17/04/2026

ഗൗരി കല്യാണി : ഭാഗം 01

രചന – കണ്ണന്റെ മാത്രം

ഗൗരീ…

ആ വന്നല്ലോ അഹങ്കാരി.

എന്തിനാ ഏട്ടാ അവളെ ഇങ്ങനെ പറയുന്നേ പാവല്ലേ എന്റെ കല്ലു..

പാവല്ല പാവാട ആണു നിന്റെ കല്ലു. നീ മാത്രേ ഈ നാട്ടിൽ അവളെ പാവം എന്നു പറയൂ വേറെ ആരും പറയില്ല…

അത് നിങ്ങൾക്കൊന്നും അവളെ അറിയാത്തത് കൊണ്ടാണ്. സ്നേഹിച്ചാ ചങ്ക് പറിച്ചു തരും എന്റെ കല്ലു…

ഉവ്വാ…

ഗൗരീ…

ആ ഡീ ദേ വരുന്നു..

ഒന്ന് വേഗം വാടി ഇപ്പോഴേ നേരം വൈകി. ആ ശങ്കര പോയിണ്ടാവും ഇനിപ്പോ ഷഹല ആവും അതിലാണെങ്കിൽ ഒടുക്കത്തെ തിരക്കും പിന്നെ ആ ഞരബനും ഉണ്ടാവും..

എന്റെ പൊന്നു കല്ലു ഞാൻ വന്നില്ലേ നീ ഒന്ന് നിർത്ത് ഈ എണ്ണിപെറുക്കൽ…

ആ നിനക്ക് അങ്ങനെ പറയാം നിന്നെ ഒന്നും പറയില്ലല്ലോ ആ കാലമാടൻ. നീ അയാളുടെ ജനിക്കാതെ പോയ സഹോദരി അല്ലെ. അതിന്റെ ഒക്കെ കൂടി എന്റെ നെഞ്ചത്തേക്കാണല്ലോ..

നീ പോടീ കണ്ണേട്ടൻ പാവാണ്..

കണ്ണേട്ടൻ അല്ല കാലേട്ടൻ ആണു അയാൾ. ഒരു കാര്യം ഉറപ്പാ എന്റെ കയ്യോണ്ടാവും മിക്കവാറും അങ്ങേരുടെ അന്ത്യം….

നീ ഒന്ന് മിണ്ടാണ്ട് നിക്ക് പെണ്ണെ. ആ ദേ ബസ് വന്നു. വാ പോവാം…

അവർ അങ്ങ് എത്തുമ്പോഴേക്കും നമുക്ക് ഇവരെ ഒന്ന് പരിചയപ്പെടാം.
ഇവരാണ് ഗൗരിദുർഗയും കൃഷ്ണകല്യാണിയും.22 വയസ്സ് ആകുന്നു.അഞ്ചാം ക്ലാസ്സ്‌മുതൽ ഡിഗ്രി ഒന്നിച്ചാണ് രണ്ടും പഠിച്ചത്. Bsc സ്റ്റാറ്റിസ്റ്റിക്സ് ആണ് രണ്ടും പേരും. ഇപ്പോ ജോലിചെയ്യുന്നതും ഒരുമിച്ചാണ്. DM ഗ്രൂപ്പ്സിൽ ആണ് അവർ ജോലി ചെയ്യുന്നത്. രണ്ടുപേരും ഡാൻസും പാട്ടും ഒക്കെ പഠിച്ചിട്ടുണ്ട്. ഉറ്റ കൂട്ടുകാർ എന്നു പറഞ്ഞാ കുറഞ്ഞു പോവും. അത്രേം പരസ്പരം അടുത്തു അറിഞ്ഞവർ. കല്ലു ഒറ്റ മോളാണ്. അമ്മ മാത്രേ ഉള്ളൂ. അച്ഛൻ മരിച്ചു. കല്ലുന്റെ അമ്മ രാധിക പാട്ടുടീച്ചറാണ് അവരുടെ വീടിനു അടുത്തുള്ള ഒരു സ്കൂളിൽ തന്നെ.അവർ ഒരു ആശ്രമത്തിലാണ് ജനിച്ചതും വളർന്നതും അവിടെ നിന്ന് കല്ലുന്റെ അച്ഛൻ സ്നേഹിച്ചു കല്യാണം കഴിച്ചതാണ് അവരെ. കല്ലുന്റെ അച്ഛൻ മനോജിന്റെ വീട്ടുകാർക്ക് ആർക്കും താല്പര്യം ഉണ്ടായില്ല ഈ ബന്ധത്തിൽ. വീട്ടുകാരെ ധിക്കരിച്ചാണ് മനോജ്‌ രാധികയെ കല്യാണം കഴിച്ചത്. അതോടെ അവർ ഇവരെ കയ്യൊഴിഞ്ഞു. കല്ലുനെ രാധിക ഗർഭിണി ആയിരിക്കുന്ന സമയം ഒരു ആക്‌സിഡന്റിൽ ആണ് മനോജ്‌ മരിക്കുന്നത്. അതോടെ ജീവിക്കാൻ വേറെ വഴിയില്ലാതായപ്പോ ആണ് രാധിക പാട്ടുപഠിപ്പിക്കാൻ പോയി തുടങ്ങിയത്.കല്ലു കാണാൻ നല്ല വെളുത്ത് ആവശ്യത്തിന് ഉയരത്തിൽ അധികം വണ്ണമില്ലാതെ ഒരു സുന്ദരി കുട്ടി. ജീൻസും ടോപ്സും ആണ് ഇഷ്ടവേഷം. അതുകൊണ്ട് തന്നെ എപ്പോഴും അങ്ങനത്തെ വേഷങ്ങളിൽ ആണ് ആളെ കാണാ.കല്ലു പഠിക്കാനും നല്ല മിടുക്കി ആണ് 90% above മാർക്കും ഉണ്ടായിരുന്നു. പക്ഷെ അവൾക്ക് സ്വന്തമായി ഒരു വീടില്ല. അപ്പൊ വീടൊരെണ്ണം ഉണ്ടാക്കിയിട്ട് ഇനി പഠിക്കുന്നുള്ളു എന്നും പറഞ്ഞാണ് അവൾ ജോലിക്ക് കയറിയത്. സിവിൽ സർവീസ് ആണ് അവളുടെ ആഗ്രഹം.

ഗൗരിടെ വീട്ടിൽ അച്ഛനും അമ്മയും ഒരു ചേട്ടനും. അച്ഛൻ ബാലചന്ദ്രൻ സ്കൂൾമാഷാണ്. അമ്മ ഷീജ വീട്ടമ്മ ആണ്. ചേട്ടൻ അഭിനവ് ബാങ്ക് മാനേജർ ആണ്.ഗൗരി അഞ്ചിൽ ആയ സമയം ആണ് ബാലചന്ദ്രൻ ട്രാൻസ്ഫർ കിട്ടി ഇങ്ങോട്ടു വരുന്നത്. അത് വരെ അവർ ഒറ്റപ്പാലം ആയിരുന്നു. അതാണ് അവരുടെ നാട്. ബാലചന്ദ്രന്റെ തറവാട്ടിൽ അവർ രണ്ടു മക്കൾ ആണ്. അയാൾക്ക് ഒരു പെങ്ങൾ ഗിരിജ. അവർ ബാലന്റെ തറവാട്ടിൽ അയാളുടെ അച്ഛന്റേം അമ്മയുടേം കൂടെ തന്നെ ആണ് താമസം. കുശുമ്പും അസൂയയും മാത്രം നിറഞ്ഞതാണ് ഗിരിജ ഭർത്താവ് സുരേഷ്. അവർക്ക് ഒരു മകളും മകനും.മകൻ മാനവ് ഒരു ലോകതെമ്മാടി ആണ്. അവനു ഗൗരിയെ ഒരുനോട്ടം ഉണ്ട്. ഇപ്പോ കണ്ടാലും എന്തെങ്കിലും ഒക്കെ പറഞ്ഞു അവളെ തൊടാനും പിടിക്കാനും ഒക്കെ നോക്കും. പിന്നേ മകൾ ശ്രീലക്ഷ്മി അമ്മയുടെ തനിപകർപ്പാണ് അവൾ. പക്ഷേ ആർക്കും അറിയില്ല അവളുടെ സ്വഭാവം ഗൗരിക്കൊഴിച്. ഗൗരിയെ ഇഷ്ടമില്ല അവൾക്ക്. ഗൗരിക്ക് നിറം കുറവാണു പക്ഷെ കാണാൻ നല്ല ക്യൂട്ട് ആണ്. നല്ല ഉണ്ടക്കണ്ണും ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴിയും വട്ടമുഖവും മുട്ടിനു മുകളിൽ നിക്കുന്ന അത്രേം തിക്കുള്ള മുടിയും ഒക്കെ ആയിട്ട് അധികം ഉയരം ഒന്നും ഇല്ലാത്ത എന്നാൽ കുറച്ചു വണ്ണത്തിൽ ഒരു തക്കുടു. ആര് കണ്ടാലും ഒന്ന് നോക്കി പോവും അവളെ. അതുതന്നെ ആണ് ശ്രീലക്ഷ്മിയുടെ പ്രശ്നവും. അവൾ തരം കിട്ടുമ്പോഴൊക്കെ ഗൗരിയെ ഓരോന്നും പറഞ്ഞ് വിഷമിപ്പിക്കും. ഗൗരി ഇതൊന്നും വീട്ടിൽ പറഞ്ഞിട്ടില്ല. അല്ല പറഞ്ഞിട്ടും കാര്യം ഒന്നും ഇല്ല.കല്ലുവിനോട് ആണ് ഗൗരി അവളുടെ സങ്കടങ്ങൾ ഒക്കെ പറയുന്നത്.ഷീജയുടെ അച്ഛനും അമ്മയും ഒന്നും ഇപ്പോ ജീവനോടെയില്ല. അവർ ഒറ്റമോളാണ്. ഗൗരി അവളുടെ അച്ഛനും അമ്മയ്ക്കും ആഗ്രഹിക്കാതെ കിട്ടിയ മകൾ ആണ്. അതുകൊണ്ട് തന്നെ അവളോട്‌ പ്രത്യേകിച്ചു ഒരു ഇഷ്ടവും അവർക്കില്ല. ഗൗരിക്ക് ഡിഗ്രിക്ക് റാങ്ക് ഉണ്ടായിരുന്നു. അവൾക്ക് പിജി ചെയ്ത് കോളേജ് പ്രൊഫസർ ആകണം എന്നായിരുന്നു ആഗ്രഹം. പക്ഷെ അവളുടെ വീട്ടുകാർക്ക് അവളെ ഇനിയും പഠിപ്പിക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല.അത് ‌അറിഞ്ഞപ്പോൾ ആണ് അവൾ കല്ലുവിന്റെ ഒപ്പം DM ഗ്രൂപ്പ്സിൽ ജോലിക്ക് കയറിയത്. ഇപ്പോ ഒരു കൊല്ലത്തിനു മുകളിൽ ആയി അവിടെ വർക്ക്‌ ചെയ്യുന്നു.

ഗൗരി ഒരു പാവം കുട്ടിയാണ്.ആരെന്തു പറഞ്ഞാലും അവൾ വിശ്വസിക്കും. അവൾക്ക് ആകെ ദേഷ്യം വരാ കല്ലുവിനെ ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ ആണ്. ആ സമയം അവൾ തനി ദുർഗ ആവും.അത്രേം അടുപ്പമുള്ളവരോട് മാത്രേ അവൾ അവളുടെ കുറുമ്പും കുസൃതിയും പുറത്തെടുക്കൂ. കല്യാണി പക്ഷേ നല്ല തന്റെടി ആണ്. ആരോടും മുഖത്തുനോക്കി കാര്യം പറയും. അതുകൊണ്ട് തന്നെ അഹങ്കാരി ആണ് അവൾ അവൾടെ അമ്മയ്ക്കും ഗൗരിക്കും ഒഴിച്ച് ബാക്കി എല്ലാർക്കും. ഗൗരിക്കും കൂടി വേണ്ടി എല്ലാവരോടും സംസാരിക്കുന്നത് കല്യാണി ആണ്.

ഗൗരീ വേഗം വാടി… അങ്ങേര് വന്നിട്ടുണ്ടാവും ഇന്ന് എന്റെ കാര്യം തീരുമാനം ആവും..

അതൊന്നും ഇല്ല ഞാൻ പറഞ്ഞോണ്ട് കണ്ണേട്ടന്റെ അടുത്ത് നീ ആ വായ ഒന്ന് അടച്ചു വച്ചാമതി.

അതൊന്നും ഉറപ്പ് പറയാൻ പറ്റില്ല. അങ്ങേരുടെ ചൊറിഞ്ഞ വാർത്താനത്തിന് മറുപടി പറഞ്ഞില്ലെങ്കിൽ എന്താന്ന് അറിയില്ല ഭയങ്കര ദാഹനക്കേടാണ്.

ആ അതാണ് നീയും വെറുതെ ഇരിക്കില്ല ആളും ഇല്ല. എനിക്ക് വയ്യാ നിങ്ങടെ ഇടയിൽ കിടന്ന് റഫ്രീ കളിക്കാൻ…

നീ ചൂടാവല്ലേ മുത്തേ ഞാൻ ദേ വായ്ക്ക് സിബ് ഇട്ടു. ഇനി നീ പറയാണ്ട് ഞാൻ മിണ്ടില്ല പോരെ..

ആഹാ ഗൗരീകല്യാണി ഇന്നും വൈകിയല്ലോ..

ഒന്നും പറയണ്ട ശിവൻ ചേട്ടാ (പ്യൂൺ DM group)ബസ് മിസ്സ്‌ ആയി.. സർ വന്നോ…

ഏയ്യ് ഇന്ന് സൂര്യ സാർ ഇല്ല. ദേവൻ കുഞ്ഞു മാത്രേ ഉള്ളു. അതുകൊണ്ട് പേടിക്കേണ്ട അയാൾ ഒരു ചിരിയോടെ പറഞ്ഞു.

ഹാവൂ.. രക്ഷപെട്ടു അല്ലെങ്കിൽ ഇന്നും കെട്ടേനെ അയാളുടെ വായിൽ നിന്ന് നല്ല സരസ്വതി എനിക്ക്. കല്ലു ഒരു ദീർഘാനിശ്വാസത്തോടെ പറഞ്ഞു.അപ്പൊ ശെരി ചേട്ടാ ഞങ്ങൾ അങ്ങോട്ട് പോട്ടെ.

ഹഹഹ.. ശരിയെന്നാൽ എന്നും പറഞ്ഞു ആള് തിരിയാൻ പോയി പിന്നേ പെട്ടന്ന് നിന്ന് അവരോടു പറഞ്ഞു അയ്യോ അതുമറന്നു.നിങ്ങളെ കണ്ടാൽ ക്യാബിനിലേക്ക് ചെല്ലാൻ പറഞ്ഞു ദേവൻ കുഞ്ഞ് എന്തോ ഫൈലിന്റെ കാര്യം ചോദിക്കാൻ ആണെന്നാ പറഞ്ഞെ.

ആ തേജ് കൺസ്ട്രക്ഷൻസിന്റെ ആവും അതു എന്റെ കൈയിൽ ഉണ്ട്. ഗൗരി പറഞ്ഞു. എന്നിട്ട് ശിവൻ ചേട്ടനോട് യാത്ര പറഞ്ഞു അവർ MD യുടെ ക്യാബിൻ ലക്ഷ്യമാക്കി നടന്നു.

May I come in sir ??

Yes… ആ വന്നല്ലോ ലാസ്റ്റ് വണ്ടികൾ. ഇന്നും ബസ് കേടായതാണോ ഗൗരികുട്ട്യേ… ദേവൻ ഒറ്റമകൻ ആണ്. അതുകൊണ്ട് തന്നെ ഗൗരിയെയും കല്യാണിയെയും തന്റെ സഹോദരിമാരെ പോലെ ആണ് കാണുന്നത്. അവർക്കും തിരിച്ചു അങ്ങനെ തന്നെ.

ബസ് മിസ്സ്‌ ആയതാ ദേവേട്ടാ. കണ്ണേട്ടൻ എവിടെ പോയതാ ദേവേട്ടാ.. ഗൗരി ചോദിച്ചു.

ഇവൾക്കെന്താ ബാക്കി ഉള്ളവർ ആ കാലമാടൻ ഇല്ലല്ലോ എന്നു സമാധാനിച്ചിരിക്കാ അപ്പോഴാ അവളുടെ ഒരു കണ്ണേട്ടൻ കല്ലു ഒന്ന് അത്മിച്ചു.

അവൻ വന്നിട്ടില്ല മോളെ ഇന്നാണ് ആ ബാംഗ്ലൂർ ബേസ്ഡ് കമ്പനിയും ആയിട്ടുള്ള മീറ്റിംഗ്. അവൻ അങ്ങോട്ട്‌ പോയി. 2 ഡേയ്‌സ് കഴിഞ്ഞേ വരൂ. അതുപോട്ടെ കല്യാണി എന്താ ആലോചിച്ചു നിക്കുന്നെ…

പെട്ടന്ന് കല്ലു ഒന്ന് ഞെട്ടി.. എന്നിട്ട് ഒരു വളിച്ച ചിരിയോടെ പറഞ്ഞു ഒന്നും ഇല്ല സർ എന്ന്..

അതൊന്നും പറയണ്ട ദേവേട്ടാ അവളോട് ഞാൻ ഒന്ന് മിണ്ടാതിരിക്കാൻ പറഞ്ഞു കണ്ണേട്ടന്റെ മുൻപിൽ അല്ലെങ്കിൽ രണ്ടും കൂടി കടിപിടി കൂടും. അതിനു എന്നോട് മോന്തേം കേറ്റിപ്പിടിച്ചു നിക്കുന്നതാ അവൾ.. ഗൗരി കല്ലുവിനെ കൂർപ്പിച്ചു നോക്കികൊണ്ട്‌ പറഞ്ഞു.

അതൊന്നും അല്ല സർ ഞാൻ നിങ്ങൾ പറയുന്നത് കേട്ടുനിന്നതാണ്…

കല്യാണി എത്ര പ്രാവശ്യം ഞാൻ തന്നോട് പറഞ്ഞിട്ടുണ്ട് ഡോ എന്നേ സർ എന്നൊന്നും വിളിക്കേണ്ട എന്ന്.

സോറി ദേവേട്ടാ എനിക്ക് പെട്ടന്ന് സർ എന്നേ വരുന്നുള്ളു.

മ്മ്..എന്തായാലും നിങ്ങൾ ഡ്യൂട്ടിക്ക് കേറിക്കോ. ഗൗരി തേജ് കൺസ്ട്രക്ഷൻസിന്റെ ഫയൽ കൈയിൽ ഇല്ലേ അത് ചെക്ക് ചെയ്ത് കഴിഞ്ഞോ..

ഉവ്വ് ദേവേട്ടാ.. അതെല്ലാം ക്ലിയർ ചെയ്യ്തു. ദാ ഫയൽ.

ഒക്കെ.. എന്നാ പിന്നേ കാണാം… ആ പിന്നേ ലച്ചു പറഞ്ഞു കല്ലു വരച്ചുകൊടുത്ത ചിത്രം സൂപ്പർ ആയിട്ടുണ്ട് എന്ന്. എനിക്ക് അറിയില്ലായിരുന്നു താൻ ഇത്രേം നന്നായി വരക്കും എന്ന്. അടിപൊളി ആയിട്ടുണ്ട് ഡോ അത്.

അതിനു കല്ലു ഒന്ന് ചിരിച്ചേ ഉള്ളൂ. അവർ രണ്ടുപേരും അവനോടു യാത്ര പറഞ്ഞു തങ്ങളുടെ സീറ്റിലേക്ക് പോയി..

തുടരും…..