18/04/2026

നീർത്തിളക്കം : ഭാഗം 12

രചന – ഷംസിയ ഫൈസൽ

കല്ല്യാണത്തിന് സ്റ്റിച്ച് ചെയ്ത ഡ്രസ്സെല്ലാം തേച്ച് മിനുക്കി മടക്കി വെക്കുമ്പോയാണ് അമ്മ അങ്ങോട്ട് വന്നത്

”മോളെ,
കല്ല്യാണം ഇങ്ങടുത്തില്ലെ.,
സ്വര്‍ണ്ണം എടുക്കണ്ടെ.,
അച്ഛന്‍റെ കൈയ്യിലൊന്നുല്ലെന്ന് മോള്‍ക്കറിയാലോ..,
അതോണ്ട് മോള് തന്നെ.,,

”എന്‍റെ അമ്മേ..,,എനിക്കാവിശ്യത്തിനുള്ള സ്വര്‍ണ്ണം എന്‍റേലുണ്ടല്ലോ.,
ഇനി വെറുതെ അലമാരയില്‍ വെക്കാന്‍ എടുക്കണോ?

ശാലിനി അമ്മയെ നോക്കി മടക്കി വെച്ച ഡ്രസ്സെടുത്ത് അലമാരയില്‍ വെച്ചു

”എന്നാലും അങ്ങനെയല്ലല്ലോ..,,
നാട്ടുക്കാരൊക്കെ കണ്ടാല്‍ എന്ത് വിചാരിക്കും.,,

”എന്ത് വിചാരിക്കാന്‍.,
എനിക്കീ കുറേ സ്വര്‍ണ്ണം ഇട്ട് ആള്‍ക്കാരെ കാണിക്കുന്നതിനോടെ താല്‍പര്യമില്ല.,
നവിക്ക് എന്‍റെ സ്വര്‍ണ്ണം കിട്ടീട്ട് വേണ്ട ജീവിക്കാന്‍.,
ഇനിയിപ്പോ നാട്ടുകാര്‍ക്കും ബന്ധുക്കാര്‍ക്കും അത്രക്ക് ഇളക്കമാണേല് അവര് തന്നെ വാങ്ങി ഇട്ടോട്ടെ.,,

ശാലിനി നീരസത്തോടെ പറഞ്ഞു

”നിനക്കെന്താ കൊച്ചേ പറഞ്ഞാ മനസ്സിലാകാത്തെ.,
കല്ല്യാണത്തിരി സ്വര്‍ണ്ണമൊക്കെ ഇട്ട് നില്‍ക്കുന്നത് കാണാന്‍ തന്നെ ചേലാ..,,

അമ്മ മുഖം വീര്‍പ്പിച്ചു

”ഒന്ന് പോ അമ്മേ..,,
ഞാന്‍ സാരിക്ക് പറ്റിയ അടിപൊളി ഫാന്‍സി വാങ്ങി വെച്ചിട്ടുണ്ട്.,
ഞാനത് ഇട്ടോളാം.,
ഇനി അമ്മക്ക് കല്ല്യാണത്തിന് സ്വര്‍ണ്ണം വല്ലോം വേണമെങ്കില്‍ പറഞ്ഞോ.,
നമുക്ക് ഇപ്പോ തന്നെ പോയി വാങ്ങിയേക്കാം.,,എന്താ.,,

ശാലിനി അമ്മേടെ കവിളില്‍ നുള്ളി

”കല്ല്യാണ പെണ്ണിന് വേണ്ട.,
എന്നിട്ടാ അവളെ തള്ളക്ക്.,
ഇന്നാ ഈ വള നിനക്കിരിക്കട്ടെ.,,
അമ്മേടെ കല്ല്യാണ സമ്മാനമായി കൂട്ടിക്കോ.,,

അമ്മ കൈയ്യില്‍ കിടന്ന വള ഊരി ശാലിനിയുടെ കൈയ്യില്‍ വെച്ച് കൊടുത്തു

”ഞാന്‍ വാങ്ങി തന്നത് എനിക്ക് തന്നെ സമ്മാനമായി തരാണോ..,,

അവള്‍ പൊട്ടിചിരിച്ചു

”പിന്നെ എന്‍റേല് എവിടെന്നാ.,
ഈ ഇട്ടത് മുയുവന്‍ നീ വാങ്ങിതന്നതല്ലെ.,
അല്ലാത്തതൊക്കെ അങ്ങേര് വിറ്റ് കള്ള് കുടിച്ച് നശിപ്പിച്ചില്ലെ.,
ഇത് തന്നെ നീ ഉണ്ടാക്കി തന്നോണ്ടാ ചോദിക്കാത്തെ.,,

അമ്മേടെ മുഖത്ത് ദേഷ്യവും സങ്കടവും വന്ന് നിറഞ്ഞു

”ഇതിപ്പോ അമ്മ തന്നെയിട്ടോ.,
കെട്ടിയവന്‍ ചോദിച്ചാലും കൊടുക്കാന്‍ നില്‍ക്കണ്ട.,
പിന്നെ സ്വര്‍ണ്ണത്തിന്‍റെ കാര്യം ഇനി മിണ്ടണ്ട.,
ഞാന്‍ ആദ്യമെ തീരുമാനിച്ചതാ കല്ല്യാണത്തിന് നാട്ടുക്കാര്ക്ക് എണ്ണി തിട്ടപ്പെടുത്താനായി ഒരു തരി പൊന്നെടുക്കൂലന്ന്..,,

”ഇങ്ങനെ ഒരു പെണ്ണ്.,
വല്ല്യ ഡോക്ടറാന്നാ വിചാരം.,,

അമ്മ ചവിട്ടി തുള്ളി പോയതും ശാലിനി പൊട്ടിചിരിച്ചു

കല്ല്യാണം അടുക്കും തോറും സ്വര്‍ണ്ണത്തിന്‍റെ കാര്യം ഒാര്‍മിപ്പിക്കാനായി അച്ഛനും അമ്മയും ശാലിനിയെ ഇടക്ക് സമീപിക്കുമെങ്കിലും അവളെ ഒരു നോട്ടത്തിന് അവര് സ്ഥലംവിടും

കല്ല്യാണത്തിന് രണ്ട് ദിവസമെ ബാക്കിയൊള്ളു.,
വീടിന് ചുറ്റും പന്തലുയര്‍ന്നു.,
സദ്യക്കുള്ള പാത്രങ്ങളും ചെമ്പുകളും കസേരയും ടേബിളുമെല്ലാം ലോറിയില്‍ കൊണ്ടിറക്കി
കുട്ടിയുടേയും നാട്ടുക്കാരുടേയും ശബ്ദങ്ങള്‍ ഉയര്‍ന്ന് കേള്‍ക്കാം.

അടുത്ത ബന്ധുക്കാരെല്ലാം ഇപ്പോ തന്നെ എത്തിയിട്ടുണ്ട്

”ചേച്ചീ..,,ദേ ഫോണ് നവനീതേട്ടനാണ്.,,

ശില്പ ശാലിക്ക് ഫോണ്‍ കൊണ്ട് കൊടുത്ത് പോയി

”ഒരു മിനിറ്റ് ഞാനീ കോളെന്നെടുത്തോട്ടെ.,,,

മൈലാഞ്ചി ഇട്ട് കൊണ്ടിരിക്കായിരുന്ന ശാലിനി എണീറ്റ് മുറിയിലേക്ക് പോയി

”ഹലോ..,,

ശാലിനി ഫോണ്‍ ചെവിയോട് ചേര്‍ത്തു

”ശാലിനി നമുക്കീ കല്ല്യാണം വേണ്ടെന്ന് വെച്ചാലോ..,,

അവന്‍റെ വാക്കുകള്‍ ഇടിതീ പോലെ അവളെ കാതിലേക്ക് തുളച്ച് കയറി

”വാട്ട്..,,!!!

അവളെ ശബ്ദമുയര്‍ന്നു

വേഗം ഡോറടച്ച് ലോക്ക് ചെയ്ത് ബെഡില്‍ വന്നിരുന്നു

”ടോ..,,താനെന്തായിപ്പോ പറഞ്ഞെ.,,

അവള്‍ താന്‍ കേട്ടത് സത്യമാകല്ലെ എന്ന് പ്രാര്‍ത്ഥിച്ചു

”ശാലിനി നമുക്കീ കല്ല്യാണം വേണ്ടെന്ന് വെച്ചാലോ?,
അറിഞ്ഞ് കൊണ്ട് നിന്‍റെ ജീവിതം നശിപ്പിക്കാന്‍ വയ്യ.,
എനിക്ക് നിന്‍റെ കാര്യമോര്‍ത്ത് സമാധാനം കിട്ടുന്നില്ല.,
ഇത്രക്കാലം നിന്‍റെ നല്ല ഭാവി….

”സ്റ്റോപ്പ്..,,മതി നിര്‍ത്ത്.,,

ശാലിനി അവനെ പറഞ്ഞ് മുയുവനാക്കാന്‍ സമ്മതിച്ചില്ല

”നാളെ കഴിഞ്ഞാല്‍ നമ്മുടെ കല്ല്യാണമാണ്.,
ഇവിടെ ആവേശവും ആരവവും കണ്ടാല്‍ ഇന്ന് കല്ല്യാണമുള്ള പോലെയാണ്.,
താനീ കല്ല്യാണത്തിന് പിന്മാറിയാല്‍ ഇവിടെ ഉള്ളവരെ സന്തോഷം നീ ആയിട്ട് തച്ചുടക്കരുത്.,
ദിവസം കുറേ ഉണ്ടായിരുന്നല്ലോ നിനക്ക് ആലോചിക്കാന്‍.,
നീ കല്ല്യാണം വേണ്ടെന്ന് വെക്കുന്ന നിമിഷം നിന്‍റെ പേരെഴുതി വെച്ച് ഞാന്‍ കെട്ടിതൂങ്ങി ചാകും.,,
ഇത് വെറും വാക്കായി കൂട്ടണ്ട.,,

അവളെ വാക്കിലെ ഗാംഭീര്യം അവനെ ഭയപ്പെടുത്തി

”ശാലൂ..,,സോ..സോറി.,
ഞാനാകെ മൈന്‍റ് ഡിസ്റ്റര്‍ബായി നില്‍ക്കായിരുന്നു.,
നിന്‍റെ വീട്ടില്‍ കല്ല്യാണ ആവേശം.,
മാസങ്ങള്‍ മാത്രം നീണ്ട് നില്‍ക്കുന്ന ഒരു ദാമ്പദ്യ ജീവിതത്തിന് ഇതിന്‍റൊക്കെ ആവിശ്യമുണ്ടോ?
അമ്പലത്തില്‍ വെച്ചൊരു താലികെട്ട് അത്രപോരെ.,,

അവന്‍റെ സംസാരത്തിലൊരു പരിഭ്രമമുണ്ടായിരുന്നു

”അതെല്ലാം അവരെ സന്തോഷമാണ്.,
അവരാസ്വദിക്കട്ടെ.,
ഞാനും എന്‍ഞ്ചോയ് ചെയ്യുന്നുണ്ട്.,
നീ പേടിക്കേണ്ട ഞാന്‍ വാക്ക് തന്ന പോലെ തന്നെ കുഞ്ഞിനെ ഞാന്‍ തന്നിരിക്കും.,
ഇനി അവിടെ ഒറ്റക്ക് നില്‍ക്കണ്ട ഇന്ന് തന്നെ ഇങ്ങോട്ടേക്ക് പോര്.,
ഞാന്‍ വെക്കാണ് മെഹന്ദി ഇടുന്ന കുട്ടി വിളിക്കുന്നുണ്ട്.,

ശാലിനി ഫോണ്‍ വെച്ച് കണ്ണടച്ചൊന്ന് നിശ്വസിച്ചു

അവനെ ഭീഷണിപ്പെടുത്തി നിര്‍ത്തിയെങ്കിലും അവള്‍ക്ക് ഉള്ളിന്‍റെ ഉള്ളിലൊരു പേടി കിടപ്പുണ്ടായിരുന്നു

കുട്ടികളുടെ കളിയും ചിരിയും സ്ത്രീജനങ്ങളുടെ സൊറ പറച്ചിലും പെണ്‍കുട്ടികളുടെ മൈലാഞ്ചിയിടലും.,
കാരണന്മാരുടെ വീരവാദവും ചെറുപ്പക്കാരുടെ കൗണ്ടറുകളും പാചക പുരയിലെ തട്ടലും മുട്ടലും സദ്യയുടെ ഒരുക്കങ്ങളുമായി കല്ല്യാണം ദിവസം വന്നെത്തി

ശാലിനി പുലര്‍ച്ചെ എണീറ്റ് കുളിച്ച് നേര്യേതുടുത്ത് അമ്പലത്തില്‍ പോയി കണ്ണടച്ച് പ്രാര്‍ത്ഥിച്ചു

തന്‍റെ പ്രണയസാഫല്യദിനം.,
സന്തോഷത്തോടെയുള്ള കൂടിചേരല്‍ അല്ലെങ്കില്‍ പോലും തന്‍റെ പ്രണയത്തിന്‍റെ വിജയമാണീ കല്ല്യാണം

പ്രാര്‍ത്ഥന കഴിഞ്ഞ് വേഗം വീട്ടിലേക്ക് പോയി.,
തന്നെ ഒരുക്കാനായി ബ്യൂട്ടീഷന്‍ എത്തിയിരുന്നു

വാടാമല്ലി കളര്‍ പട്ട് സാരി ഞെറിഞ്ഞുടുത്ത് മുഖത്ത് സിമ്പിളായ മേക്കപ്പിട്ട് മുടി ബണ്‍വെച്ച് കെട്ടി നിറയെ മുല്ല ചൂടി
കൈ സാരിക്ക് മാച്ച് ആയ വളയിട്ടു

കഴുത്തില്‍ സാരിക്ക് മാച്ച് ആയ നക്ക് പീസും അതിന്‍റെ തന്നെ കമ്മലും ചുട്ടിയും ഇട്ടു
ഒരു സിമ്പിള്‍ മാല കൂടെ ഇട്ടതോടെ ഒരുക്കം കഴിഞ്ഞു

”’എങ്ങനെ ഉണ്ട് അമ്മെ..,,

ശാലിനി കണ്ണാടിക്ക് മുന്നില്‍ തിരിഞ്ഞും മറിഞ്ഞും നോക്കി

”സുന്ദരിയായിട്ടുണ്ടെന്‍റെ മോള്.,,
കണ്ണ് തട്ടാതിരിക്കട്ടെ.,,

കണ്ണില്‍ നിന്ന് കണ്‍മഷിയെടുത്ത് അമ്മ ചെവിക്ക് പിറകില്‍ തൊട്ടു

നവനീതിനെ ഫ്രണ്ട്സെല്ലാം കൂടെ ഒരുക്കി സുന്ദരനാക്കിയിരുന്നു

ഒരു ഗോള്‍ഡന്‍ കളര്‍ ജുബ്ബയും കസവ് മുണ്ടുമായിരുന്നു വേഷം

കല്ല്യാണ വീട്ടില്‍ ആളും ആരവവും തുടങ്ങി

മിക്കവരും മണ്ഡപത്തിന് മുന്നിലുള്ള ചെയറില്‍ സ്ഥാനം പിടിച്ചിരുന്നു

പാചകപുരയില്‍ എല്ലാം റെഡിയായി താലി കെട്ട് കഴിഞ്ഞാല്‍ വിളംബാന്‍ തയ്യാറായി നില്‍ക്കാണ്

”പെണ്ണിനെ വിളിച്ചോളു.,,

നവി വന്ന് മണ്ഡപത്തിലിരുന്നതും ശാലിനിയെ ആനയിച്ച് പൂക്കള്‍ കൊണ്ട് അലങ്കരിച്ച മണ്ഡപത്തിലേക്ക് കൊണ്ട് വന്നു

സദസിലുള്ളവരെ നോക്കി കൈ കൂപ്പി നവിയുടെ അടുത്തിരുന്നു

ശാലിനി നവിയുടെ മുഖത്തേക്ക് നോക്കി
അവനേതോ ലോകത്തെന്ന പോലെ ഇരിക്കാണ്

”മുഹൂര്‍ത്തതിന് സമയമായി താലി എടുത്ത് കെട്ടിക്കോളു.,,

പൂജിച്ച താലി നവിക്ക് നേര നീട്ടിയതും അവനതെടുത്ത് ശാലിനിയെ നോക്കി

അവള്‍ കണ്ണടച്ച് പ്രാര്‍ത്ഥിക്കാണ്

”കെട്ടിക്കോളൂ.,,

പൂജാരി വീണ്ടും പറഞ്ഞതും അവന്‍ നിര്‍വികാരത്തോടെ ശാലിനിയുടെ കഴുത്തില്‍ സ്വര്‍ണ്ണത്തില്‍ കൊത്തിയെടുത്ത താലികെട്ടി

തന്‍റെ പ്രാണന്‍ കഴുത്തില്‍ താലി ചാര്‍ത്തിയ നിമിഷം ശാലിനിയുടെ കണ്ണില്‍ നിന്ന് രണ്ടിറ്റ് നീര്‍മണികള്‍ അവന്‍റെ കൈകളില്‍ വന്ന് പതിഞ്ഞു

അവന്‍ ഞെട്ടലോടെ കൈ പിന്‍വലിച്ചു

*(തുടരും..)*