.. എന്താ പെട്ടെന്ന്??””വിക്കി.. ഇനി ഒരു നിമിഷം പോലും നമുക്ക് കളയാനില്ല.. അവന്റെ ഓരോ നീക്കങ്ങളും ഇനി ഇവർക്ക് രണ്ടുപേർക്കും എതിരെ ആയിരിക്കും.. ഒപ്പം ഇവരെ സഹായിക്കുന്നവരെ കണ്ടെത്താനും ശ്രമിക്കും.. അതുകൊണ്ട് നമ്മൾ കൂടുതൽ ശ്രദ്ധിക്കണം..”
“ഇച്ചായൻ പറഞ്ഞത് ശരിയാണ്… നമ്മുടെ ഇനിയുള്ള ഓരോ നീക്കവും വളരെ ശ്രദ്ധയോടെ വേണം “പിന്നീട് അവർ റെഡിയായി വേഗം തന്നെ എയർപോർട്ടിലേക്ക് തിരിച്ചു… കൊച്ചിയിലെത്തി തന്റെ വീട്ടിൽ കയറിയ ചേതൻ എല്ലാരോടുമുള്ള ദേഷ്യം അവിടെയുള്ള സാധനങ്ങളോട് തീർത്തു… ആ ഹാളിൽ പൊട്ടാത്തതായി ഒന്നും ബാക്കി ഉണ്ടായിരുന്നില്ല…”ചേതാ.. നീ എന്ത് ഭ്രാന്താണ് ഈ കാണിക്കുന്നത്??” നിവേദ് അവനെ പിടിച്ചു വെച്ചുകൊണ്ട് ചോദിച്ചു..”അതേടാ എനിക്ക് ഭ്രാന്താണ്.. ഇന്നുവരെ ഇതുപോലൊരു ദിവസം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.. എന്നെ വിട്.. അവരോട് പകരം ചോദിക്കണം.. ചോദിച്ചേ പറ്റു…”
“എങ്കിൽ ചെല്ലേടാ ഇപ്പോൾ തന്നെ.. ഉള്ള വില കളഞ്ഞിട്ട് നിൽക്കുവാ അവൻ എന്നിട്ടാണ് അവന് ഇപ്പോൾ തന്നെ പകരം വീട്ടണം പോലും…” അകത്തേക്ക് കയറിക്കൊണ്ട് അലക്സ് പറഞ്ഞു..
“എന്റെ അവസ്ഥ പറഞ്ഞാൽ നിനക്ക് മനസിലാകില്ല അലക്സ്.. എന്നെ പേടിച്ചു ജീവിച്ച രണ്ടെണ്ണമാണ് ഇന്ന് എന്നെ നാണംകെടുത്തിയത്… എന്റെ ഫോണിൽ ഉണ്ടായ വീഡിയോസ് ഒന്നും കാണാനില്ല… ലാപ് ആണെങ്കിൽ ഇതുവരെ ശരിയാക്കി കിട്ടിയില്ല.. ആരോ ഇടയിൽ കളിച്ചിട്ടുണ്ട്… എനിക്ക് അത് ആരാണെന്ന് അറിഞ്ഞേപറ്റു…””നീ എന്താ പറയുന്നേ?? ആരാ ഇടയിൽ കളിക്കാനുള്ളത്.. ഞാനോ അതോ ഇവനോ.??””എന്ന് ഞാൻപറഞ്ഞില്ല..”
“നീ ഒന്ന് സമാധാനപ്പെട്…നമുക്ക് കണ്ടുപിടിക്കാം.. അതിനു മുന്നേ ഈ മീഡിയസിനെ എങ്ങനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കും?? കമ്മിറ്റ് ചെയ്ത രണ്ടു പാട്ടിൽ നിന്നും നിന്നെ ഒഴിവാക്കി..”അതുകൂടി കേട്ടത്തോടെ ചേതന്റെ നിയന്ത്രണം തെറ്റി…
“അവളുമാർ കാരണം എന്റെ സ്വപ്നങ്ങൾ.. എന്റെ കറിയർ എല്ലാം കൈ വിട്ട് പോകുകയാണ്… ഇതിനു പകരം ചോദിച്ചില്ലെങ്കിൽ ചേതൻ പിന്നെ എന്തിനാടാ ജീവിച്ചിരിക്കുന്നെ??””നീ ആദ്യം കുറച്ചു നേരം കിടക്കാൻ…നമുക്ക് പിന്നെ സംസാരിക്കാം…”
“നിവി.. ഞാൻ ഒന്ന് ഓഫീസിൽ പോയി വരാം.. നീ ഇവന്റെ കൂടെ ഉണ്ടാകണം.. ”
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
എറണാകുളത്തു എത്തി ഭക്ഷണമൊക്കെ കഴിച്ച് ഋതുവും ദേവയും ലിനുവിന്റെ കൂടെ തിരുവനന്തപുരത്തേക്ക് തിരിച്ചു… അവരെ യാത്രയാക്കി ഹാളിൽ ഇരിക്കുമ്പോഴാണ് തനുവിന്റെ ഫോൺ റിങ് ചെയ്തത്…”ആരാടി??? “”അവനാ.. ആ ചെകുത്താൻ…””അറ്റൻഡ് ചെയ്തു. സ്പീക്കറിൽ ഇട്..”📞”തനു… എല്ലാം പോയെടി… നിനക്കും എന്നെ വേണ്ടേ??”📞”ചേതാ.. നീ കുടിച്ചിട്ടുണ്ടോ??? “📞”മ്മ്.. നീ പറ എന്നെ വിട്ടുപോകുമോ എന്ന്??”📞”ഞാൻ എന്റെ ചേതനെ വിട്ട് എവിടെയും പോകില്ല..📞”എനിക്കറിയാം… നീ മാത്രമേ എന്നെ സ്നേഹിക്കുന്നുള്ളു.. അവൾ… അവളാ എന്റെ ജീവിതംതകർക്കുന്നത്??”📞”ആര്??? നീ എന്താ പറയുന്നേ ചേതാ???”📞”എന്റെ അമ്മയുടെ കൊലപാതകി.. അവളെ ഞാൻ വെറുതെ വിടില്ല… കൊല്ലും… കൊല്ലും ഞാൻ…”
📞”ഹെലോ..ചേത…””അവന്റെ ബോധം പോയെടി..”മദ്യത്തിന്റെ പുറത്താണെങ്കിലും അവന് ഋതുവിനോട് അത്രയ്ക്ക് പകയുണ്ട്..കൂടുതൽ ശ്രദ്ധ വേണം..””മ്മ്.. ഇച്ചായനെ വിളിക്കാം ഞാൻ..”
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
അവർ മൂന്നുപേരും തിരുവനന്തപുരത്ത് വൈകിയാണ് എത്തിയത്.. ദേവയെ ഹോസ്റ്റലിൽ കൊണ്ട് വിട്ട് അവർ വീട്ടിലേക്ക് തിരിച്ചു… വീട്ടിൽ എത്തിയതും മാളുവും ലിസയും മാത്യുവും അവളെ സ്നേഹത്താൽ പൊതിഞ്ഞു…… മാത്യു അവൾക്ക് ചിലങ്ക സമ്മാനമായി നൽകി..ഒരുപാട് സന്തോഷത്തോടെ അവൾ അത് വാങ്ങി…..ഇതൊക്കെ ലിനു ചെറു ചിരിയോടെ നോക്കി നിന്നു…പിന്നീടുള്ള ദിവസങ്ങളിൽ ഋതു വീട്ടിൽ തന്നെയായിരുന്നു…മമ്മയുടെ കൂടെ പുതിയ പരീക്ഷണങ്ങൾ നടത്തിയും മാളുവിന്റെ കൂടെ നാടുചുറ്റിയും അവൾ സമയം കളഞ്ഞു.. ഇതിനിടയിൽ പുതിയ ഡാൻസ് പ്രോഗ്രാം മായ അവളെ വിളിച്ചു പറഞ്ഞു… അടുത്ത മാസത്തോടെ പ്രാക്ടിസിനു എത്തണം എന്ന് പറയാനും മറന്നില്ല…
ദിവസങ്ങൾ കഴിയുംതോറും ചേതനു ഋതുവിനോടുള്ള പക കൂടി കൂടി വന്നു.. അവളെക്കുറിച്ചറിയാനായി പല രീതിയിലും അവൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം… അവളുടെ ഓരോ കാര്യങ്ങളും അത്രയും സ്വകാര്യമാക്കിയാണ് ലിനു നടത്തിയിരുന്നത്…ഒരു ദിവസം പുറത്തേക്കിറങ്ങിയതാണ് ചേതൻ.. അവൻ നേരെ പോയത് മാളിലേക്കാണ്.. അവിടെ ഒരു കോഫി കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവൻ തനുവിനെ കണ്ടത് കൂടെ ഒരു ചെറുപ്പക്കാരനും… ഫോൺ എടുത്ത് അവളെ വിളിക്കാൻ ശ്രമിച്ചു പിന്നെ വേണ്ടെന്ന് വെച്ച് അവൻ അവരെ തന്നെ ശ്രദ്ധിച്ചു…
എന്നാൽ ഇതൊന്നും അറിയാതെ റിച്ചുവും തനുവും അവരുടെ മാത്രം ലോകത്തായിരുന്നു. അവർ തമ്മിലുള്ള അടുപ്പം ഒരു സാധാരണ ബന്ധം പോലെ അല്ലെന്ന് അവന് മനസിലായി… അവരുടെ ഓരോ നീക്കങ്ങളും കണ്ട അവന്റെ കണ്ണിൽ അഗ്നിയായിരുന്നു… അവരെ ചുട്ടെരിക്കാനുള്ള അഗ്നി…റൂമിൽ എത്തിയ ചേതൻ തന്റെ കൈയിൽ കിട്ടിയതെല്ലാം എടുത്തെറിഞ്ഞു… മനസ്സിൽ അപ്പോഴും തനുവും അവളോട് ചിരിച്ചു സംസാരിക്കുന്ന ചെറുപ്പക്കാരനും ആയിരുന്നു…
“സമ്മതിക്കില്ല ഞാൻ.. ഒരുപാട് പെൺകുട്ടികൾ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്.. അവരോട് തോന്നാത്ത എന്തോ ഒന്ന് നിന്നോട് തോന്നി.. നീ എന്റെയാണ്… തോൽപ്പിക്കാൻ ശ്രമിച്ചാൽ… നിനക്കറിയില്ല ചേതനെ..” സ്വയം പിറുപിറുത്തു അവൻ..പെട്ടെന്ന് തന്നെ ഫോൺ എടുത്ത് ഏതോ നമ്പറിൽ വിളിച്ചു..”ഞാൻ ഒരു ഫോട്ടോ അയക്കാം.. അവളുടെ മൊത്തം വിവരങ്ങളും എനിക്ക് കിട്ടണം..”
ഇന്നുവരെ നിന്നെ ഞാൻ വിശ്വസിച്ചു തനു.. അതായിരുന്നു നിന്നെക്കുറിച്ചു ഞാൻ ഒന്നും അന്വേഷിക്കാഞ്ഞത്… അതാണ് എനിക്ക് പറ്റിയ തെറ്റും.. നീ എന്നെ ചതിക്കുകയാണെന്ന് ഞാൻ അറിഞ്ഞാൽ നിന്റെ അവസ്ഥ നിനക്ക് ചിന്തിക്കാൻ കൂടി കഴിയില്ല… ഒരു ഭാഗത്തു ഋതുവിനോടുള്ള പകയും മറുഭാഗത്ത് തനുവിനെ ആ രീതിയിൽ കണ്ട ദേഷ്യവും അവനിൽ നിറഞ്ഞു നിന്നു.. തോൽപ്പിക്കുകയാണ് എല്ലാരും.. തോൽക്കാൻ എനിക്ക് മനസില്ല… എന്നെ ചതിച്ചാൽ തനു നിനക്ക് ലഭിക്കുന്നതും ഋതുവിന് ഞാൻ കരുതിവെച്ച ശിക്ഷ തന്നെ ആയിരിക്കും…. “മരണം “.. സ്വയം പറഞ്ഞവൻ ഉറക്കെ ചിരിച്ചു… സമനില തെറ്റിയവനെ പോലെ…
തുടരും

by