23/04/2026

ഹൃദയസഖി : ഭാഗം 16

രചന – കൃഷ്ണ

‘കണ്ണാ ‘
ആ വിളി കേട്ടതും ദിക്ഷിക്ക് ഫോണിൽ നിന്ന് നോട്ടം മാറ്റി തിരിഞ്ഞു നോക്കി…

എന്താ കൗസു… തനിക്ക് മുന്നിൽ നിക്കുന്ന പ്രായം ചെന്ന വൃദ്ധയെ നോക്കി ചെറു പുഞ്ചിരിയാലേ ദിക്ഷിക്ക് ചോദിച്ചു…

കൗസല്യ. ദിക്ഷിക്കിന്റെ അച്ഛമ്മ…

അത്താഴം കഴിക്കണ്ടേ കുട്ടി… ഈ ഫോണും നോക്കി ഇരിക്കാണ്ട് വന്നേ…
ചെറിയ സകാരവും അതിലേറെ വാത്സല്യവും നിറച്ച് കൊണ്ട് കൗസല്യ പറഞ്ഞു…

ഇപ്പോ വരാം കൗസു… കൗസു പോയി ഫുഡ്‌ വിളമ്പിക്കോ…

മമ്… കൗസല്യ മൂളി അകത്തേക്ക് പോയി…

ദിക്ഷിക്ക് ഫോണിലേക്ക് നോക്കി… താൻ അയച്ച msg സീൻ ചെയ്തിട്ടില്ല എന്നാൽ കക്ഷി ഓൺലൈനിൽ ഉണ്ട്… സീൻ ചെയ്യുമെന്ന് കരുതി ഫോണിലേക്ക് തന്നെ നോട്ടം കൊടുത്ത് നിക്കെ അകത്തു നിന്നും കൗസല്യയുടെ വിളി വന്നു…

ദിക്ഷിക്ക് ഫോണിലേക്ക് ഒരു പ്രാവിശ്യം കൂടി നോക്കി പിന്നെ ഫോൺ ഓഫാക്കി എണീറ്റ് അകത്തേക്ക് പോയി…

കോളേജിൽ വെച്ച് ആതിയുമായിട്ടുണ്ടായ മൊമെന്റ് ഓർത്ത് ദിക്ഷിക്ക് പുറത്തിരിക്കെയാണ് ജിത്തുവിന്റെ വീട്ടിൽ വെച്ച് അവന്റെ ഫോണിൽ നിന്ന് ആതിയുടെ നമ്പർ തന്റെ ഫോണിലേക്ക് സേവ് ചെയ്ത കാര്യം ഓർമ്മ വന്നത്… * കാ‍ന്താരി *എന്ന് സേവ് ചെയ്ത ആതിടെ നമ്പർ എടുത്ത് msg അയച്ചു… ആള് ഓൺലൈനിൽ ഉണ്ടന്ന് കണ്ട് റിപ്ലൈ പ്രേതീക്ഷിച്ചിരുന്നതായിരുന്നു അവൻ…

……..

Dp യിൽ ദിക്ഷിക്കിന്റെ പിക് കണ്ടതും ആതി സ്റ്റക്കായി പോയി… താൻ കണ്ടതിന്റെ കുഴപ്പമാണോ എന്ന് കരുതി കണ്ണ് ഒന്ന് കൂടി തിരിമി ആ dp യിലേക്ക് ഒന്ന് കൂടെ നോക്കി…
കണ്ടതിന്റെ കുഴപ്പമല്ലന്ന് മനസിലായതും ആതിക്ക് ശെരിക്കും എന്ത് ചെയ്യണമെന്നറിയാൻ പാടില്ലാത്ത അവസ്ഥയായി പോയി..

ഈശ്വരാ ഇതത് തന്നെ… അല്ല കലിപ്പന് എങ്ങനെ എന്റെ നമ്പർ കിട്ടി… ഇനി മാധുന്റെ കൈയ്യിൽ നിന്നെങ്ങാനും… ഏയ്… വഴിയില്ല…
ആതി ചിന്തിക്കാൻ തുടങ്ങി…

ആതി ദിക്ഷിക്ക് അയച്ച മെസ്സേജ് നോക്കി താടിക്ക് കൈ കൊടുത്ത് ഇരിക്കുവാണ്… സീൻ ചെയ്യാതെ…

” Hi ” എന്നാണ് msg അയച്ചിരിക്കുന്നത്…

ആതിക്കാണേൽ msg സീൻ ചെയ്യണോ വേണ്ടയോ എന്ന് ആലോചിച്ചിരിക്കുവാ… മാത്രവുമല്ല കക്ഷി ഓൺലൈനിലും ഉണ്ട്…

കലിപ്പൻ ഇങ്ങോട്ടൊരു ” Hi ” അയച്ചതല്ലേ… തിരിച്ചോരു ‘Hi’ അയച്ചേക്കാം… പിന്നെ എന്റെ നമ്പർ എവിടന്ന് കിട്ടിന്നും ചോദിക്കാം…
ആതി ഓർത്തു…

അങ്ങനെ ആതി msg സീൻ ചെയ്ത് ദിക്ഷിക്കിന് തിരിച്ചു msg അയക്കാൻ “Hi ” ടൈപ്പ് ചെയ്യും അത് ഡിലീറ്റടിക്കും വീണ്ടും ടൈപ്പും ഡിലീറ്റടിക്കും അത് തന്നെ പരിപാടി…
ലാസ്റ്റ് രണ്ടും കല്പ്പിച്ച് ആതി msg അയക്കാൻ പോകേം അജുന്റെ കാൾ വന്നു…

അജുന്റെ കാൾ വന്നതും ആതി msg ന്റെ കാര്യം വിട്ട് കാൾ അറ്റന്റ് ചെയ്തു… തന്റെ അജുവുമായിട്ട് സംസാരത്തിൽ മുഴുകി ആതി മെസ്സേജിന്റെ കാര്യം തന്നെ വിട്ടു പോയിരുന്നു…

………

നീ എന്താ നാക്കാലി ഒന്നും മിണ്ടാത്തെ…
എന്നോട് ഒന്നും ചോദിക്കാനില്ലേ…
മറു തലയ്ക്കൽ നിന്ന് ജിത്തു…

മമ്… എന്താ വിളിച്ചേ… മാധു ചോദിച്ചു…

ബെസ്റ്റ്… ഞാൻ എന്റെ പെണ്ണിനെയല്ലേ വിളിച്ചേ… (ജിത്തു )

അയ്യോടാ… (മാധു )

എന്തേ പിടിച്ചില്ലേ… (ജിത്തു )

ഇല്ല… (മാധു )

ഓക്കേ.. അത്രയും പറഞ്ഞ് മറുതലയ്ക്കൽ ജിത്തു കാൾ കട്ടാക്കി…
കാൾ കട്ടായത്തും മാധു ഫോണിലേക്ക് നോക്കി…

അയ്യോ… പറഞ്ഞത്‌ ഫീൽ ആയി കാണുവോ… ഞാൻ തമാശയ്ക്ക് പറഞ്ഞതായിരുന്നു… കാര്യമാക്കി കാണുവോ… അങ്ങനെ പറയണ്ടായിരുന്നു…
മാധുന് എന്തോ പോലെ ആയി…

തിരിച്ച് വിളിച്ചിട്ട് സോറി പറയാം… അല്ല സോറി പറയാൻ മാത്രം ഞാൻ അതിനും മാത്രം ഒന്നും പറഞ്ഞില്ലല്ലോ… സോറി വേണ്ട തമാശയ്ക്ക് പറഞ്ഞതായിരുന്നുന്ന് പറയാം…

മാധു ജിത്തുന്റെ നമ്പറിലേക്ക് വിളിച്ചു…

ഇതെ സമയം ജിത്തു മാധുന്റെ കാൾന് വേണ്ടി വെയിറ്റ് ചെയ്യുവാണ്‌… പെട്ടന്ന് ഫോൺ റിങ് ചെയ്തു…
സ്‌ക്രീനിൽ *നാക്കാലി ❤️* calling കണ്ടതും ജിത്തുന്റെ ചുണ്ടിൽ പുഞ്ചിരി തത്തി…

താൻ കാൾ കട്ടാക്കിയത് കൊണ്ട് പെണ്ണ് തിരിച്ച് വിളിക്കുമെന്ന് ഉറപ്പായിരുന്നു… ഇഷ്ട്ടമുണ്ടങ്കിലും അത് തുറന്ന് പറയാൻ മടി…
നീ എന്നോട് ഐ ലവ് യു പറയും മോളെ… ഞാൻ പറയിപ്പിക്കും…
ജിത്തു മനസ്സിൽ മൊഴിഞ്ഞു കൊണ്ട് കാൾ അറ്റന്റ് ചെയ്തു…

ഹ.. ഹലോ…
ജിത്തു കാൾ അറ്റന്റ് ചെയ്തതും മറുതലയ്ക്കൽ നിന്ന് മാധു…

മമ്… എന്താ വിളിച്ചേ…? ജിത്തു കുറച്ച് ഗൗരവം നിറച്ച് ചോദിച്ചു… ചുണ്ടിൽ അപ്പോഴും പുഞ്ചിരി തത്തുന്നുണ്ടായിരുന്നു….

അ.. അത് ഞാൻ മുന്നേ പറഞ്ഞത്‌ തമാശയ്ക്ക് പറഞ്ഞതായിരുന്നു… ഞാൻ പറഞ്ഞത്‌ കേട്ടയുടനെ കാൾ കട്ടാക്കുമെന്ന് കരുതിയില്ല…

നിനക്ക് താൽപ്പര്യമില്ലെങ്കിൽ ഞാൻ എന്തിനാ നിന്നെ വിളിച്ച് ബുദ്ധിമുട്ടിക്കുന്നെ… നീയും അത് തന്നെയല്ലേ പറഞ്ഞേ അതാ ഞാൻ കാൾ കട്ടാക്കിയേ…

ഞാൻ പറഞ്ഞല്ലോ തമാശയ്ക്കായിരുന്നന്ന്…
അഭിയേട്ടൻ അല്ല നിങ്ങള് വിളിക്കുന്നതിൽ എനിക്ക് കുഴപ്പമൊന്നുമില്ല…

എന്താ വിളിച്ചേ… ജിത്തു കൗതുകത്തോടെ ചോദിച്ചു…

അത് പിന്നെ ഞാൻ പറഞ്ഞ് വന്നപ്പോൾ അപ്പോ ശെരി ഞാൻ വെക്കുവാ ഗുഡ് നൈറ്റ്‌…
അത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞ് മാധു കാൾ കട്ടാക്കി…

ശോ… മാധു ചമ്മലോടെ തലയ്ക്ക് കൈ കൊടുത്തു നിന്നു…

അഭിയേട്ടൻ… ജിത്തു മൊഴിഞ്ഞു… ഒപ്പം മനോഹരമായ പുഞ്ചിരിയും… തന്റെ പ്രിയപെട്ടവളുടെ വിളി… ജിത്തു ഫോണിലേക്കൊന്ന് നോക്കി ചിരിയാലെ കട്ടിലിന്റെ ഹെഡ് ബോർഡിലേക്ക് ചാരി ഇരുന്നു…

……..

കണ്ണാ അടുത്താഴ്ച വിശ്വൻ വരും ഇങ്ങട്…

മുറിയിലേക്ക് പോകാനൊരുങ്ങേ ദിക്ഷിക്കിനോട് കൗസല്യ പറഞ്ഞു…

മമ്… ഒന്ന് മൂളുക മാത്രം ചെയ്ത് ദിക്ഷിക്ക് റൂമിലേക്ക് പോയി…

റൂമിലെത്തിയതും ദിക്ഷിക്കിന്റെ കണ്ണുകൾ ടേബിളിലെ ഫോട്ടോ ഫ്രെയിമിലേക്ക് നീണ്ടു…

ദിക്ഷിക്ക് ആ ഫ്രെയിം കൈയ്യിലെടുത്ത് ബെഡിൽ വന്നിരുന്നു…

കുഞ്ഞ് ദിക്ഷിക്കും അവന്റെ പേരെന്റ്സുമായി നിക്കുന്ന ഫോട്ടോ ആയിരുന്നു അത്… തന്നെ ചേർത്ത് പിടിച്ച് ചിരിയാലേ നിക്കുന്ന തന്റെ പേരെന്റ്സ്… ആ മുഖത്തെ ചിരിയും സന്തോഷവും തന്റെ പത്തു വയസ്സ് വരെ നിന്നുള്ളു…
ഇരുവർക്കുമിടയിൽ ചെറിയൊരു പ്രശ്നം… അത് വളർന്ന് വളർന്ന് അതിന്റെ അവസാനം ഡിവോഴ്സിൽ എത്തി…
തന്റെ സന്തോഷങ്ങളെ തല്ലിക്കെടുത്തും പോലെയായിരുന്നു ഇരുവരുടെയും തീരുമാനം…

ഇരുവരും സപ്രേറ്റ് ആയെങ്കിലും ദിക്ഷിക്കിനോടുള്ള സ്നേഹത്തിലും വാത്സല്യത്തിലും കരുതലിലും മാറ്റമൊന്നും ഉണ്ടായിരുന്നില്ല…

ഫ്രെയിം ബെഡിലേക്ക് വെച്ച് അവൻ ഹെഡ് ബോർഡിലേക്ക് ചാരിയിരുന്നു…

പെട്ടന്ന് എന്തോ ഓർത്ത പോലെ ദിക്ഷിക്ക് ഫോണെടുത്ത് wp ഓപ്പൺ ചെയ്തു… താനയച്ച msg സീൻ ചെയ്തിട്ടുണ്ട്… എന്നാൽ നോ റിപ്ലൈ…
ആതി ഓൺലൈനിൽ ഉണ്ടോ എന്ന് നോക്കി… ലാസ്റ്റ് സീൻ ഒരു മണിക്കൂർ മുന്നെയായിരുന്നു…
ദിക്ഷിക്ക് ആതിടെ dp ഒന്നെടുത്തു നോക്കി… ഒരു വലിയ teddy ബിയറും കെട്ടിപിടിച്ചു നിക്കുന്നൊരു സെൽഫിയായിരുന്നു… കാണാൻ തന്നെ ക്യൂട്ട് ആയിരുന്നു… ദിക്ഷിക്ക് ആ dp യിലേക്ക് കുറച്ച് നിമിഷം നോക്കിയിരുന്നു… ചെറു പുഞ്ചിരിയോടെ…

…….

എന്താണ് മോളെ എന്നത്തതിനേക്കാൾ ഉത്സാഹമാണല്ലോ… ഓ… സോറി നിന്റെ അന്യന്റെ കാര്യം ഞാൻ മറന്നു…

കണ്ണാടിക്ക് മുന്നിൽ കിടന്ന് മൂളി പാട്ടും പാടി ഒരുങ്ങുന്ന മാധുനെ കണ്ട് ആതി പറഞ്ഞു…

മാധു ആതിക്ക് നേരെ തിരിഞ്ഞു ഒന്ന് ചിരിച്ചു കൊടുത്ത് വീണ്ടും കണ്ണാടിക്ക് നേരെ തിരിഞ്ഞു…

ഈശ്വരാ ഇനി അങ്ങട് എന്തൊക്കെ കോലം കെട്ടൽ കാണണമെന്തോ… ആ ജിത്തൂവേട്ടനെ എന്തൊക്കെ പറഞ്ഞു നടന്നവളാ… എന്തായാലും ജിത്തുവേട്ടൻ ഒരു വലിയ സാഹസികതയ്ക്കാ മുതിർന്നേക്കുന്നെ…
മാധുനെ നോക്കി ആതി പറഞ്ഞു…

അതെന്തോന്ന് ആ വലിയ സാഹസികത…?

വേറെന്ത് നിന്നെയല്ലേ അങ്ങേര് ഇനി അങ്ങോട്ട് ചുമക്കാൻ പോകുന്നെ… അത് വലിയൊരു സാഹസികത തന്നെയല്ലേ… നാക്കാലിയുടെ അന്യൻ… ആഹാ…

മോള് ആക്കിയതായിരിക്കും ല്ലേ… നോക്കിക്കോ ആതി നിന്റെ ലൈഫിൽ ഒരു അസല് കലിപ്പൻ തന്നെയാകും വരുന്നത്… അല്ല നിനക്ക് പറ്റിയ കലിപ്പൻ ദിക്ഷിക്കേട്ടനാ…
നിങ്ങള് രണ്ടും ചേരും… നിനക്ക് പറ്റിയ ആളാ ദിക്ഷിക്കേട്ടൻ… അത് കലിപ്പൻ നീ കാന്താരിയും… കലിപ്പന്റെ കാ‍ന്താരി… ആഹാ…

മാധു പറഞ്ഞത്‌ കേട്ട് പല്ല് ഞെരിച് അവളെ നോക്കി നിക്കുവാണ്‌ ആതി… അപ്പോഴാ ഇന്നലെ ദിക്ഷിക്ക് msg അയച്ച കാര്യം ആതി ഓർത്തത്…

ശോ ഇന്നലത്തെ msg ന്റെ കാര്യം ഞാൻ വിട്ടു പോയല്ലോ… ഞാൻ msg സീൻ ചെയ്തത് കണ്ടിട്ടുണ്ടാകും… അജുവുമായി സംസാരിച്ചിരുന്ന് ആ കാര്യമാങ്ങു വിട്ടും പോയി… ഇപ്പോ ഒരു msg അയച്ചാലോ…
അതും ചിന്തിച്ച് ആതി ഫോൺ കൈയ്യിലെടുത്തു…

മമ്… എന്തയക്കും… Mrng അയക്കാം… അല്ലേ വേണ്ട…
ആതി വീണ്ടും മടിച്ചു…

നീ എന്താ ആതി ഫോണും നോക്കി നിക്കുന്നേ… വാ പോകാം… അതും പറഞ്ഞ് മാധു ബാഗുമെടുത്ത് റൂമിന്ന് പുറത്തേക്ക് നടന്നു…
പുറകെ ആതിയും…

……….

ഇങ്ങേര് ഇത് എന്തോന്ന് തേങ്ങയാ പറയുന്നേ… പുല്ല്… ക്ലാസ്സിൽ കേറണ്ടായിരുന്നു… (ആതി )

ഇംഗ്ലീഷ് ഹൗർ ആയിരുന്നു… സാർ എന്തൊക്കെയോ പറഞ്ഞ് പോകുന്നു… ക്ലാസ്സിലെ മിക്കോരും താടിക്ക് കൈ കൊടുത്തിരിക്കുന്നു… ചിലർ ഉറക്കം തൂങ്ങി ഇരിക്കുന്നു… ബാക്കി ചിലർ ഡെസ്ക്കിൽ തല ചായ്ച്ച് കിടക്കുന്നു…

ശെരിയ… ശോ… ബെല്ലടിക്കാറായില്ലേ… ഇനി എത്ര നേരമിരിക്കാനാ ഇങ്ങനെ…
മാധു പറഞ്ഞ് തീർന്നതും ബെൽ മുഴങ്ങിയതും ഒരുമിച്ചായിരുന്നു…

എല്ലാവർക്കും സ്വർഗം കിട്ടിയ കണക്കെ ആയിരുന്നു…

ആതിയും മാധുവും സീറ്റിൽ നിന്ന് ചാടി എണീറ്റ് പുറത്തേക്കിറങ്ങി…
രണ്ടും നേരെ പോയത് ക്യാന്റിനിലേക്കായിരുന്നു…

ക്യാന്റിനിൽ പോയി വയറ് ഫുള്ളാക്കി രണ്ടും ഗ്രൗണ്ടിനങ്ങോട്ട് നടന്നു…

ഇന്നിനി ക്ലാസ്സിൽ കേറണോ…
ഗ്രൗണ്ടിലേക്കിറങ്ങെ സ്റ്റേപ്പിൽ ഇരിക്കെ ആതി ചോദിച്ചു…

ക്ലാസ്സ്‌ കട്ട് ചെയ്യാം… (മാധു )

നിങ്ങൾ രണ്ടാളും പഠിക്കാൻ തന്നെയാണോ വരുന്നേ…?
തൊട്ട് പിറകിൽ നിന്നുമുള്ള ആ ചോദ്യം കേട്ട് രണ്ടും പിറകിലേക്ക് തിരിഞ്ഞു നോക്കി…

തുടരും…